28/05/2022
യുകെയിലെ മലയാളി പെന്തകോസ്ത് സമൂഹത്തിന്റെ കുടിയേറ്റ ചരിത്രം പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നു.
ഐ.എ.ജി ടിവിയുടെ ആഭിമുഖ്യത്തിൽ മലയാളി പെന്തക്കോസ്തു കുടിയേറ്റ ചരിത്രം ക്രോഡീകരിച്ചുകൊണ്ടുള്ള പുസ്തകം പണിപ്പുരയിൽ ഒരുങ്ങുന്നു.
1970 കാലഘട്ടങ്ങളോടെ ആരംഭിച്ച മലയാളി പെന്തക്കോസ്ത് കുടിയേറ്റം ശക്തി പ്രാപിച്ചത് 2000-2001 ആണ്ടോടുകൂടെയാണ്. തുടർന്നിങ്ങോട്ട് ആയിരക്കണക്കിനു വരുന്ന മലയാളി പെന്തകോസ്ത് കൂട്ടം യുകെയുടെ മണ്ണിലേക്ക് വ്യാപിച്ചു. യുകെയിൽ എത്തിയവർ പെന്തക്കോസ്തിന്റെ മൂല്യങ്ങൾ വിട്ടുപോകാതെ കഴിഞ്ഞ വർഷങ്ങൾകൊണ്ട് സഭാപ്രവർത്തനങ്ങളും മറ്റു ഇതര മേഖലകളിലും വ്യക്തിമുദ്രകൾ പതിപ്പിച്ചു.
ക്രിസ്ത്യൻ സഭ പ്രവർത്തനമേഖലകളിൽ മാത്രമല്ല മറിച്ചു ആതുരരംഗം, സാമൂഹികരംഗം, വിദ്യാഭാസരംഗം തുടങ്ങി സകല മേഖലകളിലും 1970 മുതൽ, വിശേഷാൽ രണ്ടായിരമാണ്ടുമുതൽ നേടിയെടുത്ത നേട്ടങ്ങളെ സമൂഹമധ്യത്തിൽ പുറത്തുകൊണ്ടുവരിക എന്നുള്ളതാണ് ഈ പ്രോജക്ടിന്റെ പ്രധാന ലക്‌ഷ്യം.
സുപ്രധാനമായും 2000-2025 വർഷത്തെ സഭ, സാംസ്‌കാരിക, സാമൂഹ്യ ചരിത്ര വഴികൾ, നേട്ടങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയാണ് പുസ്തകത്തിന്റെ കാതൽ. യുകെയിലെ ഐ.എ.ജി അക്കാദമി, മറ്റ് എല്ലാ പെന്തക്കോസ്തു സഭകളും, ലീഡേഴ്‌സും, സമൂഹത്തിലെ വിത്യസ്തതുറകളിൽ നിന്നുള്ളവരും ഒരുമിച്ചു ചേർന്ന് പ്രവൃത്തിക്കുന്ന ചരിത്ര പുസ്തകം 2025ടെ കൂടെ പുറത്തിറങ്ങും.
മലയാളി പെന്തക്കോസ്തു മൂല്യങ്ങൾ കലഹരണപെട്ടുപോകാതിരിക്കുവാൻ സമൂഹത്തിനു നൽകിയ സംഭാവനകളെ പുറത്തുകൊണ്ടുവരുക, അത് പുതു പെന്തക്കോസ്തു തലമുറകൾ അറിയുക എന്നുള്ളതും പുസ്തകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമാണ്.
മലയാളി പെന്തക്കോസ്ത് സമൂഹത്തിലെ അറിയപ്പെടുന്ന മാധ്യമങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഐ.എ.ജി ടിവി, കോവിഡ് രൂക്ഷമായ കാലത്തു “ഗോഡ് ഈസ് ഇൻ കണ്ട്രോൾ” എന്ന പ്രശസ്തമായ പ്രോഗ്രാമിലൂടെ സമൂഹത്തിലെ നാനാവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി ആശയവിനിമയം നടത്തുകയും 100ഓളം എപ്പിസോഡുകൾ പ്രക്ഷേപണം ചെയ്തു, പെന്തക്കോസ്തു സമൂഹത്തിൽ ഉന്നത സ്വാധീനം ചെലുത്തുവാൻ ഇടയായി. ഐ.എ.ജി ടിവി നേതൃത്വം വഹിക്കുന്ന ഈ പ്രോജക്ടിന് യുകെയിലെ മറ്റു മാധ്യമങ്ങളും, ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള മലയാളി സമൂഹ മാധ്യമങ്ങളും, മറ്റു സാമൂഹ്യ സാംസ്‌കാരിക മാധ്യമങ്ങളും യുകെയിൽ പങ്കുചേരുന്നു.
2025ടെ പുറത്തിറങ്ങുന്ന ചരിത്ര പുസ്തകം സിൽവർ ജൂബിലി സെലിബ്രേഷൻ സെറിമണിയോടൊപ്പം ആയിരിക്കും പ്രകാശനം.
പുസ്തകത്തോടൊപ്പം യുകെയിലെ മലയാളി പെന്തകോസ്ത് സമൂഹത്തിലെ സ്ഥാപനങ്ങൾ, സംഘടനകൾ, സഭകൾ എന്നി വിവരങ്ങൾ അടങ്ങുന്ന ഡയറക്റ്ററിയും പ്രകാശനം ചെയ്യുന്നതായിരിക്കും.
ഏവരുടേയും സഹകരണവും പ്രാത്ഥനകളും ചോദിച്ചുകൊള്ളുന്നു.!
NB: പ്രോജെക്ട് ഉൽഘടന സമ്മേളനവും മറ്റ് വിവരങ്ങളും പിന്നാലെ അറിയിക്കുന്നതായിരിക്കും.