
15/01/2025
വയലൻസിൽ വളരുന്നത്
••••••••••••••••••••••••••••••••••••
പുതുതലമുറക്കിടയിൽ അക്രമങ്ങൾ ഇത്ര നിസ്സാരവത്കരിക്കപ്പെടാൻ ഒരു കാരണമേയുള്ളൂ. അത് അക്രമങ്ങൾ അഴിച്ചുവിടുന്ന വ്യക്തിക്ക് ദൃശ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന താരപരിവേഷമാണ്. സിനിമകളാണ് ഇതിൽ ഏറ്റവും മുന്നിൽ. അടുത്ത കാലത്തായി അക്രമം പ്രമേയമാക്കി മലയാളം,ഹിന്ദി, തമിഴ് ഭാഷകളിൽ ഇറങ്ങിയ സിനിമകളെല്ലാം ഹിറ്റുകളായിരുന്നുവെന്നത് ഈ താരപരിവേഷത്തിന് സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്. സിനിമയെ ഒരു കലാരൂപമെന്ന രീതിയിൽ കണ്ടാൽ പോരേ, അത് അഭിനയമാണെന്ന് ആർക്കാണ് അറിയാത്തത് തുടങ്ങിയ നിഷ്കളങ്കമായ ചോദ്യങ്ങളാണ് ഇത് പറയുമ്പോൾ സ്വാഭാവികമായും പലയിടങ്ങളിൽ നിന്നും ഉയർന്നുവരാറുള്ളത്.എന്നാൽ ഈ വാദക്കാർ ഉന്നയിക്കുന്നത് പോലെ കേവലമൊരു കലാരൂപമല്ല സിനിമ, വെറുമൊരു നേരം പോക്കല്ല റീൽസും ഷോർട്സും. ഇവയുടെ സാമൂഹിക പ്രത്യാഘാതങ്ങൾ എന്താണെന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങൾ നമുക്ക് മുന്നിലുണ്ട്.
സിനിമ, വീഡിയോ, ഗെയിം, സോഷ്യൽ മീഡിയ എന്നിവ എങ്ങനെയൊക്കെ ആളുകളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും, അവയിൽ പ്രദർശിപ്പിക്കപ്പെടുന്ന അക്രമ ദൃശ്യങ്ങളുടെ പ്രത്യാഘാതങ്ങൾ എന്താവുമെന്നും അന്താരാഷ്ട്ര തലത്തിൽ പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ 2006 ൽ നടത്തിയ ഒരു പഠനം ഏറെ പ്രസക്തമാണ്. ഇൻ്റെറാക്റ്റീവ് മീഡിയ, വീഡിയോ ഗെയിം എന്നിവയിലൂടെ അക്രമ ദൃശ്യങ്ങൾ കാണുന്നത് കുട്ടികളിലും, യുവാക്കളിലും ഒരുപോലെ അക്രമപരമായ സ്വഭാവങ്ങൾ ഉണ്ടാക്കാൻ സാധ്യത ഏറെയുണ്ടെന്നും ചിലപ്പോൾ അത് ടെലിവിഷനിലൂടെയും സിനിമയിലൂടെയും കാണുന്നതിനേക്കാൾ ഗുരുതരമാകാനുള്ള സാധ്യത ഏറെയാണെന്നുമാണ് അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ പഠനത്തിൽ പറയുന്നത്. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സിൻ്റെ പബ്ലിക് എഡ്യൂക്കേഷൻ കമ്മിറ്റിയുടെ ഒരു പഠനവും നൂറു ശതമാനം മേൽപറഞ്ഞ അതേ നിരീക്ഷണം പങ്കുവെക്കുന്നുണ്ട്.
_________________________________________
_വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ_
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄
| |
| | | | |