TRA News

TRA News News and Views from Thathampally Residents' Association, Alappuzha-688013, Kerala, India

ചാർജ് മേലോട്ട്... സർവീസ് താഴോട്ട്! പരാതികൾക്ക് പരിഹാരവുമില്ല!!26.12.2024
26/12/2024

ചാർജ് മേലോട്ട്... സർവീസ് താഴോട്ട്! പരാതികൾക്ക് പരിഹാരവുമില്ല!!

26.12.2024

ക്രിസ്തുമസ് തലേന്ന് മതസൗഹാർദ ദീപക്കാഴ്‌ച നടത്തി കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രസന്നിധി മുതൽ കോർത്തശേരി കുരിശടി (ടി...
24/12/2024

ക്രിസ്തുമസ് തലേന്ന് മതസൗഹാർദ ദീപക്കാഴ്‌ച നടത്തി

കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രസന്നിധി മുതൽ കോർത്തശേരി കുരിശടി (ടിആർഎ 62എ) വരെ 2024 ഡിസംബർ 24 ചൊവ്വാഴ്‌ച വൈകുന്നേരം 6.30-ന് മതസൗഹാർദ ദീപക്കാഴ്‌ച നടത്തി.

ഗുരുകൃപ മൈക്രോഫിനാൻസിൻ്റെ നേതൃത്വത്തിൽ കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ മണ്ഡലമഹോത്സവ ത്തോടനുബന്ധിച്ച് മതസൗഹാർദ ദീപക്കാഴ്‌ച സംഘടിപ്പിക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. ഇടക്കാലത്ത് കോവിഡും മറ്റു പ്രതിസന്ധികളും സൃഷ്‌ടിച്ച കാലയളവിൽ പോലും ദീപക്കാഴ്‌ച മുടങ്ങിയിട്ടില്ല.

ആലപ്പുഴ എംഎൽഎ പി.പി. ചിത്തരഞ്ജൻ ക്ഷേത്ര സന്നിധിയിൽ ഉദ്ഘാടനം ചെയ്തു. കിഴക്കേ ജുമാഅത്ത് മസ്‌താൻപള്ളി പ്രസിഡന്റ് അഡ്വ: കെ. നജീബ്, തത്തംപള്ളി സെന്റ് മൈക്കിൾസ് ദേവാലയ വികാരി ഫാ.
ഡോ. ജോസഫ് പുതുപ്പറമ്പിൽ എന്നിവർ ചേർന്ന് ആദ്യ ദീപം തെളിയിച്ചു.

മുൻ വർഷങ്ങളിൽ റോഡിന് നടുവിലൂടെയാണ് വിളക്കുകൾ നിരത്തിയിരുന്നതെങ്കിൽ ഇപ്രാവശ്യം വശത്തേക്ക് മാറ്റിവെച്ചതിനാൽ ഗതാഗത തടസം ഉണ്ടായില്ല.

24.12.2024

ഉത്സവമോ ചിറപ്പോ അങ്ങനെ എന്തൊക്കെയായാലും വഴി തടഞ്ഞുള്ള കാൽനട പാതയിലെ തോന്നിയപോലെയുള്ള ഏറോബിക് ബിൻ പ്ലാന്റ്റുകളിൽ നിന്നു വ...
24/12/2024

ഉത്സവമോ ചിറപ്പോ അങ്ങനെ എന്തൊക്കെയായാലും വഴി തടഞ്ഞുള്ള കാൽനട പാതയിലെ തോന്നിയപോലെയുള്ള ഏറോബിക് ബിൻ പ്ലാന്റ്റുകളിൽ നിന്നു വമിക്കുന്ന ദുർഗന്ധം അസഹനീയം. ഇഴ-ക്ഷുദ്ര ജീവികൾ അവയുടെ വഴിക്ക് രോഗങ്ങൾ പടർത്തും. ആരാണ് ഇതിനൊക്കെ ഒരു പരിഹാരം കണ്ടെത്തുക? ജനങ്ങളെ കീടങ്ങൾ പോലെ കരുതുന്ന ജനപ്രതിനിധികളുടെ കൈയിലാണ് ഭരണമെങ്കിൽ ഇങ്ങനെയായില്ലേലെ അത്ഭുതമുള്ളൂ.

ഫോട്ടോ: ഒരു ചട്ടവും പാലിക്കാത്ത കിടങ്ങാംപറമ്പ് ജംഗ്ഷൻ ഏറോബിക് ബിൻ പ്ലാന്റ്.

24.12.2024

ടിആർഎ മെറി ക്രിസ്തുമസ് 202424.12.2024
24/12/2024

ടിആർഎ മെറി ക്രിസ്തുമസ് 2024

24.12.2024

22.12.2024
22/12/2024

22.12.2024

21.12.2024
21/12/2024

21.12.2024

21.12.2024
21/12/2024

21.12.2024

21/12/2024

https://www.facebook.com/share/r/15gZJbBYUJ/

നാഴികക്ക് നാൽപതു വട്ടം! ടിആർഎ വർഷങ്ങളായി പരാതിപ്പെട്ടുകൊണ്ടിരിക്കുന്ന രാവും പകലുമുള്ള കറന്റ് പോക്ക് വിഷയം.

21.12.2024

ആലപ്പുഴ വൈഎംസിഎ സംയുക്തക്രിസ്മസ് കരോള്‍ 2024 ഡിസംബര്‍ 21-ന്ആലപ്പുഴ: വൈഎംസിഎ സംയുക്ത ക്രിസ്മസ് കരോള്‍ 2024 ഡിസംബര്‍ 21-ന്...
20/12/2024

ആലപ്പുഴ വൈഎംസിഎ സംയുക്ത
ക്രിസ്മസ് കരോള്‍ 2024 ഡിസംബര്‍ 21-ന്

ആലപ്പുഴ: വൈഎംസിഎ സംയുക്ത ക്രിസ്മസ് കരോള്‍ 2024 ഡിസംബര്‍ 21-ന് ശനിയാഴ്ച വൈകുന്നേരം ആറിന് ആഘോഷിക്കും.

ആലപ്പുഴ രൂപതാ ബിഷപ്പ് റവ.ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മാവേലിക്കര സീറോ മലങ്കര കത്തോലിക്കാ രൂപത ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ക്രിസ്മസ് സന്ദേശം നൽകും. വൈഎംസിഎ പ്രസിഡന്റ് മൈക്കിള്‍ മത്തായി അധ്യക്ഷത വഹിക്കും.

പട്ടണത്തിലെ വിവിധ ദേവാലയങ്ങളിലെയും മറ്റും ഗായകസംഘങ്ങൾ ശ്രുതിമധുരമായ ക്രിസ്മസ് ഗാനങ്ങൾ അവതരിപ്പിക്കും.

റിലിജിയസ് കമ്മിറ്റി ഡയറക്ടര്‍ ഡോ. പി.ഡി.കോശി, ജനറല്‍ സെക്രട്ടറി ഏബ്രഹാം കുരുവിള തുടങ്ങിയവര്‍ നേതൃത്വം നല്കും.

20.12.2024

അത്യാവശ്യമായ എം പരിവാഹൻ ആപ്പ് സർക്കാർ അപ്പ്‌ഡേറ്റ് ചെയ്യുന്നില്ല: കോൾഫ് ആലപ്പുഴ: വെർച്വൽ പരിശോധനയ്ക്കായി കേന്ദ്ര സർക്കാര...
20/12/2024

അത്യാവശ്യമായ എം പരിവാഹൻ ആപ്പ് സർക്കാർ അപ്പ്‌ഡേറ്റ് ചെയ്യുന്നില്ല: കോൾഫ്

ആലപ്പുഴ: വെർച്വൽ പരിശോധനയ്ക്കായി കേന്ദ്ര സർക്കാരിന്റെ എം പരിവാഹൻ ആപ്പിൽ വാഹന ഉടമകൾക്ക് സദാ ലഭ്യമാക്കേണ്ട രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് രേഖകളിലെ വിവരങ്ങൾ ആവശ്യമായ പരിശോധന നടത്തി
പുതുക്കുന്ന മുറയ്ക്ക് ഉടൻ അപ്ഡേറ്റ് ചെയ്യാതിരിക്കുന്നത് പോലീസ്, എംവിഡി പിഴപ്പിരിവ് കൂട്ടാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നുവെന്ന് സിറ്റിസൺസ് ഓപ്പൺ ലീഗൽ ഫോറം (കോൾഫ്).

ഉദാഹരണത്തിന്, ടെസ്റ്റിംഗ് സെന്ററിൽ പരിശോധന കഴിയുന്ന ഉടനെ തന്നെ മലിനീകരണ നിയന്ത്രണ കാര്യത്തിൽ വാഹനം സർക്കാരിൻ്റെ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്ന രേഖയായ പൊല്യൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് (പിയുസിസി) ഓൺലൈനിൽ ആപ്പിൽ പുതുക്കിവരേണ്ടതാണ്. അതുപോലെ തന്നെയാണ് പണം അടച്ചു സമകാലമാക്കിയ ഇൻഷുറൻസ് രേഖയും.

എന്നാൽ, ഉടനെ എന്നത് പോകട്ടെ, മാസങ്ങൾ കഴിഞ്ഞ് പല പ്രാവശ്യം റിഫ്രഷ് ചെയ്താലും പുതിയ വിവരങ്ങൾ ആപ്പിൽ കൂട്ടിച്ചേർക്കപ്പെടുന്നില്ല. "നെക്സ്റ്റ് ജെൻ എംപരിവാഹൻ വെർച്വൽ ആർസി അപ്‌ഡേറ്റ് ചെയ്യാൻ കഴിയുന്നില്ല, കുറച്ച് സമയത്തിന് ശേഷം ശ്രമിക്കുക" എന്നാണ് ആവർത്തിച്ച് അറിയിപ്പ് വരുന്നത്.

കോവിഡ് കാലത്തിനു ശേഷം, ഇപ്പോൾ വിവരങ്ങൾ ഓൺലൈനിൽ പരിശോധകരെ കാണിക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നം ഉടലെടുക്കുന്നത്. തീയതി അടക്കം പഴയ സർട്ടിഫിക്കറ്റ് കാര്യങ്ങൾ ആയിരിക്കും ആപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കാലം കഴിഞ്ഞ രേഖയുടെ പേരിൽ വൻ പിഴ ഉടൻ അടിച്ചേൽപ്പിക്കുകയും ചെയ്യും. ഇങ്ങനെ വലിയ തോതിലുള്ള പിഴപ്പിരിവ് റോഡിൽ നടത്തുന്നുവെന്നാണ് ആരോപണം. ഇരുചക്രവാഹനത്തിൽ സൂക്ഷിക്കാനുള്ള അസൗകര്യം മൂലം മിക്കവരും നിലവിൽ രേഖകളുടെ പ്രിന്റ് കോപ്പി കൂടെ കൊണ്ടുനടക്കാറില്ല. അത്യാവശ്യമായ ആപ്പ് കേന്ദ്ര സർക്കാർ നന്നാക്കുന്നുമില്ല.

ഫോട്ടോ:
എം പരിവാഹൻ ആപ്പിൽ വരുന്ന അറിയിപ്പ്. "നെക്സ്റ്റ് ജെൻ എംപരിവാഹൻ വെർച്വൽ ആർസി അപ്‌ഡേറ്റ് ചെയ്യാൻ കഴിയുന്നില്ല, കുറച്ച് സമയത്തിന് ശേഷം ശ്രമിക്കുക"

20.12.2024

ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ, സെക്രട്ടറി, തത്തംപള്ളി വാർഡ് കൗൺസിലർ, ജില്ലാ കോടതി വാർഡ് കൗൺസിലർ തുടങ്ങി മറ്റ് എല്ലാ വാർഡ...
20/12/2024

ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ, സെക്രട്ടറി, തത്തംപള്ളി വാർഡ് കൗൺസിലർ, ജില്ലാ കോടതി വാർഡ് കൗൺസിലർ തുടങ്ങി മറ്റ് എല്ലാ വാർഡ് കൗൺസിലർമാരുടെയും അറിവിലേക്കായി:

തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടിആർഎ) ഓർമ്മപ്പെടുത്തുന്നു:

കേരളത്തിൽ ആലപ്പുഴക്കാർക്ക് മാത്രമായിട്ടുള്ള ഒരു ആഘോഷകാലമാണ് ഡിസംബർ മാസം.

പ്രത്യേകതകൾ:
1) ശബരിമല സീസൺ
2) ടൂറിസം ഡെസ്റ്റിനേഷൻ
3) മുല്ലയ്ക്കൽ, കിടങ്ങാംപറമ്പ് ഉത്സവം
4) ക്രിസ്തുമസ്
5) ന്യൂ ഇയർ
6) ബീച്ച് ഫെസ്റ്റ്
7) മത്സരങ്ങൾ, പ്രദർശനങ്ങൾ
തുടങ്ങിയ ആഘോഷ പരിപാടികൾ ഒരുമിച്ചു വരുന്നത് ആലപ്പുഴയുടെ മാത്രം പ്രത്യേകതയാണ്.

എന്നാൽ ഈ സമയത്തെങ്കിലും റോഡുകൾ വൃത്തിയാക്കുക, കുഴി അടക്കുക, സ്ട്രീറ്റ് ലൈറ്റുകൾ വേണ്ട രീതിയിൽ പ്രവർത്തിപ്പിക്കുക,
കൊതുകു നിയന്ത്രണം വേണ്ട രീതിയിൽ നടപ്പാക്കുക, സർക്കാർ പട്ടികളുടെ അക്രമണത്തിൽ നിന്നു ആലപ്പുഴയിൽ വരുന്നവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, മതിലുകൾ വൃത്തിയാക്കുക, ശുചിയായ ഭക്ഷണം വിളമ്പിപ്പിക്കുക, ഭിക്ഷാടകരെ ഒഴിവാക്കുക തുടങ്ങിയവയെല്ലാം മുനിസിപ്പാലിറ്റിയുടെ ഉത്തരവാദിത്തമാണെന്ന് ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ ഭരണാധികാരികളെ ഓർമ്മപ്പെടുത്തുവാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുന്നു. ഇനിയെങ്കിലും ഉണർന്നു പ്രവർത്തിച്ചാൽ നല്ലത്.

എല്ലാവരുടെയും നന്മ ആഗ്രഹിച്ചുകൊണ്ട്,

നന്ദി.

എം.ജെ. മാത്യു,
സെക്രട്ടറി, ടിആർഎ

20.12.2024

19.12.2024
19/12/2024

19.12.2024

ആലപ്പുഴ തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ ലാൻഡ് മാർക്കായ കോർത്തശേരി കുരിശടിയിൽ (ടിആർഎ 62എ) 'ക്രിസ്തുമസ് ആഹ്ലാദം 2024' വൈദ്...
17/12/2024

ആലപ്പുഴ തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ ലാൻഡ് മാർക്കായ കോർത്തശേരി കുരിശടിയിൽ (ടിആർഎ 62എ) 'ക്രിസ്തുമസ് ആഹ്ലാദം 2024' വൈദ്യുത ദീപാലങ്കാരം സെക്രട്ടറി എം.ജെ. മാത്യു സ്വിച്ച് ഓൺ ചെയ്തു.

17.12.2024

കരിക്കംപള്ളിൽഅഡ്വ. കെ.റ്റി. മത്തായിയുടെ13-ാം ചരമവാർഷികംആലപ്പുഴ തത്തംപള്ളി മഠം റോഡ് ടിആർഎ 3 കരിക്കംപള്ളിൽ അഡ്വ. കെ. റ്റി....
14/12/2024

കരിക്കംപള്ളിൽ
അഡ്വ. കെ.റ്റി. മത്തായിയുടെ
13-ാം ചരമവാർഷികം

ആലപ്പുഴ തത്തംപള്ളി മഠം റോഡ് ടിആർഎ 3 കരിക്കംപള്ളിൽ അഡ്വ. കെ. റ്റി. മത്തായിയുടെ 13-ാം ചരമവാർഷികം. 2024 ഡിസംബർ 15-ന് ഞായറാഴ്ച. ജനനം: 06.01.1925. മരണം: 15.12.2011.

15.12.2024

ആലപ്പുഴ - ചങ്ങനാശേരി (എസി) റോഡ് പുനർനിർമിച്ചു ഉദ്ഘാടനം കഴിയും മുൻപ് പഴയതു പോലെ വഴിയോര കച്ചവടക്കാർ ഏച്ചുകെട്ടി അപകടകരമായ ...
14/12/2024

ആലപ്പുഴ - ചങ്ങനാശേരി (എസി) റോഡ് പുനർനിർമിച്ചു ഉദ്ഘാടനം കഴിയും മുൻപ് പഴയതു പോലെ വഴിയോര കച്ചവടക്കാർ ഏച്ചുകെട്ടി അപകടകരമായ നിലയിൽ, സൂചനാ ബോർഡുകൾ മറച്ചുപോലും, പറ്റുന്നിടത്തെല്ലാം തകൃതിയായി പല തരത്തിലുള്ള വാണിഭം തുടങ്ങിക്കഴിഞ്ഞു. ഹൈക്കോടതി നിരോധിച്ച ബോർഡുകളും കൊടിമരങ്ങളും വേറെ. വൈദ്യുത ലൈനിൽ മുട്ടിനിൽക്കുന്ന മരങ്ങളും അവിടൊക്കെത്തന്നെയുണ്ട്! പക്ഷെ, ഏതെങ്കിലും വാഹനങ്ങൾ റോഡ് ചേർത്തൊന്നു നിർത്തിയാൽ ഉടൻ പോലീസ് പിഴയടിക്കും!!

14.12.2024

District Collector Alappuzha

കുണ്ടും കുഴിയുമായി തകർന്നു കിടക്കുന്ന ആലപ്പുഴ കിടങ്ങാംപറമ്പ് റോഡ് ചിറപ്പിനു മുൻപ് നന്നാക്കി ടാർ ചെയ്യുമെന്നാണ് കേട്ടിരുന...
14/12/2024

കുണ്ടും കുഴിയുമായി തകർന്നു കിടക്കുന്ന ആലപ്പുഴ കിടങ്ങാംപറമ്പ് റോഡ് ചിറപ്പിനു മുൻപ് നന്നാക്കി ടാർ ചെയ്യുമെന്നാണ് കേട്ടിരുന്നത്. ഏതായാലും തോരണവും കടകളും കുത്തിക്കിഴിച്ചു ഇട്ടിട്ടും റോഡിന് അനക്കമില്ല. നാലു വർഷം മുൻപ് തികച്ചും അശാസ്ത്രീയമായി, നടപ്പാത പോലും ഇല്ലാതെ, കുറുകെ വൻ വാരിക്കുഴിയുമായി, നിർമിച്ച റോഡാണിത്. അതിന് മുൻപും വർഷങ്ങളായി ഇളകിക്കിടക്കുകയായിരുന്നു. അതിനു മുകളിലൂടെയാണ് വശത്തുള്ള കോടതികളിലെ ജഡ്ജിമാർ അടക്കമുള്ള പ്രമുഖർ നാലു നേരം കുലുങ്ങിക്കുലുങ്ങി ഒരു പ്രശ്നവും ഇല്ലെന്ന മട്ടിൽ സർക്കാർ വണ്ടിയിൽ പോകുന്നത്!

14.12.2024

Address

Alappuzha
688013

Alerts

Be the first to know and let us send you an email when TRA News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TRA News:

Videos

Share