Bahrain Malayalees

Bahrain Malayalees A Group of ബഹ്‌റൈന്‍ മലയാളീസ്

കാന്തപുരം ഏ.പി അബൂബക്കർ മുസ്ലിയാരെ ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിനിധികൾ സന്ദർശിച്ചു.മനാമ : ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തി...
23/09/2024

കാന്തപുരം ഏ.പി അബൂബക്കർ മുസ്ലിയാരെ ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിനിധികൾ സന്ദർശിച്ചു.

മനാമ : ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്ത്തി കാന്തപുരം ഏ.പി അബൂബക്കർ മുസ്ലിയാരെ ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിനിധികൾ സന്ദർശിച്ചു.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളത്തിലും, രാജ്യത്തിനകത്തും, ഇന്ത്യക്ക് പുറത്തും നടക്കുന്ന വിദ്യാഭ്യാസ, ആതുര സേവന പ്രവർത്തനങ്ങൾ എന്നും വളരെയേറെ മൂല്യവത്തായ പ്രവർത്തനമാണെന്ന് ഐ.വൈ.സി.സി പ്രധിനിധികൾ സന്ദർശന വേളയിൽ അഭിപ്രായപ്പെട്ടു.

ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, വൈസ് പ്രസിഡന്റ്‌ ഷംഷാദ് കാക്കൂർ, മെമ്പർഷിപ് കൺവീനർ സ്റ്റെഫി സാബു, സൽമാനിയ ഏരിയ പ്രസിഡന്റ്‌ അനൂപ് തങ്കച്ചൻ, ഗുദൈബിയ - ഹൂറ ജോയിന്റ് സെക്രട്ടറി സിദ്ധീഖ്‌ എന്നിവർ സന്നിഹിതരായിരുന്നു.

20/09/2024
ബഹ്‌റൈൻ പ്രവാസിയായ യുവാവ്, ബൈക്ക് അപകടത്തിൽ നാട്ടിൽ മരണപ്പെട്ടു.മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ പ്രവർത്തകനും,  കാസറഗോഡ് ചുള്ളി...
20/09/2024

ബഹ്‌റൈൻ പ്രവാസിയായ യുവാവ്, ബൈക്ക് അപകടത്തിൽ നാട്ടിൽ മരണപ്പെട്ടു.

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ പ്രവർത്തകനും, കാസറഗോഡ് ചുള്ളി ചർച്ചിനടുത്ത് താമസിക്കുന്ന മൂന്ന് പീടികയിൽ ജോമിയുടെ മകനുമായ ജെസ്റ്റിൻ ( 26 ) ആണ് മരിച്ചത്.
മാലോം കാര്യോട്ട് ചാലിൽ വ്യാഴാഴ്ച രാത്രിയിൽ ഉണ്ടായ ബൈക്ക് അപകടത്തിലാണ് മരണം സംഭവിച്ചത്.
മലയോര ഹൈവെയിലെ കാര്യയോട്ട് ചാലിൽ എട്ട് മണിയോടെയായിരുന്നു അപകടം.

ജസ്റ്റിൻ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജെസ്റ്റിനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അപകട വിവരമറിഞ്ഞു വെള്ളരിക്കുണ്ട് പോലീസും സ്ഥലത്ത് എത്തി.
ഷിജിയാണ് മാതാവ്.
സഹോദരങ്ങൾ ജെറിൻ. ജിബിൻ.

ജസ്റ്റിന്റെ മരണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അനുശോചിച്ചു.

20/09/2024

ഓണക്കാലം ആയതോടു കൂടി സംഘടനകളുടെ ഓണാഘോഷവും പൊടിപൊടിക്കുയാണ്, അടുത്ത ക്രിസ്തുമസ് വരെ കാണും ഓണാഘോഷങ്ങൾ എന്ന് ആണ് വെല്പ്, ഇന്ന് ബിഎംസി യിൽ നടന്ന ഓണാഘോഷ ചടങ്ങിൽ ബിഎംസി യിലെ തന്നെ കുട്ടികൾ അവതരിപ്പിച്ച മനോഹരമായ ഡാൻസ്

20/09/2024

ബഹ്‌റൈനിലെ പ്രശസ്തമായ ആരവം നാടൻ പാട്ട് സംഗം ഇന്ന് കാസറഗോഡ് അസോസിയേഷൻ പരിപാടിയിൽ അവതരിപ്പിച്ച നാടൻ പാട്ട്

മുഹറക്ക് മലയാളി സമാജം അഹ്‌ലൻ പോന്നോണം സീസൺ -5 ഒക്ടോബർ 11 നു  മുഹറക്ക് മലയാളി സമാജം ഈ വർഷത്തെ ഓണാഘോഷം അഹ്ലൻ പൊന്നോണം സീസൺ...
18/09/2024

മുഹറക്ക് മലയാളി സമാജം അഹ്‌ലൻ പോന്നോണം സീസൺ -5 ഒക്ടോബർ 11 നു

മുഹറക്ക് മലയാളി സമാജം ഈ വർഷത്തെ ഓണാഘോഷം അഹ്ലൻ പൊന്നോണം സീസൺ -5 ഒക്ടോബർ 11 വെള്ളിയാഴ്ച മുഹറക്ക് റാഷിദ് അൽ സയാനി ഹാളിൽ വച്ച് നടക്കും, വിവിധ കലാസാംസ്കാരിക പരിപാടികൾ ഒപ്പം അരങ്ങേറും, ഇതൊടാനുബന്ധിച്ചു വടം വലി മത്സരം, പായസ മത്സരം,ഉറിയടി, പുലികളി തുടങ്ങി നാടൻ മത്സരങ്ങളും അരങ്ങേറുമെന്നും സ്വദേശി പൗര പ്രമുഖർ അടക്കം നിരവധിപേർ വിശ്ഷ്ട അതിഥികളായി പങ്കെടുക്കുമെന്ന് പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി ആനന്ദ് വേണുഗോപാൽ, ട്രഷറർ ശിവശങ്കർ, എന്റർടൈൻമെന്റ് വിംഗ് കൺവീനർ ഫിറോസ് വെളിയങ്കോട് എന്നിവർ അറിയിച്ചു,

വയനാടിനുള്ള ഐ.വൈ.സി.സിബഹ്‌റൈൻ സഹായം, ആദ്യ ഓട്ടോറിക്ഷയുടെ ഫണ്ട് സി.ആർ മഹേഷ്‌ എം.എൽ.എ യുടെ സാന്നിധ്യത്തിൽ കൈമാറി.മനാമ: ഐ.വ...
18/09/2024

വയനാടിനുള്ള ഐ.വൈ.സി.സി
ബഹ്‌റൈൻ സഹായം, ആദ്യ ഓട്ടോറിക്ഷയുടെ ഫണ്ട് സി.ആർ മഹേഷ്‌ എം.എൽ.എ യുടെ സാന്നിധ്യത്തിൽ കൈമാറി.

മനാമ: ഐ.വൈ.സി.സി ബഹ്‌റൈന്റെ നേതൃത്വത്തിൽ വയനാട് ദുരന്തബാധിതരിൽ ജീവനോപാതി നഷ്ടപെട്ട 3 പേർക്ക്, ഓട്ടോറിക്ഷ നൽകുന്നതിന്റെ ഭാഗമായി നൽകുന്ന ആദ്യ ഓട്ടോറിക്ഷയുടെ തുക കൈമാറി. കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ്‌ എം.എൽ.എ യുടെ സാന്നിധ്യത്തിൽ വയനാട് ചാരിറ്റി സഹായകമ്മിറ്റി കൺവീനർ ഫാസിൽ വട്ടോളിയും കമ്മിറ്റി അംഗങ്ങളായ വിൻസു കൂത്തപ്പള്ളി, ശിഹാബ് കറുകപുത്തൂർ, അൻസാർ ടി.ഇ എന്നിവർ ചേർന്ന് - തുക ഐ.വൈ.സി.സി പ്രസിഡന്റ് ഷിബിൻ തോമസ്, സെക്രട്ടറി രഞ്ജിത്ത് മാഹി എന്നിവർക്ക് കൈമാറി,
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വയനാട് ചൂരൽമല സ്വേദേശി വിഷ്ണു പ്രസാദിനാണ് ആദ്യ ഓട്ടോറിക്ഷ നൽകുന്നത്.

ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ നടന്ന ചടങ്ങ് സി.ആർ മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷൻ ആയിരുന്നു.
റഹീം വാവക്കുഞ്ഞു, ഐ.വൈ.സി.സി സ്പോർട്സ് വിങ് കൺവീനർ റിനോ സ്കറിയ, എന്നിവർ പങ്കെടുത്തു.
ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ട്രഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു.

14/09/2024

കേരളീയ സമാജം ഓണം ഘോഷയാത്ര മത്സരത്തിനു മുന്നോടിയായ നടന്ന ചെണ്ട മേളം

ബഹ്‌റൈൻ പ്രതിഭ നടത്തിയ സീതാറാം യെച്ചൂരി അനുസ്മരണം
14/09/2024

ബഹ്‌റൈൻ പ്രതിഭ നടത്തിയ സീതാറാം യെച്ചൂരി അനുസ്മരണം

ഓണം ഫെസ്റ്റ് 🌼ആഘോഷ ത്തിമിർപ്പിലാറാടാൻ ഇഷ്ട താരങ്ങളും...വാരിക്കൂട്ടു സമ്മാനം; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ📅2024 സെപ്റ്റം...
14/09/2024

ഓണം ഫെസ്റ്റ് 🌼

ആഘോഷ ത്തിമിർപ്പിലാറാടാൻ ഇഷ്ട താരങ്ങളും...
വാരിക്കൂട്ടു സമ്മാനം; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ

📅2024 സെപ്റ്റംബർ 27
📍ലുലു ഹൈപ്പർമാർക്കറ്റ്, ഗലേറിയ മാൾ,സിഞ്ച്

To Register: https://onam.madhyamam.com

🔸1. ഓണപ്പാട്ടിന്‍ താളംതുള്ളും തുമ്പപൂവേ.......
ഗൃഹാതുര സ്മരണകളുണർത്തുന്ന ഓണപ്പട്ടു മൽസരം. പങ്കെടുക്കൂ, അത്യുഗ്രൻ സമ്മാനങ്ങൾ നേടൂ...

🔸2. പെയിന്റിങ്ങ് മത്സരം
കുട്ടികളിലെ സർഗ്ഗാത്മകത പുറത്തുകൊണ്ടുവരാൻ ഒരു മികച്ച അവസരം. ലിറ്റിൽ ആർട്ടിസ്റ്റ് പെയിന്റിങ്ങ് മത്സരത്തിൽ പങ്കെടുക്കു അതിശയിപ്പിക്കുന്ന സമ്മാനങ്ങൾ നേടു

🔸3. Mr& Mrs. COUPLE CONTEST
മിസ്റ്റർ ആന്റ് മിസ്സിസ് പെർഫെക്റ്റ് കപ്പിൾ കോണ്ടസിൽ രസകരമായ മത്സരങ്ങളും ആക്റ്റിവിറ്റികളിലും നിങ്ങളുടെ പങ്കാളിയുമൊത്ത് പങ്കെടുക്കു, ആകർഷകമായ സമ്മാനങ്ങൾ നേടൂ...

🔸4.പായസപ്പെരുമ
കുക്ക് വിത്ത് കുടുംബം, കുടുംബത്തോടൊപ്പം പാചക കലയുടെ മാറ്റുരക്കു... പായസപ്പെരുമ പായസ മത്സരത്തിൽ പങ്കെടുത്ത് അടിപൊളി സമ്മാനങ്ങൾ നേടൂ.

മത്സരത്തിൽ പങ്കെടുക്കുന്നതിന് ഇപ്പോൾതന്നെ രജിസ്റ്റർ ചെയ്യൂ...
Log on
To Register: https://onam.madhyamam.com

Diamond Care Infotech W.L.L
28/07/2024

Diamond Care Infotech W.L.L

Bahrain🇧🇭, Saudi 🇸🇦, Qatar 🇶🇦 Visiting Visas At reasonable rates Contact - Great Ocean Travels 🛑 14 Days visa 🛑 30 Days ...
28/07/2024

Bahrain🇧🇭, Saudi 🇸🇦, Qatar 🇶🇦 Visiting Visas At reasonable rates Contact - Great Ocean Travels

🛑 14 Days visa
🛑 30 Days visa
🛑 1 Year (Multiple Entry)

🛑 SAUDI🇸🇦 VISITING VISA
🛑 UAE🇦🇪 VISITING VISA
🛑 QATAR 🇶🇦 VISITING VISA

Ticket, Insurance, Return Ticket, required for travel
(Including visa renewal after three months) We provide affordable rates
For more information and inquiries contact WhatsApp
http://wa.me/97333634007
http://wa.me/97337314007

SSLC, Plus Two പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭ അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് പ്രതിഭ ഓഫീസിൽ വെച്ച് നടന്ന...
26/06/2024

SSLC, Plus Two പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭ അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് പ്രതിഭ ഓഫീസിൽ വെച്ച് നടന്നു.

തീർത്ഥ സതീഷ് സ്വാഗതവും, ബിനുമണ്ണിൽ അധ്യക്ഷതയും വഹിച്ച ചടങ്ങിൽ മിജോഷ് മൊറാഴ, വീരമണി തുടങ്ങിയവർ ആശംസ പ്രഭാഷണം നടത്തി തുടർന്ന് കുട്ടികൾക്കുള്ള മൊമെന്റോ വിതരണം നടത്തി. അഥീന പ്രദീപ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് അഭിനന്ദനങ്ങൾ : ഐ.വൈ.സി.സി ബഹ്‌റൈൻമനാമ : ലോകസഭ പ്രതിപക്ഷ നേതാവായി തിരഞ്ഞടുക്കപ്പെ...
26/06/2024

ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് അഭിനന്ദനങ്ങൾ : ഐ.വൈ.സി.സി ബഹ്‌റൈൻ

മനാമ : ലോകസഭ പ്രതിപക്ഷ നേതാവായി തിരഞ്ഞടുക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ അഭിനന്ദനം അറിയിച്ചു. രാജ്യത്തിന്റെ ഭരണ ഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ വിജയം കൂടി ആയിരുന്നു ലോകസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്ക് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചതെന്നും, കോൺഗ്രസ്സ് ഇനി തിരിച്ചു വരില്ല എന്ന് പറഞ്ഞവർക്കു മുന്നിൽ, കേന്ദ്ര ബിജെപി സർക്കാർ ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തു കോൺഗ്രസിനെ ദുർബലപെടുത്താൻ നടത്തിയ ശ്രമങ്ങൾ എല്ലാം തന്നെ സത്യവും നീതിയും ഉയർത്തിപിടിച്ചു കൊണ്ടു രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നേരിട്ട് കൊണ്ടു രാജ്യത്തിനു പുതു പ്രതീക്ഷ നൽകാൻ സാധിച്ചുവെന്നും,
ഭരത് ജോഡോ യാത്രയിലൂടെ രാജ്യത്തുടനീളം കാൽനടയായി സഞ്ചരിച്ച് ജനങ്ങളുടെ വിഷയം മനസ്സിലാക്കിയും പഠിച്ചും സഭക്കകത്തും, പുറത്തും അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് വളരെ മികച്ചതാണെന്നും, നരേന്ദ്രമോഡി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രവർത്തനങ്ങൾ നടത്താൻ പോകുന്ന പ്രതിപക്ഷ നിരയെ നയിക്കാൻ അദ്ദേഹം പ്രാപ്തനാണെന്നും, ഭരണഘടന ഉയർത്തിപ്പിടിച്ചു ക്രിയാത്മക പ്രതിപക്ഷമാവാൻ സാധിക്കുമെന്നും ഐ വൈ സി സി ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ വാർത്താ കുറിപ്പിൽ അഭിപ്രായപ്പെട്ടു

Address


Website

Alerts

Be the first to know and let us send you an email when Bahrain Malayalees posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share