Navamalayali Magazine

  • Home
  • Navamalayali Magazine

Navamalayali Magazine മലയാളിയുടെ പുതിയ വായനാനുഭവം. http://navamalayali We happily introduce to you a net magazine - ‘Navamalayali’ . It is just a beginning only.
(18)

We have reached a time where the world is preparing grounds for a new social order. At this point, 'Navamalayali' aims at foregrounding a platform for ‘malayalees’ to see, listen and opine these scenarios. We aim at opening a platform of meaningful discussions and communications that reflect the inward and outward worlds of knowledge that are capable of proposing a universal vision. Every age is e

volved out of the thoughts and visions of that period. Navamalayali will make all efforts to organically intervene in the political changes happening in our period in different walks of life -education, literature, art, media, cinema, culture, habitat, civilization, health and medicine. Though the magazine will be in Malayalam, there wi
ll be some arrangements to avail significant portions in English too. Expertise from national and international issues will be writing for the magazine. The company-‘Ink less publications’ will be active in print media too. We do not share the observation that one media will become insignificant with the arrival of another. Ink less Publication believes that exchanges happen at different levels through different media. Navamalayali derives its energy from the understanding the optimistic feelings of like minded people who see a void of an intelligent professional online magazine in Malayalam. What we aim is to reflect a comprehensive picture of the evolving diaspora . 'Navamalayali' will be a combined space of television, radio and reading. Technologies like cloud technology and all other advanced internet facilities will be utilized to their maximum. While approaching it professionally, the subjects 'Navamalayali' dealing with would be wide enough to open up new horizons of visions and idea. We, ‘Inkless Publications” invite you to join hands with us in our attempts to take the Kerala media and thoughts to a world class level. Hope that you would co-operate and make this a success. Inkless Media and Publications Private Limited.,
Marakkal House, TC No. 311445(2),
LIC Line, Lakshmi Nagar, Thiruvananthapuram – Kerala -695004

Registered Office :
Inkless Media and Publications Private Limited.,
Alengadan’s Building,
Opposite Court House, Main Road,
Irinjalakkuda, Kerala-680121

[email protected]
[email protected]
www.inklesspublications.com

അഞ്ചാമത് നവമലയാളി സാംസ്കാരിക പുരസ്കാരം അരുന്ധതി റോയ്ക്ക്. ഇന്ന് വൈകുന്നേരം നാലു മണിക്ക് തൃശൂർ കേരള സാഹിത്യ അക്കാദമിയിൽ. ...
06/08/2023

അഞ്ചാമത് നവമലയാളി സാംസ്കാരിക പുരസ്കാരം അരുന്ധതി റോയ്ക്ക്. ഇന്ന് വൈകുന്നേരം നാലു മണിക്ക് തൃശൂർ കേരള സാഹിത്യ അക്കാദമിയിൽ. ഏവർക്കും സ്വാഗതം. വൈകുന്നേരം 4 മണി മുതൽ പരിപാടി തൽസമയം നവമലയാളി യൂട്യൂബ് ചാനൽ വഴി കാണാം.

ഏറിയും കുറഞ്ഞും ലോകമെമ്പാടും നടമാടിയ ട്രേഡ് യൂണിയൻ സമരങ്ങളിലൂടെ ഘട്ടം ഘട്ടമായി നേടിയെടുത്ത ലേബർ കോഡുകൾ ഏകപക്ഷീയമായി പുതു...
19/03/2023

ഏറിയും കുറഞ്ഞും ലോകമെമ്പാടും നടമാടിയ ട്രേഡ് യൂണിയൻ സമരങ്ങളിലൂടെ ഘട്ടം ഘട്ടമായി നേടിയെടുത്ത ലേബർ കോഡുകൾ ഏകപക്ഷീയമായി പുതുക്കി നിശ്ചയിക്കപ്പെടുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ തേർവാഴ്ചക്കാലത്ത്, അസ്ഥിരവേതനവ്യവസ്ഥ ലിഖിതമായൊരു ഭരണകൂടലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഒരു (സാർവ)ദേശീയയാഥാർത്ഥ്യത്തിൽ, ട്രേഡ് യൂണിയനിസം പശ്ചാത്തലമാക്കി ഒരു സിനിമ എടുക്കുക എന്ന ശ്രമകരമായ നിയോഗം ഗംഭീരമായി നിർവഹിക്കുമ്പൊഴും ട്രേഡ് യൂണിയനിസത്തിന്റെ ഏറ്റവും ആവേശകരമായ ഭാഗമായി പ്രവർത്തിച്ച് പോരുന്ന കരാറുകളുടെ വിശദാംശങ്ങളെ ഈ സിനിമയും വിട്ട് കളയുന്നു. എന്നിരുന്നാലും, തുറമുഖം എന്ന സിനിമ അങ്ങനെയൊരു വിശദീകരണത്തിന്റെ തീരം വരെ എത്തുകയും ഒരു കലസൃഷ്ടിയെന്ന നിലയിൽ വളരെ നാടകീയമായി തന്നെ നങ്കൂരമിട്ട് അതിന്റെ സൈറൺ മുഴക്കുകയും ചെയ്തിരിക്കുന്നു.
----
തുറമുഖം മുഴക്കുന്ന സൈറണുകൾ – ഹരിശങ്കരനശോകൻ.
നവമലയാളിയിൽ വായിക്കുക

ട്രേഡ് യൂണിയനിസം പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്യുന്നതെ പാടാണ്. കാരണം, ട്രേഡ് യൂണിയനിസത്തിലെ ഏറ്റവും ആവേശകരമാ.....

17/02/2023

12. ദുരഭിമാനക്കൊലയുടെ തുടർച്ചകൾ സവർക്കറുടെ ഇംഗ്ലണ്ടിലെ വാസം ബ്രാഹ്മണിസത്തിന് വിപ്ലവാത്മകമായ ഒരു പരിവേഷം നൽകാ.....

പിൽക്കാലത്ത് തൻ്റെ ജീവചരിത്രമെഴുതാൻ വന്ന ധനഞ്ജയ് കീറിനോട് സവർക്കർ ഓർമ്മിക്കുകയുണ്ടായി. കൊല ചെയ്യാൻ പുറപ്പെടുന്ന സമയത്ത്,...
17/02/2023

പിൽക്കാലത്ത് തൻ്റെ ജീവചരിത്രമെഴുതാൻ വന്ന ധനഞ്ജയ് കീറിനോട് സവർക്കർ ഓർമ്മിക്കുകയുണ്ടായി. കൊല ചെയ്യാൻ പുറപ്പെടുന്ന സമയത്ത്, നോട്ടിങ്ങ് ഹിൽഗേറ്റ് സ്റ്റേഷനിൽ വെച്ച് പിസ്റ്റൾ കൈയ്യിലേല്പിക്കുമ്പോൾ താൻ പറഞ്ഞ വാചകങ്ങളെ. ” ഇത്തവണ നീ പരാജയപ്പെടുകയാണെങ്കിൽ നിൻ്റെ മുഖം എനിക്ക് കാണേണ്ട”. തൻ്റെ നേതാവിൻ്റെ ഇംഗിതം നടപ്പാക്കാൻ ഏതറ്റത്തോളം പോകാൻ വിധിക്കപ്പെട്ട അനുയായിയായിരുന്നു ദിംഗ്ര. സവർക്കറുടെ ജീവിതത്തിൽ ഉടനീളം ഇത്തരം അർപ്പിതരായ ആളുകൾ ഉണ്ടായിരുന്നു. അദ്ദേഹമാകട്ടെ അവരെ ലോഭമില്ലാതെ ഉപയോഗിച്ചു. ജീവനെടുക്കാനും കൊടുക്കാനും. ഡോസ്റ്റോയേവ്സ്കിയുടെ ഭൂതാവിഷ്ടരിലെ പീറ്റർ സ്റ്റെപ്പാനെപോലെ.
-----
പി എൻ ഗോപീകൃഷ്ണൻ എഴുതുന്ന "ഹിന്ദുത്വത്തിന്റെ ചരിത്രം" തുടരുന്നു. ഭാഗം - 12. ദുരഭിമാനക്കൊലയുടെ തുടർച്ചകൾ.
കഴ്സൺ വില്ലിയുടെ കൊലപാതകവും മദൻലാൽ ദിംഗ്രയെ സവർക്കർ ഉപയോഗിച്ച വിധവും.

12. ദുരഭിമാനക്കൊലയുടെ തുടർച്ചകൾ സവർക്കറുടെ ഇംഗ്ലണ്ടിലെ വാസം ബ്രാഹ്മണിസത്തിന് വിപ്ലവാത്മകമായ ഒരു പരിവേഷം നൽകാ.....

നവ- യാഥാസ്ഥിതിക ബ്രാഹ്മണിസം മുന്നോട്ടുവെച്ച അക്രമാസക്തമായ ബ്രിട്ടീഷ് വിരുദ്ധതയ്ക്കും മതാത്മക ദേശീയതയ്ക്കും അന്താരാഷ്ട്രമ...
07/02/2023

നവ- യാഥാസ്ഥിതിക ബ്രാഹ്മണിസം മുന്നോട്ടുവെച്ച അക്രമാസക്തമായ ബ്രിട്ടീഷ് വിരുദ്ധതയ്ക്കും മതാത്മക ദേശീയതയ്ക്കും അന്താരാഷ്ട്രമാനമുണ്ടാക്കുക അത്യാവശ്യമാണെന്ന് സവർക്കറെ ലണ്ടൻ വാസം പഠിപ്പിച്ചു. ആസ്ത്രിയൻ സാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്ന പ്രവിശ്യകളുടെ സമാഹാരത്തിൽ നിന്ന് ഇറ്റലി എന്ന ദേശരാഷ്ട്രത്തെ വാർത്തെടുത്ത മസ്സീനിയുടെ യത്നവുമായി ബ്രിട്ടിഷുകാരുടെ കീഴിലുള്ള ഇന്ത്യൻ പ്രവിശ്യകളെ കോർത്തിണക്കിയുള്ള ബ്രാഹ്മണരാജ്യസ്ഥാപനം എന്ന ലക്ഷ്യത്തെ ചേർത്ത് വെയ്ക്കാനായിരുന്നു സവർക്കർ ശ്രമിച്ചത്. ജാതിമേൽക്കോയ്മയെ വംശീയതയുമായി സമവല്ക്കരിക്കാനുള്ള ആദ്യശ്രമം ഇതായിരുന്നു. ഇന്ത്യയിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ ഇതിൻ്റെ ബീജം സവർക്കറുടെ മനസ്സിൽ ഉണ്ടായിരുന്നു.
---
പി എൻ ഗോപീകൃഷ്ണൻ എഴുതുന്ന ഹിന്ദുത്വത്തിന്റെ ചരിത്രം - ഭാഗം 11: സവർക്കർ ലണ്ടനിൽ.‌
-------
നവമലയാളിയിൽ വായിക്കുക.

11.സവർക്കർ ലണ്ടനിൽ 1906 ലാണ് സവർക്കർ ലണ്ടനിലെത്തുന്നത്. ശ്യാംജി കൃഷ്ണവർമ്മ അനുവദിച്ച ശിവജി സ്കോളർഷിപ്പാണ് അതിന് വ....

യഥാർത്ഥത്തിൽ ഗോഖലെയെ വിമർശിക്കുക മാത്രമല്ല തിലക് ചെയ്യുന്നത്. മറിച്ച് ദേശീയത എന്ന ആശയത്തെ മതേതര – ആധുനികവാദികൾക്ക് മേൽ ന...
27/01/2023

യഥാർത്ഥത്തിൽ ഗോഖലെയെ വിമർശിക്കുക മാത്രമല്ല തിലക് ചെയ്യുന്നത്. മറിച്ച് ദേശീയത എന്ന ആശയത്തെ മതേതര – ആധുനികവാദികൾക്ക് മേൽ നവ- യാഥാസ്ഥിതികർക്ക് മേൽക്കൈ നേടാനുള്ള ഒരു ഉപാധിയായി ഉപയോഗിക്കുകയാണ്. ബ്രാഹ്മണിസം എന്ന സങ്കല്പത്തിന് ഉയിരു പകരുന്നതിന് സാമുദായികതയേക്കാൾ നൂറു മടങ്ങ് ശക്തിയുള്ള ദേശീയത എന്ന ആശയം ഹിന്ദുരാഷ്ട്രീയത്തിൻ്റെ ഏറ്റവും പ്രധാനഘടകമായിത്തീരുന്നത് ഈ മുഹൂർത്തത്തിലാണ്. സ്വരാജ്യം എന്നത് ഒരേ സമയം ബ്രാഹ്മണ സാമ്രാജ്യവും ഇന്ത്യയുമായിത്തീരുന്നു.
-——————
പി.എൻ.ഗോപീകൃഷ്ണൻ എഴുതുന്ന ഹിന്ദുത്വത്തിൻ്റെ ചരിത്രം തുടരുന്നു. ഭാഗം 9- ബ്രാഹ്മണിസത്തിൻ്റെ മാധ്യമശൈലിയും സവർക്കറുടെ പൊതുപ്രവേശവും, ഭാഗം 10 - മിത്രമേളയും അഭിനവ് ഭാരതും.

നവമലയാളിയിൽ വായിക്കുക

9. ബ്രാഹ്മണിസത്തിൻ്റെ മാധ്യമശൈലിയും സവർക്കറുടെ പൊതുപ്രവേശവും നവ – യാഥാസ്ഥിതിക ബ്രാഹ്മണരാഷ്ട്രീയത്തെ ചലിപ്പി....

"നാം‌ നമ്മുടെ മിത്ത് സൃഷ്ടിച്ചിരിക്കുന്നു. ആ മിത്ത് എന്നത് വിശ്വാസവും വികാരവുമാണ്.അത് യാഥാർത്ഥ്യമായിരിക്കണമെന്ന് ഒരു‌‌ ന...
16/11/2022

"നാം‌ നമ്മുടെ മിത്ത് സൃഷ്ടിച്ചിരിക്കുന്നു. ആ മിത്ത് എന്നത് വിശ്വാസവും വികാരവുമാണ്.അത് യാഥാർത്ഥ്യമായിരിക്കണമെന്ന് ഒരു‌‌ നിർബന്ധവുമില്ല.. രാജ്യം നമ്മുടെ‌ മിത്താണ്, രാജ്യത്തിന്റെ മഹത്വം‌ നമ്മുടെ മിത്താണ്.." ഫാസിസ്റ്റ് പാർടിയുടെ സ്ഥാപകൻ മുസോളിനി പറഞ്ഞതാണ്.

ഇന്ത്യയിൽ‌ ഹിന്ദുത്വ ചെയ്യുന്നതും അത് തന്നെയാണ്. ഇല്ലാക്കഥകളിൽ നിന്നും ചരിത്രത്തിലെ ചില അടരുകളിൽ നിന്നും മിത്തുകളും അതുവഴി ചില‌പ്രത്യേക‌ സ്വത്വബോധത്തിന്റെ വികാരവും സൃഷ്ടിക്കുക. ആയതിനാൽ ചരിത്രത്തിന്റെ വിശകലനം ഏറ്റവും വലിയ ആവശ്യമാകുന്നത് യാഥാർത്ഥ്യമായിരിക്കണമെന്ന് അവർക്കു തന്നെ ഒരു നിർബന്ധമില്ലാത്ത ‌മിത്തിക്കൽ ഭൂതകാലത്തിന്റെ പൊയ്ക്കാലുകളിൽ ഉയർന്ന്‌ നിൽക്കുന്ന ഫാസിസ്റ്റ് രൂപത്തെ പ്രതിരോധിക്കുന്നതിൽ പ്രധാനമാണ്. പി എൻ ഗോപീകൃഷ്ണൻ നവമലയാളിയിൽ എഴുതുന്ന "ഹിന്ദുത്വത്തിന്റെ ചരിത്രം" വളരെ പ്രധാനപ്പെട്ട ഒരു പരിശോധനയും പ്രതിരോധവുമാണ്. ആ പ്രതിരോധത്തിന്റെ ഭാഗമാകുവാൻ നവമലയാളി എല്ലാവരെയും ക്ഷണിക്കുന്നു. ഈ പരമ്പരയുടെ മൂന്നാം ഭാഗം ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പാവുകൾ നെയ്ത ചിത്പാവൻ ബ്രാഹ്മണ്യത്തിന്റെ ആദ്യ രാഷ്ട്രീയപ്രത്യക്ഷങ്ങളെക്കുറിച്ചാണ്.
----
ഹിന്ദുത്വത്തിൻ്റെ ചരിത്രം: പി എൻ ഗോപീകൃഷ്ണൻ.
ഭാഗം-3- ചിത്പാവൻ ബ്രാഹ്മണിസത്തിൻ്റെ ആദ്യ രാഷ്ട്രീയ പ്രത്യക്ഷങ്ങൾ.

3. ചിത്പാവൻ ബ്രാഹ്മണിസത്തിൻ്റെ ആദ്യ രാഷ്ട്രീയ പ്രത്യക്ഷങ്ങൾ …………………………………………………………………….. യുക്ത്യധിഷ്ഠിത മേലാ...

"നാം‌ നമ്മുടെ മിത്ത് സൃഷ്ടിച്ചിരിക്കുന്നു. ആ മിത്ത് എന്നത് വിശ്വാസവും വികാരവുമാണ്.അത് യാഥാർത്ഥ്യമായിരിക്കണമെന്ന് ഒരു‌‌ ന...
16/11/2022

"നാം‌ നമ്മുടെ മിത്ത് സൃഷ്ടിച്ചിരിക്കുന്നു. ആ മിത്ത് എന്നത് വിശ്വാസവും വികാരവുമാണ്.അത് യാഥാർത്ഥ്യമായിരിക്കണമെന്ന് ഒരു‌‌ നിർബന്ധവുമില്ല.. രാജ്യം നമ്മുടെ‌ മിത്താണ്, രാജ്യത്തിന്റെ മഹത്വം‌ നമ്മുടെ മിത്താണ്.." ഫാസിസ്റ്റ് പാർടിയുടെ സ്ഥാപകൻ മുസോളിനി പറഞ്ഞതാണ്.

ഇന്ത്യയിൽ‌ ഹിന്ദുത്വ ചെയ്യുന്നതും അത് തന്നെയാണ്. ഇല്ലാക്കഥകളിൽ നിന്നും ചരിത്രത്തിലെ ചില അടരുകളിൽ നിന്നും മിത്തുകളും അതുവഴി ചില‌പ്രത്യേക‌ സ്വത്വബോധത്തിന്റെ വികാരവും സൃഷ്ടിക്കുക. ആയതിനാൽ ചരിത്രത്തിന്റെ വിശകലനം ഏറ്റവും വലിയ ആവശ്യമാകുന്നത് യാഥാർത്ഥ്യമായിരിക്കണമെന്ന് അവർക്കു തന്നെ ഒരു നിർബന്ധമില്ലാത്ത ‌മിത്തിക്കൽ ഭൂതകാലത്തിന്റെ പൊയ്ക്കാലുകളിൽ ഉയർന്ന്‌ നിൽക്കുന്ന ഫാസിസ്റ്റ് രൂപത്തെ പ്രതിരോധിക്കുന്നതിൽ പ്രധാനമാണ്. പി എൻ ഗോപീകൃഷ്ണൻ നവമലയാളിയിൽ എഴുതുന്ന "ഹിന്ദുത്വത്തിന്റെ ചരിത്രം" വളരെ പ്രധാനപ്പെട്ട ഒരു പരിശോധനയും പ്രതിരോധവുമാണ്. ആ പ്രതിരോധത്തിന്റെ ഭാഗമാകുവാൻ നവമലയാളി എല്ലാവരെയും ക്ഷണിക്കുന്നു. ഈ പരമ്പരയുടെ മൂന്നാം ഭാഗം ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പാവുകൾ നെയ്ത ചിത്പാവൻ ബ്രാഹ്മണ്യത്തിന്റെ ആദ്യ രാഷ്ട്രീയപ്രത്യക്ഷങ്ങളെക്കുറിച്ചാണ്.
----
ഹിന്ദുത്വത്തിൻ്റെ ചരിത്രം: പി എൻ ഗോപീകൃഷ്ണൻ.
ഭാഗം-3- ചിത്പാവൻ ബ്രാഹ്മണിസത്തിൻ്റെ ആദ്യ രാഷ്ട്രീയ പ്രത്യക്ഷങ്ങൾ.

https://navamalayali.com/2022/11/15/history-of-hindutva-pngopikrishnan-3/

നാലാമത് നവമലയാളി സാംസ്കാരിക പുരസ്കാരം. ആദരണീയനായ സ്പീക്കർ എം ബി രാജേഷ് ഉത്ഘാടനം ചെയ്യുന്നു.
08/08/2022

നാലാമത് നവമലയാളി സാംസ്കാരിക പുരസ്കാരം. ആദരണീയനായ സ്പീക്കർ എം ബി രാജേഷ് ഉത്ഘാടനം ചെയ്യുന്നു.

06/08/2022
26/06/2022

കാലടി സംസ്കൃതസര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഡോ. ദിലീപ് കുമാര്‍ കെ.വിയുടെ വിരമിക്കലിനോട് അനുബന്ധിച്ച് അദ്ദേഹത്ത....

02/06/2022

കണ്ണുതുറന്നപ്പോൾ മാനം തെളിഞ്ഞിട്ടില്ല. കുറച്ചുനേരമെടുത്തു ഒന്നു നിവർന്നെഴുന്നേല്ക്കാൻ. വലത്തെ ചുമരിൻ്റെ പക.....

15/05/2022

കുട്ടിക്കാല നിശബ്ദതയുടെ കൽപാതയിൽ നിൽക്കുക, കവിതയാണ്. ദുർബ്ബലനായ ഒരു കൊതുക് ക്ഷീണിതനും വിഭാന്ത്രിയിലുമിരിക്ക....

ഇസ്തിരിട്ട പെരുമാറ്റവുമായി, മുഖമോരോ കോര്‍ട്ടുകളിലേയ്ക്കും ക്രമമായി തിരിച്ച്, നിശ്ചിത ഇടവേളകളില്‍ കയ്യടിച്ച്, വല്ലപ്പോഴും...
29/04/2022

ഇസ്തിരിട്ട പെരുമാറ്റവുമായി, മുഖമോരോ കോര്‍ട്ടുകളിലേയ്ക്കും ക്രമമായി തിരിച്ച്, നിശ്ചിത ഇടവേളകളില്‍ കയ്യടിച്ച്, വല്ലപ്പോഴും മാത്രം ഒരു വേറിട്ട ശബ്ദം കൊണ്ട് ചിരിച്ചിപ്പ്, അംബയറുടെ ‘സൈലന്റ്‌സ് പ്ലീസി’ല്‍ പട്ടാളച്ചിട്ടയില്‍ അനുസരണപ്പെടുന്ന കാണികള്‍ക്കിടയില്‍ അസ്വസ്ഥനും ഇരുപ്പുറപ്പിക്കാത്തവനുമായ ഒരു കറുത്ത മനുഷ്യനെ അന്നേ കണ്ടിരുന്നു. വീനസ് പ്രശസ്തിയിലേയ്ക്ക് കടക്കുന്ന കാലത്ത് അയാളും പ്രശസ്തനായിരുന്നു. വീനസിന്റെ പ്രാഥമിക കോച്ചുകൂടിയായ റിച്ചാര്‍ഡ് വില്യംസ് എന്ന അവളുടെ പിതാവ്. ഒരോ അഭിമുഖങ്ങളിലും അയാള്‍ ജേണലിസ്റ്റുകള്‍ക്കും ടെന്നീസ് ലോകത്തിനും ഇഷ്ടമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നു. റാക്കറ്റില്‍ പന്ത് തട്ടുമ്പോഴുള്ള സംഗീതാത്മകമായ താളമല്ലാതെ മറ്റൊരു ശബ്ദവുമില്ലാത്ത കോര്‍ട്ടുകളില്‍ അയാള്‍ അപ്രതീക്ഷിതമായി ഒച്ചവച്ചു. പക്ഷേ വീനസ് ഒരോ സര്‍വ്വുകള്‍ക്കുമിടയില്‍ അവളുടെ പിതാവിരിക്കുന്ന ഭാഗത്തേയ്ക്ക് നോക്കി. ചിരിച്ചുകൊണ്ടും ഭയന്നുകൊണ്ടും അഭിമാനംകൊണ്ടും കുസൃതികൊണ്ടുമെല്ലാം. ഓപ്പണ്‍ ടെന്നീസ് ചരിത്രത്തില്‍ ഒന്നാം റാങ്കുകാരിയാകുന്ന ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരിയായി വീനസ്. വീനസിനോളവും, പിന്നീട് വീനസിനേക്കാളും ഇഷ്ടപ്പെടുന്ന ഒന്നേ എന്റെ ടെന്നീസ് ലോകത്ത് സംഭവിച്ചിട്ടുള്ളൂ. അത് സെറീനയാണ്. ലോക ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പ്ലേയര്‍. ഒരു പുരുഷനും സ്ത്രീയും ടെന്നീസ് ലോകത്ത് സെറീനയേക്കാള്‍ മികച്ചതായി ഉണ്ടായിട്ടില്ല, ഇതുവരെ. ആരും. റോജര്‍ ഫെഡററും മാര്‍ട്ടീന നവരത്‌ലോവയും സ്റ്റെഫിഗ്രാഫുമെല്ലാം ജിമ്മി കോര്‍ണേഴ്‌സുമെല്ലാം മികച്ചവരാണ്. പക്ഷേ സെറീന വില്യംസിനോളം ആരുമില്ല. കഴിഞ്ഞ ഏതാണ്ട് കാല്‍നൂറ്റാണ്ടായുള്ള ടെന്നീസ് ചരിത്രം തന്നെ വില്യംസ് സഹോദരിമാര്‍ നിശ്ചയിച്ചതാണ്. ടെന്നീസ് ബിസനസുകളും അടയാളങ്ങളും ഇവരെ ചുറ്റിപ്പറ്റിയായി. ഇവരുടെ പരിക്കുകയും തിരിച്ച് വരവുകളും അത്ഭുതാവഹങ്ങളായ കയറ്റിറക്കങ്ങളും ടെന്നീസ് ഫോക്‌ലോറിന്റെ ഭാഗമായി. മാറി മാറി വരുന്ന ഹോളിവുഡ് താരങ്ങള്‍ക്കൊപ്പം ഫാഷനെ സെറീനയും വീനസും നിര്‍ണയിച്ചു. രണ്ട് വയസുള്ള മകള്‍ക്ക് കുഞ്ഞി റാക്കറ്റ് നല്‍കി അവള്‍ക്കൊപ്പം പ്രാക്ടീസ് ചെയ്യുന്ന സെറീന സോഷ്യല്‍ മീഡിയുടെ ഐകണായി മാറി..
ടെന്നീസ് കോച്ച് ചെയ്യാന്‍ മക്കളെ കൊണ്ടപോകുമ്പോള്‍, ടെന്നീസോ, വല്ല ബാ്‌സ്‌കറ്റ് ബോള്‍ ശ്രമിച്ചുകൂടെ എന്ന് ചോദിക്കുന്ന വെള്ളക്കാരെ നമുക്ക് കാണാം ഇതില്‍. ബ്ലാക്ക്‌സ് കളിക്കേണ്ട കളി അതല്ലേ? പ്രവേശനം നിരന്തരമായി നിഷേധിക്കപ്പെട്ട ഇടത്താണ് അസാധാരണമായ ഒരു പോരാട്ടത്തിലൂടെ വിജയിച്ച് ഇവര്‍ എത്തിയത്. അതുകൊണ്ട് തന്നെ പോരാടി ആ ലോകത്ത് പ്രവേശിക്കുക എന്ന അത്ഭുതനേട്ടം കരസ്ഥമാക്കിയ ശേഷം തിരികെ പോന്നവരല്ല, വില്യംസ് സഹോദരിമാര്‍. അവര്‍ അവിടെ നിലനിന്നു. ലോകത്തെ ഏറ്റവും മികച്ച താരങ്ങളായി. അക്കാലത്തേതു മാത്രമല്ല, എല്ലാക്കാലത്തേയും. സെറീനയും വീനസും തോളോട് തോള്‍ ചേര്‍ന്ന് എത്രയോ മത്സരങ്ങള്‍ വിജയിച്ചു. ലോകത്തെ ബ്ലാക് വംശജരായ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും പ്രചോദനമായി. അവര്‍ വിജയിച്ചപ്പോള്‍ ഒരു സമൂഹം കൂടിയാണ് വിജയിച്ചത്. അഥവാ ആത്യന്തികമായി ടെന്നീസോ വിജയമോ അല്ല, ഈ സിനിമയുടേയോ റിച്ചാര്‍ഡ് വില്യംസിന്റേയോ പ്രശ്‌നം. അത് അഭിമാനത്തിന്റേതാണ്. അഭിമാനത്തോടെയുള്ള ജീവിതത്തിനുള്ള അര്‍ഹതയുടേതാണ്. മക്കള്‍ ടെന്നീസ് കളിക്കുന്നുവെന്നത് മാത്രമല്ല, നാല് ഭാഷയില്‍ സംസാരിക്കുന്നു, പരീക്ഷയില്‍ മാര്‍ക്ക് കിട്ടുന്നു, സങ്കീര്‍ണമായ വാക്കുകളുടെ സ്‌പെല്ലിങ് പറയുന്നുവെന്നതൊക്കെ അയാളുടെ ജീവിതത്തിന്റെ വിജയമാണ്.
--
ശ്രീജിത്ത് ദിവാകരൻ്റെ കോളം- ഉത്തരോത്തരം തുടരുന്നു- ടെന്നീസിലെ കറുത്ത ടാൽകം പൗഡറിൻ്റെ കാലം*
https://navamalayali.com/2022/04/29/king-richard-sreejith-divakaran/

മുപ്പത് മുപ്പത്തിരണ്ട് വയസുള്ളപ്പോള്‍ സൗത്ത് ഡല്‍ഹിയിലെ ഒരു സ്‌പോര്‍ട്‌സ് സെന്ററില്‍ ആരതിക്കും സുഹൃത്തുക്ക...

കഴിഞ്ഞ ദിവസം വിട വാങ്ങിയ കവി ബിനു എം പള്ളിപ്പാടിൻ്റെ ജംപെ എന്ന കവിത.മുൻപ് നവമലയാളിയിൽ പ്രസിദ്ധീകരിച്ചത്. കവിക്ക് നവമലയാള...
23/04/2022

കഴിഞ്ഞ ദിവസം വിട വാങ്ങിയ കവി ബിനു എം പള്ളിപ്പാടിൻ്റെ ജംപെ എന്ന കവിത.
മുൻപ് നവമലയാളിയിൽ പ്രസിദ്ധീകരിച്ചത്. കവിക്ക് നവമലയാളിയുടെ ആദരം.

https://navamalayali.com/2019/05/28/dalith-issue-poem-binu-m-pallippad/

ഉരിഞ്ഞ് പോകുമ്പോൾ തൊലിയുടെ ഉൾഭാഗം റോസ് നിറത്തിൽ കാണുമ്പോൾ രക്തത്തിൽ രാഷ്ട്രീയമുള്ളവര്‍ക്ക് ഒരിത് തോന്നാതിര.....

.... ഇതിലൊരു പാറ്റേണുണ്ട്. അത് മുസ്ലീം സമൂഹത്തിന് നേരെയുള്ള സംഘപരിവാര്‍ നിലപാടുകളോട് പൊതുസമൂഹം ആര്‍ജ്ജിച്ച നിര്‍വ്വികാരത...
22/04/2022

.... ഇതിലൊരു പാറ്റേണുണ്ട്. അത് മുസ്ലീം സമൂഹത്തിന് നേരെയുള്ള സംഘപരിവാര്‍ നിലപാടുകളോട് പൊതുസമൂഹം ആര്‍ജ്ജിച്ച നിര്‍വ്വികാരതയാണ് അതിന്റെ മൂലാധാരം. ഉത്തര്‍പ്രദേശില്‍ രാമക്ഷേത്രനിര്‍മ്മാണ സമരത്ത് പൂജയും ആഘോഷുമായി ഒത്തുചേരാന്‍ പ്രിയങ്കാഗാന്ധിക്കും അരവിന്ദ് കെജ്‌രിവാളിനും സാധിക്കുന്നത് അതുകൊണ്ടാണ്. ഉത്തര്‍പ്രദേശ് പോലെയല്ല, മധ്യപ്രദേശും ഗുജറാത്തും. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ശക്തമാണ്. മധ്യപ്രദേശില്‍ ബി.ജെ.പി കുതിരക്കച്ചവടം നടത്തി മറിച്ചില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മുഖ്യമന്ത്രിയായി തുടര്‍ന്നേനെ. എന്നിട്ടും ഇരു സംസ്ഥാനങ്ങളിലും മുസ്ലീം സമൂഹത്തിന് നേരെ അതിക്രമം ഉണ്ടാകുമ്പോള്‍ കോണ്‍ഗ്രസ് രംഗത്തില്ല. ഗുജറാത്തില്‍ കലാപം നടന്ന ഹിമ്മത്ത് നഗറും ഖമ്പാട്ടും കോണ്‍ഗ്രസ് ചെറിയ മാര്‍ജിന് മാത്രം ബി.ജെ.പിക്ക് മുന്നില്‍ പരാജയപ്പെട്ട മണ്ഡലങ്ങളാണ്. അടുത്തുള്ള ജില്ലയിലെ അംമ്രേലി മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ പരേഷ് ധാനാനി ഹിന്ദുസ്ഥാന്‍ റ്റൈംസ് പ്രതിനിധിയോട് പറഞ്ഞത്, യാത്ര ചെയ്യുന്നതിനാല്‍ സംഭവങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ല എന്നാണ്. ലോകത്തിന്റെ ഏത് മൂലയിലാണെങ്കിലും തങ്ങളുടെ സംസ്ഥാനത്തെ മുസ്ലീം ജനതയ്ക്ക് മേല്‍ ഭരണപക്ഷം അക്രമം അഴിച്ചുവിടുമ്പോള്‍ പ്രതിപക്ഷത്തുള്ള എം.എല്‍.എയ്ക്ക് കാര്യങ്ങളെ കുറിച്ച് അറിയാനുള്ള ബാധ്യതയുണ്ട് എന്ന് അറിയാതെയല്ല, ഈ ആക്രമണങ്ങളോട് നിര്‍വ്വികാരത കലര്‍ന്ന ഒരു സ്വഭാവികസമീപനം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കൈവരുന്നു. ഒരു ജനാധിപത്യ-മതേതര സമൂഹത്തിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യമാണത്.....
-----
ശ്രീജിത്ത് ദിവാകരൻ്റെ കോളം. ഉത്തരോത്തരം. നവമലയാളിയിൽ വായിക്കുക.
https://navamalayali.com/2022/04/22/bjp-bulldozer-politics/

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിന് വോട്ട് ചെയ്യാത്തവരുടെ വീടും ജീവനും ബി.ജെ.പ....

ഫ്യോദൊർ ദസ്തയേവ്സ്കിയുടെ മരണത്തെപ്പറ്റി അദ്ദേഹത്തിന്റെ സമശീർഷനും സമകാലികനുമായ ടോൾസ്റ്റോയ്  ആത്മസുഹൃത്തായ തത്വചിന്തകൻ നിക...
21/04/2022

ഫ്യോദൊർ ദസ്തയേവ്സ്കിയുടെ മരണത്തെപ്പറ്റി അദ്ദേഹത്തിന്റെ സമശീർഷനും സമകാലികനുമായ ടോൾസ്റ്റോയ് ആത്മസുഹൃത്തായ തത്വചിന്തകൻ നിക്കോളായ് സ്റ്റാർഹോവിനെഴുതിയ കത്ത് ഉദ്ധരിച്ചുകൊണ്ടാണ് പി.കെ.രാജശേഖരന്റെ പുതിയ പഠനഗ്രന്ഥമായ ദസ്തയേവ്സ്കി: ഭൂതാവിഷ്ടന്റെ ഛായാപടം ആരംഭിക്കുന്നത്. ആശയപരമായും രചനാപരമായും വ്യത്യസ്തധ്രുവങ്ങളിൽ നിലയുറപ്പിച്ചിരുന്ന, ജീവിച്ചിരുന്ന കാലത്ത് പരസ്പരം മതിപ്പ് പുലർത്താതിരുന്ന ആ ഉന്നതശീർഷരിലൊരാൾ കാലാവശേഷനായതിനുശേഷം ‘അപരൻ’ നൽകുന്ന ശ്രദ്ധാഞ്ജലിയാണ് ആ കത്ത്. ടോൾസ്റ്റോയിയിൽ നിന്ന് രാജശേഖരൻ എടുത്തെഴുതുന്നു; “ആ മനുഷ്യനെ (ദസ്തയേവ്സ്കിയെ) ഞാൻ ഒരിക്കലും കണ്ടിട്ടില്ല, നേരിട്ടുള്ള ബന്ധവും ഒരിക്കലുമുണ്ടായിട്ടില്ല, എന്നാൽ അദ്ദേഹത്തിന്റെ തിരോധാനത്തിൽ പൊടുന്നനെ ഞാൻ തിരിച്ചറിയുന്നു, എന്നോട് ഏറ്റവും ചേർന്നുനിന്നത് അയാളാണെന്ന്, അമൂല്യനും അത്യന്താപേക്ഷിതനുമായി”. ഈ കത്ത് പുസ്തകത്തിന്റെ തുടർച്ചയിൽ നേരിട്ട് ഭാഗഭാക്കല്ലെങ്കിലും, ദസ്തയേവ്സ്കിയെക്കുറിച്ചുള്ള രാജശേഖരന്റെ ആലോചനകളെ നിർണയിച്ച സുപ്രധാനഘടകങ്ങളിലൊന്ന് ഈ കത്ത് തന്നെയായിരിക്കണം. ദസ്തയേവ്സ്കി എത്രമേൽ അമൂല്യനും അത്യന്താപേക്ഷിതനുമാണെന്ന ടോൾസ്റ്റോയിയുടെ തിരിച്ചറിവ് കേവലം അദ്ദേഹത്തിന്റെ മാത്രമല്ല ലോകമാസകലമുള്ള വായനക്കാരുടെ (മലയാളികളുടെയും) കൂടിയാണെന്ന വീക്ഷണത്തിൽ നിന്നാണ് ഈ പുസ്തകം പുറപ്പെട്ടുവരുന്നത്. ആധുനികലോകം കണ്ട ഏറ്റവും വലിയ എഴുത്തുകാരിലൊരാൾക്ക് മലയാളം കല്പിച്ചുനൽകുന്ന ശ്രദ്ധാഞ്ജലിയായി പുസ്തകം അതുവഴി മാറുന്നു.
----------------
ബഹുവചനങ്ങൾ - റഫീക് ഇബ്രാഹിമിൻ്റെ കോളം. പി.കെ.രാജശേഖരൻ എഴുതിയ ദസ്തയേവ്സ്കി: ഭൂതാവിഷ്ടന്റെ ഛായാപടം എന്ന പുസ്തകത്തെക്കുറിച്ച്. നവമലയാളിയിൽ വായിക്കുക.
https://navamalayali.com/2022/04/21/bahuvachanangal-2-rafeeqibrahim/

ഫ്യോദൊർ ദസ്തയേവ്സ്കിയുടെ മരണത്തെപ്പറ്റി അദ്ദേഹത്തിന്റെ സമശീർഷനും സമകാലികനുമായ ടോൾസ്റ്റോയ് ആത്മസുഹൃത്തായ ത....

Address


Alerts

Be the first to know and let us send you an email when Navamalayali Magazine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share