03/08/2023
ഗായകൻ അഫ്സലിന്റെ ജേഷ്ഠൻ മരണപ്പെട്ടു
----------------------
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ അഫ്സലിന്റെ ജേഷ്ഠനും, ഇരുപത് വർഷത്തിലധികമായി ഗാനകന്ധർവ്വൻ കെ ജെ യേശുദാസിന്റെ ഓർകസ്ട്ര ട്രൂപ്പിലെ റിതം കമ്പോസറുമായി പ്രവർത്തിച്ച ഷക്കീർ ഈസ്മായിൽ അല്പം മുൻപ് കൊച്ചിയിൽ മരണപ്പെട്ടു. എന്നും മലയാളികൾ കേട്ടുകൊണ്ടിരിക്കുന്ന നുറുകണക്കിന് ചലച്ചിത്രഗാനങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ച കഴിവുറ്റ കലാകാരനെയാണ് മലയാള ഗാനശാഘയ്ക്ക് ഷക്കീറിന്റെ മരണത്തോടെ നഷ്ട്ടമാകുന്നത്. അനുജൻമ്മാരായ അഫ്സലും അൻസാറും ഗായകരായി വരുന്നതിന്റെ വർഷങ്ങൾക്കു മുൻപ് തന്നെ ജേഷ്ഠൻ ഷക്കീർ മലയാള സംഗീതരംഗത്തു നിറ സാന്നിധ്യമായിരുന്നു.
മലയാളത്തിലെയും തമിഴിലെയും മിക്ക സംഗീതസംവിധായകർക്കൊപ്പവും ഷക്കീർ പ്രവർത്തിച്ചിട്ടുണ്ട്. സംഗീത ട്രൂപ്പുമായി ആയിരത്തിൽപ്പരം തവണ ലോകം സഞ്ചരിച്ച മറ്റൊരു റിതം കമ്പോസർ കേരളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല. പ്രശസ്ത ഗായകർക്കൊപ്പം നിരവധി തവണ ഷക്കീർ ബഹ്‌റിനിലും വന്നിട്ടുണ്ട്. ഷക്കീറിന്റെ ജേഷ്ഠനും കീബോഡിസ്റ്റൂമായ ഷമ്സ് കൊച്ചിനും മറ്റു സഹോദരങ്ങളും ബഹറിനിലുണ്ട്.