15/05/2021
ഫലസ്തീനികൾക്ക് വേണ്ടി നമുക്കും സമരം ചെയ്യാം യിലൂടെ..
ഫലസ്തീനിലെ മർദ്ദിത ജനതയെ അവഹേളിക്കുകയും ഇസ്രായേലിൻ്റെ നരനായാട്ടുകളെ മഹത്വവൽക്കരിക്കുകയും ചെയ്ത് കൊണ്ട് ഓരോ ദിവസവും മണിക്കൂറുകൾ ഇടവിട്ട് തുടരെത്തുടരെ നേരും നെറിയുമില്ലാത്ത നിരവധി റിപ്പോർട്ടുകളാണ് മലയാള മനോരമയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന് കൊണ്ടിരിക്കുന്നത്.
യാതൊരു ഒളിയും മറയുമില്ലാതെ മനുഷ്യത്വ വിരുദ്ധ നിലപാടുകൾ പ്രചരിപ്പിക്കാൻ ഹുങ്ക് കാണിക്കുന്ന ഈ മഞ്ഞ പത്രത്തെ നിലക്ക് നിർത്താൻ നാം ഓരോരുത്തർക്കും ബാധ്യതയുണ്ട്. ഫലസ്തീനിലെ രക്തസാക്ഷികളെയും പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള പീഡിതരെയും പോരാളികളെയും അവഹേളിക്കുന്ന മനോരമയെ പൂർണ്ണമായി ബഹിഷ്‌ക്കാൻ നാം മുന്നോട്ടു വരണം.
ഇനിയും ഈ വർഗീയ വിഷത്തെ ലൈക്ക് കൊണ്ടും സബ്സ്ക്രൈബ് കൊണ്ടും പിന്തുണയ്ക്കുന്നത് ഫലസ്തീനിലെ പൊരാളികളോട് നമ്മൾ ചെയ്യുന്ന അനീതിയാകും. പോരാളികളോട് ഐക്യപ്പെട്ട് കൊണ്ട് നമ്മുടെ സമരം ഇസ്രായേൽ ഭീകരരെ വെളുപ്പിക്കാൻ ശ്രമിക്കുന്ന മലയാള മനോരമയോടാകട്ടെ.
നമ്മൾ ചെയ്യേണ്ടത് ഇത്ര മാത്രമാണ്:
Manorama Online, Manorama News എന്നീ രണ്ട് ഫേസ്ബുക്ക് പേജുകളും Unlike ചെയ്യുക. രണ്ടു യൂടൂബ് ചാനലുകളും unsubscribe ചെയ്യുക. വാർത്തകളറിയാൻ മലയാള മനോരമയുടെ ഒരു സംവിധാനവും ആശ്രയിക്കില്ല എന്ന് തീരുമാനിക്കുക. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അവരുടെ റീച്ച് കുത്തനെ തകരുന്നത് വരെ ശക്തമായ ക്യാമ്പൈൻ നമുക്ക് മുന്നോട്ടു കൊണ്ടു പോകണം.
അതോടൊപ്പം എല്ലാവരും എന്ന ഹാഷ്ടാഗിൽ ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കണം. ഫലസ്തീൻ- ഇസ്രായേൽ വിഷയത്തിൽ വെറുതെ കുറേ പോസ്റ്റുകളും കമൻ്റുകളും ചെയ്യുന്നതിന് പകരം ഈ രൂപത്തിലുള്ള പ്രായോഗിക സമരമുറകൾ സ്വീകരിക്കാൻ നാം തയ്യാറാവുക.
നമ്മളുമായി ബന്ധപ്പെട്ട ഓരോ ആളുകളെയും ഈ സമരത്തിൻ്റെ ഭാഗമാക്കുക. ലോക്ക് ഡൗൺ സമയത്തെ പരമാവധി ഫോൺ കോളുകളും വാട്ട്സ്ആപ് ചാറ്റുകളും ബോയ്ക്കോട്ട് മനോരമ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന് വേണ്ടിയാവട്ടെ. സോഷ്യൽ മീഡിയകളുടെ കാലത്ത് നാം ഒത്തു പിടിച്ചാൽ പോരാത്ത ഒരു മലയുമില്ല.
- Jawad Mustafawy