Vandhe Bharath. വന്ദേ ഭാരത്

  • Home
  • Vandhe Bharath. വന്ദേ ഭാരത്

Vandhe Bharath. വന്ദേ  ഭാരത് Nationalist media

10/06/2024

ഇരുന്നൂറ്റി മുപ്പത് സീറ്റുകള്‍ വന്ന വഴി 👌👍
8 കോടിയോളം ഫോമുകൾ രാജ്യത്തുടനീളം പാവപ്പെട്ട സ്ത്രീകൾക്ക് വിതരണം ചെയ്തു, അതിൽ അവർക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ ലഭിക്കുമെന്ന് രേഖാമൂലം ഉറപ്പുനൽകി. ഇത് തെരഞ്ഞെടുപ്പിലെ അഴിമതിയുടെ ഒരു സംഭവമാണ്. *ഇത് തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അഴിമതിയാണ്*. ഇത് തിരഞ്ഞെടുപ്പ് കമ്മീഷനിലും സുപ്രീം കോടതിയിലും എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പല അഭിഭാഷകരും.
ഇത്രയധികം ഫോമുകൾക്കും ഇത്രയധികം പ്രവർത്തകർക്കും കോൺഗ്രസിന് പണം എവിടെ നിന്ന് ലഭിച്ചു? ഇതും അന്വേഷണ വിധേയമാക്കണം.

പല സംസ്ഥാനങ്ങളിലും പാവപ്പെട്ട സ്ത്രീകൾ കോൺഗ്രസ് ഓഫീസിലെത്തി പണം ആവശ്യപ്പെടുന്നു, ഇതിൻ്റെ വീഡിയോകൾ വൈറലാകുകയാണ്.
99 സീറ്റ്‌ കട്ട പോക 🤣🤣🤣

വന്ദേ ഭാരത് എക്സ്പ്രസുകളുടെ മിനി പതിപ്പായ വന്ദേ ഭാരത് മെട്രോ രാജ്യത്ത് സർവീസിനൊരുങ്ങുകയാണ്. കൊല്ലത്തു നിന്ന് മൂന്ന് സർവീ...
24/05/2024

വന്ദേ ഭാരത് എക്സ്പ്രസുകളുടെ മിനി പതിപ്പായ വന്ദേ ഭാരത് മെട്രോ രാജ്യത്ത് സർവീസിനൊരുങ്ങുകയാണ്. കൊല്ലത്തു നിന്ന് മൂന്ന് സർവീസുകൾ .Kollam - Thirunalveli, Kollam - Thrissur , Trivandrum - Kochi എന്നീ റൂട്ടുകൾ ആണ് .

വന്ദേ മെട്രോ പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ തന്നെ ട്രെയിൻ സർവീസുകൾ നടത്താൻ കഴിയുന്ന റൂട്ടുകളെക്കുറിച്ചും റെയിൽവേ പഠിച്ചിരുന്നു. കേരളത്തിൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ നിന്ന് അഞ്ച് റൂട്ടുകൾ വീതമാണ് റെയിൽവേ പരിശോധിക്കുന്നതെന്ന റിപ്പോർട്ട് ആ സമയത്ത് തന്നെ പുറത്തുവന്നിരുന്നു. ഈ പത്ത് റൂട്ടുകളിൽ ഏതിലാകും ആദ്യം ട്രെയിൻ എത്തേണ്ടതെന്ന് ദക്ഷിണ റെയിൽവേയാണ് തീരുമാനിക്കേണ്ടത്. എങ്കിലും ഇവയിലേത് റൂട്ടിലാണെങ്കിലും അത് മികച്ച സർവീസായി മാറുമെന്നതിൽ ഒരു സംശയവും വേണ്ട.

10 routes are under consideration for Vande Metro service from Kerala with first priority to run one between Kochi and Kozhikode. Trail run from July. The train aimed to cater to intercity passengers covering up to 250 km will have 12 coaches is expected to run at a maximum speed of 130km/hr.

1. Kochi - Calicut
2. Kochi - Coimbatore
3. Trivandrum - Kochi
4. Calicut - Palakkad
5. Palakkad - Kottayam
6. Thrissur - Kollam
7. Guruvayur - Madurai
8. Kollam - Tirunelveli
9. Calicut - Mangaluru
10. Nilambur - Mettupalayam

മമ്മൂട്ടിയും 'പുഴു'വും മറ്റു വിവാദവും ആ വഴിക്ക്, നടക്കട്ടെ. ഇതൊന്നും ഞാനറിയാത്ത കാര്യങ്ങൾ എന്ന് മമ്മൂട്ടി പറയും വരെയേ അത...
18/05/2024

മമ്മൂട്ടിയും 'പുഴു'വും മറ്റു വിവാദവും ആ വഴിക്ക്, നടക്കട്ടെ. ഇതൊന്നും ഞാനറിയാത്ത കാര്യങ്ങൾ എന്ന് മമ്മൂട്ടി പറയും വരെയേ അതിനായുസ്സുള്ളു.
എന്നാൽ, മുഹമ്മദ് ഷർഷാദിൻ്റെ വെളിപ്പെടുത്തലുകളിൽ മറ്റു ചില ഞെട്ടിക്കുന്ന വിവരങ്ങളുണ്ട്. അക്കാര്യത്തിൽ സർക്കാർ, സിനിമാ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടികൾ, സാമൂഹ്യ-സാംസ്കാരിക ലോകം അഭിപ്രായം പറയണം, ചർച്ച നടത്തണം.

ഷർഷാദിൻ്റെ വെളിപ്പെടുത്തലിൽ നിന്ന്:.......

സിനിമ: ഞെട്ടിക്കുന്ന വിവരങ്ങൾ പറഞ്ഞ്
സംവധായികയുടെ ഭർത്താവ്

- എല്ലാം മമ്മൂട്ടിയുടെ അറിവോടെ!
- സിപിഎം നേതാക്കൾക്ക് പങ്ക്!
- എം.വി. ഗോവിന്ദന്റെ മകൻ മുഖ്യകണ്ണി!...
മലയാള സിനിമാ രംഗത്തെ 'കറുത്ത' ഇടപാടുകളും വ്യവസായ- രാഷ്ട്രീയ മേഖലയിലെ പ്രമുഖരുടെ അതിലെ പങ്കാളിത്തവും പ്രമുഖ നടൻ മമ്മൂട്ടിക്കുള്ള പങ്കും തുറന്നു പറഞ്ഞ് സിനിമാ സംവിധായകയുടെ ഭർത്താവും വ്യവസായിയുമായ മുഹമ്മദ് ഷർഷാദ്. സംവിധായിക റത്തീനയുടെ ഭർത്താവാണ് ഷർഷാദ്. ഇവരുടെ കുടുംബബന്ധം തകർന്നതും വ്യവസായത്തകർച്ചയും അതിന് കാരണക്കാരനായ രാജേഷ് കൃഷ്ണ എന്ന, ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'വ്യവസായി'യുടെ സിപിഎം നേതാക്കളുമായുള്ള രഹസ്യ ബന്ധവും തുറന്നു പറയുന്ന ഷർഷാദ് ഡിൈവഎഫ്‌ഐയുടെ മാഹി യൂണിറ്റ് മേഖലാ ജോയിന്റ് സെക്രട്ടറിയായിരുന്നു.
റത്തീന സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച 'പുഴു' എന്ന സിനിമയുടെ നിർമ്മാണത്തിലും ചില പ്രത്യേക താൽപര്യങ്ങൾ ഉണ്ടായിരുന്നുവെന്നും അതിന് മമ്മൂട്ടിയുടെ നിർബന്ധങ്ങളും ഇടപെടലുകളും ഉണ്ടായിരുന്നുവെന്നും ഷർഷാദ് മറുനാടൻ മലയാളി യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. മമ്മൂട്ടിയുടെ മൗനത്തെ വിമർശിക്കുന്ന ഷർഷാദ്, സിനിമയുടെ പേരിലും പിന്നിലും നടക്കുന്ന ഇത്തരം മുഴുവൻ രഹസ്യ ഇടപാടുകളും മമ്മൂട്ടിക്കറിയാമെന്നും വൈകാതെ തെളിവു സഹിതം അവ പുറത്തറിയിക്കുമെന്നും വിവരിക്കുന്നു.
സുദീർഘമായ അഭിമുഖത്തിൽ മമ്മൂട്ടിയെക്കുറിച്ചും 'പുഴു'വിനെക്കുറിച്ചുമുള്ള പരാമർശങ്ങൾ വിവാദമായിട്ടുണ്ട്. ഇത് സംബന്ധിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിലുൾപ്പെടെ ചർച്ചകളും അഭിപ്രായ പ്രകടനങ്ങളും നടക്കുന്നുണ്ട്. മമ്മൂട്ടിയോ മമ്മുട്ടിക്കുവേണ്ടി ആരെങ്കിലുമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, മമ്മൂട്ടിക്കെതിരേയുള്ള ആരോപണത്തേക്കാൾ ഗുരുതരമായ വിഷയങ്ങളാണ് ഷർഷാദിന്റെ വെളിപ്പെടുത്തലിൽ.
മലയള സിനിമയിൽ കൊച്ചികേന്ദ്രീകരിച്ച് നടക്കുന്ന പ്രവർത്തനങ്ങൾക്ക് അധോലോകത്തിന്റെ സ്വഭാവമാണെന്നാണ് വിശദീകരണങ്ങൾ. ചില പ്രത്യേക മത- ജാതി വിഷയങ്ങളിലും രാജ്യവിരുദ്ധ കാര്യങ്ങളിലും കേന്ദ്രീകരിച്ച് സിനിമാ നിർമ്മിക്കാൻ കൂട്ടുണ്ടാക്കുന്നു, കമ്പനി ഉണ്ടാക്കുന്നു, അതിനായി വിദേശത്തുനിന്ന് കള്ളപ്പണം ഒഴുക്കുന്നുവെന്നാണ് വെളിപ്പെടുത്തലുകൾ. ഇതിന് ചുക്കാൻ പിടിക്കുന്ന പലരിൽ രാജേഷ് കൃഷ്ണ എന്ന പത്തനംതിട്ടക്കാരനെക്കുറിച്ചാണ് ഷർഷാദിന്റെ ആരോപണങ്ങൾ. ഇയാൾ നടത്തുന്ന ഇടപാടുകൾ പിണറായി വിജയൻ സർക്കാരിന്റെ ആദ്യ കാലത്താണ് വലിയ കുതിപ്പുണ്ടായതെന്നും അതിന് കാരണം സിപിഎമ്മിന്റെ സംരക്ഷണവും പിന്തുണയുമാണെന്നും വിശദീകരണത്തിൽ പറയുന്നു.
സുരേഷ് കൃഷ്ണയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകനും സിനിമാ സംവിധാനരംഗത്തുള്ളയാളുമായ ശ്യാമിലുള്ള പിടിപാടും നിയന്ത്രണവുമാണ് ഇപ്പോൾ മുഖ്യമെന്നും ഷർഷാദ് പറയുന്നു. ഷർഷാദിന്റെ വിവവരണത്തിൽനിന്ന്: ശ്യാം സംവിധായകൻ രഞ്ജിത്തിന്റെ ചീഫ് അസോസിയേറ്റാണ്. ശ്യാമും ഒരു പ്രമുഖ പോലീസ് ഓഫീസറും പ്രധാന വ്യവസായിയുമായി ഉണ്ടാക്കിയ സാമ്പത്തിക ഇടപാടിൽ ഇടനിലക്കാരായിരുന്നു സുരേഷ് കൃഷ്ണയും ഷർഷാദും. അതിൽ ശ്യാം വലിയ തുക കൈക്കലാക്കി. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, സ്പീക്കായിരുന്ന ഇപ്പോഴത്തെ മന്ത്രി എം.ബി. രാജേഷ്, മന്ത്രിയായിരിക്കെ തോമസ് ഐസക്ക്, എ.എ. റഹിം, എം. സ്വരാജ്, പി.കെ. ബിജു എംപി, ധനമന്ത്രി ബാലഗോപാൽ, പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി തുടങ്ങിയവർക്ക് സുരേഷ് കൃഷ്ണയുമായി പലതരത്തിൽ ബന്ധമുണ്ട്. ഇയാളുടെ എല്ലാ ഇടപാടുകളും വിശദമായി രേഖാമൂലം കോടിയേരി ബാലകൃഷ്ണൻ എഴുതി വാങ്ങുകയും സിപിഎം സെക്രട്ടറിയേറ്റ് അത് ചർച്ച ചെയ്യുകയും ഉണ്ടായിട്ടുണ്ട്. എന്നാൽ, കുറച്ചുകാലം അടക്കി നിർത്തിയതൊഴിച്ചാൽ സുരേഷ് കൃഷ്ണ ഇപ്പോഴും ഇടപാടുകൾ നടത്തുകയാണ്. ഈ വിഷയത്തിൽ ഒരു സിപിഎം നേതാവും ഒന്നും ചെയ്യില്ല, കാരണം അവർക്ക് ഈ സാമ്പത്തിക ഇടപാടുകളിൽ പങ്കുണ്ടെന്ന് സുരേഷ് കൃഷ്ണ പറഞ്ഞിട്ടുണ്ട്, എന്നിങ്ങനെയാണ് ഷർഷാദിന്റെ വിവരണങ്ങൾ.
ഷർഷാദും റത്തീനയും തമ്മിലുള്ള ബന്ധംപിരിയൽ കേസ് അവസാന ഘട്ടത്തിലാണ്. റത്തീനയെ 'പുഴു' സിനിമയുടെ സംവിധായികയാക്കിയത് മമ്മൂട്ടിയാണ്. മമ്മൂട്ടി പറഞ്ഞിട്ടാണ് ചെന്നൈയിൽനിന്ന് തത്തീന കൊച്ചിയിൽ താമസമാക്കിയത്. ഷർഷാദുമായും നല്ല ബന്ധത്തിലായിരുന്നു മമ്മൂട്ടി. സിനിമയിലെ പലരുടേയും കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങൾ ഇരുകൂട്ടരേയും വിളിച്ചിരുത്തി പരിഹരിക്കാറുള്ള മമ്മൂട്ടി റത്തീനാ- ഷർഷാദ് വിഷയത്തിൽ ഒന്നും ചെയ്തില്ലെന്നും ഷർഷാദ് പറയുന്നു. മമ്മൂട്ടിയുടെ ഈ മൗനം ദുരൂഹമാണ്, ആ രഹസ്യങ്ങൾ വൈകാതെ തെളിവു സഹിതം പുറത്തിറിയിക്കുമെന്നും അദ്ദേഹം പറയുന്നു.
മമ്മൂട്ടി വിഷയം മാത്രമാണ് ആളുകൾ ഏറ്റു പിടിക്കുന്നത്. എന്നാൽ, കള്ളപ്പണവും വ്യാജരേഖാ ഇടപാടുകളും സാമ്പത്തിക വഞ്ചനയും രാജ്യവിരുദ്ധ പ്രവർത്തനവും നടത്തുന്നവർ മലയാള സിനിമയിലുണ്ടെന്നും അവർക്ക് സംരക്ഷണം നൽകുന്നത് സർക്കാരിൽ പങ്കാളികൾ ആണെന്നുള്ളതുമായ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ഉയരുന്നില്ല എന്നതും വിമർശന വിഷയമാകുന്നുണ്ട്.

-----
'പുഴു' ഉണ്ടായതിങ്ങനെയാണ്...

കോഴിക്കോട്: 'പുഴു' എന്ന സിനിമ മലയാളത്തിലെ ഒടിടി സിനിമകളിൽ പ്രമുഖമായിരുന്നു. മമ്മൂട്ടി നായകനായി അഭിനയിച്ച സിനിമ വിഷയംകൊണ്ടും അവതരണംകൊണ്ടും ശ്രദ്ധേയമായി. റത്തീന ഷർഷാദ് എന്ന് നവാഗത സംവിധായകയായിരുന്നു ഒരുക്കിയത്. റത്തീനയുടെ സിനിമയിൽ അഭിനയിക്കാൻ മമ്മൂട്ടി വർഷങ്ങൾ മുമ്പേ വാക്കുകൊടുത്തതാണ്.
എന്നാൽ റത്തീന സംവിധാനം ചെയ്യാൻ ഉറപ്പിച്ച സിനിമാ മാറ്റിവെച്ച് മമ്മൂട്ടി 'പുഴു' ചെയ്യുകയായിരുന്നുവെന്നാണ് റത്തീനയുടെ ഭർത്താവ് മുഹമ്മദ് ഷർഷാദ് പറയുന്നത്: റത്തീനയുടെ സിനിമ കഥയൊക്കെ കേട്ട് അംഗീകരിച്ചതാണ്. എന്നാൽ സമയമായപ്പോൾ മറ്റൊരു സിനിമ ചെയ്യണമെന്ന് നിർദേശിക്കുകയായിരുന്നു. അതാണ് 'പുഴു'. അതിന്റെ കഥ, ഹിന്ദുക്കളിലെ സവർണ്ണ-അവർണ്ണ പ്രശ്‌നം അവതരിപ്പിക്കുന്നതാണ്. ഈ സിനിമ ചെയ്യാൻ നിശ്ചയിച്ചത് മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ 'ഉണ്ട' എന്ന സിനിമ സംവിധാനം ചെയ്ത അർഷാദ്, വൈറസ് സിനിമയുടെ തിരക്കഥ തയാറാക്കിയ ഷറഫ്, സുഹാസ് തുടങ്ങിയവരാണ് ഒരുക്കിയത്. സംവിധാനമായിരുന്നു റത്തീന. ഇങ്ങനെയൊരു സിനിമ, ഒരു പക്ഷത്തെ വിമർശിക്കുന്നത ആദ്യ സിനിമയായി ചെയ്യുന്നതിനോട് എനിക്ക് എതിർപ്പുണ്ടായി. ഞാൻ അത് പറഞ്ഞു. പക്ഷേ മമ്മൂട്ടിയുടെ നിലപാടിനൊപ്പം റത്തീന നിന്നു, എന്നിങ്ങനെയാണ് ഷർഷാദ് വിശദീകരിക്കുന്നത്.
പുഴുവിന്റെ കഥ കേട്ട് റത്തീനയുടെ ആദ്യ സിനിമ നിർമ്മിക്കാൻ തയാറായവർ പിൻമാറി. പിന്നീട് മമ്മൂട്ടിയുടെ സെക്രട്ടറി ജോർജ്ജാണ് നിർമ്മതാവായത്. ജോർജ്ജിന്റെ പേരിൽ പണം മുടക്കിയത് ലണ്ടൻ വ്യവസായിയും ഇടനിലക്കാരനുമായ രാജേഷ് ജയ കൃഷ്ണൻ യും. ഇനിയും മമ്മൂട്ടി വിട്ടുകൊടുത്തിട്ടില്ല എന്നും ഷർഷാദ് പറയുന്നുണ്ട്.

Crsy:

ഭാരതത്തിൽ ബിജെപി അധികാരത്തിൽ എത്തിയത്..!♥♥♥♥ഭാരതത്തിൽ ബിജെപിയെ അധികാരത്തിൽ എത്തിച്ചതിന് ഗുജറാത്ത് എന്ന സംസ്ഥാനം വഹിച്ച പ...
25/04/2024

ഭാരതത്തിൽ ബിജെപി അധികാരത്തിൽ എത്തിയത്..!
♥♥♥♥

ഭാരതത്തിൽ ബിജെപിയെ അധികാരത്തിൽ എത്തിച്ചതിന് ഗുജറാത്ത് എന്ന സംസ്ഥാനം വഹിച്ച പങ്ക് നിസ്സാരമല്ല.

“ഹിന്ദുത്വയുടെ പരീക്ഷണശാല” എന്നാണ് ഇന്ത്യയിലെ പല മാധ്യമങ്ങളും ഗുജറാത്തിനെ വിശേഷിപ്പിക്കുന്നത്.

ഇന്ത്യയിൽ ബിജെപി അധികാരത്തിൽ വന്ന ആദ്യത്തെ സംസ്ഥാനമാണ് ഗുജറാത്ത്.
പക്ഷേ ആ സമയത്ത് കേന്ദ്രത്തിൽ ബിജെപിക്ക് ഉണ്ടായിരുന്നത് രണ്ടേ രണ്ട് എംപിമാർ മാത്രമായിരുന്നു. അതിലൊരാൾ ഗുജറാത്തിലെ മെഹ്സാനയിൽ നിന്നുമായിരുന്നു.

ഗുജറാത്തിൽ ബിജെപി അധികാരത്തിൽ വന്നതിന് പിന്നിലെ ചരിത്രം തികച്ചും അത്ഭുതവും കൗതുകവും നിറഞ്ഞതാണ്!

സുഹൃത്തുക്കളേ,
കുപ്രസിദ്ധനായ അബ്ദുൾ ലത്തീഫ് ഖാൻ എന്ന അധോലോകനായകന് ഗുജറാത്തിൽ ബിജെപിയെ അധികാരത്തിലെത്തിച്ചതിൽ വലിയ പങ്കുണ്ട്.

ഈ അബ്ദുൽ ലത്തീഫിൻ്റെ ജീവിതം ആസ്പദമാക്കി 2017 ൽ ഷാരൂഖ് ഖാൻ നായകനായ “റയീസ്” എന്നു പേരുള്ള സിനിമയും ഇറങ്ങിയിട്ടുണ്ട്.
അതിലെ നായിക മഹിറാ ഹഫീസ് ഖാൻ എന്നൊരു പാക്കിസ്ഥാനി നടിയായിരുന്നു.

അബ്ദുൾ ലത്തീഫ് എന്ന ആ കൊടും കുറ്റവാളി ഇല്ലായിരുന്നില്ലെങ്കിൽ ഗുജറാത്തിൽ ഒരുപക്ഷെ ബിജെപി അധികാരത്തിൽ വരുമായിരുന്നോ എന്നുപോലും സംശയമുണ്ട്!

ഇപ്പറഞ്ഞ അബ്ദുൾ ലത്തീഫ് ആണ് ഇന്ത്യയിൽ എ.കെ 56 എന്ന റൈഫിൾ ഉപയോഗിച്ച് സിവിലിയന്മാരെ ആദ്യമായി കൊലചെയ്യുന്നത്!

1992 ൽ 12 പോലീസുകാർ അടക്കം 150 ൽ പരം നിരപരാധികളെയാണ് ഇയാൾ കൂട്ടക്കൊല ചെയ്തത്.

“രാധിക ജിംഖാന” കൂട്ടക്കൊല എന്നപേരിൽ ആ സംഭവം അക്കാലത്ത് വലിയ വാർത്തയായിരുന്നു!

തലങ്ങും വിലങ്ങും വെടിവെച്ച് ഒറ്റയടിക്ക് 35 പേരെയാണ് ലത്തീഫും കൂട്ടാളികളും അന്ന് തോക്കിനിരയാക്കിയത്.!

ഇതിന് ലത്തീഫിന് കോൺഗ്രസ്സിലെയും ജനത ദള്ളിലെയും മുതിർന്ന നേതാക്കളുടെ അനുഗ്രഹാശിസ്സുകളും ഉണ്ടായിരുന്നു.

അന്നത്തെ മുഖ്യമന്ത്രി ചിമൻ ഭായ് പട്ടേലിൻ്റെ ചേംബറിൽ അപ്പോയിൻ്റ്മെൻ്റ് ഇല്ലാതെ പോകാൻ പോലുമുള്ള ധിക്കാരവും അധികാരവും അന്നത്തെ കോൺഗ്രസ്/ ദൾ നേതൃത്വം ലത്തീഫിന് ചാർത്തികൊടുത്തിരുന്നു.

കള്ളക്കടത്ത്,
സ്വർണവും വെള്ളിയും കടത്തൽ, മയക്കുമരുന്ന് കടത്ത്, ഹവാല തുടങ്ങിയ ദേശവിരുദ്ധ പ്രവർത്തികളിലൂടെ കോടിക്കണക്കിന് രൂപയാണ് ലത്തീഫിന് ലഭിച്ചത്.

അതിൽ സാമാന്യം നല്ലൊരു പങ്ക് മുൻ പറഞ്ഞ രാഷ്ട്രീയ നേതാക്കൾക്കും ലഭിച്ചിരുന്നു.

തൻ്റെ മതത്തിൻ്റെ ഭാഗമായ ഭീകരവാദജിഹാദ് അജണ്ടകൾ നടപ്പാക്കുക എന്നത് ലത്തീഫിൻ്റെ പ്രധാന വിനോദമായിരുന്നു. ഏതെങ്കിലും ഒരു ഹിന്ദുപെൺകുട്ടിയെ കണ്ട് ലത്തീഫിന് മോഹമുദിച്ചാൽ രാത്രിക്ക് രാത്രി ആ പെൺകുട്ടി ലത്തീഫിൻ്റെ കിടപ്പറയിൽ എത്തിയിട്ടുണ്ടാവും!

ഹിന്ദുക്കളുടെ കടകളും വ്യാപാര സ്ഥാപനങ്ങളും ഒഴിപ്പിക്കുകയും പിന്നീട് വ്യാജ സർട്ടിഫിക്കറ്റുകളും ഡോക്യുൻ്റുകളും ഉണ്ടാക്കി അവയൊക്കെ സ്വന്തമാക്കുക എന്നതും അയാളുടെ ഹോബിയായിരുന്നു.

ആ സമയത്ത് ബിജെപിയാകട്ടെ ഗുജറാത്തിൽ നിലനിൽപ്പിനായുള്ള തത്രപ്പാടിൽ ആയിരുന്നു.

അക്കാലത്ത് നരേന്ദ്രമോദി, കേശുഭായ് പട്ടേൽ, ശങ്കർ സിങ്ങ് വഗേല തുടങ്ങിയ ബിജെപി നേതാക്കൾ തങ്ങളുടെ സ്‌കൂട്ടറുകളിലും സൈക്കിളുകളിലും മറ്റും ഗുജറാത്തിലെ പ്രധാനകേന്ദ്രങ്ങളിൽ റോന്ത് ചുറ്റുമായിരുന്നു.

ഒരു ദിവസം ഗോമതിപ്പൂർ എന്ന സ്ഥലത്ത് സംഘടിപ്പിച്ച സമ്മേളനത്തിൽ കേശുഭായ് പട്ടേൽ തൻ്റെ പ്രസംഗത്തിനിടെ
“ബിജെപി അധികാരത്തിൽ വന്നാൽ ആദ്യം ചെയ്യുന്നത് അബ്ദുൾ ലത്തീഫിനെ പൊലീസ് എൻകൗണ്ടറിൽ വധിക്കും”
എന്ന് പറഞ്ഞു.

പ്രസംഗത്തിനിടെ ആവേശത്തിൽ പറഞ്ഞതാണെങ്കിലും ലത്തീഫിൻ്റെ തട്ടകമായ ഗോമതിപ്പൂരിലാണ് താനത് പറഞ്ഞതെന്ന കാര്യം അദ്ദേഹത്തിനും പാർട്ടിക്കും ഭയമുണ്ടാക്കി.

അതിനാൽ അദ്ദേഹത്തിൻ്റെ സുരക്ഷയും മറ്റും വർധിപ്പിച്ചു.
ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ലത്തീഫിനെക്കൊണ്ട് പൊറുതിമുട്ടിയ ഗുജറാത്തിലെ ജനങ്ങൾക്ക് ഈയൊരു പ്രസംഗം നന്നായി ബോധിച്ചു.

ലത്തീഫിൻ്റെ മടയിൽ കയറി അയാളെ വധിക്കുമെന്ന് പരസ്യമായി പ്രസംഗിച്ച ആളുകൾ ആരായാലും ചില്ലറക്കാരല്ല എന്ന് ജനങ്ങൾ വിലയിരുത്തി.!

അത്ഭുതമെന്ന് പറയട്ടെ ,
അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 35 സീറ്റുകൾ ഗുജറാത്തിൽ ലഭിച്ചു!

അതിനുശേഷം അബ്ദുൾ ലത്തീഫിന് എതിരെയുള്ള രഹസ്യമായ പടനീക്കങ്ങൾ ബിജെപി ശക്തമാക്കി.


അങ്ങനെ അടുത്ത തിരഞ്ഞെടുപ്പിൽ 182 ൽ 121 സീറ്റുകളുടെ ഉജ്ജ്വലമായ ഭൂരിപക്ഷത്തോടെ ബിജെപി ഗുജറാത്തിൽ ഭരണം പിടിച്ചു.

കോൺഗ്രസ്സിനെ പോലെ വോട്ടിന് വേണ്ടിമാത്രമുള്ള ഗീർവാണങ്ങളല്ല ബിജെപിയുടെ വാഗ്ദാനങ്ങൾ എന്ന് അധികം വൈകാതെ ബിജെപി സർക്കാർ തെളിയിച്ചു.

അബ്ദുൾ ലത്തീഫിനെ ശങ്കർ സിങ് വഗേലയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ എൻകൗണ്ടറിൽ കൊന്നുതള്ളി!

അബ്ദുൾ ലത്തീഫുമായുള്ള ഏറ്റുമുട്ടലും ഉദ്വേഗപൂർണമായിരുന്നു!
ഡിഎസ്‌പി ജഡേജ മുഖ്യമന്ത്രി ശങ്കർ സിങ് വഗേലയുടെ മുന്നിൽചെന്ന് പറഞ്ഞു,
“സർ, എനിക്ക് അബ്ദുൾ ലത്തീഫിനെ എൻകൗണ്ടർ ചെയ്യണം,
കാരണം തൻ്റെ ഗർഭിണിയായ ഭാര്യയെ കാണാൻ അവധിക്ക് പോകുകയായിരുന്ന എൻ്റെ ഇൻസ്പെക്ടർ ജാലയെ ലത്തീഫ് ഒരു കാരണവുമില്ലാതെ കൊലപ്പെടുത്തി!”

മറുത്തൊന്നും പറയാതെ മുഖ്യമന്ത്രി വഗേല സമ്മതം മൂളി.
അബ്ദുൾ ലത്തീഫ് ഉടനെതന്നെ അറസ്റ്റ് ചെയ്യപ്പെട്ടു!

അഹമ്മദബാദ് പ്രാന്തത്തിലുള്ള നവരംഗപുരയിൽ സ്ഥിതി ചെയ്യുന്ന പഴയ ഹൈക്കോടതിയിൽ അയാളെ വിചാരണക്ക് ഹാജരാക്കാൻ കൊണ്ടുപോവുകയായിരുന്നു.

കോടതിയിൽ ഹാജരാക്കും മുമ്പ് ഡിഎസ്‌പി ജഡേജ ലത്തീഫിനോട് ചോദിച്ചു, "നിങ്ങൾ ദാബേലി കഴിക്കുമോ?"
ഗുജറാത്ത് മേഖലയിലെ പ്രധാനപ്പെട്ട ഒരു ആഹാരമാണ് ദാബേലി.

വിശന്ന് പൊരിയുന്ന ലത്തീഫ് കഴിക്കും എന്ന് ഉത്തരം പറഞ്ഞു.

ഉടനെതന്നെ ലത്തീഫിൻ്റെ കൈവിലങ്ങുകൾ അഴിക്കപ്പെട്ടു.

അയാൾ ദാബേലി കഴിച്ച് കഴിയുംമുമ്പ് തന്നെ എട്ട് വെടിയുണ്ടകൾ ആ നീചൻ്റെ ശരീരം തുളച്ച് ചീറിപ്പാഞ്ഞുപോയി!

ഭക്ഷണം കഴിക്കാൻ വിലങ്ങഴിച്ചപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലത്തീഫിനെ മറ്റു മാർഗങ്ങളില്ലാത്തതിനാൽ വെടിവെക്കേണ്ടി വന്നു എന്ന് പോലീസുകാർ കോടതിയിൽ മൊഴികൊടുത്തു.

ഈ സംഭവം പിറ്റേന്ന് മാധ്യമങ്ങൾ ഈ വാർത്ത അതേപടി വെണ്ടയ്ക്ക അക്ഷരത്തിൽ റിപ്പോർട്ട് ചെയ്തു.

BJP സര്‍ക്കാര്‍ പിന്നെയും നല്ലൊരുകാര്യം ഗുജറാത്തിൽ ചെയ്തു.

“ഡിസ്‌റ്റെർബ്ഡ്‌ ഏരിയ ആക്റ്റ്” എന്നറിയപ്പെടുന്ന ഒരു ബില്ല് പാസാക്കി.

അബ്ദുൾ ലത്തീഫിന്റെ മുൻ ചെയ്തികളിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് ഉണ്ടാക്കിയ ഒരു നിയമമായിരുന്നു അത്.

ഗുജറാത്തിലെ ചില മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെ ആയിരുന്നു ഇത്തരത്തിൽ തരംതിരിച്ചത്.
ആ ബില്ലുപ്രകാരം ഇത്തരം പ്രദേശങ്ങളിലെ ഹിന്ദുക്കളുടെ സ്വത്തുക്കൾ മുസ്ലീങ്ങൾക്ക് വാങ്ങാൻ കഴിയില്ല.

അതിനുശേഷം ഭാരതത്തിൽ ബിജെപിയുടെ വളർച്ച അത്ഭുതകരമായിരുന്നു!

ഗുജറാത്തിൽ നിന്നുതുടങ്ങി
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഉത്തർ പ്രദേശ്, ബംഗാൾ തുടങ്ങി ഇന്ത്യ മുഴുവൻ ബിജെപി വ്യാപിക്കാൻ തുടങ്ങിയത് പിന്നെയുള്ള ഉജ്ജ്വല ചരിത്രം!

ഇന്ന് 303 സീറ്റ് ഭൂരിപക്ഷത്തോടെ ബിജെപി ഭാരതം ഭരിക്കുന്നു!

ഈ ചരിത്രമൊക്കെ നമ്മെ പഠിപ്പിക്കുന്ന കാര്യമിതാണ്.
ഒരു ഹിന്ദു ഉണർന്നാൽ ഉറങ്ങിക്കൊണ്ടിരിക്കുന്ന മറ്റ് ഹിന്ദുക്കളും ഉണരും!

അതോടൊപ്പം ഗുജറാത്തിലേത് പോലുള്ള ആവേശഭരിതമായ ചരിത്രങ്ങളും ആവർത്തിക്കപ്പെടും!

കേശുഭായ് പട്ടേൽ ഭീകരവാദി ലത്തീഫിന് വധശിക്ഷ പ്രഖ്യാപിച്ചപ്പോൾ മറുചോദ്യങ്ങളില്ലാതെ മുഴുവൻ ഗുജറാത്തികളും അതിനെ അനുകൂലിച്ചു.
അവർക്ക് അതിനുള്ള ഗുണവും ലഭിച്ചു, ഇപ്പൊഴും ലഭിച്ചുകൊണ്ടിരിക്കുന്നു!

ഇതിൽ നിന്നും എല്ലാ ഭാരതീയരും ഗുണപാഠം ഉൾക്കൊണ്ട് ബിജെപിയെയും നരേന്ദ്രമോദിയെയും നിസ്സാര പ്രശ്നങ്ങളുടെ പേരിൽ പഴിചാരാതെ രാജ്യനന്മക്കായ് ഒറ്റക്കെട്ടായി അവരെ പിന്തുണക്കുക എന്ന കാര്യമാണ് ചെയ്യേണ്ടത്.

കാരണം വിശ്വസിച്ചവരെ ബിജെപിയോ മോദിയോ കൈവിടില്ലെന്ന യാഥാർഥ്യം ഗുജറാത്തിൻ്റെ ചരിത്രമായി നമ്മുടെ മുന്നിൽ ജ്വലിച്ചു നിൽക്കുന്നു.

ഈയൊരു സന്ദേശം ദയവായി നിങ്ങളുടെ 25 സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുക.

മാധ്യമങ്ങളും സ്ഥാപിതതൽപ്പര രാഷ്ട്രീയപ്പാർട്ടികളും ഒരിക്കലും പറയാതിരുന്ന സത്യങ്ങൾ അങ്ങനെ കുറച്ചുപേരെങ്കിലും അറിയട്ടെ!

!! Jai hind.........

🙏😊

Address


Website

Alerts

Be the first to know and let us send you an email when Vandhe Bharath. വന്ദേ ഭാരത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share