Samrambhakan

Samrambhakan സംരഭക വിശേഷങ്ങൾക്ക് മാത്രമായി ഒരിടം

Follow On
Instagram - https://www.instagram.com/samrambhakan.in
Telegram Group - https://t.me/+8suHv5Vwr8tjMjdh

സംരംഭകർക്ക് മാത്രമായി ഒരിടം

30/11/2024
26/11/2024

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി..
5% പലിശയ്‌ക്ക് വ്യവസായ വായ്‌പ....
ദേശാഭിമാനിയിൽ ഇന്ന് പ്രസിദ്ധീകരിച്ച ലേഖനം...

24/11/2024

ഷിപ്പിംഗ് ചാർജുകൾ നോക്കൂ..

05/11/2024

കൊപ്ര നിർമ്മാണം ആരംഭിക്കാൻ സൗജന്യ പരിശീലനം

കേരളത്തിൽ കൊപ്രയ്‌ക്ക് ക്ഷാമം അനുഭവപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കൊപ്ര യൂണിറ്റുകൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി കൊപ്ര നിർമ്മാണം ആരംഭിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി പിറവം അഗ്രോപാർക്കിൽ സൗജന്യ ഏകദിന പരിശീലനം നൽകുന്നു. കേരളത്തിന്റെ ഭക്ഷ്യ എണ്ണ എന്ന നിലയിൽ വെളിച്ചെണ്ണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന കൊപ്രക്ക് അടുത്ത കാലത്ത് ക്രമാതീതമായി വില വർദ്ധിച്ചിരുന്നു. ഇത് വെളിച്ചെണ്ണയുടെ വില വർദ്ധനവിനും കാരണമായി. അന്യ സംസ്ഥാന കൊപ്ര നിർമ്മാതാക്കളെയും വിതരണക്കാരെയും അമിതമായി ആശ്രയിച്ചതാണ് ഈ വില വർദ്ധനവിന്റെ പ്രധാന കാരണം. ഉപഭോഗം കൂടുതലുള്ളതുകൊണ്ട് തന്നെ കേരളത്തിൽ കൊപ്ര നിർമ്മാണ സംരംഭകർക്ക് സാദ്ധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ശാസ്‌ത്രീയമായ രീതിയിൽ ആധുനിക സാങ്കേതികവിദ്യയും യന്ത്രങ്ങളും ഉപയോഗിച്ച് കൊപ്ര നിർമ്മിക്കുന്നതിനാണ് പരിശീലനം നൽകുന്നത്. 2024 നവംബർ മാസം 16 തീയതി പിറവം അഗ്രോപാർക്കിൽ വച്ചാണ് പരിശീലനം നൽകുന്നത്. പ്രവേശനം സൗജന്യം. താൽപര്യമുള്ളവർക്ക് താഴെയുള്ള ഫോൺ നന്പറിൽ രജിസ്റ്റർ ചെയ്‌ത് പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.

Phone No: 9446713767, 0485- 2999990

Export basics Class By Anand Paul Pennywort and Team. At Kochin. Mother പോർട്ട് നമ്മുടെ നാട്ടിൽ വരുന്ന സ്ഥിതിക്ക് നീന്തൽ...
28/10/2024

Export basics Class By Anand Paul Pennywort and Team. At Kochin. Mother പോർട്ട് നമ്മുടെ നാട്ടിൽ വരുന്ന സ്ഥിതിക്ക്
നീന്തൽ പഠിക്കുന്നപോലെ എല്ലാവരും അറിഞ്ഞിരിക്കേണ്ട ക്ലാസ് ആണ്. ആദ്യത്തെ 100 പേർക് 4000 രൂപയും. പിന്നീട് 7000 രൂപയും ആണ് ഫീ.
ഇന്ന് തന്നെ ബുക്ക് ചെയ്തോളു..

25/10/2024

സൗജന്യ ഡെമോൺസ്‌ട്രേഷൻ

ലാഭകരമായി ചെറിയ സ്ഥലത്ത് കൊപ്ര നിർമ്മിക്കാം- 22 മണിക്കൂർ കൊണ്ട്…

നൂതനയന്ത്രവും (MCD-G ഡീഹൈഡ്രേറ്റർ) സാങ്കേതികവിദ്യയും…

അഗ്രോപാർക്ക് , പിറവം
2024 നവംബർ 16 , ശനി

കൂടുതൽ വിവരങ്ങൾക്ക് : അഗ്രോപാർക്ക് പിറവം : 0485 2999990, 9446713767

ഭാരിച്ച കൂലി ചിലവും ഉയർന്ന തോതിലുള്ള മനുഷ്യാധ്വാനവും മൂലം കേരളത്തിൽനിന്ന് അന്യസംസഥാനത്തിലേക്ക് കുടിയേറിയ കേരളത്തിന്റെ പരന്പരാഗത വ്യവസായമായ കൊപ്ര നിർമ്മാണത്തെ കേരളത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ നവീകരിച്ച കൊപ്ര നിർമ്മാണ സാങ്കേതികവിദ്യയും യന്ത്രവും(MCD-G ഡീഹൈഡ്രേറ്റർ) വികസിപ്പിച്ചെടുത്തിരിക്കുകയാണ് അഗ്രോപാർക്ക്. പരന്പരാഗത രീതിയിൽ ചിരട്ടയും വിറകും 36 മണിക്കൂർ നേരം മനുഷ്യാധ്വാനം ഉപയോഗിച്ച് തീ എരിച്ചാണ് കൊപ്ര നിർമ്മിക്കുന്നത്. അഗ്രോപാർക്ക് വികസിപ്പിച്ച സാങ്കേതികവിദ്യയും യന്ത്രവും ഉപയോഗിച്ച് 22 മണിക്കൂർ സമയം കൊണ്ട് പച്ച തേങ്ങയിൽ നിന്നും വെള്ള നിറത്തിലുള്ള കൊപ്ര നിർമ്മിക്കാനാകും. കൊപ്ര ഉണക്കുന്നതിനുള്ള MCD-G ഡീഹൈഡ്രേറ്റിംഗ്‌ യന്ത്രം പൂർണ്ണമായും വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. ടി യന്ത്രത്തിൽ തേങ്ങ പൊട്ടിച്ച് വെള്ളം നീക്കം ചെയ്‌തതിന്‌ ശേഷം ഒന്നിച്ച് കൂട്ടിയിട്ട് ഉണക്കിയെടുക്കാൻ സാധിക്കും. യന്ത്രത്തിൽ പച്ചത്തേങ്ങ നിറച്ച് ഓൺ ചെയ്‌താൽ പിന്നീട് മനുഷ്യ സഹായമില്ലാതെ തന്നെ യന്ത്രം പ്രവർത്തിക്കുകയും 10 മണിക്കൂറിന് ശേഷം ചിരട്ട വേർപെടുത്തിയെടുക്കുകയുമാകാം. തുടർന്ന് 12 മണിക്കൂർ പ്രവർത്തിച്ച് കഴിയുന്പോൾ കൊപ്ര പുറത്തെടുക്കാൻ സാധിക്കും.

കുറഞ്ഞ വൈദ്യുതി ചിലവ്

1 കിലോ തേങ്ങ കൊപ്രയാക്കി മാറ്റുന്നതിന് 1 രൂപയാണ് വൈദ്യുതിചാർജ്ജ് ഇനത്തിൽ ചിലവ് വരുക.

നവീന സാങ്കേതികവിദ്യ

താപ നഷ്‌ടം കുറയ്‌ക്കുന്നതിനായി താപസംരക്ഷക സംവിധാനങ്ങളും സെൻസറുകളും കൺട്രോളറുകളും ഉപയോഗിച്ച് പ്രോഗ്രാം ചെയ്‌തിട്ടുള്ള ഓട്ടോമേറ്റഡ് താപനിയന്ത്രണ സംവിധാനങ്ങളുമാണ് യന്ത്രത്തിലുള്ളത്. മുടക്കം വന്ന വൈദ്യുതി പുനഃസ്ഥാപിക്കുന്പോൾ തനിയെ പ്രവർത്തിക്കുന്നതിനും ഫ്രീക്വൻസി വ്യതിയാനങ്ങളെയും വോൾട്ടേജ് ഏറ്റക്കുറച്ചിലുകളെയും പ്രതിരോധിക്കുന്നതിനുള്ള സംരക്ഷക സംവിധാനങ്ങളും യന്ത്രത്തിന്റെ ഭാഗമാണ്. യന്ത്രം സ്വയമായി പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിനാൽ പ്രവർത്തന സമയത്ത് മനുഷ്യ സാന്നിധ്യം ആവശ്യമില്ല. പൂർണ്ണമായും ഇലക്ട്രിസിറ്റിയിൽ പ്രവർത്തിക്കുന്നതിനാൽ വിറകും ചിരട്ടയും ആവശ്യമില്ല. ചിരട്ട ലാഭിക്കാൻ കഴിയുന്നത് വഴി അധിക വരുമാനവും ആർജിക്കാം.

നവീന രൂപകല്‌പന

ചെറിയ സ്ഥല സൗകര്യത്തിലും സ്ഥാപിക്കാം എന്നുള്ളതാണ് മറ്റൊരു മേന്മ. നാടൻ എണ്ണ മില്ലുകൾക്ക് 16 സ്‌ക്വയർ ഫീറ്റ് സ്ഥലത്ത് 1000 തേങ്ങ കൊപ്രയാക്കി മാറ്റുന്നതിനുള്ള യന്ത്രം സ്ഥാപിക്കാൻ കഴിയും. സ്വന്തം ആവശ്യത്തിനുള്ള കൊപ്ര സ്വന്തമായി ഉല്പാദിപ്പിക്കാൻ കഴിഞ്ഞാൽ അന്യസംസ്ഥാനത്തുനിന്നു വരുന്ന കൊപ്രാകളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനും ഗുണമേന്മ നിലനിർത്തുന്നതിനും സാധിക്കും. ഗ്രാമിക ഡീഹൈഡ്രേറ്ററിൽ നിർമ്മിക്കുന്ന കൊപ്രയിൽ നിന്ന് നിർമ്മിക്കുന്ന എണ്ണ തെളിഞ്ഞ നിറവും സുഗന്ധവും പ്രധാനം ചെയ്‌യുമെന്ന് യന്ത്രം ഉപയോഗിക്കുന്ന മില്ലുടമകൾ സാക്ഷ്യപ്പെടുത്തുന്നു.

കൊപ്ര നിർമ്മാതാക്കൾക്കായി 2000 തേങ്ങ മുതൽ 10000 തേങ്ങ വരെ ലോഡ് ചെയ്‌യാവുന്ന തരത്തിലുള്ള യന്ത്രങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

2020 മുതൽ അഗ്രോപാർക്കിൽ നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് ഗ്രാമിക ഡീഹൈഡ്രേറ്റർ വികസിപ്പിച്ച് എടുത്തത്. കഴിഞ്ഞ 4 വർഷമായി കേരളത്തിൽ 200 ൽ അധികം സംരംഭകർ ഡീഹൈഡ്രേറ്റർ ഉപയോഗിച്ച് വരുന്നു.

അന്യസംസ്ഥാനത്ത് നിന്ന് വരുന്ന രാസ പദാർത്ഥങ്ങൾ ചേർന്ന കൊപ്രയിൽ നിന്ന് വെളിച്ചെണ്ണനിർമ്മിക്കുംന്പോൾ പൊതുജനത്തിനുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം എന്ന നിലയിലും കൊപ്രാ നിർമ്മാണ വ്യവസായം കേരളത്തിലേക്ക് ലാഭകരമായ രീതിയിൽ തിരിച്ച് കൊണ്ടുവരാൻ കഴിഞ്ഞാൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നുള്ള സാമൂഹിക വശങ്ങളും ടി സാങ്കേതികവിദ്യയും യന്ത്രവും വികസിപ്പിച്ചെടുക്കുന്നതിന് കാരണമായിട്ടുണ്ട്.

23/10/2024

ഫ്രൂട്ട് ജ്യൂസ് നിർമ്മാണം... സാങ്കേതികവിദ്യയും പരിശീലനവും...
Contact no: 0485 2999990 , 094467 13767

ദേശാഭിമാനി ദിനപത്രത്തിൽ ഇന്ന് പ്രസിദ്ധീകരിച്ച ലേഖനം പീഡിത വ്യവസായ പുനരുദ്ധാരണ പദ്ധതി
22/10/2024

ദേശാഭിമാനി ദിനപത്രത്തിൽ ഇന്ന് പ്രസിദ്ധീകരിച്ച ലേഖനം പീഡിത വ്യവസായ പുനരുദ്ധാരണ പദ്ധതി

അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ച് ഇൽ ആണ് ലിസ്റ്റ് ചെയുന്നത് .
21/10/2024

അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ച് ഇൽ ആണ് ലിസ്റ്റ് ചെയുന്നത് .

Address

Alappuzha
688012

Alerts

Be the first to know and let us send you an email when Samrambhakan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Samrambhakan:

Videos

Share

എന്നും സംരംഭകർക്കൊപ്പം!

മലയാളം ബിസിനസ് വാർത്തകൾക്കും വിശേഷങ്ങൾക്കും മാത്രമായൊരിടം. എന്നാൽ മുഖ്യധാരാ മാധ്യമങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന സംരംഭകവാർത്തകൾക്ക് പ്രാധാന്യം നൽകുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വാർത്തകളും, അവരുടെ വിജയകഥകളും ആണ് പ്രഥമ ഉള്ളടക്കം. എന്നാൽ ദേശീയ, അന്തർദേശീയ വാണിജ്യ, വ്യവഹാര വിശേഷങ്ങളും ഉൾകൊള്ളിക്കുന്നു. കൂടാതെ സംരംഭകർക്കായുള്ള അവസരങ്ങൾ, പുതുസംരംഭകർക്ക് സംരംഭം തുടങ്ങുവാൻ ആവശ്യമുള്ള വിവരങ്ങളെ പറ്റിയുള്ള വിവരണങ്ങൾ, ബാങ്കിം​ഗ്, ഫിനാൻസ്, മാർക്കറ്റിംങ്, സെയിൽസ് തുടങ്ങിയ വിഷയത്തിലുള്ള പരിശീലനങ്ങൾ തുടങ്ങിയവും സംരംഭകനിലൂടെ പ്രചരിപ്പിക്കുന്നു.

samrambhakan.in എന്ന വെബ് പോർട്ടലിനൊപ്പം, ഫേസ്ബുക്ക്, ഇൻസ്റ്റാ​ഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെല​ഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലും സാന്നിദ്ധ്യം ഉണ്ടാകും. പൂർണ്ണമായും ഡിജിറ്റൽ മീഡിയയിലൂടെയായിരിക്കും സംരംഭകന്റെ പ്രസിദ്ധീകരണം. എഴുത്തിനെക്കാൾ, ന്യൂ മീഡിയയുടെ സ്വാധീനത്താൽ വീഡിയോയിലൂടെയും, മറ്റ് നൂതന ദൃശ്യമാധ്യമങ്ങളിലൂടെയും ആയിരിക്കും ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നത്.

പുതിയ കച്ചവടക്കാർ, സ്റ്റാർട്ടപ്പ് സംരംഭകർ, സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭകർ തുടങ്ങയവരെയാണ് വായനക്കാർ ആയും കാഴ്ചക്കാരായും കരുതുന്നത്.

സംരംഭകനിലൂടെ മേൽപറഞ്ഞ കൂട്ടർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങുവാനും, ഉള്ള സംരംഭങ്ങളെ മികവുറ്റതാക്കുവാനും സാധിക്കും.

Nearby media companies


Other Broadcasting & media production in Alappuzha

Show All