Gulf Sathyadhara Ajman

Gulf Sathyadhara Ajman ഗള്‍ഫ്‌ സത്യധാര ഇപ്പോള്‍ അജ്മാനിലും
(1)

Address

Al Ajman

Telephone

+971556845500

Website

Alerts

Be the first to know and let us send you an email when Gulf Sathyadhara Ajman posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gulf Sathyadhara Ajman:

Share

Category

Mission

ഗള്‍ഫ് സത്യധാര

ഗള്‍ഫ് രാജ്യങ്ങളിലെ കേരളീയ മുസ്‌ലിം കുടുംബങ്ങളുടെയും പ്രവര്‍ത്തകരുടെയും ദീര്‍ഘ കാലത്തെ സ്വപ്നം സാക്ഷാല്‍കരിച്ചു കൊണ്ട് ഒക്ടോബര്‍ 5 ന് അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് 'ഗള്‍ഫ് സത്യധാര' പ്രഖ്യാപനം സത്യധാര ഡയറക്ടര്‍ കൂടിയായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു കേരളത്തിലെ ഇസ്‌ലാമിക - സാംസ്‌കാരിക നവോത്ഥാന രംഗത്ത് വലിയ സ്വാധീനം ചെലുത്തിയ എസ്.കെ.എസ്.എസ്.എഫിന്റെ മുഖപത്രമാ 'സത്യധാര'

അറിവാണ് ആധുനിക ലോകത്ത് ഏറ്റവും വലിയ ആയുധം. വൈജ്ഞാനിക രംഗത്ത് നടക്കുന്ന വലിയ മാറ്റങ്ങള്‍ സാമൂഹിക ജീവിതത്തിലും പൊതു മണ്ഡലത്തിലും അവിശ്വസനീയമായ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. മനുഷ്യനെ വഴി പിഴപ്പിക്കുന്നതും, അവന് ഊര്‍ജം പകരുന്നതുമായ വിവര വിജ്ഞാനങ്ങളുടെ വിസ്‌ഫോടനം നടക്കുന്ന കാലമാണിത്. മാധ്യമങ്ങളും ലക്ഷോപലക്ഷം മറ്റു മീഡിയകളും ചേര്‍ന്നു നടത്തുന്ന മത്സരങ്ങള്‍ക്കും പ്രചാര വേലകള്‍ക്കുമിടയില്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുകയെന്നത് ഏറ്റവും വലിയ ജിഹാദായി മാറിയ കാലം കൂടിയാണിത്.

പുതു ലോകം തീര്‍ക്കുന്ന സംഘര്‍ഷതകള്‍ക്കിടയില്‍, ധാര്‍മികവും സത്യസന്ധവും സദാചാര പരവുമായ ഒരു ജീവിത ശീലം സൃഷ്ടിച്ചെടുക്കാന്‍ വലിയ പ്രയാസം തന്നെയാണ്. ഭക്തിയും മൂല്യങ്ങളും കാത്തു സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന വായനയുടെ പ്രചാരകര്‍ അന്യമാകുന്ന കാലത്ത്, ഇസ്‌ലാമിക മൂല്യങ്ങളുടെയും ചിന്തകളുടെയും പ്രചാരണം ലക്ഷ്യമാക്കിയാണ് സത്യധാര പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. അതുവഴി ആധുനിക യുവജന - വിദ്യാര്‍ഥി സമൂഹത്തെ ഒരു പരിധി വരെ മൂല്യങ്ങളുടെ പക്ഷത്ത് നില നിര്‍ത്തുവാന്‍ സാധ്യമാകുന്നു എന്ന വസ്തുത ഏറെ അഭിമാനകരമാണ്.


Other Magazines in Al Ajman

Show All