Bagava online News

Bagava online News Online News

ഒരു ചെറു സഹായംവലിയ സേവയെ നിലനിർത്തും    ആലുവ ഗവൺമെൻ്റ് ആശുപത്രിയിൽ സേവാഭാരതി ആലുവ യൂണിറ്റ് എല്ലാ ദിവസവും നടത്തി വരുന്ന സ...
20/02/2024

ഒരു ചെറു സഹായം
വലിയ സേവയെ നിലനിർത്തും

ആലുവ ഗവൺമെൻ്റ് ആശുപത്രിയിൽ സേവാഭാരതി ആലുവ യൂണിറ്റ് എല്ലാ ദിവസവും നടത്തി വരുന്ന സൗജന്യ പ്രഭാത ഭക്ഷണ വിതരണം നൂറുകണക്കിന് നിർദ്ദന രോഗികൾക്ക് ആശ്വാസമാണ്...

സുമനസ്സുകളുടെ നിർലോഭമായ സഹകരണം മാത്രമാണ് ഇത്തരം സദുദ്യമത്തിന് സേവാഭാരതിക്ക് കരുത്ത് പകരുന്നത്...

നിങ്ങളുടെ ജീവിതത്തിലെ വിശേഷ സന്ദർഭങ്ങളിൽ ഈ സദുദ്യമത്തിൽ നിങ്ങൾക്കും പങ്കാളിയാകാം...

ബന്ധപ്പെടേണ്ട നമ്പർ:-
91889 06516

മൂന്നരക്കിലയോളം കഞ്ചാവുമായി നാല് യുവാക്കൾ ആലുവയിൽ പോലീസ് പിടിയിൽ. ശ്രീമൂലനഗരം സ്വദേശികളായ പറയ്ക്കശേരി അഖിൽ സോമൻ (25) മേച...
09/09/2023

മൂന്നരക്കിലയോളം കഞ്ചാവുമായി നാല് യുവാക്കൾ ആലുവയിൽ പോലീസ് പിടിയിൽ. ശ്രീമൂലനഗരം സ്വദേശികളായ പറയ്ക്കശേരി അഖിൽ സോമൻ (25) മേച്ചേരിൽ ആദിൽ യാസിൻ (20), മേച്ചേരിൽ മുഹമ്മദ് യാസിൻ (24), മുല്ലശേരി മുഹമ്മദ് ആഷിഖ് (23) എന്നിവരെയാണ് ഡിസ്ട്രിക്ട് ആൻറി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, ആലുവ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് പിടികൂടിയത്. ഒറീസയിൽ നിന്ന് വാങ്ങി തീവണ്ടി മാർഗമാണ് ഇവർ ആലുവയിലെത്തിയത്. കിലോയ്ക്ക് മൂവായിരം രൂപയ്ക്ക് വാങ്ങി ഇരുപത്തയ്യായിരം രൂപയ്ക്കാണ് വിൽപ്പന. വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും ചെറിയെ പൊതികളാക്കിയാണ് കച്ചവടം. പിടിയിലായവർ സ്ഥിരമായി മയക്കുമരുന്ന് കടത്തുന്നവരും വിൽപ്പനക്കാരുമാണ്. കഴിഞ്ഞ ദിവസം കൃഷ്ണഗിരിയിൽ നിന്നും കാറിൽ കടത്തിയ 150 ഗ്രാം രാസലഹരി അങ്കമാലിയിൽ വച്ച് പോലീസ് പിടികൂടിയിരുന്നു. പെരുമ്പാവൂർ ചേലാമറ്റം സ്വദേശികളായ രണ്ട് പേരെ അറസ്‌റ്റും ചെയ്തിരുന്നു. നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി പി.പി.ഷംസ്, ഇൻസ്പെക്ടർ എം.എം.മഞ്ജു ദാസ്, എസ് ഐ എസ.എസ്.ശ്രീലാൽ തുടങ്ങിയവരാണ് അന്വേഷണം നടത്തുന്നത്.

ഭഗവ ഓൺലൈൻ ന്യൂസ്

26/07/2022

നിങ്ങളുടെ പരമോന്നത ത്യാഗത്തിനും വീര്യത്തിനും ധൈര്യത്തിനും രാജ്യം എപ്പോഴും നിങ്ങളോട് നന്ദിയുള്ളവരായിരിക്കും. 🧡🤍💚 കാര്‍ഗില്‍ വിജയ് ദിവസ് 2022! 🇮🇳🔥

സംസ്ഥാനത്തെ മികച്ച തഹസീൽദാർക്കുള്ള പുരസ്‌കാരം ലഭിച്ച കുന്നത്തുനാട് തഹസീൽദാർ ശ്രീ. വിനോദ് രാജ് സാറിനെ പൊന്നാട അണിയിച്ച് ക...
25/02/2022

സംസ്ഥാനത്തെ മികച്ച തഹസീൽദാർക്കുള്ള പുരസ്‌കാരം ലഭിച്ച കുന്നത്തുനാട് തഹസീൽദാർ ശ്രീ. വിനോദ് രാജ് സാറിനെ പൊന്നാട അണിയിച്ച് കേരള എൻ ജി ഒ സംഘ് അനുമോദിച്ചു.

ബിജെപി മുൻ ആലുവ നിയോജകമണ്ഡലം പ്രസിഡൻ്റ് കെ.ജി ഹരിദാസ്, അശോകൻ  എന്നിവർകൂടി തുടങ്ങിയ പുതിയ സംരംഭമായ കാരുണ്യം ഹോംനേഴ്സ് & പ...
30/09/2021

ബിജെപി മുൻ ആലുവ നിയോജകമണ്ഡലം പ്രസിഡൻ്റ് കെ.ജി ഹരിദാസ്, അശോകൻ എന്നിവർകൂടി തുടങ്ങിയ പുതിയ സംരംഭമായ കാരുണ്യം ഹോംനേഴ്സ് & പ്ലേയ്സ്മെൻ്റ് സർവ്വീസിൻ്റെ (തിരുവൈരാണിക്കുളം) ഉദ്ഘാടനം ബഹു.ആലുവ MLA അൻവർ സാദത്ത് നിർവ്വഹിച്ചു.

മുൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും, ദേശീയ നിർവ്വാഹക സമിതിയംഗവുമായ പി.എം വേലായുധൻ, മുൻ സംഘ പ്രചാരകനും, സിനിമ സംവിധായകനുമായ ശശി അയ്യൻച്ചിറ, എന്നിവർ സന്നിധരായി.

ആശ ഗോപാലകൃഷ്ണൻ സക്ഷമ ദേശീയ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് ദിവ്യാംഗർക്ക് വേണ്ട...
18/09/2021

ആശ ഗോപാലകൃഷ്ണൻ സക്ഷമ ദേശീയ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് ദിവ്യാംഗർക്ക് വേണ്ടി പ്രവർത്തിക്കുന്ന ദേശീയ സംഘടനയാണ് സക്ഷമ.

ഡോ. ആശ ഗോപാലകൃഷ്ണൻ പ്രശസ്ത നേത്രരോഗ വിദഗ്ധയും കോർണിയ അന്ധത്വമുക്ത ഭാരത് അഭിയാന്റെ കേരള കൺവീനറും ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം റോയ്​ (83) നിര്യാതനായി.കൊച്ചി കെപി വള്ളോന്‍ റോഡിലെ വസതിയില്‍ ശനിയാഴ്ച ഉച്ച...
18/09/2021

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം റോയ്​ (83) നിര്യാതനായി.

കൊച്ചി കെപി വള്ളോന്‍ റോഡിലെ വസതിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് അന്ത്യം.

വിവിധ മാധ്യമങ്ങളില്‍ പതിറ്റാണ്ടുകളോളം സേവനമനുഷ്​ടിച്ചിട്ടുണ്ട്​. മംഗളം പത്രത്തിന്‍റെ ജനറല്‍ എഡിറ്ററായാണ്​ വിരമിച്ചത്​. പ്രഭാഷകനും കോളമിസ്റ്റും നോവലിസ്റ്റും അധ്യാപകനുമായിരുന്നു.

കേരള പ്രകാശത്തിലൂടെ പത്രപ്രവര്‍ത്തന രംഗത്ത്​ അരങ്ങേറ്റം കുറിച്ച ഇദ്ദേഹം ദേശബന്ധു, കേരള ഭൂഷണം, ഇക്കണോമിക് ടൈംസ്, ദ് ഹിന്ദു എന്നീ പത്രങ്ങളിലും യു.എന്‍.ഐ വാര്‍ത്താഏജന്‍സിയിലും റിപ്പോര്‍ട്ടറായിരുന്നു. രണ്ടു തവണ കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡന്‍റും ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റിന്‍റെ സെക്രട്ടറി ജനറലുമായിരുന്നു.

സ്വദേശാഭിമാനി-കേസരി അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്​കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. മത്തായി മാ‍ഞ്ഞൂരാന്‍റെ ജീവചരിത്രവും മൂന്ന് നോവലുകളും രണ്ട്​ യാത്രാ വിവരണങ്ങളും രചിച്ചിട്ടുണ്ട്​.

31/08/2021

കാലടി സംസ്കൃത സർവ്വകലാശാലയ്ക്ക് NAAC ൻ്റെ എ പ്ലസ് ഗ്രേഡ് ലഭിച്ചു.

എ പ്ലസ് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ സർവകലാശാലയാണ് കാലടി സംസ്കൃത സർവകലാശാല

ഏവർക്കും ഭഗവ ഓൺലൈൻ ന്യൂസിൻ്റെ  ജന്മാഷ്ടമി ആശംസകൾ
30/08/2021

ഏവർക്കും ഭഗവ ഓൺലൈൻ ന്യൂസിൻ്റെ ജന്മാഷ്ടമി ആശംസകൾ

12/08/2021

യന്ത്രത്തകരാറിനെ തുടർന്ന് ഷാർജ വിമാനം തിരിച്ചറക്കി.
എയർ അറേബ്യയുടെ വിമാനമാണ് തിരിച്ചറക്കിയത്.
നെടുമ്പാശേരിയിൽ നിന്നും പറന്നുയർന്ന് 10 മിനിറ്റിനുള്ളിലാണ് തകരാർ സംഭവിച്ചത്.
212 യാത്രക്കാരുണ്ടായിരുന്നു.
ഇവരെ ഹോട്ടലുകളിലേക്ക് മാറ്റി

നാടും നഗരവും ദീപാലംകൃതമായി കാത്തിരുന്ന ആ സുദിനം...🧡അയോദ്ധ്യാ ശ്രീരാമ മണ്ഡപത്തിന്  ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചിട്ട് ഇന്ന...
04/08/2021

നാടും നഗരവും ദീപാലംകൃതമായി കാത്തിരുന്ന ആ സുദിനം...🧡

അയോദ്ധ്യാ ശ്രീരാമ മണ്ഡപത്തിന് ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചിട്ട് ഇന്ന് ഒരു വർഷം... 🔥

ജയ് ശ്രീരാം 🕉️

16/07/2021
അനധികൃതമായി പാടം നികത്തുന്നു.ശ്രീമൂലനഗരം യുവമോർച്ച സമര രംഗത്തേക്ക്ശ്രീമൂലനഗരം:- ആലുവ, ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് 16 ആം...
12/07/2021

അനധികൃതമായി പാടം നികത്തുന്നു.
ശ്രീമൂലനഗരം യുവമോർച്ച സമര രംഗത്തേക്ക്

ശ്രീമൂലനഗരം:- ആലുവ, ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് 16 ആം വാർഡിലെ മെമ്പർ ഷംസുദിന്റെ നേതൃത്വത്തിൽ ആലുവ - കാലടി PWD റോഡിലെ രണ്ടു വശത്തേയും മണ്ണുകൾ ഹിറ്റാച്ചി കൊണ്ടു വന്നു തോണ്ടിയെടുത്തു, സ്വകാര്യ വ്യക്തിയുടെ പാടത്തു കൊണ്ടു പോയി നിസ്സാൻ ടിപ്പറിൽ അടിച്ചു, അനധികൃതമായി പാടം നികത്തുന്നു!!

ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്യുന്ന വാർഡ് മെമ്പർക്ക് എതിരെ ബിജെപിയുടെയും യുവമോർച്ചയുടെയും ശ്രീമൂലനഗരം ഭാരവാഹികളായ പഞ്ചായത്ത് അധ്യക്ഷൻ ബിജു, ഉപാധ്യക്ഷൻ ഷിബു, യുവമോർച്ച പഞ്ചായത്ത് സമിതി അധ്യക്ഷൻ സുധി, ആലുവ മണ്ഡലം കമ്മിറ്റി അംഗം ജിഷ്ണു കർഷക മോർച്ച വൈ.പ്രസിഡന്റ് അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിൽ, നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിൻ പ്രകാരം നിസ്സാൻ ടിപ്പർ പോലീസ് കസ്റ്റഡിയിൽ എടുത്തു..

തൂമ്പാക്കടവ് വാഴക്കുന്നിലെ ഹൈദ്രോസ് എന്ന വ്യക്തിയുടെ ഹോളോബ്രിക്സിന് പിന്നിലെ പാടത്തു ആണ് മെമ്പർ ആവശ്യപ്പെട്ടതിൻ പ്രകാരം മണ്ണടിച്ചു നികത്തിയത്.

ഇതേ കാര്യം നമ്മൾ നേരിട്ട് വിളിച്ചു സംസാരിച്ചപ്പോൾ മെമ്പർ സമ്മതിച്ചതുമാണ്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്വകാര്യ പാടം നികത്തുന്ന മെമ്പറുടെ നടപടികളിലെ യാഥാർഥ്യം ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടുകയാണ് ബിജെപി യുടെ ലക്ഷ്യം.

ഇതിനെതിരെ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി യുവമോർച്ച, ബിജെപി മുന്നോട്ട് പോവുമെന്ന് അറിയിക്കുന്നു.

ഭഗവ ന്യൂസ്

മില്‍മ ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു.മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ (73)അന്തരിച്ചു. മസ്തിഷ്കത്തിലുണ്ടായ...
10/07/2021

മില്‍മ ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു.

മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ (73)അന്തരിച്ചു. മസ്തിഷ്കത്തിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

മിൽമയുടെ സ്ഥാപക നേതാക്കളിലൊരാളാണ് ബാലൻ മാസ്റ്റർ. 30 വർഷത്തിലേറെ മിൽമയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ആറു വർഷമായി മിൽമയുടെ എറണാകുളം മേഖല യൂണിയൻ ചെയർമാനാണ്. തൃശ്ശൂർ ജില്ലാ മിൽക്ക് സപ്ലൈ യൂണിയൻ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. കാർഷിക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ ബാലൻ, മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂണിയൻ മെമ്പർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഇന്ത്യൻ ഇക്കണോമിക് ആൻഡ് റിസർച്ച് അസോസിയേഷന്റെ ലീഡിങ് മിൽക്ക് എന്റർപ്രണർ പുരസ്കാരവും മികച്ച സഹകാരിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തൃശ്ശൂർ അവിണിശ്ശേരി ക്ഷീരസംഘം പ്രസിഡന്റാണ്.

മിൽമയുടെ സ്ഥാപക നേതാക്കളിലൊരാളായ പി എ ബാലൻ മാസ്റ്റർ 1980 ൽ മിൽമയുടെ രൂപീകരണത്തിന് മുൻപ് തന്നെ ക്ഷീരകർഷകരുടെ ഉന്നമനത്തിനായി രൂപീകരിച്ച സ്റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ഭാരവാഹി ആയി പ്രവർത്തിച്ചിരുന്നു.

ലോക പ്രശസ്ത ആയുർവേദ വൈദ്യൻ പി.കെ. വാര്യർ [100] അന്തരിച്ചു. കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുടെ മാനേജിംഗ് ട്രസ്റ്റിയായിരുന്നു. ...
10/07/2021

ലോക പ്രശസ്ത ആയുർവേദ വൈദ്യൻ പി.കെ. വാര്യർ [100] അന്തരിച്ചു.

കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുടെ മാനേജിംഗ് ട്രസ്റ്റിയായിരുന്നു.
രാജ്യം പത്മശ്രീയും പത്മ ഭൂഷണും നൽകി ആദരിച്ചിരുന്നു.
സ്വാതന്ത്ര സമരത്തിൽ പങ്കാളിയായിട്ടുണ്ട്.
സ്മൃതി പർവം എന്ന പേരിൽ ആത്മകഥയിറങ്ങി.
93 ൽ വൈദ്യരത്നം എന്ന സ്ഥാനവും നൽകി.

ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ദേശീയ സംഘടനയായ സക്ഷമ യുടെ എറണാകുളം ജില്ല ദിവ്യാംഗസേവാ കേന്ദ്രത്ത...
24/06/2021

ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ദേശീയ സംഘടനയായ സക്ഷമ യുടെ എറണാകുളം ജില്ല ദിവ്യാംഗസേവാ കേന്ദ്രത്തിൻ്റെ ഓഫീസ് ആലുവയിൽ പ്രവർത്തനമാരംഭിച്ചു.

ദിവ്യാംഗരായിട്ടുള്ള അംഗങ്ങൾക്ക് സക്ഷമ വീൽചെയറുകളും, ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തു.

ഭഗവ ന്യൂസ്

മാലിന്യ കൂമ്പാരം കൊണ്ട് നിറഞ്ഞ് ശ്രീമൂലനഗരം ഗ്രാമംപഞ്ചായത്ത് ഭരണാധികാരികൾ ഇതിനൊരു നടപടിയെടുത്തില്ലെങ്കിൽ വരും ദിവസങ്ങളിൽ...
19/06/2021

മാലിന്യ കൂമ്പാരം കൊണ്ട് നിറഞ്ഞ് ശ്രീമൂലനഗരം ഗ്രാമം

പഞ്ചായത്ത് ഭരണാധികാരികൾ ഇതിനൊരു നടപടിയെടുത്തില്ലെങ്കിൽ വരും ദിവസങ്ങളിൽ ശ്രീമൂലനഗരം ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്ന് അറിയിച്ചു.

കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു.കൊച്ചി: കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു. കൊറോണ...
18/06/2021

കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു.

കൊച്ചി: കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു. കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അല്പം മുന്‍പായിരുന്നു മരണം സ്ഥിരീകരിച്ചത്.

ഏകദേശം 450 ഓളം ഗാനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. പ്രസിദ്ധമായ ഹൈന്ദവ ഭക്തിഗാനങ്ങളും രമേശന്‍ നായരുടെ തൂലികയില്‍ പിറന്നിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും. 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം അദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിരുന്നു. 1985-ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്ത് രമേശന്‍ നായര്‍ പ്രവേശിക്കുന്നത്.

തൃശൂര്‍ വിവേകോദയം സ്‌കൂള്‍ റിട്ട. അധ്യാപികയും എഴുത്തുകാരിയുമായ പി. രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീതസംവിധായകനാണ്.

ഹൃദയവീണ, പാമ്ബാട്ടി, ഉര്‍വ്വശീപൂജ, ദു:ഖത്തിന്റെ നിറം, കസ്തൂരിഗന്ധി, അഗ്രേപശ്യാമി, ജന്മപുരാണം, കളിപ്പാട്ടങ്ങള്‍, ചരിത്രത്തിന്നു പറയാനുള്ളത് എന്നിവയാണ് പ്രധാന കൃതികള്‍. തിരുക്കുറല്‍, ചിലപ്പതികാരം എന്നീ കൃതികളുടെ മലയാള വിവര്‍ത്തനവും, സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം, വികടവൃത്തം തുടങ്ങിയ നാടകങ്ങളും രചിച്ചിട്ടുണ്ട്.

കോവിഡ് കാലത്തെ പോലീസ് ഉദ്യോഗസ്ഥരുടെ വിശ്രമരഹിതമായ ഡ്യൂട്ടിക്ക് സ്നേഹോപഹാരമായി കേക്ക് നിർമ്മിച്ച് നൽകി വീട്ടമ്മ.ഊന്നുകൽ പ...
13/06/2021

കോവിഡ് കാലത്തെ പോലീസ് ഉദ്യോഗസ്ഥരുടെ വിശ്രമരഹിതമായ ഡ്യൂട്ടിക്ക് സ്നേഹോപഹാരമായി കേക്ക് നിർമ്മിച്ച് നൽകി വീട്ടമ്മ.

ഊന്നുകൽ പുന്നക്കൽ വീട്ടിൽ ഷീബയാണ് കേക്ക് നിർമ്മിച്ച് ഊന്നുകൽ സ്റ്റേഷനിൽ എത്തിയത്. ബിഗ്സല്യൂട്ട് കേരള പോലീസ് എന്നെഴുതി പോലീസിന്റെ ഔദ്യോഗിക ചിഹ്നവും കേക്കിൽ ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.
കേക്ക് ഏറ്റുവാങ്ങി പോലീസ് ഉദ്യേഗസ്ഥർ മുറിച്ച് വിതരണം ചെയ്തു. ഊന്നുകൽ ടൗണിൽ മാജിക് ഹാൻഡ്സ് എന്ന കേക്ക് നിർമ്മാണ യൂണിറ്റ് നടത്തുകയാണ് ഷീബ

11/06/2021

അഗതികള്‍ക്ക് വാക്സിന്‍ സൗകര്യമൊരുക്കി ഗുരുവായൂര്‍ നഗരസഭ

ഗുരുവായൂര്‍ നഗരസഭയുടെ അഗതി ക്യാമ്പിലുള്ളവര്‍ക്കും നഗരസഭ അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്കും വാക്സിനേഷന്‍ നല്‍കാന്‍ നടപടിയായി. ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും നഗരസഭ പരിധിയിലുമായി കിടന്നിരുന്ന അഗതികളെ സംരക്ഷിക്കുന്നതിന് ലോക്ഡൗന്‍ സമയം മുതല്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ററി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ആധാര്‍ കാര്‍ഡോ മറ്റ് തിരിച്ചറിയില്‍ കാര്‍ഡോ ഇല്ലാത്ത ഇവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താന്‍ കഴിയാത്തതിനാല്‍ വാക്സിനേഷന്‍ നല്‍കാന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ഗുരുവായൂര്‍ നഗരസഭ നല്‍കിയ കത്തിനെ തുടര്‍ന്നാണ് നടപടിയെന്ന് നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് പറഞ്ഞു.

11/06/2021

ലോക്ഡൗൺ സമയത്തും തിരക്കൊഴിയാതെ ആലുവ ടൗൺ

08/06/2021

അങ്കമാലി പാലിശേരിയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങി നടന്ന പതിനാറ് പേർക്കെതിരെ അങ്കമാലി പോലീസ് കേസെടുത്തു.

ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തിയവരാണ് ഇവർ.
ക്വാറൻറനിൽ കഴിയണമെന്ന ആരോഗ്യ പ്രവർത്തകരുടെ നിർദേശം അവഗണിച്ച് പുറത്തിറങ്ങി നടക്കുകയായിരുന്നു.
എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
റൂറൽ ജില്ലയിൽ മാനദണ്ഡങ്ങൾ ലംഘിച്ചതിന് 235 പേർക്കെതിരെ കേസെടുത്തു. 55 പേരെ അറസ്റ്റ് ചെയ്തു. 452 വാഹനങ്ങൾ കണ്ടു കെട്ടി. മാസ്ക്ക് ധരിക്കാത്തതിന് 835 പേർക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തതിന്ന് 975 പേർക്കെതിരെയും നടപടിയെടുത്തു.

ആലുവ ഡി.സി.സി  പ്രവർത്തനങ്ങൾഒരു മാസം പൂർത്തീകരിക്കുന്നുആലുവ: ആലുവ നഗരസഭയുടേയും ജില്ലാ ആശുപത്രിയുടേയുംനേതൃത്വത്തിൽ ആലുവ മ...
08/06/2021

ആലുവ ഡി.സി.സി പ്രവർത്തനങ്ങൾ
ഒരു മാസം പൂർത്തീകരിക്കുന്നു

ആലുവ: ആലുവ നഗരസഭയുടേയും ജില്ലാ ആശുപത്രിയുടേയും
നേതൃത്വത്തിൽ ആലുവ മഹാത്മാ ഗാന്ധി ടൗൺ ഹാളിൽ ആരംഭിച്ച
ഡോമിസിലിയറി കെയർ സെന്റർ ഒരു മാസം പ്രവർത്തനം പൂർത്തീകരിക്കുന്നു.
നിലവിൽ 17 കോവിഡ് പോസിറ്റീവ് രോഗികളാണ് സെന്ററിൽ ഉള്ളത്.
ഒരു മാസത്തിനുള്ളിൽ 37 രോഗികളാണ് സെന്ററിൽ പ്രവേശനം തേടിയത്.
കോറന്റയിൻ സൗകര്യം വീടുകളിൽ ഇല്ലാത്തവരാണ് ഇത്തരം സെന്ററുകളിൽ പ്രവേശനം തേടുന്നത്.
6 സ്റ്റാഫ് നഴ്സുമാർ 6 മണിക്കൂർ ഷിഫ്റ്റിൽ രോഗികളെ പരിചരിക്കുന്നു.
ഒരു മാസം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ആലുവ നഗരസഭ ഉപാധ്യക്ഷ ജെബി മേത്തർ സ്റ്റാഫ് നഴ്സുമാരെ അനുമോദിച്ചു.
ജീവനക്കാർക്കും രോഗികൾക്കും മധുര പലഹാരം വിതരണം ചെയ്തു.
ആലുവ ജില്ലാ ആശൂപത്രി സൂപ്രണ്ട് ഡോ.പ്രസന്നകുമാരി, ഹെൽത്ത് സൂപ്പർവൈസർ അബ്ദുൾ ഖാദർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജ് എന്നിവർ പങ്കെടുത്തു

07/06/2021
പലവ്യജ്ഞന കിറ്റ് നല്‍കിആലുവ: കോവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി ഭക്ഷ്യ ധാന്യങ്ങളടങ്ങിയ പലവ്യജ്ഞന കിറ്റ് വിതരണം ചെയ്തു. ആ...
24/05/2021

പലവ്യജ്ഞന കിറ്റ് നല്‍കി

ആലുവ: കോവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി ഭക്ഷ്യ ധാന്യങ്ങളടങ്ങിയ പലവ്യജ്ഞന കിറ്റ് വിതരണം ചെയ്തു. ആലുവ റോയല്‍ ബേക്കേഴ്‌സാണ് കിറ്റ് നല്‍കിയത്. റോയല്‍ ബേക്കേഴ്‌സ് ഉടമയും ചലച്ചിത്ര താരവുമായ റഫീക്ക് കിറ്റുകള്‍ കൈമാറി. ആലുവ മീഡിയ ക്ലബ്ബ് വൈസ് പ്രസിഡന്റ് യാസര്‍ അഹമ്മദ് ആദ്യ കിറ്റ് ഏറ്റുവാങ്ങി. സെക്രട്ടറി എം.ജി. സുബിന്‍, ട്രഷറര്‍ എസ്.എ. രാജന്‍, ഭാരവാഹികളായ ജെറോം മൈക്കിള്‍, ശ്രീമൂലം മോഹന്‍ദാസ്, റിയാസ് കുട്ടമശേരി, ബോബന്‍.ബി. കിഴക്കേത്തറ എന്നിവര്‍ പങ്കെടുത്തു.

18/05/2021

ഡി.സി.സികളിൽ രോഗികളെ നേരിട്ടെടുക്കാൻ പൊതു ആരോഗ്യകേന്ദ്രങ്ങൾക്ക് അനുമതി
എറണാകുളം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന കോവിഡ് ഡൊമിസിലറി കെയർ സെന്ററുകളിലെ (ഡി.സി.സി) പകുതി കിടക്കകളിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിന് ബന്ധപ്പെട്ട പൊതു ആരോഗ്യകേന്ദ്രങ്ങൾക്ക് അധികാരം നൽകാൻ ജില്ലാ ദുരന്തനിവാരണ സമിതി യോഗം തീരുമാനിച്ചു. പകുതി കിടക്കകളിൽ താലൂക്ക്തല കേന്ദ്രീകൃത സംവിധാനത്തിലൂടെ രോഗികളെ മാറ്റും. ഡി.സി.സികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
ചെല്ലാനം പഞ്ചായത്തിൽ നാളെയും മറ്റന്നാളും പ്രെവിഷണൽ സ്റ്റോറുകൾ, ശുചികരണ സാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രവർത്തനാനുമതി നൽകും. കടലാക്രമണത്തിൽ വെള്ളം കയറിയ വീടുകൾ ശുചീകരിക്കുന്നതിനായാണ് ഇളവ് അനുവദിക്കുന്നത്. വാർഡ്തല കർമസമിതികളുടെ നേതൃത്വത്തിൽ ഇവിടങ്ങളിൽ പരമാവധി ഹോം ഡെലിവറി സേവനം ലഭ്യമാക്കണമെന്നും ജില്ലാ ദുരന്തനിവാരണ സമിതി യോഗം നിർദ്ദേശിച്ചു.
തിരഞ്ഞെടുക്കപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ പാൽ, പാലുൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്നതിനായി ക്ഷീരവകുപ്പ് ജീവനക്കാരെ നിയോഗിക്കും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഫലപ്രദമാകുന്നതായും ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞ് വരുന്നതായും യോഗം വിലയിരുത്തി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയർ എം. അനിൽ കുമാർ, ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, പോലീസ്, ആരോഗ്യവകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

17/05/2021

ശ്രീമൂലനഗരം, കാഞ്ഞൂർ പഞ്ചായത്തുകളിലേക്ക് PPE കിറ്റ്, N95 മാസ്കുകൾ നൽകി അകവൂർ ഹൈസ്കൂൾ

ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡൻ്റ് കെ സി മാർട്ടിൻ, കാഞ്ഞൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എൻ കൃഷ്ണകുമാർ, എന്നിവർ കിറ്റ് ഏറ്റുവാങ്ങി.

്യൂസ്

Address

Kalady
Alwaye

Telephone

+919544991192

Website

Alerts

Be the first to know and let us send you an email when Bagava online News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Media/News Companies in Alwaye

Show All