![ഇന്ത്യൻ റെയിൽവേ പറ്റി ആളുകളെ പിഴിന്നു ജീവിക്കുന്ന കുറേ ആളുകളുണ്ട്, അതിൽ പ്രധാനികളാണ് പാർക്കിംഗ് ടെൻഡർ എടുക്കുന്ന ആശാന്മാ...](https://img5.medioq.com/311/386/1090130063113864.jpg)
09/11/2024
ഇന്ത്യൻ റെയിൽവേ പറ്റി ആളുകളെ പിഴിന്നു ജീവിക്കുന്ന കുറേ ആളുകളുണ്ട്, അതിൽ പ്രധാനികളാണ് പാർക്കിംഗ് ടെൻഡർ എടുക്കുന്ന ആശാന്മാർ.
കഴിഞ്ഞദിവസം ജോലി സംബന്ധമായി കോഴിക്കോട് വരെ പോകേണ്ട ആവശ്യമുണ്ടായിരുന്നു ആലപ്പുഴയിൽ നിന്ന് നേരിട്ട് രാവിലെ കോഴിക്കോട് എത്തുന്ന ട്രെയിൻ കുറവായതുകൊണ്ട് കാർ എറണാകുളത്ത് ഉണ്ടായിട്ട് പോകാൻ തീരുമാനിച്ചു. ഏകദേശം രാവിലെ 5-1/2 മണിയോടടുത്ത് എറണാകുളം സൗത്ത് എത്തി.വണ്ടി പാർക്കിംഗ് ഇട്ടു എപ്പോൾ തിരിച്ചുവരും എന്നത് ചോദിച്ചിട്ട് ഏകദേശം 9 മണി പറഞ്ഞു. എടുത്ത ടിക്കറ്റ് നോക്കിയാണ് പറഞ്ഞത്. അവിടെ ഇരുന്ന് സ്ത്രീ പറഞ്ഞത് പ്രകാരം 200 രൂപ കൊടുത്തു എനിക്ക് അതിനൊരു ഇൻ സ്ലിപ്പും തന്നു.. തിരിച്ച് ഏകദേശം 8:35 ആയപ്പോൾ എറണാകുളത്ത് എത്തി. പാർക്കിങ്ങിൽ സ്ലിപ്പ്കൊടുത്തു, ബില്ല് ചോദിച്ചു. അവിടെ നിന്ന പയ്യൻ പറഞ്ഞു ഇതുതന്നെ ബില്ല് വേറെ ബില്ല് ഇല്ലാ. ആലപ്പുഴ ജില്ലയിലെ മിക്ക റെയിൽവേ സ്റ്റേഷനിലും പാർക്ക് ചെയ്തതിന്റെ അനുഭവത്തിൽ എല്ലാ റെയിൽവേ സ്റ്റേഷനിലും ഔട്ട് സ്ലിപ്പ് തരാറുണ്ട് അതാണ് ബില്ല് ആയി കണക്കാക്കുന്നത് എന്ന് പറഞ്ഞു. അവിടെ നിന്ന് പയ്യൻ മിഷ്യൻ എടുത്തു കാണിച്ചിട്ട് പറഞ്ഞു. ഇൻ സ്ലിപ്പ് ഓൺലി എന്നെഴുതിയിരിക്കുന്നത് കണ്ടോ ഇതില് ഔട്ട് സ്ലിപ്പ് എടുക്കാൻ പറ്റില്ല. കുറച്ചുനേരത്തെ തർക്കത്തിനൊടുവിൽ അവൻ അവൻറെ മുതലാളിയെ ഫോണിൽ വിളിച്ചു സംസാരിച്ചു അദ്ദേഹവും സ്ലിപ്പ് മാത്രമേ തരാൻ പറ്റത്തൊള്ളൂ ഔട്ട് സ്ലിപ്പ് ഇല്ല എന്ന ഭാഷ്യം തുടർന്നു.അതേ ദിവസം തന്നെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മുൻവശമുള്ള പാർക്കിങ്ങിൽ ഒരു കാർ പാർക്ക് ചെയ്തിട്ട് നാലു മണിക്കൂറിന് 25 രൂപയാണ് വാങ്ങിയത് പിന്നീട് ഉള്ള ഓരോ മണിക്കൂറിന് അവിടുത്തെ താരീഫ് അനുസരിച്ച് കൂടുമായിരിക്കും എന്നിരുന്നാൽ തന്നെയും അവിടെ കൃത്യമായി താരിഖ് ബോർഡ് വെച്ചിട്ടുണ്ട് .ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ഇവിടെ ഇങ്ങനെയാണ് വേണമെങ്കിൽ പരാതി കൊടുത്തോളൂ എന്നാണ് അവിടെ നിന്ന ആൾ പറഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല നേരെ സ്റ്റേഷൻ മാനേജറെ കണ്ടു പരാതി എഴുതിക്കൊടുത്തു. അദ്ദേഹം പറഞ്ഞത് അനുസരിച്ച് റെയിൽ മതത് ലും പരാതി നൽകി. ഇന്ന് ഇപ്പോൾ ഇത് എഴുതുമ്പോൾ തിരുവനന്തപുരം കൺട്രോൾ റൂമിൽ നിന്നും ഒരു കോൾ വന്നു. വേണ്ട നടപടി കൈ കൊള്ളാം എന്നായിരുന്നു ആ ടെലഫോൺ സംഭാഷണത്തിന്‍റെ രത്ന ചുരുക്കം. അദ്ദേഹവും എടുത്തു പറഞ്ഞത് ഔട്ട് സ്ലിപ്പ് എല്ലായിടത്തും നൽകണം അതാണ് നിയമം.
Ashwini Vaishnaw
No Bill No Pay is a sarcastic slogan