SEENA’s art of kitchen

SEENA’s art of kitchen Digital creator
(1)

20/03/2025
19/03/2025

ഒരിക്കൽ അമൃത ടിവിയിൽ ഒരു കുക്കറി ഷോയിൽ തൊണ്ണൂറുകളിലെ വസന്തമായ ഒരു സിനിമ നടിയും 2k വസന്തമായ ഒരു സിനിമ നടിയും തമ്മിലുള്ള സംസാരം ഒരു സംവാദമായി മാറുകയാണ്. തൊണ്ണൂറിലെ സിനിമ നടി പറയുന്നു പെണ്ണുങ്ങളായാൽ അടുക്കള ജോലി അറിഞ്ഞിരുന്നാൽ മാത്രം മതിയെന്നും അത് അറിയാത്തവർ ഒന്നിനും കൊള്ളാത്തവരാണെന്നും അതിന്റെ കാരണം പുരുഷന്മാരെ പോലെ സ്ത്രീകൾക്ക് വേറേ ഒരു മേഘലയിലും കഴിവ് തെളിയിക്കാനുള്ള കാര്യപ്രാപ്തിയൊന്നും ഇല്ലാത്തത് കൊണ്ടാണത്രെ.

അപ്പോൾ 2k വസന്തമായ നടി പറഞ്ഞത് , നമ്മൾ പെണ്ണുങ്ങൾ അങ്ങ് ബഹിരാകാശത്ത് വരെ പോകുന്നു. അതൊക്കെ കാര്യപ്രാപ്തി ഇല്ലാത്തത് കൊണ്ടാണോ എന്നാണ്. ഇത് കേൾക്കുമ്പോൾ തൊണ്ണൂറുകളുടെ വസന്തമായ നടിയെ അനുകൂലിക്കുന്നവർ മനസിൽ വിചാരിച്ചു കാണും , ഇവരൊക്കെ എന്തിനാ കെട്ടും കെട്ടി ബഹിരാകാശത്ത് പോയത് എന്നാവും.

എന്നാൽ അവർക്കുള്ള മറുപടി ആയിട്ട് പറയാനുള്ളത് ഒന്നേയുള്ളൂ "കുറച്ചു ചീര കൃഷി ചെയ്യാനാ ബഹിരാകാശത്ത് പോയത് ".
അതെ , ബഹിരാകാശ നിലയത്തിൽ ചീര കൃഷി ചെയ്തതിലൂടെ, അവിടെ സസ്യങ്ങൾ വളർത്താനുള്ള സാധ്യതകൾ അവലോകനം ചെയ്യുകയും ഭാവിയിലെ ദൗത്യങ്ങൾക്ക് പ്രാധാന്യമുള്ള വിവരങ്ങൾ ശേഖരിക്കുകയും , ബഹിരാകാശത്ത് 62 മണിക്കൂറും 9 മിനിറ്റും ബഹിരാകാശ നടത്തത്തിൽ (spacewalk) ചെലവഴിച്ച്, ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തം നടത്തിയ വനിതയെന്ന റെക്കോർഡ് നേടിയ ആ സ്ത്രീ ഒരു ഇന്ത്യൻ വംശജയായിരുന്നു. 🥰

വംശം ഇന്ത്യൻ ആയിരുന്നെങ്കിലും വളർന്നതെല്ലാം അമേരിക്കയിൽ ആയിരുന്നു. ഇന്ത്യൻ സംസ്കാരത്തിൽ ജീവിക്കാനുള്ള അവസരം കിട്ടാതെ പോയത് കൊണ്ടാവാം ഒരുപക്ഷേ 'സ്ത്രീകളുടെ പരിമിതികളെ' കുറിച്ചുള്ള ബോധം അവർക്കില്ലാതെ പോയതും അതിരുകൾ ഇല്ലാത്ത സ്വപ്നങ്ങൾ കണ്ടുകൊണ്ട് അങ്ങ് ബഹിരാകാശത്ത് വരെ എത്തിയതും. 🥰

തന്റെ ദീർഘകാല ബഹിരാകാശ ദൗത്യത്തിനിടെ 900 മണിക്കൂറിലധികം ഗവേഷണ പ്രവർത്തനങ്ങൾക്കും 150-ലധികം ശാസ്ത്രീയ പരീക്ഷണങ്ങൾക്കും നേതൃത്വം നൽകുകയും ഇപ്പോഴും ബഹിരാകാശ ഗവേഷണങ്ങളിൽ സജീവമായി മുഴുകിയിരിക്കുന്ന സുനിത വില്യംസ് എന്ന ധീര വനിതയെ കുറിച്ച് പറയാം.

സുനിത ലിൻബോർഗ് വില്യംസ് 1965 സെപ്റ്റംബർ 19-ന് ഒഹായോയിലെ യൂക്ലിഡിൽ ജനിച്ചു. അവളുടെ പിതാവ് ദീപക് പാണ്ഡ്യ, ഗുജറാത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ വംശജനും മാതാവ് ബോണി പാൻസർ സ്ലോവേനിയൻ വംശജയുമാണ്. സുനിതയുടെ ബാല്യം നീഡ്ഹാമിലും (മാസാച്യുസെറ്റ്സ്) ഫ്രാമിംഗ്ഹാമിലും (മാസാച്യുസെറ്റ്സ്) ആണ് കഴിച്ചത്. 1983-ൽ നീഡ്ഹാം ഹൈസ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം, 1987-ൽ യു.എസ്. നേവൽ അക്കാദമിയിൽ നിന്ന് ശാസ്ത്ര ബിരുദവും 1995-ൽ ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എവിയേഷൻ സയൻസിൽ മാസ്റ്റർ ബിരുദവും നേടി.

അവർ 1983-ൽ നീഡ്ഹാം ഹൈസ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി. കൗമാരകാലത്ത് സുനിത വില്യംസ് കായികപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. അവൾ നീന്തൽ, ട്രാക്ക്, ഫുട്ബോൾ തുടങ്ങിയ കായിക ഇനങ്ങളിൽ പങ്കാളിയായി. കായിക രംഗത്തുള്ള ഈ പങ്കാളിത്തം അവളുടെ ശാരീരിക ശേഷിയും ടീമിന്റെ പ്രാധാന്യവും വളർത്തി, ഇത് അവളുടെ ഭാവി കരിയറിനും ബഹിരാകാശ സഞ്ചാരത്തിനും സഹായകമായി.

1987-ൽ യു.എസ്. നേവൽ അക്കാദമിയിൽ നിന്ന് ശാസ്ത്ര ബിരുദവും 1995-ൽ ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എവിയേഷൻ സയൻസിൽ മാസ്റ്റർ ബിരുദവും നേടി. ഇതുകൂടാതെ, സുനിത വില്യംസ് 1987-ൽ യു.എസ്. നേവിയിൽ ചേർന്നു, അവിടെ ഹെലികോപ്റ്റർ പൈലറ്റായി സേവനമനുഷ്ഠിച്ചു. നാവികസേനയിൽ സേവനമനുഷ്ഠിക്കുന്നതിനിടെ, അവൾ നിരവധി പുരസ്കാരങ്ങളും ബഹുമതികളും നേടി.

2024 ജൂൺ 5-ന്, സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും ബോയിംഗ് സ്റ്റാർലൈനറിൽ 10 ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലെത്തിയെങ്കിലും, സാങ്കേതിക പ്രശ്നങ്ങളാൽ അവരുടെ മടക്കയാത്ര പലതവണ വൈകി. അവസാനമായി, 2025 മാർച്ച് 15-ന്, അവർ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി.

സഹപാഠിയായിരുന്ന മൈക്കൽ ജെ. വില്യംസിനെയാണ് സുനിത വിവാഹം കഴിച്ചു. മൈക്കൽ, യു.എസ്. നേവിയിൽ ഒരു പേടക പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സുനിതയുടെ സമർപ്പണവും പ്രാവീണ്യവും ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ഉയരങ്ങൾ സൃഷ്ടിച്ചു. അവളുടെ ജീവിതവും പ്രവർത്തനങ്ങളും ഭാവി തലമുറകൾക്ക് പ്രചോദനവും സ്ത്രീകളുടെ കഴിവുകൾക്ക് പരിമിതിയുണ്ടെന്ന് കരുതിയിരിക്കുന്നവർക്ക് അന്ധാളിപ്പും ആണ്.

കടപ്പാട് : വാട്സ്ആപ്പ്

19/03/2025

📣📣ഒറ്റ നോട്ടത്തിൽ📣📣
1) ഏറ്റവും വല്യ ഗ്രഹം - വ്യാഴം
2) ഏറ്റവും ചെറിയ ഗ്രഹം- ബുധൻ
3) ഏറ്റവും ചൂട് കൂടിയ ഗ്രഹം-ശുക്രൻ
4) ഏറ്റവും തണുത്ത ഗ്രഹം-നെപ്ടൂൺ
5) ഭ്രമണ വേഗത കുറഞ്ഞ ഗ്രഹം -ശുക്രൻ
6) ഭ്രമണ വേഗത കൂടിയ ഗ്രഹം- വ്യാഴം
7) സൂര്യനിൽ നിന്നും ഏറ്റവും അകന്ന ഗ്രഹം-നെപ്ടൂൺ
8) സൂര്യനിൽ നിന്നും ഏറ്റവും അടുത്ത ഗ്രഹം-ബുധൻ
9) ഭാരം കൂടിയ ഗ്രഹം-വ്യാഴം
10) ഭാരം കുറഞ്ഞ ഗ്രഹം-ബുധൻ
11) ഗുരുത്വാകർഷണ ബലം കുറച്ച് അനുഭവപ്പെടുന്ന ഗ്രഹം-ബുധൻ
12) ഗുരുത്വാകർഷണ ബലം കൂടുതൽ അനുഭവപ്പെടുന്ന ഗ്രഹം-വ്യാഴം
13) പരിക്രമണ വേഗത കൂടിയ ഗ്രഹം- ബുധൻ
14) പരിക്രമണ വേഗത കുറഞ്ഞ ഗ്രഹം-നെപ്ടൂൺ
15) സാന്ദ്രതാ ഏറ്റവും കൂടിയ ഗ്രഹം-ഭൂമി
16) സാന്ദ്രതാ ഏറ്റവും കുറഞ്ഞ ഗ്രഹം-ശെനി

ഒരു റോസാപ്പൂവ് നിശബ്ദമായി പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നു, ഹൃദയത്തിന് മാത്രം കേൾക്കാൻ കഴിയുന്ന ഭാഷയിൽ 🥰 "എല്ലാ റോസാപ്...
18/03/2025

ഒരു റോസാപ്പൂവ് നിശബ്ദമായി പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നു, ഹൃദയത്തിന് മാത്രം കേൾക്കാൻ കഴിയുന്ന ഭാഷയിൽ 🥰 "എല്ലാ റോസാപ്പൂവും പ്രണയത്തിന് ദുഷ്‌കരമായ സമയങ്ങളിലും പൂക്കുമെന്നതിൻ്റെ സാക്ഷ്യമാണ് ."ജീവിതം ഒരു പൂന്തോട്ടമാണ്, സ്നേഹമാണ് ഏറ്റവും മനോഹരമായ റോസാപ്പൂവ്." "റോസാപ്പൂക്കൾക്ക് മുള്ളുകളുണ്ടെങ്കിലും അവ ഇപ്പോഴും പ്രശംസിക്കപ്പെടും-ജീവിതത്തിലെ വെല്ലുവിളികൾ നമ്മെ ശക്തരാക്കുന്നതുപോലെ.
കടപ്പാട് : ഈ റോസാപൂവിനോട് മാത്രം 😂😍😎

നമ്മുടെ നാട്ടിൽ ഭാര്യ, ഭർത്താവിനെ അച്ചായാ, ചേട്ടൻ, അച്ചാച്ചൻ, തുടങ്ങിയ രീതിയിൽ വേണം അഭിസംബോധന ചെയ്യേണ്ടത് എന്ന് ഒരു അലിഖ...
16/03/2025

നമ്മുടെ നാട്ടിൽ ഭാര്യ, ഭർത്താവിനെ അച്ചായാ, ചേട്ടൻ, അച്ചാച്ചൻ, തുടങ്ങിയ രീതിയിൽ വേണം അഭിസംബോധന ചെയ്യേണ്ടത് എന്ന് ഒരു അലിഖിത നിയമം ഉണ്ട് . ആ വിളികളിൽ നിന്നും വളരെ വ്യത്യസ്ഥമായൊരു വിളി ഞാൻ ആദ്യമായി കേട്ടത് ഏപ്രിൽ 18, എന്ന ബാലചന്ദ്രമേനോൻ സിനിമയിൽ കൂടിയാണ്. അതിൽ ഭർത്താവ്, ഭാര്യയെ കുട്ടാ എന്നാണു വിളിച്ചത്.. പിന്നീട് പല മലയാളികളും ആ വിളി ഏറ്റെടുത്തിട്ടുണ്ട് 😍😍
ഇതൊക്കെ ഭാര്യ- ഭർത്താക്കന്മാരുടെ തീർത്തും സ്വാകാര്യമായ കാര്യങ്ങളാണ് 🥰🥰

കഴിഞ്ഞ ദിവസം ഒരു പാർട്ടിയിൽ പങ്കെടുക്കാൻ ഇടയായി. അവിടെ വെച്ചു ഒരു ഭാര്യ, ഭർത്താവിനെ എല്ലാവരുടെയും മുൻപിൽ വെച്ച്.. എടാ ... കൊച്ചിനെ ഒന്ന് എടുക്കെടാ... എന്റെ കൈ കഴച്ച് ഒടിഞ്ഞെടായെന്നു പറഞ്ഞപ്പോൾ, ഭർത്താവ് ഒരു പരിഭവവും ഇല്ലാതെ കുഞ്ഞിനെ എടുത്തു മാതൃകയായി.

പക്ഷെ കൂടിയിരുന്ന മലയാളികൾ അത് ഒരു ചർച്ചാ വിഷയമാക്കി . എന്നാലും അവൾ എന്തൊരു അഹങ്കാരിയായിട്ടാ സ്വന്തം കെട്ടിയോനെ കയറി "എടാ" എന്ന് വിളിച്ചത്... കൊഞ്ഞാണൻ കെട്ടിയോൻ.. ഞാൻ വല്ലോം ആയിരുന്നേൽ ഒറ്റ പ്രാവശ്യമേ അവൾ എടാ എന്ന് വിളിക്കൂ.. പിന്നെ അവൾ വായ തുറക്കുമ്പോൾ പല്ലു ഒന്നും വായില്ല കാണില്ല..ആണുങ്ങളുടെ പേര് കളയാൻ ഓരോന്ന് വരും.. ഇങ്ങനെ പല രീതിയിൽ പോയി കുറ്റപ്പെടുത്തലുകളും, പരിഹാസങ്ങളും..

ഈ ചർച്ച നടന്നപ്പോൾ, വർഷങ്ങൾക്കു മുൻപ് നമ്മുടെ കൊച്ചു പൊടിയാടിയിൽ നടന്ന ഒരു സംഭവം ഞാൻ അറിയാതെ ഓർത്തു പോയി.😀

പൊടിയാടിയിലെ, നല്ല ഒരു കുടുംബത്തിലെ ഒരു അച്ചായൻ, ഒരു അമ്മാമ്മയെ പ്രേമിച്ചു കെട്ടി. ഇവർ തമ്മിൽ ചെക്കൻ എന്നും പെണ്ണെ എന്നുമാണ് അന്യോന്യം വിളിച്ചിരുന്നത്. 🥰 ഒരു ദിവസം, അച്ചായന്റെ മാതാപിതാക്കൾ വീട്ടിൽ വന്ന സമയം, അമ്മാമ്മ, മറ്റൊന്നും ഓർക്കാതെ, ചെക്കാ ..ഇങ്ങോട്ടു ഒന്ന് വന്നേ എന്ന് പറഞ്ഞത് മാതാപിതാക്കൾ കേട്ട്, അല്പം ഈർഷ്യയോടെ സംസാരിച്ചു. അച്ചായൻ പറഞ്ഞു അത് ഞങ്ങൾ തമ്മിലുള്ള കാര്യമാ.. എനിക്ക് അതിൽ ഒരു പ്രശ്നവുമില്ല.. ഞാൻ ആണെങ്കിൽ അവളെ പെണ്ണെ എന്നാണ് വിളിക്കുന്നത്.. അതിൽ അപ്പനും, അമ്മയും തലയിട്ടു വഷളാക്കേണ്ടാ എന്ന് പറഞ്ഞു വിട്ടു. ഒരു ഞായറാഴ്ച്ച പള്ളി കഴിഞ്ഞു, പള്ളിയിലച്ചൻ ഇവരുടെ വീട്ടിൽ വന്നു. എന്നിട്ടു ഈ പ്രശനം അവതരിപ്പിച്ചു.

അച്ചായനും, അമ്മാമ്മയ്ക്കും സത്യത്തിൽ അച്ചന്റെ വരവും, ഇടപെടലും ഇഷ്ടപ്പെട്ടിലായെങ്കിലും ഒന്നും മിണ്ടാതെ നിന്ന് അച്ചന്റെ ഉപദേശങ്ങൾ കേട്ടു. പോകാൻ നേരം അച്ചൻ പ്രാർത്ഥിച്ചു ഇറങ്ങാൻ തുടങ്ങിയപ്പോൾ അമ്മാമ്മ പറഞ്ഞു... അച്ചൻ ഈ പ്രാർത്ഥനയ്ക്ക് ഇടയിൽ എത്രയോ പ്രാവശ്യം കർത്താവിനെ നീ, നീ എന്നാണു വിളിച്ചത്... (ഉദാ .. കർത്താവേ.. നീ ഈ കുടുംബത്തെ അനുഗ്രഹിക്കണേ .. നീ എന്റെ പ്രാർത്ഥന കേട്ടതിനു സ്തോത്രം എന്നിങ്ങനെ ആണല്ലോ പ്രാർത്ഥിച്ചത്... അച്ചനെ കാട്ടിലും ഇളയതാണോ കർത്താവ്.. അച്ചൻ പിന്നെ എങ്ങനെ , ഇങ്ങനെ ബഹുമാനം ഇല്ലാതെ കർത്താവിനെ നീ എന്ന് വിളിക്കുന്നത്... പിന്നെ അച്ചോ.. വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം രണ്ടിൽ കർത്താവ് വെള്ളം വീഞ്ഞാക്കുന്ന അത്ഭുതം പറയുന്നുണ്ട്.. ആ ഭാഗത്ത് കർത്താവ്, സ്വന്തം അമ്മയായ മറിയയെ സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു”. (2:4) കർത്താവിനു പോലും സ്വന്തം അമ്മയെ, സ്‌ത്രീ എന്ന് വരെ വിളിക്കാം. എനിക്ക് എന്റെ കെട്ടിയവനെ സ്നേഹത്തോടെ "ചെക്കാ" എന്ന് വിളിക്കുന്നതാ ഇപ്പോൾ ഈ ഇടവക നേരിടുന്ന ഏറ്റവും വലിയ പ്രശനം അല്ലയോ അച്ചാ എന്ന് ചോദിച്ചത് അച്ചന് ഓർമ്മ ഉണ്ട്... പിന്നെ ആ വഴിക്കു അച്ചൻ ചെന്നിട്ടു പോലുമില്ല താനും.
NB: ഭാര്യയെ പിന്നേ. ...... എന്ന് സ്നേഹത്തോടെ നീട്ടിവിളിച്ചിരുന്ന ഒരു ചാച്ചൻ ഉണ്ടായിയിരുന്നു ഞങ്ങൾക്ക്

അത് പോലെ തന്നെ ഭാര്യ ഭർത്താക്കന്മാർ സ്നേഹത്തോടെ എന്തെങ്കിലും വിളിക്കട്ടെ.😍😍

12/03/2025

പിള്ളേർക്കും വല്യവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ചിക്കൻ ബാസ്കറ്റ്

😄😄
11/03/2025

😄😄

10/03/2025

വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ നവവധുവിനെ നിലവിളക്ക് കൊടുത്ത് പൂജാമൂറിയിലേക്ക് ആനയിച്ച് വരന്റെ അമ്മ ഉപദേശരൂപേണ പറഞ്ഞു: 😍

"മോളെ.. എപ്പോഴും മുതിർന്നവർക്കു ഒരു പടി താഴെയായിരിക്കണം മോളുടെ ഇരിപ്പടം.."

(മരുമകൾ: അത് കേട്ടു അനുസരണയോടെ തലകുലുക്കി. 😍അമ്മായിയമ്മ തുടർന്നൂ)

"ഉദാഹരണത്തിന് ഞാൻ സെറ്റിയില് ഇരിക്കുമ്പോൾ മോൾ എവിടെയിരിക്കും..?"

മരുമകൾ : "ഞാൻ ഒരു ചെറിയ stool-ൽ ഇരിക്കും" 😎

അമ്മായിയമ്മ : " ഞാൻ stool-ൽ ഇരുന്നാലോ..?"

മരുമകൾ : "ഞാൻ ചെറിയ കൊരണ്ടി(പലക)യുടെ പുറത്തിരിക്കും.."

അമ്മായിയമ്മ : "ഞാൻ കൊരണ്ടിപ്പുറത്തിരുന്നാല് മോളെവിടെയിരിക്കും..?"

മരുമകൾ : "ഞാൻ തറയിലിരിക്കും.."

അമ്മായിയമ്മ : "ഞാൻ തറയിലിരുന്നാലോ...?"

മരുമകൾ : "ഞാൻ തറയിൽ ഒരു കുഴികുത്തി അതിലിരിക്കും.." 😎

അമ്മായിയമ്മ : "ഞാൻ കുഴിയിലിരുന്നാലോ..?"

മരുമകൾ: "ഞാൻ ആ കുഴിയിൽ മണ്ണിട്ട് നിങ്ങളെ അതിലിട്ട് മൂടും...മനുഷ്യനു താഴുന്നതിനുമില്ലേ ഒരു പരിധി.." 🙁

08/03/2025

ഇന്ന് രാവിലെ മുറ്റത്ത്‌ വന്ന ഒരു ജീവിയാണ് ഇതിന്റെ പേര് അറിയമെങ്കിൽ കമന്റ്‌ ചെയ്യണേ

07/03/2025

പ്രിയപ്പെട്ടവരോടൊപ്പമുള്ള നിമിഷങ്ങളാണ് ഏറ്റവും സമ്പന്നമായ നിമിഷങ്ങൾ.
അകന്നു പോകുന്നവരെ അടുപ്പിച്ചും, അടുത്തു നിൽക്കുന്നവരെ ചേർത്ത് നിർത്തിയും ബന്ധങ്ങൾ ഊഷ്മളമാക്കണം
" നന്മയുടെ പ്രകാശം ഉള്ളിലുണ്ടെങ്കിൽ ഒരിരുട്ടിനും നമ്മെ തോൽപിക്കാനാകില്ല"
🥰🥰🥰🥰
പ്രാർത്ഥനയോടെ ശുഭദിനം നേരുന്നു 🙏

06/03/2025

Fish roast// മീൻ വരട്ടിയത്

ഇതൊരു തീവണ്ടിടെ കഥയാണ്. .. ഒരു കഥയല്ല ... ഞങ്ങടെ നാട്ടിൽ നടന്ന ഒരു സംഭവം ആണ് ...  മുഴുവനും വായിക്കുമല്ലോ 🥰അവസാനം ഒരു ടിസ...
05/03/2025

ഇതൊരു തീവണ്ടിടെ കഥയാണ്. .. ഒരു കഥയല്ല ... ഞങ്ങടെ നാട്ടിൽ നടന്ന ഒരു സംഭവം ആണ് ... മുഴുവനും വായിക്കുമല്ലോ 🥰അവസാനം ഒരു ടിസ്റ് ഉണ്ടേ 😎

കുറെ വർഷങ്ങൾക്കു മുൻപ് .... ഒരിക്കൽ ഒരു 6 ആം ക്ലാസ്സ്കാരൻ തന്റെ അപ്പച്ചനോട് പറഞ്ഞു. . അപ്പച്ചാ ഞാൻ ഇന്നേവരെ റെയിൽവേ സ്റ്റേഷനിൽ പോയിട്ടില്ല, അവിടെ എങ്ങനെയാണു ട്രെയിൻ വരുന്നതും പോകുന്നതും എന്ന്‌ ഒക്കെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് . അപ്പോൾ ആ അപ്പച്ചൻ പറഞ്ഞു അതിനെന്നാ നമുക്ക് പോകാല്ലോ 😍അങ്ങനെ ഒരു ദിവസം അപ്പൻ മോനെയുംകൂട്ടി കോട്ടയം റെയിൽവേ സ്റ്റേഷനിൽ പോയി. . ട്രെയിൻ വരുന്നതും പോകുന്നതും, ഫ്ലാറ്റ് ഫോമിൽ ടിക്കറ്റ് എടുക്കുന്നതും ,ട്രെയിന്റെ engine, റെയിൽവേ പാളം. .. എന്ന്‌ വേണ്ട എല്ലാ കാര്യങ്ങളും വിവരിച്ചു കൊടുത്തിട്ട് ചോദിച്ചു , ഇനി മോന് എന്തെങ്കിലും സംശയം ബാക്കി ഉണ്ടോ ? ഉണ്ടെങ്കിൽ ഇപ്പൊ ചോദിച്ചോളൂ .... അപ്പോൾ ആ മകൻ പറഞ്ഞു അപ്പച്ചാ എനിക്ക് എല്ലാം മനസ്സിലായി പക്ഷെ ഒരു സംശയം മാത്രം ബാക്കി ഉണ്ട് ! വളരെ ആകാംഷയോടെ ആ അപ്പൻ ചോദിച്ചു 🥰 ഇനി എന്നതാ മോനെ ? അവന്റെ ആ ചോദ്യം കേട്ട് അപ്പച്ചൻ പകച്ചു പോയി 😳😳😳 അപ്പച്ചാ എനിക്ക് എല്ലാ കാര്യങ്ങളും മനസ്സിലായി , പക്ഷെ .. ഈ ട്രെയിന്റെ അടിയിൽ തല വെക്കുന്നത് എങ്ങനെ എന്ന്‌ മാത്രം പിടികിട്ടുന്നില്ല 😳😳*% #*^*ആ അപ്പച്ചൻ എന്നല്ല നമ്മൾ ആരായാലും പകച്ചുപോകില്ലേ 😳😳😂😂

ഇത്തിരി നിലവാരം കൂടിയത് എന്ന് തോന്നിപ്പിക്കുന്ന പല റെസ്റ്റോറന്റ്കളിലും കൈ കഴുകാനായി *finger bowl* എന്ന പേരിൽ ഒരു ചെറിയ പ...
04/03/2025

ഇത്തിരി നിലവാരം കൂടിയത് എന്ന് തോന്നിപ്പിക്കുന്ന പല റെസ്റ്റോറന്റ്കളിലും കൈ കഴുകാനായി *finger bowl* എന്ന പേരിൽ ഒരു ചെറിയ പാത്രത്തിൽ ചെറു ചൂട് വെള്ളത്തിൽ ഒരു കഷ്ണം നാരങ്ങ മുറിച്ചിട്ട് കൊണ്ടുവന്നു വെക്കുന്ന പതിവ് പലയിടങ്ങളിലും ഉണ്ട്. ഇത് എന്നാത്തിനാണ് എന്നറിയാതെ അതിലെ നാരങ്ങാ പിഴിഞ്ഞ് മേശപ്പുറത്തിരുന്ന ഉപ്പും കുടഞ്ഞിട്ട്, ചൂട് നാരങ്ങാ വെള്ളം കുടിച്ച ഒരു കൂട്ടുകാരി ഉണ്ടായിരുന്നു ഞങ്ങൾക്ക്. .😁😍😂 (അവൾ ഇപ്പോൾ എവിടെയാണോ ആവോ ) ഇതുപോലെ തെറ്റുധരിച്ചതോ അബദ്ധം പറ്റിയവരോ ആയിട്ടുള്ളവർ ഉണ്ടോ നിങ്ങടെ കൂട്ടത്തിൽ ? ഉണ്ടെങ്കിൽ അവരെ ഒന്ന് mention ചെയ്യൂ.😎😎

03/03/2025

നമ്മുടെ കപ്പയെ ഒന്ന് സ്റ്റാർ ആക്കിയാലോ /കാന്താരി കപ്പ

ക്യാൻസർ ഭീതി കാരണം മിക്കവരും നോൺസ്റ്റിക് പാത്രങ്ങൾ ഉപേക്ഷിച്ച് പഴയ മൺചട്ടിയിലേയ്ക്‌ തന്നെ മടങ്ങിയെത്തി. അതുതന്നെയാണുത്തമ...
02/03/2025

ക്യാൻസർ ഭീതി കാരണം മിക്കവരും നോൺസ്റ്റിക് പാത്രങ്ങൾ ഉപേക്ഷിച്ച് പഴയ മൺചട്ടിയിലേയ്ക്‌ തന്നെ മടങ്ങിയെത്തി. അതുതന്നെയാണുത്ത
മവും.
മൺചട്ടികൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഇവിടെ പറയാം.

✅ നല്ലതുപോലെ വേവിച്ച ചട്ടി വാങ്ങുക. കൈവിരലുകൾ കൊണ്ട് കൊട്ടിനോക്കി ഇതറിയാം.
✅ നല്ല ചട്ടിയാണെങ്കിൽ "ക്ണിം" എന്നതുപോലെ ശബ്ദം കേൾക്കും. പൊട്ടൽ ഉണ്ടെങ്കിലും വ്യത്യാസം വരു.
✅ ഉൾഭാഗവും അടിഭാഗവും പരമാവധി മിനുസമുള്ളത് നോക്കി എടുക്കുക.
✅ അടിഭാഗം എല്ലായിടവും ഒരേ കനം ആണെന്ന് ഉറപ്പ് വരുത്തുക.
✅ നല്ല ചട്ടിയുടെ നിറം കുങ്കുമം/കാവി നിറം ആയിരിക്കും.
പോളീഷ് ചെയ്തതോ കരി നിറം പിടിപ്പിച്ചിട്ടുള്ളതോ ഒഴിവാക്കുക.
✅ ചട്ടിയുടെ വലിപ്പം ആവശ്യത്തിനുള്ളത് തിരഞ്ഞെടുക്കുക. (വലിയ ചട്ടികൾ ചൂടായി വരാൻ കൂടുതൽ സമയം എടുക്കും)
വാങ്ങിക്കഴിഞ്ഞാൽ തട്ടാതെ മുട്ടാതെ വൈക്കോൽ /കച്ചിയിലോ പേപ്പറിലോ പൊതിഞ്ഞ് വീട്ടിലെത്തിക്കുക.
✳️ഇനി ചട്ടി എങ്ങനെ പരുവപ്പെടുത്തി എടുക്കാം എന്നു നോക്കാം. ✳️

✅ നല്ലതുപോലെ കഴുകി ഉണക്കുക. ശേഷം അൽപ്പം വെളിച്ചെണ്ണയോ നല്ലെണ്ണയൊ അകത്തും പുറത്തും പുരട്ടുക. തുടർന്ന് ചെറുതീയിൽ വേവിക്കുക.
തണുപ്പിച്ച ശേഷം വെള്ളം ഒഴിച്ച് തിളപ്പിക്കുക. വേണമെങ്കിൽ അൽപം നാരങ്ങാനീരും മഞ്ഞൾപ്പൊടിയും ചേർക്കാം.
തിളച്ചതിനു ശേഷം കഴുകി ഉണക്കി വീണ്ടും അകത്ത് എണ്ണ പുരട്ടുക. ചെറുതായി ഒന്നുകൂടി ചൂടാക്കുക. ചട്ടി റെഡി.

‘ഇനി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ’
🍵 ചൂട് ചട്ടിയിൽ പെട്ടന്ന് തണുത്ത വെള്ളം ഒഴിക്കരുത്; ചട്ടി പൊട്ടും.
🍵 ഉണങ്ങിയ ചട്ടിയിൽ സോപ്പോ മറ്റ് വാഷിംഗ് ദ്രാവകങ്ങളൊ പുരട്ടരുത്. ഇത് ചട്ടിയിലേയ്ക് ആഗിരണം ചെയ്യപ്പെടുകയും പിന്നീട് നമ്മുടെ ആഹാരത്തിലെത്തുകയും ചെയ്യും.
🍵 ചട്ടി നല്ലതുപോലെ നനച്ചു മാത്രമേ കഴുകാവൂ (പണ്ടത്തെ മുത്തശ്ശിമാർ ചാരം ഇട്ടാണു കഴുകിയിരുന്നത് എന്നതോർക്കുക)
ചട്ടിപുരാണം ഇവിടെ തീരുന്നില്ല.
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ.

1.🍃പേരയില ചായ 🍃പല അസുഖങ്ങൾക്കുള്ള മരുന്ന് കൂടിയാണ് പേരയില. പേരയില ചായയിൽ രോഗ പ്രതിരോധ ശേഷി വർത്തിപ്പിക്കാൻ സഹായിക്കണ എല്...
02/03/2025

1.🍃പേരയില ചായ 🍃
പല അസുഖങ്ങൾക്കുള്ള മരുന്ന് കൂടിയാണ് പേരയില. പേരയില ചായയിൽ രോഗ പ്രതിരോധ ശേഷി വർത്തിപ്പിക്കാൻ സഹായിക്കണ എല്ലാം പോഷകകണങ്ങളും അടങ്ങിട്ടുണ്ട് എന്ന്‌ പഠനങ്ങൾ പറയുന്നു.

2.🍃പ്രമേഹം 🍃
പേരയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും

3.🍃പ്രതിരോധശേഷി കൂട്ടും 🍃
വിറ്റാമിൻ സി അടങ്ങിയ പേരയില ശക്തമായ രോഗപ്രതിരോധ സംവിധനത്തിന് സഹായിക്കുന്നു. ജലദോഷം , പനി എന്നിവയിൽ നിന്നും ശരീരത്തെ സംരഷിക്കാൻ സഹായിക്കുന്നു.

4.🍃കണ്ണുകളുടെ ആരോഗ്യം 🍃
കാഴ്ചശക്തി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരഷിക്കാനും പേരയില നല്ലതാണ്.

5.🍃പ്രതിരോധശേഷി 🍃
വിറ്റാമിൻ സി അടങ്ങിയ പേരയില കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

6.🍃മലബന്ധം തടയുക ചെയ്യുന്നു 🍃
പേരക്കയിലെ ഉയർന്ന ഫൈബർ സുഗമമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബധം തടയുകയും ചെയ്യുന്നു.

7.🍃രക്ത സമ്മർദ്ദം നിയന്ത്രിക്കാം 🍃
പേരക്കയിൽ പൊട്ടാസ്യഓ,നാരുകൾ, ആന്റി ഓക്സിഡന്റ്കൾ എന്നിവ അടങ്ങിട്ടുണ്ട് , ഇത് രക്തസമ്മർദ്ദം നിയന്ത്രി ക്കാനും ചീത്ത കോളെസ്ട്രോൾ (ഏൽ ഡി എൽ ) കുറക്കാനും സഹായിക്കുന്നു.

8.🍃ഡെലിവറി കഴിഞ്ഞു ഉള്ള മുറിവ് ഉണക്കാൻ ഉത്തമം ആണ് പേരയില ഇട്ട് തിളപ്പിച്ച വെള്ളം.

🧄 വെളുത്തുള്ളി 🧄കാലോറി നിന്ന് കത്തും വെളുത്തുള്ളി ഇട്ട വെള്ളം ശീലമാക്കു  നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നാണ് വെളുത്തുള്ള...
28/02/2025

🧄 വെളുത്തുള്ളി 🧄കാലോറി നിന്ന് കത്തും വെളുത്തുള്ളി ഇട്ട വെള്ളം ശീലമാക്കു നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. അല്ലിസിൻ പോലുള്ള സംയുക്തങ്ങളാൽ സമ്പന്നമാണിത് 🧄.ദഹനം ദഹന സംബധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും വയറിലെ അണുബാധകൾ ചെറുക്കുന്നതിന് വെളുത്തുള്ളി ഇട്ട വെള്ളം കുടിക്കാം

🧄വിഷാംശം അകറ്റും ആഹാരത്തിലെ വിഷാംശം അകറ്റുവാനും, മനുഷ്യ ശരീരത്തിലെ ദഹനദ്രിയത്തെ ഉത്തേജിപ്പിക്കാനും വെളുത്തുള്ളിക്ക് കഴിയും
🧄വെളുത്തുള്ളി വെള്ളം തലേന്ന് രാത്രി രണ്ട് അല്ലി വെളുത്തുള്ളി ചതച്ചു വെള്ളത്തിൽ ഇട്ടു വച്ച് രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്

🧄രോഗപ്രതിരോധം വിറ്റാമിൻ സി യും ആന്റി ഓക്സിഡന്റ്റുകളും അടങ്ങിയ വെളുത്തുള്ളി ഇട്ട വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും

🧄വണ്ണം കുറക്കാം ശരീരത്തിന് ആവശ്യം ഇല്ലാത്ത കാലോറി എരിച്ചു കളയാൻ വെളുത്തുള്ളി സഹായിക്കും, അതിനാൽ വണ്ണം കുറക്കാൻ ആഗ്രഹിക്കുന്നവർക്കും വെളുത്തുള്ളിയിട്ട വെള്ളം ഡയറ്റിൽ ഉൾപ്പെടുത്താം

കുറെ കുട്ട്യോൾ
27/02/2025

കുറെ കുട്ട്യോൾ

Address

131 Birchway
Hayes
UB33PD

Telephone

+447904024255

Website

https://instagram.com/seemasandeepjose?igshid=OGQ5ZDc2ODk2ZA%3

Alerts

Be the first to know and let us send you an email when SEENA’s art of kitchen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SEENA’s art of kitchen:

Videos

Share