Voice Of Kalady

  • Home
  • Voice Of Kalady

Voice Of Kalady കാലടിയിലെയും പരിസരപ്രദേശങ്ങളിലെയും വാർത്തകളും, വിശേഷങ്ങളും
(1)

19/08/2024

അപകടകരമായി വാഹനം ഓടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാരും പോലീസും കൂടി പിടികൂടി 🙏 (അങ്കമാലി)

AIYF അങ്കമാലി മണ്ഡലം പ്രസിഡന്റായി ദീപക്ക് മലയാറ്റൂരിനെ തിരഞ്ഞെടുത്തു. നിലവിൽ. മേഖല സെക്രട്ടറിയായിരുന്നു.
15/08/2024

AIYF അങ്കമാലി മണ്ഡലം പ്രസിഡന്റായി ദീപക്ക് മലയാറ്റൂരിനെ തിരഞ്ഞെടുത്തു. നിലവിൽ. മേഖല സെക്രട്ടറിയായിരുന്നു.

കാലടിയുടെ സ്വന്തം  #ഗോൾഡൻ_മാൾ♥️💙💚💛🧡🩵കാഴ്ചക്കാർക്ക് ദൃശ്യ ശ്രാവ്യ വിസ്മയമൊരുക്കി ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഗോൾഡൻ മാ...
15/08/2024

കാലടിയുടെ സ്വന്തം #ഗോൾഡൻ_മാൾ
♥️💙💚💛🧡🩵
കാഴ്ചക്കാർക്ക് ദൃശ്യ ശ്രാവ്യ വിസ്മയമൊരുക്കി ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഗോൾഡൻ മാൾ യാഥാർത്ഥ്യമായി . അത്യാധുനിക 4K, Dolby Digital സംവിധാനങ്ങളോടെയാണ് തീയേറ്റർ സജ്ജീകരിച്ചിരിക്കുന്നത്. മൂന്ന് സ്ക്രീനുകളാണ് മാളിലുള്ളത്. ആദ്യ ഷോ 23ാം തീയതി നടക്കും

എല്ലാ കൂട്ടുകാർക്കും സ്വാതന്ത്ര്യദിനാശംസകൾ🇮🇳🇮🇳🇮🇳
15/08/2024

എല്ലാ കൂട്ടുകാർക്കും സ്വാതന്ത്ര്യദിനാശംസകൾ🇮🇳🇮🇳🇮🇳

 #ആദരാജ്ഞലികൾ 🌷🌷എറണാകുളം - അങ്കമാലി  അതിരൂപത വൈദികനായ ബഹുമാനപ്പെട്ട ഫാ. ജോസഫ് പുതുശ്ശേരി(M) (87) നിര്യാതനായി. സംസ്കാരം മ...
15/08/2024

#ആദരാജ്ഞലികൾ 🌷🌷

എറണാകുളം - അങ്കമാലി അതിരൂപത വൈദികനായ ബഹുമാനപ്പെട്ട ഫാ. ജോസഫ് പുതുശ്ശേരി(M) (87) നിര്യാതനായി. സംസ്കാരം മറ്റൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ വെള്ളിയാഴ്ച്ച (16/08/2024) ഉച്ചകഴിഞ്ഞ് 2. 30 ന് നടക്കും.

മാതാപിതാക്കൾ: പുതുശ്ശേരി ഔസേഫ് - ഏലീശ്വ
സഹോദരങ്ങൾ: സെലിൻ, സി. ബെർട്ടില്ല CMC, റോസി, ഫാ. വർഗീസ് പുതുശ്ശേരി CMI, തോമസ്

മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ:

ജോസഫ് അച്ചന്റെ മൃതദേഹം ആഗസ്റ്റ് 16ന് (വെള്ളിയാഴ്ച്ച) രാവിലെ 7.00 മണിമുതൽ ഉച്ചക്ക് 12.00 വരെ മറ്റൂർ- പിരാരൂർ ഉള്ള സഹോദരൻ പുതുശ്ശേരി തോമസിൻ്റെ ഭവനത്തിലും, തുടർന്ന് മറ്റൂർ സെൻ്റ് ആൻ്റണീസ് പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30ന് വി. കുർബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷ ആരംഭിക്കും.

സഹോദരൻ തോമസിൻ്റെ ഭവനത്തിൽ വിശ്രമ ജീവിതം നയിക്കുയായിരുന്ന ജോസഫ് അച്ചൻ (15/08/2024) വ്യാഴാഴ്ച്ച രാവിലെയാണ് നിര്യാതനായത്.

അതിരൂപതയിലെ തുറവൂർ നോർത്ത്, മഞ്ഞപ്ര എന്നീ പള്ളികളിൽ സഹവികാരിയായും, മേയ്ക്കാട്, ചെങ്ങമനാട്, കരയാംപറമ്പ്, വാതക്കാട്, വടയാർ, കണ്ടനാട്, കിടങ്ങൂർ, കൊതവറ, വല്ലം, ആലങ്ങാട്, ചക്കരക്കടവ് എന്നിവിടങ്ങളിൽ വികാരിയായും വല്ലകം പള്ളിയിൽ പ്രീസ്റ്റ് ഇൻ ചാർജജ് ആയും സേവനം ചെയ്തു.

14/08/2024

പ്രൗഢഗംഭീരമായ കാലടിയിലെ പുതിയ സിനിമ തീയേറ്റർ ST CINEMAS , KALADY , 4K ഡോൾബി അറ്റ്മോസ് 3D തീയേറ്റർ , 3 സ്ക്രീൻ ., ആഗസ്റ്റ് 23 ന് ആദ്യ പ്രദർശനം.

ഒടുവിൽ നദിയിൽ നിന്നും അർജുന്റെ ലോറി കണ്ടെത്തിയിരിക്കുന്നു. ഒൻപത് ദിവസകാലം ജിപിഎസ് എന്നും ഫോൺ റിങ് ചെയ്തുവെന്നും ലോറി നദി...
25/07/2024

ഒടുവിൽ നദിയിൽ നിന്നും അർജുന്റെ
ലോറി കണ്ടെത്തിയിരിക്കുന്നു.

ഒൻപത് ദിവസകാലം ജിപിഎസ് എന്നും ഫോൺ റിങ് ചെയ്തുവെന്നും ലോറി നദിയിൽ പതിക്കില്ല എന്ന് സ്വയം വിലയിരുത്തൽ നടത്തിയും ഒരു സംസ്ഥാനത്തിന്റെ മുഴുവൻ സിസ്റ്റത്തെയും വൈകാരികത കൊണ്ട് തോൽപ്പിക്കുകയും വഴി തിരിച്ചു വിടുകയും ചെയ്ത ലോറി ഉടമയ്ക്കും, ട്രെയിൻഡ് ആയ വിവിധ സേന വിഭാഗങ്ങളെക്കാൾ അറിവുണ്ടെന്ന് ധരിച്ച സ്വയം പ്രഖ്യാപിത സിവിലിയൻ രഞ്ജിത്ത് ഇസ്രായേലിനും, ദുരന്ത മുഖത്ത് റേറ്റിങ്ങിനു വേണ്ടി കോമാളി വേഷം കെട്ടിയാടിയ മാധ്യമ പ്രവർത്തകർക്കും സോഷ്യൽ മീഡിയയിൽ "മലയാളി ഡാ" വികാരം വിതറിയ സൈബർ ജീവികൾക്കും നന്ദി.

നിങ്ങളുടെ ആത്മാർത്ഥമായ ശ്രമം മൂലം രക്ഷപ്രവർത്തനം കരയിൽ തന്നെ മണ്ണ് മാന്തി കഴിച്ചു കൂട്ടിയത് എട്ട് ദിവസമാണെന്ന് ഓർക്കുക.

കർണാടകയോട് ക്ഷമ ചോദിക്കുന്നു.

നിങ്ങൾക്ക് നിങ്ങളുടെ നാടിനെ കുറിച്ചുള്ള ധാരണയെക്കാൾ മലയാളികൾക്കുണ്ടെന്ന് നടിച്ചത് മൂലമുണ്ടായ കാല താമസത്തിന് ക്ഷമ ചോദിക്കുന്നു.

തുടക്കം മുതൽ നദിയിലാണ് ട്രക്ക് ഉണ്ടാകുക എന്ന നിങ്ങളുടെ നിലപാടിനെയും, നിങ്ങൾ തുടക്കത്തിൽ നദിയിൽ നടത്തിയ തിരച്ചിലിനെയും വൈകാരികത ആളി കത്തിച്ചു സമ്മർദ്ദത്തിലാക്കി തകർത്തു കളഞ്ഞതിന് ക്ഷമ ചോദിക്കുന്നു.

നദിയിൽ നിന്നും നിങ്ങൾ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി എന്ന യാഥാർഥ്യം കണ്ടില്ലെന്ന് നടിച്ചതിന് ക്ഷമ ചോദിക്കുന്നു.

ഒരു സംസ്ഥാനത്തിന്റെ അധികാരത്തെ മറികടക്കാൻ വൈകാരികത തുപ്പുന്ന മൈക്കുമായും,രക്ഷപ്രവർത്തനം എന്ന പേരിൽ ടീ ഷർട്ടുമിട്ടും ദുരന്ത ഭൂമിയിൽ വന്നു നിങ്ങൾക്ക് മേൽ കുതിര കയറിയതിനും ക്ഷമ ചോദിക്കുന്നു. ഒടുവിൽ സ്ഥലം എം എൽ എക്ക്‌ " നിങ്ങളുടെ ആളുകൾ പറയുന്നത് പോലെയാണ് എല്ലാം ചെയ്യുന്നത് " എന്ന് സമ്മർദ്ദത്തിനു അടിമപ്പെട്ടു പറയേണ്ടി വന്ന ഗതികേടിനും മാപ്പ്.

ഒൻപതാം ദിവസം കാത്തിരിപ്പിന് വിരാമം കുറിക്കുമ്പോൾ, കർണാടക ആദ്യം പറഞ്ഞ സ്ഥലത്ത് നിന്നും ട്രക്ക് കണ്ടെടുക്കുമ്പോൾ ഒന്ന് മാത്രം പറയുന്നു.

വികാര കമ്മിറ്റിക്കാർ വിവേകത്തോടെ ചിന്തിക്കുക,
മലയാളി ഡാ വികാരത്തെ യാഥാർഥ്യം മുൻ നിർത്തി ഉപയോഗിക്കുക,
ഏത് സാഹചര്യത്തിലായാലും ഉത്തരവാദിത്തപ്പെട്ടവരുടെ ആധികാരിക അഭിപ്രായങ്ങളെ അംഗീകരിക്കുക,
ഏതൊരു സംസ്ഥാനമായാലും അവരുടെ അധികാരത്തെയും അവരുടെ പ്രദേശത്തെ പറ്റിയുള്ള അവരുടെ അറിവിനെയും ബഹുമാനിക്കുക,
മനുഷ്യരെ കബളിപ്പിക്കുന്ന സ്വയം പ്രഖ്യാപിത വിദഗ്ധന്മാരെ പടിക്ക് പുറത്ത് നിർത്തുക, റേറ്റിങ് ലക്ഷ്യം വച്ചുള്ള മീഡിയ നാടകക്കാരുടെ നാടകത്തെ അർഹിച്ച പുച്ഛത്തോടെ അവഗണിക്കുക.

നന്ദി, കർണാടക!
ഹേറ്റ് ക്യാമ്പായിനുകളുടെ കൂരമ്പുകൾക്കിടയിലും അർജുൻ അടക്കമുള്ള മനുഷ്യർക്കായി ഇറങ്ങി തിരിച്ചതിന് ❤️

- Mahin Aboobakkar

കഴിഞ്ഞ നാളുകളിൽ പൊതുരംഗത്തെ പല ആവശ്യങ്ങളിലും ഇടവക വികാരി എന്ന നിലയിൽ അച്ഛനോട് അടുത്ത് ഇടപെടേണ്ടി വന്നിട്ടുണ്ട്, ഒരു സഹോദ...
25/07/2024

കഴിഞ്ഞ നാളുകളിൽ പൊതുരംഗത്തെ പല ആവശ്യങ്ങളിലും ഇടവക വികാരി എന്ന നിലയിൽ അച്ഛനോട് അടുത്ത് ഇടപെടേണ്ടി വന്നിട്ടുണ്ട്, ഒരു സഹോദരനെ പോലെ ആത്മാർത്ഥമായ സഹകരണവും, സ്നേഹവും നേരിട്ട് അനുഭവിച്ചിട്ടുണ്ട്.
ഒരിക്കലും ഇങ്ങനെ ഒരു വാർത്ത പ്രതീക്ഷിച്ചിരുന്നില്ല...

വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ കുടുംബത്തിന്റെ ആദരാഞ്ജലികൾ...

ബഹുമാനപ്പെട്ട, വാഴക്കുളം ഫൊറോന പള്ളി വികാരി ജോസ് കുഴികണ്ണിയിൽ അച്ചന്റെ ഭൗതികശരീരം ഇന്ന് വൈകിട്ട് 6 മണി മുതൽ എട്ടുമണി വരെ വാഴക്കുളം സെന്റ് ജോർജ് പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതും തുടർന്ന് അച്ഛന്റെ ഇടവകയായ മീൻകുന്നം പള്ളിയിലേക്ക് കൊണ്ടുപോകുന്നതും നാളെ മൂന്നു മണിക്ക് ശവസംസ്കാര ശുശ്രൂഷകൾ നടത്തുന്നതുമാണ്...
- സിജു സെബാസ്റ്റ്യൻ. വാഴക്കുളം
***
മൂവാറ്റുപുഴ, വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിലിനെ പള്ളിക്ക് സമീപമുള്ള കെട്ടിടത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ആറോടെ പള്ളിയിലെത്തിയ പാചകക്കാരിയാണ് പള്ളിയോട് ചേര്‍ന്നുള്ള താമസ സ്ഥലത്തിന്റെ താഴത്തെ നിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
വിവരമറിഞ്ഞെത്തിയ വിശ്വാസികള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. .

24/07/2024

#കർക്കിടക_മാസം : മനുഷ്യ ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങൾ നീക്കാനും, ശരീരത്തിൻ്റെ കേടുപാടുകൾ പരിഹരിക്കാനുമായി ആയുസ്സിൻ്റെ ശാസ്ത്രമായ ആയുർവ്വേദം പ്രത്യേകം സുഖചികിത്സ നിഷ്കർഷിച്ചിരിക്കുന്ന മാസം .

ഇതാ ഈ കർക്കിടക മാസത്തിൽ മഞ്ഞപ്ര പുത്തൻ പള്ളിയിലുള്ള #ഇന്ദീവരം_ആയുർവ്വേദ_ചികിത്സാ_കേന്ദ്രം നിങ്ങൾക്കായി പ്രത്യേക ചികിത്സാ പാക്കേജുകൾ ഒതുക്കിയിരിക്കുന്നു. ഓരോ പാക്കേജിനും 15% ഡിസ്കൗണ്ടു മുണ്ട്.

കർക്കിടക ചികിത്സാ വിധികളെക്കുറിച്ച് റിട്ട. ഗവൺമെൻ്റ് മെഡിക്കൽ ഓഫീസറും, ഇന്ദീവരത്തിലെ പ്രധാന കൺസൽട്ടൻ്റുമായ #ഡോ_സോളമൻ_അഗസ്റ്റിൻ BSc , BAMS* സംസാരിക്കുന്നു.
PH: 9447509066
7593066287

ചെകുത്താന്റെ അടുക്കളയിലേക്കു വീണുപോയ കൂട്ടുകാരനെ രക്ഷിക്കാൻ സ്വജീവൻ പണയംവെച്ച് സാഹസപ്പെട്ട് ആ ഭീകരഗുഹയിലേക്കിറങ്ങിയ സുഹൃ...
23/07/2024

ചെകുത്താന്റെ അടുക്കളയിലേക്കു വീണുപോയ കൂട്ടുകാരനെ രക്ഷിക്കാൻ സ്വജീവൻ പണയംവെച്ച് സാഹസപ്പെട്ട് ആ ഭീകരഗുഹയിലേക്കിറങ്ങിയ സുഹൃത്തുക്കൾക്ക് ജന്മം കൊടുത്ത നാടിന്റെ പേരാണ് കേരളം.

കാലിൽ കുടുങ്ങിയ ചരട് ഇലക്ട്രിക് പോസ്റ്റിന്റെ തുഞ്ചത്ത് കുരുങ്ങി ബന്ധനസ്ഥയായിപ്പോയ പ്രാവിനെ രക്ഷിക്കാൻ ഒരു ഫോൺകോളിൽ ഓടിയെത്തിയ യൂണിഫോംധാരികൾ ഈ കേരളത്തിലുണ്ട്- അവരുടെ പേര് അഗ്നിശമന രക്ഷാസേനയെന്നാണ്.

ഇരുട്ടിൽ ഉരുൾപൊട്ടി വീടുകൾക്കുമീതേ പതിച്ചപ്പോഴൊക്കെ പോലീസും രക്ഷാസേനയും എത്തുന്നതിനും മുൻപേ തൂമ്പയും മൺവെട്ടിയും മുതൽ ജെസിബി വരെയെടുത്ത് ഓടിയെത്തുന്ന ഒരു ജനത ഇവിടെയുണ്ട്- അവരുടെ പേര് കേരളീയനെന്നാണ്.

പെരുമഴയത്ത് ആർത്തൊഴുകിയ പെരിയാറിൻ നടുവിലെ തുരുത്തിൽ കുടുങ്ങിയ നായക്കുവേണ്ടി പുഴയ്ക്കുമീതേ കയർകെട്ടി രക്ഷാപ്രവർത്തനം നടത്തിയവർ ഉള്ള നാടാണിത്.

മാൻഹോളിൽ കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളിയെ രക്ഷിക്കാൻ രണ്ടുംകൽപിച്ചിറങ്ങി ജീവൻ നഷ്ടപ്പെട്ട നൗഷാദിന്റെ നാടാണിത്.

വെള്ളത്തിൽവീണുപോയയാൾക്ക് മിനിട്ടുകൾക്കുള്ളിൽ ജീവൻ നഷ്ടമാകുമെന്ന സത്യമറിയാമെങ്കിലും മനുഷ്യൻ ഇറങ്ങാൻ മടിക്കുന്ന മാലിന്യവാഹിനിയിലിറങ്ങി മണിക്കൂറുകൾ തെരയാൻ മടികാണിക്കാത്ത മനുഷ്യരുള്ള നാട്.

വഴിയിൽ വാഹനാപകടത്തിൽപെടുന്നവരെ ബേസിക് ലൈഫ് സപ്പോർട്ടോ വരുംവരായ്കകളോ നോക്കാതെ കയ്യിലും കാലിലും തൂക്കിയെടുത്ത് ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്കു പായുമ്പോഴും അവർക്കൊറ്റ ചിന്തയേയുള്ളു- അതൊരു മനുഷ്യന്റെ ജീവനാണെന്ന്.

നാട്ടുകാരും അധികൃതരും രക്ഷാപ്രവർത്തകരുമെല്ലാം ചേർന്ന് കൈമെയ് മറന്ന് പണിയെടുത്ത എത്രയെത്ര അവസരങ്ങൾ. അപ്പോഴെല്ലാം മുന്നിൽ ഒറ്റ കാഴ്ചയേ അവർക്കുണ്ടായിരുന്നുള്ളു- മനുഷ്യൻ.

കരിപ്പൂർ വിമാനാപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ കോവിഡിനെ പോലും ത്യണവൽക്കരിച്ച്‌ രക്ഷാപ്രവർത്തനത്തിന്‌ ഇറങ്ങിയവരുടെ പേരാണ്‌ മലയാളി.

കേരളീയർ ഇക്കാര്യത്തിൽ ഇത്തിരി ഓവറാണ്. പക്ഷേ, ആ ഓവർ സ്മാർട്‌നസിന്റെ വിലയറിയണമെങ്കിൽ ഉത്തര കന്നടയിൽ നടക്കുന്ന 'രക്ഷാപ്രവർത്തനം' കണ്ടാൽമതി.

(copy)

 #ആദരാജ്ഞലികൾ 💐29-6-2024 ന്യുകെയിലെ കമ്പനിയിൽ  അപകടത്തിൽപെട്ടു അന്തരിച്ച മണവാളൻ ജോസ് മകൻ  റെയ്ഗന്റെ മൃതദേഹം ഞായറാഴ്ച്ച (...
20/07/2024

#ആദരാജ്ഞലികൾ 💐

29-6-2024 ന്
യുകെയിലെ കമ്പനിയിൽ അപകടത്തിൽപെട്ടു അന്തരിച്ച മണവാളൻ ജോസ് മകൻ റെയ്ഗന്റെ മൃതദേഹം ഞായറാഴ്ച്ച (21-7-2024) രാവിലെ 11 മണിക്ക് എത്തിച്ചേരുന്നു. ശവസംസ്കാര ചടങ്ങുകൾ വൈകിട്ട് 5 മണിക്ക് പരേതന്റെ ഭവനത്തിൽ നിന്നും ആരംഭിക്കുന്നു. കുടുംബത്തിൻ്റെ ദുഃഖത്തിലും സംസ്ക്കാരകർമ്മത്തിലും സാധിക്കുന്നവർ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

😢🍂🪦🙏🏻🌹

വീണ്ടും ദുഃഖ വാർത്ത... 🌹🌹🌹കുവൈത്ത് സിറ്റി...  ജൂലായ് 19 കുവൈത്തിൽ അബ്ബാസിയയിൽ  വൈകുന്നേരം ഉണ്ടായ തീപിടിത്തത്തിൽ ഒരു മലയാ...
20/07/2024

വീണ്ടും ദുഃഖ വാർത്ത... 🌹🌹🌹
കുവൈത്ത് സിറ്റി... ജൂലായ് 19 കുവൈത്തിൽ അബ്ബാസിയയിൽ വൈകുന്നേരം ഉണ്ടായ തീപിടിത്തത്തിൽ ഒരു മലയാളി കുടുംബത്തിലെ 4 പേർ മരണമടഞ്ഞു.പത്തനം തിട്ട തിരുവല്ല സ്വദേശിളായ തിരുവല്ല സ്വദേശി മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം ഇവരുടെ 2 മക്കൾ എന്നിവരാണ് മരണമടഞ്ഞത്.അവധി കഴിഞ്ഞു ഇന്ന് നാട്ടിൽ നിന്നും എത്തിയതായിരുന്നു ഈ കുടുംബം. യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് സമീപത്തുള്ള ഇവർ താമസിച്ചിരുരുന്ന ഫ്ലാറ്റിൽ തീപിടിച്ചാണ് അപകടം ഉണ്ടായത് .അഗ്നി ശമന വിഭാഗം എത്തിയാണ് തീ അണച്ചത്.

ആദരാഞ്ജലികൾ... 🌹🌹🌹🌹

19/07/2024

ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ ഉപകാരപ്പെടും🙏🙏🙏SHEMERE KALADY

എറണാകുളം - അങ്കമാലി  അതിരൂപത വൈദികനായ ബഹുമാനപ്പെട്ട ഫാ. തോമസ് പാറേക്കാട്ടിൽ (76) നിര്യാതനായി. സംസ്കാരം പീച്ചാനിക്കാട് സെ...
18/07/2024

എറണാകുളം - അങ്കമാലി അതിരൂപത വൈദികനായ ബഹുമാനപ്പെട്ട ഫാ. തോമസ് പാറേക്കാട്ടിൽ (76) നിര്യാതനായി. സംസ്കാരം പീച്ചാനിക്കാട് സെൻറ് മേരീസ് പള്ളിയിൽ (നിർമ്മലനഗർ) ശനിയാഴ്ച്ച (20/07/2024) ഉച്ചകഴിഞ്ഞ് 2. 30 ന് നടക്കും.

മാതാപിതാക്കൾ: പാറേക്കാട്ടിൽ വർക്കി - മറിയാമ്മ
സഹോദരങ്ങൾ: സി. നിർമ്മല CMC , ജോയ്, സിറിൽ, ആൻ്റണി, സാനി, ഷാജി, റെജി

മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ:

അച്ചന്റെ മൃതദേഹം ജൂലൈ 20ന് (ശനിയാഴ്ച്ച) രാവിലെ 7.00 മുതൽ 7.30 മണിവരെ എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ പൊതുദർശനത്തിന് വയ്ക്കും. രാവിലെ 8.00 മണിമുതൽ ഉച്ചക്ക് 12.00 വരെ പീച്ചാനിക്കാടുള്ള സഹോദരൻ പാറേക്കാട്ടിൽ ഷാജിയുടെ ഭവനത്തിലും, തുടർന്ന് പീച്ചാനിക്കാട് സെൻ്റ് മേരീസ് പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30 ന് വി. കുർബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷ ആരംഭിക്കും.

എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുയായിരുന്ന തോമസ് അച്ചൻ, അവിടെ വച്ച് ഇന്ന് രാവിലെയാണ് (18/07/2024) നിര്യാതനായത്.

അതിരൂപതയിലെ മലയാറ്റൂർ സെൻ്റ് തോമസ് പള്ളിയിൽ സഹവികാരിയായും, നെടുമ്പ്രക്കാട്, ആയത്തുപടി, പുഷ്പഗിരി, കളമശ്ശേരി, വൈക്കം നടേൽ, അശോകപുരം, കുഴുപ്പിള്ളി, പുത്തൻ പള്ളി, വല്ലം, ചങ്ങമ്പുഴ നഗർ, നെടുവന്നൂർ എന്നിവിടങ്ങളിൽ വികാരിയായും സേവനം ചെയ്തു. കളമശ്ശേരി സോഷ്യൽ വെൽഫെയർ സെൻ്റർ ഡയറക്ടർ, വൈക്കം വെൽഫെയർ സെന്റർ ഡയറക്ടർ എന്നീ നിലകളിലും തോമസ് അച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. തോമസ് അച്ചന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം. അച്ചന്റെ സാഹോദരൻ ഷാജിയുടെ വീടിന്റെ ലൊക്കേഷൻ താഴെ ചേർക്കുന്നു.

https://maps.google.com/?q=10.205010,76.365417

യുവതലമുറ നാടുവിടാൻ ഉള്ള കാരണം കേരളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീകളും പുരുഷന്മാരും ജോലി ചെയ്യുന്ന മേഖലയായ സ്വർണക്കടകളിലും തൂണ...
17/07/2024

യുവതലമുറ നാടുവിടാൻ ഉള്ള കാരണം കേരളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീകളും പുരുഷന്മാരും ജോലി ചെയ്യുന്ന മേഖലയായ സ്വർണക്കടകളിലും തൂണിക്കടകളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലെയും കൂലി എത്രയാണെന്ന് നിങ്ങൾക്കറിയുമോ❓450 അതും രണ്ടു വർഷം കഴിഞ്ഞവർക്ക്.ഇത്തരം സ്ഥാപനങ്ങളിൽ ആദ്യമായി കയറുന്നവരുടെ കൂലി എത്രയാണെന്ന് നിങ്ങൾക്കറിയുമോ❓
350 തൊലി.

അതായത് 10, 000 രൂപമുതൽ 15,000 രൂപവരെയാണ് ഇത്തരം സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരുടെ ശമ്പളം.അതും രാവിലെ എട്ട് മണിമുതൽ വൈകുനേരം 8 മണിവരെ ഒറ്റക്കാലിൽ നിൽക്കണമെന്ന്.കേരളത്തിലെ 75% മനുഷ്യരും ഈയൊരു ശമ്പളംകൊണ്ടാണ് കുടുംബം വട്ടമെത്തിക്കുന്നത്.

കേരളത്തിലെ പ്രമുഖ സാരി കടകളിലും, സ്വർണ്ണം അടക്കമുള്ള കേരളത്തിലെ കോർപ്പറേറ്റുകളുടെ സ്ഥാപനങ്ങളിൽ എത്രയാണ് ശമ്പളം എന്ന് നിങ്ങൾ ഒന്ന് കയറി അന്വേഷിച്ചു നോക്ക്.ശരാശരി പന്തീരായിരം 13, 000 രൂപ എഞ്ചിനീയറിംഗ് കഴിഞ്ഞു ജോലിക്ക് കയറുന്ന ഒരു കുട്ടിക്ക് നമ്മുടെ രാജ്യത്ത് കിട്ടുന്ന ശമ്പളം 15000 രൂപയാണ്. അതുപോലെ തന്നെ നാലര വർഷത്തോളം പഠിച്ചു ഫിസിയോ തെറാപ്പിസ്റ് ആയ ഒരു കുട്ടിക്ക് കിട്ടുന്നതും 10,000 രൂപ മാത്രമാണ്. എന്തുകൊണ്ടാണ് പ്രൈവറ്റ് മേഖലകളിൽ ശമ്പളം കൂടാത്തത് ?

@ copy

https://youtu.be/slWzFl6R2qI?si=ObmX53zzn--RYU3മഞ്ഞപ്ര പൊയ്തുരുത്ത് കൃഷിപാഠശാലയിൽ മുതിർന്നവരുടെ കൂട്ടായ്മയായ *സ്നേഹസംഗമം...
13/07/2024

https://youtu.be/slWzFl6R2qI?si=ObmX53zzn--RYU3

മഞ്ഞപ്ര പൊയ്തുരുത്ത് കൃഷിപാഠശാലയിൽ മുതിർന്നവരുടെ കൂട്ടായ്മയായ *സ്നേഹസംഗമം* *(മുതിർന്നവർക്കൊപ്പം ഒരു ദിനം)* എന്ന പരിപാടിയുടെ ആറാം പതിപ്പ് സംഘടിപ്പിക്കപ്പെട്ടു.
മഞ്ഞപ്ര മേരിഗിരി എവുപ്രാസ്യ കെയർ സെൻ്ററിലെ ഭിന്നശേഷിക്കാരായ അന്തേവാസികൾക്കൊപ്പമാണ് ഇത്തവണ മുതിർന്നവർ സ്നേഹസംഗമം ആചരിച്ചത്.

മഞ്ഞപ്ര പൊയ്തുരുത്ത് കൃഷിപാഠശാലയിൽ മുതിർന്നവരുടെ കൂട്ടായ്മയായ സ്നേഹസംഗമം ( മുതിർന്നവർക്കൊപ്പം ഒരു ദിനം) എന്ന...

10/07/2024

പാക്കിംഗ് പൊട്ടിച്ചു നോക്കിയിട്ടേ ക്യാഷ് നല്കൂ എന്ന് ചേച്ചി. പറ്റില്ലെന്ന് ആമസോൺ പയ്യൻ. ആരുടെ ഭാഗത്താണ് ന്യായമെന്ന് നിങ്ങൾ പറയൂ

06/07/2024

അഴിമതി ചൂണ്ടി കാണിച്ചാൽ ഇടി കിട്ടും.....

ദേശീയപാതയിൽ ബൈക്കിൽ കാറിടിച്ച് അപകടം. ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. തുറവൂർ പെരിങ്ങാ...
05/07/2024

ദേശീയപാതയിൽ ബൈക്കിൽ കാറിടിച്ച് അപകടം.

ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. തുറവൂർ പെരിങ്ങാംപറമ്പ് കാരേക്കാടൻ കെ.ഒ അഗസ്റ്റിനാണ് ഗുരുതര നിലയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വ്യാഴാഴ്ച പുലർച്ചെ 3.45 നാണ് അപകടം.ടി ബി ജംഗ്ഷനിൽ നിന്നും വരികയായിരുന്ന ബൈക്ക് അങ്ങാടികടവ് സിഗ്നൽ ജംഗ്ഷൻ മറികടക്കവേ ആലുവ ഭാഗത്ത് നിന്നും അമിത വേഗതയിൽ വരികയായിരുന്ന കാർ ഇടിച്ചാണ് അപകടം. മത്സ്യം വിതരണം ചെയ്ത് വിൽപന നടത്തുന്ന അഗസ്റ്റിൻ മാർക്കറ്റിൽ നിന്നും മീൻ എടുക്കാൻ പോകവേയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ അഗസ്റ്റിൻ്റെ തലക്കും,കാൽമുട്ടിനും, വയറിനും പരുക്ക് കൂടാതെ ഇടുപെല്ല് പാടെ തകർന്ന നിലയിലുമാണ്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് അഗസ്റ്റിനെ.

യു കെ യിൽ മലയാളി ജോലി സ്ഥലത്ത് വച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞു.ബെഡ്ഫോംഡ് : കാലടി സ്വദേശിയായ ശ്രീ റെയ്ഗന് ബെഡ്‌ഫോര്‍ഡില്‍ ...
01/07/2024

യു കെ യിൽ മലയാളി ജോലി സ്ഥലത്ത് വച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞു.

ബെഡ്ഫോംഡ് : കാലടി സ്വദേശിയായ ശ്രീ റെയ്ഗന് ബെഡ്‌ഫോര്‍ഡില്‍ വെയര്‍ഹൗസ് ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ ആകസ്മിക മരണം. യു കെ യില്‍ പതിവില്ലാത്ത ജോലി സ്ഥലത്തെ അപകട മരണത്തിന് സാക്ഷികളായവര്‍ ഞെട്ടലില്‍; അടുത്തടുത്ത ദിവസങ്ങളില്‍ രണ്ടു പേരുടെ മരണമെത്തിയ വേദനയില്‍ ബെഡ്‌ഫോര്‍ഡ് മലയാളികള്‍.

മലയാളികളെ സംബന്ധിച്ചിടത്തോളം തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും ആകസ്മിക മരണത്തിന് സാക്ഷികളാകേണ്ടി വന്ന നിസ്സഹായസ്ഥയും. ജൂൺ 29 ശനിയാഴ്ച ഉച്ചയോടെ ബെഡ്‌ഫോര്‍ഡിലെ വെയര്‍ ഹൗസില്‍ ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ കാലടി സ്വദേശിയായ യുവാവിന് ജീവന്‍ നഷ്ടമാകുക ആയിരുന്നു.

പൊതുവെ യു കെ യില്‍ അപൂര്‍വമായ ജോലി സ്ഥലത്തെ അശ്രദ്ധ കൊണ്ടുള്ള മരണത്തില്‍ നിര്‍ഭാഗ്യവശാല്‍ ജീവന്‍ വെടിയേണ്ടി വന്നത് മലയാളി യുവാവിനാണ് എന്നതും വിധിയുടെ വിളയാട്ടമായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ യു കെ മലയാളികളുടെ ഓര്‍മ്മയില്‍ ഇത്തരമൊരു അപകട മരണം ആദ്യമാണെന്നും കരുതപ്പെടുന്നു. അതിലേറെ സങ്കടമാകുന്നത് ശ്രീ റെയ്ഗന്‍. യു കെ യില്‍ എത്തിയിട്ട് വെറും നാലു മാസമേ ആകുന്നുള്ളൂ എന്നതാണ്.

ബെഡ്‌ഫോര്‍ഡ് ഹോസ്പിറ്റലില്‍ നഴ്‌സായി എത്തിയ ശ്രീമതി സ്റ്റീനയുടെ ഭര്‍ത്താവാണ് ശ്രീ റെയ്ഗന്‍. തൃശൂര്‍ സ്വദേശിനിയായ സ്റ്റീനയും അടുത്ത കാലത്താണ് യു കെ യില്‍ എത്തിയത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്, രാവിലെ ജോലിക്ക് പോയ ഭര്‍ത്താവ് ഇനി മടങ്ങി വരില്ല എന്ന പൊള്ളിക്കുന്ന സത്യം ഇനിയും ഉള്‍ക്കൊളളാന്‍ പ്രയാസപ്പെടുന്ന സ്റ്റീനയെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ഉഴലുകയാണ് ബെഡ്‌ഫോര്‍ഡ് മലയാളികള്‍.

ഇന്നലെ ഉച്ചയോടെ ഉണ്ടായ ഈ അപകടത്തില്‍ ശ്രീ റെയ്ഗന് ഒപ്പം നേപ്പാള്‍ സ്വദേശിയായ യുവാവും കൊല്ലപ്പെട്ടു എന്നാണ് ലഭ്യമാകുന്ന വിവരം. ജോലിക്കിടെ ഭാരമുള്ള വസ്തു മുകളില്‍ നിന്നും ഇരുവരുടെയും ദേഹത്തേക്ക് പതിക്കുക ആയിരുന്നു എന്ന് പറയപ്പെടുന്നു. കാലടി കൊറ്റമം ശ്രീ മണവാളന്‍ ജോസിന്റെയും ശ്രീമതി റീത്തയുടെയും മൂന്നു മക്കളില്‍ ഒരാളാണ് ശ്രീ റെയ്ഗന്‍. ഇരട്ടകളായ ഇദ്ദേഹത്തിന്റെ സഹോദരന്‍ പുരോഹിതനായി സേവനം ചെയ്യുകയാണ്. ഇളയ സഹോദരന്‍ ഡോണ്‍.

കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാതെ നാട്ടിലെ കുടുംബവും ബന്ധുക്കളും ഏറെ ആശങ്കയിലുമാണ്. തുടര്‍ച്ചയായ മരണം മൂലം ബെഡ്ഫോര്‍ഡ്ഷയര്‍ മലയാളി സമൂഹവും എങ്ങനെ പ്രതിസന്ധി തരണം ചെയ്യും എന്ന പ്രയാസമാണ് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.
നിയ മനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി മൃതദേഹം ബെഡ്‌ഫോര്‍ഡ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നാളെയോട് കൂടിയേ അനന്തര നടപടികള്‍ക്ക് തുടക്കമാകൂ എന്നാണ് അറിയാനാകുന്നത്. അടുത്തടുത്ത ദിവസങ്ങളില്‍ ഉണ്ടായ രണ്ടു മരണങ്ങളില്‍ കുടുംബങ്ങളെ സഹായിക്കാന്‍ എല്ലാവരും കൈകോര്‍ക്കണമെന്നു ബെഡ്ഫോര്‍ഡ് മാസ്ടണ്‍ കേരളാ അസോസിയേഷനും സെന്റ് അല്‍ഫോന്‍സാ മിഷനും അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ആദരാഞ്ജലികൾ 🙏🏽

'ഫ്യൂണറൽ എറ്റിക്കെറ്റ്' അഥവാ ശവസംസ്കാര ചടങ്ങിൽ സ്വീകരിക്കേണ്ട ആചാരമര്യാദകൾ.കഴിഞ്ഞ ദിവസം നടൻ സിദ്ധിഖിന്റെ മകൻ അകാലത്തിൽ  ...
28/06/2024

'ഫ്യൂണറൽ എറ്റിക്കെറ്റ്' അഥവാ ശവസംസ്കാര ചടങ്ങിൽ സ്വീകരിക്കേണ്ട ആചാരമര്യാദകൾ.
കഴിഞ്ഞ ദിവസം നടൻ സിദ്ധിഖിന്റെ മകൻ അകാലത്തിൽ മരിച്ചപ്പോൾ പുറകെ ക്യാമറയുമായി ഓൺലൈൻ ബ്ലോഗേഴ്സ് കൂടിയപ്പോൾ കടുത്ത വേദന തോന്നി.
ആദ്യം മനസ്സിലാക്കേണ്ട കാര്യം ശവസംസ്കാരം ഒരു പൊതു ചടങ്ങല്ല. വളരെ സ്വകര്യമായ, വേണ്ടപ്പെട്ടവർക്കു മാത്രം പങ്കെടുക്കുവാൻ ഉള്ളതായ ഒരു ചടങ്ങാവണം എന്നതാണ്.

പലരും മൃതദേഹം കാണാൻ വരുന്നത്, മരണപ്പെട്ട ആളോടുള്ള സ്നേഹം കൊണ്ടോ, ആ കുടുംബത്തോടുള്ള അടുപ്പം കൊണ്ടോ അല്ല, മറിച്ച് അവിടെ നടക്കുന്ന വികാര പ്രകടനങ്ങൾ കാണാനാണ്.

എന്റെ ഓർമ്മയിൽ ഉള്ള ഒരു അനുഭവം പറയാം.
ഏകദേശം മുപ്പതു വർഷങ്ങൾക്ക് മുൻപാണ്.
വളരെ അടുപ്പം ഉള്ള ഒരു യുവാവ് മരണപ്പെടുന്നു.
ഞങ്ങൾ കുറെ കൂട്ടുകാരായി പുറത്തു നിൽക്കുകയാണ്.

അപ്പോൾ അവിടേയ്ക്ക് വന്ന മറ്റൊരു സുഹൃത്ത് പറയുകയാണ്

"ചേട്ടാ, നിലവിളി ഒന്നും കേൾക്കുന്നില്ലല്ലോ" എന്ന്.

സമാനമായ അനുഭവം മറ്റൊരു അവസരത്തിലും ഉണ്ടായിട്ടുണ്ട്. ഇതേപോലെ, 'നിലവിളി' കേൾക്കാനും 'വികാര പ്രകടനങ്ങൾ' കാണാനും ശവസംസ്കാര ചടങ്ങിൽ പോകുന്നവർ ധാരാളം ഉണ്ടാവും.

എങ്ങിനെയാണ് നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് അവരുടെ മരണശേഷമുള്ള സ്വകാര്യതയെയും, ബന്ധുക്കളുടെ സ്വകര്യതയെയും മാനിക്കുന്നത്?

വിദേശത്ത് ഒക്കെ ഇതിനു കൃത്യമായ മാർഗ്ഗ രേഖകൾ ഉണ്ട്. എന്റെ രണ്ട് അനുഭവങ്ങൾ പറയാം.

ഏകദേശം പതിനഞ്ചു വർഷം മുൻപാണ്, ഒരു സഹപ്രവർത്തകന്റെ ഭാര്യ മരണപ്പെടുന്നു. അത്ര അടുപ്പം ഉള്ള ആളല്ല, എങ്കിലും ഞാൻ ജോലി ചെയ്തു കൊണ്ടിരുന്ന സ്ഥാപനത്തിലെ ഡയറക്ടർ പോകുന്നുണ്ട്, കൂടെ ഞാനും ചെല്ലണം എന്ന് ആവശ്യപ്പെട്ടു. എനിക്കാണെങ്കിൽ പാശ്ചാത്യ രാജ്യങ്ങളിൽ ഒന്നും ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു പരിചയവും ഇല്ല.

ഞാൻ അദ്ദേഹത്തോട് പറഞ്ഞു "ഡേവിഡ്, എനിക്ക് പരിചയം ഇല്ല, ഇങ്ങനെയുള്ള ചടങ്ങുകളിൽ പങ്കെടുത്ത്‌, താങ്കൾ പറഞ്ഞു തരണം."

അദ്ദേഹം പറഞ്ഞു, "ഒന്നും അറിയാനില്ല സുരേഷ്, പൊതു സന്ദർശന സമയം അറിയണം, നിശബ്ദമായി നില്ക്കണം, ക്യൂ പാലിക്കണം ബാക്കി ഞാൻ അവിടെ ചെല്ലുമ്പോൾ പറയാം."

ഞാൻ ചോദിച്ചു "പൊതു സന്ദർശന സമയമോ? അതെന്താണ്, ഞാൻ ഓർത്തു എപ്പോൾ വേണം എങ്കിലും മരണപ്പെട്ട വീടുകളിൽ പോകാം എന്ന്."

ഡേവിഡ് പറഞ്ഞു "അതായത് 'മരണ അറിയിപ്പുകൾ' പത്രത്തിൽ പ്രസിദ്ധീകരിക്കുമ്പോൾ അതിൽ പറയും പൊതു ജനങ്ങൾക്കായുള്ള സമയം. ഇന്ന് നമ്മൾ കാണാൻ പോകുന്ന വ്യക്‌തിയുടെ സന്ദർശന സമയം വൈകുന്നേരം ആറു മുതൽ പത്തു വരെയാണ്. ബാക്കിയുള്ള സമയം ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മാത്രം ഉള്ളതാണ്."

ഞാൻ ആലോചിച്ചു, എത്ര നല്ല ആശയമാണ്. ഇനിയും ഒരിക്കലും കാണാത്ത അവസ്ഥയിലേക്ക് പോകും മുൻപേ, വേണ്ടപ്പെട്ടവരുടെ കൂടെ വളരെ സ്വകര്യമായി സമയം ചിലവഴിക്കുക. നമ്മുടെ ദുഃഖം മറ്റുള്ളവരുടെ മുൻപിൽ വെളിപ്പെടുത്തേണ്ട കാര്യവും വരുന്നില്ല.

അങ്ങിനെ ആറു മണിയോടെ ഞാനും ഡേവിഡും അവിടെ ക്യൂ നിന്നു. ഏകദേശം ഇരുനൂറോളം പേരോളം ഉണ്ട്. ആരും സംസാരിക്കുന്നില്ല, ആരുടേയും കയ്യിൽ മൊബൈൽ ഇല്ല, വളരെ അച്ചടക്കത്തോടെ ഓരോ ആൾക്കാരായി, ശവപ്പെട്ടിയുടെ ചുറ്റും നീങ്ങുന്നു. പത്തു നിമിഷത്തോളം അവിടെ നിൽക്കുന്നു. ഭർത്താവിന്റെ അടുത്തു ചെന്ന് ചിലർ മാത്രം ഷേക്ക് ഹാൻഡ് കൊടുക്കുന്നു, മുൻപോട്ടു നീങ്ങുന്നു.

ഇത് ഒരു Closed Casket ആയിരുന്നു. എന്ന് പറഞ്ഞാൽ നമ്മൾ ശവശരീരം കാണുന്നില്ല. ചില അവസരങ്ങളിൽ മരണപ്പെട്ട വ്യക്തിയുടെയോ, കുടുംബങ്ങളുടെയോ തീരുമാനം ആയിരിക്കും ഇത്. [വേറൊരു അവസരത്തിൽ പങ്കെടുത്ത ഫ്യൂണറലിൽ Open Casket ആയിരുന്നു. അവിടെ നമുക്ക് ആളെ കാണാൻ പറ്റും].

പുറത്തിറങ്ങി അവിടെ ഒരുക്കിയിരുന്ന ചായയും, ബിസ്കറ്റും കഴിച്ചാണ് തിരികെ പോന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ ഒക്കെ വർഷങ്ങളോളം കൊണ്ട് ഉണ്ടാക്കിയെടുത്ത അച്ചടക്കം ആണിത്.

ഇതു പോലെയുള്ള അവസ്ഥ നാട്ടിൽ നടപ്പിൽ ആകാൻ ചിലപ്പോൾ അമ്പതോ, നൂറോ വർഷങ്ങൾ ഇനിയും എടുക്കും. എങ്കിൽപ്പോലും മരണപ്പെട്ട ആളിനെയും, ബന്ധുക്കളുടെയും സ്വകാര്യത സംരക്ഷിക്കാൻ വേണ്ട ചില മാർഗ്ഗ നിർദ്ദേശങ്ങൾ ആണ് പറയുന്നത്.

1. ഫോട്ടോഗ്രാഫി, വീഡിയോ എന്നിവ കർശനമായി നിയന്ത്രിച്ചിരിക്കുന്നു എന്ന് മരണപ്പെട്ട വീടുകളിൽ വലിയ അക്ഷരത്തിൽ എഴുതാം.

2. മൊബൈൽ ഫോൺ ഒരു കാരണവശാലും സന്ദർശന സമയത്ത് ഉപയോഗിക്കാൻ അനുവദിച്ചു കൂടാ.

3. മരിച്ച ആളിന്റെ ചിത്രം, വിവരങ്ങൾ, തുടങ്ങിയവ ഒരു കാരണവശാലും സാമൂഹ്യ മാധ്യമങ്ങളിൽ ബന്ധുക്കളുടെ അനുവാദം കൂടാതെ ഇടാൻ അനുവദിക്കരുത്.

4. സന്ദർശന സമയം കൃത്യമായി പൊതു ജനങ്ങളെ അറിയിക്കുക. ഉദാഹരണത്തിന് 'പൊതു സന്ദർശനം രാവിലെ പത്തു മുതൽ പന്ത്രണ്ടു മണി വരെ മാത്രം, ബാക്കിയുള്ള സമയം കുടുംബങ്ങൾക്ക് മാത്രമായുള്ളതാണ്, ദയവായി സ്വകര്യത മാനിക്കുക എന്ന അറിയിപ്പ് കൊടുക്കാം.

5. ക്യൂ പാലിച്ചേ മൃതദേഹം കാണാൻ അനുവദിക്കാവൂ.

6. മൃതദേഹത്തിന്റെ അടുത്ത് ഒരു മിനിറ്റിൽ കൂടുതൽ സമയം ചിലവഴിക്കരുത് എന്ന മാർഗ്ഗനിർദ്ദേശവും കൊടുക്കാം.

7 . ഒന്നോ രണ്ടോ വോളന്റീയർമാർ ഇതൊക്കെ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നോക്കാനായി നിർത്താം.

8. "സ്വകാര്യത എന്നാൽ ആഡംബരം അല്ല, മറിച്ച് ഓരോ പൗരന്റെയും അവകാശമാണ് എന്ന കാര്യം ഓർമ്മപ്പെടുത്താം.

9. മരണ വീട്ടിൽ മൗനം ആണ് കൂടുതൽ ഉചിതം. ആവശ്യമെങ്കിൽ മാത്രം മരിച്ച ആളിന്റെ ബന്ധുക്കളും ആയി, അവർക്ക് ആശ്വാസകരമായ ചുരുക്കം വാക്കുകൾ ഉപയോഗിക്കാം. പാശ്ചാത്യ രാജ്യങ്ങളിൽ ഞാൻ പങ്കെടുത്ത ഫ്യൂണറൽ ചടങ്ങുകളിൽ കണ്ടിട്ടുള്ളത് വളരെ അടുപ്പം ഉള്ളവർ "“I am sorry for your loss (നിങ്ങളുടെ ഈ വലിയ നഷ്ടത്തിൽ എനിക്കും വേദനയുണ്ട്). അല്ലെങ്കിൽ "നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു" എന്ന് പറയുന്നതാണ്. അധികം അടുപ്പം ഇല്ലെങ്കിൽ മൗനമായി കുറച്ചു നിമിഷം നിന്നിട്ട് നിന്നിട്ട് മാന്യമായി തിരികെപ്പോരം.

10. ഏറ്റവും പ്രാധാന്യം ഉള്ളതും, നമ്മൾ പലപ്പോളും മറന്നു പോകുന്നതും ആയ ഒരു കാര്യമാണ്, മരിച്ചു കിടക്കുന്ന ആളിന്റെ സ്വകാര്യത. പ്രതീക്ഷിച്ചുള്ള മരണം ആണെങ്കിൽ ഒരു പക്ഷെ നേരത്തെ പറഞ്ഞിട്ടുണ്ടാവും എങ്ങിനെയാണ് ബോഡി പ്രദർശിപ്പിക്കേണ്ടത് എന്ന്. അത് കൃത്യമായി പാലിക്കുക. ചിലർക്ക് മരണ ശേഷം തന്റെ ബോഡി പ്രദർശിപ്പിക്കാൻ താത്പ്പര്യം കാണില്ല. അങ്ങിനെ ഉള്ളപ്പോൾ 'Closed Casket (അടച്ച ശവപ്പെട്ടി)' എന്ന ആശയം നടപ്പിലാക്കാം. പാശ്ചാത്യ രാജ്യങ്ങളിൽ ഒക്കെ വളരെ പ്രചാരത്തിൽ ഉള്ള ഒരു രീതിയാണ്. തുറന്നു കാണുന്നത് വളരെ അടുപ്പം ഉള്ള ബന്ധുക്കൾക്ക് മാത്രമായി ചുരുക്കാം.

സുരേഷ് - സി - പിള്ള

ഇങ്ങനെ പകൽ കൊള്ള നടത്തിയിട്ടും കെ.എസ് ഇ ബി നഷ്ടത്തിലാണത്രേ
27/06/2024

ഇങ്ങനെ പകൽ കൊള്ള നടത്തിയിട്ടും കെ.എസ് ഇ ബി നഷ്ടത്തിലാണത്രേ

ഇന്ന് (26-6-2024)  #ലോക_ലഹരിമുക്തദിനത്തിൽലഹരിക്കെതിരെ ഒരു ഷോർട്ട് ഫിലിം #ദി_ക്യുവർ സംവിധാനം  #ദീപക്_മലയാറ്റൂർമുഖ്യ വേഷത്...
25/06/2024

ഇന്ന് (26-6-2024) #ലോക_ലഹരിമുക്തദിനത്തിൽ
ലഹരിക്കെതിരെ ഒരു ഷോർട്ട് ഫിലിം
#ദി_ക്യുവർ
സംവിധാനം #ദീപക്_മലയാറ്റൂർ
മുഖ്യ വേഷത്തിൽ #ജിബിൻ_മഞ്ഞപ്ര

23/06/2024

ഈ സൂത്രം കൊള്ളാമല്ലോ?
simple but powerful

ഉന്നത വിജയം നേടിയ സൈലേഷ് പണ്ടാല യുടെ  മകനെ ആദരിച്ചുകാലടി:എം ബി ബി എസ് ഇൽ ഉന്നത വിജയം നേടിയ ഡോ:ആകാശ് പണ്ടാല യെ പ്രസ്സ് ക്...
23/06/2024

ഉന്നത വിജയം നേടിയ സൈലേഷ് പണ്ടാല യുടെ മകനെ ആദരിച്ചു
കാലടി:എം ബി ബി എസ് ഇൽ ഉന്നത വിജയം നേടിയ ഡോ:ആകാശ് പണ്ടാല യെ പ്രസ്സ് ക്ലബ് കാലടി ആദരിച്ചു.കാലടിയിലെ മാധ്യമ പ്രവർത്തകനായ സൈലേഷ് പണ്ടാലയുടേയും അദ്ധ്യാപികയായ മഞ്ചുഷയുടേയും മകനാണ് ആകാശ് പണ്ടാല.കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി,പ്രസ്സ് ക്ലബ് പ്രസിഡൻ്റ് പി.ഐ നാദിർഷ എന്നിവർ ചേർന്ന് ഉപഹാരം നൽകി.സെക്രട്ടറി അരുൺ മുകുന്ദൻ,ട്രഷറർ ഷിഹാബ് പറേലി,പ്രശാന്ത് പാറപ്പുറം,തോമസ് പാടശ്ശേരി,സൈജൂൺ സി കിടങ്ങൂർ, ദേവസിക്കുട്ടി പന്തയ്ക്കൽ, എ.കെ സുരേന്ദ്രൻ, ഹാരിഫ്, പി.വി അജികുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

 #അഭിനന്ദനങ്ങൾ💐💐
23/06/2024

#അഭിനന്ദനങ്ങൾ💐💐

ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സഹിൻ മണ്ടൽ ( 23 ) നെയാണ...
23/06/2024

ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ.

വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സഹിൻ മണ്ടൽ ( 23 ) നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും ചേർന്നാണ് പിടികൂടിയത്. മാറമ്പിള്ളി തിരുവൈരാണിക്കുളം ഭാഗത്തുനിന്നാണ് രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. ബംഗാളിൽ നിന്ന് ട്രെയിൻ മാർഗ്ഗമാണ് കഞ്ചാവ് എത്തിച്ചു കൊണ്ടിരുന്നത്
9000 രൂപയ്ക്ക് ബംഗാളിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് 30,000 രൂപയ്ക്കാണ ഇവിടെ വില്പന നടത്തിയിരുന്നത്. അതിഥി ത്തൊഴിലാളികൾക്കും തദ്ദേശീയരായ യുവാക്കൾക്കിടയിലുമാണ് കച്ചവടം. വിൽപ്പനയ്ക്കായി നിൽക്കുമ്പോഴാണ് പിടികൂടിയത്. പോലീസിനെക്കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എ.എസ്.പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ കെ.
ഷിജി, എസ്.ഐ
ജെയിംസ് മാത്യു , എ.എസ്.ഐ പി.എ
അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ പി. എ ഷംസു ,
മനോജ് കുമാർ ,ടി.എ
അഫ്സൽ, എം.പി
ജിൻസൺ,
ഷൈജു അഗസ്റ്റിൻ,
ബെന്നി ഐസക് തുടങ്ങിയ വരാണ് അന്വേഷണ സംഘത്തിലുള്ളത്.

 #ബിഗ്ബോസ് സീസൺ - 6  #ജിൻ്റോ_ബോഡിക്രാഫ്റ്റിന് ജന്മനാടായ കാലടി മാണിക്യമംഗലത്ത്  എം.എൽ.എ റോജി എം ജോണിൻ്റെ നേതൃത്വത്തിൽഗംഭീ...
18/06/2024

#ബിഗ്ബോസ് സീസൺ - 6 #ജിൻ്റോ_ബോഡിക്രാഫ്റ്റിന് ജന്മനാടായ കാലടി മാണിക്യമംഗലത്ത് എം.എൽ.എ റോജി എം ജോണിൻ്റെ നേതൃത്വത്തിൽ
ഗംഭീര സ്വീകരണം നല്കിയപ്പോൾ 💖💖

17/06/2024

Address

Kalady Town

Alerts

Be the first to know and let us send you an email when Voice Of Kalady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Voice Of Kalady:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share