ഉത്സവ നാട്

  • Home
  • ഉത്സവ നാട്

ഉത്സവ നാട് ഉത്സവങ്ങൾ ഒരുക്കുന്ന സൗന്ദര്യം നിങ്ങൾക്ക് മുൻപിൽ ❤️

സ്വാമി ശരണമയപ്പാ....ഏവരെയും ദേശ വിളക്ക് മഹോത്സവത്തിലേക്ക് ക്ഷണിക്കുന്നു
09/12/2023

സ്വാമി ശരണമയപ്പാ....
ഏവരെയും ദേശ വിളക്ക് മഹോത്സവത്തിലേക്ക് ക്ഷണിക്കുന്നു

10/11/2023
കുന്നത്തുള്ളി അമ്പലം അഷ്ട്ടമി രോഹിണി ആഘോഷം |ASHTAMI_ROHINI
10/09/2023

കുന്നത്തുള്ളി അമ്പലം അഷ്ട്ടമി രോഹിണി ആഘോഷം |ASHTAMI_ROHINI

വർണ്ണശബളമായ അഷ്ട്ടമി രോഹിണി ആഘോഷം ,തൃശ്ശൂർ ജില്ലയിലെ വെങ്കിടങ് ഗ്രാമത്തിലെ കുന്നത്തുള്ളി അമ്പലം

എന്റെ നാട്ടിലെ കുഞ്ഞു മക്കളാണ്...കളിച്ചു ചിരിച്ചു നടക്കേണ്ട പ്രായത്തിൽ അവർ വേദനയോട് മല്ലിടുകയാണ്....അവർക്ക് ഒരു കൈത്താങ്...
08/08/2023

എന്റെ നാട്ടിലെ കുഞ്ഞു മക്കളാണ്...
കളിച്ചു ചിരിച്ചു നടക്കേണ്ട പ്രായത്തിൽ അവർ വേദനയോട് മല്ലിടുകയാണ്....
അവർക്ക് ഒരു കൈത്താങ്ങായി ആ കുഞ്ഞു മക്കളെ തിരികെ ജീവിതത്തിലേക്ക് നയിക്കാൻ ഇനി നമ്മളാണ് സഹായികയേണ്ടത്.... നമ്മുടെ ഓരോ ലൈക്കും ഷെയറും പ്രാർത്ഥനയും സഹായവും ആ മക്കളെ ജീവിതത്തിലേക്ക് നയിക്കും .....
സഹായിക്കണം കൂടെയുണ്ടാവണം കൈവിടരുതേ 🙏🙏🙏

25/05/2023

അതേ, പാക്കിസ്ഥാൻ ഒരു ഇസ്ളാമിക രാജ്യമായി പിറവിയെടുത്തപ്പോൾ ഭാരതം എല്ലാ അർത്ഥത്തിലും ഒരു സമ്പൂർണ്ണ ഹിന്ദു രാഷ്ട്രമായാണ് അതിന്റെ ജൈത്ര യാത്ര തുടങ്ങിയത്. പക്ഷെ എന്നെ അതിശയിപ്പിക്കുന്നത് വെറും 70 വർഷം മുമ്പത്തെ ഈ ചരിത്രം പോലും ഇത് പോലെ മൂടി വയ്ക്കപ്പെട്ടുവെങ്കിൽ, 7000 വർഷത്തെ എന്തെല്ലാം ചരിത്ര വസ്തുതകൾ കുഴിച്ചു മൂടിയിട്ടുണ്ടാകാം രാഷ്ട്രദ്രോഹികൾ എന്നതാണ്!! ചുമ്മാതല്ല, ദ്വാരകയിൽ സമുദ്രത്തിനടിയിൽ നടത്തിയ പുരാവസ്തു ഗവേഷണങ്ങൾ കോൺഗ്രസ് സർക്കാർ യാതൊരു കാരണവുമില്ലാതെ തടഞ്ഞത്! അത് പോലെ എത്രയെത്രയോ ....... 😡 😢
//
Hari Thambayi ✍️
പുതിയ പാർലമെൻറ് മന്ദിരത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട്, ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എല്ലാം ഹിന്ദുത്വം, ഹിന്ദു വിശ്വാസ സമ്പ്രദായം, ഹിന്ദു ആചാരങ്ങൾ എന്നിവ അമിതമായി കുത്തിനിറക്കപ്പെടുന്നു, മതേതരത്വം തകർന്നു, ഹിന്ദുത്വത്തിന്റെ അതിപ്രസരമാണ് ഇവിടെ നടക്കുന്നത് എന്നൊക്കെ പറഞ്ഞ് കരയുന്ന ധാരാളം പേരെ കണ്ടു .. അവർ തന്നെ, "ഞങ്ങളുടെ നിരീശ്വരവാദിയായ, മതേതരനായ നെഹ്രു ജി ഉണ്ടായിരുന്നെങ്കിൽ?" .. എന്നു പറഞ്ഞ് ദീർഘനിശ്വാസം വിടുന്നതും ശ്രദ്ധയിൽപ്പെട്ടു .. അവരുടെ അറിവിലേക്കായി ചില കാര്യങ്ങൾ കുറിക്കാം, ശ്രദ്ധയോടെ വായിക്കുക ..

അധികാരക്കൈമാറ്റത്തെ സൂചിപ്പിക്കാൻ ഭൗതികമായി എന്ത് ചെയ്യണം എന്ന മൗണ്ട് ബാറ്റൻ്റ ചോദ്യത്തിന് നെഹ്രു ഉത്തരം തേടിയത് C രാജഗോപാലാചാരിയോടാണ്.
രാജ്യത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും പുരാണത്തെയും കുറിച്ച് ആഴത്തിലുള്ള അറിവുണ്ടായിരുന്ന അദ്ദേഹം പഴയ ചോള രാജ്യത്ത് അധികാരക്കൈമാറ്റ സമയത്ത് രാജഗുരുവും, രാജാക്കന്മാരും ഉപയോഗിച്ചിരുന്ന 'സെങ്കോൽ' (ദണ്ഡ്) കൈമാറുന്ന രീതി ഉപയോഗിക്കാം എന്ന് തീരുമാനിച്ചു .. അതിനായി തിരുവാടുതുറൈ 'ആധീന'ത്തിൽ നിന്ന് സന്യാസിവര്യന്മാരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചു. തഞ്ചാവൂർ ജില്ലയിലെ നാല് ക്ഷേത്രങ്ങളുടെ പാരമ്പര്യ ട്രസ്റ്റിയാണ് "ആധീനം". ശേഷം മദ്രാസിൽ നിന്നുള്ള സ്വർണ്ണപ്പണിക്കാരൻ വുമ്മിടി ബങ്കാരു ചെട്ടിയാണ് ഈ 5 അടിയുള്ള ചെങ്കോൽ നിർമ്മിച്ചത്. മുകളിൽ നീതി, ന്യായം എന്നിവയെക്കുറിക്കുന്ന നന്ദി ദേവൻ്റെ പ്രതിമയും, വശങ്ങളിൽ ഏഴാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന വെറും 16 വയസ് വരെ മാത്രം ജീവിച്ച ദൈവതുല്യനായ ശൈവ സന്യാസി തിരുഞ്ജാനസമ്പന്ധർ ഗ്രഹനിലകൾ മൂലം സംഭവിക്കുന്ന ശാപ/അപകടങ്ങളെ തടുക്കാൻ എഴുതിയ 'കോളാറു പതിക'ത്തിലെ "ശിവഭഗവാൻ്റ ആജ്ഞ പ്രകാരം നീ രാജ്യം ഭരിക്കുകയെന്ന" (അടിയാർകാൽ വാണിൽ അരസാൽവാർ, ആനൈ നമദേ") ... "(ശിവഭഗവാൻ്റ) അനുയായികൾ (രാജാക്കന്മാർ) നമ്മുടെ കൽപ്പന പ്രകാരം (ശിവഭഗവാൻ്റ) സ്വർഗ്ഗത്തിലെന്നപോലെ ഭരിക്കും" എന്നർത്ഥം വരുന്ന വാചകവും കുറിക്കപ്പെട്ടു .. ശേഷം, തിരുവാടുതുറൈ ആധിനത്തിലെ സന്യാസിശ്രേഷ്ഠൻ, കുമരസ്വാമി നമ്പിരാൻ, നാദസ്വരവിദ്വാൻ രാജരത്നം പിള്ളൈ & ഓതുവർ (സംഗീതഞ്ജൻ) മാണിക്യൻ എന്നിവരടങ്ങുന്ന സംഘം വെള്ളിത്തളികയിൽ പീതാംമ്പരപ്പട്ടും, ഈ ചെങ്കോലുമായി ഡൽഹിക്ക് പുറപ്പെട്ടു ..

ഇനിയുള്ളവ ലാറി കോളിൻസും ഡൊമിനിക് ലാപിയറും അവരുടെ "ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്" എന്ന പുസ്തകത്തിൽ, സ്വാതന്ത്രലബ്ദിയുടെ ആ സായാഹ്നത്തെക്കുറിച്ചുള്ള (14/8/47) വിശദമായ ഒരു വിവരണം നൽകുന്നുണ്ട് അതിപ്രകാരമാണ് ..

"അദ്ദേഹത്തിന്റെ പുറകിൽ കാറിലുണ്ടായിരുന്ന രണ്ട് വിശുദ്ധ മനുഷ്യർ സ്വർഗ്ഗീയ നിസ്സംഗതയോടെ അവരെ നോക്കി. അവർ സന്യാസിമാരായിരുന്നു, ഒരു ബ്രാഹ്മണന് കൈവരിക്കാൻ കഴിയുന്ന ഉന്നതമായ അവസ്ഥയിൽ വസിക്കുന്ന മനുഷ്യർ .. ഹൈന്ദവ വിശ്വാസമനുസരിച്ച് ഒരു സാധാരണ മനുഷ്യൻ നേടുമെന്ന് പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ ആത്മീയ അനുഗ്രഹങ്ങൾ ഒരു ആയുസ്സിൽ എത്തിച്ചേർന്നവർ. പത്ത് ദശലക്ഷം പുനർജന്മങ്ങളിൽ അത് വളരെ ഉദാത്തമായ ഒരു അവസ്ഥയായിരുന്നു ..

അവരുടെ നഗ്നമായ നെഞ്ചിലും നെറ്റിയിലും ചാരം പുരട്ടിയയിരുന്നു, കറുത്ത ഇഴകളിൽ അവരുടെ തോളിൽ ഇഴയുന്ന, വെട്ടിയിട്ടില്ലാത്ത മുടിയുമായി, അവർ പുരാതന, കാലാതീതമായ ഇന്ത്യയിൽ നിന്നുള്ള സന്യാസിവര്യന്മാരായ തീർത്ഥാടകരായിരുന്നു എന്ന് വ്യക്തമായിരുന്നു. അവരുടെ ത്യാഗജീവിതത്തിൽ അവർക്ക് അനുവദിച്ച മൂന്ന് സ്വത്തുക്കൾ ഉണ്ടായിരുന്നു അവരുടെ പക്കൽ ഉണ്ടായിരുന്നു, ഏഴു കെട്ടുകളുള്ള മുളം തണ്ടും, ഒരു വെള്ളരിയും, ഒരു അണ്ണാൻ തോലും, രണ്ടിൽ ഒരാൾ ഒരു കൂറ്റൻ വെള്ളിത്തളിക വഹിച്ചു, അതിന്മേൽ സ്വർണ്ണം വരച്ച ഒരു പട്ട്, ദൈവത്തിന്റെ തുണി, പീതാംബരം ..

മറ്റൊരാൾ അഞ്ചടി പൊക്കമുള്ള ചെങ്കോൽ, തഞ്ചാവൂർ നദിയിൽ നിന്നുള്ള വിശുദ്ധജലം, പുണ്യഭസ്മം, ഒരു പൊതി പുഴുങ്ങിയ അരി എന്നിവ മദ്രാസിലെ നടരാജ ക്ഷേത്രത്തിൽ അദ്ദേഹത്തിൻ്റെ പാദങ്ങളിൽ സമർപ്പിച്ചനുഗ്രഹം തേടി കൊണ്ടുവന്നിരുന്നു ..

അവരുടെ ഘോഷയാത്ര തലസ്ഥാനത്തെ തെരുവുകളിലൂടെ നീങ്ങി, അത് 17 യോർക്ക് റോഡിലെ ഒരു ലളിതമായ ബംഗ്ലാവിനു മുന്നിൽ നിന്നു. ഒരിക്കൽ ഹൈന്ദവ സന്യാസിമാർ പുരാതന ഇന്ത്യയിലെ രാജാക്കന്മാർക്ക് അവരുടെ ശക്തിയുടെ പ്രതീകങ്ങൾ നൽകിയിരുന്നു, അതുപോലെ ഒരു ആധുനിക ഇന്ത്യൻ രാഷ്ട്രത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ പോകുന്ന മനുഷ്യന് അവരുടെ പുരാതന വിധി പ്രകാരം അധികാര ചിഹ്നങ്ങൾ സമ്മാനിക്കാൻ സന്യാസിമാർ യോർക്ക് റോഡിലേക്ക് എത്തി ..

അവർ ജവഹർലാൽ നെഹ്‌റുവിന് മേൽ പുണ്യജലം തളിച്ചു, നെഹ്രുവിൻ്റ നെറ്റിയിൽ പുണ്യമായ ഭസ്മം പുരട്ടി, ആ പവിത്രമായ ചെങ്കോൽ അദ്ദേഹത്തിൻ്റ കൈകളിൽ വച്ചു, ശേഷം ആ ദൈവത്തിന്റെ അരുളായ പീത വസ്ത്രം അദ്ദേഹത്തെ അണിയിച്ചു"...

ഇത്രയുമാണ് പ്രസ്തുത സംഭവത്തെക്കുറിച്ച് പുസ്തകത്തിൽ ഉള്ളത് .. Dr രാജേന്ദ്രപ്രസാദ് & രാജഗോപാലാചാരി എന്നിവർ ഉൾപ്പെടെയുള്ള വലിയൊരു സദസ്സാണ് ഇതിന് സാക്ഷിയായത്. ഇനിയും നിങ്ങൾ പറ ഈ ഭാരതത്തിൻ്റെ സത്തിനെ, പൗരാണികതയെ, പാരമ്പര്യത്തെ, ആത്മീയതയെ തിരിച്ചെടുക്കുന്നതിൽ, പുനസ്ഥാപിക്കുന്നതിൽ എന്താണ് നിങ്ങൾക്ക് ഇത്ര സങ്കടം? ഇത്ര വിരോധം? .. ഇത് കേവലം ഹിന്ദു, ഹിന്ദുത്വ, വിശ്വാസം, ആചാരം എന്ന പദങ്ങളിൽ ഊന്നി എതിർക്കേണ്ടുന്ന ഒന്നല്ല മറിച്ച് പാരമ്പര്യം, പൗരാണികം എന്നിവയിൽ ശ്രദ്ധിച്ച് ഏവരും ഒന്നായി വന്ന് നിൽക്കേണ്ടുന്ന തരുണമാണ് ..

"സനാതനം" എന്ന വാക്കിന് ഒരിക്കലും നശിക്കാത്തത് എന്നാണർത്ഥം എന്നത് മറക്കാതിരിക്കുക .. നമ:ശിവായ ..🕉🙏

17/04/2023

കുന്നത്തുള്ളി ശ്രീ ഗോപാലക്ഷേത്രത്തിലെ നവീകരണ പ്രവർത്തങ്ങളും വിഷു പൂരവും ഭംഗി ആയി തീർത്ത ക്ഷേത്ര കമ്മിറ്റിക്കും വരവ് പൂരഘോഷ കമ്മറ്റികൾക്കും തപസ്യ കൃഷ്ണമൂലയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏🙏🙏

കൃഷ്ണമൂലയുടെ ഉണ്ണിക്കണ്ണന്റെ അനുഗ്രഹത്താൽ
മുടങ്ങി കിടന്നിരുന്ന തപസ്യയുടെ പൂരം വരവ് അടുത്ത തവണ മുതൽ ഗംഭീര തിരിച്ചു വരവ് ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു 😊

"THAPASYA
Vishu Ulsav 2024"
Krishnamoola Nagar

09/04/2023

കുന്നതുള്ളി ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴി സമർപ്പണം

14/04/2022

ഞങ്ങൾ ഹൈന്ദവർക്കിടയിൽ കാൽ തൊട്ടു വന്ദിക്കൽ എന്നൊരു ആചാരമുണ്ട്,
വിഷുവിനും,ഓണത്തിനും മുതിർന്നവരിൽ നിന്ന് കൈനീട്ടം സ്വീകരിച്ച്( കൈനീട്ടം നൽക്കുന്നത് ലക്ഷങ്ങൾ ആയാലും ഇരുപത്തിയഞ്ച് പൈസ ആയാലും വെറും വെറ്റില അടക്ക ആയാലും കാൽതൊട്ട് വന്ദിക്കലിന് മാറ്റമുണ്ടാവില്ല) ബഹുമാനപുരസ്രം കാൽ തൊട്ട് വന്ദിച്ച് അവരുടെ അനുഗ്രഹം മേടിക്കുക,അതുപോലെ അധ്യാപകരുടെ കാൽ തൊട്ട് വന്ദിച്ച് അനുഗ്രഹം മേടിക്കുക,വിവാഹത്തിന് വധുവരൻമാർ മാതാപിതാക്കളുടെയും,കുടുംബത്തിലെ മുതിർന്നർരുടെയും കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം മേടിക്കുക ഇങ്ങനെ പോകുന്ന ഈ പരിപാടി,
അങ്ങേയറ്റം ബഹുമാനവും,സ്നേഹവും പ്രകടമാക്കുന്ന ഇത്തരം ആചാരങ്ങൾ ഇന്ത്യയിൽ അല്ലാതെ മറ്റൊരു രാജ്യത്തും നമുക് കാണാൻ കഴിയില്ല അതാണ് മഹത്തായ ഭാരതീയ സംസ്കാരം.
ഇവിടെ സുരേഷ് ഗോപി കൈനീട്ടം കൊടുത്തപ്പോൾ കുറച്ച് പേർ അദ്ധേഹത്തിൻറ്റെ കാൽതൊട്ട് വന്ദിച്ചതിൽ കുറെ പുരോഗമന മതേതറ ഊളകൾക് ചൊറിച്ചിൽ ഉണ്ടാക്കുന്നു,സുരേഷ് ഗോപി വലിയൊരു കലാകാരനാണ്,വളരെ നൻമനിറഞ്ഞ പൊതുപ്രവർത്തകനാണ് പ്രായം കൊണ്ടും മുത്തയാളാണ് എന്തും കൊണ്ടും അദ്ധേഹത്തിൻറ്റെ അനുഗ്രഹം ആരും ആഗ്രഹിക്കും സ്വഭാവികം മാത്രമാണത് എന്നിട്ടും ചൊറിച്ചല്ലുണ്ടാവുന്ന പ്രിയ ചൊറിച്ചലുക്കാരെ നിങ്ങളുടെ ചൊറിച്ചൽ മാറാണമെങ്കിൽ ഭാരതം എന്താണെന്നും,ഭാരതസംസ്കാരം എന്തെന്നും അതിൻറ്റെ മഹത്വമെന്തെന്നും നിങ്ങൾ പഠിക്കുക.
(തൻറ്റെ രണ്ട് മക്കളുടെ അതിദാരുണ കൊലപാതകത്തിൽ നീതി തേടി ഭരിക്കുന്നവൻറ്റെ അടുക്കൽ പോയപ്പോൾ ആ അമ്മയെ കൊണ്ട് കാൽ പിടിപ്പിച്ച അത്രയൊന്നും വരില്ല സുരേഷ് ഗോപി ചെയ്യതത്.
(അച്ചുമാമൻറ്റെയും,നവ കിറ്റ് ദൈവത്തിൻറ്റയും കാൽ പിടിക്കുന്ന ഫോട്ടോ താഴെയുണ്ട് അതിലെന്തിങ്കിലും പറയാനുണ്ടോ ആൾ ചൊറിച്ചില്ലേഴ്സ്)

Address


Website

Alerts

Be the first to know and let us send you an email when ഉത്സവ നാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share