QUADIR BENDICHAL

  • Home
  • QUADIR BENDICHAL

QUADIR BENDICHAL "അറിയാനെനിക്കുണ്ടേറെ
അറിഞ്ഞതിനേക്കാളുമേറെയേറെ"

28/05/2024

ഉപകാര പ്രദമായ ചെറിയ ടെക്‌നിക്..

17/05/2024

മലയാളികളുടെ വിവേചനരാഹിത്യം, ഐക്യമത്യം , പരോപകാരം എന്നിവയെ കുറിച്ച് ഒമാനി എഴുത്തുകാരന്റെ വിലയിരുത്തൽ...

പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അഹ്സം ഹജ്ജിന്റെ ഭാഗമായി "മുസ്‌ഥലിഫ യിൽ",മയക്കത്തിന്നിടയിൽ ആരോ പകർത്തിയത്..
29/06/2023

പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അഹ്സം ഹജ്ജിന്റെ ഭാഗമായി "മുസ്‌ഥലിഫ യിൽ",മയക്കത്തിന്നിടയിൽ ആരോ പകർത്തിയത്..

വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി.(കേരള പോലിസ് )
25/06/2023

വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി.
(കേരള പോലിസ് )

*എ ഐ ക്യാമറകള്‍ ഏപ്രില്‍ 20 മുതല്‍; 14 ജില്ലകളിലായി 675 ക്യാമറകള്‍; പിഴ ഇങ്ങനെ*റോഡ് സുരക്ഷയുടെ ഭാഗമായി ഏപ്രില്‍ 20 മുതല്...
19/04/2023

*എ ഐ ക്യാമറകള്‍ ഏപ്രില്‍ 20 മുതല്‍; 14 ജില്ലകളിലായി 675 ക്യാമറകള്‍; പിഴ ഇങ്ങനെ*

റോഡ് സുരക്ഷയുടെ ഭാഗമായി ഏപ്രില്‍ 20 മുതല്‍ 14 ജില്ലകളിലായി 675 എഐ ക്യാമറകള്‍വഴി ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കാത്തവര്‍ക്ക് പിഴയിട്ടു തുടങ്ങും.

അന്നുമുതല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ പിവിസി കാര്‍ഡിലേക്ക് മാറും. ഇത് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റുമായി ബന്ധിപ്പിക്കും. നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കാര്‍ഡിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്ബോള്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയാനാകും.

പിഴ ഇങ്ങനെ

ഹെല്‍മറ്റില്ലാത്ത യാത്ര - 500 രൂപ

രണ്ടാംതവണ - 1000രൂപ

ലൈസന്‍സില്ലാതെയുള്ള യാത്ര -5000രൂപ

ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം - 2000രൂപ

അമിതവേഗം - 2000രൂപ

മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ - ആറുമാസം തടവ് അല്ലെങ്കില്‍ 10000 രൂപ

രണ്ടാംതവണ - രണ്ട് വര്‍ഷം തടവ് അല്ലെങ്കില്‍ 15000 രൂപ

ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ - മൂന്നുമാസം തടവ് അല്ലെങ്കില്‍ 2000രൂപ

രണ്ടാംതവണ - മൂന്നു മാസം തടവ് അല്ലെങ്കില്‍ 4000 രൂപ

ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ - 1000രൂപ

സീറ്റ് ബെല്‍റ്റില്ലെങ്കില്‍ ആദ്യതവണ -500രൂപ

ആവര്‍ത്തിച്ചാല്‍ - 1000രൂപ

ജനന സർട്ടിഫിക്കറ്റ് (BIRTH CERTIFICATE ) ഏത് പ്രായത്തിലും ലഭ്യമാണ്. അപേക്ഷിക്കുകhttps://youtu.be/MxRKBThCkSs
18/09/2022

ജനന സർട്ടിഫിക്കറ്റ് (BIRTH CERTIFICATE ) ഏത് പ്രായത്തിലും ലഭ്യമാണ്. അപേക്ഷിക്കുക
https://youtu.be/MxRKBThCkSs

15/07/2022

മക്ക ഗ്രാൻഡ്‌ മസ്ജിദ് : ചില അറിവുകൾ

100 ബില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച ഭൂമിയിലെ ഏറ്റവും ചെലവേറിയ കെട്ടിടങ്ങളുടെ പട്ടികയിൽ മക്കയിലെ ഗ്രാൻഡ് മോസ്‌ക് ഒന്നാം സ്ഥാനത്താണ്.

വലിപ്പം: ഒരു ദശലക്ഷം (1,000,000) ചതുരശ്ര മീറ്റർ

🕋രണ്ട് (2) ദശലക്ഷം ആളുകളെ ഉൾക്കൊള്ളാൻ കഴിയും
🕋പ്രതിവർഷം ഇരുപത് (20) ദശലക്ഷം സന്ദർശകരെ സ്വീകരിക്കുന്നു
🕋ഇരുപത്തിനാല് (24) മണിക്കൂർ തുറന്നിരിക്കുന്നു. 1400 വർഷത്തിലേറെയായി ഇത് പൂർണ്ണമായും അടച്ചിട്ടില്ല
🕋1800 ക്ലീനർമാർക്ക് 40 ഇലക്ട്രിക് സാനിറ്ററി ക്ലീനിംഗ് കാറുകളുണ്ട്
🕋തുറന്ന മുറ്റം വൃത്തിയാക്കാൻ 60 ഇലക്ട്രിക് സാനിറ്ററി മെഷീനുകൾ ഉണ്ട്
🕋2000 സാനിറ്ററി ബാരലുകൾ പരിസരത്ത് വ്യാപിച്ചുകിടക്കുന്നു
🕋 40000 പരവതാനികളാൽ പൊതിഞ്ഞ നില (ജിദ്ദയ്ക്കും മക്കയ്ക്കും ഇടയിലുള്ള ദൂരത്തേക്കാൾ നീളം (79 കി.മീ))

🕋13000 ടോയ്‌ലറ്റുകൾ, ദിവസവും നാല് (4) തവണ/6 മണിക്കൂർ വൃത്തിയാക്കി
🕋25000 വാട്ടർ ഡിസ്പെൻസറുകൾ (ലോകത്തിലെ ഏറ്റവും വലിയ ജലവിതരണ സംവിധാനങ്ങളിൽ ഒന്ന്)
കുടിവെള്ളത്തിന്റെ 100 റാൻഡം സാമ്പിളുകൾ ദിവസവും പരിശോധിക്കുന്നു
🕋സംസം കിണറിൽ നിന്നുള്ള അധിക ജലം 1,700,000 (1.7 ദശലക്ഷം), വാട്ടർ ബോട്ടിലുകൾ (10 ലിറ്റർ ശേഷി) സംഭരണ ​​ടാങ്കുകളിലാണ് സംഭരിക്കുന്നത്.
🕋HARAMAIN പാരായണ സേവനം: ഖുർആൻ പാരായണം പ്രക്ഷേപണം ചെയ്യുക; 24/7; ഖുറാൻ പാരായണത്തിന്റെ അംഗീകൃത പത്ത് (10) രീതികൾ ഉപയോഗിച്ചുള്ള പാരായണം; 180 രാജ്യങ്ങളിലായി 500,000 (അര ദശലക്ഷം) എപ്പിസോഡുകൾ മൂന്ന് (3) വർഷത്തിനുള്ളിൽ സംപ്രേക്ഷണം ചെയ്തു.
🕋2,000-ത്തിലധികം സുരക്ഷാ നിക്ഷേപ ബോക്സുകൾ (വ്യക്തിഗത വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കാൻ)
🕋നൂറുകണക്കിന് എയർ കണ്ടീഷനിംഗ് യൂണിറ്റുകൾ (തണുപ്പിക്കുന്നതിനായി) മസ്ജിദിനുള്ളിൽ ചിതറിക്കിടക്കുന്നു.
🕋മസ്ജിദിന്റെ തറ വെളിച്ചവും ചൂടും പ്രതിഫലിപ്പിക്കുന്നതിനാൽ പരിസരത്തെ ചൂടിന്റെ നിയന്ത്രണം മെച്ചപ്പെടുത്തുന്നു.
🕋പള്ളിയുടെ ഏത് ഭാഗത്തിന്റെയും സ്ഥാനം കാണിക്കാൻ കഴിയുന്ന ഇലക്ട്രോണിക് ടൂർ ഗൈഡ് ആപ്ലിക്കേഷൻ.
🕋വിശദവും വളരെ കാര്യക്ഷമവുമായ ഓഡിയോ സിസ്റ്റം:
🕋ഗ്രാൻഡ് മോസ്‌കിലെ സൗണ്ട് സിസ്റ്റം ലോകത്തിലെ ഏറ്റവും വലുതും സങ്കീർണ്ണവുമായ ശബ്ദ സംവിധാനങ്ങളിൽ ഒന്നാണ്,
ഓഡിയോ സിസ്റ്റം പിശക് മാർജിൻ: 0%
6000 സ്പീക്കറുകൾ
നാല് (4) വ്യത്യസ്ത ഓഡിയോ സിസ്റ്റങ്ങൾ
അമ്പത് (50) സൗണ്ട് എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥർ
🕋ഖുർആനിന്റെ പകർപ്പുകൾ 65 വ്യത്യസ്ത ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു
🕋ഓരോ വെള്ളിയാഴ്ച പ്രഭാഷണത്തിന്റെയും അഞ്ച് (5) വ്യത്യസ്ത ഭാഷകളിലേക്ക് വിവർത്തനം ചെയ്യുക

🕋വികലാംഗർക്കുള്ള സേവനങ്ങൾ/സൗകര്യങ്ങൾ

🕋10,000 സാധാരണ വീൽചെയറുകൾ ഉപയോഗത്തിന് ലഭ്യമാണ്, സൗജന്യമായി, 400 ഇലക്ട്രോണിക് ഗൈഡഡ് വീൽചെയറുകൾ ലഭ്യമാണ്, ഓട്ടോമാറ്റിക് വീൽചെയറുകൾ (2 ചക്രങ്ങളും 3 വീലുകളും)

🕋റമദാൻ പ്രത്യേക സേവനങ്ങൾ

റമദാനിലുടനീളം എല്ലാ ദിവസവും നോമ്പ് തുറക്കുന്നതിന് 🕋4 ദശലക്ഷം സൗജന്യ ഭക്ഷണം
🕋5,000,000 ഈത്തപ്പഴം (വിത്ത് ഉപേക്ഷിച്ചത്) റമദാനിൽ എല്ലാ ദിവസവും പള്ളി പ്രദേശത്ത് വിതരണം ചെയ്യുന്നു
🕋നോമ്പ് തുറന്നതിന് ശേഷം, മഗ്‌രിബ് നമസ്‌കാരത്തിനുള്ള സ്ഥലം വൃത്തിയാക്കാനുള്ള ഭക്ഷണവും ഉപകരണങ്ങളും നീക്കം ചെയ്യുക (സല്ലഹ്) രണ്ട് മിനിറ്റിനുള്ളിൽ മാത്രം.

സുബ്ഹാനല്ലാഹ്.

ഇന്ന് കണ്ട രസകരമായ ഒരു പോസ്റ്റ്.(അനുകരിക്കരുത്. Just for fun )നിങ്ങൾ ഇഷ്ടപ്പെടുന്നതെല്ലാം കഴിക്കുക .കാരണം നിങ്ങൾ എന്നായാ...
16/06/2022

ഇന്ന് കണ്ട രസകരമായ ഒരു പോസ്റ്റ്.
(അനുകരിക്കരുത്. Just for fun )

നിങ്ങൾ ഇഷ്ടപ്പെടുന്നതെല്ലാം കഴിക്കുക .

കാരണം നിങ്ങൾ എന്നായാലും ഒരുദിവസം മരിക്കും..

മോട്ടിവേഷണൽ സ്പീച്ചുകളും മെസ്സേജുകളും നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്..

*രസകരമായ ഒരു രഹസ്യം
ശ്രദ്ധിക്കുക

1. ട്രെഡ്‌മില്ലിന്റെ ഉപജ്ഞാതാവ് 54-ാം വയസ്സിൽ മരിച്ചു

2. ജിംനാസ്റ്റിക്സ് കണ്ടുപിടിച്ചയാൾ 57 ആം വയസ്സിൽ മരിച്ചു

3. ലോക ബോഡിബിൽഡിംഗ് ചാമ്പ്യൻ 41 ആം വയസ്സിൽ അന്തരിച്ചു

4. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ *മറഡോണ* 60 ആം വയസ്സിൽ അന്തരിച്ചു.

*പക്ഷേ*

5. *കെ‌എഫ്‌സി* കണ്ടുപിടുത്തക്കാരൻ 94 വയസ്സുവരെ ജീവിച്ചു..

6. *നൂറ്റെല്ല ബ്രാൻഡിന്റെ* കണ്ടുപിടുത്തക്കാരൻ 88 വയസ്സു് വരെ ജീവിച്ചു..

7 .സിഗരറ്റ് നിർമ്മാതാവായ *വിൻസ്റ്റൺ* 102 വയസ്സുവരെ ജീവിച്ചു..

8 .*ഓപിയം* കണ്ടുപിടിച്ചയാൾ 116 ആം വയസ്സിൽ ഭൂകമ്പത്തിലാണ് മരിച്ചത്..

9. *ഹെന്നസി* കണ്ടുപിടുത്തക്കാരൻ 98 വയസ്സുവരെ ജീവിച്ചു..

10 സദാ സമയവും
സിഗരറ്റ് വലിച്ചിരുന്ന കൊടിഞ്ഞി പനക്കത്തായം സ്വദേശി *പി പി മുഹമ്മദ് കുട്ടി മാസ്റ്റർ* തൊണ്ണൂറ്റി നാലാം വയസ്സിൽ
മരിച്ചു

*വ്യായാമം ആയുസ്സ് നീട്ടുന്നു എന്ന നിഗമനത്തിലെത്തിയതിൽ വലിയ കാര്യമൊന്നുമില്ല*

*ജീവൻ്റെ തുടക്കവും ഒടുക്കവും ജീനുകളുടെ കൈയിലാണ്..*

*മുയൽ എല്ലായ്പ്പോഴും മുകളിലേക്കും താഴേക്കും ചാടിയാണ് ജീവിക്കുന്നത്, പക്ഷേ ഇതിൻ്റെ ആയുസ്സ് 2 വർഷമാണ്.. ! വ്യായാമം ചെയ്യാത്ത ആമ 400 വർഷം വരെ ജീവിക്കുന്നു..!!

*അതിനാൽ ജീവിതത്തിൽ കൂടുതൽ സമ്മർദ്ദം എടുക്കാതിരിക്കുക.. ആവശ്യത്തിന് വിശ്രമിക്കുക.. മനസ്സ് തണുപ്പിക്കുക.. ശാന്തമായിരിക്കുക, ഭക്ഷണം കഴിക്കുക, നിങ്ങൾക്ക് കിട്ടിയ ജീവിതം ആസ്വദിക്കുക..
വലിയ കാര്യങ്ങൾ ആലോചിച്ച് തല പുണ്ണാക്കുകയോ സങ്കടപ്പെടുകയോ ചെയ്യാതിരിക്കുക*
*ജീവിച്ചിരിക്കുന്നവർക്കുള്ളതാണ് ജീവിതമെന്ന് മനസ്സിലാക്കി സന്തോഷത്തോടെ ജീവിക്കുക....*
കടപ്പാട്.

https://m.youtube.com/watch?v=7I666AC81wc&feature=share വീടുകൾ തമ്മിൽ അതിരുകളില്ലാത്ത പുഴകളും, വയലുകളും, മരങ്ങളും നിറഞ്ഞ...
09/06/2022

https://m.youtube.com/watch?v=7I666AC81wc&feature=share

വീടുകൾ തമ്മിൽ അതിരുകളില്ലാത്ത പുഴകളും, വയലുകളും, മരങ്ങളും നിറഞ്ഞ പഴയ കാല കേരളത്തെക്കുറിച്ചുള്ള മനോഹരമായ വരികൾ..

കേരളത്തെക്കുറിച്ചുള്ള മനോഹരമായ വരികൾ. #അന്നുംപലമതമുണ്ടാർന്നേ #കവിതകൾ

https://youtu.be/TV-70zc5gigകാസറഗോട്ടേ കല്യാണ ഫോട്ടോകൾ പങ്കെടുത്ത പ്രമുഖർ
22/05/2022

https://youtu.be/TV-70zc5gig
കാസറഗോട്ടേ കല്യാണ ഫോട്ടോകൾ പങ്കെടുത്ത പ്രമുഖർ

ഇണ്ടി ഹാജിയുടെ കല്യാണത്തിലെ ഫോട്ടോസ്, മംഗലാപുരത്തെ പ്രമുഖ വ്യവസായി ഏനപ്പോയ അബ്ദുല്ല കുഞ്ഞി, ബദ്രിയ അന്ത്കാർച.....

പെട്രോൾ പമ്പിലെ സൗജന്യ സേവനങ്ങൾ ഇന്ധന സ്റ്റേഷനുകളിൽ നിയമപ്രകാരം നൽകേണ്ട സൗജന്യ സേവനങ്ങൾ 1. ഗുണനിലവാരവും അളവും പരിശോധനയും...
16/05/2022

പെട്രോൾ പമ്പിലെ സൗജന്യ സേവനങ്ങൾ

ഇന്ധന സ്റ്റേഷനുകളിൽ നിയമപ്രകാരം നൽകേണ്ട സൗജന്യ സേവനങ്ങൾ

1. ഗുണനിലവാരവും അളവും പരിശോധനയും: നിറയ്ക്കുന്ന ഇന്ധനത്തിന്റെ ഗുണമേന്മയിൽ സംശയം തീർക്കാൻ ഏത് പെട്രോൾ പമ്പിലും പെട്രോളിനും ഡീസലിനും വേണ്ടിയുള്ള ഫിൽറ്റർ പേപ്പർ ടെസ്റ്റ് ആവശ്യപ്പെടാം. അളവ് പരിശോധിപ്പിക്കുകയും ചെയ്യാം.

2.പ്രഥമ ശുശ്രൂഷ കിറ്റ്: റോഡ് അപകടങ്ങൾ സർവ സാധാരണമായ സാഹചര്യത്തി‍ൽ പെട്രോൾ ബങ്കുകളിൽ കരുതലായി പ്രഥമ ശുശ്രൂഷ കിറ്റ് ഉണ്ടാവണം. അപകടത്തി‍ൽപ്പെട്ടയാളെ സഹായിക്കാൻ കഴിയുന്ന നിലയിൽ പൂർണമായ പ്രഥമ ശുശ്രൂഷ കിറ്റ് ആയിരിക്കണം. സഹായം തേടി വരുന്നവർക്ക് ഇത് സൗജന്യമായി നൽകണം.

3. ഫോൺ കോൾ സൗകര്യം: വാഹനാപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലും ഇരയാകുന്നവരുടെ ബന്ധുക്കളെയും മറ്റും സഹായത്തിനു വിളിക്കാൻ പെട്രോൾ ബങ്കുകളിൽ സൗജന്യ ഫോൺ കോൾ അനുവദിക്കണം.

4. ശുചിമുറികൾ: ഏതു യാത്രക്കാർക്കും ഉപയോഗിക്കുന്നതിന് വൃത്തിയുള്ള ശുചിമുറികൾ നിർബന്ധമാണ്. ദിവസവും ഇതിന്റെ ശുചിത്വം ഉറപ്പു വരുത്തണം.

5. കുടിക്കാൻ ശുദ്ധജലം : ഇവിടെ നിന്നു കുടിക്കാൻ വെള്ളം നൽകണം. കുപ്പികളിൽ വെള്ളം നിറച്ചു കോണ്ടു പോകാനും അനുവദിക്കണം.

6. വാഹനങ്ങളുടെ ടയറുകളിൽ സൗജന്യമായി കാറ്റ് നിറയ്ക്കാനുള്ള സൗകര്യം.

Pepsi,7UP നിർമ്മാണം ഫാക്ടറിയിൽ.https://youtu.be/RbdzOsM2Zo4
06/05/2022

Pepsi,7UP നിർമ്മാണം ഫാക്ടറിയിൽ.

https://youtu.be/RbdzOsM2Zo4

പെപ്സി,7UP നിർമ്മാണം, ഫാക്ടറിയിൽ.. manufacture

https://youtu.be/cROoyFiG1Gkസന്തോഷ്‌ട്രോഫി : കേരള - കർണ്ണാടക സെമിയിൽ കേരളത്തിന്റെ 10 ഗോളുകൾ.പകരക്കാരനായിറങ്ങിയ നിലമ്പൂർ ...
29/04/2022

https://youtu.be/cROoyFiG1Gk

സന്തോഷ്‌ട്രോഫി : കേരള - കർണ്ണാടക സെമിയിൽ കേരളത്തിന്റെ 10 ഗോളുകൾ.
പകരക്കാരനായിറങ്ങിയ നിലമ്പൂർ സ്വദേശി ജെസിന്റെ ഫുട്ബോൾ മാസ്മരികത.

സന്തോഷ്‌ ട്രോഫി : കേരള - കർണ്ണാടക സെമിയിൽ പിറന്ന 10 ഗോളുകൾ. കേരള,7 കർണ്ണാടക 3.

റംസാൻ ചിന്തകൾമുഹമ്മദ്‌ നബി : ബുദ്ധിമുട്ടുള്ള മന്ത്രോചാരണങ്ങളുടെ രചയിതാവ്.*വി. പ്രഭാകരൻ .*   പ്രവാചകൻ മുഹമ്മദ്(ﷺ)എന്നെ ഒര...
14/04/2022

റംസാൻ ചിന്തകൾ
മുഹമ്മദ്‌ നബി : ബുദ്ധിമുട്ടുള്ള മന്ത്രോചാരണങ്ങളുടെ രചയിതാവ്.
*വി. പ്രഭാകരൻ .*

പ്രവാചകൻ മുഹമ്മദ്(ﷺ)എന്നെ ഒരിക്കലും സ്വാധീനിച്ചിരുന്നില്ല.. എനിക്ക് നബിയോട് പ്രത്യേകിച്ച് ഒരു ഇഷ്ടവും ഉണ്ടായിരുന്നില്ല.. എനിക്ക് ചെയ്യാന്‍ മടി ഉള്ള കാര്യങ്ങള്‍ ചെയ്യാന്‍ മാത്രം പഠിപ്പിച്ചു തന്ന ഒരു ആത്മീയ നേതാവ്.. അതിലപ്പുറം നബി എനിക്കാരുമായിരുന്നില്ല.. പക്ഷെ അന്നും പലരും നബിയെ പ്രാണനെ പോലെ സ്നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.. പക്ഷെ എന്തിനു എന്ന ചോദ്യത്തിന് ആരും കൃത്യമായി ഒരു ഉത്തരം നല്‍കിയിരുന്നില്ല.. 'നമ്മുടെ നബിയല്ലേ, നമ്മള്‍ സ്നേഹിക്കണ്ടേ' എന്ന തികച്ചും യുക്തിരഹിതമായ ഒരു സ്നേഹം മാത്രം.. .

ഞാനെന്ന ആ ഇരുപതുകാരന്‍ അന്ന് വീരനായകന്മാര്‍ക്ക് പിറകിലായിരുന്നു.. ഹീറോസിനെ മനസ്സില്‍ കൊണ്ട് നടക്കാനായിരുന്നു എനിക്കിഷ്ടം. ഭഗത് സിംഗ് മുതല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വരെയുള്ളവരും ഷെര്‍ലക് ഹോംസ് മുതല്‍ മംഗലശ്ശേരി നീലകണ്ഠന്‍ വരെയുള്ളവരും അന്നെന്റെ ഹീറോസ് ആയിരുന്നു.. എന്നിട്ടും നബി എനിക്കൊരു ഹീറോ അല്ലായിരുന്നു. കുറെ ആചാരങ്ങള്‍ ചെയ്യാന്‍ പഠിപ്പിച്ച, എനിക്ക് മനപാഠം ആക്കാന്‍ ബുദ്ധിമുട്ടുള്ള മന്ത്രോച്ചാരണങ്ങളുടെ രചയിതാവ് മാത്രം.. പള്ളിയുടെ ഒരു മൂലയില്‍ തസ്ബീഹ് മാലയില്‍ മന്ത്രങ്ങള്‍ ചൊല്ലിയിരിക്കുന്ന ഒരു സന്യാസി.

പിന്നീടെന്ന്‍ മുതലാണ്‌ നബി എനിക്കൊരു ഹീറോ ആയി മാറിയത്? ആ നാമം കേള്‍ക്കുമ്പോള്‍ പോലും എന്റെ കൈകള്‍ രോമാഞ്ചംഅണിയാന്‍ തുടങ്ങിയത്?
---------
പലരെയും എന്ന പോലെ എന്നെയും ഇസ്ലാമിലേക്ക് ആകര്‍ഷിച്ചത് ഖുര്‍ആന്‍ തന്നെയാണ്.. ഖുര്‍ആന്റെ ആ കമാന്റിംഗ് പവര്‍, വിപ്ലവവിമോചനആദര്‍ശങ്ങള്‍, ഹീറോയിസങ്ങളും പഞ്ച് ഡയലോഗുകളും വിപ്ലവങ്ങളും എല്ലാം ഏറെ ഇഷ്ടപ്പെടുന്ന ആ ഇരുപതുകാരന് ഇറെസിസ്റ്റിബിള്‍ തന്നെ ആയിരുന്നു.. ഖുര്‍ആനു ശേഷം ഞാന്‍ വായിക്കുന്ന ഒരു ഇസ്ലാമികഗ്രന്ഥം 'ഫാറൂഖ് ഉമര്‍' എന്ന ഉമറിന്റെ ചരിത്രമായിരുന്നു.. അത് വായിക്കുമ്പോള്‍.. ഇത് വരെ കാണാത്ത, അറിയാത്ത തരത്തിലുള്ള ഒരു ഹീറോ.. എന്റെ റൊമാന്റിക്‌ ഭാവനകള്‍ ഒരിക്കലും സങ്കല്പ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള സദ്‌ഭരണവും നീതിനിര്‍വ്വഹണവും. എന്റെ മനസ്സില്‍ അത് വരെ ഉണ്ടായിരുന്ന എല്ലാ നായകന്മാര്‍ക്കും മേലെ ഉമര്‍ ജ്വലിച്ചു നിന്നു.. ഞാന്‍ ഒരു കട്ട ഉമര്‍ ഫാന്‍ ആയി എന്ന് തന്നെ പറയാം..

പിന്നെ ഞാന്‍ വായിച്ച പുസ്തകം ഖാലിദിനെ കുറിച്ചായിരുന്നു.. മരുഭൂമിയുടെ പരുക്കന്‍ മണ്ണില്‍ പിറന്ന ഈ അറബിമുഷ്കന്റെ വാള്‍തലപ്പുകള്‍ റോമാ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ തകര്‍ത്തെറിയുന്നത് ഞാന്‍ അത്ഭുതത്തോടെ മാത്രമാണ് വായിച്ചത്..
ഹേയ്.. നോക്കൂ.. എന്റെ മനസ്സിനെ കീഴടക്കിയ രണ്ടു വീരനായകന്മാര്‍.. അത് വരെ ഞാന്‍ കൊണ്ടുനടന്നിരുന്ന എല്ലാ ഹീറോസിനെയും നിഷ്പ്രഭരാക്കിയ പുലിക്കുട്ടികള്‍..

ബട്ട്‌, സീ, ഇവര്‍ രണ്ടു പേരും ഒരു നേതാവിന്റെ അനുയായികള്‍ മാത്രമാണ്.. എന്ന് വച്ചാല്‍ എന്റെ മനസ്സിലെ എല്ലാ ഹീറോസിനെയും കടത്തിവെട്ടി ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന ഈ രണ്ടു ഹീറോസിന് ഒരു ഹീറോ ഉണ്ട്.. ഇവര്‍ ഇത്രമാത്രം ഉണ്ടെങ്കില്‍ അദ്ദേഹം എത്ര മാത്രം ആയിരിക്കും..? പക്ഷെ അറിഞ്ഞ കഥകളിലെ ആ മനുഷ്യന്‍ ഒരു ഹീറോ അല്ലായിരുന്നല്ലോ.. ഉക്കാള ചന്തയിലെ ഗുസ്ഥിപിടിത്തക്കാരനെ ഖലീഫ ഉമര്‍ ആക്കി മാറ്റാന്‍ മാത്രം കഴിവുള്ള, ഖാലിദിനെ സൈഫുല്ലാഹ് ആക്കി മാറ്റാന്‍ മാത്രം മികവുള്ള ആളായിരുന്നോ?

പ്ലീസ് കം റ്റു മി.. സീ, മൈ ഹാര്‍ട്ട്‌ ഈസ്‌ എക്സ്ട്രീംലി വെയ്റ്റിംഗ് ഫോര്‍ എന്‍ അക്കമ്പ്ലിഷ്ഡ് ഹീറോ ഫോര്‍ ഏജസ്.. ഇഫ്‌ യൂ ആര്‍ ദാറ്റ് വണ്‍, പ്ലീസ്... എവിടെയാണ് അങ്ങ് ഒളിച്ചിരിക്കുന്നത്..? ഇന്ന് വരെ കേട്ട പണ്ഡിതപുരോഹിതന്മാരുടെ വാഗ്ദ്ദോരണികളില്‍ ഇടം കൊടുക്കാതെ അങ്ങയുടെ വീരചരിതങ്ങള്‍ ഏത് പുസ്തകത്താളുകളിലാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത്.?
ഓ ഗോഡ്.. പ്ലീസ് ഷോ മി മൈ റിയല്‍ ഹീറോ..
--------------------------------------------
"How one man single handedly, could weld warring tribes and wandering Bedouins into a most powerful and civilized nation in less than two decades."
തോമസ്‌ കാര്‍ലൈലിന്റെ ഈ ചോദ്യം എന്‍റെത് കൂടിയായിരുന്നു.. എങ്ങനെയാണ് ഒരു മനുഷ്യന്‍ ഒറ്റയ്ക്ക്, യുദ്ധക്കൊതിയന്മാരും ബദവികളുമായ ഗോത്രവര്‍ഗമനുഷ്യരെ ലോകം കണ്ട ഏറ്റവും ശക്തവും നാഗരികവുമായ ഒരു രാഷ്ട്രം ആക്കി മാറ്റിയെടുത്തത്, അതും വെറും രണ്ടു പതിറ്റാണ്ട് കൊണ്ട്? അണ്‍ബിലീവബിള്‍..

കാര്‍ലൈലിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ 'സ്വന്തം കൈ കൊണ്ട് വസ്ത്രങ്ങള്‍ തുന്നിയിരുന്ന ഈ മനുഷ്യന്‍ അനുസരിക്കപ്പെട്ടത് പോലെ ലോകത്ത് കിരീടം വച്ച ഒരു ചക്രവര്‍ത്തിയും അനുസരിക്കപ്പെട്ടിട്ടില്ല'. അതിനു മാത്രം ഈ മനുഷ്യന്‍ ആരാണ്? ലോകത്ത് ഇദ്ദേഹം സ്നേഹിക്കപ്പെട്ടത് പോലെ മറ്റൊരു മനുഷ്യനും സ്നേഹിക്കപ്പെട്ടിട്ടില്ല.. ഉഹുദിന്റെ രണാങ്കണത്തില്‍ നബിക്ക് നേരെ വരുന്ന അസ്ത്രങ്ങള്‍ സ്വന്തം മാറ് കൊണ്ട് തടയാന്‍ അനുയായികള്‍ മത്സരിക്കുകയായിരുന്നു. നബിയുടെ നെഞ്ചോട്‌ ചേര്‍ന്ന് മരിച്ചു വീഴുമ്പോഴും അവര്‍ പുഞ്ചിരിക്കുന്നു.. ഹുബൈബിനെ പിടിച്ചു കെട്ടി അയാളുടെ ശരീരത്തില്‍ നിന്നും മാംസകഷ്ണങ്ങള്‍ അറുത്തെടുക്കുമ്പോള്‍ ശത്രുക്കള്‍ ചോദിച്ചു.. 'ഹുബൈബ്, നിന്റെ ഈ സ്ഥാനത്ത് മുഹമ്മദ്‌ ആവുകയും അങ്ങനെ നീ നിന്റെ കുടുംബത്തോടൊപ്പം സുഖമായി കഴിയുന്നതും ആലോചിച്ചു നോക്കൂ..' വേദന കൊണ്ട് പ്രാണന്‍ വിടുമ്പോഴും ഹുബൈബ് നല്‍കിയ മറുപടി 'എന്റെ നബിയുടെ ദേഹത്ത് ഒരു പോറല്‍ എങ്കിലും വീഴുന്നത് തടയാന്‍ എന്റെ കുടുംബത്തെ മുഴുവന്‍ ബലി കഴിക്കാന്‍ ഞാന്‍ തയ്യാറാണ്' എന്നായിരുന്നു.. ഇങ്ങനെയാണ് ഒരു ജനത നബിയെ സ്നേഹിക്കുന്നത്.. ഇത്രയധികം മനുഷ്യരാല്‍ സ്നേഹിക്കപ്പെടാന്‍ മാത്രം നബിക്കുള്ള പ്രത്യേകത എന്താണ്? ആ ചോദ്യത്തിന്റെ ഉത്തരത്തിലാണ് നബിയുടെ ഹീറോയിസം കിടക്കുന്നതും..

ലോകം ഒന്നടങ്കം ഏകാധിപതികളും അക്രമികളും അധിനിവേഷകരും ചേര്‍ന്നു പങ്കിട്ടെടുത്ത കാലത്ത്, എല്ലാ സ്വേച്ചാതിപതികളെയും തന്റെ ചൂണ്ടുവിരലില്‍, ദൈവമല്ലാത്ത എല്ലാ ശക്തികളെയും നിഷേധിച്ച തന്റെ ഒരൊറ്റ മുദ്രാവാക്യത്തില്‍ സ്ഥബ്ദരാക്കി നിര്‍ത്തിയ റോറിംഗ് ലയണ്‍.. ലോകത്ത് ആരും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഒരു മരുഭൂമിയില്‍ ജനിച്ച അനാഥന്‍, പിന്നിയ പാദരക്ഷകളും കീറിതുന്നിയ വസ്ത്രങ്ങളും ധരിച്ച ഇടയന്‍, പക്ഷെ ഓരോ യവനചക്രവര്‍ത്തിമാരോടും പേര്‍ഷ്യന്‍ രാജാക്കന്മാരോടും അവരെന്താണ് ചെയ്യേണ്ടത് എന്ന് അങ്ങോട്ട്‌ പറഞ്ഞു കൊടുത്തു.. ആരെയും കൂസാത്ത മരുഭൂമിയുടെ പുത്രന്‍.. ലോകത്തെ സര്‍വ്വവിധ ചൂഷകരുടെയും വരേണ്യവര്‍ഗങ്ങളുടെയും മോസ്റ്റ്‌ വിയേഡര്‍ നൈറ്റ്മെയര്‍.. ദി വാലറസ്‌ വാരിയര്‍.. ദി സ്ട്രെന്യുസ് റെവൊലൂഷണിസ്റ്റ്.. ദി വണ്‍ ആന്‍ഡ്‌ ഒണ്ലി മുഹമ്മദ്‌ റസൂലുല്ലാഹ്.. ദി ഹീറോ..!

-----------
നബി ജനിക്കുമ്പോള്‍ അനാഥനായിരുന്നു, മരിക്കുമ്പോള്‍ അറേബ്യയുടെ ഭരണാധികാരിയും. അദ്ദേഹം ജനിക്കുമ്പോള്‍ അറേബ്യ പ്രതിമകളുടെയും അന്ധവിശ്വാസങ്ങളുടെയും കൂത്തരങ്ങായിരുന്നു, മരിക്കുമ്പോള്‍ ലോകം കണ്ട ഏറ്റവും നാഗരികവും പുരോഗമാത്മകവുമായ രാഷ്ട്രം. അദ്ദേഹം ജനിക്കുമ്പോള്‍ ലോകം കിസ്റ ഹിര്‍ക്കല്‍മാരുടെ എകാധിപത്യത്തിന്‍ കീഴിലായിരുന്നു, എന്നാല്‍ നബി മരിച്ചു ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവരെല്ലാം വിസ്മൃതിയിലാണ്ടു പോയിരുന്നു. അദ്ദേഹം ജനിക്കുമ്പോള്‍ അറബികള്‍ ഒന്നിനും കൊള്ളാത്ത അപരിഷ്കൃത മൂഢരായിരുന്നു, മരിക്കുമ്പോള്‍ അവര്‍ ലോകത്തിന്റെ തന്നെ കടിഞ്ഞാണ്‍ പിടിക്കാന്‍ പ്രാപ്തരായിരുന്നു.

അദ്ദേഹം ജനിക്കുമ്പോള്‍ അവര്‍ നിസ്സാരകാര്യങ്ങള്‍ക്ക് ചോരപുഴകള്‍ ഒഴിക്കിയിരുന്ന കാടന്മാരായിരുന്നു, എന്നാല്‍ നബിക്ക് ശേഷം, മരണാസന്നവേളയിലെ ദാഹജലം പോലും അപരന് ദാനം ചെയ്യാന്‍ മാത്രം ഉന്നതരായി മാറിയിരുന്നു. നബി ജനിക്കുമ്പോള്‍ അറേബ്യ മദ്യത്തിന്റെയും വ്യഭിചാരത്തിന്റെയും ചൂതാട്ടത്തിന്റെയും കളിത്തൊട്ടിലായിരുന്നു, മരിക്കുമ്പോള്‍ ഇവയൊന്നും ആ നാട്ടില്‍ കണികാണാന്‍ പോലും കിട്ടാനില്ലായിരുന്നു. നബി ജനിക്കുമ്പോള്‍ ബിലാലുമാര്‍ അടിമകളായിരുന്നു , മരിക്കുമ്പോള്‍ അവര്‍ ഒരു രാഷ്ട്രത്തിന്റെ തന്നെ നേതാക്കള്‍ ആയി മാറിയിരുന്നു. നബി ജനിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ കുഴിമാടങ്ങളില്‍ അടക്കപ്പെടുന്നവര്‍ ആയിരുന്നു, മരിക്കുമ്പോള്‍ അവര്‍ ഇഹലോകത്തെ ഏറ്റവും ശ്രേഷ്ടമായ സൃഷ്ടി ആയി മാറിയിരുന്നു.. ഒരു ജനതയെ ഇത്രമാത്രം മാറ്റിയെടുക്കാന്‍ കഴിഞ്ഞ വേറെ ആരാണ് ഉള്ളത്..?

“If greatness of purpose, smallness of means, and astonishing results are the three criteria of a human genius, who could dare compare any great man in history with Muhammad?” (Alphonse de Lamartine)

ഒന്നുമില്ലായ്മയില്‍ നിന്നും എല്ലാം നേടിയവന്‍.. തനിക്ക് മുമ്പില്‍ ഓഫറുകളുമായി വന്നവരോട് 'എന്റെ വലതുകയ്യില്‍ സൂര്യനും ഇടതുകയ്യില്‍ ചന്ദ്രനും തന്നാല്‍ പോലും പിന്തിരിയില്ല' എന്ന് പറഞ്ഞപ്പോള്‍ കാണിച്ച ആദര്‍ശപ്രതിബദ്ധത. കൂടെ നില്‍ക്കാന്‍ വെറും മൂന്നു അനുയായികള്‍ മാത്രമുള്ളപ്പോഴും ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യത്വത്തിന്റെ സിംഹാസനം കടപുഴക്കിയെറിയുന്നത് സ്വപ്നം കണ്ട, സ്വന്തം നാടുവിട് പോകുമ്പോഴും പിടിക്കാന്‍ വന്നവന് അതേ സാമ്രാജ്യത്വത്തിന്റെ അധികാരിയുടെ കങ്കണങ്ങള്‍ വാഗ്ദാനം ചെയ്തു പറഞ്ഞു വിട്ട അനിതരസാധാരണമായ ആത്മവിശ്വാസം...

സഫാമലക്ക് മുകളിലെ പ്രഖ്യാപനത്തില്‍ കാണിച്ച ആ ചങ്കൂറ്റവും നയതന്ത്രജ്ഞതയും. ഹുദൈബിയ സന്ധിയില്‍ തന്റെ കൂടെയുള്ളവര്‍ അങ്ങോട്ട്‌ വന്നാല്‍ തിരിച്ചയക്കണ്ട എന്നും ഇങ്ങോട്ട് വന്നാല്‍ തിരിച്ചയക്കാം എന്നും കരാറില്‍ ഒപ്പ് വയ്ക്കുമ്പോള്‍, ഉള്ളു നിറഞ്ഞ ചിരിയിലും നിറഞ്ഞു നിന്ന തന്റെ അനുയായികളിലുള്ള ദൃഡവിശ്വാസം.. തന്നെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്നവരോട് 'ഞാന്‍ അറബികളുടെ രാജാവല്ല, ദൈവത്തിന്റെ അടിമ മാത്രം' എന്ന് പറഞ്ഞ എളിമ, മക്ക കൈപ്പിടിയില്‍ വന്നപ്പോഴും ഒട്ടകപ്പുറത്ത് താടി മുട്ടാന്‍ തക്കവണ്ണം തലകുനിച്ചു വന്ന വിനയം, കഅബക്ക് മുകളില്‍ കയറി വിജയം വിളംബരം ചെയ്യാന്‍ വേണ്ടി അതസ്ഥിതന് ചവിട്ടിക്കയറാന്‍ തന്റെ തോള്‍ കാണിച്ചു കൊടുത്ത ആ ഗൂസ്ബമ്പിംഗ് മൊമന്റ്റ്.

രാവിന്റെ അന്ത്യയാമങ്ങളില്‍ ഉറക്കമില്ലാതെ, താടിരോമങ്ങള്‍ നനയുന്ന, കാലില്‍ നീര് വരുന്ന പ്രാര്‍ഥനകളിലെ അചഞ്ചലമായ ദൈവവിശ്വാസം.. ഒടുവില്‍ അറഫാമലക്ക് മുകളില്‍ വച്ച് 'ജാഹിലിയ്യത്തിന്റെ മുഴുവന്‍ കാര്യങ്ങളും ഞാനിതാ എന്റെ കാല്‍ച്ചുവട്ടില്‍ ചവിട്ടിതാഴ്ത്തുന്നു' എന്ന് പറഞ്ഞ വീരേതിഹാസരചന.. ദി ലെജന്റ്.. എങ്ങനെ ഇതെല്ലാം സാധിച്ചു എന്നതിന് ഭൌതികമായി ചിന്തിച്ചാല്‍ ഒരു മറുപടിയും കിട്ടാന്‍ പോവുന്നില്ല. അതിന്റെ ഉത്തരവും കിടക്കുന്നത് കയ്യിലെ ആ ഗ്രന്ഥത്തില്‍ തന്നെയായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ വിജയത്തിന്റെ പിന്നിലെ ശക്തി. ദൈവം. ദൈവവചനങ്ങള്‍.. മുഹമ്മദിന്റെ കരുത്ത്. പ്രപഞ്ചത്തിന്റെ നാഥന്‍ തെരഞ്ഞടുത്ത ദൂതന്‍..

ഇനിയും എങ്ങോട്ടാണ് ഒരു ഹീറോക്ക് വളരാന്‍ കഴിയുക..? ഇല്ല.. ഇതാണ് നായകസങ്കല്‍പ്പങ്ങളുടെ പൂര്‍ണ്ണത.. ഇതിനപ്പുറത്തേക്ക് ഒരു നായകനില്ല. സാധ്യമല്ല.. എന്റെ മനസ്സിലെ എല്ലാ വീരനായകന്മാരും പൊലിഞ്ഞു പോയിരിക്കുന്നു.. ഇതാ എന്റെ നായകന്മാര്‍ കടലില്‍ അസ്തമിച്ചിരിക്കുന്നു. കിഴക്കന്‍ ചക്രവാളത്തില്‍ സൂര്യന്‍ ഉദിച്ചപ്പോള്‍ താരങ്ങളും പൂര്‍ണ്ണചന്ദ്രനും എല്ലാം മറഞ്ഞു പോയത് പോലെ..

"പരുഷവും കർക്കശവുമായ പരിശോധനയുടെ 23 വർഷങ്ങൾകുള്ളിൽ, ഞാൻ തേടിയ ഒരു യഥാർത്ഥ ഹീറോയെ ഞാൻ കണ്ടെത്തുന്നു.” - തോമസ് കാര്‍ലൈല്‍

As received 👍💐🌹

വാഹനങ്ങളിൽ "ഗിയർ ഷിഫ്റ്റിംഗ് "ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
11/04/2022

വാഹനങ്ങളിൽ "ഗിയർ ഷിഫ്റ്റിംഗ് "
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

Read in Malayalam: ബ്രേക്ക് ചവിട്ടുമ്പോഴെല്ലാം ക്ലച്ച് അമര്‍ത്തുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇതു തെറ്റാണ്. വേഗത കു.....

വാഹനങ്ങളുടെപുതുക്കി നിശ്ചയിച്ചവേഗപരിധികൾ.
08/04/2022

വാഹനങ്ങളുടെ
പുതുക്കി നിശ്ചയിച്ച
വേഗപരിധികൾ.

വളരെ അർത്ഥവത്തായി തോന്നിയത്....
21/02/2022

വളരെ അർത്ഥവത്തായി തോന്നിയത്....

BIRTH CERTIFICATEനിങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ് ഇല്ലേ?എത്ര വർഷം മുമ്പുള്ളതാണെങ്കിലും ഇപ്പോൾ രജിസ്റ്റർ ചെയ്യാനും, ബർത്ത് ...
23/01/2022

BIRTH CERTIFICATE
നിങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ് ഇല്ലേ?
എത്ര വർഷം മുമ്പുള്ളതാണെങ്കിലും ഇപ്പോൾ രജിസ്റ്റർ ചെയ്യാനും, ബർത്ത് സർട്ടിഫിക്കറ്റ് ലഭിക്കാനും കാണുക.
ആദ്യം NAC (Non availability certificate )

https://youtu.be/8yOBtzbqeDE

കോവിഡ് വകഭേദം "ഒമിക്രോൺ " വ്യാപനം തടയാൻ, അന്താരാഷ്ട്ര യാത്രികർക്ക് ഡിസംബർ ഒന്ന് മുതൽ കേന്ദ്രം നടപ്പിലാക്കുന്ന പുതിയ മാർഗ...
29/11/2021

കോവിഡ് വകഭേദം "ഒമിക്രോൺ " വ്യാപനം തടയാൻ, അന്താരാഷ്ട്ര യാത്രികർക്ക് ഡിസംബർ ഒന്ന് മുതൽ കേന്ദ്രം നടപ്പിലാക്കുന്ന പുതിയ മാർഗ്ഗനിർദേശങ്ങൾ.

കോവിഡ് മൂന്നാം തരംഗം-------------------------------------------*മുൻകരുതൽ സന്ദേശം**ആരെന്തു പറഞ്ഞാലും കോവിഡ് മൂന്നാം തരംഗം...
27/11/2021

കോവിഡ് മൂന്നാം തരംഗം
-------------------------------------------

*മുൻകരുതൽ സന്ദേശം*

*ആരെന്തു പറഞ്ഞാലും കോവിഡ് മൂന്നാം തരംഗം ഒരു യാഥാർത്ഥ്യമാണ്. പുതിയ വൈറസിനോടൊപ്പം ചുമയോ പനിയോ പ്രകടമല്ല. പകരം ഉള്ളത് നല്ല സന്ധി വേദന, തലവേദന, കഴുത്ത്, നടുവേദന ഒക്കെയാണ്. കൂടുതൽ മാരകവും ഉയർന്ന മരണനിരക്കുമുള്ള ഘട്ടമാണ്. ചിലപ്പോൾ പറയത്തക്ക രോഗലക്ഷണങ്ങളില്ലാതെ കോവിഡ് അതിവേഗം കടന്നാക്രമിക്കുന്നു!! ഇവിടെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്!*

*ഈ വൈറസ് നേസോഫറിംജ്യൽ മേഖലയിൽ ജീവിക്കുന്നില്ല!! ഇത് നേരിട്ട് ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. അതായത് 'ജാലകങ്ങൾ' (രോഗം പിടിപെടുന്നതിനും ന്യുമോണിയ ബാധിക്കുന്നതിനും ഇടയിലുള്ള സമയങ്ങൾ) കുറവാണ്. അത്തരം നിരവധി രോഗികൾക്ക് പനിയോ വേദനയോ ഇല്ല. എന്നാൽ അവരുടെ എക്സ്-റേകളിൽ നേരിയ ന്യുമോണിയ കാണിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.*

*കോവിഡ് -19 നെ സംബന്ധിച്ചിടത്തോളം നേസൽ സ്വാബ് ടെസ്റ്റുകൾ പലപ്പോഴും നെഗറ്റീവ് ആണ്. കൂടാതെ നേസോഫറിംജ്യൽ ടെസ്റ്റുകളിൽ നിന്ന് കൂടുതൽ കൂടുതൽ തെറ്റായ നെഗറ്റീവ് ഫലങ്ങൾ ഉണ്ടായിട്ടുമുണ്ട്*

*ഇതിനർത്ഥം വൈറസ് വേഗത്തിൽ നേരിട്ട് ശ്വാസകോശത്തിലേക്ക് പ്രവേശിച്ചു വ്യാപിക്കുന്നു എന്നാണ്. ഇത് വൈറൽ ന്യുമോണിയ മൂലമുണ്ടാകുന്ന കടുത്ത ശ്വാസകോശ സമ്മർദ്ദത്തിന് കാരണമാകുന്നു. ഇത് വളരെ തീവ്രവും മാരകവുമാകുന്നു !!*

*നമുക്ക് കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക. തുറസ്സായ സ്ഥലങ്ങളിൽ പോലും 1.5 മീറ്റർ അകലം പാലിക്കുക. ഡബിൾ ലെയേഡ് ഫെയ്സ് മാസ്കുകൾ മാത്രം ഉപയോഗിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റയ്സർ ഉയപയോഗിച്ചോ വൃത്തിയാക്കുക*

*ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൂടുതൽ അകന്നു നിൽക്കുക. ആലിംഗനങ്ങൾ അരുത് കാരണം അധികംപേരും ലക്ഷണമില്ലാത്തവരാണ്.*

*ഈ "മൂന്നാം തരംഗം" ആദ്യത്തേതിനേക്കാളും രണ്ടാമത്തേതിനേക്കാളും വളരെ മാരകമാണ്. അതിനാൽ നമ്മൾ അതീവ ജാഗ്രത പുലർത്തുകയും * എല്ലാത്തരം മുൻകരുതലുകളും സ്വീകരിക്കുകയും വേണം.*

(കടപ്പാട് )

താലൂക്കാഫീസിൽ നിന്നും ലഭ്യമാകുന്ന സർട്ടിഫിക്കറ്റുകൾ.  (തഹസീൽദാർ )
23/11/2021

താലൂക്കാഫീസിൽ നിന്നും ലഭ്യമാകുന്ന സർട്ടിഫിക്കറ്റുകൾ. (തഹസീൽദാർ )

പഴയ "കൊച്ചി" വാർത്തകൾ.1910 ൽ കൊച്ചിയിലെ ആകെ ജനസംഖ്യ 23000.***പത്മ ജങ്ഷൻ പുഞ്ചപാടം.***ബാനർജി റോഡു മുതൽ പാലാരിവട്ടം വരെ തോ...
23/11/2021

പഴയ "കൊച്ചി" വാർത്തകൾ.

1910 ൽ കൊച്ചിയിലെ ആകെ ജനസംഖ്യ 23000.
***
പത്മ ജങ്ഷൻ പുഞ്ചപാടം.
***
ബാനർജി റോഡു മുതൽ പാലാരിവട്ടം വരെ തോട്.
***
ലുലു മാൾ ഉള്ള ഇടപ്പളി കുറുക്കന്മാരുടെ കാട്
***
അതിന്റെ സൈഡിലെ ഓവുചാൽ... കനാൽ തൃക്കാക്കാര അമ്പലത്തിലേക്ക് വള്ള സദ്യ നടത്തിയതും രാജാവ് എഴുനെള്ളിയിരുന്നതും ഇതിലെ...
***
ഋഷിനാഗകുളം എന്നായിരുന്നു എറണാകുളത്തിന്റെ പേര്
***
കൊച്ചാഴി ആണ് കൊച്ചി ആയതു ..
***
കായലിലെ മണ്ണ് കോരിയിട്ടതാണ് വെല്ലിംഗ്ടൺ ഐലൻഡ്
***
കൊച്ചിയില് തീവണ്ടി ആദ്യം എത്തിയത് 1902-ല്.അന്നത്തെ റയില്വേ സ്റ്റേഷന് ഇന്നത്തെ ഹൈക്കോടതിക്കു പിറകിൽ.
***
പെരുമ്പടപ്പ് സ്വരൂപം എന്നത് ആദ്യ കാലനാമം (കൊച്ചിയുടെ )
***
ആദ്യകാലത്ത് KSRTC Bus Stand ഇപ്പോഴത്തെ Boat ജെട്ടി.
***
ഏറണാകുളത്തെ ആദ്യത്തെ ഉയരം കൂടിയ (കേരളത്തിലെ ) ബഹുനില കെട്ടിടം Hotel Sealord.
***
പെൻറാ മേനക ഒരു കാലത്ത് തിരക്കേറിയ സിനിമാ തീയേറ്റർ . സിനിമ തുടങ്ങുന്നതിന് മുമ്പ് കോളാമ്പി പാട്ടുണ്ടായിരുന്നു. നീലക്കുഴിൽ , ഒരാൾ കൂടി കള്ളനായി - ഈ സിനിമകൾ ഇവിടെയാണ് റിലീസ് ചെയ്തത്. ഹിറ്റായ " ഭാര്യ " പത്മയിലും . പാലാട്ട് കോമൻ , റെബേക്ക ഇവിടെ റിലീസ് ചെയ്തു
***.
ഇന്നത്തെ വൈറ്റില ജംഗ്ഷൻ 1972 ൽ പോലും ആരോരുമറിയാത്ത കൊച്ചു ഗ്രാമം. പൂണിത്തുറ വില്ലേജ് ഓഫീസ് ഈ കവലിയിൽ.
കടവന്ത്രയിൽ റോഡിനിരുവശവും പൊക്കാളി കൃഷി നടത്തിയിരുന്നു.
***
1972 ൽ ഇപ്പോഴത്തെ KSRTC Bus stand സ്ഥിതി ചെയ്യുന്ന സ്ഥലം വിജനമായിരുന്നു.
***.
MG Road സ്ഥാപിച്ചത് സഹോദരൻ അയ്യപ്പൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോഴാണ്. അത്രയും വലിയ റോഡ് പണിതപ്പോൾ അയ്യപ്പന്റെ പേരിൽ ആരോപണം ഉയർന്നു , അയ്യപ്പന്റെ മറുപടി " എന്നും കൊച്ചി കൊച്ചു കൊച്ചിയായിരിക്കില്ല '" .
***.
MG Road മൊത്തം നിലമായിരുന്നു. രവിപുരത്തെ Mercy Estate 1952 വിറ്റത് Rs 500/- .
***.
പുത്തൻകുരിശ് - എറണാകുളം ദൂരം 20 km . 1972 ൽ പുത്തൻകുരിശിൽ നിന്നും എറണാകുളം St. Albert ' s college വരെ എത്താൻ KSRTC Bus എടുത്ത സമയം 30 മിനിട്ട് . ഇന്ന് ഒന്നര മണിക്കൂർ മിനിമം വേണം.
***.
South , North ഓവർ ബ്രിഡ്ജ് കളില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു . ട്രെയിൻ കടന്നു പോകുന്നതു വരെ വാഹനങ്ങൾ കാത്ത് നില്ക്കും .
***.
Broadway തുടക്കത്തിൽഒരു വലിയ സംഭവമായിരുന്നെങ്കിൽ ഇന്നത് ചീള് കേസ് ! Narrow ആയി മാറി .( Broadway യിലെ Bharath Hotel ൽ പഴയ Broadway യുടെ ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട് )
***.
1960 കളിൽ എറണാകുളത്തെ Roadകൾ ആൾ വലിക്കുന്ന റിക്ഷാ വണ്ടികൾ കൊണ്ട് നിറഞ്ഞിരുന്നു. പിന്നീടത് സൈക്കിൾ റിക്ഷക്കും , തുടർന്ന് ഓട്ടോ റിക്ഷക്കും വഴി മാറി .
***.
പഴയ റെയിൽവേ സ്റ്റേഷൻ ഇപ്പോഴത്തെ ഹൈക്കോടതിക്ക് പിന്നിലായിരുന്നു. ഇപ്പോൾ Goods station .
***.
ഇപ്പോഴത്തെ Law College കൊച്ചി രാജ്യത്തിന്റെ നിയമസഭയായിരുന്നു.
മഹാരാജാസ് കോളേജിനു സമീപത്തെ കണയന്നൂർ താലൂക്കാഫീസായിരുന്നു , ആദ്യകാല എറണാകുളം ജില്ല കലകട്രേറ്റ്.
***.
AD ഒന്നാം ശതകത്തിൽ തൃപ്പൂണിത്തുറക്ക് പടിഞ്ഞാറ് യിരുന്നു. ( ടോളമിയുടെ ഭൂപടം) .
കൊച്ചി രാജ്യത്തെ തൃപ്പൂണിത്തുറ, ചന്ദ്ര ഗുപ്തന്റെ കാലത്തെ ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തിനീസ് എഴുതിയ ഇൻഡിക് എന്ന ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്
***.
ക്രിസ്തുവിന് മുൻപ് കൊച്ചി തുറമുഖം ഇല്ലായിരുന്നു എന്നും അത് പിന്നീട് കടലിൽ നിന്ന് ഉയർന്നു വന്നതാണ് എന്നതിനു തെളിവുകൾ ഉണ്ട്
***.
1341-ലെ പ്രളയത്തെ കുറിച്ചും വൈപ്പിൻ കര പൊങ്ങി വന്നതിനെ കുറിച്ചും വിവരിച്ചിരിക്കുന്നു.
***.
ബ്രിട്ടീഷ് ഭരണാധികാരി സർ റോബർട്ട് ബ്രിസ്റ്റോയുടെ കാലത്താണ് വെല്ലിംഗ്ടൺ ഐലൻഡ് നിർമ്മിക്കപ്പെടുന്നത്.
***.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ പാലമാണ് കൊച്ചിയിൽ വേമ്പനാട്ട് കായലിനു കുറുകേയുള്ള വേമ്പനാട് പാലം.
***.
1840-1856 കാലം ഭരിച്ച ദിവാനായിരുന്ന ശങ്കരവാര്യര് എലിമെന്ററി ഇംഗ്ഗീഷ് സ്കൂള് സ്ഥാപിച്ചു (ഇപ്പോഴത്തെ മഹാരാജാസ് കോളേജ്)
***.
ബ്രിട്ടീഷുകാർ ‘മിനി ഇംഗ്ലണ്ട്‘ എന്നും ഡച്ചുകാർ ‘ഹോംലി ഹോളണ്ട്’ എന്നും പോർത്തുഗീസുകാർ ‘ലിറ്റിൽ ലിസ്ബൺ‘ എന്നും കൊച്ചിയെ വിളിച്ചിരുന്നു'
(കടപ്പാട് )

Address

Website

Alerts

Be the first to know and let us send you an email when QUADIR BENDICHAL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to QUADIR BENDICHAL:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share