Wandoor Media

  • Home
  • Wandoor Media

Wandoor Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Wandoor Media, Media/News Company, .
(1)

LDF വണ്ടൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ വണ്ടൂർ സീയന്ന ഓഡിറ്റോറിയത്തിൽ നടന്നു.
28/10/2024

LDF വണ്ടൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ വണ്ടൂർ സീയന്ന ഓഡിറ്റോറിയത്തിൽ നടന്നു.

നവകേരളത്തിലേക്ക് വളരെവേഗം ചുവടുവെച്ച്.....എല്ലാവർക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തിനായുള്ള എൽഡിഎഫ്‌ സർക്കാരിന്റെ സ്...
14/10/2024

നവകേരളത്തിലേക്ക് വളരെവേഗം ചുവടുവെച്ച്.....

എല്ലാവർക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തിനായുള്ള എൽഡിഎഫ്‌ സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ലൈ ഫിൽ ഇതുവരെ ചെലവഴിച്ചത്‌ 18,072.95 കോടി രൂപ. ഇതിൽ 15,991.26 കോടി സംസ്ഥാന സർക്കാർ ചെലവഴിച്ചപ്പോൾ 2,081.69 കോടി മാത്രമാണ്‌ കേന്ദ്രത്തിൽ നിന്ന്‌ ലഭിച്ചത്‌. സെപ്‌തംബർ 30 വരെയുള്ള കണക്കനുസരിച്ച്‌ 5,17,199 കുടുംബങ്ങൾക്ക് ലൈഫ്‌ ഭവന പദ്ധതിയിൽ വീട് അനുവദിച്ചു. ഇതിൽ 4,16,678 വീടിന്റെ നിർമാണം പൂർത്തിയായി. ശേഷിക്കുന്ന 1,00,521 വീടുകൾ 2025 മാർച്ച് 31-നകം പൂർത്തീകരിക്കും. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 2,29,415 വീടുകൾ അനുവദിച്ചു. 1,54,547 വീടിന്റെ നിർമാണം പൂർത്തീകരിച്ചു.

പിഎംഎവൈ (ഗ്രാമീൺ), പിഎംഎവൈ (അർബൻ) പദ്ധതികളിലെ ഗുണഭോക്‌താക്കൾക്ക്‌ മാത്രമാണ്‌ കേന്ദ്രം സഹായം നൽകുന്നത്‌. 72,000 രൂപ കേന്ദ്രവിഹിതം ലഭിക്കുന്ന പിഎംഎവൈ –- ഗ്രാമീൺ, 1,50,000 രൂപ ലഭിക്കുന്ന പിഎംഎവൈ –- അർബൻ പദ്ധതികളെ ലൈഫുമായി സംയോജിപ്പിച്ചാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ഈ പദ്ധതികളുടെ ഗുണഭോക്താക്കളെയും ലൈഫ് പദ്ധതിയിലുൾപ്പെടുത്തി നാലു ലക്ഷം രൂപ ആനുകൂല്യം സംസ്ഥാന സർക്കാർ ഉറപ്പു വരുത്തുന്നു.

ഭൂരഹിത ഭവനരഹിതർക്കായി ലൈഫ് മിഷൻ മുഖേന 32 ഭവനസമുച്ചയങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെ പങ്കാളിത്തത്തിൽ മൂന്ന്‌ ഭവനസമുച്ചയങ്ങളുടേയും നിർമാണം ആരംഭിച്ചു. ഇതിൽ ലൈഫ് മിഷൻ മുഖേനയുള്ളതുൾപ്പെടെ ആറ്‌ ഭവന സമുച്ചയങ്ങളുടെ നിർമാണം പൂർത്തിയായി. കണ്ണൂർ -കടമ്പൂർ, ഇടുക്കി -കരിമണ്ണൂർ, കോട്ടയം -വിജയപുരം, കൊല്ലം -പുനലൂർ എന്നിവടങ്ങളിലാണ്‌ ലൈഫ് മിഷനിൽ ഭവന സമുച്ചയം നിർമിച്ചത്‌. ഇവയ്ക്ക് പുറമെ മൂന്നു ഭവനസമുച്ചയങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ മുഖേന പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി. കൂടാതെ ഭവനം ഫൗണ്ടേഷൻ ഇടുക്കി അടിമാലിയിൽ നിർമാണം പൂർത്തീകരിച്ച 217 യൂണിറ്റുകളുള്ള ഭവനസമുച്ചയം ലൈഫ് മിഷൻ വിലയ്ക്ക് വാങ്ങി ഭൂരഹിത ഭവന രഹിതരുടെ പുന:രധിവാസം ഉറപ്പാക്കി.

30/09/2024
👆🏻ഇന്ന് 11-09-2024 ബുധനാഴ്ച) വണ്ടൂർ വഴി യാത്ര ചെയ്യുന്നവർ നിലമ്പൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനകീയ ഭക്ഷണശ...
11/09/2024

👆🏻ഇന്ന് 11-09-2024 ബുധനാഴ്ച) വണ്ടൂർ വഴി യാത്ര ചെയ്യുന്നവർ നിലമ്പൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനകീയ ഭക്ഷണശാല സന്ദർശിച്ച് രുചികരമായ ഭക്ഷണം കഴിക്കുന്നതോടൊപ്പം ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട വയനാട് മുണ്ടക്കൈ ചൂരൽമല നിവാസികളുടെ പുന:രധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യുക

യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്..അങ്ങനെ നീണ്ടകാലത്തെ കാത്തിരിപ്പിന് ശേഷം സുൽത്താൻബത്തേരിയിൽ നിന്ന് തമിഴ്നാട്ടിലെ നാട...
02/09/2024

യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്..

അങ്ങനെ നീണ്ടകാലത്തെ കാത്തിരിപ്പിന് ശേഷം സുൽത്താൻബത്തേരിയിൽ നിന്ന് തമിഴ്നാട്ടിലെ നാടുകാണി, കേരളത്തിലെ വഴിക്കടവ് വഴി തൃശൂർ വഴി ചാലക്കുടിയിലേക്ക് റാജ്യറാണി എക്സ്പ്രസ് ടൈമുമായി കണക്ട് ചെയ്ത് ഇൻർസ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചർ സർവീസ് പുനരാരംഭിക്കുന്നു.

തിങ്കളാഴ്ച്ച 02/09/2024 മുതൽ പുനരാരംഭിയ്ക്കുന്നു

#ചാലക്കുടി_തൃശ്ശൂർ_വഴിക്കടവ്_സുൽത്താൻബത്തേരി

#ഫാസ്റ്റ്_പാസഞ്ചർ

വഴി: പുതുക്കാട്, തൃശ്ശൂർ, വടക്കാഞ്ചേരി, ഷൊർണൂർ, പട്ടാമ്പി, പെരിന്തൽമണ്ണ, പാണ്ടിക്കാട്, വണ്ടൂർ, നിലമ്പൂർ, എടക്കര, വഴിക്കടവ്, നാടുകാണി, ദേവാല, പന്തല്ലൂർ, ചേരമ്പാടി, എരുമാട്, താളൂർ, ചുള്ളിയോട്

#ട്രിപ്പ്_കോഡ്:

#സമയക്രമം:

07.30AM: ചാലക്കുടി
08.40AM: തൃശൂർ
10.45AM: പെരിന്തൽമണ്ണ
11.55AM: നിലമ്പൂർ
12.30PM: വഴിക്കടവ്
01.20PM: നാടുകാണി
01.30PM: ദേവാല
01.45PM: പന്തല്ലൂർ
02.10PM: ചേരമ്പാടി
02.25PM: എരുമാട്
02.30PM: താളൂർ
02.35PM: ചുള്ളിയോട്
02.55PM: സുൽത്താൻ ബത്തേരി

തിരികെ

#സുൽത്താൻബത്തേരി_വഴിക്കടവ്_തൃശ്ശൂർ_ചാലക്കുടി

#ഫാസ്റ്റ്_പാസഞ്ചർ

വഴി: ചുള്ളിയോട്, താളൂർ, എരുമാട്, ചേരമ്പാടി, പന്തല്ലൂർ, ദേവാല, നാടുകാണി, വഴിക്കടവ്, എടക്കര, നിലമ്പൂർ, വണ്ടൂർ പാണ്ടിക്കാട്, പെരിന്തൽമണ്ണ, പട്ടാമ്പി, ഷൊർണൂർ, വടക്കാഞ്ചേരി, തൃശ്ശൂർ, പുതുക്കാട്

#ട്രിപ്പ്_കോഡ്:

#സമയക്രമം:

05.05PM: സുൽത്താൻ ബത്തേരി
05.25PM: ചുള്ളിയോട്
05.30PM: താളൂർ
05.35PM: എരുമാട്
05.50PM: ചേരമ്പാടി
06.15PM: പന്തല്ലൂർ
06.30PM: ദേവാല
06.40PM: നാടുകാണി
07.30PM: വഴിക്കടവ്
08.00PM: നിലമ്പൂർ
09.10PM: പെരിന്തൽമണ്ണ
11.15PM: തൃശൂർ
12.05AM: ചാലക്കുടി

📞വിശദ വിവരങ്ങൾക്ക് :
ചാലക്കുടി- ☎️0480 2701638
തൃശൂർ- ☎️0487 2421150
സുൽത്താൻ ബത്തേരി- ☎️0493-6220217

വാട്സ് ആപ്പ് നമ്പർ :
📱+919497722205📱

"സുഖയാത്ര സുരക്ഷിത യാത്ര"
"KSRTC എന്നും ജനങ്ങൾക്കൊപ്പം"

Pic Credit - Respective Owner

ഈ തിരക്കിനിടയിൽ ,ഇത്‌ വായിക്കുന്നവർ എങ്കിലും അറിഞ്ഞിരിക്കാനായി ആണ്‌.....ഇന്ന് വയനാട്‌ ദുരന്തം ഉണ്ടായിട്ട്‌ ഒരു മാസം തികയ...
29/08/2024

ഈ തിരക്കിനിടയിൽ ,
ഇത്‌ വായിക്കുന്നവർ എങ്കിലും അറിഞ്ഞിരിക്കാനായി ആണ്‌.....

ഇന്ന് വയനാട്‌ ദുരന്തം ഉണ്ടായിട്ട്‌ ഒരു മാസം തികയുകയാണ്‌..

ദുരന്തം സംഭവിച്ച്‌ ഇരുപത്തി ആറ്‌ ദിവസം പൂർത്തിയാപ്പോഴേയ്ക്കും താൽക്കാലിക പുനരധിവാസ നടപടികളും നഷ്ടപരിഹാര വിതരണവുമൊക്കെ സർക്കാർ പൂർത്തിയാക്കി കഴിഞ്ഞിരുന്നു. അടഞ്ഞ വിദ്യാലയങ്ങളും ഇന്ന് തുറക്കുകയാണ്‌. റെക്കോർഡ്‌ വേഗത്തിലാണ്‌ സർക്കാർ നടപടികൾ പൂർത്തീകരിച്ചത്‌.

പറയാൻ വന്നത്‌ അതല്ല,കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നേരിട്ട്‌ പ്രധാനമന്ത്രിയെ കണ്ട്‌ നിവേദനം നൽകിയിരുന്നു , വയനാടിനെ സഹായിക്കണം എന്ന് അഭ്യർത്ഥിച്ച്‌,

മഴ ദുരന്തം ഉണ്ടായ ത്യപുരയ്ക്ക്‌ ചോദിക്കാതെ തന്നെ അടിയന്തിര ധനസഹായമായി അഞ്ചാം ദിവസം നാൽപ്പത്‌ കോടി രൂപ കേന്ദ്രം നൽകിയിരുന്നു...

ചോദിച്ചിട്ടും വന്ന് നേരിൽ കണ്ടിട്ടും ,ദുരന്തം ഉണ്ടായി ഒരു മാസം തികഞ്ഞിട്ടും അഞ്ച്‌ പൈസയുടെ സഹായം, ത്യപുരയുടെ എത്രയോ ഇരട്ടി നാശനഷ്ടവും ആളപായവും ഉണ്ടായ കേരളത്തിന്‌ ഇത്‌ വരെ നൽകിയിട്ടില്ല,

എന്തായാലും ഹേമ കമ്മീഷൻ റിപ്പോർട്ട്‌ വന്നത്‌ നന്നായി, മാധ്യമങ്ങൾക്ക്‌ ഒരേ സമയം കേന്ദ്രം കാണിച്ച അവഗണന മറയ്ക്കാനും കഴിഞ്ഞു, വെറും 26 ദിവസംകൊണ്ട് ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന ആയിരത്തോളം കുടുംബങ്ങളെ താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയ സർക്കാരിൻറെ ചടുലമായ പ്രവർത്തനങ്ങളെ പരമാവധി ജനങ്ങളിൽ നിന്ന് മറച്ചുവെക്കാനും കഴിഞ്ഞു...!!

കേരള ബദൽ 😍കേരളത്തിൽ നിന്നല്ലാതെഒരു പക്ഷെ,മറ്റൊരു സംസ്ഥാനത്ത് നിന്നാണ് ഇത്തരത്തിൽ ഒരു കുട്ടി മിസ്സിംഗ് ആയിരുന്നന്നെങ്കിൽ....
23/08/2024

കേരള ബദൽ 😍

കേരളത്തിൽ നിന്നല്ലാതെ
ഒരു പക്ഷെ,
മറ്റൊരു സംസ്ഥാനത്ത് നിന്നാണ് ഇത്തരത്തിൽ ഒരു കുട്ടി മിസ്സിംഗ് ആയിരുന്നന്നെങ്കിൽ.
ഇത്ര കൃത്യമായ അന്വേഷണമോ,
മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തലോ ഉണ്ടാകുമായിരുന്നോ.?
ചിന്തിക്കേണ്ട കാര്യമാണ്.....

കേരളം നമ്പർ വൺ...
വെറുതേ പറയുന്നതല്ല.
അതൊരു ബ്രാൻഡ് ആണ്
നമുക്കു മാത്രം അവകാശപ്പെട്ട ഒരേയൊരു മാനവികതയുടെ ബ്രാൻഡ്....മലയാളി

പെരിന്തൽമണ്ണ നിന്നും തമിഴ്നാട് മുതുമല ടൈഗർ റിസർവ് പാർക്കിലൂടെ കർണാടകയിലെ ബാംഗ്ലൂർ ക്‌ ഒരു രാത്രികാല KSRTC ബസ് യാത്രഗുരുവ...
20/08/2024

പെരിന്തൽമണ്ണ നിന്നും തമിഴ്നാട് മുതുമല ടൈഗർ റിസർവ് പാർക്കിലൂടെ കർണാടകയിലെ ബാംഗ്ലൂർ ക്‌ ഒരു രാത്രികാല KSRTC ബസ് യാത്ര

ഗുരുവായൂർ ബാംഗ്ലൂർ സ്വിഫ്റ്റ് ഡീലക്‌സ്

എല്ലാ ദിവസവും പെരിന്തൽമണ്ണ നിന്നും രാത്രി 9PM നിലമ്പൂർ നാടുകാണി ഗുഢല്ലൂർ മുതുമല വഴി ഗുണ്ടൽപെട്ട മൈസൂർ ബാംഗ്ലൂർ ബസ് ലഭ്യമാണ്

07.00 PM ഗുരുവായൂർ
09.00 PM പെരിന്തൽമണ്ണ
09.55 PM നിലമ്പൂർ
01.40 AM മൈസൂർ
04.36 AM ബിഡാഡി ബാംഗ്ലൂർ
04.43 AM ikon കോളേജ്
05.00 AM കെങ്കേരി
05.20 AM സാറ്റലൈറ്റ് BS

തിരിച്ചു ബാംഗ്ലൂർ നിന്നും

02.01 PM സാറ്റലൈറ്റ് BS
നിന്നും പെരിന്തൽമണ്ണ 10.20 PM എത്തിച്ചേരുന്നത് ആണ്
Road ബ്ലോക്ക് അനുസരിച്ച് സമയത്തിൽ മാറ്റം വരാം

14/08/2024

അറിയിപ്പ്.

⭕ വഴിക്കടവ് നാടുകാണി ചുരത്തിൽ വലിയതോതിൽ മണ്ണിടിച്ചിൽ
മരങ്ങൾ കടപുഴകി വീഴുന്നു.
ഗതാഗതം പൂർണ്ണമായും നിരോധിച്ചു.

ജാഗ്രത പാലിക്കുക!!


ഏഷ്യാനെറ്റിൽ ശ്രീകണ്ഠൻ നായർ 'നമ്മൾ തമ്മിൽ' അവതരിപ്പിക്കുന്ന കാലം. മലയാളത്തിലെ ആദ്യത്തെ ജനകീയ ടോക്ക് ഷോ.. ഏഷ്യാനെറ്റിലെ ഏ...
11/08/2024

ഏഷ്യാനെറ്റിൽ ശ്രീകണ്ഠൻ നായർ 'നമ്മൾ തമ്മിൽ' അവതരിപ്പിക്കുന്ന കാലം. മലയാളത്തിലെ ആദ്യത്തെ ജനകീയ ടോക്ക് ഷോ.. ഏഷ്യാനെറ്റിലെ ഏറ്റവും റേറ്റിംഗ് ഉള്ള പരിപാടിയായിരുന്നു അത്. ചാടിച്ചാടി ഓരോരുത്തരുടെ അടുത്തേക്ക് മൈക്ക് നീട്ടുന്ന ശ്രീകണ്ഠൻ നായർ അന്നത്തെ ടെലിവിഷൻ പരിപാടികളുടെ ഏറ്റവും ആകർഷകമായ പ്രതീകമായിരുന്നു.

ഒന്നര പതിറ്റാണ്ടിലധികം കാലം ആ പരിപാടി ഏഷ്യാനെറ്റിൽ ഉണ്ടായിരുന്നു. അദ്ദേഹം ഏഷ്യാനെറ്റിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം വരെ എത്തി. നമ്മൾ തമ്മിൽ എന്ന ജനകീയ ടോക്ക് ഷോയുടെ പേര് ശ്രീകണ്ഠൻ നായർ ഷോ എന്നാക്കാൻ അദ്ദേഹം നിർദ്ദേശം വെച്ചുവെന്നും മാനേജ്‌മെന്റ് അത് അംഗീകരിച്ചില്ല എന്നും അന്ന് കേട്ടിരുന്നു, (ഉള്ളത് തന്നെയാണോ എന്നറിയില്ല). ഏഷ്യാനെറ്റിനേക്കാൾ അദ്ദേഹം വളരുന്നത് അവർക്ക് സഹിക്കാൻ പറ്റുന്ന ഒന്നായിരുന്നിരിക്കില്ല. ഏതായാലും അദ്ദേഹം ആ സ്ഥാപനത്തോട് "ഗുഡ് ബാായ്" പറഞ്ഞു. സ്റ്റാർ ടെലിവിഷൻ ഏഷ്യാനെറ്റ് ഏറ്റെടുത്ത കാലമായിരുന്നു അതെന്നാണ് ഓർമ്മ.

പിന്നീട് മഴവിൽ മനോരമയിലും സൂര്യ ടിവിയിലുമൊക്കെ ജോലി ചെയ്യുകയും ആ ചാനലുകളുടെയൊക്കെ വളർച്ചയിൽ വലിയ പങ്ക് വഹിക്കുകയും ചെയ്തു. അതിന് ശേഷമാണ് ഫ്ലവേഴ്സ് ടിവി തുടങ്ങിയതും എന്റർടൈൻമെന്റ് ടെലിവിഷൻ രംഗത്തെ മുൻനിര ചാനലാക്കി അതിനെ മാറ്റിയതും. അദ്ദേഹം നടത്തുന്ന ഫ്ലവേഴ്സ് ഒരു കോടി ഷോ നല്ല റേറ്റിങ്ങുള്ള ഷോയാണ്. ആകാശവാണിയുടെ കാലത്ത് തുടങ്ങിയ മാധ്യമ യാത്രയാണ് ശ്രീകണ്ഠൻ നായരുടേത്. ദൂരദർശനിലൂടെ അത് തുടർന്നു, ഇന്ന് സ്വന്തം നേതൃത്വത്തിൽ തുടങ്ങിയ വാർത്താ ചാനലിലൂടെ അദ്ദേഹം ഏഷ്യാനെറ്റിനേക്കാൾ വളർന്നിരിക്കുന്നു.

24 എന്ന ഒരു വാർത്താചാനലുണ്ടാക്കി അഞ്ചു വർഷത്തിനുള്ളിൽ മലയാളത്തിലെ ഏറ്റവും പ്രേക്ഷകരുള്ള ചാനലായി അതിനെ അദ്ദേഹം വളർത്തിയെടുത്ത രീതി മാധ്യമ വിദ്യാർത്ഥികൾക്ക് ഗവേഷണ വിഷയമാക്കാൻ പറ്റാവുന്ന ഒന്നാണ്. ആർക്കൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിനന്ദനം അർഹിക്കുന്ന ഒന്നാണത്. ചെറിയ കാര്യമല്ല. മലയാള മാധ്യമ രംഗത്ത് പതിറ്റാണ്ടുകൾ ആധിപത്യം പുലർത്തിയിരുന്ന ഒരു ചാനലിനെ റേറ്റിങ്ങിൽ മലർത്തിയടിക്കുക എന്നത്.

ഏഷ്യാനെറ്റിലെ അവതാരകപ്പുലികൾ അദ്ദേഹത്തെ പലപ്പോഴും പരോക്ഷമായി പരിഹസിക്കുന്നതും പുച്ഛിക്കുന്നതും കേട്ടിട്ടുണ്ട്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണെന്ന അഹങ്കാരത്തിൽ സകലരോടുമുള്ള പുച്ഛവും പരിഹാസവുമായിരുന്നല്ലോ അവരുടെ വാട്ടർ മാർക്ക്. പക്ഷേ മറ്റ് ചാനലുകളിലെ സഹപ്രവർത്തകരെ പരിഹസിക്കാനോ അപഹസിക്കാനോ എസ്കെഎൻ ശ്രമിച്ചതായി കണ്ടിട്ടില്ല. ആരേയും അനുകരിക്കാതെ, ആരുടെ വാർത്തകൾക്ക് പിറകിലും പോകാതെ അയാൾ അയാളുടെ വഴികളിലൂടെ നടന്നു. മലയാള പ്രേക്ഷകർ ആ വഴികളിൽ അദ്ദേഹത്തോടൊപ്പം നടന്നു.

കുറ്റങ്ങളും കുറവുകളും കാണും. വിമർശിക്കാനുള്ള ധാരാളം കാര്യങ്ങളും ഉണ്ടാകും. അത് നമുക്ക് പിന്നീട് ചെയ്യാം. ഇപ്പോൾ അഭിനന്ദിക്കേണ്ട സമയമാണ്.

Congrats SKN ❤

ബഷീർ വള്ളിക്കുന്ന്

ഓർമ്മയുണ്ടോ സിബ്ബൂരി യദു എന്ന പെർവെർട്ടിനെ, സി പി എം വിരോധം ഒന്ന് കൊണ്ട്‌ മാത്രം ഒരു വിഭാഗം നീതിയുടെ പൊൻകിരണം തേടുന്ന ഒര...
09/08/2024

ഓർമ്മയുണ്ടോ സിബ്ബൂരി യദു എന്ന പെർവെർട്ടിനെ, സി പി എം വിരോധം ഒന്ന് കൊണ്ട്‌ മാത്രം ഒരു വിഭാഗം നീതിയുടെ പൊൻകിരണം തേടുന്ന ഒരു പാവം നിഷ്കളങ്കൻ ആയി ആഘോഷിച്ച ആ നാളുകൾ....

വേട്ടയാടപ്പെടുന്ന ഇര എന്ന ലേബലിൽ ആളങ്ങനെ ഷൈൻ ചെയ്ത്‌ നിൽക്കുമ്പോഴാണ്‌ നടി കൂടിയായ റോഷ്‌നയുടെ വെളിപ്പെടുത്തൽ വരുന്നത്‌. ഇതേ ഡ്രൈവർ യദു തന്നോടും സമാനമായ രീതിയിൽ മോശമായി പെരുമാറിയിട്ടുണ്ട്‌ എന്ന് സമയവും സ്ഥലവും അടക്കം റോഷ്‌ന നടത്തിയ വെളിപ്പെടുത്തലോടെ കഥാനായകൻ പ്രതിരോധത്തിലായി....

പ്രഖ്യാപിത പെർവെർട്ടുകളായ യദു ഫാൻസ്‌ അതോടെ രംഗത്തിറങ്ങി. തുടർന്ന് റോഷ്‌നയ്ക്ക്‌ സൈബർ ആക്രമണം ആയിരുന്നില്ല, വെർബൽ ഡയേറിയ ബാധിച്ച ഒരു കൂട്ടം ആളുകളുടെ കൂട്ടായ ആക്രമണം ആയിരുന്നു ‌ നേരിടേണ്ടി വന്നത്. അതിന്‌ നേത്യത്വം കൊടുത്തവരിൽ ഒരാളാണ്‌ ഇന്ന് അറസ്റ്റിലായ സൂരജ്‌ പാലാക്കാരൻ എന്ന ഫ്രോഡ്‌....

മാനസികമായി തകർന്ന അവർ നിയമ നടപടിയിലേയ്ക്ക്‌ കടന്നു. വെറുതെ പരാതി നൽകുക മാത്രമല്ല, ക്യത്യമായി അത്‌ ഫോളോഅപ്പ്‌ ചെയ്തു. സ്റ്റേഷനുകളിൽ അവർ കയരി ഇറങ്ങി, കോടതിയിൽ രഹസ്യ മൊഴി 164 നൽകി. ഇനി ഒരു സ്ത്രീയ്ക്കും ഇങ്ങനെ ഒന്ന് അനുഭവിക്കേണ്ടി വരരുത്‌ എന്ന വാശിയോടെ അവർ മുന്നോട്ട്‌ നീങ്ങി. കുടുംബവും സുഹ്യത്തുക്കളും സി എം ഓഫീസും നല്ലവരായ പോലീസ്‌ ഉദ്യോഗസ്ഥരും അവർക്ക്‌ എല്ലാ പിന്തുണയും നൽകി കൂടെ നിന്നു...

അതിന്റെ ക്ലൈമാക്സാണ്‌ സൂരാജ്‌ പാലാക്കാരന്റെ ഇന്നത്തെ അറസ്റ്റും. ഇനിയവൻ അൽപ്പ നാൾ എങ്കിൽ , അൽപ്പ നാൾ അകത്ത്‌ കിടന്ന് ഗോതമ്പുട്ട തിന്നും. മറ്റൊരു കേസ്സിൽ ജാമ്യത്തിൽ ഇറങ്ങിയാണ്‌ റോഷ്‌നയ്ക്ക്‌ എതിരെ ഇവൻ ഈ വെർബൽ ഡയേറിയ നടത്തിയ്ത്‌ എന്നത്‌ കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

സമാനമായ വേട്ടയാടൽ നേരിടുന്ന ഒരുപാട്‌ സ്ത്രീകൾക്ക്‌ പ്രചോദനമാണ്‌ റോഷ്‌ന.

സുഹ്യത്തും അഭ്യുദയകാംഷി എന്ന നിലയിലും നിങ്ങളെ ഓർത്ത്‌ അഭിമാനിക്കുന്നു പ്രിയ സുഹ്യത്തേ...❤️
Roshna Ann Roy

മാതൃകാപരം ❤
07/08/2024

മാതൃകാപരം ❤

മഹാദുരന്തമുഖത്ത് ഈ രണ്ടുപേരൊഴികെ സകല മനുഷ്യരോടും സ്നേഹം മാത്രം.!
07/08/2024

മഹാദുരന്തമുഖത്ത്
ഈ രണ്ടുപേരൊഴികെ
സകല മനുഷ്യരോടും സ്നേഹം മാത്രം.!

 #വയനാടിനൊപ്പം ❤വണ്ടൂർ സാഗറിലെ ഇന്നലത്തെ കളക്ഷൻ മുഴുവനായും  CMDRF ലേക്ക്.....💪🏼🙏💖ഹോട്ടലിൽ രാവിലെ മുതൽ നല്ല തിരക്ക് അനു...
07/08/2024

#വയനാടിനൊപ്പം ❤
വണ്ടൂർ സാഗറിലെ ഇന്നലത്തെ കളക്ഷൻ മുഴുവനായും CMDRF ലേക്ക്.....💪🏼🙏💖
ഹോട്ടലിൽ രാവിലെ മുതൽ നല്ല തിരക്ക് അനുഭവപ്പെട്ടു. പലരും ഭക്ഷണം കഴിച്ച ശേഷം ബില്ലിന് പുറമേ അധികം തുക നൽകുന്നു എന്നതും ശ്രദ്ധേയം...💖

ഈ ക്രിമിനൽ വയനാട് ദുരന്ത പ്രദേശത്ത് എത്തും വരെ അവിടെയുള്ള മനുഷ്യർ ജാതി മത രാഷ്ട്രീയം മറന്ന് ഒറ്റ കെട്ടായിരുന്നു....വന്നു...
05/08/2024

ഈ ക്രിമിനൽ വയനാട് ദുരന്ത പ്രദേശത്ത് എത്തും വരെ അവിടെയുള്ള മനുഷ്യർ ജാതി മത രാഷ്ട്രീയം മറന്ന് ഒറ്റ കെട്ടായിരുന്നു....

വന്നു വ്യാജ പൂത്ത ബ്രെഡ് കഥ ഉണ്ടാക്കി, മാധ്യമങ്ങൾ തനി സ്വഭാവം എടുത്തു ദുരന്ത മുഖത്തുള്ളവർ തമ്മിൽ പോർവിളി തുടങ്ങി, ശാന്തമായൊരിടത്തെ മനുഷ്യരെ കൂട്ടം തെറ്റിച്ചു ചോര കുടിക്കുന്നു.....

വല്ലാത്തൊരു വ്യാജ ക്രിമിനൽ തന്നെ.... 😡

04/08/2024

മുണ്ടക്കൈയിൽ നിന്ന് ഒഴുകി ചാലിയാറിൽ എത്തിയ മൃതദേഹങ്ങൾ വീണ്ടെടുത്ത് കിലോമീറ്ററുകൾ ചുമന്ന് ആശുപത്രിയിൽ എത്തിക്കുന്ന ഡി.വൈ.എഫ്‌.ഐയുടെ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഷബീറിന്റെ നേതൃത്വത്തിലുള്ള ഡി.വൈ.എഫ്‌.ഐ യൂത്ത്‌ ബ്രിഗേഡ്‌ പ്രവർത്തകർ.

Address


Website

Alerts

Be the first to know and let us send you an email when Wandoor Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share