Wayanadan Live

  • Home
  • Wayanadan Live

Wayanadan Live latest wayanadan news

05/08/2024

ജില്ലയിലെ ഉരുൾപൊട്ടൽ: മുഴുവൻ സമയവും കൺട്രോൾ റൂം
കൽപറ്റ: മുണ്ടക്കൈ , ചൂരൽമല ഉരുള്‍പൊട്ടലിനെ തുടർന്ന് കലക്ടറേറ്റ് ആസ്ഥാനത്തെ ജില്ലാ അടിയന്തര കാര്യ നിര്‍വഹണ ഓഫിസില്‍ ഇതു വരെ ലഭിച്ചത് 843 ഫോണ്‍ കോളുകള്‍. അപകടമുണ്ടായ ജൂലൈ 29 ന് അര്‍ദ്ധ രാത്രിയോടെ അപകട മേഖലയില്‍ നിന്നും ആദ്യ വിളിയെത്തി. തുടര്‍ന്ന് ഇന്‍സിഡന്റ് റസ്‌പോണ്‍സ് സിസ്റ്റം പ്രവര്‍ത്തനമാരംഭിക്കുകയും ജില്ലാ അടിയന്തര കാര്യ നിര്‍വഹണ ഓഫിസ് കമാന്റിങ് കണ്‍ട്രോള്‍ യൂണിറ്റായി പ്രവർത്തിക്കുകയുമായിരുന്നു. കണ്‍ട്രോള്‍ റൂമിലേക്കെത്തുന്ന ഫോണ്‍ സന്ദേശങ്ങള്‍ക്കുള്ള വിവരങ്ങള്‍ കൈമാറാന്‍ പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ-റവന്യൂ വിഭാഗം ജീവനക്കാര്‍, ഹസാഡ് അനലിസ്റ്റ്, കണ്‍സള്‍ട്ടന്റ് ഉള്‍പ്പെടെ 15 ഓളം ജീവനക്കാരാണ് ഉള്ളത്. 365 ദിവസവും 24 x 7 മണിക്കൂറാണ് കൺട്രോൾ റൂം പ്രവര്‍ത്തിക്കുന്നത്. കൺട്രോൾ റൂം നമ്പറുകൾ -8078409770, 9526804151, 204151

05/08/2024
04/08/2024

ഡി.എൻ.എ സാമ്പിളെടുക്കുന്നതിന് മാനസികാരോഗ്യ പ്രോട്ടോകോള്‍ തയ്യാറാക്കിയെന്ന് വീണ ജോർജ്തിരുവനന്തപുരം: ഡിഎന്‍എ സാമ്പിളെടുക്...
03/08/2024

ഡി.എൻ.എ സാമ്പിളെടുക്കുന്നതിന് മാനസികാരോഗ്യ പ്രോട്ടോകോള്‍ തയ്യാറാക്കിയെന്ന് വീണ ജോർജ്

തിരുവനന്തപുരം: ഡിഎന്‍എ സാമ്പിളെടുക്കുന്നതിന് മാനസികാരോഗ്യ പിന്തുണയ്ക്കുള്ള പ്രോട്ടോകോള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദുരന്തത്തിന്റെ തീവ്രതയും പ്രിയപ്പെട്ടവരെ സംബന്ധിച്ച ആശങ്കയും വലിയ രീതിയില്‍ അനുഭവിക്കുന്നവരെ മാനസികമായി ഡിഎൻഎ സാമ്പിൾ എടുക്കുന്നതിന് സജ്ജമാക്കണമെന്ന് പ്രോട്ടോകോൾ ആവശ്യപ്പെടുന്നു. കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി ആരെങ്കിലും എത്തുമ്പോള്‍ അവരുടെ സാമ്പിളുകള്‍ കൂടി എടുത്ത് ഡി.എൻ.എ പരിശോധന നടത്തിയാല്‍ മരിച്ചത് ആരാണ് എന്നുള്ളത് തിരിച്ചറിയാന്‍ കഴിയും.

അതിനുവേണ്ടി ജീവിച്ചിരിക്കുന്നവരുടെ പ്രത്യേകിച്ച് ദുരന്തത്തിന് ഇരയായവരുടെ സാമ്പിളുകള്‍ ഡി.എൻ.എ പരിശോധനയ്ക്ക് എടുക്കുമ്പോള്‍ മാനസികമായി അവരെ സജ്ജമാക്കുന്നതിനാണ് മാനദണ്ഡങ്ങള്‍ തയാറാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തത്തിന്റെ തീവ്രതയും പ്രിയപ്പെട്ടവരെ സംബന്ധിച്ച ആശങ്കയും വലിയ രീതിയില്‍ അനുഭവിക്കുന്നവരെ മാനസികമായി അതിന് സജ്ജമാക്കുകയും അവരുടെ ഹൃദയവിചാരങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് എന്താണ് പരിശോധന എന്നുള്ളതും എന്താണതിന്റെ പ്രാധാന്യം എന്നുള്ളതും വളരെ സൗമ്യമായി പറഞ്ഞു മനസിലാക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ മാനദണ്ഡങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

100 ശതമാനവും വിശ്വസനീയമായ ഒരു പ്രക്രിയയാണ് ഡിഎന്‍എ പരിശോധന. മക്കള്‍, പേരക്കുട്ടികള്‍, മാതാപിതാക്കള്‍, മുത്തച്ഛന്‍ മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങള്‍, അമ്മയുടെ സഹോരങ്ങള്‍ ഫസ്റ്റ് കസിന്‍ തുടങ്ങിയ അടുത്ത രക്ത ബന്ധുക്കളുടെ സാമ്പിളുകള്‍ മാത്രമേ ഡി.എന്‍.എ. പരിശോധനയ്ക്ക് എടുക്കുകയുള്ളൂ.

അടിയന്തര ദുരന്തഘട്ടത്തിലെ കൗണ്‍സിലിങ്ങിന്റെ അടിസ്ഥാന തത്വങ്ങളായ നിരീക്ഷിക്കുക, കേള്‍ക്കുക, സഹായം ലഭ്യമാക്കുക എന്നിവ ഉറപ്പാക്കിയാണ് പ്രോട്ടോകോള്‍ തയാറാക്കിയിരിക്കുന്നത്. അവരുടെ വേദന ഉള്‍ക്കൊണ്ട് ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസവും സഹാനുഭൂതിയോടെയുള്ള സമീപനവും ഉറപ്പുവരുത്തണം. അവരോട് കൂടുതല്‍ സംസാരിക്കാനോ വിവരങ്ങള്‍ പങ്കിടാനോ നിര്‍ബന്ധിക്കരുതെന്നും മന്ത്രി പറഞ്ഞു.

വയനാട് ദുരന്ത പ്രദേശത്തെ എല്ലാവർക്കും റേഷൻ സൗജന്യമായി നൽകും: മന്ത്രി ജി. ആർ. അനിൽതിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലുണ്ട...
03/08/2024

വയനാട് ദുരന്ത പ്രദേശത്തെ എല്ലാവർക്കും റേഷൻ സൗജന്യമായി നൽകും: മന്ത്രി ജി. ആർ. അനിൽ

തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചുരൽമല പ്രദേശങ്ങളിലെ ARD 44, 46 എന്നീ റേഷൻകടകളിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം പൂർണ്ണമായും സൗജന്യമായി നൽകുന്നതാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. മുൻഗണനാ വിഭാഗക്കാർക്ക് നിലവിൽ സൗജന്യമായും മുൻഗണനേതര വിഭാഗക്കാർക്ക് ന്യായവിലയ്ക്കുമാണ് റേഷൻ നൽകി വരുന്നത്. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചുരൽമല എന്നിവിടങ്ങളിലെ മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും കൂടി പൂർണ്ണമായും സൗജന്യമായി റേഷൻ വിഹിതം നൽകാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.


02/08/2024



മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത് - 210
പുരുഷന്‍ - 96
സ്ത്രീ -85
കുട്ടികള്‍ -29
ബന്ധുകള്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം - 146
കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ എണ്ണം - 134
പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം -207
പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ ശരീര ഭാഗങ്ങള്‍ -134
ജില്ലാ ഭരണകൂടത്തിന് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം -62
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം - 27
കൈമാറിയ ശരീരഭാഗങ്ങൾ - 87
കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം - 119
ദുരന്ത പ്രദേശത്ത് നിന്നും ആശുപത്രികളില്‍ എത്തിച്ചവരുടെ എണ്ണം-273
വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ - 84
ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയവര്‍- 187

02/08/2024
ദുരന്ത ഭൂമിയിൽ പ്രതിപക്ഷ നേതാവ് Rahul Gandhi
02/08/2024

ദുരന്ത ഭൂമിയിൽ പ്രതിപക്ഷ നേതാവ് Rahul Gandhi

01/08/2024
01/08/2024

01/08/2024

ഇന്ന് വയനാട്ടിലെ ദു:ഖത്തിലായ ജനങ്ങൾക്കൊപ്പം സമയം ചിലവഴിച്ചതിന് ശേഷം, അച്ഛൻ മരിച്ച ദിവസം അനുഭവിച്ച അതേ അഗാധമായ ദുഃഖം എനിക്ക് അനുഭവപ്പെടുന്നു. ഇവിടെ പലർക്കും അവരുടെ മുഴുവൻ കുടുംബങ്ങളും നഷ്ടപ്പെട്ടു, അവരുടെ വേദന കൂടുതൽ വലുതാക്കി.
ദുരന്തം വളരെ വലുതാണ്, വയനാടിനെ സുഖപ്പെടുത്താൻ ആവശ്യമായ പ്രവർത്തനങ്ങൾ ഗണ്യമായതാണ്.
ഇപ്പോൾ രാഷ്ട്രീയത്തിൻ്റെ സമയമല്ല. ഈ പ്രതിസന്ധി ഘട്ടത്തിൽ രാജ്യം മുഴുവൻ വയനാടിനൊപ്പം നിൽക്കുകയാണ്. ജനങ്ങളെ പിന്തുണയ്ക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ നാം ഒന്നിക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും വേണം.
Rahul Gandhi

വിപുലമായ രക്ഷാപ്രവര്‍ത്തിനായി നിർമാണം ആരംഭിച്ച ബെയ്‍‌ലി പാലം വൈകുന്നേരത്തോടെ പൂർത്തിയായി. യന്ത്രസഹായത്തോടെ വീടുകളില്‍ തി...
01/08/2024

വിപുലമായ രക്ഷാപ്രവര്‍ത്തിനായി നിർമാണം ആരംഭിച്ച ബെയ്‍‌ലി പാലം വൈകുന്നേരത്തോടെ പൂർത്തിയായി. യന്ത്രസഹായത്തോടെ വീടുകളില്‍ തിരച്ചില്‍ നടത്തും. ബെയ്‌ലി പാലം ഇവിടെയുണ്ടായിരുന്ന പഴയ പാലം പോലെ തന്നെ ഉപയോഗിക്കാനാകുമെന്നും മേജര്‍ ജനറല്‍ വിനോദ് മാത്യു പറഞ്ഞു.

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും(02-08-2024) അവധി വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ  ട്യൂഷൻ സ...
01/08/2024

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും(02-08-2024) അവധി

വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് രണ്ട്) അവധി പ്രഖ്യാപിച്ചു. റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല എന്ന് ജില്ലാ കളക്ടർ അറിയിച്ചു .

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദുരന്ത ബാധിരെ നേരിട്ട് കാണുന്നതിനും, സ്ഥിതിഗതികള്‍ നേരിട്ട് വിലയിര...
01/08/2024

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദുരന്ത ബാധിരെ നേരിട്ട് കാണുന്നതിനും, സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനുമായി ചൂരല്‍മലയില്‍ എത്തി. നിലവില്‍ പ്രതികൂല കാലാവസ്ഥയാണ് പ്രദേശത്തുള്ളത്. മേപ്പാടി ക്യാമ്പിലാണ് സംഘം എത്തിയിരിക്കുന്നത്. സന്ദര്‍ശന ശേഷം മാധ്യമങ്ങളെ കാണും എന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച പ്രവൃത്തിദിനമാക്കിയ തീരുമാനം റദ്ദാക്കി ഹൈകോടതികൊച്ചി: വി​ദ്യാഭ്യാസ സ്ഥാപനങ്ങൾ ശ​നി​യാ​ഴ്ചകളിൽ പ്ര​വൃ​ത്തി​ദി​ന​...
01/08/2024

ശനിയാഴ്ച പ്രവൃത്തിദിനമാക്കിയ തീരുമാനം റദ്ദാക്കി ഹൈകോടതി

കൊച്ചി: വി​ദ്യാഭ്യാസ സ്ഥാപനങ്ങൾ ശ​നി​യാ​ഴ്ചകളിൽ പ്ര​വൃ​ത്തി​ദി​ന​മാ​ക്കിയ വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം ഹൈകോടതി റദ്ദാക്കി. 220 അ​ധ്യ​യ​ന​ദി​നം തി​ക​ക്കുന്നതിന് വേണ്ടിയായിരുന്നു സർക്കാർ 2025 മാർച്ച് വരെയുള്ള 30 ശനിയാഴ്ചകളിൽ 25 എണ്ണവും പ്രവൃത്തി ദിനമാക്കിയത്. ഇതിനെതിരെ അധ്യാപക സംഘടനകളിൽ നിന്ന് വ്യാപക പ്രതിഷേധമുയർന്നിരുന്നു.

എന്നാൽ തീരുമാനം ഹൈകോടതിയുടെതാണെന്നും മാറ്റാൻ സാധിക്കില്ലെന്നുമായിരുന്നു വിദ്യാഭ്യാസ​ മ​ന്ത്രിയുടെ നി​ല​പാട്. 220 ദി​വ​സം തി​ക​ച്ചു​ള്ള വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​റി​ൽ​നി​ന്ന്​ പി​ന്മാ​റാ​ൻ ത​യാ​റ​ല്ലെ​ന്നും മ​ന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം, 220 അ​ധ്യ​യ​ന​ദി​നം പൂർത്തിയാക്കുന്ന കാര്യത്തിൽ കോടതി ഇടപെട്ടില്ല. ശനിയാഴ്ചകളിലെ ക്ലാസുകൾ മാത്രമാണ് റദ്ദാക്കിയത്. മറ്റുവിധത്തിൽ അധ്യയനദിനങ്ങൾ പൂർത്തിയാക്കുന്നത് സംബന്ധിച്ച് സംഘടനകളുമായി ചർച്ച ചെയ്ത് സർക്കാറിന് തീരുമാനമെടുക്കാം.

യാതൊരു കൂടിയാലോചനകളുമില്ലാതെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ സർക്കാർ ആസൂത്രിതമായി തയാറാക്കിയതാണ് ശനിയാഴ്ച പ്രവൃത്തി ദിനമെന്ന് കെ.പി.എസ്.ടി.എ ആരോപിച്ചു. ഈ തീരുമാനം റദ്ദാക്കിയ ഹൈകോടതി വിധി സർക്കാറിന്‍റെ ധാർഷ്ഠ്യത്തിനേറ്റ തിരിച്ചടിയാണെന്നും കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ബെയ്‌ലി പാലം: സൈന്യം നാടിന് സമര്‍പ്പിക്കുംവയനാട്: മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം തകര്‍ന്നത് അവിടേയ്ക്കുള്ള രക്ഷാപ്രവര്‍ത്...
01/08/2024

ബെയ്‌ലി പാലം: സൈന്യം നാടിന് സമര്‍പ്പിക്കും

വയനാട്: മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം തകര്‍ന്നത് അവിടേയ്ക്കുള്ള രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമായി ബാധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കരസേന കഴിഞ്ഞ ദിവസം ബെയ്‌ലി പാലം നിര്‍മ്മാണം ആരംഭിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനായി താത്കാലികമായി നിര്‍മ്മിക്കുന്ന ബെയ്ലി പാലം ഇപ്പോള്‍ നാടിന് സമര്‍പ്പിക്കുന്നതായി അറിയിച്ചിരിക്കുകയാണ് സൈന്യം.

സ്ഥിരം പാലം വരുന്നതുവരെ ബെയ്ലി പാലം നാടിനെന്ന് മേജര്‍ ജനറല്‍ വിനോദ് മാത്യു പറഞ്ഞു. മൃതദേഹങ്ങള്‍ മറുകരയിലെത്തിക്കാന്‍ താല്‍ക്കാലിക നടപ്പാലവും ഇവിടെ നിര്‍മ്മിച്ചിരുന്നു. ഇന്നലെ ആരംഭിച്ച പാലത്തിന്റെ പണി ഇന്ന് പൂര്‍ത്തിയാകുമെന്നാണ് സേന മേധാവി അറിയിച്ചിരിക്കുന്നത്.

വയനാട് ഉരുൾപൊട്ടലിനെ ഗുരുതരമായ ദുരന്തമായി പ്രഖ്യാപിക്കണം; ശശി തരൂർന്യൂഡൽഹി: എം.പിമാർക്ക് അവരുടെ ഫണ്ട് അനുവദിക്കാൻ കഴിയും...
01/08/2024

വയനാട് ഉരുൾപൊട്ടലിനെ ഗുരുതരമായ ദുരന്തമായി പ്രഖ്യാപിക്കണം; ശശി തരൂർ

ന്യൂഡൽഹി: എം.പിമാർക്ക് അവരുടെ ഫണ്ട് അനുവദിക്കാൻ കഴിയുംവിധം വയനാട് ഉരുൾപൊട്ടലിനെ ഗുരുതരമായ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. .

അടിയന്തര സഹായം ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിനായി എം.പിമാരുടെ ‘പ്രദേശിക വികസ പദ്ധതി മാർഗനി​ർദേശ’മനുസരിച്ച് ഇങ്ങനെ ചെയ്യണമെന്നാണ് ഷാക്ക് അയച്ച കത്തിലൂടെ തരൂർ ആവശ്യപ്പെട്ടത്. അതിലൂടെ ദുരന്തം ബാധിച്ച പ്രദേശങ്ങളിലെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഉദാരമായി ധനസഹായം നൽകാൻ പാർലമെന്റ് അംഗങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വയനാടിലെ ദുരന്തഭൂമിയിലുള്ളവരെ രക്ഷപ്പെടുത്തുന്നതിനായി നിർമ്മിക്കുന്ന പാലത്തിന്റെ സാമഗ്രികളുമായി സൈന്യം.
01/08/2024

വയനാടിലെ ദുരന്തഭൂമിയിലുള്ളവരെ രക്ഷപ്പെടുത്തുന്നതിനായി നിർമ്മിക്കുന്ന പാലത്തിന്റെ സാമഗ്രികളുമായി സൈന്യം.

കളക്ടറേറ്റില്‍ രാവിലെ സര്‍വകക്ഷിയോഗംകല്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ജില്ലയിലെത്തുന്ന മുഖ്യമന...
01/08/2024

കളക്ടറേറ്റില്‍ രാവിലെ സര്‍വകക്ഷിയോഗം

കല്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ജില്ലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേരും. കളക്ടറേറ്റില്‍ രാവിലെ 11.30-നാണ് യോഗം.
വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാര്‍, ജില്ലയിലെ എം.എല്‍.എ.മാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ 10.30-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും.

31/07/2024

മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചു; ദുരന്തബാധിതരെ നാളെ സന്ദർശിക്കും

തിരുവനന്തപുരം: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തഭൂമിയായി മാറിയ വയനാട് സന്ദര്‍ശിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്തുനിന്ന് തിരിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാവിലെ അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷം ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗവും ചേര്‍ന്ന ശേഷമാണ് മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചത്.

രാത്രിയോടെ കോഴിക്കോടെത്തുന്ന മുഖ്യമന്ത്രി വ്യാഴാഴ്ചയാകും വയനാട്ടിലെത്തുക. ദുരന്തബാധിതർ കഴിയുന്ന ക്യാമ്പുകളിലും ആശുപത്രിയിലും മുഖ്യമന്ത്രി വ്യാഴാഴ്ച സന്ദര്‍ശനം നടത്തും.

രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാന്‍ നിലവില്‍ മന്ത്രിമാരുടെ സംഘം വയനാട്ടിലുണ്ട്. മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.രാജന്‍, മുഹമ്മദ് റിയാസ്, ഒ.ആര്‍. കേളു എന്നിവർ ചൊവ്വാഴ്ച മുതല്‍ വയനാട്ടിലുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഇന്ന് വയനാട്ടിലെത്തിയിരുന്നു.

അതിതീവ്ര മഴ; ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും മാറിത്താമസിക്കണമെന്ന് വയനാട് ജില്ലാ കളക്ടർവയനാട്: വയനാട് ജില്ലയിൽ അ...
31/07/2024

അതിതീവ്ര മഴ; ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും മാറിത്താമസിക്കണമെന്ന് വയനാട് ജില്ലാ കളക്ടർ

വയനാട്: വയനാട് ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളി പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.

കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി, കാപ്പിക്കളം, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിര്‍ദേശം. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ക്യാമ്പിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം താമസസ്ഥലത്ത് നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടർ അറിയിച്ചു.

തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസർമാരും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം, സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

സുരക്ഷാ ക്രമീകരണം ഒരുക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്തിക്ക് കാരണം; അമിത് ഷാഡൽഹി: സുരക്ഷാ ക്രമീകരണം ഒരുക്കുന്നത...
31/07/2024

സുരക്ഷാ ക്രമീകരണം ഒരുക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്തിക്ക് കാരണം; അമിത് ഷാ

ഡൽഹി: സുരക്ഷാ ക്രമീകരണം ഒരുക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്തിക്ക് കാരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ഉരുൾ‌പൊട്ടൽ സംബന്ധിച്ച് കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായി അമിത്ഷാ പറഞ്ഞു. ഈ മാസം 23 ന് മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ 23ന് ഒമ്പത് എൻഡിആർഎഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നു. ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എന്തുകൊണ്ട് മാറ്റിയില്ല. കേരള സർക്കാർ എന്ത് ചെയ്തു എന്നും അമിത് ഷാ ചോദിച്ചു.

വയനാട് ദുരന്തത്തെ ചൊല്ലി ലോക്‌സഭയിൽ ബഹളം ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഇത്തരത്തിൽ നിരവധി അപകടങ്ങൾ നടക്കുന്നുവെന്ന് ബിജെപി അംഗം തേജസ്വി സൂര്യ വിമർശിച്ചു. പശ്ചിമ ഘട്ടത്തിലെ അനധികൃത നിർമാണങ്ങൾ ആണ് അപകടങ്ങൾക്ക് കാരണം. ഇതിന് ശാശ്വത പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും തേജസ്വി സൂര്യ ആരോപിച്ചു. അപകടത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് കെ സി വേണുഗോപാൽ മറുപടി പറഞ്ഞു. ഇപ്പോൾ രക്ഷാ പ്രവർത്തനത്തിന്റെ സമയം ആണ്. ഈ സാഹചര്യത്തിൽ രാഷ്ട്രീയം പറയുകയല്ല വേണ്ടത്. ക്ഷീരമുള്ളോരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്നും കെ സി വേണുഗോപാൽ മറുപടിയായി പറഞ്ഞു.

സർക്കാർ സംവിധാനങ്ങൾ നാടിനൊപ്പം; മുഖ്യമന്ത്രിഅട്ടമലയിലും ചൂരൽ മലയിലും നല്ല നിലയ്ക്കുള്ള രക്ഷാപ്രവർത്തനം നടക്കുന്നുവെന്ന് ...
31/07/2024

സർക്കാർ സംവിധാനങ്ങൾ നാടിനൊപ്പം; മുഖ്യമന്ത്രി

അട്ടമലയിലും ചൂരൽ മലയിലും നല്ല നിലയ്ക്കുള്ള രക്ഷാപ്രവർത്തനം നടക്കുന്നുവെന്ന് മുഖ്യമന്ത്രി. താൽക്കാലികമായി നടപ്പാലം നിർമ്മിക്കാൻ ആയി. ഇത് രക്ഷാപ്രവർത്തനത്തിന് വേഗത കൂട്ടി പാലത്തിലൂടെ ആളുകളെ ചൂരൽമലയിലേക്കും ആശുപത്രിയിലേക്കും എത്തിക്കാൻ ആവുന്നു. മുണ്ടക്കൈ ഭാഗത്തെ രക്ഷാപ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 90 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 82 ക്യാമ്പുകളിൽ 8017 പേർ കഴിയുന്നു.

ഇതിൽ 19 ഗർഭിണികളുണ്ട്. ഇതുവരെ 1592 പേരെ രക്ഷിച്ചു. മദ്രസയിലും പള്ളിയിലും താൽക്കാലിക ആശുപത്രി സജ്ജികരിക്കും. ശരീരഭാഗങ്ങൾ മാത്രമായി ലഭിച്ചതിൻ്റെ ജനിതക പരിശോധന നടത്തും. മാനസികാരോഗ്യം ഉറപ്പാക്കാൻ മാനസിക വിദഗ്ധരുടെ സേവനം ഉറപ്പാക്കി.തൃശ്ശൂർ കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നുള്ള ടീം വയനാട്ടിലെത്തി. പരുക്കേറ്റവരുടെ ചികിത്സ കാര്യക്ഷമമാക്കും.

മണ്ണിനിടയിലുള്ള മൃതശരീരം കണ്ടെത്താൻ റിട്ട കേണൽ ഇന്ദ്രപാലന്റെ സഹായം തേടിയിട്ടുണ്ട്. ആധുനിക സജ്ജീകരണം ഉപയോഗിച്ച് മണ്ണിനടിയിലുള്ള മനുഷ്യശരീരങ്ങൾ കണ്ടെത്താൻ ശ്രമിക്കും. മന്ത്രിമാരുടെ വിപുലമായ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. മേപ്പാടി പോളിടെക്നിക്കിൽ തൽക്കാലിക ആശുപത്രി സജ്ജമാക്കി. പരിക്കേറ്റ ചികിത്സയിൽ കഴിയുന്നവർ ഉള്ള ആശുപത്രികളിൽ വൈദ്യുതി ഉറപ്പുവരുത്തി.

ഇന്ധന ലഭ്യത ഉറപ്പുവരുത്താൻ ഓയിൽ കമ്പനികൾക്ക് നിർദ്ദേശം നൽകി. ചൂരൽ മലയിൽ നിന്ന് താൽക്കാലിക പാലം നിർമ്മിക്കുന്നതിനുള്ള സാധന സാമഗ്രികളുമായി വ്യോമസേനയുടെ വിമാനം കണ്ണൂർ വിമാനത്താവളത്തിൽ എത്തി. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ 14 ട്രക്കുകളിലായി ഇവ ചൂരൽ മലയിൽ എത്തിക്കും. ആരോരും ഇല്ലാതെ ഒറ്റപ്പെട്ടുപോയ മനുഷ്യർ ഇനി എങ്ങനെ മുന്നോട്ടു ജീവിതം നയിക്കും.

അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ നാടിനെ പുനർനിർമ്മിക്കാനും നാം ഒന്നിച്ചു ഇറങ്ങേണ്ടതുണ്ട്.സർക്കാർ സംവിധാനങ്ങൾ നാടിനൊപ്പം. ഒരായുസ്സിലെ മുഴുവൻ നഷ്ടപ്പെട്ടവർക്ക് പുനരധിവാസം ഉൾപ്പെടെ ചെയ്യേണ്ടതുണ്ട്.

190 അടി നീളത്തിൽ ബെയ്‌ലിപാലം; യന്ത്രങ്ങൾ പുഴ കടത്താൻ ശ്രമംഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ വയനാട് മുണ്ടക്കൈയിലേക്ക് ചൂരല...
31/07/2024

190 അടി നീളത്തിൽ ബെയ്‌ലിപാലം; യന്ത്രങ്ങൾ പുഴ കടത്താൻ ശ്രമം

ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ വയനാട് മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍നിന്നും നിര്‍മിക്കുന്ന താല്‍ക്കാലിക പാലത്തിന്റെ (ബെയ്ലി പാലം) നിര്‍മാണപ്രവൃത്തികള്‍ നാളെ വൈകുന്നേരത്തോടെ പൂര്‍ത്തിയാകും. 190 അടി നീളത്തിലാണ് പാലം നിര്‍മിക്കുന്നത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലം പൂര്‍ത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാവും.നീളം കൂടുതലായതിനാല്‍ പുഴയ്ക്ക് മധ്യത്തില്‍ തൂണ്‍ സ്ഥാപിച്ചാണ് പാലം നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രക്ഷാപ്രവര്‍ത്തനം എളുപ്പമാകും.

ഡല്‍ഹിയില്‍നിന്നും ബെംഗളൂരുവില്‍നിന്നുമാണ് പാലം നിര്‍മിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിക്കുന്നത്. ഡല്‍ഹിയില്‍നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനംവഴി എത്തിക്കുന്ന സാമഗ്രികള്‍ വയനാട്ടിലേക്ക് ട്രക്കുകളിലാണ് കൊണ്ടുവരിക. ചൊവ്വാഴ്ച രാത്രിയോടെ ആദ്യ വിമാനത്തില്‍ എത്തിയ സാമഗ്രികള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ പാലത്തിന്റെ നിര്‍മാണം നടക്കുന്നത്. ബുധനാഴ്ച വൈകീട്ട് കണ്ണൂരില്‍ എത്തിയ രണ്ടാമത്തെ വിമാനത്തില്‍ നിന്നുള്ള സാമഗ്രികള്‍ 15 ട്രക്കുകളിലായി രാത്രിയോടെ ചൂരല്‍ മലയില്‍ എത്തും. ബെംഗളൂരുവില്‍നിന്ന് റോഡ് മാര്‍ഗവും സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

കേരള ആന്‍ഡ് കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്റിംഗ് (ജിഒസി) മേജര്‍ ജനറല്‍ വി.ടി.മാത്യുവിന്റെ നേതൃത്വത്തിലാണ് കരസേനയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. കരസേനയുടെ 100 പേര്‍ കൂടി രക്ഷാദൗത്യത്തിനായി ഉടന്‍ ദുരന്തമുഖത്ത് എത്തും. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി കരസേനയുടെ പ്രത്യേക പരിശീലനം സിദ്ധിച്ച മൂന്ന് സ്‌നിഫര്‍ നായകള്‍ ബുധനാഴ്ച രാത്രിയോടെ ദുരന്തമേഖലയില്‍ എത്തും. മീററ്റില്‍ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇവ കണ്ണൂര്‍ വിമാനത്താവളത്തിലും അവിടെനിന്ന് ദുരന്ത മേഖലയിലും എത്തും.

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (01-08-2024) അവധി* വയനാട്ജില്ലയിൽ  ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോള...
31/07/2024

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (01-08-2024) അവധി*
വയനാട്
ജില്ലയിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് ഒന്ന് ) അവധി പ്രഖ്യാപിച്ചു. റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല എന്നു വയനാട് ജില്ലാ കലക്ടർ അറിയിച്ചു.

‘പ്രശ്‌നമുണ്ടാകുമ്പോള്‍ ആരുടെയെങ്കിലും പിടലിയിൽ വെച്ചുകെട്ടരുത്’; അമിത് ഷാക്കെതിരെ മുഖ്യമന്ത്രിതിരുവനന്തപുരം: വയനാട് ദുര...
31/07/2024

‘പ്രശ്‌നമുണ്ടാകുമ്പോള്‍ ആരുടെയെങ്കിലും പിടലിയിൽ വെച്ചുകെട്ടരുത്’; അമിത് ഷാക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കിയ മുന്നറിയിപ്പ് കേരളം അവഗണിച്ചുവെന്ന ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിന് ഉണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, പ്രശ്‌നമുണ്ടാകുമ്പോള്‍ ആരുടെയെങ്കിലും പിടലിയില്‍ വെച്ചുകെട്ടരുതെന്നും ആവശ്യപ്പെട്ടു.

അമിത് ഷാ പറയുന്നതില്‍ ഒരുഭാഗം വസ്തുതയുമുണ്ട്. വസ്തുത അല്ലാത്തതുമുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ എല്ലാകാലത്തും അതീവ ഗൗരവമായി എടുക്കാറുണ്ട്. പരസ്പരം പഴിചാരേണ്ട ഒരു സന്ദര്‍ഭമല്ല ഇത്. പക്ഷേ, കേന്ദ്ര ആഭ്യന്തര മന്ത്രി ഇങ്ങനെ ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും കേരളം എന്താണ് ചെയ്തതെന്നും ചോദിക്കുകയുണ്ടായി. വസ്തുതകളെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ്.

ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടാണ് ആ ഘട്ടത്തിലുണ്ടായിരുന്നത്. 115 -നും 204 മി.മീറ്ററിനും ഇടയില്‍ മഴപെയ്യും എന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍, എത്ര മഴയാണ് പെയ്തത്? ആദ്യ 24 മണിക്കൂറിനുള്ളില്‍ 200 മി.മീറ്റര്‍ മഴ പെയ്തു. അടുത്ത 24 മണിക്കൂറില്‍ 372 മി.മീറ്ററാണ് ഈ പ്രദേശത്ത് പെയ്തത്. 48 മണിക്കൂറിനുള്ളില്‍ 572 മി.മീറ്റര്‍ മഴയാണ് പെയ്തത്. മുന്നറിയിപ്പ് നല്‍കിയതിനും എത്രയോ അധികമായിരുന്നു അത്. ദുരന്തമുണ്ടായിരുന്ന പ്രദേശത്ത് അപകടമുണ്ടാകുന്നതുവരെ റെഡ് അലേര്‍ട്ട് നല്‍കിയിരുന്നില്ല.

അപകടമുണ്ടായതിന് ശേഷം രാവിലെ ആറ് മണിയോട് കൂടിയാണ് റെഡ് അലേര്‍ട്ട് നല്‍കുന്നത്.ജൂലായ് 23 മുതല്‍ 28 വരെ കേന്ദ്ര കാലാവസ്ഥനിരീക്ഷണ വകുപ്പ് നല്‍കിയ മുന്നറിയിപ്പില്‍ ഒരു ദിവസംപോലും ഓറഞ്ച് അലേര്‍ട്ട് പോലും നല്‍കിയിട്ടില്ല. 29-ന് ഉച്ചയ്ക്ക് ഒരു മണിക്ക് നല്‍കിയ മുന്നറിയിപ്പിലാണ് വയനാട്ടില്‍ ഓറഞ്ച് അലേര്‍ട്ട് നല്‍കിയത്. ഉരുള്‍പൊട്ടിയതിന് ശേഷം രാവിലെ ആറ് മണിക്കാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു സ്ഥാപനമായ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നല്‍കിയ മുന്നറിയിപ്പില്‍ 30-നും 31-നുമുള്ള മുന്നറിയിപ്പില്‍ പച്ച അലേര്‍ട്ടാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ അപ്പോഴേക്കും അതിതീവ്ര മഴ ലഭിക്കുകയും അപകടം സംഭവിക്കുകയുമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രളയ മുന്നറിയിപ്പ് നല്‍കുന്ന കേന്ദ്ര ഏജന്‍സിയായ കേന്ദ്ര ജല കമ്മിഷന്‍റെ ജൂലായ് 23 മുതല്‍ 29 വരെ നല്‍കിയ ഒരു മുന്നറിയിപ്പിലും ഇരുവഞ്ഞി പുഴയിലോ ചാലിയാറിലോ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഇതെല്ലാമാണ് വസ്തുത.

പാര്‍ലമെന്റില്‍ അമിത് ഷാ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമായിട്ടുള്ള കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.കേരളം മുന്‍കൂട്ടി ആവശ്യപ്പെട്ടത് പ്രകാരം മഴക്കാലം തുടങ്ങുമ്പോള്‍ത്തന്നെ എന്‍ഡിആര്‍എഫ് സംഘത്തെ ലഭ്യമാക്കിയിരുന്നു. ഒമ്പത് സംഘത്തെയാണ് കേരളം ആവശ്യപ്പെട്ടത്. അതിലൊരു സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ വയനാട്ടില്‍ വിന്യസിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.’കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിക്കുന്നതിനനുസരിച്ച് മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളിലെല്ലാം മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. അതുകൊണ്ട് കുറേ അപകടങ്ങള്‍ ഒഴിവാക്കാനായിട്ടുണ്ട്. ഇപ്പോള്‍ അപകടം നടന്ന പ്രദേശത്ത് ആരുംപ്രതീക്ഷിക്കാതെയുള്ള ദുരന്തമാണ് ഉണ്ടായത്. കാലവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി വന്ന ചില മാറ്റങ്ങളുണ്ട്. അത് കേന്ദ്ര സര്‍ക്കാരും മനസ്സിലാക്കേണ്ടതുണ്ട്. അതിതീവ്രമഴയുടെ കണക്ക് എല്ലാ പ്രതീക്ഷകളും തെറ്റിക്കുന്നതാണ്. ഇങ്ങനെ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഞങ്ങള്‍ക്കല്ലെന്ന് പറഞ്ഞ് ആരുടെയെങ്കിലും പിടലിയിലേക്ക് ഇടുകയല്ല വേണ്ടത്. ആരേയും പഴിചാരേണ്ട ഘട്ടമല്ല ഇത്. ദുരന്തമുഖത്താണ് നമ്മളിപ്പോള്‍ ഉള്ളത്’, മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം നല്‍കി വിക്രം വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്...
31/07/2024

വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം നല്‍കി വിക്രം

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി ചലച്ചിത്രതാരം വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിക്രം 20 ലക്ഷം രൂപ സംഭാവന ചെയ്തു. വിക്രത്തിന്റെ കേരളത്തിലെ ഫാന്‍സ് അസോസിയേഷന്‍ ആണ് താരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറിയ വിവരം അറിയിച്ചത്.

അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മരണം 200 കടന്നു, 225ലധികം പേരെ കണ്ടെത്താനുണ്ട്. തെരച്ചില്‍ അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും മരണസംഖ്യ ഇനിയും ഉയരും.

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; ‘ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തണം’: വിഡി സതീശന്‍ കല്‍പ്പറ്റ: ദു...
31/07/2024

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; ‘ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തണം’: വിഡി സതീശന്‍

കല്‍പ്പറ്റ: ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുനരധിവസിപ്പിക്കുന്നതുവരെ ഇവരെ വാടക വീടുകളില്‍ താമസിപ്പിക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. വാടക കൊടുക്കാനുള്ള എര്‍പ്പാടുണ്ടാക്കണം. രക്ഷാപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും എത്തിക്കും. നാളത്തെ സര്‍വകക്ഷി യോഗത്തില്‍ ഇത് സംബന്ധിച്ചുള്ള തീരുമാനം എടുക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. സര്‍വ്വകക്ഷി യോഗത്തില്‍ പൂര്‍ണ്ണ സഹകരണം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് ടി സിദ്ധിഖ് എംഎല്‍എയും പറഞ്ഞു. ദുരന്ത ബാധിതര്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

23/03/2023

NEET 2023 Exam Preparation- Dos

The National Eligibility cm Entrance Test (NEET) is an important exam for students aspiring to pursue a career in medicine. NEET 2023 is scheduled for May 07,2023 and the application process is going on till April 07, 2023. The exam is just around the corner and it’s high time for students to start preparing for the exam. NEET 2023 will require extensive preparation and hard work, and students need to follow certain to ensure they achieve success in the exam. Here are some tips for NEET 2023 exam preparation.

കളിമണ്ണിൽ കലയുടെ മേളം:വേറിട്ട കാഴ്ചയിൽ ഗോത്രോത്സവം
11/12/2022

കളിമണ്ണിൽ കലയുടെ മേളം:
വേറിട്ട കാഴ്ചയിൽ ഗോത്രോത്സവം

Address


Website

Alerts

Be the first to know and let us send you an email when Wayanadan Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wayanadan Live:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share