UAE Mallu Trendz

UAE Mallu Trendz മലയാളിക്ക് ഇന്ത്യ പെറ്റമ്മയാണെങ്കിൽ യു.എ.ഇ പ്രവാസികളായ നമുക്ക് യു.എ.ഇ പോറ്റമ്മയാണ്

അഭിനന്ദനങ്ങൾ സുരേഷ് സാർമാലിയിൽ വച്ചു നടന്ന 15ആമത് World Body Building ചാമ്പ്യൻഷിപ്പിൽ ആണ് ഭാരതത്തിന്റെ അഭിമാനം വാനിൽ ഉയർ...
15/11/2024

അഭിനന്ദനങ്ങൾ സുരേഷ് സാർ

മാലിയിൽ വച്ചു നടന്ന 15ആമത് World Body Building ചാമ്പ്യൻഷിപ്പിൽ ആണ് ഭാരതത്തിന്റെ അഭിമാനം വാനിൽ ഉയർത്തി സുരേഷ് ഒന്നാമനായി തിലകക്കുറി ചാർത്തിയത്..
ഒരു ലോകചമ്പ്യൻഷിപ്പിൽ ഭാരതത്തിന്റെ ദേശീയ ഗാനം കേൾക്കുമ്പോൾ ഉള്ള ആ നിമിഷം ഏതൊരു ഇന്ത്യക്കാരനും വിലമതിക്കാനാകാത്തത് ആണ്..
ആ നിമിഷം നമ്മൾ തല ഉയർത്തി നിൽക്കും. KSRTC കൊല്ലം യൂണിറ്റിലെ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ആയിരുന്നു സുരേഷ് സാർ.(Retd: General CI )

ഓർക്കാൻ കൂടി വയ്യ 🥺🥺
28/10/2024

ഓർക്കാൻ കൂടി വയ്യ 🥺🥺

" ഒരു സ്ത്രീക്ക് തന്റെ പുരുഷനിൽ നിന്ന് കിട്ടേണ്ട അത്യാവശ്യ സാധനം എന്താണെന്ന് ഏട്ടന് അറിയുമോ??... "" അത് പിന്നെ ഇത്ര പബ്ല...
28/09/2024

" ഒരു സ്ത്രീക്ക് തന്റെ പുരുഷനിൽ നിന്ന് കിട്ടേണ്ട അത്യാവശ്യ സാധനം എന്താണെന്ന് ഏട്ടന് അറിയുമോ??... "

" അത് പിന്നെ ഇത്ര പബ്ലിക് ആയി ചോദിച്ചാൽ. രാത്രി കിടക്കുമ്പോൾ പറഞ്ഞാൽ പോരെ "

" അയ്യേ...പബ്ലിക് ആയി പറയാവുന്ന ഉത്തരമാണ് എനിക്ക് വേണ്ടത്, പറഞ്ഞില്ലെങ്കിൽ നിങ്ങള് തോറ്റു, പറഞ്ഞാൽ സമ്മാനം ഉണ്ട് "

" അങ്ങനാണേ ഒരു ദിവസം സമയം തരണം. ഞാൻ എവിടുന്നെങ്കിലും ശെരി ഉത്തരം സംഘടിപ്പിച്ചു തരാം..."

"ഒന്നല്ല, ഒരാഴ്ച തരാം..."

അലക്കാനുള്ള വസ്ത്രങ്ങൾ ഓരോന്നും നുള്ളിപ്പെറുക്കി ഒരു ബക്കറ്റിലാക്കി അവൾ മുറിവിട്ട് പുറത്തേക്കിറങ്ങി. പക്ഷേ,അവൾ തൊടുത്തുവിട്ട ചോദ്യം അപ്പോഴേക്കും എന്റെ മനസ്സിനെ അസ്വസ്ഥമാക്കാൻ തുടങ്ങിയിരുന്നു.

ഓഫീസിലെ ഇടവേളക്കിടെയിൽ , മനുവുമായുള്ള പതിവ് സംഭാഷണത്തിനിടെ ഞാനാ ചോദ്യം അവനോട് ആവർത്തിച്ചു.

" അയ്യേ അത് ഇതുവരെ നിനക്കറിയില്ലേ, നീയിങ്ങനെ ഒരു മണകൊണാഞ്ചനായല്ലോ ഡാ "

"പോടാ , ഇത് നീ ഉദ്ദേശിച്ച "ആ" ഉത്തരമല്ല "

" എങ്കിൽ പിന്നെ ഈ ഫെമിനിസ്റ്റുകൾ പറയുന്നപോലെ സ്വാതന്ത്ര്യം, സമത്വം അങ്ങനെ എന്തേലും ആകും... "

അതൊരു പറയാൻ കൊള്ളാവുന്ന ഉത്തരം ആയിട്ടാണ് എനിക്ക് തോന്നിയത്. ഒരുപക്ഷേ അവളുദ്ദേശിച്ച മറുപടിയും അതുതന്നെയാകും. ഞാൻ അക്ഷമയോടെ വാച്ചിലേക്ക് നോക്കി പോകാനുള്ള സമയവും പ്രതീക്ഷിച്ചുകൊണ്ടിരുന്നു.

" സമത്വം, സ്വാതന്ത്ര്യം ഇതിലേതെങ്കിലും ഒന്നല്ലേ നീ പ്രതീക്ഷിച്ച ഉത്തരം??... "

" ഇത് രണ്ടും അത്യാവശ്യം തന്നെയാണ്. പക്ഷേ ഇത് രണ്ടും കിട്ടിയ സ്ത്രീകൾക്ക് വരെ ഞാൻ ഉദ്ദേശിച്ചത് കിട്ടിക്കോളണമെന്നില്ല. രണ്ട് ദിവസം കൂടെ നോക്ക്, എന്നിട്ടും കിട്ടിയില്ലേൽ ഞാൻ ഒരു ക്ലൂ തരാം.... "

അവളുടെ ക്ലൂവിനു വേണ്ടി കാത്തിരിക്കുന്നത് പരാജയത്തിന് തുല്യമാണെന്ന തിരിച്ചറിവ് എന്റെ സ്വൈര്യം കെടുത്തി. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം ഞാൻ ആ ഉത്തരത്തിന് വേണ്ടി തിരഞ്ഞു.പക്ഷേ,കിട്ടിയ ഉത്തരങ്ങളൊന്നും തന്നെ അവളെ സംതൃപ്‍തയാക്കിയില്ല.

ഗത്യന്തരമില്ലാതെ ഞാൻ ആ ക്ലൂവിന് വേണ്ടി അവളുടെ അടുത്തേക്ക് മടിച്ചു മടിച്ചു ചെന്നു.

" ക്ലൂ വേണമല്ലേ, തരാം, ഒരു രണ്ട് ദിവസം നമ്മുടെ വീട്ടിലെ പുരുഷ കേസരികൾ വീട്ടിലെ സ്ത്രീകളോട് സംസാരിക്കുന്നത് ശ്രദ്ധിക്കൂ "

അവൾ പറഞ്ഞ പ്രകാരം ഞാൻ അച്ഛന്റെയും അനിയന്റെയും എന്റേയും പെരുമാറ്റ രീതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. ഞങ്ങൾ പറയുന്നതിലും പ്രവർത്തിക്കുന്നതിലുമെല്ലാം സ്ത്രീ വിരുദ്ധമായതെന്തെങ്കിലും ഉണ്ടോ എന്ന് തിരിച്ചും മറിച്ചും ആലോചിച്ചു.

എത്ര ആലോചിച്ചിട്ടും മറുപടി കിട്ടാതായപ്പോൾ ഞാൻ അവളോട് എന്റെ നിസ്സഹായത അറിയിച്ചു

" എനിക്കൊന്നും കണ്ടുപിടിക്കാൻ കഴിയുന്നില്ല. എല്ലാരും നല്ല രീതിയിലാണല്ലോ പെരുമാറുന്നത്??..."

" അപ്പോൾ നിങ്ങൾ തോറ്റു അല്ലേ??... "

അവളുടെ പരിഹാസം കലർന്ന മറുപടി എന്നെ ചൊടിപ്പിച്ചു. എന്റെ ദേഷ്യം ഇരട്ടിച്ചു.

" ഒന്ന് പോടീ നീ ആര് PSC ചെയർമാനോ???
എന്നെ ചോദ്യം ചെയ്യാൻ??.."

" കഷ്ടം നിങ്ങൾ ഇപ്പോൾ പോലും അത് ആവർത്തിച്ചു "

" എന്ത് ആവർത്തിച്ചൂന്നാ... ഞങ്ങൾ മൂന്നാളും നല്ല മാന്യമായാണ് നിങ്ങളോട് പെരുമാറുന്നത്, നിങ്ങൾ ആവശ്യപ്പെടുന്ന പ്രകാരം പുറത്തേക്ക് കൊണ്ടു പോകുന്നുണ്ട്, വേണ്ടതെല്ലാം വാങ്ങിച്ചു തരുന്നുണ്ട്.നിങ്ങൾ ഉണ്ടാക്കിയ ഭക്ഷണം എത്ര കൊള്ളില്ലെങ്കിലും നന്നായിയെന്ന് പറയാറുണ്ട്, എല്ലാ കാര്യത്തിലും നിങ്ങളോട് അഭിപ്രായം ചോദിക്കാറുണ്ട്. ഇതിൽ കൂടുതൽ എന്ത് വേണം??... "

" ഇതൊക്ക ചെയ്തതുകൊണ്ട് മാത്രം ഞങ്ങൾ ഹാപ്പി ആകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ??...."

" പിന്നെ??.... "

"സ്വന്തം വീട്ടിലേക്ക് പോകുമ്പോൾ അച്ഛനും അമ്മയ്ക്കും എന്തേലും വാങ്ങി കൊണ്ടുപോകാനോ അവരുടെ കയ്യിൽ എന്തേലും വെച്ച് കൊടുക്കാനോ വേണ്ടി നിങ്ങളുടെ മുൻപിൽ ഒരു യാചകനെപ്പോലെ കൈ നീട്ടുമ്പോൾ ഞങ്ങളുടെ മുഖം ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങൾ, വിളറി വെളുത്ത്, ആകെ നാണംകെട്ട്....

വീട്ടിൽ വരുന്ന ബന്ധുക്കൾക്ക് മുൻപിൽ ഒരു യജമാനന്റെ ഭാഷയോടെ എടിയേ ചായയങ്ങ് എടുത്തേ, ഇവിടെ കുറച്ച് ചോറിട്ടു കൊടുക്ക്, പൈപ്പിൽ വെള്ളമില്ല മോട്ടറിട്, കുട്ടി മൂത്രമൊഴിച്ചു ഒന്ന് വൃത്തിയാക്കിക്കേ എന്നൊക്കെ വിളിച്ചുപറയുമ്പോൾ ഞങ്ങളുടെ മനസ്സെന്തായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ നിങ്ങൾ...

"വഴി തെറ്റി എന്റെ വീട്ടിൽ വന്നതും, ആ സമയം കണ്ണിൽ കരട് വീണതുകൊണ്ട് മാത്രം എന്നെ ഇഷ്ടപ്പെട്ടു" എന്ന ക്ളീഷേ ഫലിതം ബന്ധുക്കളുടെ മുൻപിൽ തട്ടിവിടുമ്പോൾ ഞങ്ങൾ അതെല്ലാം ആസ്വദിക്കുകയാണെന്ന് കരുതിയോ നിങ്ങൾ??...
ഞങ്ങൾക്കുമില്ലേ ചേട്ടാ വ്യക്തിത്വം?...."

"മതി മതി,ഇതൊക്കെ ഇത്രയും വലിയ തെറ്റാണോ,
അല്പം കൂളായ എല്ലാ ഭാര്യമാരും ആസ്വദിച്ച് ചെയ്യുന്ന കാര്യങ്ങളല്ലേ ഇതൊക്കെ??..."

" ആണോ??... എന്നാ ഞങ്ങളുടെ സ്ഥാനത്ത് നിങ്ങളായിട്ടൊന്ന് സങ്കൽപ്പിച്ചു നോക്കൂ....
എന്റെ മുൻപിൽ നിസ്സാര കാര്യങ്ങൾക്ക് വേണ്ടി ഒരു പിച്ചക്കാരനെപ്പോലെ കൈ നീട്ടുക, ബന്ധുക്കളുടെ മുൻപിൽ യജമാനത്തി ഭാര്യയുടെ ആജ്ഞാനുവർത്തിയായ വേലക്കാരനാക്കുക, നാലാള് കൂടുന്നിടത്തൊക്കെ കോമാളിയാകുക....
ഒരു ഉത്തരം പറയാൻ ഇല്ലാത്തതുകൊണ്ട് മാത്രം നിങ്ങളെ PSC ചെയർമാനെന്ന് വിളിക്കുക "

അവളുടെ മുൻപിൽ മറുപടിക്ക് വേണ്ടി ഞാൻ പരക്കം പാഞ്ഞു. പക്ഷേ അപ്പോഴേക്കും അവളത് തുടർന്നു....

" ഏതൊരു ഭാര്യയ്ക്കും തന്റെ ഭർത്താവിൽ നിന്ന് എറ്റവും അത്യാവശ്യമായി വേണ്ടത് മറ്റൊന്നുമല്ല, അത് റെസ്‌പെക്ട് ആണ്.... എത്ര പണമുണ്ടായാലും സ്റ്റാറ്റസുണ്ടായാലും freedom ഉണ്ടായാലും തന്റെ ഭർത്താവിൽ നിന്നും അല്പം ബഹുമാനം കിട്ടിയില്ലേൽ പിന്നെ അവളുടെ ജീവിതം നരകമാണ്.
ഐ ഫോൺ വാങ്ങിച്ചു കൊടുത്തതിന് ശേഷം ഞാൻ കെട്ടിയതുകൊണ്ട് മാത്രം നിനക്കിതൊക്കെ അനുഭവിക്കാനായി എന്ന് തമാശ പറയുന്നതിനേക്കാൾ അശ്ലീലത മറ്റെന്താണ്??....

നിങ്ങൾ തരുന്നതൊന്നും നിങ്ങളുടെ ഔദാര്യമല്ല, ഞങ്ങളുടെ അവകാശമാണ്.

നിങ്ങൾ പറയുന്ന മുറക്ക് എല്ലാം ചെയ്തു തരുന്നത് ഞാൻ നിങ്ങളുടെ അടിമ ആയതുകൊണ്ടല്ല, നിങ്ങളെ അത്രയും ആഴത്തിൽ സ്നേഹിക്കുന്നത്കൊണ്ടാണ്.
കാരണം,ഒരു അടിമയ്ക്കും തന്റെ ഉടമയെ സ്നേഹിക്കാൻ കഴിയില്ല, അയാൾ എന്തൊക്കെ വാങ്ങിച്ചു നൽകിയാലും, എത്രയൊക്കെ തേൻ പുരട്ടി സംസാരിച്ചാലും....

അതുകൊണ്ട് ഞങ്ങളുടെ കൊച്ചു കൊച്ചു ആവശ്യങ്ങൾ അപേക്ഷയായി മാറുന്നതിന് മുൻപേ മനസിലാക്കുക, നിങ്ങളുടെ ഇഷ്ടങ്ങൾ അടുക്കളയിൽ വന്ന് പറഞ്ഞ് പോകുന്നതിന് പകരം കൂടെ നിൽക്കുക, ഒരു കൂട്ടിന് വേണ്ടിയെങ്കിലും ...

ഞങ്ങൾക്കും മനസ്സുണ്ട്, വേദനയുണ്ട്, അഭിമാനമുണ്ട് എന്ന് വല്ലപ്പോയെങ്കിലും മനസിലാക്കുക😞😞

അതാണ് റെസ്‌പെക്ട്...🌹👍

അതാണ് ഞങ്ങൾക്ക് വേണ്ടത്...❤️❤️ മനസ്സിലാകുമോ ആവോ നിങ്ങൾക്ക്...

പ്രണയത്തിനു ഒന്നും ഒരു തടസ്സമല്ല എന്ന് തെളിയിച്ചു കൊണ്ട് വിവാഹിതരായ ഇവർക്ക് ആശംസകൾ നേരണേ..❤️
24/09/2024

പ്രണയത്തിനു ഒന്നും ഒരു തടസ്സമല്ല എന്ന് തെളിയിച്ചു കൊണ്ട് വിവാഹിതരായ ഇവർക്ക് ആശംസകൾ നേരണേ..❤️

"എന്റെ വീട് വിറ്റിട്ട് പാവപ്പെട്ട ഒരാൾക്ക് വീട് വെച്ച് കൊടുത്തിരുന്നു ഞാൻ.ഞാനിപ്പോൾ വാടക വീട്ടിലാണ് താമസം "പാഷാണം ഷാജി."...
05/09/2024

"എന്റെ വീട് വിറ്റിട്ട് പാവപ്പെട്ട ഒരാൾക്ക് വീട് വെച്ച് കൊടുത്തിരുന്നു ഞാൻ.

ഞാനിപ്പോൾ വാടക വീട്ടിലാണ് താമസം "

പാഷാണം ഷാജി.

"ഒരു ക്യാൻസർ രോഗമുള്ള ആൾക് മരുന്ന് വാങ്ങി കൊടുക്കാൻ പോയപ്പോഴാണ് വെറും ഷീറ്റ് വിരിച്ച് ജീവിക്കുന്ന അവരുട വീട് കണ്ടത്.

രണ്ട് പെൺകുട്ടികളാണ് അവർക്ക്.

അവര് ടോയ്‌ലറ്റിൽ പോവുന്നത് പുലർച്ചെയും നട്ടപാതിരായ്കുമാണ്..

അതൊക്കെ കേട്ടപ്പോൾ ഒരു ചെറിയ വീട് അവർക്ക് ഉണ്ടാക്കി കൊടുക്കാമെന്ന് കരുതി.

നാട്ടുകാരൊക്കെ കൂടിയപ്പോൾ അത് വലിയ വീടായി..

പക്ഷെ,

നാട്ടുകാരുടെ ഉത്സാഹം ഒരു ദിവസം കൊണ്ട് തീർന്നു.

അവർക്ക് വീട് ഞാൻ എന്റെ വീട് വിറ്റിട്ട് വെച്ച് കൊടുത്തു..

ആ ഫാമിലി ഇപ്പോൾ ഹാപ്പിയാണ്.

ഞാനും ഹാപ്പി.എന്റെ ഭാര്യയും ഹാപ്പി.

ഇനി അടുത്തത് ഞങ്ങൾക്ക് ഒരു വീട് വെച്ച് അവിടെ ആരും ഇല്ലാത്ത പ്രായമായവരെ കൂട്ടി കൊണ്ടുവരണം. എന്റെ ഭാര്യയാണ് എന്നെക്കാളും മുൻപിൽ ഇതിനെല്ലാം നിൽക്കുന്നത്..

എന്റെ സന്തോഷമാണ് എന്റെ ജീവിതം. "

പേരിലെ പാക്ഷണം എന്നുള്ളു. ജീവിതത്തിൽ ഷാജി തങ്കം ആണ്.

ധൈര്യത്തോടെ ഹോട്ടലുകളിൽ നിന്നും കഴിക്കാൻ പറ്റിയ ആഹാരം പൊറോട്ട തന്നെയാണ് എന്നാണ് എന്റെ ഒരിത്😊ഒരുവിധം ഫംഗസും, ബാക്ടീരിയയും...
13/08/2024

ധൈര്യത്തോടെ ഹോട്ടലുകളിൽ നിന്നും കഴിക്കാൻ പറ്റിയ ആഹാരം പൊറോട്ട തന്നെയാണ് എന്നാണ് എന്റെ ഒരിത്😊

ഒരുവിധം ഫംഗസും, ബാക്ടീരിയയും ഒക്കെ ആദ്യത്തെ കുഴയിൽ ഞെരിഞ്ഞു ചാവും...ബാക്കിയുള്ള ഭൂരിപക്ഷവും വീശി അടിക്കുമ്പോൾ ചാവും. ചാകാത്ത ഏതേലും ഉണ്ടേൽ ആ കത്തി വച്ചുള്ള കീറിമുറിയിലും ചാകും...എല്ലാം അതിജീവിച്ച് വല്ലതും ബാക്കി വന്നാൽ അവ അവസാനത്തെ അടിയിൽ തീരും.🙄😥😀

രാവിലെ ഭാര്യ ബ്രെഡ്ഡും പഴവും കൊണ്ടുവച്ചു....🍞🍌ഭർത്താവ് സൗമ്യമായി ചോദിച്ചു - എന്നും ബ്രെഡ്ഡും പഴവും ആക്കാതെ ഇടയ്ക്കു ദോശയ...
31/07/2024

രാവിലെ ഭാര്യ ബ്രെഡ്ഡും പഴവും കൊണ്ടുവച്ചു....🍞🍌
ഭർത്താവ് സൗമ്യമായി ചോദിച്ചു - എന്നും ബ്രെഡ്ഡും പഴവും ആക്കാതെ ഇടയ്ക്കു ദോശയും ചട്ണിയും ആക്കിക്കൂടെ...🍝🍚 അതിനു ഭാര്യ പറഞ്ഞ മറുപടി ഇതാണ്...

ദോശയുണ്ടാക്കാൻ തീരുമാനിച്ചാൽ ചെയ്യേണ്ട ചില കാര്യങ്ങൾ നിങ്ങൾക്കറിയാമോ ?

A. കഴുകേണ്ടത് ...

1. ചിരവ
2. തേങ്ങ ചിരകാൻ ഉപയോഗിച്ച പ്ലേറ്റ്
3. മിക്സി ജാർ അരകുന്നതിനു മുൻപ്
4. മിക്സി ജാർ അരച്ചതിനു ശേഷം
5. കടുക് വറുത്ത പാൻ വറുക്കുന്നതിനു മുൻപ്
6. ദോശ ഇട്ട പ്ലേറ്റ് കഴിക്കുന്നതിന് മുൻപ്
7. ദോശ ഇട്ട പ്ലേറ്റ് കഴിച്ചതിനു ശേഷം.
8. ചമ്മന്തി ഒഴിച്ച് വച്ച പാത്രം.
9. കടുക് വറുത്ത പാൻ ചമ്മന്തി മിക്സ്‌ ആക്കിയ ശേഷം.
10. തവി ദോശ ഒഴിച്ചത്
11. ചട്ടുകം ദോശ മറിച്ചിട്ടത്
12. തവി ചമന്തി കലക്കിയത്.
13. കട്ടിങ് ബോർഡ് ഉള്ളി അരിഞ്ഞതിനു മുൻപ്
14. കട്ടിങ് ബോർഡ് ഉള്ളി അരിഞ്ഞതിനെ ശേഷം.
15. കത്തി പച്ചമുളകും ഉള്ളിയും അരിഞ്ഞതിനു ശേഷം.
16. ദോശ ചുട്ട തട്ട് ചുടുന്നതിനു മുൻപ്
17. ദോശ ചുട്ട തട്ട് ചുട്ടത്തിനു ശേഷം.

B. തുടക്കേണ്ടത്...

1. തേങ്ങ ചിരകിയ സ്ഥലം
2. കട്ടിങ് ബോർഡ് വച്ച സ്ഥലം.
3. മിക്സീ ജാറിന്റെ അടപ്പ് തുറന്ന് തെറിച്ച ചമ്മന്തി
4. കടുക് പൊട്ടിച്ചതിനു ശേഷം ഗ്യാസ് സ്റ്റോവ്
5. ദോശ തിന്നാൻ ഇരുന്ന മേശ
6. വെളിച്ചെണ്ണ കുപ്പി ഒലിച്ചതു
"കഴുകാൻ വേണ്ടി മാത്രം 5 ലിറ്റർ വെള്ളം വേണം... കൈ 7 പ്രാവശ്യം തുടക്കണം... സമയം ചെലവാക്കേണ്ടത് 45 മിനിറ്റ്, അവസാനം കഴിച്ചു കഴിഞ്ഞാൽ നിങ്ങളുടെ അഭിപ്രായം
"ങാ, കുഴപ്പമില്ല"
ഇത് കേൾക്കുമ്പോൾ ഇത്രയും കഷ്ടപ്പെട്ട എനിക്ക് ഉള്ള മനസ്സുഖവും പോവും... ദേ ഞാൻ കൂടുതലൊന്നും പറയുന്നില്ല "

😠😠😁😠😠

വല്ല കാര്യവുമുണ്ടോ ? ബ്രെഡും പഴവും കഴിച്ചാൽ മതിയായിരുന്നു

ഒരു ഭാര്യയുടെ ഡയറി...ഞാൻ ഭർത്താവിനോടൊപ്പമാണ് ഉറങ്ങുന്നത് ...എന്റെ ഭർത്താവ് കൂർക്കം വലിക്കാറുണ്ട്.എനിക്ക് വിഷമമില്ല. മറിച...
23/07/2024

ഒരു ഭാര്യയുടെ ഡയറി...

ഞാൻ ഭർത്താവിനോടൊപ്പമാണ് ഉറങ്ങുന്നത് ...

എന്റെ ഭർത്താവ് കൂർക്കം വലിക്കാറുണ്ട്.

എനിക്ക് വിഷമമില്ല. മറിച്ച് ഭർത്താവ് അടുത്തുണ്ടല്ലോ എന്ന് ഞാൻ

മനസ്സിലാക്കി സന്തോഷിക്കുന്നു...

കാരണം ഭർത്താവ് മരിച്ചു പോയവരെക്കുറിച്ചും, വിവാഹമോചിതരെക്കുറിച്ചും,

ഒരുമിച്ച് കഴിയാൻ ഭാഗ്യമില്ലാത്തവരെക്കുറിച്ചുമാണ് ഞാൻ

ചിന്തിക്കുന്നത്.....

എന്റെ മക്കൾ എന്നോട്; രാത്രി കൊതുക് കടിച്ചിട്ട് ഉറങ്ങാൻ കഴിഞ്ഞില്ല,

രാവിലത്തെ ഭക്ഷണം ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് എന്നോട് പിണങ്ങുമ്പോഴും ഞാൻ സന്തോഷിക്കുന്നു...

കാരണം എന്റെ മക്കൾ രാത്രിയിൽ വീട്ടിൽ വന്ന് കിടന്നുറങ്ങുന്നു..

അനാവശ്യ കൂട്ട് കെട്ടുകളില്ല..

ഇഷ്ടമല്ല എന്ന് പറഞ്ഞാലും ഞാൻ ഉണ്ടാക്കിയത് കഴിക്കുന്നു....

മക്കളില്ലാത്തവരെക്കുറിച്ചും,

മാതാപിതാക്കളെ അനുസരിക്കാതെ ജീവിക്കുന്ന മക്കളെക്കുറിച്ചും ചിന്തിക്കുന്നു ഞാൻ ..

കറന്റ് ബില്ലിനും ,' ഗ്യാസിനും മറ്റും‌ ചിലവ് കൂടുമ്പോഴും ഭർത്താവ് ഇടക്ക് വഴക്ക് പറയും.. പക്ഷെ, അപ്പോഴും ഞാൻ സങ്കടപ്പെടാറില്ല..

അവ ഇല്ലാതെ ജീവിക്കുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ച് ചിന്തിക്കുന്നു ഞാൻ...

എല്ലാ ദിവസ്സവും വീടും മുറ്റവും

ജനലും വാതിലുകളും വൃത്തിയാക്കേണ്ടി വരുന്നു എനിക്ക്...

പക്ഷെ ഞാൻ സന്തോഷിക്കുന്നു...

ഒരു വീട് സ്വപ്നം കണ്ട് ജീവിക്കുന്നവരെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്...

അപ്പോഴാണ് നമുക്ക് ഇത്രയൊക്കെയുണ്ടല്ലോ എന്ന്

മനസ്സിലാക്കുന്നതും സന്തോഷിക്കുന്നതും.....

എല്ലാ ദിവസവും അതിരാവിലെ എഴുന്നേൽക്കേണ്ടി വരുന്നു എനിക്ക്....

സ്വയം പുഞ്ചിരിച്ച് കൊണ്ട് ഞാൻ എന്നും എഴുന്നേൽക്കുന്നു...

എത്ര പേരാണ് ഈ പ്രഭാതം കാണാതെ ഇന്നലെ രാത്രി ഈ ലോകത്തോട് വിട പറഞ്ഞിരിക്കുക....

ഞാൻ ചിന്തിക്കുന്നത് അതാണ്‌ ......

ഇത് എനിക്കും നിങ്ങൾക്കും വായിക്കാൻ സാധിക്കുന്നു ...നമ്മുടെ കണ്ണിന് കാഴ്ച ശക്തിയുണ്ട് ...എത്ര അനുഗ്രഹം ലഭിച്ചവരാണ് നമ്മളൊക്കെ ...

ഇത് വായിക്കാൻ കഴിയാത്ത, മനസ്സിലാക്കാൻ കഴിയാത്തവരായി

ഈ ലോകത്ത് എത്ര പേരുണ്ട്.... അവരെക്കുറിച്ചോർത്തു നമുക്ക് ലഭിച്ച

അനുഗ്രഹം മനസ്സിലാക്കി സന്തോഷിക്കൂ....

ജീവിതത്തിലെ വിലയേറിയ അനുഗ്രഹങ്ങളെ മനസ്സിലാക്കി നമ്മുടേയും ,നമ്മുടെ കൂടെയുള്ളവരുടേയും ജീവിതം സന്തോഷമാക്കാൻ ശ്രമിക്കുക......

വളരെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തി ജീവിക്കാൻ സാധിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം.... 👍❤️

കോട്ടയത്തു നടന്ന ഈ വിവാഹം സിനിമാ കഥയേപ്പോലും വെല്ലുന്നതാണ്:കേട്ടോളു .......തിരുന്നക്കര സ്വദേശിയായ ഷാജിയുടെ ഡിഗ്രിക്ക് പഠ...
20/07/2024

കോട്ടയത്തു നടന്ന ഈ വിവാഹം സിനിമാ കഥയേപ്പോലും വെല്ലുന്നതാണ്:
കേട്ടോളു .......
തിരുന്നക്കര സ്വദേശിയായ ഷാജിയുടെ ഡിഗ്രിക്ക് പഠിക്കുന്ന മകൻ ആറ് വർഷം മുമ്പ് കൂടെ പഠിക്കുന്ന ഒരു പെൺകുട്ടിയേ പ്രണയിക്കുന്നു പിന്നിട് രണ്ടു പേരും നാടുവിടുന്നു: പെണ്ണിന്റെ വീട്ടുകാർ പോലീസിൽ പരാതി പെടുകയും തെട്ടടുത്ത ദിവസം തന്നെ പോലീസ് അവരേ കണ്ടെത്തുകയും : മാതാപിതാക്കളുടെ
സാനിധ്യത്തിൽ ഒരു ഒത്തുതിർപ്പിന് ശ്രമിച്ചുപക് ഷേ
പെണ്ണിന്റെ വീട്ടുകാർ അവളെ വേണ്ടെന്ന് തീർത്തു പറഞ്ഞു

ശേഷം ഷാജി എന്ന ചെറുക്കന്റെ അച്ചൻ പെൺകുട്ടിയേ സ്വന്തം വീട്ടിൽ നിർത്തി പഠിപ്പിക്കുകയും മകനേ ഹോസ്റ്റലിലേക്ക് അയയ്ക്കുകയും ചെയ്തു: ഇരുവരും പ്രായപൂർത്തിയായാൽ വിവാഹം നടത്താമെന്ന ഷാജിയും ഭാര്യയും തീരുമാനിക്കുകയും ചെയ്തു: എന്നാൽ മകൻ മറ്റൊരു പ്രേമബന്ധത്തിൽ പെട്ടതറിഞ്ഞ് ആ പിതാവ് മകനെ വിലക്കുകയും നന്നാക്കാൻ താൻ ജോലി ചെയ്യുന്ന ഗൾഫിലേക്ക് കൂട്ടിക്കൊണ്ടുപോയി: പക് ഷേ മകൻ അച്ചനറിയാതെ ലീവെടുത്ത് നാട്ടിൽ വന്ന് മറ്റൊരു വിവാഹം
കഴിച്ചു ഇതറിഞ്ഞ പിതാവ് മകനെ വീട്ടിൽ നിന്നും പുറത്താക്കുകയും മകനേ കാത്തിരുന്ന ആ പെൺകുട്ടിയുടെ പേരിൽ മകന് വച്ചിരുന്ന സ്വന്ത് എഴുതി നൽകുകയും ചെയ്തു: കൂടാതെ
കരുനാഗപ്പള്ളി സ്വദേശിയുമായി ഇന്നലെ 10.30 തിരുന്നക്കരക്ഷേത്രത്തിൽ വച്ച് ഒരു പിതാവിന്റെ എല്ലാ വിധ ഉത്തരവാദിത്വത്തോടെ ഈ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു
എത്ര പുകഴ്തിയാലും പ്രശംസിച്ചാലും തീരില്ല ഷാജിയുടേയും ഭാര്യയുടേയും ഈ നന്മ നിറഞ്ഞ മനസ്: മാതാപിതാക്കൾ എങ്ങനെ ആയിരിക്കണം എന്നതിന് ഇതിലും വലിയൊരു സത്യം ഈ ഭൂമി മലയാളത്തിലില്ല: ഹൃദയത്തിന്റെ ഭാഷ്യയിൽ
ശതകോടി അഭിനന്ദനങ്ങൾ......
🙏🏼🙏🏼🙏🏼

ഇപ്പുറത്തു നിൽക്കുന്നത് ഒന്നിച്ചു കളിച്ചു വളർന്ന് പതിനൊന്നു വർഷം പ്രണയിച്ച സുന്ദരനായ  ഒരു ചെറുപ്പക്കാരനും അവന്റെ കാമുകിയ...
14/07/2024

ഇപ്പുറത്തു നിൽക്കുന്നത് ഒന്നിച്ചു കളിച്ചു വളർന്ന് പതിനൊന്നു വർഷം പ്രണയിച്ച
സുന്ദരനായ ഒരു ചെറുപ്പക്കാരനും അവന്റെ കാമുകിയും

അപ്പുറത്ത് നിൽക്കുന്നത് കോടി കണക്കിന് പണം കൊണ്ട് തടുത്തു നിർത്താൻ കഴിയാതിരുന്ന അസുഖം ബാധിച്ച ശരീരവുമായി അതേ ചെറുപ്പക്കാരനും പെൺകുട്ടിയും

അവർ വിവാഹിതരാവുകയാണ്
ലോകത്തെ മുഴുവൻ അറിയിച്ചു കൊണ്ട് ആ സ്ത്രീ അവൾ 11 കൊല്ലമായി പ്രണയിച്ചവനെ വിവാഹം ചെയ്യുകയാണ്

ഇതിൽ ചർച്ച ചെയ്യേണ്ടത് പണത്തെക്കാളും പ്രണയമാണ്...

ആ പെൺകുട്ടി ഇന്റർനെറ്റിലെ സഹോദരങ്ങൾ കണ്ടെത്തുന്ന പോലെ ഒരു സാധു വീട്ടിലെ അല്ല
അവളെ അവൻ പണം കൊടുത്തു വാങ്ങിയതുമല്ല

അംബാനി അല്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരിൽ ഒരാളായ encore health care ന്റെ ഉടമയുടെ മകളാണ്
Dancer ആണ്,,,ന്യൂയോർക്കിൽ നിന്നും degree എടുത്ത നല്ലൊരു ജോലി ചെയ്യുന്ന rich and succesfull woman ആണ്..

പതിനൊന്നു കൊല്ലം മുന്നേ വാക്ക് കൊടുക്കുമ്പോൾ അവൾ കണ്ട സൗന്ദര്യം അവന്റെ മനസിനും സ്നേഹത്തിനും ഇന്നും അവൾക്ക് മാത്രം കാണാൻ കഴിയുന്നത് കൊണ്ടാണ് അവരിന്നു വിവാഹിതരാകുന്നത്..

ആ പ്രണയത്തെ ആണ് അവർ ലോകം അറിയിച്ചു ആഘോഷിക്കുന്നത്
മരണത്തെ അതിജീവിച്ചു വന്ന മകന്റെ ജീവിത വിജയത്തെ ആണ് സമ്പാദ്യത്തിന്റെ ഒരു പൊടി എടുത്തു അവര് കൊണ്ടാടുന്നത്

അത് കൊണ്ട് ms radhika merchant എന്ന പെൺകുട്ടിക്ക് നമ്മുടെ സഹതാപം വേണ്ട...

സ്നേഹിച്ച പുരുഷന്റെ ആരോഗ്യവും സൗന്ദര്യവും നഷ്ടപെടുമ്പോൾ തിരിഞ്ഞു നോക്കാതെ നടന്നു പോകുന്നവൾ ആയിരുന്നു ആ പെൺകുട്ടി എങ്കിൽ ഇതേ സഹോദരങ്ങൾ അവളെ വറുത്തു എടുത്തേനേ...

And she had the choice and position to do that..
But she chose to stay
For love and commitment.

ഇന്ത്യ കണ്ടതിൽ വെച്ചേറ്റവും വലിയ ആഘോഷമായി ഇത് മാറുമ്പോൾ
We shud be proud

ഇങ്ങനത്തെ പ്രണയങ്ങൾ ഇങ്ങനെ തന്നെ ആണ് ആഘോഷിക്കപ്പെടേണ്ടത്

This is the celebration of beautiful love❤️

((((ഇതൊക്കെ ഒന്ന് internet പരതിയാൽ കിട്ടുന്ന വിവരങ്ങൾ ആണ്
But നമുക്ക് അതിനുള്ള നേരം ഇല്ലാലോ 🤷🤷)))))

ചായ ഉണ്ടാക്കുമ്പോൾ ചായപ്പൊടി ആദ്യമേ ഇടുന്നതാണോ തിളച്ചു കഴിഞ്ഞ് ഇടുന്നതാണോ നല്ലത്…? ഇത് രുചിയിൽ എന്തെങ്കിലും മാറ്റം കൊണ്ട...
22/06/2024

ചായ ഉണ്ടാക്കുമ്പോൾ ചായപ്പൊടി ആദ്യമേ ഇടുന്നതാണോ തിളച്ചു കഴിഞ്ഞ് ഇടുന്നതാണോ നല്ലത്…?
ഇത് രുചിയിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരുവാൻ സഹായിക്കുമോ?

ഇത് ഒരു വലിയ ചോദ്യമാണ്....

ഇതിന് ശാസ്ത്രീയമായ ഒരു ഉത്തരം ഉണ്ട്.. അത് പറയാം....

പരീക്ഷിച്ച് നോക്കിയശേഷം മാത്രം കൈയടിച്ചാൽ മതി...

തേയില ശരീരത്തിന് ഉൻമേഷം നൽകുന്നത് ഒരു അന്യായ process ആകുന്നു...

കേരളത്തിലെ തന്നെ ഒരു വലിയ തേയില എസ്റ്റേറ്റ് സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചു.. അവിടുത്തെ തന്നെ സ്റ്റാഫ് ഗൈഡഡ് തേയില ഫാക്ടറി സന്ദർശിക്കാനും അവസരം ലഭിച്ചു. അവിടെ ചായ ഉണ്ടാക്കുന്നതെങ്ങനെ എന്ന് അവർ കാണിച്ചു തന്നു.

സാധാരണ രീതിയിൽ നമ്മൾ വെള്ളം തിളയ്കുമ്പോൾ അതിലേക്ക് തേയിലപ്പൊടി ഇടാറാണ് പതിവ്.. അല്ലെങ്കിൽ തേയിലയും പഞ്ചസാരയും ആദ്യമേതന്നെ വെള്ളത്തിലിട്ട് തിളപ്പിക്കും.. പക്ഷേ, അവിടെ ചെന്നപ്പോളാണ് മനസ്സിലായത് ഇത് രണ്ടും തെറ്റായ രീതിയാണെന്ന്.

വെള്ളം അല്ലെങ്കിൽ പാൽ തിളപ്പിച്ച് മാറ്റി വെച്ചശേഷം അതിലേക്ക് തേയിലപ്പൊടി ഇടണം.. ഇട്ട ശേഷം ഉടൻ തന്നെ ഒരു അടപ്പുകൊണ്ട് അത് മൂടുണം... മൂന്നോ നാലോ മിനിറ്റുകൾ കഴിഞ്ഞു അതെടുത്ത് അരിച്ച് ഗ്ളാസ്സിലേക്ക് പകർത്താം... കുടിക്കാം.

ശ്രദ്ധിക്കുക, പഞ്ചസാര വേറേ മാത്രമേ ഇടാവൂ...

അതിന് അദ്ദേഹം കാരണമായി പറഞ്ഞത് തുറന്നുവച്ച് തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്കോ പാലിലേക്കോ തേയില ഇട്ടാൽ തേയിലയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾസ്, ഗ്ലൈക്കോസൈഡ്സ്, തിയോഗല്ലിൻ എന്നിവയെല്ലാം ബാഷ്പീകരിച്ചു പോകും, പിന്നെ നമുക്ക് ബാക്കി കിട്ടുന്നത് വെറും കളർ വെള്ളം മാത്രമാകുമെന്നാണ്...

ഇവയെല്ലാം പോയിക്കഴിഞ്ഞാൽ പിന്നെ ചായ കുടിച്ചാൽ ഉന്മേഷം കിട്ടില്ലത്രെ.

ഒരിക്കലും മധുരം വെള്ളത്തിനൊപ്പം അല്ലെങ്കിൽ പാലിനൊപ്പം ഇട്ടു തിളപ്പിക്കരുത്, പഞ്ചസാരയുടെ കെമിക്കൽ സ്വഭാവം ചായയുടെ അസ്സൽ രുചിയിൽ മാറ്റങ്ങൾ ഉണ്ടാക്കും..

രുചി വിത്യാസം അറിയാനും ചില ചിട്ടവട്ടങ്ങളുണ്ട്... ഒന്ന് രണ്ടു പ്രാവശ്യം ഈ രീതിയിൽ ചായ ചെയ്തു നോക്കിയ ശേഷം വ്യത്യാസം വിലയിരുത്തണം.. കാരണം നിലവിലെ രുചി രസിച്ച് ശീലിച്ച നമ്മുടെ നാവ് ആദ്യം പുതുരുചി compare ചെയ്യും, തള്ളിക്കളാനുള്ള ചാൻസ് 80% ഉണ്ടുതാനും... But, after few tries, finaly നാവ് വഴങ്ങും, വ്യത്യസ്ത രുചിയെ രണ്ടുനാവും നീട്ടി സ്വീകരിക്കും...

അറിയുക, ചായ ഉണ്ടാക്കുന്നത് ഒരു കല ആകുന്നു....

കാരണം ചായ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു.. മനസ്സ് ആണല്ലൊ എല്ലാം..

വല്ലാത്ത മാനസിക പിരിമുറക്കം വരുമ്പോള്‍ ഓടി പോയി ഒരു ചായ കുടിക്കുന്ന ചിലരെ കണ്ടിട്ടില്ലേ. ഇതിന് പിന്നില്‍ ഒരു ശാസ്ത്രമുണ്ട്. സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കാനും തലവേദന മാറ്റാനുമൊക്കെ ചായയിലെ ചില ഘടകങ്ങള്‍ സഹായിക്കും. നാഡീവ്യൂഹപരമായ പ്രശ്നങ്ങളുടെ സാധ്യതയും ചായ കുറയ്കും. മാനസിക ആരോഗ്യത്തെ ബാധിക്കുന്ന ചില വിഷ വസ്തുക്കളെ ശരീരത്തില്‍ നിന്ന് പുറന്തള്ളാനും ചായ സഹായകമാണ്.

07/01/2024

മകൻ അഭിനയിക്കുന്ന നാടകമത്സര വേദിക്കു പുറത്ത് അച്ഛൻ ❤️❤❤

നമ്മുടെ അഭികേൽ സാറയെ കണ്ടെത്തി
28/11/2023

നമ്മുടെ അഭികേൽ സാറയെ കണ്ടെത്തി

സിനിമ കണ്ടവർ അഭിപ്രായം പറയൂ! '
19/10/2023

സിനിമ കണ്ടവർ അഭിപ്രായം പറയൂ! '

ചെയ്തത് ആരാണെങ്കിക്കും നമിച്ചു 🙏.. മനസിലായവർക്ക് ലൈക്കടിക്കാം😀
26/09/2023

ചെയ്തത് ആരാണെങ്കിക്കും നമിച്ചു 🙏.. മനസിലായവർക്ക് ലൈക്കടിക്കാം😀

02/07/2023

പരിചയമില്ലാത്ത ആരെങ്കിലും രാത്രി എങ്ങാനും മങ്ങിയ നിലാ വെളിച്ചത്തില്‍ ഇതുപോലെ കാറ്റുള്ളപ്പോൾ ഈ വഴി പോയാൽ എന്താകും അവസ്ഥ 🙄🙄🙄🙄😶

മിക്കവാറും കഥ കഴിഞ്ഞത് തന്നെ 😊🙄

എന്താണ് നിങ്ങളുടെ അഭിപ്രായം?
25/06/2023

എന്താണ് നിങ്ങളുടെ അഭിപ്രായം?

Address

Dubai

Telephone

+971544542120

Website

Alerts

Be the first to know and let us send you an email when UAE Mallu Trendz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to UAE Mallu Trendz:

Videos

Share


Other Social Media Agencies in Dubai

Show All