Nilambur Now

Nilambur Now NILAMBUR NOW
[email protected]

ചരിത്രം
സാമൂഹ്യചരിത്രം
പണ്ടുകാലത്ത് “നിലംബപുരം” എന്നറിയപ്പെട്ടിരുന്നതും, പിന്നീട് “നിലംബഊര്” എന്നും, തുടര്‍ന്ന് “നിലമ്പൂര്‍” എന്നും സ്ഥലനാമപരിണാമം സംഭവിച്ചതുമായ ഈ പ്രദേശത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ചരിത്രം ആരംഭിക്കുന്നത് 1775 കാലഘട്ടത്തില്‍ സ്ഥാപിക്കപ്പെട്ടതായി കരുതപ്പെടുന്ന തച്ചറക്കാവിലെ നിലമ്പൂര്‍കോവിലകവുമായി ബന്ധപ്പെട്ടാണ്. കോഴിക്കോട് സാമൂതിരി രാജാവിന്റെ സാമന്തന്മാരായിരുന്നു നിലമ്പൂര

്‍ കോവിലകം. അവരുടെ കീഴിലുള്ള പ്രദേശങ്ങളെ 18 ചേരിക്കല്ലുകളായി തിരിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഈ പ്രദേശം ചാലിയാറിന്റെ തീരത്ത് കാടിന്റെ അതിരില്‍ സ്ഥിതിചെയ്തിരുന്ന ഒരു ചെറിയ ഗ്രാമം മാത്രമായിരുന്നു. മാനവേദന്‍ ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്ന ഭാഗത്തുനിന്ന് കാട്ടാനകളുടെ ചിന്നംവിളി കേള്‍ക്കാമായിരുന്നുവെന്നു പഴമക്കാര്‍ പറയുമായിരുന്നു. ഒരുകാലത്ത് നിലമ്പൂര്‍ കോവിലകത്തിനു കീഴില്‍ ജന്മി-നാടുവാഴി വ്യവസ്ഥ കൊടികുത്തിവാണിരുന്ന സാമൂഹ്യഘടനയായിരുന്നു ഈ ഗ്രാമത്തിലുമുണ്ടായിരുന്നത്. 13-ാം നൂറ്റാണ്ടില്‍ നെടിയിരുപ്പില്‍ നിന്ന് വന്ന തച്ചറക്കാവില്‍ ഏറാടിമാരാണ് ഈ കോവിലകം സ്ഥാപിച്ചത്. തമ്പാന്‍, തിരുമുല്‍പ്പാട്, രാജ എന്നിങ്ങനെ പല പേരുകളിലും അവര്‍ രേഖകളില്‍ പരാമര്‍ശിക്കപ്പെട്ടു കാണുന്നു. ആദിവാസികളായ മലമുത്തന്‍മാരും, പാതിനായ്ക്കന്‍മാരും, ചോലനായ്ക്കന്‍മാരും, പണിയന്‍മാരുമായിരുന്നു ഇവിടുത്തെ ആദിമജനവിഭാഗങ്ങള്‍. കോവിലകം ഇവിടെ വരുന്നതോടുകൂടിയാണ് ഈ ഗ്രാമത്തിന്റെ പ്രാധാന്യം ആരംഭിക്കുന്നത്. തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ താലൂക്കടക്കമുള്ള കിഴക്കന്‍ പ്രദേശം മുഴുവന്‍ ഒരുകാലത്ത് അവരുടെ ജന്മമായിരുന്നു. “ശക്തന്‍” എന്ന “തമ്പാന്‍” കാടിന്റെ ഉടമകളായ ആദിവാസികളില്‍ നിന്ന് ഭൂമി മുഴുവന്‍ കൈയ്യൂക്കുകൊണ്ടു വെട്ടിപ്പിടിക്കുകയായിരുന്നു. പില്‍ക്കാലത്ത് “ഭക്തന്‍” എന്ന മറ്റൊരു തമ്പാന്‍ നമ്പോലക്കോട്ടയില്‍ നിന്ന് ആദിവാസികളുടെ കുലദൈവമായ “വേട്ടക്കൊരുമകനെ” ഇവിടെ കൊണ്ടു വന്നു പ്രതിഷ്ഠിക്കുകയുണ്ടായി. ക്ഷേത്രത്തിലെ പാട്ടുല്‍സവത്തിന്റെ ചടങ്ങുകള്‍ പരിശോധിച്ചാല്‍ കാടിന്റെ മക്കളോടു കാണിച്ച കടുംകൈയ്യിന് ഒരു പ്രായശ്ചിത്തം കൂടിയായിട്ടാണോ അത് ഏര്‍പ്പെടുത്തിയത് എന്ന് സംശയം തോന്നും. ക്രമേണ കൃഷി, കച്ചവടം, തൊഴില്‍ എന്നിവ വികസിപ്പിക്കുവാനും കോവിലകത്തെ ആവശ്യങ്ങള്‍ക്കുമായി നായന്‍മാര്‍, ചെട്ടിമാര്‍, കുമ്പാരന്‍മാര്‍ മുതലായവരെ കൂട്ടിക്കൊണ്ടു വന്ന്, അവര്‍ കോവിലകത്തിനു ചുറ്റുമായി താമസിപ്പിച്ചു. മറ്റുള്ളവരൊക്കെ പല കാലങ്ങളിലായി നിലമ്പൂരിന്റെ വനസമ്പത്തും ഫലഭൂയിഷ്ഠമായ മണ്ണും കണ്ട് കൃഷിചെയ്തും തൊഴിലെടുത്തും ജീവിക്കാനായി ഇവിടെ കുടിയേറിപാര്‍ത്തവരാണ്. വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുകയും ചെയ്തിരുന്നുവെങ്കിലും തമ്പുരാന്റെ അധികാരങ്ങളെയും തീരുമാനങ്ങളേയും എല്ലാ വിഭാഗം ജനങ്ങളും അംഗീകരിക്കുകയും മാനിക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കല്‍, കരംപിരിവ്, ജനനമരണ രജിസ്ട്രേഷന്‍ എന്നിവയുടെ ചുമതല അംശ ഉദ്യോഗസ്ഥനായ അധികാരിക്കായിരുന്നു. അധികാരിസ്ഥാനം താവഴിയായി നിലനിന്നിരുന്നു. അധികാരിയെ സഹായിക്കുവാന്‍ മേനോന്‍, കോല്‍ക്കാരന്‍ എന്നീ പേരുകളിലറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിലാണ് കുടിയേറ്റക്കാരായ ക്രിസ്ത്യാനികള്‍ ഇവിടെ വന്‍തോതില്‍ എത്തിച്ചേരുന്നത്. മണ്ണിനെ പൊന്നാക്കേണ്ടതെങ്ങനെയെന്ന് അധ്വാനശീലരായ അവര്‍ അലസരായ നാട്ടുകാരെ പഠിപ്പിച്ചു. റബ്ബര്‍കൃഷിയോടൊപ്പം, കപ്പകൃഷി കൊണ്ടും എങ്ങനെ വരുമാനമുണ്ടാക്കാമെന്ന് കുടിയേറ്റക്കാരാണ് കാട്ടിക്കൊടുത്തത്. ഈ പ്രദേശത്തെ വിദ്യാഭ്യാസ, വൈദ്യ ശുശ്രൂഷാരംഗത്തെ വികസനത്തിനും അവര്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കി. മഞ്ചരിക്ക് കിഴക്ക് ഹൈസ്ക്കൂളുകള്‍ ഒന്നുമില്ലാതിരുന്ന കാലത്ത്, 1940-ല്‍ അന്നത്തെ സീനിയര്‍ മാനവേദരാജ ആരംഭിച്ചതാണ് ഇന്നത്തെ ഗവണ്‍മെന്റ് മാനദേവന്‍ ഹൈസ്ക്കൂള്‍. ആദ്യകാലത്ത് ഈ സൌകര്യങ്ങളെ ഉപയോഗപ്പെടുത്തിയത് സമൂഹത്തിലെ ഉന്നതരുടെ കുട്ടികള്‍ മാത്രമായിരുന്നങ്കിലും, സാമൂഹ്യ ദേശീയ പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ച ബോധ നവീകരണത്തിന്റെ ഫലമായി അധ:സ്ഥിതവിഭാഗങ്ങളും വിദ്യാഭ്യാസത്തിനായി മുന്നാട്ടുവന്നു. ഇന്ന് നിലമ്പൂരില്‍ 10 പ്രൈമറി സ്കൂളുകളും, രണ്ട് ഹൈസ്കൂളുകളും, സമീപത്തായിത്തന്നെ രണ്ടു കോളേജുകളും പ്രവര്‍ത്തിക്കുന്നു. 1936-ല്‍ മലേറിയ നിയന്ത്രണത്തിനായി ഒരു ഡോക്ടറും നേഴ്സും മാത്രമായി ആരംഭിച്ച ക്ളിനിക്കാണ് ക്രമേണ വളര്‍ന്ന്, ഇന്നത്തെ ഗവണ്‍മെന്റ് ആശുപത്രിയായി വികസിച്ചത്. നിലമ്പൂരിലൂടെ കടന്നുപോകുന്ന ഊട്ടി റോഡ് നാടിന്റെ വികസനത്തില്‍ കാര്യമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്. മൈസൂര്‍ സുല്‍ത്താന്‍മാര്‍ മലബാറിനു സമ്മാനിച്ച നല്ല റോഡുകളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണിത്. ഗൂഡല്ലൂര്‍ വരെ ടിപ്പു നിര്‍മ്മിച്ച റോഡിനെ നീലഗിരിയിലെ ചായത്തോട്ടങ്ങളിലേക്ക് ബ്രിട്ടീഷുകാര്‍ നീട്ടിയതാണ് ഇന്നത്തെ ഊട്ടിറോഡിന്റെ പഴയ രൂപം. സൈനികനീക്കത്തിനുള്ള സൌകര്യം കൂടി പരിഗണിച്ചാണ് റോഡുവെട്ടിയതെങ്കിലും, പിന്നീടത് ഈ പ്രദേശത്തിന്റെ തന്നെ സാമ്പത്തികപുരോഗതിക്ക് അടിത്തറ പാകി. 1927-ല്‍ നിലമ്പൂരിലേക്ക് റെയില്‍വേ ലൈന്‍ നീട്ടിയതു തന്നെ മരവ്യാപാരത്തിനുള്ള സൌകര്യം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. എന്നാല്‍ റോഡോ റെയിലോ അല്ല, ചാലിയാര്‍ പുഴയാണ് ചരക്കുനീക്കത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തു നിന്നിരുന്നതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കാരണം നിലമ്പൂര്‍ കാട്ടിലെ മരം ഭൂരിഭാഗവും എത്തിക്കേണ്ടിയിരുന്നത് ഫറോക്കിലെ മരവ്യവസായ കേന്ദ്രങ്ങളിലേക്കായിരുന്നു. നിലമ്പൂരിന്റെ ചരിത്രം പറയുമ്പോള്‍ മുസ്ളീംസമൂഹത്തിന്റെ സംഭാവന പറയാതെ പോകാനാവില്ല. 1921-ല്‍ നടന്ന അഹിതകരമായ സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് പുറമേനിന്ന് വന്ന കലാപകാരികളായിരുന്നു എന്നത് പലരും മനസ്സിലാക്കിയിട്ടില്ല. ഹിന്ദു സഹോദരന്‍മാരെ രക്ഷിക്കാന്‍ കലാപകാരികളെ നേരിട്ട് ജീവന്‍ നഷ്ടപ്പെട്ട മുസ്ളീം ചെറുപ്പക്കാരെ നിലമ്പൂരിലെ ജനതയ്ക്ക് ഒരിക്കലും വിസ്മരിക്കാനാവില്ല. പല സ്ഥലത്തും മുസ്ളീം കുടിയാന്‍മാര്‍ ഹിന്ദു ജന്മികള്‍ക്കെതിരായി തിരിഞ്ഞപ്പോള്‍ ലഹളക്കാലത്ത് നിലമ്പൂര്‍ കോവിലകക്കാരെ ഇവിടെ നിന്ന് ഒളിപ്പിച്ച് കൊണ്ടുപോയി രക്ഷപ്പെടുത്തിയത് മുസ്ളീം കുടിയാന്മാരായിരുന്നു. മലപ്പുറം ജില്ലയുടെ പല ഭാഗത്തും വര്‍ഗ്ഗീയ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടപ്പോഴും സമുദായ സൌഹാര്‍ദ്ദം അഭംഗുരമായി പുലര്‍ത്തി എന്നതിന്റെ കാരണവും മുകളില്‍ സൂചിപ്പിച്ച നിലമ്പൂരിന്റെ മഹത്തായ സഹിഷ്ണുതാപൈതൃകമല്ലാതെ മറ്റെന്താണ്.
സാമൂഹ്യമുന്നറ്റചരിത്രം
ബ്രിട്ടീഷ് ആധിപത്യം നിലനില്‍ക്കുന്ന കാലത്തു തന്നെ നവീനവിദ്യാഭ്യാസം പ്രചരിച്ചതോടെ സാമൂഹ്യ ജീര്‍ണ്ണതക്കെതിരായുള്ള അവബോധം വ്യാപകമായി സൃഷ്ടിക്കപ്പെട്ടു. സാമൂഹ്യ-ദേശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലേക്ക് അത് വഴിതുറന്നു. ദേശീയ പ്രസ്ഥാനം സജീവമായതോടെയാണ് സാമൂഹ്യമാറ്റങ്ങള്‍ക്കായുള്ള പോരാട്ടവും ഇവിടെ ശക്തി പ്രാപിക്കുന്നത്. 1938-ല്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് ഇവിടെ നിന്ന് മല്‍സരിച്ചതിനെ തുടര്‍ന്ന്, കോണ്‍ഗ്രസ് പ്രവര്‍ത്തനവും ഇവിടെ ഊര്‍ജ്ജിതമായി. ഈ സന്ദര്‍ഭത്തില്‍ കല്ലന്‍കുന്നന്‍ അഹമ്മദുകുട്ടി സാഹിബ്, പനോലന്‍ അഹമ്മദുകുട്ടി സാഹിബ് മുതലായവര്‍ നയിച്ച “മുസ്ളീം മജ്ലിസ”യും, മുസ്ളീം സമുദായത്തില്‍ ദേശീയബോധം വളര്‍ത്താന്‍ നടത്തിയ മറ്റു ശ്രമങ്ങളും ഇവിടെ എടുത്തു പറയേണ്ടതാണ്. കെ.വി.കുഞ്ഞാലന്‍കുട്ടി സാഹിബ്, എം.പി.വേലായുധന്‍ നായര്‍, വേലായുധന്‍ ചെട്ടിയാര്‍ എന്നിവരും, ഇവിടെ ദേശീയ പ്രസ്ഥാനം കെട്ടിപ്പെടുക്കുമ്പോള്‍ തന്നെ അവരോടൊപ്പം രംഗത്തു വന്ന ടി.കെ.മാധവന്‍, കുഞ്ഞുണ്ണി, നിലമ്പൂര്‍ ബാലന്‍ മുതലായവരും കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് ദേശീയപ്രസ്ഥാനത്തിനു കരുത്തും ഊര്‍ജ്ജസ്വലതയും പകര്‍ന്നുകൊടുത്തു. സാമ്രാജ്യത്വത്തിനും നാടുവാഴിത്വത്തിനുമെതിരെയുണ്ടായ ഇത്തരം സമരങ്ങള്‍ക്കൊപ്പം തന്നെ , സാമൂഹ്യമായ അനാചാരങ്ങള്‍ക്കെതിരായ മുന്നറ്റവും ഇവിടെ നടന്നുകൊണ്ടിരുന്നു. ഐക്യസഹോദരസംഘവും എസ്.എന്‍.ഡി.പി.യും ചേര്‍ന്ന് കുഞ്ഞിക്കണ്ണന്റെയും, കുട്ടായി വൈദ്യരുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച വിരാഡൂര്‍ മാര്‍ച്ച് ഉല്‍പതിഷ്ണുവായ അന്നത്തെ സീനിയര്‍ രാജയുടെ തന്ത്രജ്ഞതയാല്‍ ഒരേറ്റുമുട്ടലൊന്നും കൂടാതെ തന്നെ വിജയത്തില്‍ കലാശിച്ചു. സാമൂഹ്യപരിവര്‍ത്തനവും സാംസ്കാരികനവോത്ഥാനവും കൈവരുത്താന്‍ കലയെയും സാഹിത്യത്തെയും സാമാന്യജനങ്ങളുമായി അടുപ്പിക്കാന്‍ വളരെ അഭിനന്ദനീയമായ ഒരു പരിശ്രമവും ഇവിടെ നടന്നിട്ടുണ്ട്. ഡോ.എം.ഉസ്മാന്‍, ഇ.കെ.അയമു, നിലമ്പൂര്‍ ബാലന്‍, കെ.ജി.ഉണ്ണീന്‍, നിലമ്പൂര്‍ ആയിഷ തുടങ്ങിയ സാംസ്കാരിക നായകരും, കലാരംഗത്തുള്ളവരും വളര്‍ത്തികൊണ്ടുവന്ന അമേച്വര്‍ നാടകവേദി ഇതിനുദാഹരണമാണ്. ദേശീയ പ്രസ്ഥാനത്തിനകത്തുതന്നെ കര്‍ഷകരെയും കര്‍ഷകതൊഴിലാളികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഇടതുപക്ഷ ചിന്താഗതിക്കാര്‍ സ്വാതന്ത്ര്യസമരത്തിനു കരുത്തു കൂട്ടി. സാമ്രാജ്യത്വത്തോടൊപ്പം തന്നെ ഇന്ത്യയില്‍ നിന്നും ജന്മി നാടുവാഴിത്തവ്യവസ്ഥയും തുടച്ചുനീക്കണമെന്ന ചിന്താഗതി അതോടെ വളര്‍ന്നുവന്നു. മലബാറിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ നിലമ്പൂരിലും കര്‍ഷക സമരങ്ങളും, കര്‍ഷകതൊഴിലാളി സമരങ്ങളും ശക്തിപ്രാപിച്ചു. ഏറനാട്ടില്‍ കര്‍ഷകസംഘം ആരംഭിച്ച തരിശുഭൂമി സമരത്തില്‍ നിലമ്പൂരില്‍ നിന്നും ടി.കെ.മാധവന്‍, കുഞ്ഞുണ്ണി, കുഞ്ഞുകൃഷ്ണന്‍, കുഞ്ഞാലി തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു. രാഷ്ട്രീയ സമരത്തോടൊപ്പം തന്നെ ജാതി, അയിത്തം തുടങ്ങിയ സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെയുള്ള സമരങ്ങളും ഇവിടെ നടന്നു. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച കോഴിക്കോട്-ഊട്ടി റോഡിലൂടെ “രാജലക്ഷ്മി” ബസുകള്‍ സര്‍വ്വീസ് ആരംഭിച്ചത് ആ കാലഘട്ടത്തില്‍ തന്നെ യാണ്. 1947-നു ശേഷമുള്ള നിലമ്പൂരിന്റെ ചരിത്രത്തിന് തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റവുമായി അഭേദ്യമായ ബന്ധമുണ്ട്. നിലമ്പൂര്‍ കോവിലകത്തിന്റെ അധീനതയിലും ഉടമസ്ഥതയിലുമായിരുന്ന ഈ പ്രദേശത്തേക്ക് 1900-ാമാണ്ടോടുകൂടിയാണ് ആദ്യകുടിയേറ്റങ്ങള്‍ ആരംഭിച്ചതെന്നു കാണാം. തരിശുസമരങ്ങള്‍ക്കും, വെട്ടിപ്പൊളി സമരങ്ങള്‍ക്കും നിലമ്പൂരിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. ഇന്ന് നിലമ്പൂരിലുള്ള കൃഷിഭൂമിയില്‍ നല്ലൊരുഭാഗം വെട്ടിപ്പൊളിയിലൂടെ അവകാശം സ്ഥാപിച്ചതാണ്. പ്രസ്തുതസമരങ്ങള്‍ക്കു കര്‍ഷകസംഘവും ഇടതുപക്ഷപാര്‍ട്ടികളുമാണ് നേതൃത്വം നല്‍കിയത്.
കാര്‍ഷികചരിത്രം
മുമ്പ് ഇവിടുത്തെ വനാന്തരങ്ങളില്‍ മലമുത്തന്‍, ചോലനായ്ക്കന്‍, മലനായ്ക്കന്‍, അറനാടന്‍, പണിയന്‍, കുറുമര്‍ തുടങ്ങിയ ആദിവാസിവിഭാഗങ്ങള്‍ താമസിച്ചിരുന്നു. കാടുകളിലെ മരംമുറിയും മുളവെട്ടും മറ്റുമായി ബന്ധപ്പെട്ട് ഇവിടെയെത്തിയ മുസ്ളീംസമൂഹമാണ് നിലമ്പൂരിന്റെ സാമൂഹികജീവിതചരിത്രത്തിനു തുടക്കം കുറിക്കുന്നത്. ഏറെക്കുറെ ഇതേ കാലഘട്ടത്തില്‍തന്നെ കൃഷിയുമായി ബന്ധപ്പെട്ട് നായര്‍, തീയര്‍ തുടങ്ങിയ വിഭാഗങ്ങളും ഈ പ്രദേശത്ത് എത്തിച്ചേര്‍ന്നിരുന്നു. ഇവരാണ് കൃഷിയ്ക്ക് തുടക്കം കുറിച്ചതെന്ന് കരുതപ്പെടുന്നു. കിഴക്കുംമുറി ചേരിക്കല്ലിനു കീഴില്‍ മുപ്പിനി, കൌക്കാട്, ഭഗവതി മുണ്ട, മണക്കാട്, ഉപ്പട, മുതുകുളം, ശങ്കരംകുളം, ഉടുമ്പൊയില്‍, മലച്ചി, അര്‍ണാടംപാടം, പായുംപാടം തുടങ്ങിയ സ്ഥലങ്ങളില്‍ കളങ്ങള്‍ ഉണ്ടായിരുന്നു. കളംഉടമകള്‍ വര്‍ഷംതോറും കാര്‍ഷികവിഭവങ്ങളുടെ നിശ്ചിതശതമാനം ചേരിക്കല്ല് തമ്പുരാക്കന്‍മാര്‍ക്കു പാട്ടമായി നല്‍കുമായിരുന്നു. ആദ്യകാലങ്ങളില്‍ കളം ഉടമകള്‍ സ്വന്തമായോ വിശ്വസ്തരായ കൃഷിക്കാര്‍ക്കു പാട്ടത്തിനു നല്‍കിയോ ആയിരുന്നു കൃഷി നടത്തിയിരുന്നത്. 20,000 പറ നെല്ലുള്‍ക്കൊള്ളാന്‍ ശേഷിയുള്ള പത്തായപുരയോടുകൂടിയതായിരുന്നു എടക്കരയിലുണ്ടായിരുന്ന നിലമ്പൂര്‍ കോവിലകം. ഓണം, വിഷു തുടങ്ങിയ വിശേഷദിവസങ്ങളില്‍ കളക്കാരും പാട്ടകൃഷിക്കാരും തൊഴിലാളികള്‍ക്കു അളവ് കൊടുക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. കാര്‍ഷികമേഖല സജീവമായതോടുകൂടി ആശാരി, കൊല്ലന്‍, കര്‍ഷകതൊഴിലാളികള്‍ മുതലായ വിഭാഗങ്ങളും ഇവിടേക്ക് കുടിയേറിപാര്‍ക്കാനാരംഭിച്ചു. പ്രാചീനകാലം മുതല്‍ കരുനെച്ചി, കൌവുക്കാട് പ്രദേശങ്ങളില്‍ മലയപണിക്കന്‍മാര്‍ കൂട്ടമായി താമസിച്ച് കൃഷി ചെയ്തിരുന്നു. “തലമ്മല്‍ തട്ട്” എന്നു വിളിച്ചിരുന്ന കോളറ, മലമ്പനി തുടങ്ങിയ മാരകരോഗങ്ങള്‍ക്കടിമപ്പെട്ടും, വന്യമൃഗശല്യം കാരണവും പലരും പിന്‍മാറിയെങ്ക

31/07/2024

നിലമ്പൂർ ജില്ലാ ആശുപത്രിയിലുള്ള മൃതദേഹങ്ങളും ശരീരഭാഗങ്ങളും വയനാട്ടിലേക്ക് മാറ്റും.ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള സൗകര്യം പരിഗണിച്ചാണ് നടപടി.

മേപ്പാടി സി എച്ച് സിയിലേക്കാണ് മൃതദേഹങ്ങൾ മാറ്റുന്നത്. സർക്കാർ നിർദ്ദേശത്തെ തുടർന്ന് മലപ്പുറം ഡെപ്യൂട്ടീ കലക്ടർ പി സുരേഷ് ജില്ലാ ആശുപത്രിയിലെത്തിയാണ് മൃതദേഹം മേപ്പാടിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചത്. മൃതദേഹങ്ങൾ കൊണ്ടു പോകാനുള്ള ആംബുലൻസുകൾ ഉടൻ ആശുപത്രിയിലെത്തിക്കും. തുടർന്ന് നാടുകാണി ചുരം വഴി മൃതദേഹങ്ങൾ മേപ്പാടിയിലെത്തിക്കുമെന്ന്
ഡെപ്യൂട്ടീ കലക്ടർ പി സുരേഷ് പറഞ്ഞു.38 ഫ്രീസറുകളിലായാണ് മൃതദേഹങ്ങളും ലഭിച്ച അവയവങ്ങളും കൊണ്ട് പോകുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്മായീൽ മൂത്തേടം, നഗരസഭാ അധ്യക്ഷൻ മാട്ടുമ്മൽ സലിം,
,എൻ ആർ എച്ച് എം ഡി പി എം ഡോ: അനൂബ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: ഷിനാസ് ബാബു തുടങ്ങിയവരും സംബന്ധിച്ചു.

എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു ; ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറത്തിനു തന്നെ 🔥
08/05/2024

എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു ; ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറത്തിനു തന്നെ 🔥

ഞാനിതെഴുതുന്നത് നിലമ്പൂർ ഗവൺമെൻറാശുപത്രിയുടെ പ്രസവ വാർഡിൽ നിന്നാണ് , പ്രസവ വാർഡ് എന്നല്ല നരകവാർഡ് എന്നു വിളിക്കാനാണ് ഇപ്...
26/05/2023

ഞാനിതെഴുതുന്നത് നിലമ്പൂർ ഗവൺമെൻറാശുപത്രിയുടെ പ്രസവ വാർഡിൽ നിന്നാണ് , പ്രസവ വാർഡ് എന്നല്ല നരകവാർഡ് എന്നു വിളിക്കാനാണ് ഇപ്പൊ ഇതിനെ പറ്റുക ..... ഒരാൾക്കു തന്നെ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ കഷ്ടപ്പെടുന്ന ബെഡ്ഡിൽ വലിയ വയറും കൊണ്ട് ഇടത്തോട്ടും വലത്തോട്ടും ചെരിഞ്ഞു കിടക്കുന്നത് രണ്ട് ഗർഭിണികളാണ് , ആകെ ഉള്ളത് പതിനാലു ബെഡ്ഡ് ,അതിൽ രണ്ടെണം SC ST സംവരണ ബെഡ്

ഇന്നലെ മാത്രം വന്നത് 35 അഡ്മിഷൻ , അതിൽ 90 ശതമാനവും പൂർണ്ണ ഗർഭിണികൾ , വേദന തുടങ്ങിയവരും , ഓപ്പറേഷനുള്ളവരും ,വെള്ളം പോയി തുടങ്ങിയതും .... അങ്ങനെ വേദനയുടെ പരകോടി താങ്ങുന്നവർ , നിലത്തുപോലും പാ വിരിച്ചു കിടക്കാൻ ഇടമില്ല ,

പരിമിതമായ സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങൾ ഈ തിരക്കിനിടയിൽ എത്തിക്കാൻ പെടാപെടാപെടുന്ന ജീവനക്കാർ , നഴ്സുമാരെ ഒക്കെ രണ്ടു കൈ കൊണ്ടു തൊഴണം ,

പ്രസവിക്കാനുള്ളവരും ,പ്രസവിച്ചു കഴിഞ്ഞവരും ഓപ്പറേഷനുള്ളവരും ഓപ്പറേഷൻ കഴിഞ്ഞവരും ഒക്കെ ഈ കുഞ്ഞു കെട്ടിടത്തിനുള്ളിൽ .... വയറു കഴുകിയവരും ഓപ്പറേഷൻ കഴിഞ്ഞവർക്കും കക്കുസിൽ പോവാനുള്ള നരകമാണ് സഹിക്കാനാവാത്തത് ആകെ കൂടി മൂന്നേ മൂന്നു കക്കുസ് ആണുള്ളത് , അതിൽ തന്നെ ഒരൊറ്റ യൂറോപ്യൻ ക്ലോസറ്റ് മാത്രം ,

ഇത്രയും സ്ത്രീകൾ പ്രസവിക്കാനായി ,വെറും രണ്ടേ രണ്ടു ടേബിൾ മാത്രം , ഇന്നലെ രാത്രി സിസ്റ്റർ പറയുന്നതു കേട്ടു ,ആരും നടന്ന് വേദന ഒന്നും ഉണ്ടാക്കേണ്ട ,വേദന വന്നവർ ഒന്നു പ്രസവിച്ചു തീരട്ടെ ,ഗതിയില്ലെങ്കിൽ മഞ്ചേരിക്ക് വിടേണ്ടി വരും എന്ന് ,അവരെ കുറ്റം പറയാൻ പറ്റില്ല മൂന്നോ നാലോ പേർ ഒരുമിച്ചു പ്രസവിക്കേണ്ടി വന്നാൽ എന്തു ചെയ്യും നിസ്സഹായ രായി നോക്കി നിൽക്കേണ്ടി വരും
വേദനയും ബ്ലീഡിഗും കൊണ്ട് ഒന്ന് ഊരചായ്ക്കാൻ പോലും പറ്റാതെ നരകിച്ച ഇന്നലത്തെ ദിവസം ഞാൻ മരണം വരെ മറക്കില്ല ,തൊട്ടപ്പുറത്ത് പകുതി പണി കഴിഞ്ഞ ഒരു വലിയ കെട്ടിടം നോക്കുകുത്തി പോലെ നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഭരണപക്ഷത്തിനും ,പ്രതിപക്ഷത്തിനും ഒന്നും താത്പര്യമില്ലാതെ അതേ നിൽപ്പു തുടരുന്നു. ഈ നരകത്തിൽ നിന്നും നിലമ്പൂർ ഗവൺമെൻ്റാശുപത്രിയുടെ പ്രസവവാർഡിന് ഇനിയും മോചനം വന്നില്ല എങ്കിൽ ഒരു ദിവസം വേണ്ടവിധത്തിൽ സൗകര്യങ്ങളില്ലാത്തതിൻ്റെ പേരിൽ ജീവനുകൾ നഷ്ടമാവും ...... ഒരു നിവൃത്തിയും ഇല്ലെങ്കിൽ നിറവയറുമായി ഗർഭിണികൾ റോഡിലേക്കിറങ്ങും ,അത് നാടിനു തീർത്താൽ തീരാത്ത നാണക്കേടാവും'

സിന്ധു സൂരജ്‌
ചുങ്കത്തറ
നിലമ്പൂർ ഗവൺമെൻ്റാശുപത്രിയുടെ പ്രസവവാർഡിൽ നിന്നും

എൻ്റെ പോസ്റ്റു വായിച്ചു കമൻറിടാൻ ഞാൻ ആവശ്യപെടാറില്ല പക്ഷേ ഈയൊരു പോസ്റ്റിന് ഒരു കുത്തെങ്കിലും നൽകണം ,അപേക്ഷയാണ്...

Sooraj

ഈ ഫോട്ടോയിൽ കാണുന്ന വസ്ത്രങ്ങളടങ്ങിയ ബാഗ് *25.04.2023* ചൊവ്വ 3:50pmന് *നിലമ്പൂർ  കോടതിപ്പടിക്കും റെയിൽവേ സ്റ്റേഷനുമിടയില...
27/04/2023

ഈ ഫോട്ടോയിൽ കാണുന്ന വസ്ത്രങ്ങളടങ്ങിയ ബാഗ് *25.04.2023* ചൊവ്വ 3:50pmന് *നിലമ്പൂർ കോടതിപ്പടിക്കും റെയിൽവേ സ്റ്റേഷനുമിടയിലുള്ള യാത്രയിൽ ഓട്ടോറിക്ഷയിൽ നഷ്ടമായി.* കണ്ട് കിട്ടുന്നവർ നിലമ്പൂർ പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക...... 9567225211
7034444891

*pls share...*

Post date:27/04/2023

Nilambur Now

മുൻമന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചുമുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ ...
25/09/2022

മുൻമന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

കേരള നിയമസഭയിലെ മുൻ വനം, വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടൻ മുഹമ്മദ്. കോൺഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.

വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും നിലമ്പൂർ നഗരസഭ മുൻ ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്.

നിലമ്പൂർ കോവിലകം ജൻക്ഷന് സമീപം ഊട്ടി റോഡിൽ പണി തീരാത്ത ബിൽഡിംഗിന് മുൻപിൽ ഉള്ള ഒരു ഗർത്തം ആണിത്.  ഏകദേശം 12 അടിക്ക് മീതെ ...
11/09/2022

നിലമ്പൂർ കോവിലകം ജൻക്ഷന് സമീപം ഊട്ടി റോഡിൽ പണി തീരാത്ത ബിൽഡിംഗിന് മുൻപിൽ ഉള്ള ഒരു ഗർത്തം ആണിത്. ഏകദേശം 12 അടിക്ക് മീതെ താഴ്ചയുണ്ട് ഈ കുഴിക്ക്. താഴെ മര കഷണങ്ങളും മറ്റുമാണ്. വേണ്ടപ്പെട്ടവർ ഉടനെ ആക്ഷൻ എടുത്തില്ലെങ്കിൽ വലിയ ദുരന്തമാണ് കാത്തിരിക്കുന്നത്. ഞാൻ കാണുമ്പോൾ ചില കടലാസ്സ് കഷ്ണങ്ങൾ വെച്ച് മൂടി വെച്ചിരിക്കുകയായിരുന്നു. എത്ര മാത്രം ഉദാസീനതയോടെയാണ് ഇതിൻ്റെ ഉത്തരവാദിത്തപ്പെട്ടവർ ഇത് കൈകാര്യം ചെയ്തത് എന്ന് ആലോചിക്കുമ്പോൾ പേടി തോന്നുന്നു. ഒരു അപകടം ഉണ്ടായിട്ടു ഞെട്ടിയിട്ടോ ഖേദം പ്രകടിപ്പിച്ചത് കൊണ്ടോ എന്ത് കാര്യം.

Ran Myth

07/09/2022

ഹാ നല്ലൊരു ഓണായിട്ട് ഇങ്ങള് ന്തിനാ ടീച്ചറെ ബെർഞ്ചോറ്ണ്ടാക്കീക്കണ് 😂😂😍

06/08/2022

മമ്പാട് പഞ്ചായത്ത് ഓഫീസിന് മുൻപിൽ പഞ്ചായത്ത് പ്രസിഡന്റ് വയോദികനെ ക്രൂരമായി മർദിക്കുന്നു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 5) നിലമ്പൂർ, ഏറനാട് താലൂക്കുകളിലെ പ്രൊഫഷനൽ കോളജുകൾ, അംഗ...
05/08/2022

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 5) നിലമ്പൂർ, ഏറനാട് താലൂക്കുകളിലെ പ്രൊഫഷനൽ കോളജുകൾ, അംഗനവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്റ്റർ വി ആർ പ്രേംകുമാർ അവധി പ്രഖ്യാപിച്ചു.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ല. റസിഡൻഷ്യൽ സ്‌കൂളുകൾക്ക് അവധി ബാധകമല്ല.

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി എന്ന രീതിയിൽ കലക്റ്ററുടെ എഫ് ബി പേജിന്റെ രൂപത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്റ്റർ വി ആർ പ്രേംകുമാർ അറിയിച്ചു.

ഹായ് ബല്ലാത്ത ജാതി ജില്ലാ ആശുപത്രി ഇന്നലെ 11.15ന് 90 ദിവസം പോലും തികയാത്ത എൻ്റെ മോനെ ഞാൻ കുട്ടിക്കളുടെ ഡോക്ടറെ കാണിക്കാൻ...
28/07/2022

ഹായ് ബല്ലാത്ത ജാതി ജില്ലാ ആശുപത്രി

ഇന്നലെ 11.15ന് 90 ദിവസം പോലും തികയാത്ത എൻ്റെ മോനെ ഞാൻ കുട്ടിക്കളുടെ ഡോക്ടറെ കാണിക്കാൻ ജില്ലാ ആശുപത്രി ആയ നിലമ്പൂർ ഗവൺമെൻ്റ് ഹോസ്പിറ്റലിൽ എത്തി. ഭാര്യയോട് ഞാൻ പറഞ്ഞു നീ കുട്ടിക്കളുടെ ഡോക്ടറെ കാണിക്കുന്ന അവിടെ പോയി നിൽക്ക് ഞാൻ ചീട്ട് എടുത്ത് വരാം. ഞാൻ ചീട്ട് എടുത്ത സമയത്ത് എന്നോട് അവർ "കുട്ടിക്കളുടെ ഡോക്ടർ ഇല്ല പകരം നിങ്ങൾ ജനറൽ വിഭാഗത്തിൽ കാണിക്കു" എന്ന് പറഞ്ഞു. ഞാൻ ഭാര്യയെ തിരഞ്ഞ് പോയ സമയത്ത് അവൾ കുട്ടിക്കളുടെ ഡോക്ടറെ കാണിക്കുന്നവരിയിൽ നിൽക്കുന്നു. വനിതാ സെക്യൂരിറ്റി ടോക്കൺ നമ്പർ 90 വിളിക്കുന്നു. ഞാൻ ആ വനിതാ സെക്യൂരിറ്റിയോട് ചോദിച്ചു: എന്നോട് കുട്ടിക്കളുടെ ഡോക്ടർ ഇല്ല എന്നാണല്ലോ പറഞ്ഞത്. ആ ജീവനക്കാരി പറഞ്ഞു 120 ടോക്കൻ വരെ മാത്രമെ വിളിക്കൂ. അവിടുന്നും പറഞ്ഞു "നിങ്ങൾ ജനറൽ ഒപിയിൽ കാണിക്കു " എന്ന്. ഞാൻ പറഞ്ഞു എൻ്റെ നമ്പർ 559 ആണ്.വരി നീളം ഭയങ്കര കൂടുതലുമാണ്.

90 ദിവസം പോലും തികയാത്ത ഈ കുഞ്ഞിനെ കുറെ സമയം എങ്ങനെ പിടിച്ച് വരിയിൽ നിൽക്കും എന്ന് ചോദിച്ചു. ആ സെക്യൂരിറ്റി ഞങ്ങളോട് പറഞ്ഞു: "നിങ്ങൾ അവിടെ പോയി നിൽക്ക് ഞാൻ അങ്ങോട്ട് വരാം" എന്ന്. കുഞ്ഞിനെയും കൊണ്ട് പോയി ജനറൽ ഒപിയുടെ വാതിലിൻ്റെ അടുത്ത് നിന്നു. ആരും ചെറിയ കുഞ്ഞ് എന്ന പരിഗണനപോലും തന്നില്ല (അവരെ പറഞ്ഞിട്ട് കാര്യമില്ല മണിക്കുറുകളായി അവർ വരിയിൽ നിൽക്കുന്നു). ഞാൻ വീണ്ടും ആ സെക്യൂരിറ്റി വനിതയോട് പോയി കാര്യം പറഞ്ഞു. അവർ വന്ന് ജനറൽ ഒപിയുടെ ഉള്ളിൽ പ്രവേശിപ്പിച്ചു. ഡോക്ടറെ കാണിച്ച സമയത്ത് ഡോക്ടർ പറഞ്ഞു "നിങ്ങൾ കുട്ടികളുടെ ഡോക്ടറെ കാണിക്ക്, കുട്ടിക്ക് നല്ല കഫം നെഞ്ചിലുണ്ട് "എന്ന്. ഭാര്യ പറഞ്ഞു: അവിടുന്നാണ് ഇവിടെ കാണിക്കാൻ പറഞ്ഞത്. അപ്പോൾ ഡോക്ടർ പറഞ്ഞു എന്നാൽ നിങ്ങൾ പുറത്ത് പ്രൈവറ്റിൽ കാണിക്ക് എന്ന്.

ഞാൻ അവിടെ നിന്നും മടങ്ങി പോന്നു.
ഇതാണ് നമ്മുടെ ജില്ലാ ആശുപത്രി. ഇത് പോലെ എനിക്ക് 4 തവണ പല രൂപത്തിലും ഗവൺമെൻ്റ് ജില്ലാ ആശുപത്രിയിൽ നിന്ന് പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട്.

Illyas Mampad

𝗝𝗘𝗦𝗦𝗜𝗡 𝗧𝗢 𝗘𝗔𝗦𝗧 𝗕𝗔𝗡𝗚𝗔𝗟കേരളത്തിന്റസന്തോഷ് ട്രോഫിടോപ് സ്കോറർ നിലമ്പൂരിലെ സ്വന്തം  #ജെസിൻ ഇനി #ഈസ്റ്റ്_ബംഗാളിന് വേണ്ടിബൂട്ടണ...
27/07/2022

𝗝𝗘𝗦𝗦𝗜𝗡 𝗧𝗢 𝗘𝗔𝗦𝗧 𝗕𝗔𝗡𝗚𝗔𝗟
കേരളത്തിന്റ
സന്തോഷ് ട്രോഫി
ടോപ് സ്കോറർ നിലമ്പൂരിലെ സ്വന്തം #ജെസിൻ ഇനി
#ഈസ്റ്റ്_ബംഗാളിന് വേണ്ടി
ബൂട്ടണിയും.

മലയാളികളുടെ അഭിമാനമായി മാറിയ ജസിൻ ഇനി ഇന്ത്യയുടെ അഭിമാനമായി മാറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..

നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി---ശക്തമായ മഴയെത്തുടർന്ന് നിലമ്പൂർ വിദ്യാഭ്യാസ ഉപജി...
14/07/2022

നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
---
ശക്തമായ മഴയെത്തുടർന്ന് നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിലെ പ്രൊഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 15) ന് ജില്ലാകലക്ടർ വി. ആർ പ്രേം കുമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയ്ക്ക് മാറ്റമില്ല.

പെയ്യട്ടെ സന്തോഷംഈദ് മുബാറക്‌
10/07/2022

പെയ്യട്ടെ സന്തോഷം
ഈദ് മുബാറക്‌

27/06/2022

എജ്ജാതി ഡയലോഗ് 🔥

അത് ആനയാണ്, അന്റെ ബാപ്പയല്ല 😁

എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു ; ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറത്തിനു തന്നെ 🔥
15/06/2022

എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു ; ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറത്തിനു തന്നെ 🔥

നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ ഇന്ന് മുതല്‍ ഒരു ട്രെയിൻകൂടിനിലമ്പൂർ: ഷൊര്‍ണൂര്‍- നിലമ്പൂര്‍ പാതയില്‍ ഇന്ന് മുതൽ ഒരു ട്രെ...
30/05/2022

നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ ഇന്ന് മുതല്‍ ഒരു ട്രെയിൻകൂടി

നിലമ്പൂർ: ഷൊര്‍ണൂര്‍- നിലമ്പൂര്‍ പാതയില്‍ ഇന്ന് മുതൽ ഒരു ട്രെയിൻ കൂടി സര്‍വിസ് നടത്തും. കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തലാക്കിയ പാസഞ്ചറുകളിൽ ഒന്നാണ് സ്‌പെഷല്‍ എക്‌സ്​പ്രസായി ആരംഭിക്കുന്നത്. ഷൊര്‍ണൂരില്‍ നിന്ന് രാവിലെ 7.05ന് പുറപ്പെട്ട് രാവിലെ 8.50ന് നിലമ്പൂരിൽ എത്തുന്ന 06465 നമ്പര്‍ സര്‍വിസും നിലമ്പൂരില്‍ നിന്ന് രാവിലെ 10.10ന് പുറപ്പെട്ട് 11.50ന് ഷൊര്‍ണൂരിൽ ത്തുന്ന 06468 നമ്പര്‍ സര്‍വിസുമാണ് തുടങ്ങുന്നത്. ഇതോടെ പാതയില്‍ നാല്​ ട്രെയിനാവും. നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്​പ്രസ്​, നിലമ്പൂര്‍-കോട്ടയം സ്‌പെഷല്‍ എക്‌സ്​പ്രസ്, അണ്‍ റിസര്‍വ്ഡ് സ്‌പെഷല്‍ എക്‌സ്​പ്രസ് സര്‍വിസ് എന്നിവയാണ്​ മറ്റുള്ളവ. ഏഴ്​ ജോടി സര്‍വിസുകളുണ്ടായിരുന്ന പാതയിൽ പാസഞ്ചറുകളെല്ലാം നിർത്തലാക്കിയാണ്​​ നാല്​ എക്‌സ്​പ്രസ് സര്‍വിസിന് മാത്രം റെയില്‍വേ അനുമതി നല്‍കിയത്. മറ്റ്​ പാസഞ്ചർ ട്രെയിനുകൾ ജൂൺ മാസത്തോടെ പുനരാരംഭിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു.

ഇന്ന് (മെയ് 30) മുതൽ സർവീസ് തുടങ്ങുന്ന ട്രെയിനുകളുടെ സമയ വിവരം

ഷൊർണൂരിൽ നിന്നും നിലമ്പൂരിലേക്ക്

ഷൊർണുർ: 07:05
വാടാനാകുറുശ്ശി: 07:14
വല്ലപ്പുഴ : 07:19
കുലുക്കല്ലൂർ: 07:24
ചെറുകര : 07:34
അങ്ങാടിപ്പുറം: 07:44
പട്ടിക്കാട് : 07:54
മേലാറ്റൂർ : 08:04
തുവ്വൂർ : 08:09
തൊടിയപ്പുലം : 08:14
വാണിയമ്പലം: 08:24
നിലമ്പൂർ : 08:50

നിലമ്പൂരിൽ നിന്നും ഷൊർണൂരിലേക്ക്

നിലമ്പൂർ : 10:10
വാണിയമ്പലം: 10:19
തൊടിയപ്പുലം :10:24
തുവ്വൂർ : 10:29
മേലാറ്റൂർ : 10:34
പട്ടിക്കാട് : 10:44
അങ്ങാടിപ്പുറം :10:54
ചെറുകര :11:04
കുലുക്കല്ലൂർ : 11:09
വല്ലപ്പുഴ : 11:14
വാടാനാകുറുശ്ശി: 11:19
ഷൊർണുർ : 11:50

Address


Website

Alerts

Be the first to know and let us send you an email when Nilambur Now posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nilambur Now:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share