Kairali Bahrain

Kairali Bahrain Kairali TV - A leading Indian television network, is the flagship channel of Malayalam Communication

10/06/2022
TOB Icons Awards Ceremony 2022Stay tuned…!For more details please visit our website: timesofbahrain.com
06/02/2022

TOB Icons Awards Ceremony 2022
Stay tuned…!

For more details please visit our website: timesofbahrain.com

18/12/2021

"Kairali Tv Gulf News"

Times of Bahrain and KHK Media Group are all geared up with a grand event to commemorate Bahrain's 50th year of Nationhood by honouring 50 path-breaking leaders and icons who have been instrumental in the growth and success of our beautiful island nation.

The 'TOB Icons Award' is an opportunity for you to nominate those you feel represent Bahrain and its many success. All you have to do is send us (Please fill in details here) Apart from popular votes and nominations, we have also constituted a special jury to business leaders and titans of industry, public servants and public figures for their contribution to the Kingdom of Bahrain, including those who worked selflessly for the people during the pandemic.

For more details please visit our website: timesofbahrain.com

04/09/2021

പ്രവാസി ഭാരതീയ സമ്മാൻ പുരസ്​കാരം കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ: കെ.ജി. ബാബുരാജന്​ സമ്മാനിച്ചു.

മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്ക്​ ഭാ​ര​ത സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പ​ര​മോ​ന്ന​ത പു​ര​സ്​​കാ​ര​മാ​യ പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ അ​വാ​ർ​ഡ്​ ബ​ഹ്​​റൈ​നി​ലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ വ്യക്തിത്വവും ബഹ്റൈനിലെ പ്രമുഖ എൻജിനീയറുമായ ഡോ: കെ. ജി. ബാ​ബു​രാ​ജ​ന്​ സ​മ്മാ​നി​ച്ചു. ഗ​ൾ​ഫ്​ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നാ​ണ്​ പു​ര​സ്​​കാ​രം സ​മ്മാ​നി​ച്ച​ത്.

ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലു​ള്ള ഉൗ​ഷ്​​മ​ള ബ​ന്ധം മ​ന്ത്രി പ്ര​തി​പാ​ദി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹം വ​ഹി​ക്കു​ന്ന പ​ങ്ക്​ വ​ലു​താ​ണ്. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ബ​ഹ്​​റൈ​ൻ കാ​ണി​ക്കു​ന്ന ഉ​ദാ​ര​മ​ന​സ്​​ക​ത എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. ഇ​ന്ത്യ​ക്കാ​രു​ടെ പ്രി​യ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​ ബ​ഹ്​​റൈ​ൻ. കോ​വി​ഡ്​ കാ​ല​ത്ത്​ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തോ​ട്​ ബ​ഹ്​​റൈ​ൻ കാ​ണി​ച്ച പ്ര​ത്യേ​ക പ​രി​ഗ​ണ​ന പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ സ്വാ​ഗ​തം പ​റ​ഞ്ഞു. ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ കോ​ൺ​സു​ലാ​ർ, അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി തൗ​ഫീ​ഖ്​ അ​ഹ്​​മ​ദ്​ അ​ൽ മ​ൻ​സൂ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു. കെ.​ജി. ബാ​ബു​രാ​ജ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ഇ​ന്ത്യ​ൻ എം​ബ​സി തേ​ർ​ഡ്​ സെ​ക്ര​ട്ട​റി ഇ​ഹ്​​ജാ​സ്​ അ​സ്​​ലം ന​ന്ദി പ​റ​ഞ്ഞു.

ബ​ഹ്​​റൈ​നിലും നാട്ടിലും നടത്തിയ സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക, ജീ​വ​കാ​രു​ണ്യ മ​ണ്ഡ​ല​ങ്ങ​ളി​ൽ സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ച്ച​തി​നു​ള്ള അം​ഗീ​കാ​ര​മാ​യി ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​മ്പ​തി​നാ​ണ്​ ബി.​കെ.​ജി ഹോ​ൾ​ഡി​ങ്​​സ്​ ചെ​യ​ർ​മാ​നാ​യ കെ.​ജി. ബാ​ബു​രാ​ജ​ന്​ പു​ര​സ്​​കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.

തിരുവല്ലയിലെ കുറ്റൂർ ഗ്രാമത്തിൽ ഹിന്ദി അദ്ധ്യാപകനായിരുന്ന ദിവാകരന്റെയും ഭാരതിയുടെയും രണ്ടാമത്തെ മകനായി 1954 നവംബർ 29 നായിരുന്നു ബാബുരാജന്റെ ജനനം.

ഭാര്യ റാണി ബാബുരാജ്, എൻജിനീയറായ മകൻ രജത് ബാബുരാജ്, ഡോ: രമ്യാ ബാബുരാജ്. മരുമക്കൾ ഡോ: അബിൻ വിജയൻ, ഡോ: ഐശ്വര്യയും മൂന്ന് പേരക്കുട്ടികളും അടങ്ങുന്നതാണ് ബാബുരാജന്റെ കുടുമ്പം

Warm wishes to you and your family on Eid al-Adha. Eid Mubarak!
19/07/2021

Warm wishes to you and your family on Eid al-Adha. Eid Mubarak!

ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം കെ.എം.സി.സി ഏറ്റെടുത്ത് ഖബറടക്കിമനാമ: ആരോരുമില്ലാതെ ബഹ്‌റൈനില്‍ മരിച്ചുവീഴുന്നവര്‍ക്ക് ഉറ്...
20/06/2021

ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം കെ.എം.സി.സി ഏറ്റെടുത്ത് ഖബറടക്കി

മനാമ: ആരോരുമില്ലാതെ ബഹ്‌റൈനില്‍ മരിച്ചുവീഴുന്നവര്‍ക്ക് ഉറ്റവരാകുന്ന കെ.എം.സി.സി മയ്യിത്ത് പരിപാലന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. ഒരാഴ്ച മുമ്പ് ആരും തിരിഞ്ഞുനോക്കാതിരുന്ന യുപി സ്വദേശി ഗോവിന്ദന്റെ മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം ഹൈദരാബാദ് സ്വദേശിയുടെ മയ്യിത്ത് ഏറ്റെടുത്ത് മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ ഖബറടക്കി. സ്വന്തം സ്ഥാപനം നടത്തിവരികയായിരുന്ന ഹൈദരാബാദ് സ്വദേശിയായ ഇഫ്തിക്കര്‍ ഒരാഴ്ച മുമ്പാണ് മരണപ്പെട്ടത്.

ആരും തിരിഞ്ഞുനോക്കാത്തതിനാല്‍ മയ്യിത്ത് സല്‍മാനിയ്യ ആശുപത്രിയിലെ മോര്‍ച്ചയില്‍ സൂക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കെ.എം.സി.സി മയ്യിത്ത് പരിപാലന സമിതി അംഗങൾ വിവരമറിയുകയും മയ്യിത്ത് ഖബറടക്കുന്നതുമായ കാര്യങ്ങള്‍ക്ക് കെ.എം.സി.സി നേതാക്കൾ
സ്‌പോണ്‍സറെ ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന് ഇഫ്തിക്കാറിന്റെ ഭാര്യയെ ബന്ധപ്പെട്ട് ഡോക്യൂമെന്റുകൾ തയ്യാറാക്കി മയ്യിത്ത് പരിപാലന സമിതി അംഗങ്ങൾ ഇന്ത്യൻ എംബസിയെ ഏൽപ്പിച്ച് നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയതോടെ മയ്യിത്ത് ഖബറടക്കുന്നതിന് വഴിയൊരുങ്ങുകയും ചെയ്തു. ഇഫ്തിക്കാറിന് രണ്ട് മക്കളാനുള്ളത്. ഭാര്യ: ശബാന. മക്കൾ: യുസ്‌റ, തലീഹ്.

ആരും തിരിഞ്ഞുനോക്കാത്തതിനാലും സ്പോൺസർ വിവരമറിയാത്തതിനാലുമാണ് അദ്ദേഹത്തിന്റെ മയ്യിത്ത് ഖബറടക്കം ഏറെ വൈകിയത്. എന്നാല്‍ കെ.എം.സി.സി പ്രവര്‍ത്തകള്‍ വിവരമറിഞ്ഞതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരു ദിവസത്തിനകം മയ്യിത്ത് ഖബറടക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങുകയായിരുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് ഫൈസല്‍ കോട്ടപ്പള്ളി, ഫൈസൽ കണ്ടി താഴ, അബ്ദുറഹ്മാൻ മാട്ടൂൽ, ഖാസിം നൊച്ചാട്, ഷാജഹാന്‍ കൊടുവള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

20/06/2021

ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്നും മാറ്റാൻ ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന ന

20/06/2021

ഫ്രാൻസിസിൻ്റെ മകനോട് ക്ഷമാപണം നടത്തി കെ സുധാകരൻ. അപകീർത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല

സെൻറ് തോമസ് ഡേ വിപുലമായി ആഘോഷിക്കാൻ സിറോ മലബാർ സൊസൈറ്റി ഒരുങ്ങുന്നു.മനാമ: ദുക്റാന തിരുനാൾ മറ്റൊരു രസകരമായ അനുഭവം ആക്കി മ...
19/06/2021

സെൻറ് തോമസ് ഡേ വിപുലമായി ആഘോഷിക്കാൻ സിറോ മലബാർ സൊസൈറ്റി ഒരുങ്ങുന്നു.

മനാമ: ദുക്റാന തിരുനാൾ മറ്റൊരു രസകരമായ അനുഭവം ആക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് സീറോ മലബാർ സൊസൈറ്റി. ജൂലൈ രണ്ടാം തീയതി ഹാപ്പി ലഞ്ച് വിത്ത് സിംസ്. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന സഹജീവികൾക്ക് ഒരു നേരത്തെ സൗജന്യ ഭക്ഷണം നൽകുന്നു. അതോടൊപ്പം എല്ലാ അംഗങ്ങൾക്കും ലഞ്ച് ഒരുക്കുന്നുണ്ടെന്ന് കൺവീനർ ബിജു ജോസഫ് അറിയിച്ചു. എല്ലാവരുടെയും സഹകരണം ഭാരവാഹികൾ അഭ്യർത്ഥിച്ചു.

പ്രവാസികളോടുള്ള അവഗണന - ഒ.ഐ.സി.സി നിൽപ് സമരം നടത്തി.മനാമ: കേന്ദ്ര - കേരള സർക്കാരിന്റെ പ്രവാസികളോട് ഉള്ള അവഗണയിൽ പ്രതിഷേധ...
19/06/2021

പ്രവാസികളോടുള്ള അവഗണന - ഒ.ഐ.സി.സി നിൽപ് സമരം നടത്തി.

മനാമ: കേന്ദ്ര - കേരള സർക്കാരിന്റെ പ്രവാസികളോട് ഉള്ള അവഗണയിൽ പ്രതിഷേധിച്ചു കൊണ്ട് ഒഐസിസി - ഇൻകാസ് നേതാക്കളുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് പടിക്കൽ നിൽപ് സമരം നടത്തി. കോവിഡ് പ്രതിസന്ധി മൂലം നാട്ടിൽ അകപ്പെട്ടു പോയ പ്രവാസികളുടെ യാത്ര പ്രശ്നങ്ങൾ അടക്കമുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആയിരുന്നു ഒ.ഐ.സി.സി - ഇൻകാസ് ഭാരവാഹികൾ സെക്രട്ടറിയേറ്റ് പടിക്കൽ നിൽപ്പ് സമരം നടത്തിയത്. ഗൾഫ് പ്രവാസികളുടെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കുക, വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ അപാകതകൾ ഇല്ലാതാക്കുക, മടക്കയാത്ര സാധ്യമാകാതെ കുടുങ്ങി കിടക്കുന്ന പ്രവാസികളെ സഹായിക്കുക, പ്രവാസി സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസി പുന:രധിവാസ പദ്ധതികൾ കൂടുതൽ കാര്യക്ഷമാകുക, വിദേശത്ത് കോവിഡ് വന്ന് മരണപെട്ട പ്രവാസി കുടുംബങ്ങൾക്ക് സഹായം നൽകുക, പ്രവാസി വിദ്യാർത്ഥി എന്ന പേരിൽ ഈടാക്കുന്ന ഫീസ് കുറക്കുക പാവപെട്ട പ്രവാസികൾകളുടെ റേഷൻ കാർഡ് തരം മാറ്റുക എന്നിആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കെ.പിസി സി ജനറൽ സെക്രട്ടറി എൻ. സുബ്രമണ്യൻ ഉദ്‌ഘാടനം ചെയ്തു. വിവിധ ജി.സി.സി രാജ്യങ്ങളിലെ ഭാരവാഹികളായ രാജു കല്ലുംപുറം, മഹദേവൻ വാഴശ്ശേരിയിൽ, കെ ടി എ മുനീർ. ബിജു കല്ലുമല, ചന്ദൻ കല്ലട, സിദിഖ് ഹസ്സൻ, ശങ്കര പിള്ള കുമ്പളത്ത്, എൻ ഒ ഉമ്മൻ, അനിൽ കണ്ണൂർ, സെമീർ നദവി തുടങ്ങിയവർ ആണ് പങ്കെടുത്തത്. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണ് സമരം നടത്തിയത്.

പ്രവാസി വിഷയങ്ങളിൽ പ്രത്യേക പരിഗണന - പ്രതിപക്ഷ നേതാവിന് ഒ.ഐ.സി.സി നിവേദനം നൽകി.മനാമ: സാമൂഹിക - സംസ്കാരിക - സാമ്പത്തിക മേ...
19/06/2021

പ്രവാസി വിഷയങ്ങളിൽ പ്രത്യേക പരിഗണന - പ്രതിപക്ഷ നേതാവിന് ഒ.ഐ.സി.സി നിവേദനം നൽകി.

മനാമ: സാമൂഹിക - സംസ്കാരിക - സാമ്പത്തിക മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകുന്ന പ്രവാസി സമൂഹത്തെ അർഹമായ രീതിയിൽ പരിഗണിക്കുന്നതിന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഏറ്റവും അധികം പ്രയാസത്തിലാക്കിയ പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സന്ദർശിച്ച ഒ.ഐ.സി.സി - ഇൻകാസ് നേതാക്കൾ നൽകിയ നിവേദനം സ്വികരിച്ചു കൊണ്ടാണ് ഈക്കാര്യം പറഞ്ഞത്.

പ്രവാസി വിഷയങ്ങൾ പ്രത്യേകമായി കൈകാര്യം ചെയ്യുന്നതിന് പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിലധികമായി സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെക്കു മടക്കയാത്രക്കായി പ്രയാസപ്പെടുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക. കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ അപാകതകൾ ഇല്ലാതാക്കുക, പ്രവാസി എന്ന നിലക്ക് രണ്ടാമത്തെ ഡോസ് കിട്ടിയാൽ ആ വിവരം ഭാരത സർക്കാരിന്റെ രേഖകളിൽ കാണുന്നില്ല. സംസ്ഥാന സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിൽ ഡോസുകൾ നൽകിയ തിയ്യതി, വാക്സിൻ ബാച്ച് നമ്പർ എന്നിവ രേഖപെടുത്തുന്നില്ല. ഇത് വിദേശങ്ങളിൽ അംഗീകരിക്കുന്ന നിലവാരത്തിലുള്ളതല്ല എന്നതും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മടക്കയാത്ര സാധ്യമാകാതെ കുടുങ്ങി കിടക്കുന്ന പ്രവാസികൾക്ക് സാമ്പത്തിക സഹായം നൽകുക. പ്രവാസി പുന:രധിവാസ പദ്ധതികൾ കൂടുതൽ കാര്യക്ഷമാകുക. പാവപെട്ട പ്രവാസികൾക്ക്‌ ബി പി എൽ റേഷൻ കാർഡ് ലഭ്യമാക്കുക.മറ്റ് വിഭാഗം റേഷൻ കാർഡ് ലഭിക്കുന്നത് കാരണം ഉപരി പഠനത്തിനും, ചികിത്സക്കും സഹായം ലഭിക്കുന്നതിന് വരെ തടസങ്ങൾ ഉണ്ടാക്കുന്നു. പ്രവാസി വിദ്യാർത്ഥി എന്ന പേരിൽ വൻ തോതിൽ ഈടാക്കുന്ന എൻ.ആർ.ഐ ഫീസ് കുറക്കുക. വാക്‌സിനേഷൻ കഴിഞ്ഞ പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് നേരിട്ട് പോകുന്നതിനും ഇൻസിട്യൂഷണൽ കൊറന്റൈൻ ഒഴിവാക്കുന്നതിനും (പ്രത്യകിച്ച് സൗദി അറേബ്യയ്ക്ക്) കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവിശ്യമായ നടപടികൾ സ്വികരിക്കുക. തുടങ്ങിയ നിരവധി കാര്യങ്ങൾ ആണ് ഗൾഫ് രാജ്യങ്ങളിലെ ഒഐസിസി - ഇൻകാസ് നേതാക്കൾ നൽകിയ നിവേദനത്തിൽ ചുണ്ടികാട്ടിയിട്ടുള്ളത്.

വിവിധ രാജ്യങ്ങളിലെ ഒ.ഐ.സി.സി - ഇൻകാസ് ഭാരവാഹികളായ രാജു കല്ലുംപുറം, മഹാദേവൻ വാഴശ്ശേരിയിൽ, കെ.ടി.എ മുനീർ, ബിജു കല്ലുമല, ചന്ദൻ കല്ലട, സിദിഖ് ഹസ്സൻ, ശങ്കര പിള്ള കുമ്പളത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
രാജു കല്ലുംപുറം, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി.

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ പുന: സംഘടിപ്പിച്ചു.മനാമ: ബഹ്റൈനിലെ കോഴിക്കോട് ജില്ലക്കാരായ പ്രവാസികളുടെ പുനരധിവാസ ...
19/06/2021

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ പുന: സംഘടിപ്പിച്ചു.

മനാമ: ബഹ്റൈനിലെ കോഴിക്കോട് ജില്ലക്കാരായ പ്രവാസികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുക എന്ന ലക്ഷ്യത്തോട്കൂടി സ്ഥാപിതമായ കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന് (കെ.ജെ.പി.എ) 2021-2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ നിലവിൽ വന്നു.

പ്രസിഡന്റ്: എം.സി.പവിത്രൻ, ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ, ട്രഷറർ ജോണി താമരശ്ശേരിയും ചുമതലയേറ്റു. ഈ സംഘടനയിലെ ബഹ്റൈനിലെ അംഗങ്ങളും, പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയ പ്രവാസികളെയും കൂടി ഉൾപെടുത്തികൊണ്ട്, കേരളത്തിൽ ഒരു വരുമാന മാർഗം കണ്ടെത്താനായി ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര സംസ്ഥാന സർക്കാർ തലങ്ങളിൽ രജിസ്റ്റർ ചെയ്തുകൊണ്ട്, പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന ഈ സംഘടനയുടെ ചെയർമാൻ ആയി മനോജ് മയ്യന്നൂരും, പ്രൊജക്റ്റ് ഡയരക്ടർ ആയി എം.എം.ബാബുവും ഓഡിറ്റേഴ്സ് ആയി സുമേഷ് കോട്ടൂളി, വത്സരാജ് കുയിമ്പിൽ എന്നിവരും ചുമതലയേറ്റു.

ബഹ്‌റൈനിൽ12 പേർ അടങ്ങുന്ന ഒരു ഡയറക്ടർ ബോർഡും കേരളത്തിൽ രാഷ്ട്രീയ സാമൂഹ്യ വ്യവസായ രംഗത്തെ പ്രമുഖർ അടങ്ങിയ ഉപദേശക സമിതിയുമുള്ള ഈ സംഘടനക്ക് ബഹ്‌റൈനിൽ മുപ്പതോളം അംഗങ്ങൾ അടങ്ങിയ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു.

കമ്മിറ്റിയുടെ മറ്റു ഭാരവാഹികളായ സലീം ചിങ്ങപുരം (വൈസ് പ്രസിഡന്റ്), രാജീവൻ സി.കെ കല്ലേരി (അസിസ്റ്റന്റ് സെക്രട്ടറി), രമേശ് പയ്യോളി (അസി.ട്രഷറർ), ശ്രീജിത്ത് കുറിഞ്ഞാലിയോട് (എന്റർടൈൻമെന്റ് സെക്രട്ടറി), രാജീവ് തുറയൂർ (മെമ്പർഷിപ്പ് സെക്രട്ടറി), വിജയൻ കരുമല, സുമേഷ് കുറ്റ്യാടി (അസി. മെമ്പർഷിപ്പ്), മൊയ്ദീൻ പയ്യോളി (കമ്മ്യൂണിറ്റി സെക്രട്ടറി), ജാബിർ തിക്കോടി,ബിനിൽ കോഴിക്കോട്, ബഷീർ ആവള (അസി. കമ്മ്യൂണിറ്റി), പ്രവീൺ മുക്കാളി, അസീസ് കൊടുവള്ളി (ഐ.ടി സെക്രട്ടറി) എന്നിവരും ഓൺലൈൻ വഴി നടന്ന ജനറൽ ബോഡിയിൽ ചുമതലയേറ്റു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: 39577989, 39091901, 39524045, 36120656.

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഓപ്പൺ ഹൌസുകൾക്ക് തുടക്കമായി. മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തിൽ  കോവിഡ്-19 പ്രത...
19/06/2021

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഓപ്പൺ ഹൌസുകൾക്ക് തുടക്കമായി.

മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തിൽ കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ഓൺലൈൻ ആയി സംഘടിപ്പിക്കുന്ന കെ.പി.എ ഓപ്പൺ ഹൌസുകൾക്ക് തുടക്കമായി.

കെ.പി.എ റിഫ ഏരിയയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന ആദ്യ ഓപ്പൺ ഹൌസ് ഏരിയ കോ-ഓർഡിനേറ്റർ അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യ പ്രഭാഷണവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാ അവലോകനവും, സെക്രട്ടറി കിഷോർ കുമാർ ആശംസകളും അറിയിച്ചു. ഏരിയ പ്രസിഡന്റ് ജിബിൻ ജോയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിനു ജോ. സെക്രട്ടറി ഷിബു സുരേന്ദ്രൻ സ്വാഗതവും ഏരിയ കോ-ഓർഡിനേറ്റർ കോയിവിള മുഹമ്മദ് കുഞ്ഞു നന്ദിയും അറിയിച്ചു.

തുടർന്ന് നടന്ന ഓപ്പൺ ഹൌസിൽ അംഗങ്ങളുടെ. ക്ഷേമാന്വേഷണം, നോർക്ക പദ്ധതി സംശയ നിവാരണം, തുടങ്ങിയവയിൽ അംഗങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിച്ചു. ഏരിയ സെക്രട്ടറി അൻഷാദ് അഞ്ചൽ, ട്രെഷറർ അനിൽകുമാർ, വൈ.പ്രസിഡന്റ് ദിൽഷാദ് എന്നിവർ ഓപ്പൺ ഹൌസു നിയന്ത്രിച്ചു. അടുത്ത ആഴ്ച സൽമാനിയ, ബുദൈയ എന്നെ ഏരിയകളുടെ നേതൃത്വത്തിൽ ഓപ്പൺ ഹൌസുകൾ ഉണ്ടായിരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സൽമാനിയ ഏരിയ പ്രസിഡന്റ് പ്രശാന്ത് (3304 5630), ബുദൈയ ഏരിയ പ്രസിഡന്റ് പ്രസാദ് (3989 4039) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ആരോഗ്യ ശരീരത്തെ സൃഷ്ടിക്കാന്‍ ആഹാര സാക്ഷരത ആര്‍ജ്ജിക്കണംമനാമ: കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാനം വരെ കേരളക്കരയില്‍ നിലനിന്ന ദ...
19/06/2021

ആരോഗ്യ ശരീരത്തെ സൃഷ്ടിക്കാന്‍ ആഹാര സാക്ഷരത ആര്‍ജ്ജിക്കണം

മനാമ: കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാനം വരെ കേരളക്കരയില്‍ നിലനിന്ന ദാരിദ്ര്യത്തില്‍ നിന്ന് രക്ഷനേടാന്‍ പൂര്‍വ്വികര്‍ കൈകൊണ്ട ഭക്ഷണ രീതിയാണ് സമൃതിയുടെ വര്‍ത്തമാനത്തിലും മലയാളികള്‍ക്കിടയില്‍ നിലനിലനില്‍ന്നതെന്നും ആരോഗ്യകരവും പോഷകാഹാര പ്രധാനവുമായ അവസ്ഥയിലേക്ക് നിലവിലെ രീതിയെ പരിവര്‍ത്തിപ്പിക്കാന്‍ പോന്ന ആഹാര സാക്ഷരത മലയാളി കൈവരിക്കണമെന്നും ഇന്ത്യന്‍ ഓര്‍ത്തോപതി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റും ഗ്രന്ഥകാരനും, തിരൂര്‍ ഗാന്ധിയന്‍ പ്രകൃതിഗ്രാമം ചീഫ് ഫിസിഷ്യനുമായ ഡോ: പി.എ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഇസ്ലാഹീ സെന്‍റെര്‍ നടത്തുന്ന എക്സ്പെര്‍ട്ട് ടോക്ക് എന്നപരിപാടിയുടെ ഭാഗമായി അതിജീവനത്തിന്‍റെ ആരോഗ്യം വെബിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവനത്തിന്ന് സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണത്തിന്നു പകരം ശാരീരിക ആരോഗ്യത്തിന്നും രോഗ പ്രതിരോധത്തിന്നും സഹായിക്കാത്ത അമിത ഭക്ഷണവും അനന്തരമുണ്ടാകുന്ന രോഗങ്ങളെ തുരത്താന്‍ നടത്തുന്ന വ്യാഴാമവും എത്രകണ്ട് മലയാളിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു എന്ന് വിചിന്തനം നടത്തേണ്ടതുണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാം കൈവരിച്ച അക്ഷര സാക്ഷരതക്ക് തുല്യമായ ആരോഗ്യ സാക്ഷരതയിലൂടെ മാത്രമേ ഇത്തരം സാമൂഹിക പ്രശനങ്ങളുടെ പരിഹരം സാധ്യമാവുകയൊള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് വരുന്ന സെഷനില്‍ ഉപവാസം മെന്ന വിഷയത്തെ പറ്റി അദ്ദേഹം സംസാരിക്കും.
റിയാസ് നെടുവംചേരി സ്വാഗതവും, ഹസീന സിറാജ് നന്ദിയും പറഞ്ഞു.

ഹിഷാം അൽ അദ്വാനിന്റെ വിയോഗത്തിൽ കെ.എം.സി.സി ബഹ്‌റൈൻ അനുശോചിച്ചു. മനാമ: എൽ.എം.ആർ.എ മുൻ മീഡിയ കോ ഓർഡിനേറ്റർ ഹിഷാം അൽ അദ്വാ...
19/06/2021

ഹിഷാം അൽ അദ്വാനിന്റെ വിയോഗത്തിൽ കെ.എം.സി.സി ബഹ്‌റൈൻ അനുശോചിച്ചു.

മനാമ: എൽ.എം.ആർ.എ മുൻ മീഡിയ കോ ഓർഡിനേറ്റർ ഹിഷാം അൽ അദ്വാനിന്റെ വിയോഗത്തിൽ കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. വർഷങ്ങളായി
കെ.എം.സി.സിയുമായി അടുത്തബന്ധം പുലർത്തി വന്നിരുന്ന അദ്ദേഹത്തിന്റെ വിയോഗവാർത്ത ഏറെ വേദനാജനകമാണെന്നും എൽ.എം.ആർ.എയുമായുള്ള കെ.എം.സി.സിയുടെ ബന്ധത്തിന് തുടക്കമിട്ട വ്യക്തിയായിരുന്നു അദ്ദേഹമെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.
സ്വദേശികളെയും പ്രവാസികളെയും ഒരുപോലെ കണ്ട് പ്രവർത്തിച്ചിരുന്ന അദ്ദേഹം പ്രവാസികളോട് ഏറെ സ്നേഹത്തോടെയായിരുന്നു പെരുമാറിയിരുന്നത്. കെ.എം.സി.സിയുടെ പ്രവർത്തനങ്ങളിൽ തല്പരനായിരുന്ന അദ്ദേഹം നൽകിയ സഹകരണ- സഹായങ്ങൾ വിലമതിക്കവാത്തതാണ്. ഉദ്യോഗസ്ഥതലങ്ങളിൽ നിന്ന് വേണ്ട പിന്തുണയും സഹായങ്ങളുമായി എന്നും കെ.എം.സി.സിയെ ചേർത്തുപിടിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം വലിയ വിടവാണ് ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും പ്രാർത്ഥനകളിൽ അദ്ദേഹത്തെ ഉൾപ്പെടുത്തണമെന്നും നേതാക്കൾ അനുശോചന കുറിപ്പിൽ പറഞ്ഞു.

പാലക്കാട്‌ സ്വാദേശി ബഹ്‌റൈനിൽ മരണപ്പെട്ടു.മനാമ: പാലക്കാട്‌ ജില്ലയിലെ കൊപ്പം മുളയങ്കാവ് സ്വദേശി മണ്ണാർകുന്നത്ത് അബ്ദുൽ ജബ...
16/06/2021

പാലക്കാട്‌ സ്വാദേശി ബഹ്‌റൈനിൽ മരണപ്പെട്ടു.

മനാമ: പാലക്കാട്‌ ജില്ലയിലെ കൊപ്പം മുളയങ്കാവ് സ്വദേശി മണ്ണാർകുന്നത്ത് അബ്ദുൽ ജബ്ബാർ (44) ബഹ്‌റൈനിൽ, മരണപ്പെട്ടു.

ഹൂറയിലെ കഫ്റ്റീരയ ജീവനക്കാരനാണ് അബ്ദുൽ ജബ്ബാർ. 22 വർഷത്തോളമായി ബഹ്‌റൈനിൽ പ്രവാസ ജീവിതം നയിച്ചു വരികയായിരുന്ന അദ്ദേഹം കോവിഡ് ബാധിച്ച് ബി.ഡി.എഫ് ഹോസ്പിറ്റലിൽ ചികിത്സയ്യിലിരിക്കെയായിരുന്നു മരണം.

മയ്യത്ത് മറവു ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ കെ.എം.സി.സി ബഹ്‌റൈൻ മയ്യത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു.

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഓപ്പൺ ഹൌസ്‌ സംഘടിപ്പിക്കുന്നു. മനാമ: കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ...
16/06/2021

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഓപ്പൺ ഹൌസ്‌ സംഘടിപ്പിക്കുന്നു.

മനാമ: കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ആയി കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ ഓൺലൈൻ ആയി കെ.പി.എ ഓപ്പൺ ഹൌസുകൾ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് റിഫ ഏരിയയുടെ നേതൃത്വത്തിൽ ഓപ്പൺ ഹൌസ് നടക്കുന്നതോടെ ഇതിനു തുടക്കമാകും, തുടർന്ന് വിവിധ ദിവസങ്ങളിൽ സൽമാബാദ്, ഹമദ് ടൌൺ, ബുദൈയ, മനാമ, സൽമാനിയ, ഗുദേബിയ, മുഹറഖ്, സിത്ര, ഹിദ്ദ് എന്നീ ഏരിയകൾ സംഘടിപ്പിക്കുന്ന ഓപ്പൺ ഹൌസ് ഉണ്ടാകും എന്ന് പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു. റിഫ ഏരിയ ഓപ്പൺ ഹൌസ് വിവരങ്ങൾക്ക് ഏരിയ പ്രസിഡന്റ് ജിബിൻ (3836 5466), ഏരിയ സെക്രട്ടറി അൻഷാദ് (3315 8284) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ആരും തിരിഞ്ഞുനോക്കാതെ ആറ് ദിനങ്ങള്‍: ഗോവിന്ദന് അന്ത്യയാത്രയില്‍ തണലായി കെ.എം.സി.സി മനാമ: പവിഴദ്വീപില്‍ കാരുണ്യത്തിന്റെ ഉ...
16/06/2021

ആരും തിരിഞ്ഞുനോക്കാതെ ആറ് ദിനങ്ങള്‍:
ഗോവിന്ദന് അന്ത്യയാത്രയില്‍ തണലായി കെ.എം.സി.സി

മനാമ: പവിഴദ്വീപില്‍ കാരുണ്യത്തിന്റെ ഉദാത്തമാതൃകയുമായി കെ.എം.സി.സി ബഹ്റൈന്‍. കോവിഡ് പോസിറ്റീവായി മരണപ്പെട്ട ഉത്തർപ്രദേശ് സ്വദേശി ഗോവിന്ദന്റെ മൃതദേഹമാണ് കെ.എം.സി.സി ബഹ്റൈന്‍ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംസ്‌കരിച്ചത്.

സല്‍മാബാദ് ലോണ്‍ട്രി നടത്തിവരികയായിരുന്ന ഗോവിന്ദന്‍ ഒരാഴ്ച മുമ്പാണ് കോവിഡിനെ തുടര്‍ന്ന് മരണപ്പെട്ടത്. ആരും തിരിഞ്ഞുനോക്കാതിരുന്ന മൃതദേഹം സല്‍മാനിയ്യ ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ അറിഞ്ഞ കെ.എം.സി.സി നേതാക്കളായ ശാഫി പാറക്കട്ടയും അഷ്റഫ് മഞ്ചേശ്വരവും കെ.എം.സി.സി ബഹ്റൈന്‍ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ക്കായി സ്പോണ്‍സറെ ബന്ധപ്പെടുകയും സ്പോൺസറുടെയും ഐസിആര്‍എഫിന്റെയും സഹകരണത്തോടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള വഴിയൊരുങ്ങുകയുമായിരുന്നു.

ഹിന്ദുമതവിശ്വാസ പ്രകാരം ബഹ്റൈനിലെ അല്‍ബയ്ക്ക് സമീപത്തെ ശ്മശാനത്തിലാണ് ഗോവിന്ദന്റെ മൃതദേഹം സംസ്‌കരിച്ചത്. സംസ്കാര ചടങ്ങിൽ അഷ്റഫ് മഞ്ചേശ്വരം പങ്കെടുത്തു.

ഓവർസീസ് എൻ.സി.പി ഗ്ലോബൽ കമ്മിറ്റി സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു.മനാമ: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ (എൻ.സി.പി) യുടെ...
16/06/2021

ഓവർസീസ് എൻ.സി.പി ഗ്ലോബൽ കമ്മിറ്റി സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു.

മനാമ: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ (എൻ.സി.പി) യുടെ ഇരുപത്തിരണ്ടാമത് സ്ഥാപക ദിനത്തോട നുബന്ധിച്ച് ഓവർസീസ് എൻ.സി.പി യുടെ ഗ്ലോബൽ കമ്മിറ്റി സൂം ആപ്ലി ക്കേഷനിലൂടെ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു.

എൻ.സി.പി ഓവർസീസ് സെൽ ദേശീയ അദ്ധ്യക്ഷൻ ബാബു ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ്
എൻ.സി.പി കേരള സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് പി.സി ചാക്കോ ഉത്ഘാടനം ചെയ്തു. ഇന്ത്യൻ രാഷ്ടീയത്തിലെ ദേശീയ പാർട്ടികളുടെ ഇടയിൽ നിർണ്ണായക ശക്തിയായ എൻ.സി.പി യുടെ ഇടപെടലിൽ അതിവിദൂരമല്ലാത്ത രാഷ്ട്രീയ അടിയൊഴുക്കുകൾക്ക് സാധ്യതയുണ്ടെന്നും, അതിന്റെ ഭാഗമായി ഒരു മൂന്നാം മുന്നണി തരംഗം ഇന്ത്യയിൽ അലയടി ക്കുമെന്നും പി.സി ചാക്കോ പറഞ്ഞു. അതിന് മുന്നോടിയായി എൻ.സി.പി യുടെ വേരോട്ടം കേരളത്തിലും ശക്തമായ രീതിയില്‍ ഉറപ്പിക്കേണ്ടതുണ്ടെന്നും എൻ.സി.പിയെ കേരള രാഷ്ട്രീ യത്തിൽ ഇടതുപക്ഷ മുന്നണിയിലെ നിർണ്ണായക ശക്തിയാക്കുമെന്നും പറഞ്ഞ പി.സി ചാക്കോ ഒ.എൻ.സി.പി യുടെ ഭാഗത്തുനിന്നുള്ള സര്‍വ്വ പിന്തുണയും ഇടപെടലുകളൂം നടത്തണമെന്നും യോഗത്തിൽ അഭ്യർത്ഥിച്ചു.

ഒ.എൻ.സി.പി യുടെ യു.എ.ഇ ചാപ്റ്റർ പ്രസിഡണ്ട് രവി കൊമ്മേരി മോഡറേറ്ററായ ഓൺലൈൻ മീറ്റിംഗിൽ ഒ.എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ജിയോ ടോമി സ്വാഗതം പറഞ്ഞു.

വിവിധ രാജ്യങ്ങളിലെ പ്രസിഡണ്ടുമാരായ
ഫൈസൽ എഫ്.എം (ബഹ്റൈൻ), സജീവ് കാടാശ്ശേരിൽ (അംഗോള - ആഫ്രിക്ക), ജീവ്സ് എരിഞ്ചേരി - (കുവൈറ്റ്)എന്നിവരും മുഹമ്മദ് ഹനീഫ് -സൗദി കമ്മിറ്റി സെക്രട്ടറി), സണ്ണി മിറാൻഡ (കർണ്ണാടക സ്റ്റേറ്റ് കമ്മിറ്റിയംഗം), കെ.വി രജീഷ് (എൻ.സി.പി കേരള സ്റ്റേറ്റ് കമ്മിറ്റി അംഗം) എന്നിവരും ആശംസകൾ നേർന്നു. മറ്റു പോഷക കമ്മിറ്റി നേതാക്കളായ അഡ്വ. ബാബു ലത്തീഫ്, അരുൾ രാജ് കെ.വി, ജോഫ്രി സി.ജി.മാക്സ് വെൽ ഡിക്രൂസ്, മാത്യുജോൺ, നോബിൾ ജോസ്, ശ്രീബിൻ ശ്രീനിവാസൻ, സിദ്ധിഖ് ചെറുവീട്ടിൽ, രവീന്ദ്രൻ ടി.വി. അജ്മൽ മാങ്കാവ്, അഖിൽ പൊന്നാരത്ത്, ഗ്രിസോം കോട്ടോമണ്ണിൽ, എന്നിവർ ചര്‍ച്ചകള്‍ക്ക് സജീവമായി നേതൃത്വം നൽകി.കൂടാതെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും, മറ്റ് പ്രവാസി റിട്ടേണീസ് ഫോറം പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. റിട്ടേണീസ് ഫോറം സംസ്ഥാന പ്രസിഡണ്ട് നൂറുൽ ഹസ്സൻ നന്ദി പറഞ്ഞു.

ദുരിതമനുഭവിക്കുന്നവർക്ക് വീണ്ടും കൈത്താങ്ങായി മുഹറഖ് മലയാളി സമാജം. മനാമ: കോവിഡിന്റെ പശ്ചാത്തലത്തിൽ ജോലിയില്ലാതെ പ്രയാസം ...
16/06/2021

ദുരിതമനുഭവിക്കുന്നവർക്ക് വീണ്ടും കൈത്താങ്ങായി മുഹറഖ് മലയാളി സമാജം.

മനാമ: കോവിഡിന്റെ പശ്ചാത്തലത്തിൽ ജോലിയില്ലാതെ പ്രയാസം അനുഭവിക്കുന്നവർക്ക് രണ്ടാംഘട്ട ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.

മുഹറഖ് ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ഫുഡ്‌ കിറ്റ് വിതരണം ഒട്ടേറെ പേർക്ക് ആശ്വാസകരമായി. ‘ഇത്തിരി നേരം ഒത്തിരി നന്മ’ എന്ന ആപ്തവാക്യം ഉയർത്തി പിടിച്ചു നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് മുഹറഖ് മലയാളി സമാജം നടത്തി വരുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ ചടങ്ങിന് സമാജം അഡ്വൈസറി ബോർഡ് മെമ്പർ മുഹമ്മദ്‌ റഫീഖ്, പ്രസിഡന്റ്‌ അൻവർ നിലമ്പുർ, സെക്രെട്ടറി ആനന്ദ് വേണുഗോപാൽ നായർ, ട്രഷറർ അബ്ദുറഹിമാൻ കാസർഗോഡ്, ജോയിൻറ് സെക്രട്ടറി ലത്തീഫ് കെ, മെമ്പർഷിപ്പ് സെക്രട്ടറി നിസാർ മാഹി, എൻറർ ടൈൻമെൻറ് സെക്രട്ടറി സജീവൻ വടകര, ചാരിറ്റി കൺവീനർ മുജീബ് വെളിയങ്കോട്, സ്പോർട്സ് വിങ്ങ് കൺവീനർ ബിജിൻ ബാലൻ, മീഡിയ സെൽ കൺവീനർ ഹരികൃഷ്ണൻ, മുൻ സെക്രട്ടറി സുജ ആനന്ദ്, എക്സിക്യൂട്ടീവ് അംഗം ഷംഷാദ് അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി.

വൺ ഹാർട്ട് ബഹ്റൈൻ പ്രതിനിധി ജിനാൻ ജലാൽ, ബി എഫ്.സി ബിസിനസ് ഡെവലപ്മെൻറ് ഓഫീസർ ടോബി മാത്യു, ബംഗ്ലാദേശ് സൊസൈറ്റി പ്രസിഡൻറ് ആസിഫ് അഹമദ്‌, സെക്രട്ടറി സബുജ് മിലൻ എന്നിവരും വിതരണ ചടങ്ങിൽ പങ്കെടുത്തു.

കെ.സുധാകരൻ എം.പി യെ ഒ.ഐ.സി.സി നേതാക്കൾ ആശംസകൾ അറിയിച്ചു.മനാമ: പുതുതായി ചുമതല ഏറ്റെടുത്ത കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാ...
16/06/2021

കെ.സുധാകരൻ എം.പി യെ ഒ.ഐ.സി.സി നേതാക്കൾ ആശംസകൾ അറിയിച്ചു.

മനാമ: പുതുതായി ചുമതല ഏറ്റെടുത്ത കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ എം.പി യെ ഒഐസിസി, ഇൻകാസ് നേതാക്കൾ സന്ദർശിച്ചു ആശംസകൾ അറിയിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഹാരാർപ്പണം നടത്തി. വിവിധ ഗൾഫ് രാജ്യങ്ങളിലെ ഒഐസിസി, ഇൻകാസ് നേതാക്കന്മാർ ആയ ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ അഹമ്മദ് പുളിക്കൽ, ദുബായ് ദേശീയ പ്രസിഡന്റ്‌ മഹാദേവൻ വാഴശേരി, ജിദ്ദ റീജണൽ കമ്മറ്റി പ്രസിഡന്റ്‌ കെ.ടി.എ മുനീർ, ദമാം റീജണൽകമ്മറ്റി പ്രസിഡന്റ്‌ ബിജു കല്ലുമല, ഒ.ഐ.സി.സി ഗ്ലോബൽ ഓർഗനൈസിങ് സെക്രട്ടറി ശങ്കരപിള്ള കുമ്പളത്ത്, ഗ്ലോബൽ സെക്രട്ടറി ചന്ദ്രൻ കല്ലട എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ നിയമനത്തിൽ എ.ഐ.സി.സി യെ അഭിനന്ദിക്കുന്നതയും
മലയാളികളായ കോൺഗ്രസ്‌ പ്രവത്തകർ അതീവ സന്തോഷത്തിൽ ആണെന്നും, പ്രവാസി സംഘടനയായ ഒ.ഐ.സി.സി, ഇൻകാസ് ന്റെ പൂർണ്ണ പിന്തുണയും നേതാക്കൾ പുതിയ കെ.പി.സി.സി പ്രസിഡന്റിനെ അറിയിക്കുകയും ചെയ്തു.

സജി വർഗീസ് എരുമേലിയുടെ പിതാവ് അന്തരിച്ചു. മനാമ: ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സജി വർഗീസ് എരുമേലി...
16/06/2021

സജി വർഗീസ് എരുമേലിയുടെ പിതാവ് അന്തരിച്ചു.

മനാമ: ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സജി വർഗീസ് എരുമേലിയുടെ പിതാവ് എരുമേലി മറ്റന്നൂർകര വല്യാന്റപറമ്പിൽ വി.വി വർഗീസ് അന്തരിച്ചു. ശവസംസ്കാരം ഇന്ന് (17.06.2021) രാവിലെ 11 മണിക്ക് കനകപ്പാലം ജറുശലേം മാർത്തോമാ പള്ളിയിൽ. മക്കൾ: ജെയിംസ് വർഗീസ് (യൂ.കെ,മുൻ ബഹ്‌റൈൻ പ്രവാസി) എബ്രഹാം വർഗീസ് (റജി, ബഹ്‌റൈൻ), റിജോ വർഗീസ് (യൂ.എസ്.എ).

ബഹ്‌റൈൻ പ്രതിഭ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.മനാമ: ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മറ്റിയും പ്രതിഭ ഹെൽപ്പ് ലൈനും സംയുക്തമ...
16/06/2021

ബഹ്‌റൈൻ പ്രതിഭ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

മനാമ: ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മറ്റിയും പ്രതിഭ ഹെൽപ്പ് ലൈനും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് മുഹറഖ് കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ നടന്നു. പ്രതിഭ രക്ഷാധികാരി കമ്മറ്റി അംഗവും പ്രവാസി കമീഷൻ അംഗവുമായ സുബൈർ കണ്ണൂർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, ജനറൽ സെക്രട്ടറി എൻ.വി. ലിവിൻ കുമാർ, പ്രസിഡണ്ട് കെ.എം. സതീഷ്, ട്രഷറർ കെ.എം. മഹേഷ്, കേന്ദ്ര കമ്മറ്റി അംഗം അഡ്വ: ജോയ് വെട്ടിയാടാൻ, ഹെൽപ്‌ലൈൻ കൺവീനർ നൗഷാദ് പൂനൂർ എന്നിവർ സന്നിഹിതരായിരുന്നു. മുഹറഖ് മേഖലക്ക് കീഴിലെ ഹിദ്ദ്, മുഹറഖ്, ഉം അൽ ഹസ്സം യൂണിറ്റുകളിലെ പ്രതിഭ അംഗങ്ങളും അനുഭാവികളും ഉൾപ്പെടെ മുഹറഖ് മേഖലയിലെ നിരവധി പേർ രക്തദാനം നടത്തി. ഈ മഹാമാരി കാലത്തും രക്തദാനത്തിന് സന്നദ്ധരായി മുന്നോട്ട് വന്ന് ക്യാമ്പ് വിജയിപ്പിക്കാൻ പങ്കാളികളായ മുഴുവൻ പേരെയും അഭിവാദ്യം ചെയ്യുന്നതായി പ്രതിഭ മുഹറഖ് മേഖല സെക്രട്ടറി എൻ.കെ. അശോകനും പ്രസിഡൻറ് ഷംജിത് കോട്ടപ്പള്ളിയും പ്രസ്താവനയിലൂടെ അറിയിച്ചു.

ലോക്ക്ഡൗണില്‍ ദുരിതത്തിലായവര്‍ക്ക് പതിവ് തെറ്റിക്കാതെ കെഎംസിസി ബഹ്‌റൈന്‍. മനാമ: കോവിഡ് വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ ...
16/06/2021

ലോക്ക്ഡൗണില്‍ ദുരിതത്തിലായവര്‍ക്ക് പതിവ് തെറ്റിക്കാതെ കെഎംസിസി ബഹ്‌റൈന്‍.

മനാമ: കോവിഡ് വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ ഏര്‍പ്പെടുത്തിയ ഭാഗിക ലോക്ക്ഡൗണില്‍ ദുരിതത്തിലായവര്‍ക്ക് കരുതല്‍ സ്പര്‍ശവുമായി കെ.എം.സി.സി ബഹ്‌റൈന്‍. ഭാഗിക ലോക്ക്ഡൗണിനെ തുടര്‍ന്ന് വരുമാനം നിലച്ചവര്‍ക്കും ജോലി നഷ്ടപ്പെട്ട് പ്രയാസത്തിലായവര്‍ക്കുമാണ് കെ.എം.സി.സി യുടെ നേതൃത്വത്തില്‍ കാരുണ്യസ്പര്‍ശം പദ്ധതിയിലൂടെ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം മുഴുവന്‍ അടച്ചിട്ടപ്പോഴും റമദാനിലും ആയിരക്കണക്കിന് കിറ്റുകള്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തിരുന്നു. കൂടാതെ 20 ഓളം കോവിഡ് പ്രതിരോധ-സേവന പദ്ധതികളുടെ ആവിഷ്‌കരിച്ച് നടപ്പാക്കിയിരുന്നു. ഇവയില്‍ പല പദ്ധതികളും ഇപ്പോഴും നടത്തിവരുന്നുണ്ട്.

കാരുണ്യസ്പര്‍ശം പദ്ധതിയിലൂടെയുള്ള ഭക്ഷ്യക്കിറ്റിന്റെ വിതരണോദ്ഘാടനം കെ.എം.സി.സി സംസ്ഥാന സെക്രട്ടറി എ.പി ഫൈസല്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ സിദ്ധീഖ് കണ്ണൂരിന് നല്‍കി നിര്‍വഹിച്ചു. 200 ഓളം കിറ്റുകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. കെ.എം.സി.സി യുടെ ജില്ലാ, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികള്‍ മുഖേനയാണ് ഭക്ഷ്യക്കിറ്റുകള്‍ സമാഹരിക്കുന്നത്. ഇവ വളണ്ടിയര്‍മാര്‍ മുഖേന ബഹ്‌റൈനിലെ വിവിധയിടങ്ങളില്‍ പ്രയാസപ്പെടുന്നവരിലേക്ക് നേരിട്ടെത്തിക്കുകയാണ് ചെയ്യുന്നത്.

ലോകം തന്നെ അതീവഗുരുതരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പരസ്പരമുള്ള കരുതലുകളാണ് സമാശ്വാസമെന്നും കെ.എം.സി.സി യുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സഹായങ്ങളും സഹകരണവുമായി എത്തുന്ന എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നതായും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു. പ്രതിസന്ധികാലത്ത് ഏവരും ഉറ്റുനോക്കുന്നത് കെ.എം.സി.സി പോലുള്ള കാരുണ്യസംഘടനകളിലേക്കാണ്. ഈ വിശ്വാസവും പ്രവര്‍ത്തനങ്ങളുമായി ഇനിയും മുന്നോട്ടുപോകും. പ്രതിസന്ധിയകന്ന് ഒരു നല്ല നാളേക്കായി നമുക്ക് പ്രത്യാശിക്കാമെന്നും നേതാക്കള്‍ പറഞ്ഞു.

നൗഫൽ അബൂബക്കറിന് ബി.കെ.എസ്.എഫ് യാത്രയയപ്പ് നൽകി. മനാമ: ബി.കെ.എസ്.എഫ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും 25 വർഷമായി ബഹ്‌റൈൻ ...
15/06/2021

നൗഫൽ അബൂബക്കറിന് ബി.കെ.എസ്.എഫ് യാത്രയയപ്പ് നൽകി.

മനാമ: ബി.കെ.എസ്.എഫ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും 25 വർഷമായി ബഹ്‌റൈൻ പ്രവാസ ഭൂമികയിൽ സന്നദ്ധ പ്രവർത്തന രംഗത്ത് നിറസാന്നിധ്യവുമായ നൗഫൽ അബൂബക്കറിന് ബി.കെ.എസ്.എഫ് കമ്യൂണിറ്റി ഹെല്പ് ലൈൻ യാത്രയപ്പ് നൽകി.

കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ റിഫയിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ രക്ഷധികാരികളായ സുബൈർ കണ്ണൂരും ബഷീർ അമ്പലായിയും ചേർന്ന് മൊമെന്റോ സമ്മാനിച്ചു. നജീബ് കടലായിയും ഹാരിസ് പഴയങ്ങാടിയും ചേർന്ന് പൊന്നാടയണീച്ചു. അൻവർ കണ്ണൂർ നേതൃത്വം നൽകി.

കമ്മ്യൂണിറ്റി അംഗങ്ങൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം zoom സംവിധാനത്തിലൂടെ ചടങ്ങുകൾ വീക്ഷിച്ചു യാത്രാ മംഗളം നേർന്നു.

ഒ.ഐ.സി.സി യുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.മനാമ: ബഹ്‌റൈൻ ഒ.ഐ.സി.സി യുടെ നേതൃത്വത്തിൻ അടൂർ ഏറത്ത് പഞ്ചായത്തിൽ...
15/06/2021

ഒ.ഐ.സി.സി യുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

മനാമ: ബഹ്‌റൈൻ ഒ.ഐ.സി.സി യുടെ നേതൃത്വത്തിൻ അടൂർ ഏറത്ത് പഞ്ചായത്തിൽ മുരുകൻകുന്ന് പ്രദേശത്തെ സ്കൂൾ കുട്ടികൾക്ക് പoനോപകരണങ്ങൾ വിതരണം ചെയ്തു.

കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എൻ കണ്ണപ്പന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു.

ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജുകല്ലുംപുറം, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ, കോൺഗ്രസ്മണ്ഡലം പ്രസിഡൻറ് അഡ്വ. ഡി രാജിവ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സൂസൻ, ശശികുമാർ, മറിയാമ്മ തരകൻ, ഡി.സി.സി ജനറൽ സെക്രട്ടറി എൻ സി മനോജ്, മുരളീ മോഹനൻ, ചൂരക്കോട് ഉണ്ണികൃഷ്ണൻ, ടോം തങ്കച്ചൻ, ബിധുൻ ബാബു, സാജൻ തടത്തിൽ, എബി നടക്കാവിൽ, ബി രാജൻ, ബാബു കല്ലുംപുറം, ബിനു എന്നിവർ പ്രസംഗിച്ചു.

അറിവാണ് സ്വർഗം' വിദ്യഭ്യാസ കാമ്പയിനോടാനുബനുന്ധിച്ച് ഫ്രന്റ്സ് പൊതു സമ്മേളനം സംഘടിപ്പിക്കുന്നു.മനാമ: ഫ്രന്റ്സ് സോഷ്യൽ അസോ...
12/06/2021

അറിവാണ് സ്വർഗം' വിദ്യഭ്യാസ കാമ്പയിനോടാനുബനുന്ധിച്ച് ഫ്രന്റ്സ് പൊതു സമ്മേളനം സംഘടിപ്പിക്കുന്നു.

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ 'അറിവാണ് സ്വർഗം' വിദ്യഭ്യാസ കാമ്പയിനോടാനുബനുന്ധിച്ചു പൊതു സമ്മേളനം സംഘടിപ്പിക്കുന്നു. 18 വെള്ളിയാഴ്ച വൈകിട്ട് 4.30 ന് ഓൺലൈൻ പ്ലാറ്റ് ഫോമായ സൂമിൽ ചേരുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രശസ്ത പണ്ഡിതൻ സുലൈമാൻ അസ്ഹരി "മക്കളോടൊപ്പം സ്വർഗത്തിലേക്ക് " എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കും. തുടർന്ന് പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ സുശീർ ഹസൻ "ശാസ്ത്രീയമായ മദ്രസാ വിദ്യാഭ്യാസം" എന്ന വിഷയത്തിലും പ്രഭാഷണം നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 39873144 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മുഹറഖ് മലയാളി സമാജം പ്രവർത്തകരെ അനുമോദിച്ചു. മനാമ: മുഹറഖ് മലയാളി സമാജം ജീവകാരുണ്യ, കലാ സാംസ്കാരിക പരിപാടികൾക്ക് നേതൃത്വം...
12/06/2021

മുഹറഖ് മലയാളി സമാജം പ്രവർത്തകരെ അനുമോദിച്ചു.

മനാമ: മുഹറഖ് മലയാളി സമാജം ജീവകാരുണ്യ, കലാ സാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകിയവരെ അനുമോദിച്ചു. ജീവകാരുണ്യ വിഭാഗത്തിൽ മുൻ പ്രസിഡൻറ് അനസ് റഹീം, മെമ്പർഷിപ്പ് സെക്രട്ടറി നിസാർ മാഹി, മീഡിയ സെൽ കൺവീനർ ഹരികൃഷ്ണൻ എന്നിവരെയും കലാ സാംസ്കാരിക വിഭാഗത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ അനീഷ് കുമാർ എസ്, ഷംഷാദ് അബ്ദുറഹ്മാൻ, ബാഹിറ അനസ്, വനിതാവേദി അംഗങ്ങളായ നാഫിയ അൻവർ, മിനി ജോൺസൺ, സർഗ്ഗവേദി കലാകാരൻ ജോബി, ബാലവേദി അംഗം മറിയ ജോൺസൺ, ഗായിക ശ്രീലേഖ ഉണ്ണികൃഷ്ണൻ എന്നിവരെയും അനുമോദിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്ന ചടങ്ങിൽ അഡ്വൈസറി ബോർഡ് മെമ്പർ മുഹമ്മദ് റഫീഖ്, ജോയിന്റ് സെക്രട്ടറി ലത്തീഫ് കെ, എൻറർടൈമെൻറ് സെക്രട്ടറി സജീവൻ വടകര, സ്പോർട്സ് വിംഗ് കൺവീനർ ബിജിൻ ബാലൻ, എക്സിക്യൂട്ടീവ് അംഗ൦ സാദത്ത് കരിപ്പകുളം എന്നിവർ നേതൃത്വം നൽകി. പ്രസിഡണ്ട് അൻവർ നിലമ്പൂർ, സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ, ട്രഷറർ അബ്ദുറഹ്മാൻ കാസർഗോഡ്, ചാരിറ്റി കൺവീനർ മുജീബ് വെളിയങ്കോട് എന്നിവർ നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിന പോസ്റ്റർ രചനാ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.മനാമ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലയാളം മിഷൻ ബഹ്റൈൻ ച...
11/06/2021

പരിസ്ഥിതി ദിന പോസ്റ്റർ രചനാ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.

മനാമ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ പഠന കേന്ദ്രങ്ങളിലെ പഠിതാക്കൾക്കായി നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൻ്റെ ഫലം പ്രഖ്യാപിച്ചു.

മലയാളം മിഷന്റെ വിവിധ കോഴ്സുകൾക്ക് പ്രത്യേകമായാണ് മത്സരം നടത്തിയത്. മുല്ല ക്ലാസ്സിൽ നിന്നും ശ്രീഹരി സന്തോഷ് ഒന്നാം സ്ഥാനവും റംസിയ അബ്ദുൾ റസാക്ക് രണ്ടാം സ്ഥാനവും നേടി.

കണിക്കൊന്ന ക്ലാസ്സിൽ തൃദേവ് കരണിന് ഒന്നാം സ്ഥാനവും അമർനാഥ് വി എസിന് രണ്ടാം സ്ഥാനവും ലഭിച്ചു. സൂര്യകാന്തിയിൽ നിന്നും വൈഷ്ണവി സന്തോഷ് ഒന്നാം സ്ഥാനവും നിവേദ്യ വിനോദ് രണ്ടാം സ്ഥാനവും നേടിയപ്പോൾ ആമ്പൽ ക്ലാസ്സിൽ ശില്പ സന്തോഷിനും ഷദ ഷാജിക്കുമാണ് യഥാക്രമം ഒന്നും രണ്ടും സമ്മാനങ്ങൾ കൂടാതെ മത്സരത്തിൽ മികച്ച രചനകൾ നടത്തിയ ഷിസ ഷാജി, നീലാംബരി ശ്രീനിവാസ്, വൈഗ ബിനു, ശ്രീലക്ഷ്മി ഗായത്രി, വൈഷ്ണവി കൃഷ്ണ, അവന്തിക രാജേഷ് എന്നിവർക്ക് പ്രത്യേക സമ്മാനവും നൽകുമെന്ന് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.

മലയാളം മിഷൻ പാഠ്യപദ്ധതിയിലെ ഒരു പഠന വിഷയമാണ് പോസ്റ്റർ നിർമ്മാണം ബഹ്റൈനിലെ വിവിധ മലയാളം മിഷൻ പഠനകേന്ദ്രങ്ങളിൽ നിന്നായി 82 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

Address

Al Ahli Club Complex Building
Manama
331

Opening Hours

Monday 09:00 - 20:00
Tuesday 09:00 - 20:00
Wednesday 09:00 - 20:00
Thursday 09:00 - 20:00
Friday 09:00 - 20:00
Saturday 09:00 - 20:00
Sunday 09:00 - 17:00

Telephone

+97333049486

Alerts

Be the first to know and let us send you an email when Kairali Bahrain posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kairali Bahrain:

Videos

Share