Yunews യൂന്യൂസ്

Yunews യൂന്യൂസ് വാർത്തകൾ ചരിത്രം സൃഷ്ടിക്കും
(3)

റിമോട്ട് ഉപയോഗിച്ച് മനുഷ്യ മനസ്സ് നിയന്ത്രിക്കാൻ കഴിയുമെന്ന് അവിശ്വസനീയ പരീക്ഷണത്തിലൂടെ തെളിഞ്ഞതായി ശാസ്ത്രജ്ഞർ. "മനസ്സി...
24/08/2024

റിമോട്ട് ഉപയോഗിച്ച് മനുഷ്യ മനസ്സ് നിയന്ത്രിക്കാൻ കഴിയുമെന്ന് അവിശ്വസനീയ പരീക്ഷണത്തിലൂടെ തെളിഞ്ഞതായി ശാസ്ത്രജ്ഞർ.

"മനസ്സിനെ കൺട്രോൾ ചെയ്യൽ" ശാസ്ത്രത്തിന് പരിമിതികളുളള കാര്യമായാണ് കരുതിയിരുന്നത്. ഒരുപക്ഷേ സാങ്കേതിക വിദ്യയുടെ സഹായമില്ലാതെ സുബോധമനസ്സാൽ മനുഷ്യന് സ്വയം തന്റെ മനസ്സ് നിയന്ത്രിക്കാൻ കഴിയുന്നത് കല്പിത സ്വപ്നത്തിൽ(LUCID DREAM)മാത്രം ആയിരിക്കും.

തലച്ചോറിൽ ഘടിപ്പിച്ച പ്രത്യേക സ്വിച്ച് വഴി ജീവികളുടെ സ്വഭാവം മാറ്റാൻ കഴിയുന്ന കാന്തികക്ഷേത്രം, എങ്ങനെയാണ് മാറുക എന്നത് എലികളിൽ പരീക്ഷണം നടത്തി വിജയിച്ചൂവെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.

ഗവേഷകർ കാന്തികക്ഷേത്രത്തിൽ മാറ്റമുണ്ടാക്കുന്നതിനനുസരിച്ച് എലികൾ ഭക്ഷണം തേടുകയും മറ്റുളളവയുമായി ഇടപഴകുകയും മാതൃ സഹജ അവബോധം കാണിക്കുകയും ചെയ്തിട്ടുണ്ട്.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിലെ ഗവേഷകർ (IBS) കൊറിയയിലെ യോൻസെയ് യൂണിവേഴ്സിറ്റിയുമായി ചേർന്നാണ്, തലച്ചോറിൽ നാനോ പാർട്ടിക്കൾ ആക്ടിവേറ്റഡ് സ്വിച്ചുകൾ ഘടിപ്പിച്ച എലികളെ ഈ പരീക്ഷണത്തിനു വേണ്ടി തയ്യാറാക്കിയത്.

ഗ്രീൻലാന്റിലെ സ്രാവുകളുടെ ആയുസ്സ് വർധിക്കുവാനുളള കാരണം കണ്ടെത്തിയതായി വിദഗ്ധർ. ഇത് മനുഷ്യരുടെ വാർദ്ധക്യം തടയുന്നതിനുളള പ...
16/08/2024

ഗ്രീൻലാന്റിലെ സ്രാവുകളുടെ ആയുസ്സ് വർധിക്കുവാനുളള കാരണം കണ്ടെത്തിയതായി വിദഗ്ധർ. ഇത് മനുഷ്യരുടെ വാർദ്ധക്യം തടയുന്നതിനുളള പഠനത്തിന് പ്രതീക്ഷ നൽകുന്ന ഒന്നായാണ് ശാസ്ത്ര ലോകം കാണുന്നത്.

500 വയസ്സു വരെ ജീവിക്കുന്ന സ്രാവുകൾ കാണപ്പെടുന്ന പ്രദേശമാണ് ഗ്രീൻലാന്റ്. സ്രാവുകളുടെ ഏറ്റവും ചുരുങ്ങിയ സഞ്ചാര ദൂരവും, ആർക്ടിക്ക്, വടക്കൻ അറ്റ്ലാന്റിക് ജലാശയങ്ങളിൽ ഏകദേശം 2647മീറ്റർ വരെ ആഴത്തിൽ അതിശൈത്യ പരിസ്ഥിതിയിൽ ജീവിക്കുന്നതും അവയുടെ ദീർഘായുസുമായി ബന്ധമുളളതായാണ് പഠനം. എങ്കിലും, സ്പീഷിസുകളെ കുറിച്ചുളള പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇതെല്ലാം അവയുടെ ഉപാപചയ പ്രവർത്തനങ്ങൾ മുഖേനയാണെന്നാണ്.

സൊസൈറ്റി ഓഫ് എക്സ്പെരിമെന്റൽ ബയോളജി കോൺഫ്രൻസിൽ അവതരിപ്പിക്കപ്പെട്ട പുതിയ ഗവേഷണം അനുസരിച്ച്, ഗ്രീൻലാന്റ് സ്രാവുകളുടെ ഉപാപചയ നിരക്ക്, മറ്റു ജീവികളിൽ നിന്നും വ്യത്യസ്ഥമായാണ് കാണപ്പെടുന്നത്, അവ പ്രായഭേദമന്യേ കാലക്രമേണ മാറുന്നതായി തോന്നുന്നില്ല.

പഠനത്തിന്റെ ഭാഗമായി, മധ്യ ഗ്രീൻലാന്റിലെ ഡിസ്കോ ദ്വീപിന്റെ തെക്കൻ തീരങ്ങളിൽ നിന്നും പിടിച്ച 23 സ്രാവുകളുടെ മസിൽ ടിഷ്യു എടുക്കുകയും സ്രാവുകളുടെ ശാരീരിക ദൈർഘ്യമനുസരിച്ച് 60വയസ്സ് മുതൽ 200വയസ്സു വരെയുളള ശ്രേണികളാക്കുകയും ചെയ്തിരിക്കുന്നു.

14/08/2024
ഫലസ്ഥീനിൽ ഇസ്രയേൽ ഭീകരർ തകർത്ത ജലവിതരണ ശൃംഖല പൂർവ്വ സ്ഥിതിയിലാക്കുവാനുളള  പദ്ധതിയ്ക്ക് ഖാൻയൂനിസിൽ തറക്കല്ലിട്ടു. "ധീരനായ...
01/08/2024

ഫലസ്ഥീനിൽ ഇസ്രയേൽ ഭീകരർ തകർത്ത ജലവിതരണ ശൃംഖല
പൂർവ്വ സ്ഥിതിയിലാക്കുവാനുളള പദ്ധതിയ്ക്ക് ഖാൻയൂനിസിൽ തറക്കല്ലിട്ടു.

"ധീരനായ പോരാളി 3"(CHIVALROUS KNIGHT 3) ഓപ്പറേഷനു കീഴിലാണ്
ഈ പദ്ധതി ആസൂത്രണം ചെയ്തിട്ടുളളത്. ഖാൻയൂനിസ് നഗരസഭ,തീരദേശ നഗരസഭകൾ എന്നിവയുമായി സഹകരിച്ച് UAEയാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്.

വിവിധ മേഖലകളിൽ കിണറുകളും ജല സംഭരണികളും നശിപ്പിക്കപ്പെടുകയും അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെടുകയും ചെയ്ത കാരണത്താൽ ജല ലഭ്യത ദുഷ്ക്കരമായ നഗരവാസികൾക്ക് കുടിവെളളം ഉറപ്പാക്കാൻ സ്പെഷ്യൽ കമ്പനിയാണ് ഈ പ്രൊജക്ട് ഏറ്റെടുത്ത് നിർവ്വഹിക്കുന്നത്.

ഖാൻയൂനിസ് നഗരസഭയുമായി ധാരണാപത്രം ഒപ്പു വച്ചതിനെ തുടർന്ന് ജലശൃംഖലകളുടെ പുനരുദ്ധാരണം ആരംഭിച്ചിട്ടുണ്ട്.
ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ ആവശ്യമായ ജലലഭ്യത ഉറപ്പാക്കുക വഴി, നഗരത്തിലെ കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്കും മറ്റു താമസക്കാർക്കും സേവനം ചെയ്യാൻ നഗരസഭയെ പ്രാപ്തമാക്കാൻ തകർന്നു കിടയ്ക്കുന്ന പ്രധാന കിണറുകൾ, ജലസംഭരണികൾ, ജലപാതകൾ തുടങ്ങിയവ പുന:സ്ഥാപിക്കലാണ് ഈ ധാരണാപത്രം കൊണ്ട് ലക്ഷ്യമാക്കുന്നത്.

ഓപ്പറേഷൻ ചിവാൽറസ് നൈറ്റ്3 എന്ന മനുഷ്യത്വപരമായ പദ്ധതി ഖാൻയൂനിസിലെ എല്ലാ പ്രദേശങ്ങളിലേക്കും ശുദ്ധജല വിതരണം നടത്താനാണ് ശ്രമിക്കുന്നത്, പ്രത്യേകിച്ച് ഭവനരഹിതരായ 9ലക്ഷത്തിലധികം ആളുകളുളള പ്രദേശങ്ങളിൽ വെളളം നൽകലാണ് മുഖ്യലക്ഷ്യം.

ഭൂമിയിലെ കാലാവസ്ഥ "കൂളാ"യിരിക്കാൻ കാര്യമായ പങ്ക് വഹിക്കുന്ന, സമൃദ്ധമായ സംയുക്തം ഉത്പാദിപ്പിക്കുന്ന സമുദ്ര ആൽഗകളെ കണ്ടെത്...
15/07/2024

ഭൂമിയിലെ കാലാവസ്ഥ "കൂളാ"യിരിക്കാൻ കാര്യമായ പങ്ക് വഹിക്കുന്ന, സമൃദ്ധമായ സംയുക്തം ഉത്പാദിപ്പിക്കുന്ന സമുദ്ര ആൽഗകളെ കണ്ടെത്തിയതായി അന്താരാഷ്ട്ര ഗവേഷക സംഘം.

ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റി (U.E.A)യും ചൈനയിലെ സമുദ്ര സർവ്വകലാശാലയും (O.U.C) സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ്, പൂവിടുമ്പോൾ പെലാഗോഫൈസീ ആൽഗകൾ
DMSP അല്ലെങ്കിൽ ഡൈമെതൈൽസൽഫോണിയോപ്രോപിയോണേറ്റ് എന്ന് വിളിക്കപ്പെടുന്ന ഒരു സംയുക്തത്തിൻ്റെ സമൃദ്ധവും പ്രധാനപ്പെട്ടതുമായ ഉത്പാദകരായി മാറുന്നു എന്ന് തിരിച്ചറിഞ്ഞത്.

"ഭൂമിയിലെ ഏറ്റവും സമൃദ്ധമായ ആൽഗകളിൽ ഒന്നാണ് പെലാഗോഫൈസീ, എങ്കിലും DMSPയുടെ പ്രധാന ഉത്പാദകരാണെന്ന് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല..." UEA പ്രൊഫസർ ജോനാഥൻ ടോഡ് മീഡിയയോട് പറഞ്ഞു.

"സമൃദ്ധ ആന്റിസ്ട്രെസ്സ് സംയുക്തമായ DMSP, മറ്റു സൂക്ഷമാണുക്കൾക്കുളള ഭക്ഷണ സ്രോതസ്സും കാലാവസ്ഥയെ തണുപ്പിക്കുന്ന വാതകങ്ങളുടെ പ്രധാന ഉത്പാദകരുമാണ്..." പ്രൊഫസർ ടോഡ് കൂട്ടിച്ചേർത്തു.

DMSP ഉത്പാദന ഫലമായുണ്ടാകുന്ന DMS റിലീസ് മുമ്പ് പ്രവചിച്ചതിലും കൂടുതലായിരിക്കുമെന്ന്, ഈ പഠനം പ്രസിദ്ധീകരിച്ച ജേർണൽ നാചുറൽ മൈക്രോബയോളജി പ്രത്യേകം എടുത്തു പറയുന്നുണ്ട്.

മനുഷ്യർ, ആരോഗ്യത്തിനും ശാരീരിക ക്ഷമതയ്ക്കും പ്രാധാന്യം നൽകാൻ ആരംഭിച്ചതോടെയാണ് വിത്തുകളുടെ ജനപ്രീതി വർധിക്കാൻ തുടങ്ങിയത്....
08/07/2024

മനുഷ്യർ, ആരോഗ്യത്തിനും ശാരീരിക ക്ഷമതയ്ക്കും പ്രാധാന്യം നൽകാൻ
ആരംഭിച്ചതോടെയാണ് വിത്തുകളുടെ ജനപ്രീതി വർധിക്കാൻ തുടങ്ങിയത്.
വിത്തുകളിൽ അടങ്ങിയ പോഷക മൂല്യങ്ങളും ആരോഗ്യ സമ്പുഷ്ടതയുമാണ്
മനുഷ്യരെ വിത്തുപ്രിയരാക്കി മാറ്റിയത്.

വിത്തുകളിൽ ഇന്ന് ഏറ്റവും അംഗീകാരം നേടിയിട്ടുളള വിത്തുകളാണ്
ചിയാ വിത്തും ചെറുചണ (Flax seed)വിത്തും,
ഇവ വെളളം, ജ്യൂസ്,ഓട്സ്, സാലഡ് എന്നിവയിൽ കൂട്ടി ചേർക്കുമ്പോൾ തന്നെ "ഹെൽത്ത് ഗെയിം" മാറിയിട്ടുണ്ടാവും.
ഈ വിത്തുകൾ പോഷക ഘടകങ്ങളും നാരുകളും നല്ല കൊഴുപ്പുകളും അടങ്ങന്നൂവെന്ന് മാത്രമല്ല
മനുഷ്യ ശരീരത്തിന്
ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കാൻ ഈ വിത്തുകൾ സഹായിക്കുകയും ചെയ്യുന്നു.

ചിയാ സീഡ്, ഫ്ലാക്സ് സീഡ് ഒരു താരതമ്യം...

'സാൽവിയ ഹിസ്പാനിക' എന്ന സസ്യത്തിൽ നിന്നും ലഭിക്കുന്ന
കറുപ്പും വെളുപ്പും കലർന്ന ഒരു വിത്താണ് ചിയാ. കാൽസ്യം,ഫോസ്ഫറസ്,
മഗ്നീഷ്യം പോലുളള ധാരാളം ധാതു ലവണങ്ങളും ഒമേഗാ3,ഫൈബർ, പ്രോട്ടീൻ
പോലുളള പോഷകങ്ങളും നിറഞ്ഞതാണ്
ചിയാ സീഡ്. പ്രമേഹ ലെവൽ
നിയന്ത്രിക്കുന്നതിന് സഹായകവും ഡൈജസ്റ്റീവ് ഹെൽത്തിന് പ്രോൽസാഹനവും
ആയ ഒരുപാട് നാരുകൾ(Fiber)കൊണ്ട് പ്രശസ്തമാണ് ചിയാസീഡ്. വീക്കം(inflammation)കുറയ്ക്കുന്നതും ഹൃദയാരോഗ്യത്തിന് സഹായകവുമായ, സസ്യ ദായക പ്രോട്ടീനിന്റെ നല്ലൊരു ഉറവിടം കൂടിയാണ് ചിയാ.

ലിനം യൂസിറ്റാറ്റിസിമം എന്ന് ശാസ്ത്രീയ നാമമുളള അതസീ സസ്യമാണ് ഫ്ലാക്സ് സീഡ് ഉത്പാദിപ്പിക്കുന്നത്. ചിയാ സീഡിനേക്കാൾ അല്പം വലുപ്പം കൂടുതലുണ്ട് ചെറുചണ വിത്തിന്. നാരുകൾ(fiber) പ്രോട്ടീനുകൾ, ഒമേഗാ3, ലിഗ്നന്സ് എന്നിവ മാത്രമല്ല വിറ്റാമിൻB1,മാംഗനീസ് പോലുളള ധാതുക്കളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് ഫ്ലാക്സ്.

ഒമേഗാ3 ഫാറ്റി ആസിഡ് ഉളളതിനാൽ ചിയാ സീഡ് പോലെത്തന്നെ ചെറുചണ വിത്തും ഹൃദയാരോഗ്യത്തിന് വളരെ പ്രയോജനകരമാണ്.
ക്യാൻസർ പ്രതിരോധത്തിന് ഉപകാരപ്രദമെന്ന് പഠനങ്ങൾ തെളിയിച്ച ലിഗ്നന്സിന്റെ കാര്യമായ ഉറവിടമാണ് ഫ്ലാക്സ് സീഡ്. ദഹനത്തിനും വയറ് നിറഞ്ഞുവെന്ന തോന്നലു വഴി ഭാരനിയന്ത്രണത്തിനും സഹായിക്കുന്ന നാരുകളുടെ ധാരാളിത്തം ഫ്ലാക്സ് സീഡിന്റെ പ്രത്യേകതയാണ്. ദഹനപ്രക്രിയ ക്രമപ്പെടുത്തിയും കാർബോ ഹൈഡ്രേറ്റ് ആഗീരണം ചെയ്തും ബ്ലഡ് ഷുഗർ ലവൽ നിയന്ത്രണ വിധേയമാക്കാൻ ചെറുചണ വിത്ത് വളരെ സഹായകരമാണ്.

പാക്കിസ്ഥാൻ ആർമിയിൽ ബ്രിഗേഡിയർ ജനറൽ പദവി ലഭിക്കുന്ന ആദ്യ ക്രൈസ്തവ വനിത എന്നത് ഡോ.ഹെലൻ മേരി റോബെർട്ടിനു സ്വന്തം.ഇരുപത്തിയ...
05/06/2024

പാക്കിസ്ഥാൻ ആർമിയിൽ ബ്രിഗേഡിയർ ജനറൽ പദവി ലഭിക്കുന്ന ആദ്യ ക്രൈസ്തവ വനിത എന്നത് ഡോ.ഹെലൻ മേരി റോബെർട്ടിനു സ്വന്തം.

ഇരുപത്തിയാറു വർഷമായി പാക്കിസ്ഥാൻ
സൈനിക മെഡിക്കൽ വിഭാഗത്തിൽ പത്തോളജിസ്റ്റ് ആയി സേവനമനുഷ്ടിച്ചു വരികയാണ് ഡോ.ഹെലൻ.

നേരത്തെ 2020ൽ മേജർ ജനറൽ നൈഗർ ജൗഹർ ആദ്യ പാക് വനിതാ ലഫ്.ജനറലായി സ്ഥാനമേറ്റു ചരിത്രം കുറിച്ചിരുന്നു.

ഡോ.ഹെലനും ലഫ്.ജനറൽ നൈഗറും പാക് യുവതികൾക്ക് റോൾ മോഡലുകളാവുമെന്ന് പാക് സൈനിക നേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചു.

ഏവർക്കും ഒരായിരം ഈദാശംസകൾ....
09/04/2024

ഏവർക്കും ഒരായിരം ഈദാശംസകൾ....

03/03/2024

പുതുപുത്തൻ വീട് വേണോ...? ആമസോണിൽ ഓർഡർ ചെയ്യാം... video courtesy

24/02/2024

നിയമക്കുരുക്കുകൾ നീക്കാനാവണം ഉദ്യോഗസ്ഥർ ശമ്പളം പറ്റേണ്ടത്...

27/01/2024

പ്രതീക്ഷയുടെ പൊൻകിരണങ്ങൾ വാടാതിരിക്കട്ടേ...🥰

12/01/2024

പ്ലീസ്... എന്നെയൊന്ന് താഴെയിറക്കൂ 🏸

20/12/2023

ചെന്നൈ സ്വദേശി ശ്രീ ഒവിയസേന അഞ്ചു വളയങ്ങൾ ശരീരം ഉപയോഗിച്ച് കറക്കുന്നതിനിടയിൽ
51.24സെക്കന്റ് കൊണ്ട് റൂബിക്സ് ക്യൂബ് സോൾവ് ചെയ്ത് ലോക റെക്കോർഡ് നേടുന്നു.

അഞ്ചു വയസ്സുളള ബാലിക അൽഫായി അൽമർസൂഖി, ഗിന്നസ് റെക്കോർഡിലേക്ക് പിച്ച വച്ചത് തന്റെ രചനാ വൈഭവം കൊണ്ട്.സാഹിത്യ ലോകത്തേക്കുളള...
17/12/2023

അഞ്ചു വയസ്സുളള ബാലിക അൽഫായി അൽമർസൂഖി, ഗിന്നസ് റെക്കോർഡിലേക്ക് പിച്ച വച്ചത് തന്റെ രചനാ വൈഭവം കൊണ്ട്.

സാഹിത്യ ലോകത്തേക്കുളള അൽഫായിയുടെ യാത്ര തുടങ്ങുന്നത് അവളുടെ ഭാവനാ സമ്പന്നമായ ചിത്ര രചനയിലൂടെയാണ്. ആ വരകളാണ് ഇപ്പോൾ പുസ്തകമായി പ്രസിദ്ധീകരിച്ചത്.

അൽഫായി പിറന്നു വീണ, അബൂദാബിയിലെ ബുർജീൽ ഹോസ്പിറ്റൽ ആണ് പുസ്തകം പബ്ലിഷ് ചെയ്തതും ഗിന്നസ് ബുക്കിന് അയച്ച് കൊടുത്തു ഈ സുവർണ്ണ നേട്ടത്തിന് സർവ്വ പിന്തുണ നൽകിയതും.

അപരനോടുളള കരുതലിന്റെ പ്രാധാന്യം, മൃഗങ്ങളോടുളള സ്നേഹം, അനുകമ്പ എന്നീ വികാര വായ്പകളെ ചുറ്റിപ്പറ്റിയാണ് "ദി ലോസ്റ്റ് റാബിറ്റ്" എന്ന് പേരിട്ട പുസ്തകം അനുവാചകരോട് സംവദിക്കുന്നത്.

"ദി ലോസ്റ്റ് റാബിറ്റ്" ലെ കഥാപാത്രങ്ങളായ അൽഫായിയും, സുഹൃത്ത് സൽമയും, ഫൂഫു മുയലും വായനക്കാരെ ദയയുടേയും സൗഹൃദത്തിന്റേയും ലോകത്തേക്കാണ് കൈ പിടിച്ച് ആനയിക്കുന്നത്.

ഭക്ഷണം കഴിക്കുന്നതിന് 10 മണിക്കൂറും, ശേഷിക്കുന്ന 14 മണിക്കൂർ ഉപവസിക്കുന്നതും ഉയർന്ന മാനസിക ഊർജ്ജ ലഭ്യതയ്ക്കും വിശപ്പിന്റ...
18/11/2023

ഭക്ഷണം കഴിക്കുന്നതിന് 10 മണിക്കൂറും, ശേഷിക്കുന്ന 14 മണിക്കൂർ ഉപവസിക്കുന്നതും ഉയർന്ന മാനസിക ഊർജ്ജ ലഭ്യതയ്ക്കും വിശപ്പിന്റെ അളവ് കുറയ്ക്കുന്നതുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ പഠനങ്ങൾ.

ഇടവിട്ടുള്ള ഉപവാസമോ (IF), അല്ലെങ്കിൽ ഭക്ഷണ ഉപഭോഗം ഒരു നിശ്ചിത ജാലകത്തിലേക്ക് പരിമിതപ്പെടുത്തുകയോ ചെയ്യുന്നത്, ശരീരഭാരം കുറയ്ക്കാനുള്ള ഒരു ജനപ്രിയ വ്യവസ്ഥയാണ്.

"10 മണിക്കൂർ ജാലകം" എന്നാൽ ദൈനംദിന ഭക്ഷണക്രമം 10 മണിക്കൂറായി പരിമിതപ്പെടുത്തുകയും ശേഷിക്കുന്ന 14 മണിക്കൂർ ഉപവസിക്കുകയും ചെയ്യുക എന്നതാണ് അർത്ഥമാക്കുന്നത്. ഉദാഹരണത്തിന്, ആദ്യ ഭക്ഷണം രാവിലെ 9.00 മണിക്ക് കഴിക്കുകയാണെങ്കിൽ, ആ ദിവസത്തെ അവസാന ഭക്ഷണം വൈകുന്നേരം 7.00 മണിക്ക് കഴിച്ചിരിക്കണം.

ആറു മണിക്കൂറിൽ താഴെയുള്ള നിയന്ത്രിത ഭക്ഷണ ജാലകം പ്രോത്സാഹിപ്പിക്കുന്നവർ ഉണ്ടെങ്കിലും, പുതിയ പഠനം കാണിക്കുന്നത്, 10 മണിക്കൂർ കുറഞ്ഞ ജാലകത്തിനുള്ളിൽ ഭക്ഷണം കഴിക്കുന്നത് പോലും മാനസിക ഊർജ്ജത്തിലെ മാറ്റങ്ങളും വിശപ്പും പോലെയുള്ള നല്ല ആരോഗ്യ ആനുകൂല്യങ്ങൾ നൽകുന്നൂവെന്നാണ്.

കഴിഞ്ഞ ചൊവ്വാഴ്ച നടന്ന യൂറോപ്യൻ പോഷകാഹാര കോൺഫറൻസിൽ ലണ്ടനിലെ കിംഗ്സ് കോളേജിലെ ഗവേഷകരാണ് ട്രയൽ ഫലം അവതരിപ്പിച്ചത്.

'ആനി ആപ്പ്' (Aani app) ഉപയോഗിച്ച് പത്ത് സെക്കന്റിനുളളിൽ പണമിടപാടിനുളള സൗകര്യമൊരുക്കി അൽ ഇത്തിഹാദ് പേയ്മെന്റ്സ്. ബാങ്ക് അ...
29/10/2023

'ആനി ആപ്പ്' (Aani app) ഉപയോഗിച്ച് പത്ത് സെക്കന്റിനുളളിൽ പണമിടപാടിനുളള സൗകര്യമൊരുക്കി അൽ ഇത്തിഹാദ് പേയ്മെന്റ്സ്.
ബാങ്ക് അക്കൗണ്ട് നമ്പർ കൈമാറ്റം ചെയ്യാതെ തന്നെ 'ആനി ആപ്പ്' ഉപയോഗിച്ച് പണമയക്കാനും സ്വീകരിക്കാനും എളുപ്പത്തിൽ കഴിയുമെന്നത് ഉപഭോക്താവിന് വളരെ പ്രയോജനകരമാകും.

മൊബൈൽ നമ്പർ, ഈമെയിൽ അഡ്രസ്, ക്യൂആർ കോഡ് എന്നിവയേതെങ്കിലുമുപയോഗിച്ച് പണമിടപാട് നടത്താം.

ഓരോ തവണയും 50000 ദിർഹം വരെ കൈമാറ്റം ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത.

01/10/2023

അമ്പല മുറ്റത്തെ ദഫ്ഫിൻ ചുവടുകൾ

താനാളൂർ: മലപ്പുറം താനാളൂർ പഞ്ചായത്തിലെ മീനടത്തൂർ മൂന്നാംമൂല മിസ്ബാഹുൽ അനാം മദ്റസ നബിദിന റാലിക്കിടെ മഴ പെയ്തതിനെ തുടർന്ന് പ്രദേശത്തെ അമ്മംകുളങ്ങര ഭഗവതി ക്ഷേത്ര കമ്മിറ്റി, ദഫ് കളിക്കാനായി വിദ്യാർത്ഥികൾക്ക് അമ്പല മുറ്റത്ത് സൗകര്യമൊരുക്കിയത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഉപഭോക്താവിന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകാൻ ബിസ്ക്കറ്റ് നിർമ്മാതാക്കളായ ഐടിസി ലിമിറ്റഡിനോട് ഉപഭോക്തൃ കോടതി. 2021 ഡിസ...
07/09/2023

ഉപഭോക്താവിന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകാൻ ബിസ്ക്കറ്റ് നിർമ്മാതാക്കളായ ഐടിസി ലിമിറ്റഡിനോട് ഉപഭോക്തൃ കോടതി. 2021 ഡിസംബറിൽ ചെന്നൈ സ്വദേശി പി.ഡില്ലിബാബു നൽകിയ പരാതി
തീർപ്പ് കൽപ്പിച്ചാണ് ഉപഭോക്താവിന് അനുകൂല വിധി പ്രഖ്യാപിച്ചത്.
പ്രതിദിനം 30 ലക്ഷത്തോളം ഉപഭോക്താക്കളെ കമ്പനി വഞ്ചിച്ചതായി ഹർജിക്കാരൻ ആരോപിച്ചിരുന്നു.

മണാലി സന്ദർശിച്ച ഡില്ലിബാബു ഒരു ചില്ലറ വിൽപ്പനശാലയിൽ നിന്ന് വാങ്ങിയ 'സൺ ഫെസ്റ്റ് മേരി ലൈറ്റ് ബിസ്‌ക്കറ്റിന്റെ പാക്കറ്റിൽ, കവറിൽ രേഖപ്പെടുത്തിയതിലും കുറവ് എണ്ണം ബിസ്ക്കറ്റുകൾ ലഭിച്ചു.
സംശയം തോന്നിയ ഹരജിക്കാരൻ കടയുടമയോടും കമ്പനിയോടും വിശദീകരണം തേടിയെങ്കിലും തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് കേസ് ഫയൽ ചെയ്തത്.

പ്രതിദിനം 50ലക്ഷം പാക്കറ്റുകൾ നിർമ്മിക്കുന്ന കമ്പനി ഓരോ ബിസ്ക്കറ്റിനും 75പൈസ വീതം ഈടാക്കുന്നുണ്ടെന്ന് ഹരജിക്കാരൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തൂക്കം കണക്കാക്കിയാണ് തങ്ങൾ വിൽപ്പന നടത്താറുളളതെന്ന് കമ്പനി അഭിഭാഷകൻ വാദിച്ചുവെങ്കിലും തൂക്കം കുറവായിരുന്നൂവെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.

അന്യായ വ്യാപാര രീതി സ്വീകരിച്ച കമ്പനി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, ആ ബാച്ചിലുളള ബിസ്ക്കറ്റുകളുടെ വിൽപ്പന തടയുവാനും ഉപഭോക്താവിന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകുവാനും നിർദ്ദേശിച്ചു.

ഇന്ത്യ ആതിഥേയരായ G20 ഉച്ചകോടിയിലെ ആരോഗ്യ മന്ത്രിമാരുടെ സമ്മേളനത്തിൽ 'ഡിജിറ്റൽ ആരോഗ്യത്തിനുളള നൂതന ആഗോള സംരംഭം (GIDH)' ലോ...
21/08/2023

ഇന്ത്യ ആതിഥേയരായ
G20 ഉച്ചകോടിയിലെ ആരോഗ്യ മന്ത്രിമാരുടെ സമ്മേളനത്തിൽ
'ഡിജിറ്റൽ ആരോഗ്യത്തിനുളള നൂതന ആഗോള സംരംഭം (GIDH)'
ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.

ഗ്ലോബൽ സ്ട്രാറ്റജി ഓൺ ഡിജിറ്റൽ ഹെൽത്ത് 2020-25 നടപ്പിലാക്കുന്നതിനെ പിന്തുണക്കാൻ WHO നിയന്ത്രിക്കുന്ന പ്ലാറ്റ്ഫോമും നെറ്റ് വർക്കുമായവർക്കുമായാണ്
പുതിയ GIDH പ്രവർത്തിക്കുക.

"പുതിയ GIDH നെറ്റ് വർക്ക് സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുകയും ഈ മേഖലയിൽ WHOയുടെ സുപ്രധാന പങ്കും ശക്തിയും മനസ്സിലാക്കുകയും ചെയ്ത
G20 രാജ്യങ്ങളോടും ആതിഥേയരായ ഇന്ത്യയോടും ഞങ്ങൾ നന്ദി പറയുന്നു..." ലോകാരോഗ്യ സംഘടനയുടെ ഡയരക്ടർ ജനറൽ ഡോ. തെദ്റോസ് അദനം ഗബ്രിയസസ് മാധ്യമങ്ങളോട് പറഞ്ഞു.

ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ പിറന്നുവീണ സിറിയൻ ബാലിക അഫ്രയ്ക്ക് ആറുമാസം പ്രായം പിന്നിട്ടതിന്റെ സന്തോഷത്തിലാണ് വളർത്തമ്മയും ...
07/08/2023

ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ പിറന്നുവീണ സിറിയൻ ബാലിക അഫ്രയ്ക്ക് ആറുമാസം പ്രായം പിന്നിട്ടതിന്റെ സന്തോഷത്തിലാണ് വളർത്തമ്മയും കുടുംബവും.

വടക്കൻ സിറിയയിലെ ജിന്ദരിസ് ടൗണിൽ കഴിഞ്ഞ ഫെബ്രുവരി 6നുണ്ടായ ഭൂകമ്പത്തിൽ മാതാപിതാക്കളും നാലു സഹോദരങ്ങളും മരണത്തിന് കീഴടങ്ങിയപ്പോൾ പൊക്കിൾ കൊടി ബന്ധം മുറിയാത്ത അഫ്ര തകർന്നു വീണ കെട്ടിടത്തിനുളളിൽ അതിജീവിച്ചത് പത്ത് മണിക്കൂറാണ്.

അഫ്രയുടെ അത്ഭുത അതിജീവനം വാർത്താമാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും അവളെ ദത്തെടുക്കാൻ ഒരുപാടുപേർ മുന്നോട്ടു വരികയും ചെയ്തു.

DNA ടെസ്റ്റ് അനുകൂലമായതിനു ശേഷം മാത്രമേ അഫ്രയുടെ ആന്റിക്ക് അവളെ പോറ്റാനുളള അവകാശം അധികൃതർ നൽകിയതെന്ന് ആന്റിയുടെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ 'പഴയ സെൽഫികളുമായി' സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്എറണാകുളം പറവൂർ സ്വദേശി ജ്യോ ജോൺമുളളൂർ.ഗാന്ധിജി,അംബേദ്കർ,ഐൻസ്റ...
21/03/2023

പുതിയ 'പഴയ സെൽഫികളുമായി' സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്
എറണാകുളം പറവൂർ സ്വദേശി ജ്യോ ജോൺ
മുളളൂർ.

ഗാന്ധിജി,അംബേദ്കർ,ഐൻസ്റ്റീൻ തുടങ്ങീ
സ്റ്റാലിൻ,ചെഗുവേര എന്നിങ്ങനെ പ്രമുഖരുടെ സെൽഫികളുമായാണ് ജ്യോ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

ആർട്ടിഫിഷൽ ഇന്റലിജന്റ്സ് സോഫ്റ്റ് വെയർ മിഡ്ജേർണി ഉപയോഗിച്ചാണ് ഈ ചിത്രകാരൻ ആ 'പഴയ സെൽഫി'കൾ പുറത്ത് വിട്ടത്.

"സെൽഫീസ് ഫ്രം ദ പാസ്റ്റ്" എന്ന അടിക്കുറിപ്പിൽ തന്റെ ഇൻസ്റ്റാ അക്കൗണ്ടിൽ രണ്ടു പോസ്റ്റുകളായാണ് ഈ ചിത്രങ്ങൾ ജ്യോ പോസ്റ്റിയിരിക്കുന്നത്.

ഇന്ത്യൻ രൂപയിൽ ഇടപാടിനായി 'സ്പെഷ്യൽ വോസ്ട്രോ റുപ്പീസ് അക്കൗണ്ട്സ്' തുറക്കാൻ 18 രാജ്യങ്ങളിലെ ബാങ്കുകൾക്ക് RBI അനുമതി നൽകി...
20/03/2023

ഇന്ത്യൻ രൂപയിൽ ഇടപാടിനായി 'സ്പെഷ്യൽ വോസ്ട്രോ റുപ്പീസ് അക്കൗണ്ട്സ്' തുറക്കാൻ 18 രാജ്യങ്ങളിലെ ബാങ്കുകൾക്ക് RBI അനുമതി നൽകിയതായി കേന്ദ്ര ഗവൺമെന്റ്.

റിസർവ്വ് ബാങ്കിന്റെ നിലവിലെ പ്രൊസീജറുകൾക്ക് ശേഷം ഇന്ത്യയിലെ
അംഗീകൃത ബാങ്കുകളെ സമീപിച്ചാണ് മറ്റു രാജ്യങ്ങളിലെ ബാങ്കുകൾ SVRAs (Special
Vostro Rupee Accounts) തുടങ്ങേണ്ടത്.

ബോട്സ്വാന,ഫിജി,ജർമ്മനി,ഗയാന,ഇസ്രയേൽ,കെനിയ,മലേഷ്യ,മൗറീഷ്യസ്,മ്യാന്മർ,ന്യൂസിലാന്റ്,ഒമാൻ,റഷ്യ,സെയ്ഷെൽസ്,സിങ്കപ്പൂർ,ശ്രീലങ്ക,ടാൻസാനിയ,ഉഗാണ്ട,യു.കെ എന്നീ 18 രാജ്യങ്ങളിലെ ബാങ്കുകൾക്കാണ് അനുമതിയെന്ന് കേന്ദ്ര ധനകാര്യ സഹ മന്ത്രി ഭഗവത് കിഷൻ റാവു കാരാട് രാജ്യസഭയെ അറിയിച്ചു.

അന്താരാഷ്ട്ര വ്യാപാരം ഇന്ത്യൻ രൂപയിൽ തീർപ്പാക്കുന്നതിനായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (R.B.I) പ്രഖ്യാപിച്ച പുതിയ സംവിധാനമാണ് സ്പെഷ്യൽ വോസ്ട്രോ റുപ്പീസ് അക്കൗണ്ട്സ്. വ്യാപാര
പങ്കാളികളായ രാജ്യങ്ങളിലെ ബാങ്കുകളുടെ
SVRAs അക്കൗണ്ടുകൾ ഇന്ത്യയിലെ അംഗീകൃത ബാങ്കുകൾ ഇതിനായി ഓപ്പൺ
ചെയ്യുന്നതാണ്.

പ്രഥമ സഊദി വനിതാ ബഹിരാകാശസഞ്ചാരി ഇന്റർനാഷണൽ സ്പേസ്സ്റ്റേഷനിലേക്ക് പറക്കാൻ ഒരുങ്ങുന്നു.റയ്യാന ബർനാവിയാണ് സ്പേസ് യാത്രയ്ക്...
14/02/2023

പ്രഥമ സഊദി വനിതാ ബഹിരാകാശ
സഞ്ചാരി ഇന്റർനാഷണൽ സ്പേസ്
സ്റ്റേഷനിലേക്ക് പറക്കാൻ ഒരുങ്ങുന്നു.
റയ്യാന ബർനാവിയാണ് സ്പേസ് യാത്രയ്ക്ക് തയ്യാറെടുക്കുന്ന ആദ്യ സഊദി വനിത.

ഈ വർഷം അമേരിക്കയിൽ നിന്ന് പുറപ്പെടുന്ന 'AX-2 സ്പേസ് മിഷൻ' സംഘത്തിൽ, നാട്ടുകാരനായ അലി ഖർനിയോടൊപ്പം ബർനാവിയും ചേരുന്നതോടെ സഊദിയുടെ ചരിത്രത്തിൽ പുതിയൊരു ഏട് തുന്നിച്ചേർക്കും.

സ്പേസ് ടെക്നോളജി, സുസ്ഥിരത, ആരോഗ്യം തുടങ്ങീ നിരവധി ശാസ്ത്ര ഗവേഷണങ്ങൾക്ക് പുറമെ ബഹിരാകാശ യാത്രയ്ക്ക് രാജ്യത്തിന്റെ ശേഷി വർധിപ്പിക്കാനും മനുഷ്യ രാശിക്ക് സേവനം അർപ്പിക്കാനും ബഹിരാകാശ വ്യവസായം വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തലുമാണ് ഈ മിഷന്റെ ലക്ഷ്യം.

ബർനാവി,അലിഖർനി എന്നിവർക്ക് പുറമേ
മർയം ഫിർദൗസ്,അലിഅൽഗാമിദി എന്നീ
രണ്ടു പേരും സഊദി ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് പ്രോഗ്രാമിന്റെ ഭാഗമായി ഭാവിയിലെ സ്പേസ് മിഷനു വേണ്ടി ട്രൈനിംഗ് ചെയ്യുന്നുണ്ട്.

മാജിദ് അൽ ഫുതൈമിന്റെ ഉടമസ്ഥതയിലുളള ഹൈപർമാർക്കറ്റ് കാരിഫോർ 'ഫേസ്പേ' പേയ്മന്റ് സർവ്വീസ് ആരംഭിച്ചു.ദേരയിലും അംസാഫ് മാൾ ബ്രാ...
11/02/2023

മാജിദ് അൽ ഫുതൈമിന്റെ ഉടമസ്ഥതയിലുളള ഹൈപർമാർക്കറ്റ് കാരിഫോർ 'ഫേസ്പേ' പേയ്മന്റ് സർവ്വീസ് ആരംഭിച്ചു.

ദേരയിലും അംസാഫ് മാൾ ബ്രാഞ്ചുകളിലുമാണ് തുടക്കത്തിൽ ഈ സൗകര്യം ലഭ്യമാകുന്നത്.

കാരിഫോർ ആപിലൂടെയോ അല്ലെങ്കിൽ അവരുടെ വെബ്സൈറ്റ് വഴിയോ ഉപഭോക്താവിന് ഈ സർവ്വീസിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഉപഭോകൃത സേവനദാതാക്കളായ'PopID' വികസിപ്പിച്ച "Facial Recognition Technology" ഉപയോഗപ്പെടുത്തിയാണ് മുഖം നോക്കി പണം അടയ്ക്കുന്നത്.

"നവീന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കസ്റ്റമേഴ്സിന് പുതു അനുഭവങ്ങൾ നൽകുന്നതിൽ 'കാരിഫോർ'
എന്നും മുൻപന്തിയിലാണെന്ന്" മാജിദ് അൽ
ഫുതൈം റീജണൽ ചീഫ് ഓപറേറ്റർ ബെർണാഡോ അവകാശപ്പെട്ടു.

വൈകാതെ UAEയിലുടനീളം 'ഫേസ്പേ' സൗകര്യം ലഭ്യമാകും.

ആറു മാസത്തിലധികം വിദേശത്ത് കഴിഞ്ഞവർ യു.എ.ഇ എന്ട്രി പെർമിറ്റ് അപേക്ഷിക്കുന്നതിനുളള പുതിയ നിബന്ധനകൾ ഫെഡറൽ അതോറിറ്റി പ്രഖ്യ...
08/02/2023

ആറു മാസത്തിലധികം വിദേശത്ത് കഴിഞ്ഞവർ യു.എ.ഇ എന്ട്രി പെർമിറ്റ് അപേക്ഷിക്കുന്നതിനുളള പുതിയ നിബന്ധനകൾ ഫെഡറൽ അതോറിറ്റി പ്രഖ്യാപിച്ചു.

"അപേക്ഷ നൽകുന്ന ദിവസം മുതൽ കുറഞ്ഞത് 60 ദിവസ കാലാവധി, അപേക്ഷകന്റെ താമസ വീസക്ക് നിർബന്ധമായും ഉണ്ടായിരിക്കണം"

മാത്രമല്ല, എന്ട്രി പെർമിറ്റിന് അപേക്ഷ നൽകേണ്ടത് രാജ്യത്തിന് പുറത്ത് നിന്നായിരിക്കണമെന്നും അപേക്ഷ അപ്രൂവൽ ആയ തിയ്യതി മുതൽ 30 ദിവസത്തിനുളളിൽ രാജ്യത്ത് പ്രവേശിക്കണമെന്നും പുതിയ അപ്ഡേഷൻ
നിർദ്ദേശിക്കുന്നു.

വിദേശത്ത് 180ലേറെ ദിനങ്ങൾ കഴിയാനുണ്ടായ വ്യക്തമായ കാരണം
അപേക്ഷകൻ ബോധിപ്പിക്കണം.
ആറു മാസത്തിനു ശേഷമുളള മുപ്പത് അല്ലെങ്കിൽ അതിൽ കുറഞ്ഞ ദിവസങ്ങൾക്ക് 100 ദിർഹം പിഴ ഈടാക്കുന്നതാണ്.

മനുഷ്യാവകാശ പ്രവർത്തക അമീറ എൽഗവാബിയെ,കാനഡ, രാജ്യത്തെ പ്രഥമ "ആന്റി ഇസ്ലാമോഫോബിയ അഡ്വൈസറായി" നിയമിച്ചു. വിദ്വേഷ വിരുദ്ധ പോ...
30/01/2023

മനുഷ്യാവകാശ പ്രവർത്തക അമീറ എൽഗവാബിയെ,കാനഡ, രാജ്യത്തെ പ്രഥമ "ആന്റി ഇസ്ലാമോഫോബിയ അഡ്വൈസറായി" നിയമിച്ചു. വിദ്വേഷ വിരുദ്ധ പോരാട്ടത്തിന്റെ സുപ്രധാന ടേണിംഗ് പോയിന്റായാണ് ഈ തീരുമാനത്തെ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്.

"എല്ലാ തരത്തിലുമുളള വിദ്വേഷങ്ങൾക്കും ഇസ്ലാമോ ഫോബിയക്കും എതിരേയുളള നമ്മുടെ പോരാട്ടത്തിന്റെ പ്രധാന ചവിട്ടുപടിയാണിതെന്ന്" കനേഡിയൻ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോ, ഈ പുതിയ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.

അസഹിഷ്ണുത, വംശീയ വിഭജനം, ഇസ്ലാമോഫോബിയ തുടങ്ങിയവക്കെതിരെ ഗവൺമെന്റ് നടത്തുന്ന പരിശ്രമങ്ങളെ സപ്പോർട്ട് ചെയ്യുന്നതിനുളള പ്രതിനിധിയായും ഉപദേഷകയായും വിദഗ്ധയായും വർത്തിക്കാൻ വിവിധ അവാർഡ് ജേതാവും പത്രപ്രവർത്തകയും മനുഷ്യാവകാശ അഭിഭാഷകയുമായ എൽഗവാബിയെ നിയമിച്ചൂവെന്ന് പ്രധാനമന്ത്രിയുടെ കാര്യാലയത്തിൽ നിന്നുളള വാർത്താ കുറിപ്പിൽ പറയുന്നു.

"നാനാത്വമാണ് കാനഡയുടെ യഥാർത്ഥ ശക്തി, പക്ഷേ ഇന്ന് ഇസ്ലാമോ ഫോബിയ മുസ്ലീംങ്ങളെ ഏറെ വേദനിപ്പിക്കുന്നു. അത് നമുക്ക് തിരുത്തണം. നമ്മുടെ നാട്ടിൽ ഒരാളും തന്നെ വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടരുത്" പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ആറു മാസത്തിൽ കൂടുതൽ പ്രായമുളള കുട്ടിക്ക് പനി ബാധിച്ചാൽ ചികിത്സിക്കും മുമ്പ് അവരുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടോ എന്ന് നിരീ...
21/01/2023

ആറു മാസത്തിൽ കൂടുതൽ പ്രായമുളള കുട്ടിക്ക് പനി ബാധിച്ചാൽ
ചികിത്സിക്കും മുമ്പ്
അവരുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടോ എന്ന് നിരീക്ഷിക്കുകയാണ് വേണ്ടത്.
ആ കുട്ടികൾ സാധാരണ പോലെ ഭക്ഷണം കഴിക്കുകയും കളിക്കുകയും ഉറങ്ങുകയും ചെയ്യുന്നുണ്ടെങ്കിൽ ആ പനിക്ക് ചികിത്സ നൽകേണ്ടതില്ല.
എന്നാൽ പനിയുടെ ഏറ്റക്കുറവ് ശ്രദ്ധിക്കണം.

കുട്ടികൾ കിടക്കുന്ന മുറി ശീതീകരിക്കുകയും ഇളനിറത്തിലുളള വസ്ത്രം അവരെ ധരിപ്പിക്കുകയും വേണം. വെളളം അഥവാ ഇലക്ട്രോലൈറ്റ് ലായനി പോലുളള ദ്രാവകങ്ങൾ കുടിക്കാൻ കുട്ടികളെ പ്രോൽസാഹിപ്പിക്കണം.
കൂടുതൽ ഊർജ്ജം നഷ്ടപ്പെടുന്ന തരത്തിലുളള കളികൾ നിരത്സാഹപ്പെടുത്തുകയും വേണം.

കുട്ടികൾക്ക് ആസ്പിരിൻ നൽകുന്ന പ്രവണത തീർച്ചയായും തിരുത്തപ്പെടേണ്ടതാണ്; വയറു വേദന,
കുടൽ രക്തസ്രാവം,റെയ്സ് സിന്ഡ്രോം തുടങ്ങിയ പാർശ്വഫലങ്ങളുമായി ആസ്പിരിൻ ബന്ധപ്പെട്ടിരിക്കുന്നു.
കരളിനേയും തലച്ചോറിനേയും ബാധിക്കുന്ന
ഗുരുതര രോഗമാണ് റെയ്സ് സിന്ഡ്രോം.
ശിശുക്കൾക്ക് നൽകുന്ന തുളളിമരുന്നുകളാണ് മറ്റു മരുന്നുകളേക്കാൾ കുട്ടികളിൽ ഫലപ്രദം.

ഇനി ഡെലിവെറി വൈകിയെന്ന പരാതി പറയേണ്ടി വരില്ല, ആമസോൺ അവതരിപ്പിക്കുന്ന ഡ്രോൺ ഡെലിവെറി"പ്രൈം എയർ സർവ്വീസ്" ഇനി നിങ്ങൾക്ക് മ...
31/12/2022

ഇനി ഡെലിവെറി വൈകിയെന്ന പരാതി പറയേണ്ടി വരില്ല, ആമസോൺ അവതരിപ്പിക്കുന്ന ഡ്രോൺ ഡെലിവെറി
"പ്രൈം എയർ സർവ്വീസ്" ഇനി നിങ്ങൾക്ക് മുമ്പിൽ പറന്നിറങ്ങും.
വെറും ഒരു മണിക്കൂറിനുളളിൽ ഓർഡറുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാണ് ആമസോൺ പുതിയ പദ്ധതിയുമായി മുന്നോട്ട് വന്നത്.

അമേരിക്കയിൽ ആരംഭിച്ച പ്രൈം എയർ സർവ്വീസിന് രണ്ടു വർഷം മുമ്പു തന്നെ
ഫെഡറൽ ഏവിയേഷൻ ഏജൻസി അനുമതി നൽകിയിരുന്നെങ്കിലും
കോവിഡ് കാരണം
പദ്ധതി നീണ്ടു പോകുകയായിരുന്നു.

ഓർഡർ ചെയ്യുമ്പോൾ ഡ്രോൺ ഡെലിവെറി
തെരഞ്ഞെടുക്കാൻ ഓപ്ഷനുണ്ട്,
അധിക ചാർജ്ജ് ഇതിനായി ഒടുക്കണം.

ബാഗേജുകളിൽ നിന്നും ലാപ്ടോപ്പ് അടക്കമുളള ഇലക്ട്രോണിക് ഉപകരണങ്ങൾ പുറത്തെടുക്കാതെ സ്കാൻ ചെയ്യാവുന്ന ആധുനിക സ്കാനർ സ്ഥാപിക്ക...
22/12/2022

ബാഗേജുകളിൽ നിന്നും ലാപ്ടോപ്പ് അടക്കമുളള ഇലക്ട്രോണിക് ഉപകരണങ്ങൾ പുറത്തെടുക്കാതെ സ്കാൻ ചെയ്യാവുന്ന ആധുനിക സ്കാനർ സ്ഥാപിക്കാനൊരുങ്ങുകയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി.

തുടക്കത്തിൽ ഒമ്പത് എയർപോർട്ടുകളിലാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തുക. ഇതു വഴി യാത്രക്കാരുടെ നീണ്ട ക്യൂ അപ്രത്യക്ഷമാകുന്നത് വളരെ ആശ്വാസകരമാണ്.

Address

MARKHANIA
Al Ain

Alerts

Be the first to know and let us send you an email when Yunews യൂന്യൂസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yunews യൂന്യൂസ്:

Videos

Share


Other Media/News Companies in Al Ain

Show All