04/08/2024
കൽപ്പറ്റയിലെ ദുരിതാശ്വാസ കളക്ഷൻ സെൻററുകളിലൊന്നാണ് കുന്നംപറ്റയിലെ CSsR വൈദികരുടെ വി. ജോൺ നോയ്മൻ ആശ്രമം. ചൂരൽമലയിലും മുണ്ടക്കൈയിലും വയനാട്ടിലെ ദിവ്യരക്ഷക സന്ന്യാസ സഭയുടെ ആശ്രമവും Redemptorist വൈദികരും, നിത്യ സഹായ മാതാ ഇടവകയും പ്രതീക്ഷയും ആശ്വാസവും നൽകുന്ന ഒരു ആശ്രയമായി മാറിയിരിക്കുന്നു.
പ്രശ്നബാധിത പ്രദേശങ്ങളിൽ നിന്നു ഏകദേശം 15 - 20 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ആശ്രമം, സ്ഥലം എം എൽ എ യുടെ ഓഫീസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു,
അതോടൊപ്പം പ്രാദേശിക യുവജന കൂട്ടായ്മയും ഇതിൽ പങ്കുചേർന്നിട്ടുണ്ട് . ഈ സംരംഭത്തിന് വലിയ ജന പിന്തുണ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം എം പി ശ്രീ. ശശി തരൂരിന്റെ സന്ദർശനവും, കൽപറ്റ എം എൽ എ ശ്രീ. ടി. സിദ്ധിക്കിന്റെ നിറഞ്ഞ സാന്നിധ്യവും ഇവിടെയുണ്ട്. ശ്രീ. ശശി തരൂർ വന്നത് ആവശ്യവസ്തുക്കളുമായാണ്.
വിവിധ സംഘടനകളും വ്യക്തികകളും നൽകിയ പ്രതികരണം അതിശയകരമാണ്. നിരവധി ഉറവിടങ്ങളിൽ നിന്നുള്ള സംഭാവനകൾ ലഭിച്ചിട്ടുണ്ട്. ശ്രദ്ധേയമായ സംഭാവനകൾ: കാരുണ്യ കോളേജ് കോയമ്പത്തൂർ, സീഷ NGO, ജീസസ് കോൾസ് മിനിസ്ട്രി ചെന്നൈ, മോറിക്കപ് റിസോർട്ട്സ് വയനാട്, കോക്കാ കൊള പാലക്കാട്, രാജീവ് യൂത്ത് ഫൗണ്ടേഷൻ മഞ്ചേരി , യൂത്ത് കോൺഗ്രസ് കുന്നംകുളം എന്നിവരിൽ നിന്നാണ്. ഈ സംഭാവന കളിൽ ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, സ്റ്റേഷനറി, , ശുചിത്വ സാധനങ്ങൾ, മരുന്നുകൾ, ബേക്കറി ഉല്പന്നങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു .
ശേഖരണവും വിതരണവും വരും ദിവസങ്ങളിലും ഉണ്ടാവും, പ്രാദേശിക യുവജന കൂട്ടായിമയുടെ സഹായത്തോടെ എം എൽ എ യുടെ ഓഫീസിന്റെ നേതൃത്വത്തിൽ അർഹതപ്പെട്ടവർക്ക് എല്ലാം ലഭിക്കുമെന്ന് ഉറപ്പുവരുത്തും. ജീവിതത്തിലെ വലിയ നൊമ്പരത്തിന്റെ അവസ്ഥയിലും നമ്മുടെ കൂട്ടയിമയും സഹകരണവും പുതിയ പ്രതീക്ഷകൾക്കു കാരണമാകും എന്നതിൽ സംശയം ഇല്ല. വയനാടിന്റെ പുനർനിർമതിപ്രവർത്തനങ്ങളിൽ ഒരുമനസോടെ നമുക്കൊന്നിച്ചു കൈകോർക്കാം.