കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന ഇരുചക്ര യാത്രികർക്ക് പിഴ ഈടാക്കുന്ന തീരുമാനം പിൻവലിക്കണം.. ഗണേഷ് കുമാർ MLA
അടൂർ വടക്കടത്തുകാവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞു. ഒഴിവായത് വൻ അപകടം.
അടൂർ: എം സി റോഡിൽ വടക്കടത്തുകാവിനും കിളിവയലിനും ഇടയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു. തമിഴ് നാട്ടിൽ നിന്നും കച്ചിയും കയറ്റി കായംകുളത്തിന് പോവുകയായിരുന്ന വാനാണ് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്. വാനിന്റെ പിന്നിലെ ടയർ പൊട്ടി നിയന്ത്രണം വിട്ട് എതിർ ദിശയിലേക്ക് തെന്നി മറിയുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു. എതിർ ദിശയിൽ ഈ സമയം മറ്റുവാഹനങ്ങൾ ഇല്ലാതെയിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.
അച്ചൻകോവിലാറ്റിൽ കുളനട ഞെട്ടൂർ ഭാഗത്ത് ഒഴുക്കിൽപ്പെട്ട് പ്ലസ് വൺ വിദ്യാർഥി കൈപ്പുഴ നോർത്ത് ഇരട്ടക്കുളങ്ങര വീട്ടിൽ വർഗീസ് ഗീവർഗീസ് മരിച്ചു.
അച്ചൻകോവിലാറ്റിൽ കുളനട ഞെട്ടൂർ ഭാഗത്ത് ഒഴുക്കിൽപ്പെട്ട് പ്ലസ് വൺ വിദ്യാർഥി കൈപ്പുഴ നോർത്ത് ഇരട്ടക്കുളങ്ങര വീട്ടിൽ വർഗീസ് ഗീവർഗീസ് മരിച്ചു.
4 ആൺകുട്ടികളും 2 പെൺകുട്ടികളും ചേർന്നുള്ള സംഘം ആണ് ആറ്റിൽ ഇറങ്ങിയത്. ഇവരിൽ കുളനട പൈവഴി ഇരട്ടക്കുളങ്ങര രാജ് വില്ലയിൽ ഗീവർഗ്ഗീസ് ഇ വർഗ്ഗീസ് (17) ഒഴുക്കിൽ പെടുകയായിരുന്നു. ഇത് കണ്ട് കൂടെ ഉണ്ടായിരുന്ന രണ്ട് ആൺകുട്ടികൾ ഓടി രക്ഷപെട്ടു. മറ്റുള്ളവരെ പന്തളം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പത്തനംതിട്ട, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘമാണ് തിരച്ചിൽ നടത്തിയത്. തിരച്ചിലിനൊടുവിൽ പത്തനംതിട്ട സ്കൂബാ സംഘം ആണ് ഇടക്കടവ് ഭാഗത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.
അടൂർ: ശക്തമായ കാറ്റിലും മഴയിലും ഏറത്ത് വില്ലേജ് പരിധിയിൽ കളത്തട്ടു ജംഗ്ഷനു സമീപം മരം വീണു നെല്ലിമുകൾ സ്വദേശി ആശാലയം വീട്ടിൽ മനു മോഹൻ (35 ) മരണപ്പെട്ടു. കാറ്റിൽ നിരവധി വീടുകൾ തകർന്നു. വ്യാപക കൃഷി നാശവും സംഭവിച്ചു. വൈദ്യുതി കമ്പികളിലേക്ക് മരം കടപുഴകി വീണ് വൈദ്യുതി ബന്ധം തകരാറിലായി. ഗതാഗതവും തടസ്സപ്പെട്ടു.
അടൂരിൽ കുടുംബ കോടതി പ്രവർത്തനമാരംഭിച്ചു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്തു. ഇനി കുടുംബ കോടതിയുമായി ബന്ധപെട്ട കേസുകൾ എല്ലാം അടൂർ കുടുംബ കോടതിയിലായിരിക്കും പരിഗണിക്കുന്നത്.
തട്ട: ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ച വർണാഭമായി. 7 കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകൾ ക്ഷേത്രത്തിൽ അണിനിരന്നു. തുടർന്ന് ജീവത എഴുന്നള്ളത്തും നടന്നു.
നന്ദന ഫാമിൽ പുതിയ അഥിതി.
തട്ട: നന്ദന ഫാമിൽ കുതിര പ്രസവിച്ചത് കൗതുകമായി. റാണി എന്ന കുതിരയാണ് ആൺ കുതിരകുട്ടിക്ക് ജന്മം നൽകിയത് .
പുതിയതായി എത്തിയ ഒട്ടക പക്ഷിയെ കാണാൻ ദിനംപ്രതി നിരവധി പേർ നന്ദന ഫാമിൽ ഇപ്പോൾ തന്നെ എത്തുന്നുണ്ട്. സന്ദർശകർക്ക് ഇനി കുതിരകുട്ടിയെ കൂടി കണ്ടു മടങ്ങാം.
വർണ്ണകാഴ്ച്ച ഒരുക്കി വൈകുണ്ഠപുരം പൂരം.
അടൂർ മണക്കാല ജനശക്തി നഗറിൽ ബൈക്ക് യാത്രികൻ കനാലിൽ വീണു കാണാതായി. അഗ്നിരക്ഷാ സേന തിരച്ചിൽ നടത്തുന്നു.
#Adoor #pathanamthitta
പത്തനംതിട്ട അപകടത്തിന്റ സി സി ടി വി ദൃശ്യം
കാറിനെ മറികടന്നു വലതു വശം ചേർന്ന് വന്ന കെ എസ് ആർ ടി സി ബസ് എതിരെ വന്ന കാറിൽ ഇടിച്ച ശേഷം തൊട്ടടുത്ത പള്ളിയുടെ കമാനത്തിൽ ഇടിച്ചു നിന്നു. കമാനം തകർന്നു ബസിന്റെ മുകളിലേക്കു പതിക്കുകയായിരുന്നു. കമാനത്തിന്റ ബീ വീണ ഒരാളുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റവരെ കോന്നി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
#pathanamthitta
കിണറ്റിൽ വീണ നായയെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി
ഏഴംകുളം: പുതുമല കാഞ്ഞിരവിള മേലേതിൽ വാസു പ്പണിക്കരുടെ വീട്ടുമുറ്റത്തെ മുപ്പത് അടി ആഴമുള്ള കിണറ്റിൽ അബദ്ധത്തിൽ വീണ തെരുവ് നായയെ ഫയർ ഫോഴ്സ് രക്ഷപെടുത്തി.
സന്ദേശം ലഭിച്ചതിനെ തുടർന്ന് ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ഷാനവാസിൻ്റെ നേതൃത്വത്തിൽ അടൂർ അഗ്നിരക്ഷാ യൂണിറ്റ് സ്ഥലത്ത് എത്തി നായയെ രക്ഷപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം
ഭക്തി നിർഭരമായ മണ്ണടി ഉച്ചബലി തിരുമുടി എഴുന്നള്ളത്ത്.
കന്നിമലയിൽ തീ വ്യാപിച്ചു.
ഏറത്ത് ചൂരക്കോട് കണ്ണങ്കര തെക്കതിൽ, നീതുവിന്റെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ള കന്നിമല പാറക്വാറിയുടെ പ്രദേശങ്ങളിൽ തീ പിടിച്ചു. അടൂർ അഗ്നി രക്ഷാ സേന അസി. സ്റ്റേഷൻ ഓഫീസർ കെ.സി. റെജി കുമാറിന്റെ നേതൃത്വത്തിൽ ഏക്കറു കണക്കിന് വ്യാപിച്ച തീ സാഹസികമായി കെടുത്തുകയായിരുന്നു. പാറ പൊട്ടിക്കുന്നതിനാവശ്യമായ വെടിമരുന്നു സൂക്ഷിപ്പു കെട്ടിടവും ടി മേഖലയിലുണ്ട്.
കൊടുമൺ. വൈകുണ്ഠപുരം ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.
കൊടുമൺ. വൈകുണ്ഠപുരം ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. 18 ന് ആറാട്ട്, ഗജമേള, പൂരം എന്നിവയോടെ സമാപിക്കും.
പള്ളിക്കൽ പഞ്ചായത്തിന്റെയും കേരള ഫോക് ലോർ അക്കാദമിയുടേയും നേതൃത്വത്തിൽ ഗ്രാമ സന്ധ്യ ഞായറാഴ്ച്ച അടൂർ ചേന്നമ്പള്ളിൽ
ഹിന്ദു ഐക്യവേദി അടൂർ താലൂക്ക് സമ്മേളനം 12 ന് അടൂരിൽ
പെരിങ്ങനാട് ത്യച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ കെട്ടുകാഴ്ച
പെരിങ്ങനാട് ത്യച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ കെട്ടുകാഴ്ച
പത്തു ദിവസം നീണ്ടു നിന്ന ഉത്സവം 10 കരകളിൽ നിന്നുള്ള കെട്ടുകാഴ്ചയുടെയും ആറാട്ടെഴുന്നള്ളത്തിന്റെയും പ്രൗഢയിൽ സമാപിച്ചു. കാഴ്ച പൊക്കങ്ങൾ വർണവിസ്മയം തീർത്തപ്പോൾ ആ കരവിരുത് കാണാൻ പതിനായിരങ്ങളാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്
ഇടതു പക്ഷ MLA ഗണേഷ് കുമാറിനെ അഭിനന്ദിച്ചുകൊണ്ട് കോടിക്കുന്നിൽ സുരേഷ് എം പി യുടെ പ്രസംഗം.
തെങ്ങമത്ത് തീ പിടുത്തം
തെങ്ങമം: ഗണേശ വിലാസം ഭാഗത്തെ കുന്നിൽ ചരിവിലെ അടിക്കാടുകൾക്ക് തീ പിടിച്ചു. 20 ഏക്കർ ഭൂമിയിലെ ഒരേക്കർ ഭാഗത്തെ അടിക്കാടുകൾക്കാണ് തീ പിടിച്ചത്. വാഹനം എത്തിപ്പെടാൻ പ്രയാസമായതിനാൽ അടൂർ അഗ്നി രക്ഷാ സേന പച്ചിലക്കമ്പുകൾ കൊണ്ട് അടിച്ചും സമീപത്ത് നിന്ന് വെള്ളം ശേഖരിച്ചും തീ കെടുത്തുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ കെ.സി. റെജി കുമാറിന്റെ നേതൃത്വത്തിൽ ഷാനവാസ്, അഭിലാഷ്, പ്രദീപ്, ലിജി കുമാർ, അരുൺജിത്ത്, സന്തോഷ് ജോർജ്ജ്, അനിൽ കുമാർ എന്നിവരാണ് രക്ഷാപ്രവർത്തനങ്ങളിൽ
തൂക്ക വഴിപാട്
ഏഴംകുളം: ദേവീ ക്ഷേത്രത്തിൽ നടന്ന തുക്കവഴിപാട് .
അടൂർ: പള്ളിക്കൽ പഞ്ചായത്തിൽ വാർഡ് -19 -ൽ സാബുവിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്തെ അടിക്കാടുകൾക്ക് തീ പിടിച്ചു. അടുരിൽ നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. അസി: സ്റ്റേഷൻ ഓഫീസർ , റെജി കുമാർ . KC യുടെ നേതൃത്ത്വത്തിൽ, Gr: അസി: സ്റ്റേഷൻ ഓഫീസർ , നിയാസുദീൻ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ , റെജി കുമാർ, അനീഷ് IR, പ്രജോഷ്, അനീഷ്കുമാർ , സജാദ് , H/G, സുരേഷ് കുമാർ എന്നിവർ അഗ്നി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
തെങ്ങമത്ത് റബ്ബർ തോട്ടത്തിന് തീ പിടിച്ചു.
അടൂർ:
പള്ളിക്കൽ പഞ്ചായത്ത്, തെങ്ങമം അടയപ്പാട്ട് പ്രദേശത്തെ ഏഴ് ഏക്കറോളം വരുന്ന റബ്ബർ തോട്ടത്തിലെ അടിക്കാടുകൾക്കും, റബ്ബർ മരങ്ങൾക്കും തീ പടർന്നു പിടിച്ചു. വാഹനം എത്തിച്ചേരാൻ സാധിക്കാത്ത ഭാഗമായതിനാൽ അഗ്നിശമന സേനാംഗങ്ങളും, നാട്ടുകാരും ചേർന്ന് പച്ചിലക്കമ്പുകൾ ഉപയോഗിച്ചു അടിച്ചും സമീപത്ത് നിന്ന് വെളളം
ശേഖരിച്ചു തളിച്ചും തീ കെടുത്തി. സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ ഷാനവാസ്, ഫയർ & റെസ്ക്യൂ ഓഫീസർമാരായ അഭിലാഷ്, സാനിഷ്, ദീപേഷ്, ശരത്ത്, അനിൽകുമാർ എന്നിവരാണ് അഗ്നി രക്ഷാ സേന സംഘത്തിലുണ്ടായിരുന്നത്.
അടൂർ പെരിങ്ങനാട് ത്യച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. തിങ്കളാഴ്ച രാത്രി 7.34 ന് തന്ത്രി കണ്ഠര് രാജീവരാണ് കൊടിയേറ്റിയത്. ആറാട്ടോടും കെട്ടുകാഴ്ചയോടും കൂടി മാർച്ച് ഒന്നിന് ഉത്സവം കൊടിയിറങ്ങും
#Adoor #temple
പന്തളത്ത് വീടിന് തീ പിടിച്ചു.