Shanumonuminhafathimasaid

  • Home
  • Shanumonuminhafathimasaid

Shanumonuminhafathimasaid Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Shanumonuminhafathimasaid, Media, .

കുസാറ്റിലെ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ മരണപെട്ട വിദ്യാർത്ഥികൾക്ക് ആദരാഞ്ജലികൾ
25/11/2023

കുസാറ്റിലെ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ മരണപെട്ട വിദ്യാർത്ഥികൾക്ക് ആദരാഞ്ജലികൾ

വെൽഫെയർ പാർട്ടി ഭൂസമര സമിതി സംസ്ഥാന നേതൃ സംഗമം 2023 ഡിസംബർ 03 10amതൃശൂർ തെന്നാലിപ്പുറം രാധാകൃഷ്ണൻ ഹാൾ
25/11/2023

വെൽഫെയർ പാർട്ടി ഭൂസമര സമിതി സംസ്ഥാന നേതൃ സംഗമം

2023 ഡിസംബർ 03
10am

തൃശൂർ തെന്നാലിപ്പുറം രാധാകൃഷ്ണൻ ഹാൾ

21/11/2023
കേരളത്തിൽ ജാതി സെൻസസ് നടത്തുകഎയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക.സർക്കാർ സർവ്വീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക.ബഹുജന...
06/11/2023

കേരളത്തിൽ ജാതി സെൻസസ് നടത്തുക

എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക.

സർക്കാർ സർവ്വീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക.

ബഹുജന പ്രക്ഷോഭം
2023 നവംബർ - ഡിസംബർ

പ്രക്ഷോഭ പ്രഖ്യാപനം

2023 നവംബർ 16, വ്യാഴം 3 PM
കാഞ്ഞങ്ങാട്

ബഹുജന റാലി - പൊതുസമ്മേളനം

_തീരദേശ ഹൈവേ:ഭൂമി ഏറ്റെടുക്കൽ നിർത്തിവെക്കുക__മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുക_സമര സംഗമം2023 നവംബർ 3 വെള്ളി4 pm...
02/11/2023

_തീരദേശ ഹൈവേ:ഭൂമി ഏറ്റെടുക്കൽ നിർത്തിവെക്കുക_

_മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുക_

സമര സംഗമം

2023 നവംബർ 3 വെള്ളി
4 pm

_പുത്തൻ കടപ്പുറം_
പരപ്പനങ്ങാടി

ഉദഘാടനം
ഇബ്രാഹിംകുട്ടി മംഗലം
(ജില്ല സെക്രട്ടറി- വെൽഫെയർ പാർട്ടി)

പങ്കെടുക്കുന്നവർ:
അഫ്സൽ നവാസ്.
ഹംസ വെന്നിയൂർ
ശിഫ ഖാജ
റഹീം പരപ്പനങ്ങാടി.
സാനു ചെട്ടിപ്പടി.
➖➖➖➖➖➖➖
വെൽഫെയർ പാർട്ടി- മലപ്പുറം

സ്വതന്ത്ര ഫലസ്തീനാണ് നീതി ഗസ്സയിലെ പോരാളികൾക്ക് ഐക്യദാർഡ്യം റാലി , പൊതു സമ്മേളനം ഒക്ടോബർ 17 , 3PM ,ചൊവ്വ
13/10/2023

സ്വതന്ത്ര ഫലസ്തീനാണ് നീതി

ഗസ്സയിലെ പോരാളികൾക്ക് ഐക്യദാർഡ്യം

റാലി , പൊതു സമ്മേളനം

ഒക്ടോബർ 17 , 3PM ,ചൊവ്വ

ഏകദിന വരുമാന ശേഖരണം വിജയിപ്പിക്കുക2023 ഒക്ടോബർ 7,8വെൽഫെയർ പാർട്ടി
29/09/2023

ഏകദിന വരുമാന ശേഖരണം വിജയിപ്പിക്കുക

2023 ഒക്ടോബർ 7,8

വെൽഫെയർ പാർട്ടി

ഷോക്കടിപ്പിക്കുന്നഭരണകൂടം..LDF സർക്കാറിന്റെ ജനദ്രോഹത്തിനെതിരെ പ്രതിഷേധം2023 സെപ്റ്റംബർ 18തിങ്കൾ 7pm അങ്ങാടിപ്പുറം ടൗണിൽ ...
14/09/2023

ഷോക്കടിപ്പിക്കുന്ന
ഭരണകൂടം..
LDF സർക്കാറിന്റെ
ജനദ്രോഹത്തിനെതിരെ
പ്രതിഷേധം

2023 സെപ്റ്റംബർ 18
തിങ്കൾ 7pm
അങ്ങാടിപ്പുറം ടൗണിൽ

വെൽഫെയർ പാർട്ടി
അങ്ങാടിപ്പുറം പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ 24,000 ഭൂരഹിതർക്ക് ചേരിയംമലയിലെ ഭൂമി വിതരണം ചെയ്യണം. വെൽഫെയർ പാർട്ടി രണ്ടാം ഘട്ട ഭൂസമരത്തിന് തുടക്കം ...
10/09/2023

മലപ്പുറം ജില്ലയിലെ 24,000 ഭൂരഹിതർക്ക് ചേരിയംമലയിലെ ഭൂമി വിതരണം ചെയ്യണം. വെൽഫെയർ പാർട്ടി രണ്ടാം ഘട്ട ഭൂസമരത്തിന് തുടക്കം കുറിക്കും - റസാഖ് പാലേരി

മലപ്പുറം ജില്ലയിലെ 24,000 ഭൂരഹിതർക്ക് ചേരിയംമലയിലെ ഭൂമി അടിയന്തരമായി വിതരണം ചെയ്യണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി. മുഴുവൻ ഭൂരഹിതർക്കും ഭൂമി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി രണ്ടാം ഘട്ട ഭൂസമരത്തിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പ് വേളകളിലും പ്രകടന പത്രികയിൽ മുഴുവൻ ഭൂരഹിതർക്കും ഭൂമി നൽകുമെന്ന് വാഗ്ദാനം ചെയ്ത ഇടതുപക്ഷ സർക്കാർ, ഭൂമി വിതരണം ചെയ്യാതെ ഭൂരഹിതരോട് തികഞ്ഞ വഞ്ചനയാണ് പുലർത്തുന്നത്. സമഗ്ര ഭൂപരിഷ്കരണം നടപ്പിലാക്കാൻ നിയമപരമായ തടസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ ആവശ്യമായ നിയമനിർമാണം നടത്തുകയാണ് ചെയ്യേണ്ടത്.

ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് ചേരിയംമലയിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ഉത്തരവ് ഉണ്ടായിട്ടും ഇതുവരെ അതിന് തയ്യാറാവത്തത് പ്രതിഷേധാർഹമാണ്. 2015 ൽ ചേരിയംമലയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ഒന്നാം ഘട്ട ഭൂസമരത്തിൽ ജയിൽവാസം അനുഷ്ഠിച്ച സമര പോരാളികളെ സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി അഭിവാദ്യം ചെയ്തു.

"ഒന്നിപ്പ്"വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ കേരള പര്യടനംസെപ്റ്റംബർ 8,9,10,11മലപ്പുറം
07/09/2023

"ഒന്നിപ്പ്"
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ കേരള പര്യടനം

സെപ്റ്റംബർ 8,9,10,11
മലപ്പുറം

ബി ജെ പി ഏറെക്കാലമായിഉന്നയിക്കുന്ന ഒരു രാജ്യം - ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാ...
03/09/2023

ബി ജെ പി ഏറെക്കാലമായി
ഉന്നയിക്കുന്ന ഒരു രാജ്യം - ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. സെപ്തംബറിൽ നടക്കുന്ന പ്രത്യേക ലോക്സഭ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. രാംനാഥ് കോവിന്ദിനെ അധ്യക്ഷനാക്കി ഒരു രാജ്യം - ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിന് പ്രായോഗിക രൂപം നൽകാനുള്ള ഹൈ ലെവൽ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാറിന്റെ ഇത്തരം നീക്കങ്ങൾ ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്.

ഭരണഘടനയുടെ ആർട്ടിക്കിൾ 83(2) പ്രകാരം ലോക്സഭയുടെയും ആർട്ടിക്കിൾ 172(1) അനുസരിച്ച് സംസ്ഥാന നിയമസഭകളുടെയും കാലാവധി 5 വർഷമാണ്. നിലവിൽ വിവിധ നിയമ സഭകളുടെയും ലോക്സഭയുടെയും കാലാവധി വ്യത്യസ്ത്യ വർഷങ്ങളിലാണ് അവസാനിക്കുന്നത്. നിലവിലെ ലോക്സഭയുടെ കാലാവധി അവസാനിക്കുന്ന മുറയ്ക്കോ അതിന് മുമ്പായോ ലോക്സഭാ തെരഞ്ഞെടുപ്പും എല്ലാ നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്താനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നത്.

രാജ്യത്ത് ഇപ്പോൾ രൂപീകൃതമായ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ദുർബലപ്പെടുത്തുക എന്ന അടിയന്തിര ലക്ഷ്യം ഇത്തരം നീക്കങ്ങൾക്ക് പിറകിലുണ്ട്. രാജ്യത്തെ ഫെഡറൽ സംവിധാനം തകർത്ത് തങ്ങളുടെ വംശീയവും കേന്ദ്രീകൃതവുമായ ഭരണസംവിധാനം അടിച്ചേൽപിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഇതിന് പിന്നിലുണ്ട്.

ഒരു രാജ്യം - ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഇന്ത്യയിൽ അപ്രായോഗികമാണ്. നിലവിലെ ജനപ്രാതിനിധ്യ നിയമവും ഭരണഘടനാ തത്വങ്ങളുമനുസരിച്ച് ഏതെങ്കിലും നിയമസഭ കാലാവധി പൂർത്തിയാക്കാതെ വന്നാൽ ആ സംസ്ഥാനത്ത് നിശ്ചിത കാലാവധിക്കകം തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ബഹുകക്ഷി രാഷ്ട്രീയ സംവിധാനമുള്ള ഇന്ത്യയിൽ അതുകൊണ്ട് തന്നെ ഈ ആശയം പ്രായോഗികമല്ല. അല്ലെങ്കിൽ ഇക്കാര്യത്തിലുള്ള ഭരണഘടനാ തത്വങ്ങൾ ഭേദഗതി ചെയ്യേണ്ടി വരും. ഇത് ഫെഡറലിസത്തെ തകർക്കും.

ഭരണഘടന സംവിധാനങ്ങളെയും ഫെഡറലിസത്തെയും ജനാധിപത്യം, മതേതരത്വം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങളെയും ഇല്ലാതാക്കാനുള്ള സംഘ്പരിവാറിന്റെ ഗൂഢനീക്കമാണ് ഒരു രാജ്യം - ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം. തെരഞ്ഞെടുപ്പ് കമ്മീഷൻ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ സമ്പൂർണ്ണമായി വരുതിയിലാക്കിയിരിക്കുന്ന ബി ജെ പി സർക്കാറിന്റെ നീക്കം അത്യന്തം അപകടകരമാണ്. ജനാധിപത്യ വിശ്വാസികളും പൗരസമൂഹവും ഈ നീക്കത്തെ ചെറുക്കാൻ ഒന്നിച്ച് അണി നിരക്കണം.

സ്വതന്ത്ര്യ ദിനാആശംസകൾ....
14/08/2023

സ്വതന്ത്ര്യ ദിനാ
ആശംസകൾ....

വെൽഫെയർ പാർട്ടിമലപ്പുറം ഒരുക്കം മണ്ഡലം നേതൃ പരിശീലനം2023 ആഗസ്റ്റ് 12 ശനി10am to 04pm എ ഫാറൂഖ്മെമ്മോറിയൽ ഹാൾ മലപ്പുറം
10/08/2023

വെൽഫെയർ പാർട്ടി
മലപ്പുറം
ഒരുക്കം
മണ്ഡലം നേതൃ
പരിശീലനം
2023
ആഗസ്റ്റ് 12
ശനി10am to 04pm
എ ഫാറൂഖ്
മെമ്മോറിയൽ ഹാൾ
മലപ്പുറം

ഹൈ ടെൻഷൻ ഇലക്ട്രിക് ലൈൻ കടന്നു പോകുന്നു എന്ന കാരണത്താൽ കോതമംഗലത്ത് ഒരു കർഷകൻ്റെ 460 ൽ അധികം കുലച്ച് നിന്ന വാഴകൾ KSEB ഒറ്...
07/08/2023

ഹൈ ടെൻഷൻ ഇലക്ട്രിക് ലൈൻ കടന്നു പോകുന്നു എന്ന കാരണത്താൽ കോതമംഗലത്ത് ഒരു കർഷകൻ്റെ 460 ൽ അധികം കുലച്ച് നിന്ന വാഴകൾ KSEB ഒറ്റ ദിവസം കൊണ്ട് വെട്ടി നശിപ്പിച്ചു.
കർഷകന് ഏകദേശം 4 ലക്ഷം രൂപയുടെ നഷ്ട്ടം.
അദ്ദേഹത്തിൻ്റെ 12 മാസത്തെ കഠിനാധ്വാനം വെറുതെയായി.

പരമാവധി ആറോ ഏഴോ മീറ്റർ മാത്രം ഉയരം വരുന്ന, കുലച്ചുകഴിഞ്ഞ ഏത്തവാഴകൾ, വീണ്ടും വളർന്ന് വടവൃക്ഷമാകുമെന്നും, അവ 16 മീറ്റർ ഉയരത്തിലുള്ള 220 കെ വി വൈദ്യുത കമ്പികളിൽ തട്ടി വൻ അപകടമുണ്ടാവുമെന്നും ഗണിച്ചറിഞ്ഞ്, അത് തടയാൻ നടപടിയെടുത്ത ആ കറന്റുദ്യോഗസ്ഥരെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക!.

ഇത്തവണ ഓണത്തിന് വാഴയിലയിൽ വാഴക്ക ഉപ്പേരിയും ചേർത്ത് സദ്യ വെട്ടി വിഴുങ്ങുന്ന സമയത്ത് ഈ കൊടും ക്രൂരത ചെയ്ത KSEB ജീവനക്കാർ മനസ്സിലാക്കണം, ഇതൊക്കെ AKG സെൻ്ററിൽ നിന്ന് കൊണ്ട് വന്നത് ദാനം നൽകിയതല്ല.
പാവപെട്ട കർഷകർ എല്ലുമുറിയെ പണിയെടുത്ത് നട്ട് നനച്ചുണ്ടാക്കിയവയാണ്.

ലക്ഷക്കണക്കിന് രൂപ ജനങ്ങളുടെ നികുതി പണത്തിൽ നിന്നും ശമ്പളം മേടിച്ചു മൂക്കറ്റം തിന്നുകയും, അത് എല്ലിൻ്റെ ഇടെയിൽ കേറുമ്പോൾ തൊന്ന്യാസം കാണിക്കുന്നവർക്കൊന്നും പാവം കർഷകരുടെ വേദന മനസ്സിലാവില്ല.

പിണറായി വിജയൻ്റെ ഭരണമായത് കൊണ്ട് നിയമത്തിനു മുന്നിൽ നിങ്ങൾ രക്ഷപ്പെട്ടാലും, ആ മനുഷ്യൻ്റെ മനസ്സുരുകിയുള്ള കണ്ണീരിൽ നിന്ന് നിങ്ങൾക്ക് ഒരിക്കലും രക്ഷപ്പെടാൻ ആവില്ല.
കാലം സാക്ഷിയാണ്.

വിലക്കയറ്റം കൊടുമുടി കേറുമ്പോൾ അധികാരികളെ നിങ്ങൾ എന്തെടുക്കുകയാണ് അതി ജീവന സമരം ആഗസ്റ്റ് 6  4.30pm മലപ്പുറംവെൽഫെയർ പാർട്...
05/08/2023

വിലക്കയറ്റം കൊടുമുടി കേറുമ്പോൾ
അധികാരികളെ നിങ്ങൾ എന്തെടുക്കുകയാണ്
അതി ജീവന സമരം
ആഗസ്റ്റ് 6 4.30pm
മലപ്പുറം

വെൽഫെയർ പാർട്ടി-മലപ്പുറം

19/07/2023

അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ വലമ്പൂർ എഫ്.എച്ച്.സിയിൽ ലക്ഷങ്ങളുടെ ജനറേറ്റർ ഉണ്ട്..പക്ഷേ, ദാ ഇതാണ് അവസ്ഥ.

ഏക സിവിൽ കോഡ് അപ്രായോഗികംവെൽഫെയർ പാർട്ടി നിയമ കമ്മീഷന് കത്തയച്ചു
14/07/2023

ഏക സിവിൽ കോഡ് അപ്രായോഗികം

വെൽഫെയർ പാർട്ടി നിയമ കമ്മീഷന് കത്തയച്ചു

വിലക്കയറ്റം:  നിഷ്ക്രിയത്വം അവസാനിപ്പിച്ച് സർക്കാർ അടിയന്തിര ഇടപെടൽ നടത്തണം.- വെൽഫെയർ പാർട്ടി സംസ്ഥാനത്ത് പൊതു ​വി​പ​ണി​...
14/07/2023

വിലക്കയറ്റം:
നിഷ്ക്രിയത്വം അവസാനിപ്പിച്ച് സർക്കാർ അടിയന്തിര ഇടപെടൽ നടത്തണം.

- വെൽഫെയർ പാർട്ടി

സംസ്ഥാനത്ത് പൊതു ​വി​പ​ണി​യി​ൽ അവശ്യ സാധനങ്ങൾക്കുൾപ്പെടെ എല്ലാ ഇനങ്ങൾക്കും വൻ വി​ല​ക്ക​യ​റ്റമായിട്ടും ഒന്നും ചെയ്യാതെ സർക്കാർ നിഷ്ക്രിയ നിലപാട് സ്വീകരിക്കുകയാണെന്നും രൂ​ക്ഷ​മാ​യ വിലവർധന നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ വിപണിയിൽ അടിയന്തിര ഇടപെടൽ നടത്തണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ ആവശ്യപ്പെട്ടു.

നികുതി വർദ്ധന നടപ്പാക്കിയും പിഴകൾ ഈടാക്കിയും ജനങ്ങളെ പിടിച്ചുപറിക്കലാണ് തങ്ങളുടെ ദൗത്യം എന്നാണ് ഇടതു സർക്കാർ കരുതുന്നത്.

അരി, പച്ചക്കറി, വെളിച്ചെണ്ണ, മത്സ്യം , മാംസം, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീത വിലക്കയറ്റത്തിലൂടെ ജനജീവിതം ദു:സഹമായിട്ടും കേവല പ്രഖ്യാപനങ്ങൾക്കപ്പുറം ജനങ്ങൾക്ക് ആശ്വാസകരമാകുന്ന ഫലപ്രദമായ ഒരു നടപടിയും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.

സ​ബ്​​സി​ഡി സാ​​ധ​ന​ങ്ങ​ൾ
ഒ​ഴി​കെയുള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക്​ സ​പ്ലൈ​കോ ഔ​ട്ട്​​ലെറ്റുകളി​ൽ കടുത്ത ക്ഷാ​മമാണ് അനുഭവപ്പെടുന്നത്. ഒ​ന്ന​ര​യാ​ഴ്ച മു​മ്പു​ള്ള​തി​നെ​ക്കാ​ൾ വ​ർ​ധി​ച്ച വില​യാ​ണ്​ സ​പ്ലൈ​കോ​യി​ൽ ഇ​പ്പോ​ൾ സബ്സിഡി ഇതര സാധനങ്ങൾക്കുള്ളത്.
സ​ബ്​​സി​ഡി നിര​ക്കി​ൽ വി​ൽ​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ​ മി​ക്ക ഔ​ട്ട്ല​റ്റു​ക​ളി​ലും പ​രി​മി​ത​വുമാ​ണ്. ഈ​മാ​സം സ്​​റ്റോ​ക്ക്​​ എ​ത്തിയിട്ടുമില്ല. .
വി​ല​ക്കൂ​ടു​ത​ലെ​ന്ന ആ​ക്ഷേപം മ​റി​ക​ട​ക്കാ​ൻ കുറഞ്ഞ എണ്ണം സ​ബ്​​സി​ഡി ഇ​ന​ങ്ങ​ളു​ടെ വി​ല സ്ഥിരമായി നി​ർ​ത്തി​ മറ്റ് സാധങ്ങളുടെ വി​ല​ വർധിപ്പിക്കുന്ന രീതിയാണ് സപ്ലൈക്കോ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം കൂടുതലുള്ള സംസ്ഥാനങ്ങളുമായി ചർച്ച നടത്തി കൂടുതൽ സാധനങ്ങൾ വിപണിയിലേക്ക് എത്തിക്കുന്നതിന് സർക്കാർ തയ്യാറാകണം. സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ കൂടുതൽ സാധനങ്ങൾ കൂടുതൽ അളവിൽ സബ്സിഡി നിരക്കിൽ നൽകുന്നതിന് സർക്കാർ നയപരമായ തീരുമാനം എടുക്കണം. തടസ്സം കൂടാതെ സ്റ്റോക്കുകൾ എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഭക്ഷ്യവസ്തുക്കളും മറ്റ് ആവശ്യ സാധനങ്ങളും നിയന്ത്രിത വിലയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഹോർട്ടികോർപ് , സപ്ലൈകോ എന്നിവയുടെ താൽക്കാലിക മൊബൈൽ ഔട്ട്ലെറ്റുകൾ പഞ്ചായത്ത് തേറും ആരംഭിക്കണം - അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാരിന്റെ ഉത്തരവാദിത്ത രാഹിത്യത്തിനെതിരെ വെൽഫെയർ പാർട്ടി വരും ദിവസങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി  Razak Paleri  എഴുതുന്നു..മണിപ്പൂരിൽ നടക്കുന്നത് സർക്കാർ സ്പോൺസേഡ് കലാപമ...
13/07/2023

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി Razak Paleri എഴുതുന്നു..

മണിപ്പൂരിൽ നടക്കുന്നത് സർക്കാർ സ്പോൺസേഡ് കലാപമാണെന്ന സത്യം വിളിച്ചു പറഞ്ഞതിന് സി പി ഐ നേതാവ് ആനി രാജ ഉൾപ്പെടെയുള്ളവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ മണിപ്പൂർ പെലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

മണിപ്പൂരിൽ നടക്കുന്ന വംശഹത്യയുടെ പിറകിലെ യാഥാർഥ്യങ്ങൾ മറച്ചു പിടിക്കേണ്ടത് ബി ജെ പി യുടെ ആവശ്യമാണ്‌. മാധ്യമങ്ങളിലൂടെ പുറത്തറിയുന്നതിലും ഭീകരമായ അവസ്ഥകളാണ് അവിടെയുള്ളതെന്ന് വ്യത്യസ്ത സന്ദർഭങ്ങളിൽ മണിപ്പൂർ സന്ദർശിച്ച വിവിധ സാമൂഹിക പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വസ്തുതകളെയും അതിന്റെ പുറകിലുള്ള ഭരണകൂട ആസൂത്രണങ്ങളെയും മറച്ചു വെക്കാനാണ് ബി ജെ പി ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ഗുജറാത്ത് വംശഹത്യയെ കുറിച്ച സത്യങ്ങൾ വിളിച്ചു പറഞ്ഞതിന് ടീസ്റ്റ സെതൽവാദ്, ആർ ബി ശ്രീകുമാർ, സഞ്ജീവ് ഭട്ട് തുടങ്ങി നിരവധി പേരെ ഫാഷിസ്റ്റ് ഭരണകൂടം ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. 2021 ൽ ത്രിപുരയിൽ നടന്ന മുസ്‌ലിം വിരുദ്ധ ഭരണകൂട അതിക്രമത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ സത്യം വിളിച്ചു പറഞ്ഞ 102 സാമൂഹ്യ പ്രവർത്തകർക്കെതിരിൽ സമാനമായ രീതിയിൽ ത്രിപുര പോലീസ് യു എ പി എ ചുമത്തിയിരുന്നു. വസ്തുതകൾ വിളിച്ചു പറയുന്ന പൊതുപ്രവർത്തകരെയും അഭിഭാഷകരെയും മാധ്യമപ്രവർത്തകരെയും വേട്ടയാടുന്ന സംഘ്പരിവാറിന്റെ നടപടിക്കെതിരെ യോജിച്ച ശബ്ദം ഉയർന്നു വരണം.

സംഘ്പരിവാർ വേട്ടക്കെതിരിൽ ആനി രാജക്കും നിഷ സിദ്ധുവിനും ദീക്ഷ ദ്വിവേദിക്കും ഐക്യദാർഢ്യം.

വ്യാജരേഖകള്‍ കൊണ്ടല്ലപഠിച്ച് നേടിയതാണ് ഈ വിജയം...ഉറക്കമൊഴിച്ചിരുന്ന് പഠിച്ച്നേടിയ 10 A+.തുടര്‍ പഠനത്തിന് സീറ്റില്ലാത്തതി...
13/07/2023

വ്യാജരേഖകള്‍ കൊണ്ടല്ല
പഠിച്ച് നേടിയതാണ് ഈ വിജയം...
ഉറക്കമൊഴിച്ചിരുന്ന് പഠിച്ച്
നേടിയ 10 A+.
തുടര്‍ പഠനത്തിന് സീറ്റില്ലാത്തതിന്റെ,
അര്‍ഹതപെട്ട സീറ്റ് കിട്ടാത്തതിന്റെ,
നിരാശയും, വേദനയുമാണ്
ഈ കണ്ണീര്‍....
അധികാരം എന്ന അഹങ്കാരം തലയ്ക്കുപിടിച്ചവര്‍ക്ക്
'ഭരണം ' എന്ന നാടകത്തിന് കോലം കെട്ടിയവര്‍ക്ക് ചുറ്റുമുള്ളതൊക്കെയും
വെറും കാഴ്ചകള്‍ മാത്രമാകും...
തമാശകളാകും...
ഹൃദയങ്ങളുടെ വേദനയും
കണ്ണീരിന്റെ വിലയുമറിയാന്‍
ഇരട്ട ചങ്കുള്ള സഖാവിനല്ല
മനസാക്ഷിയുള്ള മനുഷ്യനെ കഴിയൂ..

മലപ്പുറം ജില്ലാഭൂസമരകൺവെൻഷൻ2023 ജൂലൈ 16ഞായർ 02.30pmഎ ഫാറൂഖ് മെമ്മോറിയൽഹാൾ മലപ്പുറം ഉദ്ഘാടനം: ജോതിവാസ് പറവൂർ (സെക്രട്ടറി ...
12/07/2023

മലപ്പുറം ജില്ലാ
ഭൂസമര
കൺവെൻഷൻ
2023 ജൂലൈ 16
ഞായർ 02.30pm
എ ഫാറൂഖ് മെമ്മോറിയൽ
ഹാൾ മലപ്പുറം
ഉദ്ഘാടനം:
ജോതിവാസ് പറവൂർ
(സെക്രട്ടറി
വെൽഫെയർ പാർട്ടി കേരള )

WELFAREPARTY MALAPPURAM

കോഴിക്കോട് പത്രസമ്മേളനത്തിൽ ഇന്ന് പറഞ്ഞത്:ബി ജെ പി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വംശീയ പദ്ധതികളിൽ ഏറ്റവും പുതിയ ഇനമാണ് ഏക സ...
10/07/2023

കോഴിക്കോട് പത്രസമ്മേളനത്തിൽ ഇന്ന് പറഞ്ഞത്:

ബി ജെ പി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വംശീയ പദ്ധതികളിൽ ഏറ്റവും പുതിയ ഇനമാണ് ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള അവരുടെ നീക്കം. വൈവിധ്യങ്ങളെയും വിവിധ മത - സമുദായ - ഗോത്ര വിഭാഗങ്ങളുടെ സ്വതന്ത്ര അസ്തിത്വങ്ങളെയും നിഷ്കാസനം ചെയ്യൽ അവരുടെ സവർണ്ണ വംശീയ അജണ്ടകളിൽ പെട്ടതാണ്. 2024 ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടാണ് ഇപ്പോൾ വീണ്ടും ബി ജെ പി ഏക സിവിൽ കോഡിനെ ചർച്ചകളിലേക്ക് കൊണ്ട് വരുന്നത്. രാജ്യത്തെ മുസ്‌ലിം സമൂഹത്തെ മറുവശത്ത് പ്രതിഷ്ഠിച്ചു കൊണ്ടാണ് ബി ജെ പി ഇക്കാലമത്രയും തെരഞ്ഞെടുപ്പുകളെ നേരിട്ടത്. ഏക സിവിൽ കോഡിനെ മുസ്‌ലിം സമൂഹവുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമാക്കി പരിമിതപ്പെടുത്തുക എന്നത് സംഘ്പരിവാറിൻ്റെ രാഷ്ട്രീയാവശ്യമാണ്.

യഥാർത്ഥത്തിൽ എല്ലാ മത - സമുദായ - ഗോത്ര വിഭാഗങ്ങളുടെയും സ്വതന്ത്ര അസ്തിത്വത്തെയും രാജ്യത്തിൻ്റെ മുഴുവൻ സാംസ്കാരിക വൈവിധ്യങ്ങളെയും ബാധിക്കുന്ന ആശയമാണത്. അതിനെ മറച്ചു പിടിച്ച് ധ്രുവീകരണത്തിലൂടെയും ദ്വന്ദ്വ നിർമിതിയിലൂടെയും തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാമെന്നാണ് ബി ജെ പി ഇപ്പോൾ കണക്ക് കൂട്ടുന്നത്. ധ്രുവീകരണ അജണ്ടകളെ തിരിച്ചറിഞ്ഞ് അതിനെ ചെറുത്തു തോൽപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും സംഘ്വിരുദ്ധ രാഷ്ട്രീയം ഉന്നയിക്കുന്ന എല്ലാ രാഷ്ട്രീയ സംഘടനകളും ഒന്നിച്ചണി നിരക്കേണ്ടതുണ്ട്.

ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളും സമാന സ്വഭാവത്തിൽ ഉള്ളതാണ്. ഏക സിവിൽ കോഡിനെതിരെ വിശാല പ്രതിരോധത്തെ കുറിച്ച് പറയുന്ന സി പി എമ്മും വിഷയത്തെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുകയാണ്. യഥാർത്ഥത്തിൽ ഏക സിവിൽ കോഡിന് വേണ്ടി നില കൊണ്ട ചരിത്രമുള്ള പാർട്ടിയാണ് സി പി എം. ഷാബാനു കേസിന്റെ സന്ദർഭത്തിൽ കേരളത്തിൽ സി പി എം കൈക്കൊണ്ട നിലപാടുകളും അവർ നടത്തിയ പ്രചരണങ്ങളുമാണ് കേരളീയ ചരിത്രത്തിൽ ആദ്യമായി ആർ എസ് എസ് രാഷ്ട്രീയത്തിന് തെരഞ്ഞെടുപ്പിൽ നേരിയ തോതിൽ നേട്ടങ്ങൾ കൈവരിക്കാൻ ഇടയാക്കിയത്.

എങ്കിലും ഇപ്പോൾ സി പി എം ഏക സിവിൽ കോഡിനെതിരിൽ ശബ്ദമുയർത്തുന്നത് സ്വാഗതാർഹമാണ്. എന്നാൽ അപ്പോഴും ബി ജെ പി ഉയർത്തുന്ന അതേ ധ്രുവീകരണ ഭാഷയാണ് പ്രതിരോധിക്കാനാണെന്ന ഭാവത്തിൽ സി പി എമ്മും ഉപയോഗിക്കുന്നത്. ഏക സിവിൽ കോഡ് മുസ്‌ലിം വിഷയമായി മാത്രം പരിമിതപ്പെടുത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. അതിൽ തന്നെ ചില മുസ്‌ലിം സംഘടനകളെയും രാഷ്ട്രീയ സംഘടനകളെയും ഒഴിവാക്കിക്കൊണ്ടുള്ള പ്രതിരോധം കേവലം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമുള്ള നാടകമാണ്. ബി ജെ പി മനസ്സിൽ കണ്ടത് മാനത്ത് കാണിച്ചു കൊടുക്കുന്ന നീക്കമാണ് സി പി എം നിലവിൽ നടത്തിക്കൊണ്ടിരിക്കുന്നത്.

സംഘ്പരിവാറിന്റെ ഇത്തരം വംശീയ നീക്കങ്ങൾക്കെതിരിൽ വിശാലമായ പ്രതിരോധങ്ങളാണ് ഇപ്പോൾ നമുക്കാവശ്യം. പൊതുസമൂഹം ഒറ്റക്കെട്ടായി ഇത്തരം നീക്കങ്ങളെ ചെറുത്തു തോല്പ്പിക്കണം. സംഘ്പരിവാർ രാഷ്ട്രീയം ഒരുക്കുന്ന കെണികളെ തിരിച്ചറിഞ്ഞു കൊണ്ട് കൂടുതൽ ജാഗ്രത്തായ നീക്കങ്ങൾ വിവിധ കോണുകളിൽ നിന്ന് ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ താത്കാലികമായ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വേണ്ടി സംഘ്പരിവാറിന് ചൂട്ട് പിടിച്ചു കൊടുക്കുന്ന നീക്കങ്ങളിൽ നിന്ന് സി പി എം പിന്മാറണം.

മാവൂർ :ഇ എം എസിൻ്റെ കാലത്ത് ബിർളക്ക് നൽകിയ ഭൂമി പിണറായി സർക്കാർ തിരിച്ചു പിടിക്കണം - റസാഖ് പാലേരി           #ഒന്നിപ്പ്
09/07/2023

മാവൂർ :
ഇ എം എസിൻ്റെ കാലത്ത് ബിർളക്ക് നൽകിയ ഭൂമി പിണറായി സർക്കാർ തിരിച്ചു പിടിക്കണം - റസാഖ് പാലേരി

#ഒന്നിപ്പ്

09/07/2023

ഹൈമാസ് ലൈറ്റുകളും, തെരുവ് വിളക്കുകളും പ്രവർത്തനയോഗ്യമാക്കുക -വെൽഫെയർ പാർട്ടി

.

ആദിവാസികൾക്ക് ഭൂമി :അവകാശങ്ങൾക്കുമേൽ കത്തിവെക്കുന്നതാര് ടേബിൾ ടോക്ക് ജൂലൈ 12 ബുധൻ  4pmഎൻ സി റ്റി ഹാൾ നിലമ്പൂർ വെൽഫെയർപാർ...
09/07/2023

ആദിവാസികൾക്ക് ഭൂമി :
അവകാശങ്ങൾക്കുമേൽ കത്തിവെക്കുന്നതാര്
ടേബിൾ ടോക്ക്
ജൂലൈ 12 ബുധൻ 4pm
എൻ സി റ്റി ഹാൾ നിലമ്പൂർ
വെൽഫെയർപാർട്ടി മലപ്പുറം

ഒന്നിപ്പ്വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്റസാഖ് പാലേരിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി നടക്കുന്ന,സാമൂഹ്യ നീതി സംഗമം2023...
07/07/2023

ഒന്നിപ്പ്

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്
റസാഖ് പാലേരിയുടെ
കേരള പര്യടനത്തിന്റെ ഭാഗമായി നടക്കുന്ന,

സാമൂഹ്യ നീതി സംഗമം

2023 ജൂലൈ 9 ഞായർ 4:00 PM
കാലിക്കറ്റ് ടവർ,
കോഴിക്കോട്

#ഒന്നിപ്പ്

ഒന്നിപ്പ്വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പലേരിയുടെ കേരള പര്യടനം.🗓️ 2023 ജൂലൈ 📋 8,9,19🔷 കോഴിക്കോട്           #ഒ...
03/07/2023

ഒന്നിപ്പ്

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പലേരിയുടെ കേരള പര്യടനം.

🗓️ 2023 ജൂലൈ
📋 8,9,19
🔷 കോഴിക്കോട്

#ഒന്നിപ്പ്

ഏവർക്കും സ്വാഗതം 💙
02/07/2023

ഏവർക്കും സ്വാഗതം 💙

ത്യാഗസ്മരണകൾനമുക്ക്‌ കരുത്ത്‌ പകരട്ടെ...ആഘോഷങ്ങൾ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കട്ടെ.. പ്രിയപ്പെട്ടവർക്ക്‌വെൽഫെയർ പാർട്ടിഅങ്ങാട...
28/06/2023

ത്യാഗസ്മരണകൾ
നമുക്ക്‌ കരുത്ത്‌ പകരട്ടെ...
ആഘോഷങ്ങൾ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കട്ടെ..

പ്രിയപ്പെട്ടവർക്ക്‌
വെൽഫെയർ പാർട്ടി
അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ
ബലിപെരുന്നാൾ..
സന്തോഷങ്ങൾ...


ജാമിഅ അൻവാർശേരിയും ഒപ്പം തന്നെ അബ്ദുന്നാസർ മഅദനിയുടെ പിതാവ് അബ്ദുസ്സമദ് മാസ്റ്ററെയും സന്ദർശിച്ചു. ജാമിഅയിലെ വിദ്യാർത്ഥിക...
25/06/2023

ജാമിഅ അൻവാർശേരിയും ഒപ്പം തന്നെ അബ്ദുന്നാസർ മഅദനിയുടെ പിതാവ് അബ്ദുസ്സമദ് മാസ്റ്ററെയും സന്ദർശിച്ചു. ജാമിഅയിലെ വിദ്യാർത്ഥികളോട് അൽപനേരം സംസാരിച്ചു. സമദ് മാസ്റ്റർ എന്ന ആ പിതാവിന് പ്രായമേറെയായി. അവശതകളും പ്രയാസങ്ങളുമുണ്ട്. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ചു.

മഅദനിയെ അദ്ദേഹത്തിന്റെ ജയിൽവാസക്കാലത്തും തുടർന്നും ബെംഗളുരുവിൽ സന്ദർശിച്ചിരുന്നു. പ്രഗത്ഭനായ ഒരു മതപണ്ഡിതൻ ആരും സംസാരിക്കാത്ത ചില രാഷ്ട്രീയങ്ങൾ സംസാരിച്ചു തുടങ്ങിയതിന്റെ പേരിൽ 'വിധിക്കപ്പെട്ട' തടവ് അനവധി അധ്യായങ്ങൾ പിന്നിട്ടിരിക്കുന്നു. പക്ഷെ അപ്പോഴും തടവറ കൊണ്ട് തോൽപിക്കാൻ ശ്രമിക്കുന്നവർക്ക്‌ മുമ്പിൽ നിലപാടുകൾ കൊണ്ട് മഅദനി ഇന്നും ജയിച്ചു തന്നെ നിൽക്കുന്നു.

"ഒന്നിപ്പ്" പര്യടനം തുടങ്ങിയത് കണ്ണൂരിലെ യു എ പി എ തടവുകാരുടെ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ്. ഇന്ത്യയിലെ ജാമ്യം നിഷേധിക്കപ്പെട്ട മുഴുവൻ യു എ പി എ - എൻ എസ് എ തടവുകാർക്കും ജാമ്യം അനുവദിക്കണം. കർണാടകയിലെ ഭരണമാറ്റത്തിൽ പ്രതീക്ഷയുണ്ട്. മഅദനിയുടെ മോചനത്തിന് കോൺഗ്രസ് സർക്കാർ അനുഭാവപൂർണ്ണമായ സമീപനം സ്വീകരിക്കണം. കേരള സർക്കാറും കേരളത്തിലെ കോൺഗ്രസ് നേതൃത്വവും ഇതിനു വേണ്ട മുൻകൈയെടുക്കണം. കേരളത്തിൽ നിന്നുള്ള സർവകക്ഷിസംഘം അടിയന്തിരമായി മഅദനിയെ സന്ദർശിക്കണം.

നീതി വൈകുന്നുവെന്നാൽ അനീതി നടപ്പാക്കുന്നു എന്ന് തന്നെയാണർത്ഥം. പതിറ്റാണ്ടുകൾ നീണ്ട ഭരണകൂടവേട്ടയും അനീതിയും നേരിട്ട ഒരു വ്യക്തി എന്ന നിലയിൽ മഅദനി വിഷയത്തിൽ സമയത്തിന് മറ്റെന്തിനേക്കാളും വിലയുണ്ട്. പൊതുമനസ്സാക്ഷിയുടെ മുമ്പിൽ മഅദനി എന്നേ നിരപരാധിയാണ്. അദ്ദേഹം ഉടൻ കേരളത്തിലെത്തും എന്ന് തന്നെയാണ് പ്രതീക്ഷ.

20/06/2023

https://youtu.be/w2SP8bcRFC8

അങ്ങാടിപ്പുറം -വളാഞ്ചേരി റൂട്ടിൽ കുതിര പാലത്തിന് സമീപം തകർന്ന സൈഡ് ഭിത്തി ഉടൻ പുനർ നിർമിക്കുക
വെൽഫെയർ പാർട്ടി
https://fb.watch/lge2aThe2G/?mibextid=Nif5oz

മലപ്പുറം ജില്ല അരനൂറ്റാണ്ട് പിന്നിടുമ്പോൾ ,വിവേചനത്തിന്റെവർത്തമാനങ്ങൾ.  #സെമിനാർ2023 ജൂൺ 16  വൈകുന്നേരം 4 ന് മലപ്പുറം-വ്...
15/06/2023

മലപ്പുറം ജില്ല അരനൂറ്റാണ്ട് പിന്നിടുമ്പോൾ ,
വിവേചനത്തിന്റെ
വർത്തമാനങ്ങൾ.

#സെമിനാർ

2023 ജൂൺ 16
വൈകുന്നേരം 4 ന്
മലപ്പുറം-വ്യാപാരഭവൻ

Address


Website

Alerts

Be the first to know and let us send you an email when Shanumonuminhafathimasaid posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share