Australian Jeevitham

Australian Jeevitham ഓസ്‌ട്രേലിയൻ വിശേഷങ്ങൾ നിങ്ങൾക്കായി ഞങ്ങളുടെ Australian Jeevitham എന്ന ചാനലിൽ കൂടി കാണിച്ചു തരാം I live in Townsville, Australia for the last 11 years.

I am a software engineer by profession. Vlogging is my passion and I would like to show my life in Australia to you through my vlogs. I am not a migration agent, so I cannot help you to get a job or migrate to Australia. What I am doing is sharing some Australian information that might be helpful to you.

31/12/2024

ഓസ്‌ട്രേലിയയിലെ കുറച്ചു ദൂരം എന്ന് പറഞ്ഞാൽ ഇത്രയേ ഉള്ളു 🤣🤣

ആദ്യം ക്രിസ്മസ് വരുന്ന രാജ്യങ്ങളിൽ രണ്ടാമത്തേതാണ് ഓസ്ട്രേലിയ. ഓസ്‌ട്രേലിയൻ ക്രിസ്മസ് എന്ന് പറയുമ്പോൾ മഞ്ഞല്ല ഓർമ വരുന്നത...
24/12/2024

ആദ്യം ക്രിസ്മസ് വരുന്ന രാജ്യങ്ങളിൽ രണ്ടാമത്തേതാണ് ഓസ്ട്രേലിയ. ഓസ്‌ട്രേലിയൻ ക്രിസ്മസ് എന്ന് പറയുമ്പോൾ മഞ്ഞല്ല ഓർമ വരുന്നത്. നല്ല ചൂടാണ് ഓർമ വരുന്നത്. അങ്ങനെയുള്ള ഒരു ചൂടൻ ക്രിസ്മസ് വീണ്ടും വന്നു. എന്ത്‌ ചൂടാണെങ്കിലും ഓസ്‌ട്രേലിയയിൽ ക്രിസ്മസ് celebrations വളരെ കാര്യമായി കൊണ്ടാടുന്നു. ഈ ചാനൽ തുടങ്ങിയിട്ട് ഇതു മൂന്നാമത്തെ ക്രിസ്മസ് ആണ്. എൻ്റെ കൂടെ എന്നെ സപ്പോർട്ട് ചെയ്തു നിൽക്കുന്ന എല്ലാവര്ക്കും എൻ്റെ ക്രിസ്മസ് മംഗളങ്ങൾ.

23/12/2024

കപ്പൽ യാത്ര ചെയ്യുമ്പോൾ ശർദ്ധിക്കാതിരിക്കാൻ ഇത്തരം ബാൻഡുകൾ കെട്ടുന്നത് നല്ലതാണു. ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ കിട്ടും. ഇത് കെട്ടിയിടണോ എന്നറിയില്ല, യാത്രയിൽ ഒരു കുഴപ്പവുമില്ലായിരുന്നു.

23/12/2024

മെൽബണിൽ ചെന്നപ്പോൾ കണ്ട കാഴ്ച ആണ്, വളരെ സങ്കടം തോന്നി 😢

ഒരു രക്ഷയുമില്ല 😢 പല പണിയും ചെയ്തു നോക്കി, രാത്രി പോയി പരാഗണവും നടത്തി, എന്നിട്ടും ഒറ്റ കായ് പോലും പിടിക്കുന്നില്ല. എന്ത...
23/12/2024

ഒരു രക്ഷയുമില്ല 😢 പല പണിയും ചെയ്തു നോക്കി, രാത്രി പോയി പരാഗണവും നടത്തി, എന്നിട്ടും ഒറ്റ കായ് പോലും പിടിക്കുന്നില്ല. എന്താണ് ചെയ്യുക? ഇനം ശരിയല്ലാത്തതാണോ? അഞ്ചു വർഷമായി നട്ടിട്ടു. കേരളത്തിന്റെ കാലാവസ്ഥ ആണ് ഈ സ്ഥലത്തു (ടൗൺസ്‌വിൽ Queensland), പക്ഷെ ചൂട് ചിലപ്പോൾ 36-38 (കുറച്ചു ദിവസത്തേക്ക്) വരാറുണ്ട്. അല്ലെങ്കിൽ ഒരു 31-33 ആവറേജ് ആണ്. അത്ര തണുപ്പില്ല ഇവിടെ. ചില വർഷങ്ങളിൽ ചിലപ്പോൾ 10 ഡിഗ്രി താഴെ പോകാറുണ്ട്. വെട്ടി കളയണോ അതോ നിർത്തി നോക്കണോ?

കങ്കാരുക്കൾക്ക് കൊടുക്കാതെ വേലി കെട്ടി വച്ചതു വെറുതെയായി പോയി. ഇന്നത്തെ മഴയത്തു, കുല വന്ന ഒരു വാഴ ഒടിഞ്ഞു പോയി. പ്രകൃതിയ...
20/12/2024

കങ്കാരുക്കൾക്ക് കൊടുക്കാതെ വേലി കെട്ടി വച്ചതു വെറുതെയായി പോയി. ഇന്നത്തെ മഴയത്തു, കുല വന്ന ഒരു വാഴ ഒടിഞ്ഞു പോയി. പ്രകൃതിയുടെ വികൃതിയാണോ അതോ കങ്കാരുക്കളുടെ ശാപമാണോ എന്നറിയില്ല 😂. നല്ല പാളയംകോടൻ വാഴ ആയിരുന്നു.

ഓസ്‌ട്രേലിയക്കാർക്ക് ഇഷ്ടപെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് സോസേജ്. സ്കൂൾ P&Fഎക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉള്ളതുകൊണ്ട് ഇടക്കിടെ ഇ...
18/12/2024

ഓസ്‌ട്രേലിയക്കാർക്ക് ഇഷ്ടപെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് സോസേജ്. സ്കൂൾ P&Fഎക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉള്ളതുകൊണ്ട് ഇടക്കിടെ ഇങ്ങനെ barbeque ഉണ്ടാക്കാൻ പോകാറുണ്ട്. ഏഴാം ക്ലാസ്സിലേക്ക് പുതുതായി വരുന്ന കുട്ടികൾക്ക് പരസ്പരം പരിചയപ്പെടാൻ വേണ്ടി നടത്തിയ പൂൾ പാർട്ടി ആയിരുന്നു. ഈ സോസേജും ബ്രെഡും പിന്നെ കുറച്ചു സോസും ആണ് എല്ലാവർക്കും കൊടുത്ത്. കടുത്ത ചൂടായതു കൊണ്ടാണ് മൊത്തം കവർ ചെയ്തു തൊപ്പിയും വച്ച് നിൽക്കുന്നത്.

പാവക്ക കഴിച്ചു മടുത്തപ്പോൾ അവസാനം ഉണ്ടായതൊന്നും പറിച്ചു വച്ചില്ല. മഴ പെയ്തപ്പോൾ എല്ലാം കൂടെ മുളച്ചു വന്നിരിക്കുന്നു. എന്...
18/12/2024

പാവക്ക കഴിച്ചു മടുത്തപ്പോൾ അവസാനം ഉണ്ടായതൊന്നും പറിച്ചു വച്ചില്ല. മഴ പെയ്തപ്പോൾ എല്ലാം കൂടെ മുളച്ചു വന്നിരിക്കുന്നു. എന്നാൽ പിന്നെ കമ്പു കുത്തി കൊടുത്തേക്കാം എന്ന് വച്ചു. തന്നെ ഉണ്ടായതല്ലേ ചിലപ്പോൾ നല്ല വിളവ് കിട്ടാൻ സാധ്യത ഉണ്ട് 😂😂

നട്ടു വളർത്തിയ കപ്പളങ്ങളിൽ ഒരെണ്ണം ആൺ കപ്പളം ആയിപോയി. ആൺ കപ്പളം പറമ്പിൽ ഉണ്ടെങ്കിലേ മറ്റു കപ്പളങ്ങൾക്ക് നല്ല വിളവ് കിട്ട...
18/12/2024

നട്ടു വളർത്തിയ കപ്പളങ്ങളിൽ ഒരെണ്ണം ആൺ കപ്പളം ആയിപോയി. ആൺ കപ്പളം പറമ്പിൽ ഉണ്ടെങ്കിലേ മറ്റു കപ്പളങ്ങൾക്ക് നല്ല വിളവ് കിട്ടുകയുള്ളു എന്ന് പണ്ട് ആരോ പറഞ്ഞതോർക്കുന്നു. ശരിയാണോ? (ഞങ്ങൾ ഇതിനെ കപ്പളം എന്നാണ് പറയുന്നത്. )

18/12/2024

ഈ അടിയുടെ രഹസ്യം അറിയണോ?

ഓസ്‌ട്രേലിയയിലെ ജീവിതം കാണിക്കുവാൻ വേണ്ടി തുടങ്ങിയ ചാനൽ  ആണിത്. കുറെ കാലം മുഖം ഒന്നും കാണിക്കാതെ ആണ് വീഡിയോ ഒക്കെ ഇട്ടത്...
17/12/2024

ഓസ്‌ട്രേലിയയിലെ ജീവിതം കാണിക്കുവാൻ വേണ്ടി തുടങ്ങിയ ചാനൽ ആണിത്. കുറെ കാലം മുഖം ഒന്നും കാണിക്കാതെ ആണ് വീഡിയോ ഒക്കെ ഇട്ടത് 😀. അതു കഴിഞ്ഞു എന്നാൽ പിന്നെ മുഖം ഒക്കെ കാണിച്ചു വിഡിയോകൾ ചെയ്യാം എന്ന് കരുതി. ഞാൻ ഇടുന്ന വിഡിയോസും മറ്റു പോസ്റ്റുകളും ഒക്കെ നിങ്ങൾക്കിഷ്ടപെടുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം. Thank you all 135K followers

17/12/2024

ഓസ്‌ട്രേലിയയിലെ എൻ്റെ ബാക്കിയുള്ള വാഴകൾ ഒക്കെ ഞാൻ മെൽബണിൽ പോയി വന്നപ്പോൾ തിന്നു തീർത്തു.

ഗുഡ് മോർണിംഗ്. ഓസ്‌ട്രേലിയയിലെ ടൗൺസ്‌വില്ലിൽ ഇപ്പോൾ മഴക്കാലമാണ്. കഴിഞ്ഞ വർഷങ്ങളെ വച്ച് നോക്കുകയാണെങ്കിൽ ഈ വർഷം ഇതുവരെയും...
16/12/2024

ഗുഡ് മോർണിംഗ്. ഓസ്‌ട്രേലിയയിലെ ടൗൺസ്‌വില്ലിൽ ഇപ്പോൾ മഴക്കാലമാണ്. കഴിഞ്ഞ വർഷങ്ങളെ വച്ച് നോക്കുകയാണെങ്കിൽ ഈ വർഷം ഇതുവരെയും പെയ്ത മഴ ഡിസംബറിലെ ആവറേജ് മഴയെക്കാൾ വളരെ കൂടുതൽ ആണ്. മഴയൊക്ക കഴിഞ്ഞു നേരം വെളുത്തപ്പോൾ പറമ്പിലൂടെ ചായ ഒക്കെ കുടിച്ചു നടക്കുമ്പോൾ ഉള്ള സുഖം പറഞ്ഞറിയിക്കാൻ വയ്യ.

Australian Native Animals 13: Tree Kangaroo - കങ്കാരു എന്ന് പറയുമ്പോൾ നിലത്തു കൂടെ ചാടി നടക്കുന്ന കങ്കാരുക്കളെ ആയിരിക്കു...
12/12/2024

Australian Native Animals 13: Tree Kangaroo - കങ്കാരു എന്ന് പറയുമ്പോൾ നിലത്തു കൂടെ ചാടി നടക്കുന്ന കങ്കാരുക്കളെ ആയിരിക്കും നിങ്ങൾക്ക് ഓർമ വരിക. എന്നാൽ ഓസ്‌ട്രേലിയയിൽ മരങ്ങളിൽ ജീവിക്കുന്ന കങ്കാരുക്കളും ഉണ്ട്. സാദാരണ കങ്കാരുക്കളെ പോലെ ഇവരെ പെട്ടന്ന് കാണാൻ പറ്റാറില്ല.Queenslandile നോർത്തേൺ സൈഡിലുള്ള rain ഫോറെസ്റ്റുകളിൽ ഇവയെ കാണാം.

നിലത്തു കൂടി നടക്കുമ്പോൾ ഇവക്കു വളരെ സ്പീഡ് കുറവാണ്, പക്ഷെ മരങ്ങളിൽ കൂടി അവർ നല്ല സ്പീഡിൽ സഞ്ചരിക്കാറുണ്ട്. പൂക്കളും കായ്കനികളും ഇലകളും ഒക്കെ ആണ് സാദാരണ അവരുടെ ഭക്ഷണം. മില്യൺ കണക്കിന് വർഷങ്ങൾക്ക് മുൻപ് എല്ലാത്തരം കങ്കാരുക്കളും മരങ്ങളിൽ ആണ് താമസിച്ചിരുന്നതെന്നു പറയുന്നു. ബാക്കി എല്ലാ കങ്കാരു ഇനങ്ങളുടെയും മുതു മുത്തച്ഛന്മാർ താഴെ ഇറങ്ങി വന്നു ജീവിക്കാൻ തുടങ്ങിയപ്പോൾ, ഈ കങ്കാരുക്കളുടെ മുതു മുത്തച്ഛന്മാർ മടി പിടിച്ചു മരങ്ങളിൽ തന്നെ ഇരുന്നതാവാം എന്ന് പറയപ്പെടുന്നു.

പതിനെട്ടു മീറ്റർ ഉയരത്തിൽ നിന്നു വരെ ഇവർക്ക് യാതൊരു വിധ പരിക്കുകളും പറ്റാതെ നിലത്തോട്ടു ചാടുവാൻ പറ്റും. മാത്രമല്ല ഒൻപതു മീറ്റർ അകലെയുള്ള മരങ്ങളിലേക്കു കുരങ്ങന്മാരെ പോലെ ചാടാനും പറ്റും.

രണ്ടു ഇനങ്ങളിൽ ഉള്ള ട്രീ കങ്കാരുക്കളെ ഓസ്‌ട്രേലിയയിൽ കാണുവാൻ പറ്റും. (Lumholtz’s Tree-kangaroo and Bennett’s Tree-kangaroo)

11/12/2024

മാങ്ങ എന്ന് പറഞ്ഞാൽ ഓസ്‌ട്രേലിയയിലെ bowan മാങ്ങ ആണ് നല്ലത് എന്ന് പണ്ടൊക്കെ ഞാൻ വിചാരിച്ചിട്ടുണ്ടായിരുന്നു. നാട്ടിൽ നാട്ടിൽ പോകുമ്പോൾ പലപ്പോഴും ഈ മാങ്ങ കൊണ്ടുപോകുമായിരുന്നു. പിന്നെ ഈ മാങ്ങയുടെ പുറകെ പോയപ്പോൾ ആണ് അത് ഇന്ത്യയിൽ നിന്നാണ് വന്നതെന്ന് മനസിലായത്.

ഡിസംബർ 31 നു മുൻപ് വരുന്നവർക്ക് ഈ ആനുകൂല്യങ്ങൾ കിട്ടും എന്ന് കരുതുന്നു.
11/12/2024

ഡിസംബർ 31 നു മുൻപ് വരുന്നവർക്ക് ഈ ആനുകൂല്യങ്ങൾ കിട്ടും എന്ന് കരുതുന്നു.

$70,000 incentive by QLD Health: Queensland സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്മെന്റിലേക്ക് ജോലിക്കു വരുന്ന international/ interstate വർക്കേഴ്സിന് കൊടുത്തു കൊണ്ടിരുന്ന incentive പുതിയ ഗവണ്മെന്റ് നിർത്തലാക്കി എന്ന് പല ന്യൂസ്പേപ്പറുകളിലും കണ്ടു. അതായതു ജനുവരി ഒന്ന് കഴിഞ്ഞു വരുന്ന ആളുകളെ ആണ് ഇത് affect ചെയ്യുന്നത്.

ഫേസ്ബുക് ചാനൽ തുടങ്ങിയിട്ട് രണ്ടു കൊല്ലമേ ആയുള്ളൂ. ഓസ്‌ട്രേലിയയിലെ കൃഷി അതിനും വളരെ കാലം മുൻപ് തുടങ്ങിയതാണ്. ഇത്തരം ആളുക...
11/12/2024

ഫേസ്ബുക് ചാനൽ തുടങ്ങിയിട്ട് രണ്ടു കൊല്ലമേ ആയുള്ളൂ. ഓസ്‌ട്രേലിയയിലെ കൃഷി അതിനും വളരെ കാലം മുൻപ് തുടങ്ങിയതാണ്. ഇത്തരം ആളുകളോട് തിരിച്ചു പറഞ്ഞിട്ട് കാര്യമില്ലന്നറിയാം.

$70,000 incentive by QLD Health:  Queensland സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്മെന്റിലേക്ക് ജോലിക്കു വരുന്ന international/ int...
10/12/2024

$70,000 incentive by QLD Health: Queensland സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്മെന്റിലേക്ക് ജോലിക്കു വരുന്ന international/ interstate വർക്കേഴ്സിന് കൊടുത്തു കൊണ്ടിരുന്ന incentive പുതിയ ഗവണ്മെന്റ് നിർത്തലാക്കി എന്ന് പല ന്യൂസ്പേപ്പറുകളിലും കണ്ടു. അതായതു ജനുവരി ഒന്ന് കഴിഞ്ഞു വരുന്ന ആളുകളെ ആണ് ഇത് affect ചെയ്യുന്നത്.

Address

Townsville, QLD

Alerts

Be the first to know and let us send you an email when Australian Jeevitham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Australian Jeevitham:

Videos

Share