News Track Adoor

News Track Adoor News

18/06/2024

സപ്താഹ കമ്മറ്റിക്കാർ കണ്ട് പഠിക്കട്ടെ കൊട്ടിയൂർ വൈശാഖ മഹോത്സവ നടത്തിപ്പ്..

13/06/2024

കുവൈറ്റിൽ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച പന്തളം സ്വദേശി ആകാശ് ശശിധരൻ നായർയുടെ വീട്ടിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും , മന്ത്രി വീണ ജോർജയും സന്ദർശിച്ചു .

നിർഭാഗ്യകരമായ സംഭവമാണ്.
സഹിക്കാൻ കഴിയാത്ത വേദനയാണ് ഓരോ കുടുംബത്തിനും ഉണ്ടായിരിക്കുന്നത്.
ആളുകളെ തിരിച്ചറിയുന്നതിനും അതിന് ശേഷമുള്ള നടപടിക്രമങ്ങൾക്കുമായി നോർക്കയുടെ പ്രത്യേക സംവീധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
മറ്റ് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നോർക്ക സാധ്യമായ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

രാവിലെ പത്തരയോടെ കുവൈത്ത് അപകടത്തിൽ മരണമടഞ്ഞ ആകാശ് ശശിധരൻ നായരുടെ പന്തളം മുടിയൂർക്കോണം ഐരാണിക്കുടിയിലെ വീട്ടിൽ സന്ദർശിക്കുകയായിരുന്നു മന്ത്രി..

12/06/2024

മന്ത്രി വീണാജോർജിൻ്റെ ഭർത്താവിനെ സഹായിക്കാൻ റോഡ് നിർമ്മാണത്തിൽ ഓട മാറ്റുന്നതെന്ന് ആരോപണം...

11/06/2024

കൊടുമണ്ണിൽ നാളെ UDF ഹർത്താൽ

മന്ത്രി വീണാ ജോർജിൻ്റെ ഭർത്താവിനു വേണ്ടി റോഡിൻ്റെ അലയ്മെൻ്റ് മാറ്റി എന്നാരോപണം

11/06/2024

കേരളം ഒത്തുകൂടി മനുഷ്യാദ്ധ്യാനത്തിൻ്റെ പുതുചരിത്രം രചിച്ച മണ്ണാണ് അടൂർ മണക്കാല ...

10/06/2024

അടൂർ നിയോജകമണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ ഡെപ്യൂട്ടി സ്പീക്കേഴ്സ് എക്സലൻസ് അവാർഡ് വിതരണം ഇന്നലെ എസ് . എൻ . ഡി . പി ഹാളിൽ നടന്നു . ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ ഉദഘാടനം ചെയ്തു . ഡി . സജി അധ്യക്ഷത വഹിച്ചു .

10/06/2024
08/06/2024

ജോലിചെയ്യുന്ന ഓഫീസുകളിൽ കൊണ്ടുവരുന്ന ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങൾ വേസ്റ്റ് ആണോ അല്ല അത് നല്ല വളമാണ്.... ഈ ആശയം പ്രാവർത്തികമാക്കിയത് പത്തനംതിട്ടയിലെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരാണ്..

08/06/2024

ഒരു വർഷ കാലാവധിയിൽ നിർമ്മാണം ആരംഭിച്ച
ആനയടി കൂടൽ റോഡ് 5 വർഷം കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തികരിക്കാനാകാതെ കേരളാ റോഡ് ഫണ്ട് ബോർഡ്...

07/06/2024

യാത്രകളെ പ്രണയിച്ച രമ്യ എസ് ആനന്ദിന് മികച്ച യാത്രാവിവരണത്തിനുള്ള അവാർഡ്.സത്യജിത്ത് റായി ഫിലിം സൊസൈറ്റി നൽകുന്ന 2-ാം മത് സത്യജിത് റേ ഗോൾഡൻ പെൻ ബുക്സ് അവാർഡാണ് രമ്യ എഴുതിയ യാത്രാവിവരണമായ "വഴികളിൽ തെളിയുന്ന മുഖങ്ങൾ" എന്ന പുസ്തകത്തിന് ലഭിച്ചു ...

06/06/2024

6 വർഷം മുൻപ് ബഡ്ജറ്റിൽ വെച്ച പദ്ധതി.

വാഗ്ദാനലംഘനത്തിൻ്റെ മറ്റൊരു നേർ സാഷ്യം ......

06/06/2024

ഇടപാടുകാർക്കും കലാ- സാംസ്കാരിക പ്രവർത്തകർക്കും വൃക്ഷത്തൈ നൽകിയും പൊന്നാടയണിയിച്ച് ആദരിച്ചും കേരളാ ബാങ്ക് അടൂർ ബ്രാഞ്ചിൻ്റെ പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി..

05/06/2024

തകർന്നത് അടൂരിൻ്റെ ചരിത്രസ്മരണയുടെ പ്രതീകം...

എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നിലനിർത്തിയാണ് ആൻ്റോ ആൻ്റെണിയുടെ വിജയം. 66119 വോട്ടിൻ്റെ ഭൂരിപക്ഷം നേടുമ്പോൾ ഏറ്റവും ...
04/06/2024

എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നിലനിർത്തിയാണ് ആൻ്റോ ആൻ്റെണിയുടെ വിജയം.

66119 വോട്ടിൻ്റെ ഭൂരിപക്ഷം നേടുമ്പോൾ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയത് ആറൻമുള മണ്ഡലമാണ്. 14687 വോട്ടിൻ്റെ ലീഡാണ്
ആരോഗ്യ വകുപ്പ് മന്ത്രിയുടെ മണ്ഡലം കൂടിയായ ആറൻമുള ആൻ്റോക്ക് നൽകിയത്.

ഏറ്റവും കുറവ് ലീഡ് ആൻ്റോ ആൻ്റണിക്ക് നൽകിയത് അടൂരാണ് 2266- ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മാവേലിക്കരയിൽ സ്ഥാനാർത്ഥിയായ 2019 ലെ ഇലക്ഷനിൽ ആൻ്റോ അടൂരിൽ മൂന്നാം സ്ഥാനത്തായിരുന്നു.
ഇക്കുറി ചിറ്റയം നേരിട്ട് പ്രചരണം നടത്തിയിട്ടും എൽ.ഡിഎഫിൻ്റെ നില മെച്ചപെടുത്താൻ കഴിഞ്ഞില്ല.
LDF 10,000 ത്തോളം ലീഡ് പ്രതീക്ഷിച്ച മണ്ഡലമാണ് അടൂർ.

ആറൻമുള കഴിഞ്ഞാൽ പൂഞ്ഞാറാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയത്. 12610,
തിരുവല്ലയിൽ11530, റാന്നിയിൽ9597, കോന്നിയിൽ 2579,കാഞ്ഞിരപള്ളിയിൽ 9800 വോട്ടുകളും ഭൂരിപക്ഷം നേടി.
തപാൽ വോട്ടുകളിൽ
3050 വോട്ടുകളുടെ ലീഡും നേടിയാണ് - ആൻ്റോ ഭൂരിപക്ഷം 66119 വോട്ടുകളായി ഉയർത്തിയത്.

*ലോക്സസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട പാർലിമെൻ്റ് മണ്ഡലത്തിൽ ആൻ്റോ ആൻ്റണി വിജയിച്ചു.പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ  തെരഞ...
04/06/2024

*ലോക്സസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട പാർലിമെൻ്റ് മണ്ഡലത്തിൽ ആൻ്റോ ആൻ്റണി വിജയിച്ചു.

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ ആൻ്റോ ആൻ്റണി വിജയിച്ചു. 66119 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. ആകെ ലഭിച്ചത് 367623 വോട്ടുകൾ'

ജില്ലയിലെ ഏക വോട്ടെണ്ണൽ കേന്ദമായ ചെന്നീർകര കേന്ദ്രീയ വിദ്യാലയത്തിൽ രാവിലെ 7.30 ന് സ്ട്രോങ്ങ് റൂമുകൾ തുറന്നു. വോട്ടെണ്ണൽ 8 മണിയോടെയാണ് ആരംഭിച്ചത്. 8.30 ന് ഇവിഎമ്മിലെ വോട്ടുകൾ എണ്ണിത്തുടങ്ങി.

ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടടറുമായ എസ്. പ്രേം കൃഷ്ണൻ്റെ നേതൃത്വത്തിൽ പഴുതടച്ച ഉദ്യോഗസ്ഥ സംവിധാനങ്ങളാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ സജ്ജമാക്കിയിരുന്നത്. മാധ്യമങ്ങൾക്കായി മീഡിയ സെന്റർ സൗകര്യം ,പൊതുജനങ്ങൾക്ക് വോട്ടെണ്ണൽ വിവരങ്ങളറിയാൻ പ്രത്യേക കൺട്രോൾ റൂം എന്നിവ ഒരുക്കിയിരുന്നു.

രാത്രി 8.30 ന് ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചു. തുടർന്ന്
വിജയിച്ച സ്ഥാനാർഥിക്കുള്ള സർട്ടിഫിക്കറ്റും മറ്റ് രേഖകളും ഒബ്സെർവർമാരുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ കൈമാറി.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സമാധാനപരമായും കുറ്റമറ്റരീതിയിലും നടത്താൻ സഹകരിച്ച പൊതുജനങ്ങൾ , രാഷ്ട്രീയപ്രവർത്തകർ ,ഉദ്യോഗസ്ഥർ എന്നിവർക്ക് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ നന്ദി അറിയിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പ് ആൻ്റോ ആൻ്റെണി 66119 വോട്ടിന് വിജയിച്ചു...............................................................
04/06/2024

ലോക്‌സഭ തെരഞ്ഞെടുപ്പ് ആൻ്റോ ആൻ്റെണി 66119 വോട്ടിന് വിജയിച്ചു................................................................

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച
ഇവിഎം വോട്ട്,
പോസ്റ്റൽ വോട്ട്, ആകെ വോട്ട്,
ശതമാനം എന്ന ക്രമത്തിൽ

ആൻ്റോ ആൻ്റണി (ഇന്ത്യൻ നാഷണൽ കോൺഗ്രസ് )
360544, 6666 367210 39.98%

ഡോ. തോമസ് ഐസക് (സി പി ഐ എം)
297530 3616 301146 32.79%

അനിൽ ആൻ്റണി ( ബിജെപി )
230864 3234 234098 25.49%

അഡ്വ പി.കെ. ഗീതാകൃഷ്ണൻ (ബി. എസ്.പി)
3911 54 3965 0.43%

ജോയി പി മാത്യു (പി. പി. ഐ - സെക്കുലർ)
1171 8 1179 0.13%

കെ സി. തോമസ് (സ്വത.)
1078 21 1099 0.12

അഡ്വ. ഹരികുമാർ എം കെ ( അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ)
733 27 760 '0.08%

അനൂപ് വി (സ്വത.)
555 52 607 0.07%

നോട്ട
8258 143 8401 0.91%

ആകെ
904644 13821 918465

ഇന്ത്യൻ മാധ്യമ രംഗത്തെഅതികായൻ ബി.ആർ പി. ഭാസ്കർ...... ഇനി ഓർമ്മ.......പ്രണാമം ........
04/06/2024

ഇന്ത്യൻ മാധ്യമ രംഗത്തെ
അതികായൻ ബി.ആർ പി. ഭാസ്കർ...... ഇനി ഓർമ്മ.......
പ്രണാമം ........

04/06/2024

മനുഷ്യ നിർമ്മിത ദുരന്തങ്ങൾക്ക് കാരണം പ്രകൃതിയെ സംരക്ഷിക്കാതെയുള്ള വികസന പ്രവർത്തനങ്ങളും പ്രകൃതിയോടുള്ള നിസ്സംഗതയും ആണെന്ന് മാർത്തോമാ സഭ അടൂർ ഭദ്രാസന അധ്യക്ഷൻ മാത്യൂസ്മാർ സെറാഫിം എപ്പിസ്കോപ്പ അഭിപ്രായപ്പെട്ടു.. #

03/06/2024

ഒരു ഇൻ്റർനെറ്റിനും ഒരു ടെക്നോളജിക്കും പകർന്ന് നൽകാൻ കഴിയാത്ത ജീവിത മൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകുന്ന ഇടങ്ങളായി ഓരോ സ്കൂളും മാറണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പത്തനംതിട്ട ജില്ലാതല പ്രവേശനോത്സവം പെരിങ്ങനാട് തൃശ്ചേന്ദമംഗലം ഗവ: ഹയർ സെക്കൻ്ററി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി...

31/05/2024

കിഫ്ബിയുടെ
തടസ്സവാദങ്ങൾ.......

പെരിങ്ങനാട് തൃശ്ചേന്ദമംഗലം ഗവ: ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടം പണി വൈകും.

മഹാത്മ ജനസേവന കേന്ദ്രം ഓഫീസ് പ്രവർത്തനം ഇനി നെല്ലിമൂട്ടിൽ പടിക്ക് സമീപംഅടൂർ: ആശ്രയമറ്റവരുടെ ആതുരാശ്രമമായ മഹാത്മ ജനസേവന ക...
31/05/2024

മഹാത്മ ജനസേവന കേന്ദ്രം ഓഫീസ് പ്രവർത്തനം ഇനി നെല്ലിമൂട്ടിൽ പടിക്ക് സമീപം

അടൂർ: ആശ്രയമറ്റവരുടെ ആതുരാശ്രമമായ മഹാത്മ ജനസേവന കേന്ദ്രം പ്രധാന ഓഫീസ് MC റോഡിൽ നെല്ലിമൂട്ടിൽ പടിക്കും, MMDM ITC ക്കും മധ്യേ മോർ ഇഗ്നേഷ്യസ് യാക്കോബിറ്റ് സിറിയൻ ചർച്ചിന് എതിർവശമുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

അടൂർ കണ്ണംകോട് ഏഞ്ചൽസ് ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ഓൾഡ് ഏജ് ഹോം കൊടുമൺ കുളത്തിനാലിലെ ജീവകാരുണ്യ ഗ്രാമത്തിലേക്കും, യാചക പുനരധിവാസ കേന്ദ്രം പള്ളിക്കൽ കള്ളപ്പൻ ചിറയിൽ പുതുതായ് പണികഴിപ്പിച്ച ശാന്തി ഗ്രാമത്തിലേക്കും മാറ്റിയതായും ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.
04734289900, 04734291900, 047342999900
8086260270 കൂടുതൽ വിവരങ്ങൾക്കായി എന്നീ നമ്പരുകളിൽ
ബന്ധപ്പെടാവുന്നതാണ്.

27/05/2024

പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ 60-ാം ചരമവാർഷകം ഇന്ന് ......

26/05/2024

കണ്ണുള്ളവർ കാണട്ടെ.....
കാതുള്ളവർ കേൾക്കട്ടെ....അമ്പിളിയുടെയും കുടുംബത്തിൻ്റെയും ദുരിതജീവിതം...

25/05/2024

ഒടുവിൽ നഗരസഭ കണ്ണു തുറന്നു. ഗാന്ധി പാർക്കിലെ മാലിന്യം നീക്കം ചെയ്തു...(NEWS TRACK KERALA IMPACT)

22/05/2024

മുൻഷി പരമുപിള്ളയും, അടൂർ ഭാസിയും, ഗുരു നിത്യചൈതന്യ യതിയും അടൂർ ഗോപാലകൃഷ്ണനും അടക്കം പ്രഗത്ഭർ പഠിച്ച സ്കൂൾ കെട്ടിടമാണ് ഇപ്പോൾ പൈതൃക സ്മാരകമായി സംരക്ഷിക്കാൻ നടപടിയായത്...

20/05/2024

ബ്ലഡ്‌ ഡോണേഴ്സ് കേരള പത്തനംതിട്ട ഘടകം എല്ലാവർഷവും നിർധനരായ കുട്ടികൾക്കായി നൽകുന്ന പഠനോപകരണ വിതരണം ഈ വർഷം അടൂരിൽ വച്ച് സംഘടിപ്പിച്ചു...

18/05/2024

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി രാമചന്ദ്രൻ എഴുതിയ ലേഖനത്തിൻ്റെ തുടക്കമാണ് ഈ വാചകങ്ങൾ..

17/05/2024

ടേക്ക് എ ബ്രേക്ക് പദ്ധതി തുടങ്ങാനാകാതെ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതി... #

16/05/2024

ജലസേചന വകുപ്പ് അപകട കെണി ഒരുക്കി , യാത്രക്കാർ ദുരിതത്തിൽ..

Address

Prasad Building Pannivizha Po Adoor
Adur
691523

Alerts

Be the first to know and let us send you an email when News Track Adoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Track Adoor:

Videos

Share


Other Media/News Companies in Adur

Show All