Catholica Vartha

  • Home
  • Catholica Vartha
ആദ്ധ്യാത്മിക ചൈതന്യത്തിന്റെ പാതയിലൂടെ അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി  പിതാവ് കൊല്ലം  രൂപതയെ നയിക്കാൻ തുടങ്ങിയിട്ട്  6 ...
03/06/2024

ആദ്ധ്യാത്മിക ചൈതന്യത്തിന്റെ പാതയിലൂടെ അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവ് കൊല്ലം രൂപതയെ നയിക്കാൻ തുടങ്ങിയിട്ട് 6 വർഷം തികയുകയാണ്. അദ്ദേഹത്തിൻറെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട്, മെത്രാഭിഷേക വാർഷികത്തിന്റെ മംഗളങ്ങൾ കെ. സി. ബി. സി. പ്രൊ ലൈഫ് സമിതി പ്രാർത്ഥനാപൂർവ്വം നേരുന്നു.

ഇത് മാർട്ടിൻ ജെ ന്യുനസ്, എൻ്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനും . കെ സി ബി സി പ്രോലൈഫ് സമിതി മുൻ സംസ്ഥാന സെക്രട്ടറി, 9 മക...
03/06/2024

ഇത് മാർട്ടിൻ ജെ ന്യുനസ്,
എൻ്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനും .
കെ സി ബി സി പ്രോലൈഫ് സമിതി മുൻ സംസ്ഥാന സെക്രട്ടറി, 9 മക്കൾ, ഒൻപതും സിസേറിയൻ.
50വയസ്സിൽ താഴെ ,9 മക്കളുമുള്ള കേരളത്തിലെ ഏക കുടുംബം ആയിരിക്കും .
അഭിനന്ദനങ്ങൾ .
നിരവധി മാതൃകകൾ നിറഞ്ഞ കാത്തോലിക്ക കുടുംബം .
ഇന്നലെ ശ്രീ ജോർജ് സേവ്യർ ഒരുമിച് ഭവനത്തിൽ പോയി .ഇന്ന് 5 കുട്ടികൾ സ്കൂളിൽ പോകും .
ചെറിയ ഒരു വീട് നിർമ്മിക്കാനുള്ള ഇവർ ശ്രമിക്കുന്നു .നമ്മുടെ പ്രാർത്ഥനയിൽ ഈ കുടുംബം വേണം .

കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ മുൻ പ്രസിഡന്റ്‌, ഇപ്പോഴത്തെ ആനിമേറ്റർ ശ്രീ ജോർജ് എഫ് സേവ്യർ( കൊല്ലം) , ജനറൽ സെക്രട്...
02/06/2024

കെസിബിസി പ്രൊ ലൈഫ്
സംസ്ഥാന സമിതിയുടെ മുൻ പ്രസിഡന്റ്‌,
ഇപ്പോഴത്തെ ആനിമേറ്റർ ശ്രീ ജോർജ് എഫ് സേവ്യർ( കൊല്ലം) , ജനറൽ സെക്രട്ടറി ശ്രീ ജെയിംസ് ആഴ്ചങ്ങാടാൻ( തൃശൂർ )ഗുഡ്ന്യൂസ്‌ കമ്മ്യൂണിക്കേഷൻ ഓഫീസ് സന്ദർശിച്ചപ്പോൾ. 🙏
ഒരുമിച്ച് പ്രവർത്തിക്കുന്നവരുടെ കുട്ടായ്‌മ വലിയ സന്തോഷം നൽകുന്നു. 🙏
ശ്രീ ജോർജും ഞാനും ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച ശേഷമാണ് പ്രസിഡന്റ്‌ ആയി പ്രവർത്തിച്ചത് 🙏
ശ്രീ ജോർജും ഞാനും ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ ജീവസമൃദ്ധി, കാരുണ്യ കേരള സന്ദേശ യാത്ര, പ്രൊ ലൈഫ് ഡിപ്ലോമ കോഴ്സ്, സമ്മേളനങ്ങൾ, പ്രൊ ലൈഫ് റാലികൾ, പ്രതിഷേധ ശ്രീ സമ്മേളനങ്ങൾ.. നടത്തി 🙏
ശ്രീ ജെയിംസ് ഇപ്പോൾ ശ്രീ ജോൺസൻ സി എബ്രഹാം ഒരുമിച്ച് വലിയ മുന്നേറ്റം നടത്തുന്നു. 🙏
പ്രൊ ലൈഫ് പ്രവർത്തനം വളരെ സജീവമാണ് 🙏അഭിനന്ദനങ്ങൾ 🙏🌹

*കെ.സി.ബി.സി അറിയേണ്ടതെല്ലാംPart - 1https://youtu.be/jgYejysKV1A〰️〰️〰️〰️〰️〰️〰️ കെ.സി.ബി.സി  സാരഥികളും കർമ്മപദ്ധതികളും. P...
02/06/2024

*കെ.സി.ബി.സി അറിയേണ്ടതെല്ലാം
Part - 1
https://youtu.be/jgYejysKV1A
〰️〰️〰️〰️〰️〰️〰️
കെ.സി.ബി.സി സാരഥികളും കർമ്മപദ്ധതികളും.
Part -2
https://youtu.be/-XfSwTIcqUg
〰️〰️〰️〰️〰️〰️〰️
കെ.സി.ബി.സി കമ്മീഷനുകളും കർമ്മപദ്ധതികളും
Part - 3
https://youtu.be/CD1qqU6AOVI
കേരള കത്തോലിക്ക മെത്രാൻ സമിതി- കെ സി ബി സി -യുടെ വിവിധ ശുശ്രുഷകളെക്കുറിച്ച് ഡെപ്യൂട്ടി സെക്രട്ടറി ജനറലും, വക്താവും, പി ഓ സി ഡയറക്ടറുമായ ഫാ. ജേക്കബ് ജി പാലക്കാപള്ളി വ്യക്തമാക്കുന്നു. 🙏രൂപത, ഇടവക, പ്രസ്ഥാനങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നൽകുവാൻ അഭ്യർത്ഥിക്കുന്നു.🙏
🌐 മംഗളവാർത്ത 🌐*

എൻ്റെ അടുത്ത സുഹൃത്തും ,കെ സി ബി സി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ മുൻ സെക്രട്ടറി ,വൈസ് പ്രേസിടെണ്ട് എന്നനിലയിൽ സഹപ്രവർത്തക...
01/06/2024

എൻ്റെ അടുത്ത സുഹൃത്തും ,കെ സി ബി സി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ മുൻ സെക്രട്ടറി ,വൈസ് പ്രേസിടെണ്ട് എന്നനിലയിൽ സഹപ്രവർത്തകൻ ശ്രീ ജേക്കബ് പള്ളിവാതുക്കലിനെ അനുസ്മരിക്കുന്നു .പ്രാർത്ഥിക്കണേ

23/05/2024
*27 ആഴ്ച പ്രായമുള്ള ഭ്രൂണത്തിനും ജീവിക്കാൻ അവകാശമുണ്ടന്നെ സുപ്രീം കോ ടതി വിധി സ്വാഗതാർഹം :-പ്രൊ ലൈഫ് അപ്പൊസ്തലേറ്റ് കൊച്...
16/05/2024

*27 ആഴ്ച പ്രായമുള്ള ഭ്രൂണത്തിനും ജീവിക്കാൻ അവകാശമുണ്ടന്നെ സുപ്രീം കോ ടതി വിധി സ്വാഗതാർഹം :-പ്രൊ ലൈഫ് അപ്പൊസ്തലേറ്റ്
കൊച്ചി: 27 ആഴ്ച പ്രായമുള്ള ഭ്രൂണത്തിനും ജീവിക്കാൻ മൗലികാവകാശമുണ്ടെന്ന് സുപ്രീം കോടതിവിധിയെ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്‌തു . ഗർഭച്ഛിദ്രത്തിന് അനുമതി നൽകണമെന്ന ഇരുപതുകാരിയുടെ ഹർജി തള്ളിയാണ് സുപ്രീം കോടതിയുടെ പരാമർശം. നീറ്റ് പരീക്ഷയ്ക്കു പരിശീലിക്കുന്ന വിദ്യാർഥിനിക്ക് സമൂഹത്തിൽ ജീവിക്കാൻ സാധിക്കുന്നില്ലെന്നും ശാരീരിക, മാനസിക അവസ്ഥകൾ പരിഗണിച്ച് ഗർഭച്ഛിദ്രം അനുവദിക്കണമെന്നുമുള്ള അപേക്ഷയാണ് കോടതി പരിഗണിച്ചത് .ഗർഭസ്ഥശിശുവിനും ജീവിക്കാൻ അവകാശമുണ്ടെന്നു പറഞ്ഞ കോടതി, വിദ്യാർഥിനിയുടെ സാഹചര്യം മനസ്സിലാക്കുന്നെങ്കിലും അതിൽ യാതൊരു നടപടിയും സ്വീകരിക്കാനാവില്ലെന്നു കോടതിവ്യക്തമാക്കി.തീരുമാനമെടുക്കാനുള്ള അവകാശം അമ്മയ്ക്കാണെന്ന് വിദ്യാർഥിനിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല .
ഗർ‌ഭച്ഛിദ്രം അനുവദിക്കണമെന്നു കാട്ടി പെൺകുട്ടി മേയ് മൂന്നിനു ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാൽ ഡൽഹി ഹൈക്കോടതിയുടെ വിധി ശരിവച്ച സുപ്രീം കോടതി നിയമവിരുദ്ധമായ ഉത്തരവ്’ ഇടില്ലെന്നു പ്രതികരിച്ചു. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എംടിപി) നിയമം അമ്മയെക്കുറിച്ചു മാത്രമാണ് പറയുന്നതെന്നും നിയമം അമ്മയ്ക്കു വേണ്ടിയാണ് നിർമിക്കപ്പെട്ടിട്ടുള്ളതെന്നുമായിരുന്നു പെൺകുട്ടിക്കു വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. വളരെ വിഷമകരമായ ഘട്ടത്തിലൂടെയാണ് ഹർജിക്കാരി കടന്നു പോകുന്നതെന്നും പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണെന്നും നീറ്റ് പരീക്ഷാ പരിശീലനത്തിനു പങ്കെടുക്കാനാവുന്നില്ലെന്നും അറിയിച്ച അഭിഭാഷകൻ, ഹർജിക്കാരിയുടെ മാനസികാരോഗ്യവും സാമൂഹിക ജീവിതവും പരിഗണിക്കണമെന്നും അഭ്യർഥിച്ചു. പക്ഷേ ജസ്റ്റിസുമാരായ എസ്.വി.എൻ.ഭട്ടിയും സന്ദീപ് മേത്തയും ഉൾ‌പ്പെട്ട ബെഞ്ച് അതു തള്ളുകയായിരുന്നു.
ഏപ്രിൽ 25 ന് ഗർ‌ഭസ്ഥശിശുവിന്റെയും പെൺകുട്ടിയുടെയും ശാരീരികാവസ്ഥ പരിശോധിക്കാനായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) മെഡിക്കൽ ബോർഡിനെ നിയോഗിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നായിരുന്നു ബോർഡ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. ഗർഭസ്ഥശിശുവിന് കുഴപ്പമൊന്നുമില്ലെന്നും ഗർഭം തുടരുന്നതിൽ അമ്മയ്ക്ക് അപകടമൊന്നുമില്ലെന്നും അതിനാൽ ഗർഭച്ഛിദ്രം അനുവദിക്കില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു.
ഉദരത്തിൽ വളരുന്ന ഭ്രൂണത്തിനും ജനിക്കാനും ജീവിക്കാനുമുള്ള അവകാശമാണ് സുപ്രീം കോ ടതി വിധിയിലൂടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു . ഭ്രൂണഹത്യ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ ജീവൻെറ സംസ്‌കാരം വ്യാപകമാക്കുവാൻ ഇത്തരം വിധികൾ സഹായകരമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു

' നിങ്ങളുടെ ചരിത്രം അതുല്യവും അമൂല്യവുമാണ്, അത് ദൈവത്തിൻ്റെ എല്ലാ വിശുദ്ധ ജനങ്ങൾക്കും ഒരു പ്രത്യേക പൈതൃകമാണ്. '|പരിശുദ്ധ...
13/05/2024

' നിങ്ങളുടെ ചരിത്രം അതുല്യവും അമൂല്യവുമാണ്, അത് ദൈവത്തിൻ്റെ എല്ലാ വിശുദ്ധ ജനങ്ങൾക്കും ഒരു പ്രത്യേക പൈതൃകമാണ്. '|പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ

റവ. ഡോ. മാത്യു കോയിക്കൽ സിബിസിഐ യുടെ പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ|Rev Dr Mathew Koickal, is appointed as the Deputy ...
10/05/2024

റവ. ഡോ. മാത്യു കോയിക്കൽ സിബിസിഐ യുടെ പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ|Rev Dr Mathew Koickal, is appointed as the Deputy Secretary General of the Catholic Bishops Conference of India.
അഭിനന്ദനങ്ങൾ ,ആശംസകൾ

സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്, ഭ്രുഹത്യക്ക് എതിരെ ശക്തമായ ബോധവൽക്കരണം നടത്തുന്നു 🙏 കൊച്ചിയിൽ അവിഹിതബന്ധത്തി...
06/05/2024

സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്, ഭ്രുഹത്യക്ക് എതിരെ ശക്തമായ ബോധവൽക്കരണം നടത്തുന്നു 🙏 കൊച്ചിയിൽ അവിഹിതബന്ധത്തിൽ ഒരു കുഞ്ഞിനെ സ്വീകരിച്ച യുവതിയായ അമ്മ, തന്റെ കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്ന വാർത്ത സമൂഹത്തെ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുന്നു. ഇനി ഒരു കുഞ്ഞിനെയും കൊല്ലുവാൻ ഇടവരരുത്. 🙏
വീണ്ടും ഇന്നലെ കൊച്ചിയിൽ ഒരു യുവതി ഹോസ്റ്റലിലെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകി. ആ കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു. 🙏

അബോർഷൻ വലിയ കുറ്റവും പാപവുമാണെന്ന് സമൂഹം, ഒരോ യുവതിയുവാക്കളും അറിയണം. 🙏
മനുഷ്യജീവന്റെ സന്ദേശം വ്യക്തമാക്കുന്ന ഈ പോസ്റ്ററുകൾ, എല്ലാ തെരുവുകളിലും,വിദ്യാഭ്യാസ -ആരോഗ്യ സ്ഥാപനങ്ങളിലും, വിവിധ സമുദായങ്ങളുടെ, ഇടവകളുടെ നോട്ടീസ് ബോർഡുകളിലും പ്രദർശിപ്പിക്കുവാൻ അഭ്യർത്ഥിക്കുന്നു 🙏.
ഈ പോസ്റ്റർ താല്പര്യം ഉള്ളവര്ക്ക് അച്ചടിച്ചു പ്രചരിപ്പിക്കുവാൻ അനുവാദം നൽകുന്നു 🙏.മനുഷ്യജീവന്റെ സന്ദേശം വ്യക്തമാക്കിയ 6 പോസ്റ്ററുകൾ തയ്യാറാക്കിയ ശ്രീ ഷാജിജോസഫിന് നന്ദി 🙏
നമുക്കൊന്നായി ജീവനെ ആദരിക്കാം, സ്നേഹിക്കാം, സംരക്ഷിക്കാം. 🙏
സാബു ജോസ്, എറണാകുളം 9446329343.
( സെക്രട്ടറി, പ്രൊ ലൈഫ് അപ്പോസ്തലേറ്റ്, സീറോ മലബാർ സഭ & ആനിമേറ്റർ, കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി )

"ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് 2024" സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു.
05/05/2024

"ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് 2024" സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു.

ദൈവമേ.. ആ കുഞ്ഞനുഭവിച്ച കൊടും ക്രൂരതയുടെയും, വേദനയുടെയും പാപം ഞങ്ങളുടെ തലയിൽ വീഴാതിരിക്കാൻ എന്ത് പ്രായശ്ചിത്തം ആണ് മനസാക...
04/05/2024

ദൈവമേ.. ആ കുഞ്ഞനുഭവിച്ച കൊടും ക്രൂരതയുടെയും, വേദനയുടെയും പാപം ഞങ്ങളുടെ തലയിൽ വീഴാതിരിക്കാൻ എന്ത് പ്രായശ്ചിത്തം ആണ് മനസാക്ഷിയുള്ള ഞങ്ങൾ ചെയ്യേണ്ടത്!!
സിസ്റ്റർ Josia P. SD എഴുതിയ ലേഖനം താഴേ ചേർക്കുന്നു ,വായിക്കണേ

ഇന്നലെmount st .thomas ൽ നടന്ന സമ്മേളനം .
01/05/2024

ഇന്നലെmount st .thomas ൽ നടന്ന സമ്മേളനം .

ഉദരത്തിലെ ശിശുവിനുവേണ്ടി ജീവൻ സമർപ്പിച്ച ഈ കാലഘട്ടത്തിലെ വിശുദ്ധ ജീവിതത്തെക്കുറിച്ച് ശ്രീ സിബി മൈക്കിൾ സംസാരിക്കുന്നു. വ...
27/04/2024

ഉദരത്തിലെ ശിശുവിനുവേണ്ടി ജീവൻ സമർപ്പിച്ച ഈ കാലഘട്ടത്തിലെ വിശുദ്ധ ജീവിതത്തെക്കുറിച്ച് ശ്രീ സിബി മൈക്കിൾ സംസാരിക്കുന്നു. വിശുദ്ധ ജാന്നയുടെ കുടുംബവുമായി സൗഹൃദമുള്ള അദ്ദേഹം എഴുതിയ "മാതൃസ്നേഹത്തിന്റെ കൈയൊപ്പ് " എന്ന വിശിഷ്ട ഗ്രന്ഥം അനേകം ജീവിതങ്ങളെ സ്വാധിനിച്ചു. പ്രൊ ലൈഫ് ശുശ്രുഷകളെ ശക്തമാക്കുന്ന സന്ദേശം ശ്രദ്ധിക്കുകയും, അനേകർക്ക് അയച്ചുകൊടുക്കുവാനും അഭ്യർത്ഥിക്കുന്നു. പ്രാർത്ഥനയോടെ -
മംഗളവാർത്ത ശുശ്രുഷകർ

ഡോ. കെ എസ് രാധാകൃഷ്ണന്റെ ക്രിസ്തുദർശനം - പുതിയ പതിപ്പ് മാതൃഭൂമി പ്രസിദ്ധികരിച്ചു. 🙏അഭിനന്ദനങ്ങൾ 🙏പുസ്തകത്തിൻെറ കോപ്പി രാ...
24/04/2024

ഡോ. കെ എസ് രാധാകൃഷ്ണന്റെ ക്രിസ്തുദർശനം - പുതിയ പതിപ്പ് മാതൃഭൂമി പ്രസിദ്ധികരിച്ചു. 🙏അഭിനന്ദനങ്ങൾ 🙏പുസ്തകത്തിൻെറ കോപ്പി രാധാകൃഷ്ണൻ സാർ ഒപ്പിട്ട് ഇന്ന് നൽകി .ഈ മികച്ച പുസ്‌തകം വർഷങ്ങൾക്ക്‌ മുമ്പേ വായിക്കുവാൻ കഴിഞ്ഞു .ജീവനുള്ള ദൈവത്തിൻെറ പുത്രൻ -എന്ന് വിശേഷിപ്പിക്കപ്പെട്ട യേശുക്രിസ്തുവിൻെറ ദർശനത്തെ അദ്വൈതവേദാന്തത്തിൻെറ പശ്ചാത്തതലത്തിൽ വിശകലനം ചെയ്യുന്ന പഠനഗ്രന്ഥം .ക്രിസ്ഥനുഭവത്തിൻെറ വ്യത്യസ്തമായ വചനസാക്ഷ്യം .

സഭാസേവനത്തിൽ സംതൃപ്തിയോടെ | 𝐑𝐞𝐯.𝐅𝐫. 𝐆𝐞𝐨𝐫𝐠𝐞 𝐌𝐚𝐝𝐚𝐭𝐡𝐢𝐩𝐚𝐫𝐚𝐦𝐩𝐢𝐥 𝐏𝐡.𝐃
23/04/2024

സഭാസേവനത്തിൽ സംതൃപ്തിയോടെ | 𝐑𝐞𝐯.𝐅𝐫. 𝐆𝐞𝐨𝐫𝐠𝐞 𝐌𝐚𝐝𝐚𝐭𝐡𝐢𝐩𝐚𝐫𝐚𝐦𝐩𝐢𝐥 𝐏𝐡.𝐃

Address


Alerts

Be the first to know and let us send you an email when Catholica Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share