Storibat

Storibat What about telling some stories

233 പേജുകൾ ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ ചിലത് 👇🔸അതിക്രമം കാട്ടിയവരിൽ ഉന്നതരുമുണ്ട്..🔸 ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ളവർ സിന...
19/08/2024

233 പേജുകൾ ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ ചിലത് 👇

🔸അതിക്രമം കാട്ടിയവരിൽ ഉന്നതരുമുണ്ട്..

🔸 ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ളവർ സിനിമാ മേഖല ഭരിക്കുന്നു..

🔸കാസ്റ്റിംഗ് കൗച്ച് മോളിവുഡിൽ ഉണ്ട്.. അവസരം കിട്ടാൻ വിട്ട് വീഴ്ച ചെയ്യണം..

🔸 താരപരിവേഷം ഇല്ലാത്തവർക്ക് പോലും ഗുണ്ടാ ടീം വഴി ഫാൻസ് അസോസിയേഷൻ..

🔸നടിമാരെ തിരഞ്ഞെടുക്കുന്നത് താരങ്ങൾ....

🔸 ചൂഷണം ചെയ്യുന്നവരുടെ കൂട്ടത്തിൽ പ്രധാന നടന്മാർ വരെയുണ്ട്..

🔸സിനിമയുമായി സഹകരിക്കുന്ന നടിമാർക്ക് Code പേര്.

🔸 സിനിമാ സെറ്റുകളിൽ പോലും ലഹരി ഉപയോഗം വ്യാപകം....

ഒരു ഭർത്താവിനു് ഭാര്യയെക്കാൾ കൂടുതലായി  ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ. 1. പ്രായം 2. അറിവ്3. പണം ഒരു ഭാര്യക്ക് ഭർത്താ...
18/08/2024

ഒരു ഭർത്താവിനു് ഭാര്യയെക്കാൾ കൂടുതലായി ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ. 1. പ്രായം 2. അറിവ്
3. പണം
ഒരു ഭാര്യക്ക് ഭർത്താവിനേക്കാൾ കൂടുതലായി ഉണ്ടായിരിക്കേണ്ട
അഞ്ച് കാര്യങ്ങൾ. 1. ക്ഷമ
2. സ്നേഹം 3. ശുചിത്വം 4. ആസൂത്രണം
5. പ്രാർത്ഥന
ഇരുവർക്കും തുല്യമായി ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ.
1. മനസ്സിലാക്കൽ
2. സഹിഷ്ണുത
3. ബഹുമാനം
ദാരിദ്ര്യത്തിൽ ഭർത്താവിനെ സ്നേഹിക്കുന്ന ഭാര്യയും
വാർദ്ധക്യത്തിൽ ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവുമാണ് ഈ ലോകത്തിലെ ഏറ്റവും മികച്ച ദമ്പതികൾ.

അവൾ അയാളോട് പറഞ്ഞു, "ഡോക്ടറെ വിളിക്കേണ്ട, ഞാൻ നിങ്ങളുടെ കൈ എന്റെ കൈയ്യിൽ വെച്ച് സമാധാനമായി ഉറങ്ങാൻ ആഗ്രഹിക്കുന്നു."

അവൻ അവളോട് പറഞ്ഞു,
അവരുടെ വർണാഭമായ
ഭൂതകാലത്തെക്കുറിച്ച്,
അവർ കണ്ടുമുട്ടിയതിനെ
കുറിച്ച്, അവരുടെ ആദ്യത്തെ ചുംബനത്തെക്കുറിച്ച്, അവർ കരഞ്ഞില്ല, ഒന്നിനെക്കുറിച്ചും ഖേദിച്ചില്ല, പകരം അവർ പുഞ്ചിരിച്ചു കാരണം അവർ നന്ദിയുള്ളവരായിരുന്നു.

പിന്നെ, അവൾ മൃദുവായി മന്ത്രിച്ചു, '🥰ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു.!'💞 'ഞാനും.!' അവൻ അവളുടെ വാക്കുകൾ തിരികെ നൽകികൊണ്ട് അവളുടെ നെറ്റിയിൽ ഒരു മൃദു ചുംബനം നൽകി😘
അവൾ കണ്ണുകളടച്ച് അവന്റെ കൈയിൽ തലവെച്ച് സമാധാനത്തോടെ ഉറങ്ങി, ഒരിക്കലും ഉണരാത്ത ഉറക്കം.!

സ്നേഹം💞 യഥാർത്ഥത്തിൽ വിലമതിക്കാനാവാത്തതാണ്, കാരണം എല്ലാവരും ഈ ലോകത്തിലേക്ക് വരുന്നത് സ്നേഹമൊഴികെ മറ്റൊന്നുമില്ലാതെയാണ്, സ്നേഹമല്ലാതെ മറ്റൊന്നുമില്ലാതെ തിരിച്ചു പോകുകയും ചെയ്യുന്നു.!

ആലോചിച്ചു നോക്കൂ..
തൊഴിൽ, പണം ,പദവി, നേടിയെടുത്തവ, വീട്ടിപ്പിടിച്ചവ
നമ്മുടെ വസ്തുവകകളെല്ലാം
വെറും ഉപകരണങ്ങൾ മാത്രമാണ്, അതിലുപരിയായി ഒന്നുമില്ല.!

ഇന്നല്ലെങ്കിൽ നാളെ നമ്മളെല്ലാവരും ഈ അവസ്ഥകളിലൂടെ കടന്ന് പേകേണ്ടവരാണ്.!

നമ്മുടേതെന്ന് നമ്മൾ കരുതിയിരുന്നതെല്ലാം ഇവിടെ വിട്ടുപോകും. അതിനാൽ അളവില്ലാതെ സ്നേഹിക്കുക,
സ്നേഹത്തേക്കാൾ കൂടുതൽ പ്രാധാന്യമുള്ളതായി നിങ്ങളുടെ ജീവിതത്തിൽ വേറൊന്നുമില്ല എന്നപോലെ, നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങളും സ്നേഹിക്കുക.!!❤️

എന്നും വച്ച്
അന്യന്റെ മുതൽ ആഗ്രഹിക്കരുത് 👊🏻

©️ നിലാമഴ യുടെ കൂട്ടുകാരി ✍️
🥰

17/08/2024

Professional Korean Massage

17/08/2024

ഇവൾ പുലിയാണ്, ശ്രദ്ധിച്ചു ചെയ്തില്ലേൽ കുതിര ചവിട്ടി കൂട്ടും

15/08/2024

കാരവൻ നിർമ്മാണം. ഇത് പൊളിച്ചു 👍

Happy 78th Independence day of India 🇮🇳. സ്വാതന്ത്ര്യ ദിനാശസകൾ
15/08/2024

Happy 78th Independence day of India 🇮🇳.
സ്വാതന്ത്ര്യ ദിനാശസകൾ

12/08/2024

ഇങ്ങിനെയാണ് ട്രോഫികൾ ഉണ്ടാക്കുന്നത്

11/08/2024

മുല്ലപെരിയാർ ഡാം തകരുമോ?

അയ്യായിരത്തോളം വർഷം കഴിഞ്ഞും തകർന്നു വീഴാതെ നിൽക്കുന്ന മനുഷ്യ നിർമ്മിതിയാണ് പിരമിഡുകൾ. എന്തുകൊണ്ടായിരിക്കും പിരമിഡുകൾ കാലത്തെ അതിജീവിച്ചു നിൽക്കുന്നത്? ഒറ്റ വാചകത്തിലെ ഉത്തരം ഫിസിക്സിലെ നിയമങ്ങൾ പ്രകാരം അതിന് ഇനിയും തകർന്നു വീഴാനാകില്ല എന്നാണ്.

വിശദീകരിക്കാം. നിങ്ങൾ ഒരു ടിപ്പറിൽ കുറെ കല്ലും, മണ്ണും ഒരിടത്തു കൊണ്ടുപോയി തട്ടുക. എന്തായിരിക്കും അതിന്റെ രൂപം? ഒരു കൽകൂന അല്ലെ? അതായത് പിരമിഡ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഉയരത്തെ അപേക്ഷിച്ച് തറ വിസ്തീർണ്ണം വളരെ കൂടിയ ഒരു രൂപം. ഫിസിക്സിലെ നിയമങ്ങൾ പ്രകാരം ഏറ്റവും സ്ഥിരതയുള്ള രൂപങ്ങളിലൊന്നാണ് പിരമിഡ്. കുറെ കല്ലുകൾ കൂട്ടിയിട്ടാൽ കിട്ടുന്ന രൂപം. നമ്മുടെ ഈജിപ്തിലെ പിരമിഡും ഒരു കൽ കൂമ്പാരമാണ്. വ്യവസ്ഥാപിതമായ ഒരു കൽകൂമ്പാരമാണ് എന്നു മാത്രം. ആ കൽകൂമ്പാരത്തിനു വീണ്ടും തകർന്ന് വേറെ രൂപമാകാനാകില്ല. വ്യവസ്ഥാപിതമായ കൽകൂമ്പാരമായ പിരമിഡ് തകർന്നാൽ വ്യവസ്ഥാപിതമല്ലാത്ത കൽകൂമ്പാരം ഉണ്ടാകും. അത്രതന്നെ.

നമ്മുടെ തഞ്ചാവൂരിലെ ബ്രിഹദേശ്വര ക്ഷേത്രം ആയിരം വർഷത്തിനു ശേഷവും തകരാതെ നിൽക്കുന്നത് എന്തോ എൻജിനീയറിങ് അത്ഭുതം എന്ന മട്ടിലാണ് പറയാറ്. അതും ഒരു പിരമിഡ് തന്നെയാണ്. അതിന്റെ നിഴൽ ഭൂമിയിൽ പതിക്കില്ല എന്നതും വലിയ അത്ഭുതമായി പറയാറുണ്ട്. ഉയരത്തെ അപേക്ഷിച്ച് തറ വിസ്ത്രീർണ്ണം കൂടിയാൽ നിഴൽ താഴെ പതിക്കില്ല.

ഇനി നമുക്ക് മുല്ലപെരിയാറിലേക്കു വരാം. അവിടെയുള്ളത് ഗ്രാവിറ്റി ഡാമാണ്. എന്നുവച്ചാൽ ഏറ്റവും ലളിതമായി പറഞ്ഞാൽ കുറെ പാറകൾ (വ്യവസ്ഥാപിതമായ രീതിയിൽ) ഒരിടത്തു കൂട്ടിയിട്ട് വെള്ളം തടഞ്ഞു നിർത്തിയിരിക്കുന്നു. ഡാമുകൾ, വിശേഷിച്ചും ഗ്രാവിറ്റി ഡാമുകൾ പിരമിഡ് രൂപത്തിലാണ്. അതായത് താഴെ വീതി വളരെ കൂടുതലും, മുകളിലേക്കു പോകുമ്പോൾ വീതി കുറഞ്ഞും വരുന്ന രൂപം. (കൃത്യമായി പറഞ്ഞാൽ ഡാമിന്റെത് പിരമിഡ് നെടുകെ മുറിച്ച അർദ്ധ പിരമിഡ് രൂപമാണ്. വെള്ളം കെട്ടി നിൽക്കുന്ന ഭാഗം നേരെയും, മറുഭാഗം ചെരിഞ്ഞും. തത്കാലം അത് അവഗണിക്കാം.) ഒരു സിക്സ് പാക്ക് ജിമ്മനെയും, അതേ ഉയരമുള്ള ഒരു സുമോ ഗുസ്തിക്കാരനെയും സങ്കൽപ്പിക്കുക. ആരെയായിരിക്കും തള്ളി വീഴ്ത്താൻ എളുപ്പം? അല്ലെങ്കിൽ ഒരു മതിൽ സങ്കൽപ്പിക്കുക. ഇനി അതേ ഉയരമുള്ള ഒരു പിരമിഡ് സങ്കൽപ്പിക്കുക. ഏതാണ് തള്ളിമാറിച്ചിടാൻ കൂടുതൽ ബലം ചെലുത്തേണ്ടി വരിക? ഉത്തരം വ്യക്തമാണല്ലോ. ഇതേ തത്വം തന്നെയാണ് പിരമിഡിന്റെ കാര്യത്തിലും പ്രവർത്തിക്കുന്നത്.

(സത്യത്തിൽ ഇതൊക്കെ ഞാൻ പ്രീഡിഗ്രി കാലത്ത് ഫിസിക്സിൽ പഠിച്ച കാര്യങ്ങളാണ്. വെള്ളത്തിന്റെ അളവു തന്ന് ഡാമിന്റെ വെള്ളത്തിന്റെ മർദ്ദം താങ്ങാൻ അടിയിലെ വീതി എത്ര വേണമെന്ന് കണക്കു കൂട്ടുന്ന ചോദ്യങ്ങളും എൻട്രൻസ് കോച്ചിങ്ങിൽ പരിശീലിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്ലസ് ടു പിള്ളേരും ഇതൊക്കെ പഠിക്കുന്നുണ്ടാകണം.)

ഇനി ഈ പിരമിഡ് രൂപത്തിലുള്ള ഡാമിന് കൂടുതൽ സ്ഥിരത നൽകാൻ, അഥവാ കെട്ടി നിർത്തിയിരിക്കുന്ന വെള്ളത്തിന്റെ തള്ളൽ പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും? ഏറ്റവും പ്രകടമായ ഉത്തരം അതിന്റെ ഭാരം കൂട്ടുക എന്നായിരിക്കും. കുറേകൂടി പാറകളും, കോൺക്രീറ്റും അതിനു മുകളിൽ നിക്ഷേപിക്കുക. (മുല്ലപ്പെരിയാറിൽ ആൾറെഡി അത് ചെയ്തിട്ടുണ്ട്.)

നൂറുകൊല്ലം മുൻപ് ഡാം പണിയുമ്പോൾ അന്ന് സിമെന്റും കോൺക്രീറ്റുമൊന്നും ഇല്ലാതിരുന്നതുകൊണ്ട് ചുണ്ണാമ്പാണ് പകരം ഉപയോഗിച്ചിരുന്നത്. അത് കാലക്രമത്തിൽ വെള്ളത്തിൽ ഒലിച്ചു പോയി പാറകൾ ഇളകിപ്പോകാം. രണ്ടു രീതിയിൽ ഇത് അണക്കെട്ടിനെ ദുർബ്ബലപ്പെടുത്തും. ഒന്ന് പാറകളുടെ കൂട്ടിപ്പിടുത്തം കുറയാം. പാറകൾ ഇളകി ഒലിച്ചു പോകാം. പാറകളും, ചുണ്ണാമ്പും നഷ്ടപ്പെടുന്നതോടെ ഡാമിന്റെ ഭാരം കുറയാം. വെള്ളം അതിനെ തള്ളിമറിച്ചിട്ടേക്കാം. അപ്പോൾ എന്തു ചെയ്യാം? സിമെന്റും, കോൺക്രീറ്റും ഉപയോഗിച്ച് അണക്കെട്ടിനെ പൊതിയാം. കൂട്ടത്തിൽ ഡാമിങ്‌റെ ചെരിവു ഭാഗം കുറേകൂടി കൂട്ടിയെടുക്കാം. ഇതു കൊണ്ട് മൂന്നു ഗുണങ്ങളുണ്ട്. അകത്തുള്ള വസ്തുക്കൾ ഒലിച്ചു പോകില്ല. ഡാമിന്റെ മൊത്തം ഭാരം കൂടും. ഡാമിന്റെ തറ വിസ്തീർണ്ണം കൂടും. ഇതു മൂന്നും ഡാമിനെ ബലപ്പെടുത്തും. (ഇതും മുല്ലപ്പെരിയാറിൽ ചെയ്തിട്ടുണ്ട്.)

ഇനിയും വെള്ളത്തിന്റെ തള്ളൽ ബലം പ്രതിരോധിക്കാൻ മാർഗ്ഗങ്ങളുണ്ട്. ഉരുക്കു കേബിളുകൾ ഉപയോഗിച്ച് വെള്ളത്തിനടിയിലെ പാറയും ഡാമിന്റെ മുകളിലെ കോൺക്രീറ്റുമായി ബന്ധിപ്പിക്കുക. വെള്ളത്തിന്റെ തള്ളൽ ഉരുക്കു കേബിളിലെ വലിവു ബലമായി താഴെ പാറയിലേക്കു കൈമാറ്റം ചെയ്യപ്പെടും. ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. നിങ്ങൾ തറയിൽ ഉറപ്പിച്ചിരിക്കുന്ന ഒരു വടം ബലമായി വലിച്ചു പിടിച്ചിരിക്കുന്നു എന്നു സങ്കൽപ്പിക്കുക. നിങ്ങളെ പുറകിലേക്കു തള്ളി വീഴ്ത്താൻ പ്രയാസമായിരിക്കും. (ഈ കേബിൾ വിദ്യയും മുല്ലപ്പെരിയാറിൽ ചെയ്തിട്ടുണ്ട്.) തത്വത്തിൽ ഒരു ഗ്രാവിറ്റി ഡാം ഇങ്ങനെ പലവിധ മാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രകാലം വേണമെങ്കിലും പുതുക്കി ഉപയോഗിക്കാം.

മുല്ലപ്പെരിയാർ ഒരിക്കലൂം തകരില്ല. കാരണം അതിനു തകരാനാകില്ല. അത് ഭാരത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിസൈനാണ്. പിരമിഡ് ആകൃതിയിലുള്ളതാണ്. പിരമിഡ് തകർന്നാലും അതിന്റെ ഭാരം കുറയണമെന്നില്ല. വേർസ്റ്റ് കേസ് സെനേരിയോ. അവിടെ ഒരു ഭൂമികുലുക്കം ഉണ്ടായി എന്നു കരുതുക. നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥാപിതമായ കൽകൂമ്പാരം പോയി ഒരു സാധാ കൽകൂമ്പാരമായി അത് അവിടെത്തന്നെ കാണും. തീർച്ചയായും ഡാം ഉപയോഗശൂന്യമാകും. കാരണം അതിനുള്ളിലെ ഇൻസ്‌പെക്ഷൻ ഇടനാഴികളും മറ്റു സംവിധാനങ്ങളും തകർന്നേക്കാം.
ഡാമിലെ വെള്ളം മുഴുവൻ മാസങ്ങളോ, ആഴ്ചകളോ, അല്ലെങ്കിൽ പരമാവധി വന്നാൽ ദിവസങ്ങളോ കൊണ്ട് ചോർന്നു പോകും. അല്ലാതെ ഇവിടെ ചിലർ പറയുന്ന പോലെ വെള്ളം കുത്തിയൊലിച്ചു വന്ന് രാത്രിക്കു രാത്രി മധ്യകേരളം മുങ്ങിപ്പോകുകയൊന്നുമില്ല. നിലവിലെ സാഹചര്യത്തിൽ മുല്ലപ്പെരിയാർ സുരക്ഷിതമാണ്, അത് നിങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന അഭിപ്രായമാണെങ്കിലും,അല്ലെങ്കിലും.😘😘
© Manoj Bright

എവിടെയോ എന്തോ ചതി നടന്നിട്ടുണ്ട്... ഇന്ത്യൻ സ്പോർട്സ് മിനിസ്റ്റർ എന്ത്‌ പറയുന്നു....വീനേഷ് ഫോഗറ്റിനു ഐക്യദാർഢ്യം.. 🙏
07/08/2024

എവിടെയോ എന്തോ ചതി നടന്നിട്ടുണ്ട്... ഇന്ത്യൻ സ്പോർട്സ് മിനിസ്റ്റർ എന്ത്‌ പറയുന്നു....
വീനേഷ് ഫോഗറ്റിനു ഐക്യദാർഢ്യം.. 🙏

💔🤝
04/08/2024

💔🤝

02/08/2024
⚠️🆘
01/08/2024

⚠️🆘

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

* ഓറഞ്ച് അലർട്ട്: തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ (പാലക്കടവ് സ്റ്റേഷൻ),ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

* മഞ്ഞ അലർട്ട്: തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശ്ശൂർ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), കാസറഗോഡ് ജില്ലയിലെ പയസ്വിനി (എരിഞ്ഞിപുഴ സ്റ്റേഷൻ) .

തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.

30/07/2024

Immediate requirements ! Collection point at Collectorate, Planning Hall.

വയനാട്ടിലെ ദുരിത ബാധിതർക്കുള്ള ആവശ്യവസ്തുക്കൾ കളക്ടറേറ്റിലെ കളക്ഷൻ സെന്ററുകളിൽ തന്നെ എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, രക്ഷാപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ചുരം റോഡിലൂടെ ദുരന്തബാധിത പ്രദേശങ്ങളിൽ നേരിട്ട് എത്തിക്കുന്നത് ഒഴിവാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

13/12/2022

Nothing much 🤷‍♂️😎

20/11/2022

#ഖത്തര്‍ ആവേശക്കൊടുമുടിയില്‍; ആരാധകരെ കൊണ്ട് നിറഞ്ഞ് രാജ്യം.
ലോകം ഇന്നു മുതൽ ഒരു പപന്തിലേക്ക് ചുരുങ്ങുന്ന മനോഹരമായ നിമിഷങ്ങൾ...

09/11/2022

ഈ തവണ ഫുട്ബോൾ ലോകകപ്പ് ആര് കൊണ്ട് പോകും ?

Got Google Certification in Digitial marketing
31/10/2022

Got Google Certification in Digitial marketing

13/04/2022
ഒരു പതിനഞ്ചു വയസ്സുള്ള ഒരു കുട്ടി ,  കടയിൽ നിന്ന് മോഷ്ടിക്കുമ്പോൾ  പിടിയിലായി .  കാവൽക്കാരന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാ...
12/03/2022

ഒരു പതിനഞ്ചു വയസ്സുള്ള ഒരു കുട്ടി , കടയിൽ നിന്ന് മോഷ്ടിക്കുമ്പോൾ പിടിയിലായി . കാവൽക്കാരന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, സ്റ്റോറിന്റെ അലമാരയും തകർന്നു. കേസെടുത്തു കോടതിയിൽ ഹാജരാക്കിയ കുട്ടിയോട് ജഡ്ജ് .
ചോദിച്ചു, "നിങ്ങൾ ശരിക്കും എന്തെങ്കിലും മോഷ്ടിച്ചോ, അതായത് ഒരു പാക്കറ്റ് റൊട്ടിയും ചീസും"?
താഴേക്ക് നോക്കിയാണ് കുട്ടി പ്രതികരിച്ചത്. ; - അതെ '.
ന്യായാധിപൻ ,: - 'എന്തുകൊണ്ട്?'
പയ്യൻ ,: - എനിക്ക് ആവശ്യമായിരുന്നു.
ജഡ്ജി: - 'വാങ്ങാമായിരുന്നില്ലേ .
പയ്യൻ: - 'പണമില്ലായിരുന്നു.'
ന്യായാധിപൻ: - വീട്ടിൽ നിന്ന് എടുക്കാമായിരുന്നില്ലേ ? . ആൺകുട്ടി: - 'വീട്ടിൽ അമ്മ മാത്രമേയുള്ളൂ, 'അമ്മ രോഗിയാണ് കുറെ ദിവസമായി വല്ലതും കഴിച്ചിട്ട്.
വിധികർത്താവ്: - നിങ്ങൾ ജോലി ഒന്നും ചെയ്യുന്നില്ലേ?
ആൺകുട്ടി: - ഒരു കാർ കഴുകാൻ പോയിരുന്നു . അമ്മയ്ക്ക് കലശലായ അസുഖം വന്നപ്പോൾ ഞാൻ ഒരു ദിവസം അവധി എടുത്തതിനാൽ എന്നെ പുറത്താക്കി.
വിധികർത്താവ്: - നിങ്ങൾ ആരോടെങ്കിലും സഹായം ചോദിച്ചോ ?
ആൺകുട്ടി: - രാവിലെ മുതൽ വീട് വിട്ടിറങ്ങി, അമ്പതോളം പേരുടെ അടുത്തേക്ക് പോയി, കരഞ്ഞു യാചിച്ചു, ആരും ഒന്നും തന്നില്ല . അമ്മയുടെ അവസ്ഥ ആലോചിച്ചപ്പോൾ വേറെ വഴി ഇല്ലായിരുന്നു.
വാദങ്ങൾ അവസാനിച്ചപ്പോൾ, ജഡ്ജി വിധി പ്രഖ്യാപിക്കാൻ തുടങ്ങി, മോഷണവും പ്രത്യേകിച്ച് ബ്രെഡ് മോഷണം വളരെ ലജ്ജാകരമായ കുറ്റമാണ്, ഒരിക്കലും പൊറുക്കപ്പെടാൻ പറ്റാത്ത കുറ്റം .. കടുത്ത ശിക്ഷ അർഹിക്കുന്നു . ഈ കുറ്റത്തിന് നാമെല്ലാം ഉത്തരവാദികളാണ്. 'ഞാനടക്കം കോടതിയിലെ ഓരോ വ്യക്തിയും കുറ്റവാളിയാണ്, അതിനാൽ ഇവിടെ ഹാജരായിരിക്കുന്ന ഓരോ വ്യക്തിക്കും പത്ത് ഡോളർ പിഴ ശിക്ഷ വിധിക്കുന്നു, പത്ത് ഡോളർ നൽകാതെ ആർക്കും ഇവിടെ നിന്ന് പുറത്തുപോകാൻ കഴിയില്ല. '
ഇത് പറഞ്ഞ് ജഡ്ജി തന്റെ പോക്കറ്റിൽ നിന്ന് പത്ത് ഡോളർ എടുത്ത് മേശ പുറത്ത് വച്ച് തുടർന്ന് എഴുതിത്തുടങ്ങി: - കൂടാതെ, വിശന്ന കുട്ടിയെ പോലീസിന് കൈമാറിയതിന് ഞാൻ സ്റ്റോർ ഉടമക്ക് ആയിരം ഡോളർ പിഴ ചുമത്തുന്നു .
പിഴ 24 മണിക്കൂറിനുള്ളിൽ നിക്ഷേപിച്ചില്ലെങ്കിൽ, സ്റ്റോർ മുദ്രവെക്കാൻ കോടതി ഉത്തരവിടും.
ഈ കുട്ടിക്ക് മുഴുവൻ പിഴയും നൽകിക്കൊണ്ട് കോടതി ആ കുട്ടിയോട് ക്ഷമ ചോദിക്കുന്നു.
വിധി കേട്ട ശേഷം, കോടതിയിൽ ഹാജരായ ആളുകളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, കുട്ടി സംഭവിക്കുന്നതെന്തെന്നറിയാതെ ജഡ്ജിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് വിങ്ങിപ്പൊട്ടി കരയുന്നുണ്ടായിരുന്നു".
അത്തരമൊരു തീരുമാനത്തിന് നമ്മുടെ സമൂഹവും സംവിധാനങ്ങളും കോടതികളും തയ്യാറാണോ?
വിശപ്പുള്ള ഒരാൾ അന്നം മോഷ്ടിക്കപ്പെട്ട കുറ്റത്തിന് പിടിക്കപ്പെട്ടാൽ ആ രാജ്യത്തെ ജനങ്ങൾ ലജ്ജിക്കണം എന്ന് ചാണക്യൻ പറഞ്ഞിട്ടുണ്ട് .
ഇന്ന് ഒരു ദിവസത്തേക്ക് എങ്കിലും നമുക്കെല്ലാവർക്കും ലജ്ജിക്കാം ..

Address

Malappuram

Website

Alerts

Be the first to know and let us send you an email when Storibat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share