Starnet On Live News

Starnet On Live News We Know Alleppey Better

12/12/2024

30 CC TV ക്യാമറ സ്ഥാപിച്ച് രണ്ട് മാസത്തിന് ശേഷം ഉത്തരവാദിത്വത്തോടെ തിരികെ എടുക്കുന്ന ടീം ഉണ്ടെങ്കിൽ അറിയിക്കുക 9846809994

എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ നാല് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നാല് ...
11/12/2024

എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ നാല് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നാല് ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരുടെ ജാമ്യമാണ് റദ്ദാക്കിയത്. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രൊസിക്യൂഷന്റെ അപ്പീലിലാണ് ഹൈക്കോടതി നടപടി

കല്ലുപ്പാലം കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ  പണിതീരാത്ത ജില്ലാ ആസ്ഥാനത്തിലെ ലിഫ്റ്റിന്റെ അടിയിലെ ഭാഗത്തെ വെള്ളം കെട്ടിക്കിടക്...
09/12/2024

കല്ലുപ്പാലം കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പണിതീരാത്ത ജില്ലാ ആസ്ഥാനത്തിലെ ലിഫ്റ്റിന്റെ അടിയിലെ ഭാഗത്തെ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്ത് ഒരു പുരുഷൻറെ ബോഡി കണ്ടെത്തി.

ഫൈസൽ Age 46
S/O അബ്ദുറഹീം

വലിയകുളം പള്ളിയുടെ സമീപം
എന്നയാളുടെ ബോഡിയാണെന്ന് കരുതുന്നു .ടിയാനെ ഇന്ന് രാവിലെ മുതൽ കാണാതായതാണ് 'ടിയാന്റെ ബൈക്ക് പണിതീരാത്ത ഈ ബിൽഡിങ്ങിന്റെ സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.ഫയർഫോഴ്സ് എത്തി ബോഡി എടുക്കാനുള്ള നടപടികൾ സ്വീകരിച്ചു

06/12/2024
മർച്ചന്റ് നേവി ജോലി തട്ടിപ്പ് - കാസർകോട് സ്വദേശി അറസ്റ്റിൽ    തുർക്കി ആസ്ഥാനമായ കപ്പൽ കമ്പനിയുടെ കപ്പലുകളിൽ ഡെക്ക് കേഡറ്...
04/12/2024

മർച്ചന്റ് നേവി ജോലി തട്ടിപ്പ് - കാസർകോട് സ്വദേശി അറസ്റ്റിൽ

തുർക്കി ആസ്ഥാനമായ കപ്പൽ കമ്പനിയുടെ കപ്പലുകളിൽ ഡെക്ക് കേഡറ്റായി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി വിദേശത്തേക്ക് കടന്ന കാസർഗോഡ് പെർള പോസ്റ്റൽ അതിർത്തിയിൽ എൻമകജെ എന്ന സ്ഥലത്ത് ജീലാനി മൻസിൽ വീട്ടിൽ അഹമ്മദ് അസ്ബക് (28) എന്ന പ്രതിയെ മംഗലാപുരം എയർപോർട്ടിൽ നിന്ന് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം , പാവുമ്പ സ്വദേശിയായ യുവാവിനെയാണ് പ്രതി കബളിപ്പിച്ച് 7 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. മുംബൈയിൽ മർച്ചന്റ് നേവി കോഴ്സ് പഠിച്ച യുവാവിന് ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റിക്രൂട്ട്മെൻറ് സ്ഥാപനത്തിൽ നിന്നും 2023 ജൂലൈ മാസം തുർക്കി കമ്പനിയുടെ കപ്പലിൽ

തൊഴിലവസരങ്ങൾ ഉണ്ട് എന്ന ഓഫർ ലെറ്റർ വന്നു. തുടർന്ന് പ്രതിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട യുവാവിനെയും സുഹൃത്തുക്കളെയും ഇൻറർവ്യൂ നടത്തുകയും പ്രതി സർട്ടിഫിക്കറ്റ് വാങ്ങി പരിശോധന നടത്തുകയും ചെയ്തു. ഇതിനിടയിൽ 7 ലക്ഷം രൂപ അക്കൗണ്ട് വഴി വാങ്ങിയെടുത്ത ശേഷം ഫോണിൽ വിളിച്ചാൽ പ്രതിയെ കിട്ടാതായി
പിന്നീട് അന്വേഷിച്ചപ്പോൾ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി നിരവധി ഉദ്യോഗാർത്ഥികളിൽ നിന്ന് ഇവർ പണം തട്ടിയിട്ടുണ്ടെന്ന് മനസ്സിലായി.

ഇതിനുശേഷം യുവാവ് നൂറനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം

നടത്തുകയുമായിരുന്നു. വഞ്ചനാ കേസുകൾ അന്വേഷിക്കുന്നതിന് ചെങ്ങന്നൂർ ഡിവൈഎസ്പി എംകെ ബിനു കുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘങ്ങൾ രൂപീകരിച്ചിരുന്നു.

ഈ കേസിൽ നൂറനാട് പോലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ -നേതൃത്വത്തിൽ പോലീസ് സംഘം അന്വേഷണം ആരംഭിച്ചപ്പോൾ പ്രതി ദുബായിലേക്ക് കടന്നു എന്ന് വ്യക്തമായതിനെ തുടർന്ന് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു.

24.11.2024 തീയതി ദുബായിൽ നിന്നും മംഗലാപുരം എയർപോർട്ടിൽ ഇറങ്ങി ബാംഗ്ലൂരിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ചാർട്ടേഡ് അക്കൗണ്ടൻറ് കോഴ്സ് പഠിച്ച പ്രതി മുംബൈയിൽ ജോലി ചെയ്യുമ്പോഴാണ് തട്ടിപ്പിലേക്ക് തിരിഞ്ഞത്.

മുംബൈയിലെ മർച്ചന്റ് നേവി കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും പഠനം കഴിഞ്ഞ വിദ്യാർഥികളുടെ വിലാസം ശേഖരിച്ച് അവർക്ക് ഓഫർ ലെറ്റർ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം.

ഇതിനുവേണ്ടി ബാംഗ്ലൂർ കേന്ദ്രീകരിച്ച് ഒരു റിക്രൂട്ടിംഗ് സ്ഥാപനവും തുടങ്ങി. പണം നൽകിയ ഉദ്യോഗാർത്ഥികൾ ജോലി കിട്ടാതായതോടുകൂടി അന്വേഷിച്ചു തുടങ്ങി.

അപ്പോഴേക്കും പ്രതി ദുബായിലേക്ക് കടന്നിരുന്നു. നൂറനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ SI നിതീഷ് എസ്, SI സുഭാഷ് ബാബു.K ASI സിനു വർഗീസ്, അജിത കുമാരി. J, സീനിയർ സിവിൽ പോലീസ് ഓഫീസർ സിജു.H, സിവിൽ പോലീസ് ഓഫീസർ വിഷ്ണു R.S എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇയാളെ അറസ്റ്റ് ചെയ്തതോടെ തൃശൂർ വലപ്പാട്, പാലക്കാട് കോങ്ങാട് , എറണാകുളം കല്ലൂർക്കാട് , മലപ്പുറത്തെ താനൂർ, പൊന്നാനി, ആലപ്പുഴയിലെ പുളിങ്കുന്ന്, കൊല്ലം ജില്ലയിൽ കുണ്ടറ, കോട്ടയം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ തെളിയിക്കപ്പെട്ടിട്ടുണ്ട്
കേരളത്തിൽ അങ്ങോളം ഇങ്ങോളം അഭ്യസ്ഥവിദ്യരായ യുവാക്കളെ ഉയർന്ന ശമ്പളം വാഗ്ദാനം നൽകി പണം തട്ടി ജോലി നൽകാതെ കബളിപ്പിച്ച പ്രതിയെ മാവേലിക്കര JFMC 2 കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു

. പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂട്ടുപ്രതികൾക്കായി കൂടുതൽ അന്വേഷണം ആരംഭിച്ചു.

04/12/2024

*പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു.*

12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്.

രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.

JA 378749, JB 939547, JC 616613, JD 211004, JE 584418 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം.

🤲 🤲 ആലപ്പുഴ തെക്കേ മഹല്ല് മുസ്ലിം  ജമാഅത്തിന്റെ മുൻപ്രസിഡന്റും ജനറൽ സെക്രട്ടറിയും SYS സംസ്ഥാന സെക്രട്ടറിയും ആയിരുന്ന ഹാജ...
02/12/2024

🤲 🤲 ആലപ്പുഴ തെക്കേ മഹല്ല് മുസ്ലിം ജമാഅത്തിന്റെ മുൻപ്രസിഡന്റും ജനറൽ സെക്രട്ടറിയും SYS സംസ്ഥാന സെക്രട്ടറിയും ആയിരുന്ന ഹാജിDR: MM ഹനീഫ് മൗലവി മരണപ്പെട്ടു

കബറടക്കം തെക്കേ മഹല്ല് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടത്തപ്പെടുന്നതാണ്.

അർമേനിയയിൽ ജോലി നൽകാ മെന്ന് പറഞ്ഞ് വിസ തട്ടിപ്പ്. ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ          അർമേനിയയിൽ ഡെലിവറി ബോയി ആയി വിസ നൽ...
30/11/2024

അർമേനിയയിൽ ജോലി നൽകാ മെന്ന് പറഞ്ഞ് വിസ തട്ടിപ്പ്. ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ
അർമേനിയയിൽ ഡെലിവറി ബോയി ആയി വിസ നൽകാമെന്ന് പറഞ്ഞ് വയനാട് സ്വദേശിയിൽ നിന്നും 2,56,900 രൂപയും താമരക്കുളം സ്വദേശിയിൽ നിന്നും 1,50,000 രൂപയും വാങ്ങി കബളിപ്പിച്ച കേസിലാണ് കായംകുളം രണ്ടാംകുറ്റിയിൽ സഫിയ ട്രാവൽസ് എന്ന സ്ഥാപനം നടത്തുന്ന ചുനക്കര വില്ലേജിൽ ചുനക്കര നടുവിലേ മുറിയിൽ മലയിൽ വീട്ടിൽ ഷാൻ (38) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്. ഇത്തരത്തിൽ നിരവധി ആൾക്കാരിൽ നിന്നും ഇയാൾ പണം തട്ടിയെടുത്തതായി സംശയമുണ്ട്. മുമ്പ് കായംകുളം മുരിക്കുംമൂട്ടിൽ ഇൻഷാ ട്രാവൽസ് എന്ന പേരിൽ സ്ഥാപനം നടത്തി തട്ടിപ്പ് നടത്തിയതിനെ തുടർന്ന് പോലീസ് റെയ്ഡ് നടത്തി കേസ് എടുത്തതിനെ തുടർന്ന് ആണ് സഫിയ ട്രാവൽസ് എന്ന പേരിൽ പുതിയ സ്ഥാപനം തുടങ്ങി തട്ടിപ്പ് തുടർന്നത്. ഇത്തരത്തിൽ തട്ടിച്ചെടുത്ത പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയും ആഡംബര വീട് നിർമ്മിക്കുകയും ചെയ്യുകയായിരുന്നു.നിരവധി ആൾക്കാരിൽ നിന്നും ഇത്തരത്തിൽ പണം വാങ്ങിയതായി സംശയമുണ്ടെന്നും പരാതി ലഭിക്കുന്ന മുറയ്ക്ക് നിയമ നടപ്പടികൾ സ്വീകരിക്കുമെന്നും കായംകുളം പോലീസ് അറിയിച്ചു. കായംകുളം ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ കായംകുളം സി. ഐ. അരുൺ ഷാ, എ.എസ്.ഐ. ഹരി , പോലീസ് ഉദ്യോഗസ്ഥരായ ബിജു, അഖിൽ മുരളി, ഗോപകുമാർ, വിഷ്ണു.എസ്. നായർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

30/11/2024

*ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: ആലപ്പുഴയിലെ 2 സ്‌കാനിംഗ് സെന്ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു, ലൈസന്‍സ് റദ്ദാക്കി*

ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ ആലപ്പുഴയിലെ 2 സ്‌കാനിംഗ് സെന്ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്. നിയമപ്രകാരം സ്‌കാനിംഗിന്റെ റെക്കോര്‍ഡുകള്‍ 2 വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍ അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ ഒന്നും തന്നെ ഒരു സ്ഥാപനം സൂക്ഷിച്ചിട്ടില്ലാത്തതായി കണ്ടെത്തി. രണ്ട് സ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘം നടത്തുന്ന പരിശോധനകള്‍ക്കിടയിലാണ് റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവ സൂക്ഷിച്ചിട്ടില്ല എന്ന് കണ്ടെത്തിയത്. ഇതിന്റെ തുടര്‍അന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തുടര്‍നടപടികളും ഉണ്ടാകും.

*സി പി എം നേതാവ് ബി ജെ പിയിൽ*സി പി എം നേതാവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന ബിപിൻ സി ബാബു ബി ജെ...
30/11/2024

*സി പി എം നേതാവ് ബി ജെ പിയിൽ*

സി പി എം നേതാവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന ബിപിൻ സി ബാബു ബി ജെ പിയിൽ.

വിഭാഗീയതയെ തുടർന്നാണ് ബിപി.ൻ സി ബാബു പാർട്ടി വിട്ടത്.

ബി ജെ പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗ് ആണ് ബിപിന് അംഗ്വതം നൽകി സ്വീകരിച്ചത്.

ആലപ്പുഴ,മുതിർന്ന മാധ്യമപ്രവർത്തകനും മാധ്യമം മുൻ ന്യൂസ് എഡിറ്ററുമായ കളർകോട് ഹരികുുമാറിന്റെ അച്ഛൻ കളർകോട് ഗീതാമന്ദിരത്തിൽ ...
30/11/2024

ആലപ്പുഴ,
മുതിർന്ന മാധ്യമപ്രവർത്തകനും മാധ്യമം മുൻ ന്യൂസ് എഡിറ്ററുമായ കളർകോട് ഹരികുുമാറിന്റെ അച്ഛൻ
കളർകോട് ഗീതാമന്ദിരത്തിൽ കെ.ജി. ഭാസ്‌കരൻപിള്ള (98) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച രാത്രി എട്ടിന് വീട്ടുവളപ്പിൽ.

ആലപ്പുഴഅസാധാരണ വൈകല്യത്തോടെ കുട്ടി പിറന്ന സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ അന്വഷണം നടത്തുമെന്ന് എച്ച് സലാ...
28/11/2024

ആലപ്പുഴ

അസാധാരണ വൈകല്യത്തോടെ കുട്ടി പിറന്ന സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ അന്വഷണം നടത്തുമെന്ന് എച്ച് സലാം എം എൽ എ പറഞ്ഞു. ആലപ്പുഴ നവറോജി പുരയിടത്തിൽ സുറുമി (34)ക്കാണ് അസാധാരണ വൈകല്യത്തോടെ കുട്ടി പിറന്നത്.

ഗർഭാവസ്ഥയിൽ നിരവധി തവണ സ്കാനിങ്ങിനു വിധേയയായിട്ടും വൈകല്യം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കുടുംബം പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ട ഘട്ടത്തിൽ എച്ച് സലാം എം എൽ എ കളക്ട്രേറ്റിൽ അടിയന്തിര യോഗം വിളിച്ചു ചേർത്ത്.

ഡി എം ഒ ക്ക് പുറമെ ഗൈനക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, പീഡിയാട്രിഷൻ എന്നിവരും ജില്ലയിലെ മറ്റ് ആശുപത്രികളിലെ മുതിർന്ന ഡോക്ടർമാർ എന്നിവർ ഉൾപ്പെട്ട സംഘമാകും അന്വഷണം നടത്തുക. കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോക്ടർമാർ ഈ സംഘത്തിൽ അന്വഷണത്തിൻ്റെ ഭാഗമായി ഉണ്ടാകില്ല. ഇതിനു പുറമെ
ആരോഗ്യ വകുപ്പിൻ്റെ ഉന്നതതല അന്വഷണം നടത്തണമെന്നും എംഎൽഎ സർക്കാരിനോട് ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് ഡിഎംഒ യും ആശുപത്രി സൂപ്രണ്ടും ഉൾപ്പെട്ട സംഘം സുറുമിയിൽ നിന്നും, ഇവരെ പരിശോധിച്ഡോക്ടർമാരിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. അന്വഷണ റിപ്പോർട്ട് വന്ന ശേഷം തുടർ നടപടികളെക്കുറിച്ച് ആലോചിക്കുമെന്ന് എച്ച് സലാം എം എൽ എ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു.
എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് കണ്ടെത്തുകയാണ് പ്രധാനം. ഇതു കണ്ടെത്തുന്നതിൻ്റെ ഭാഗമായാണ് അന്വഷണം നടത്താൻ ആവശ്യപ്പെട്ടതെന്നും എച്ച് സലാം പറഞ്ഞു. കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിഎംഒ ഇൻ ചാർജ് ഡോ. അനുവർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ.ദീപ്തി എന്നിവർ പങ്കെടുത്തു.

27/11/2024

ആലപ്പുഴയിൽ ലാഭം തുടങ്ങി

*കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി*ആലപ്പുഴ പുന്നപ്രയിൽ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ...
22/11/2024

*കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി*

ആലപ്പുഴ പുന്നപ്രയിൽ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

അറവുകാട് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി പുന്നപ്ര നന്ദികാട്ടുവെളി പരേതനായ കബീറിന്റെ മകൻ മുഹമ്മദ് ഹുസൈൻ്റെ (17) മൃതദേഹമാണ് കണ്ടെത്തിയത്.

പുന്നപ്ര നർബോണ തീരത്താണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കൂട്ടുകാരായ നാലുപേർ കുളിക്കാനിറങ്ങിയത്.

ഇവർ തിരമാലയിൽപ്പെടുകയായിരുന്നു.

മത്സ്യത്തൊഴിലാളികൾ മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു.

15/11/2024

ആലപ്പുഴ ഒരുങ്ങി

ആറാട്ടുപുഴ പെരുമ്പള്ളി പാലത്തിൽ യുവാക്കൾ ചേരിതിരിഞ്ഞ് തമ്മിലടിച്ചു.ഇന്നലെ രാത്രി 7 മണിയോടെ നിരവധി കേസുകളിൽ പ്രതികളായ ആറാ...
14/11/2024

ആറാട്ടുപുഴ പെരുമ്പള്ളി പാലത്തിൽ യുവാക്കൾ ചേരിതിരിഞ്ഞ് തമ്മിലടിച്ചു.

ഇന്നലെ രാത്രി 7 മണിയോടെ നിരവധി കേസുകളിൽ പ്രതികളായ ആറാട്ടുപുഴ വട്ടച്ചാൽ ബിജു ഭവനത്തിൽ ആദർശ് @ അപ്പു Age.20 , ആറാട്ടുപുഴ വട്ടച്ചാൽ കൊച്ചുപറമ്പിൽ അഖിൽ രാജ് Age.25, ആറാട്ടുപുഴ പെരുമ്പള്ളി കരിത്തറയിൽ വീട്ടിൽ അരുൺ @ കണ്ണൻ. Age.22, ആറാട്ടുപുഴ പെരുമ്പള്ളി കോട്ടശ്ശേരിൽ വീട്ടിൽ സ്വരാജ്. Age 23, ആറാട്ടുപുഴ തറയിൽ കടവ് ശ്രുതി ഭവനത്തിൽ സുബിൻ Age 24, ആറാട്ടുപുഴ പെരുമ്പള്ളി കൊച്ചുവീട്ടിൽ വിഷ്ണു Age.21, എന്നിവരും കണ്ടാലറിയാവുന്ന മറ്റു പ്രതികളും ചേർന്ന് ചേരിതിരിഞ്ഞ് മുൻ വൈരാഗ്യം നിമിത്തം സംഘട്ടനം ഉണ്ടായതിനെത്തുടർന്ന് ഗുരുതര പരിക്കുപറ്റിയ ആദർശിനെയും അരുണിനെയും കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നതും ഈ ആശുപത്രിയിലും ചേരിതിരിഞ്ഞ് സംഘർഷം ഉണ്ടാക്കുകയായിരുന്നു. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജിമോന്റെ നേതൃത്വത്തിൽ SI അജിത്ത്, SI ബൈജു , SCPO-മാരായ പ്രദീപ് , ശ്യാം, ഇക്ബാൽ , ഷിജു, സജീഷ് എന്നിവർ ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു നടപടി സ്വീകരിച്ചു. സംഭവത്തിൽ ഗുരുതര പരിക്ക് പറ്റിയ ആദർശിനെ കായംകുളം താലൂക്ക് ആശുപത്രിയിലും അരുണിനെ വണ്ടാനം മെഡിക്കൽ കോളേജിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുള്ളതാണ്.

Address

Alappuzha
688001

Alerts

Be the first to know and let us send you an email when Starnet On Live News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Starnet On Live News:

Videos

Share