21/01/2022
അലർജിക്ക് ഹോമിയോപ്പതി
-----------------------------------------------
പുറത്തുനിന്നും കടന്നു കൂടുന്ന ഏതെങ്കിലും വസ്തുക്കളോട് ശരീരത്തിലെ പ്രതിരോധ സംവിധാനം അസാധാരണമായി പ്രതികരിക്കുന്ന അവസ്ഥയെ അലർജി എന്ന് പറയാം. ത്വക്ക്, മൂക്ക്, ശ്വാസകോശം തുടങ്ങിയവയെയാണ് ഇത് കൂടുതലായി ബാധിയ്ക്കുന്നത്. പൊടി, പൂപ്പൽ, പൂമ്പൊടി, വളർത്തുമൃഗങ്ങളുടെ രോമങ്ങൾ, ചിലയിനം മരുന്നുകൾ തുടങ്ങിയവയൊക്കെ അലർജിയ്ക്ക് കാരണം ആകാം. അലർജിയുടെ ലക്ഷണങ്ങൾ അനുസരിച്ച് അവയെ മൂന്നായി തിരിയ്ക്കാം. (1)തീവ്രമല്ലാത്തത് (Mild Allergy). ഇതു പൊതുവെ തിരിച്ചറിയാറില്ല. ചെറിയ ജലദോഷമോ തുമ്മലോ ഒക്കെ വരുന്നത് സ്വാഭാവികമെന്നു കരുതി കാര്യമാക്കാറില്ല. ശരീരത്തിൽ കാണുന്ന ചെറിയ തടിപ്പുകൾ , കണ്ണ് ചൊറിച്ചിൽ, കണ്ണിൽ വെള്ളം നിറയുക , തുമ്മൽ, മൂക്കിൽ എന്തോ ഇരിയ്ക്കുന്നതുപോലെ തോന്നുക തുടങ്ങിയവയൊക്കെയാണിത്തിന്റെ ലക്ഷണങ്ങൾ. (2) മിതമായ അലർജി (Moderate Allergy ) തുമ്മൽ, ചൊറിച്ചിൽ, ശ്വാസം മുട്ടൽ തുടങ്ങിയവയൊക്കെയാണിതിന്റെ ലക്ഷണങ്ങൾ. (3) കഠിനമായ അലർജി(Severe Allergy ). ശരീരം വസ്തുക്കളോട് പെട്ടെന്ന് പ്രതികരിക്കുകയും കണ്ണും മുഖവും ചൊറിഞ്ഞു തുടങ്ങുകയും നീരു വയ്ക്കുകയും ശ്വാസം മുട്ടൽ, വയർ വേദന , വയറിളക്കം, മാനസിക പിരിമുറുക്കം തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങൾ.അലർജി ഉണ്ടാക്കുന്ന സാഹചര്യങ്ങളും ഭക്ഷണങ്ങളും ഒഴിവാക്കിയും ഓരോ രോഗി യുടെയും ശാരീരിക , മാനസിക , വ്യക്തിഗത ലക്ഷണങ്ങളും സാഹചര്യങ്ങളും, ഏത് വസ്തുവിനോടാണോ അലർജി എന്നതൊക്കെ കണക്കിലെടുത്താണ് ഹോമിയോപ്പതിയിൽ ചികിത്സ നിശ്ചയിയ്ക്കുന്നത്.