Women Journalists protest infront of Mangalam Office, Kochi
വൈറ്റില പൊന്നുരുന്നിയിലെ മദ്യശാലയ്ക്കെതിരായ സമരത്തില്‍ സംഘര്‍ഷം:
സമരക്കാര്‍ക്കു നേരേ ജീവനക്കാരുടെ പ്രയോഗിച്ചത് വെടിയുണ്ടകളല്ല, മൂത്രം
കൊച്ചി: വൈറ്റിലയിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യശാല പൊന്നുരുന്നി ചെട്ടിച്ചിറയിലേക്ക് മാറ്റി സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ സമരത്തിനിടെ സംഘര്‍ഷം. ഹൈബി ഈഡന് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന ഉപരോധസമരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഔട്ട്ലെറ്റിന്റെ ഷട്ടറിടാന്‍ സമരക്കാര്‍ തുടങ്ങിയതോടെ ജീവനക്കാര്‍ തടയുകയായിരുന്നു. ഇതിനിടെ എംഎല്‍എയ്ക്കും സമരക്കാര്‍ക്കുമെതിരെ ജീവനക്കാര്‍ മൂത്രം കുപ്പിയിലാക്കി തളിച്ചതോടെ സംഘര്‍ഷം രൂക്ഷമായി.
തുടര്‍ന്ന് നാട്ടുകാരും കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷം രൂക്ഷമായതോടെ സിറ്റി പോലീസ് കമ്മീഷണര്‍ എം.പി ദിനേശിന്റെയും ഡിസിപി യതീഷ് ചന്ദ്രയുടെയും നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. പോലീസ് ഇടപെട്ട് സമരക്കാരെ കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ചു.
മൂത്രം തളിച്ച ജീവനക്കാരെ പുറത്താക്കണെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ ഇത്തരത്തില്‍ സംസ്കാരമില്ലാത്ത പ്രവൃത്തി ചെയ്തിട്ടില്ലെന്ന്് ജീവനക്കാര്‍ പറയുന്നു. വൈറ്റില ജംക്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യശാല കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൊന്നുരുന്നിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. അന്നു മുതല്‍ തന്നെ പ്രദേശവാസികളും വിവിധ രാഷ്ട്രീയ കക്ഷികളും ഇതിനെതിരേ രംഗത്തുവന്നിരുന്നു. മദ്യശാല തുടങ്ങുന്നതിന് പ്രദേശവാസികളുടെ നോണ്‍ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ലെന്ന് റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു. മദ്യശാലയ്ക്കു മുന്നിലായി
ആംഗന്‍വാടിയും പ്രാഥമികാരോഗ്യ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.
സമരം കൂടുതല്‍ ശക്തമാക്കുമെന്നും മദ്യശാല പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും നാട്ടുകാരും രാഷ്ട്രീയ പ്രവര്‍ത്തകരും പറയുന്നു. സ്ഥലത്ത്് വന്‍ പോലീസ് സംഘം നിലുറപ്പിച്ചിട്ടുണ്ട്.