22/09/2024
ഇന്ന് Manorama max ൽ ഒരു സിനിമ കണ്ടു.
CID Ramachandran Retd. SI.
33 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം വിരമിച്ച ഒരു പോലീസുകാരന് തൻ്റെ സേവന മേഖല അങ്ങനെ വിട്ടുപോകാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് അയാൾ ഒരു detective agency ആരംഭിക്കുന്നു. ഏറ്റെടുത്ത കേസിൻ്റെ അന്വേഷണകഥയാണ് സിനിമ.
കലാഭവൻ ഷാജോണാണ് ടൈറ്റിൽ കഥാപാത്രമായ നായകനായി എത്തുന്നത്. ഒന്നാന്തരം ക്യാരക്ടറൈസേഷനാണ് രാമചന്ദ്രൻ്റേത്. അതിഗംഭീരമായിത്തന്നെ ഷാജോൺ വേഷം അവതരിപ്പിച്ചിട്ടുണ്ട്. അനുമോൾ, ബൈജു, സുധീർ കരമന, പ്രേംകുമാർ, ശങ്കർ മഹാദേവൻ, അസീസ് നെടുമങ്ങാട്, പോളി വിത്സൻ എന്നീ പരിചിത മുഖങ്ങളോടൊപ്പം ഒരുപാട് പുതുമുഖങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്. അതിൽ എൻ്റെ പ്രിയ സുഹൃത്ത് കൂടിയായ Shijin Sivankutty യെയും കണ്ടു. സന്തോഷം. കൂടുതൽ നല്ല വേഷങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.
നല്ലൊരു investigation thriller ആയിത്തോന്നിയെങ്കിലും തിരക്കഥ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി. ആവശ്യമുള്ളത് ഉൾപ്പെടുത്തുക മാത്രമല്ല; ആവശ്യമില്ലാത്തത് കളയുകയും വേണം. നായകൻ്റെ മകളുടെ പ്രണയം ഉദാഹരണം. എന്നാൽ ഇതൊന്നും ആകെത്തുകയിൽ സിനിമയെ ബാധിക്കുന്നില്ല.
ഈ വർഷം തിയേറ്ററിൽ എത്തിയ സിനിമ ഒരു പരാജയമായിരുന്നു എന്നറിയുന്നു. കൂടുതൽ വിജയം ഈ സിനിമ അർഹിച്ചിരുന്നു. പ്രൊമോഷൻ കുറവായിരുന്നു എന്ന് തോന്നുന്നു. വെറുതെ സമയം കളയാറില്ലാത്തത് കൊണ്ട് ഒന്നുകിൽ നല്ലതാകുമെന്ന് പ്രതീക്ഷയുള്ള സിനിമകൾ, അല്ലെങ്കിൽ നല്ലത് പറഞ്ഞു കേൾക്കുന്ന സിനിമകൾ.. അത്തരം സിനിമകളേ കാണാറുള്ളൂ. ആകെക്കണ്ട ഒരു review ciniphile ഗ്രൂപ്പിലെ Bijith Vijayan ൻ്റേതാണ്. പുള്ളിക്കാരൻ പിന്നെ ഒരു സിനിമയെക്കുറിച്ചും മോശം പറഞ്ഞ് കണ്ടിട്ടില്ലാത്തത് കൊണ്ട് മൈൻ്റ് ചെയ്തില്ല. പ്രിയ സുഹൃത്ത് ഗോപകുമാർ സാർ A Gopakumar Aranmula , 'എനിക്ക് വേണ്ടപ്പെട്ട ആളാണ് സിനിമ സംവിധാനം ചെയ്തത്. പറ്റുമെങ്കിൽ കാണണം..' എന്ന് പറഞ്ഞപ്പോഴേക്കും സിനിമ തിയേറ്റർ വിട്ടിരുന്നു.
എന്തായാലും സിനിമ ഇപ്പോൾ Manorama max ൽ stream ചെയ്യുന്നുണ്ട്. അടുത്ത തവണ സനൂപ് സത്യൻ്റേതായി ഒരു സിനിമ വരുമ്പോൾ തീർച്ചയായും തിയേറ്ററിൽ പോയി കാണും.