Kidu Media കിടുമീഡിയ

Kidu Media കിടുമീഡിയ പേജിൽ വീഡിയോസ് ഇടുവാൻ നിങ്ങൾക്ക് ഞങ്ങളെ വിളിക്കാം : +918943301866 (വാട്സ്ആപ്പ് ) Welcome �
(1)

‘വക്കച്ചൻ as Vincent’ in “രേഖാചിത്രം”♥️🙌♥️രേഖാചിത്രം വിജയകുതിപ്പിലേക്ക്…
12/01/2025

‘വക്കച്ചൻ as Vincent’ in “രേഖാചിത്രം”♥️🙌♥️
രേഖാചിത്രം വിജയകുതിപ്പിലേക്ക്…

12/01/2025
ബോചെയെ സപ്പോർട്ട് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ ഇവിടെ 👍👍
10/01/2025

ബോചെയെ സപ്പോർട്ട് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ ഇവിടെ 👍👍

Prakash Pettah Pettah അണ്ണന്റെ മകൾ പൂജ ദശമിക്കു കേരള നടനത്തിൽ A Grade ❤️❤️
10/01/2025

Prakash Pettah Pettah അണ്ണന്റെ മകൾ
പൂജ ദശമിക്കു കേരള നടനത്തിൽ A Grade ❤️❤️

ഇദ്ദേഹം കാരണം ഒരുപാട് ഭിന്നശേഷി കുടുംബങ്ങൾ ജീവിക്കുന്നുണ്ട് 🙏മാത്രമല്ല ഒരുപാട് സാധാരണക്കാർക്ക് സഹായങ്ങൾ നൽകിയിട്ടും ഉണ്ട...
10/01/2025

ഇദ്ദേഹം കാരണം ഒരുപാട് ഭിന്നശേഷി കുടുംബങ്ങൾ ജീവിക്കുന്നുണ്ട് 🙏
മാത്രമല്ല ഒരുപാട് സാധാരണക്കാർക്ക് സഹായങ്ങൾ നൽകിയിട്ടും ഉണ്ട്. നമ്മൾ ഒരാളെ മോശമായി പറയുമ്പോൾ അയാൾ സമൂഹത്തിന് ചെയിത നല്ലത് കൂടി ഓർക്കണം 🙏

രേഖാചിത്രം എങ്ങനെയുണ്ട്?
09/01/2025

രേഖാചിത്രം എങ്ങനെയുണ്ട്?

മലയാളത്തിന്റെ പ്രണയാധുര ശബ്ദം നിലച്ചു 🙏ആദരാഞ്ജലികൾ 🙏
09/01/2025

മലയാളത്തിന്റെ പ്രണയാധുര ശബ്ദം നിലച്ചു 🙏
ആദരാഞ്ജലികൾ 🙏

മാധ്യമ ലോകത്തെ ധീര വനിത സുജയ പാർവതിയെ ഇഷ്ടമുള്ളവർ ഒരു ലൈക്കടിച്ചേ...❤️👍👍നിലപാടുകൾ കൊണ്ടും, വാർത്താ അവതരണ ശൈലികൊണ്ടും വർഷ...
09/01/2025

മാധ്യമ ലോകത്തെ ധീര വനിത സുജയ പാർവതിയെ ഇഷ്ടമുള്ളവർ ഒരു ലൈക്കടിച്ചേ...❤️👍👍

നിലപാടുകൾ കൊണ്ടും, വാർത്താ അവതരണ ശൈലികൊണ്ടും വർഷങ്ങളായി സ്‌ക്രീനിൽ നിറയുന്ന സുജയ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിൽ അവതാരക ആയി പ്രവർത്തിച്ചിട്ടുണ്ട്.

Sujaya Parvathy Malayalam News reporter 👌

ഇദ്ദേഹത്തിന് എതിരെ ഒരുപാട് വിമർശനങ്ങൾ വരുമ്പോളും നമ്മൾ അദ്ദേഹം പൊതുസമൂഹത്തിലെ സാധാരണക്കാർക്ക് ചെയ്യ്ത് കൊടുത്തിട്ടുള്ള ന...
08/01/2025

ഇദ്ദേഹത്തിന് എതിരെ ഒരുപാട് വിമർശനങ്ങൾ വരുമ്പോളും നമ്മൾ അദ്ദേഹം പൊതുസമൂഹത്തിലെ സാധാരണക്കാർക്ക് ചെയ്യ്ത് കൊടുത്തിട്ടുള്ള നല്ല കാര്യങ്ങൾ കൂടി ഓർക്കണം 🙏
ബോബി ചെമ്മണ്ണൂർ ❤️

😍😍
07/01/2025

😍😍

വേദന കുറയുവാൻ 5 മിനിറ്റ് മതി..കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ
06/01/2025

വേദന കുറയുവാൻ 5 മിനിറ്റ് മതി..
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ

ഉമ്മൻചാണ്ടി സാറിന്റെയും, മകന്റെയും ഫോട്ടോ വരച്ച ഈ മിടുക്കി കുട്ടി 😍
06/01/2025

ഉമ്മൻചാണ്ടി സാറിന്റെയും, മകന്റെയും ഫോട്ടോ വരച്ച ഈ മിടുക്കി കുട്ടി 😍

എല്ലാവർക്കും നന്ദി 🙏
05/01/2025

എല്ലാവർക്കും നന്ദി 🙏

മലയാളി ഡാ 😍
05/01/2025

മലയാളി ഡാ 😍

05/01/2025

ഉണ്ണി മുകുന്ദൻ ♥️♥️❤️

"എന്നെ എടുക്ക്, എന്നെയും എടുക്ക്...."5 വയസ്സില്‍ താഴെയുള്ള കുരുന്നുകള്‍ എന്റെ മുന്നില്‍ നിന്ന് കൈ ഉയര്‍ത്തി നിന്നപ്പോള്‍...
05/01/2025

"എന്നെ എടുക്ക്, എന്നെയും എടുക്ക്...."
5 വയസ്സില്‍ താഴെയുള്ള കുരുന്നുകള്‍ എന്റെ മുന്നില്‍ നിന്ന് കൈ ഉയര്‍ത്തി നിന്നപ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി. അച്ഛനും അമ്മയും ഇല്ലാതെ ഒരു അനാഥ മന്ദിരത്തില്‍ കഴിയുന്ന കുഞ്ഞുങ്ങളുടെ ആ ആഗ്രഹം കേട്ടാല്‍ ആരുടെ കണ്ണുകളാണ് നിറയാതിരിക്കുക.....😔

കഴിഞ്ഞ ദിവസം എന്റെ പ്രിയപ്പെട്ടൊരാളുടെ ജന്മദിനമായിരുന്നു. അതിന്റെ ഭാഗമായി നേരത്തെ തന്നെ ഞങ്ങള്‍ തീരുമാനിച്ചിരുന്നു ആഘോഷം നടത്തുകയാണേല്‍ ഏതെങ്കിലും ഒരു ശിശുഭവനില്‍ ആയിരിക്കണമെന്ന്. അങ്ങനെയാണ് എറണാകുളത്തുള്ള ഒരു ശിശുഭവനില്‍ ജന്മദിനം ആഘോഷിക്കാന്‍ തീരുമാനിച്ചത്. ഒരു കേക്ക് കുട്ടികളെ കൊണ്ട് മുറിപ്പിക്കണം എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ തലേ ദിവസം അവിടെ സന്ദര്‍ശിച്ചപ്പോള്‍ ആ തീരുമാനം മാറ്റി, കേക്ക് മുറി മാത്രമല്ല സദ്യ കൂടി നല്‍കാം.

ഒരു ഹോം മെയ്ഡ് കേക്കും, 22 കുട്ടികള്‍ക്കുള്ള സദ്യയുമായി ആ ശിശുഭവനില്‍ എത്തി. കേക്ക് പിന്നെ മുറിക്കാം, സദ്യ ആദ്യം നല്‍കാമെന്ന് ശിശുഭവനിലെ സിസ്റ്റര്‍ പറഞ്ഞു. അങ്ങനെ പന്ത്രണ്ടര മണിക്ക് ഒന്നര വയസ്സുമുതല്‍ അഞ്ച് വയസ്സുവരെ പ്രായമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ശിശുഭവന്റെ ഹാളില്‍ നിറഞ്ഞിരുന്നു. അവര്‍ക്ക് നല്ല തൂശനിലയില്‍ വിഭവ സമൃദ്ധമായ സദ്യ വിളമ്പി. കഴിക്കുന്നതിന് മുന്‍പ് ഭക്ഷണം അവര്‍ക്ക് നല്‍കുന്നതിന്റെ നന്ദി സൂചകമായി പ്രാര്‍ത്ഥിച്ചു. ജന്മദിനം ആഘോഷിക്കുന്ന പ്രിയപ്പെട്ടയാള്‍ക്ക് വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിച്ചു.

കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ മടിയാണെന്നും എങ്ങനെയെങ്കിലും നിങ്ങള്‍ കൂടി നിര്‍ബന്ധിപ്പിച്ച് കഴിപ്പിക്കണമെന്നും ശിശുഭവനിലെ സിസ്റ്റര്‍ ഞങ്ങളോട് പറഞ്ഞു. എന്താണെന്നറിയില്ല, കുഞ്ഞുങ്ങള്‍ പതിവിലും വിപരീതമായി സദ്യ മുഴുവന്‍ പാഴാക്കാതെ കഴിച്ചു തീര്‍ത്തു. അവിടുത്തെ സിസ്റ്റര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അതൊരു അതിശയമായിരുന്നു. സദ്യ കഴിഞ്ഞ് കുഞ്ഞുങ്ങള്‍ ഉറങ്ങാന്‍ പോയി. 5 മണിയാകുമ്പോള്‍ വരാമെന്ന് പറഞ്ഞ് ഞങ്ങള്‍ മടങ്ങി.

5 മണിക്ക് ഞങ്ങള്‍ വീണ്ടും എത്തിയപ്പോള്‍ കുട്ടികള്‍ക്കൊപ്പം കുറച്ചു നേരം ചിലവഴിക്കാന്‍ ശിശുഭവന്റെ അധികാരികള്‍ അനുവാദം തന്നു. അത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം തന്നെയായിരുന്നു. കുഞ്ഞുങ്ങളുടെ അടുത്തേക്കെത്തിയപ്പോള്‍ എല്ലാവരുടെയും ആവശ്യം അവരെ എടുക്കണമെന്നായിരുന്നു. "കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും സന്തോഷമുള്ള കാര്യമാണ് അവരെ എടുക്കുക എന്നത്. ഇവിടെ അങ്ങനെ എടുത്ത് കൊണ്ട് നടക്കാന്‍ ആരുമില്ലല്ലോ... അതാണ് പീയൂഷിനെ കണ്ടപ്പോള്‍ അവര്‍ അങ്ങനെ ആവശ്യപ്പെട്ടത്.."; സിസ്റ്റര്‍ പറഞ്ഞു.

രണ്ടു പേരെ വച്ച് എല്ലാവരെയും എടുത്ത് നെഞ്ചോട് ചേര്‍ത്തു. പിന്നെ അവര്‍ക്കൊപ്പം നിലത്തിരുന്നു. എന്റെ മടിയിലിരിക്കാനായി പിന്നെ അവരുടെ മത്സരം. ഇതിനിടയിലൊരാള്‍ എന്റെ നെഞ്ചില്‍ തലവെച്ച് കിടന്നു. അവന്‍ അവിടെ നിന്ന് മാറിയതേയില്ല. മറ്റ് കുഞ്ഞുങ്ങളെല്ലാം വന്ന് മടിയിലിരിക്കുകയും ഉമ്മ തരുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നു. ഒരു മണിക്കൂറോളം സമയമായിരുന്നു അവര്‍ക്കൊപ്പം ചിലവഴിക്കാന്‍ അനുവദിച്ചത്. ആ സമയമത്രയും കുഞ്ഞുങ്ങളെ എടുത്തും താലോലിച്ചും കൊണ്ടിരുന്നു. ഒരു അച്ഛന്‍ അവര്‍ക്ക് നല്‍കുന്ന സ്‌നേഹത്തിന്റെ അത്രയും എത്തിയില്ലെങ്കിലും കുറച്ചെങ്കിലും നല്‍കാന്‍ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം.

ഞാന്‍ അപ്പോള്‍ ഓര്‍ക്കുകയായിരുന്നു. അച്ഛനും അമ്മയും എല്ലാവരും ഉള്ള കുട്ടികള്‍ എത്ര ഭാഗ്യവാന്‍മാരാണ് എന്ന്. അവര്‍ക്ക് ഒരു സങ്കടം വന്നാല്‍ ആശ്വസിപ്പിക്കാനും, പേടി വരുമ്പോള്‍ കെട്ടിപ്പിടിക്കാനും അച്ഛനും അമ്മയും ഉണ്ട്. എന്നാല്‍ ആ കുഞ്ഞു മക്കള്‍ക്കോ..? അവരുടെ ഉള്ളിലും കിട്ടാതെ പോകുന്ന സ്‌നേഹത്തിന്റെ വേദന നീറിപ്പിടയുന്നുണ്ട്. അതറിയണമെങ്കില്‍ അവരെ ചേര്‍ത്ത് പിടിക്കണം, നെഞ്ചോട് അമര്‍ത്തണം.

ഞാന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലുള്ള രണ്ടു വയസ്സുകാരന്‍ എന്റെ നെഞ്ചിലെ ചൂടു പറ്റി കിടക്കുകയായിരുന്നു. ഞാന്‍ തിരികെ പോരും വരെ അവന്‍ അവിടെ നിന്നും മാറിയില്ല. ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടെങ്കിലും നിയമം അത് അനുവദിക്കുന്നില്ല. വിവാഹം കഴിച്ച് കുഞ്ഞുങ്ങള്‍ ഉണ്ടാകില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നല്‍കാന്‍ കഴിയുകയുള്ളൂ... എങ്കിലും സമയം കിട്ടുമ്പോഴൊക്കെ അവിടെ പോയി അവര്‍ക്ക് ആവോളം സ്‌നേഹം ഞാന്‍ നല്‍കും....

എന്റെ ഏറ്റവും പ്രിയപ്പെട്ടയാള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ഒരു പിറന്നാള്‍ സമ്മാനമാണ് ആ കുഞ്ഞുങ്ങളുടെ പ്രാര്‍ത്ഥനയും സന്തോഷമെന്നും ഞാന്‍ കരുതുന്നു.... ശിശുഭവനിലെ സിസ്റ്റര്‍ എന്റെ പ്രിയപ്പെട്ടയാളെ വിളിച്ച് സന്തോഷം അറിയിക്കുകയും പ്രാര്‍ത്ഥനകളില്‍ ഉണ്ടാകുമെന്നും പറഞ്ഞു.... എനിക്കറിയാം, ഒരിക്കലും ഈ ജന്മദിന സമ്മാനം മറക്കില്ല എന്ന്. വീണ്ടും ഞാന്‍ നേരുന്നു Happy Birthday to You.....

ആർ_പീയൂഷ്

NB: കുഞ്ഞുങ്ങളുള്ള അനാഥാലയങ്ങളിൽ പോകുന്നവർ അവർക്കുള്ള സഹായം ചെയ്യുന്നതിനൊപ്പം, അവരുടെ കൂടെ കുറച്ച് നേരം ചിലവഴിക്കുക. പറ്റുമെങ്കിൽ അവരെ എടുത്ത് കുറച്ച് നേരമെങ്കിലും നിൽക്കുക..

😍
05/01/2025

😍

Address

Alappzha
Alappuzha

Telephone

971554190879

Website

Alerts

Be the first to know and let us send you an email when Kidu Media കിടുമീഡിയ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category