Padiyottuchal online

  • Home
  • Padiyottuchal online

Padiyottuchal online വാർത്തകളും വിനോദങ്ങളും ഒപ്പം നാട്ടു വർത്തമാനങ്ങളും , nothing free ☺️ ,,,
കലച്ചക്ക്ര താളിൽ ഉള്ലോരീട് റ്റിപ്പുവിന്റെയ് തേരുരുണ്ട വീഥി

ആദരാഞ്ജലികൾ🌹
17/08/2024

ആദരാഞ്ജലികൾ🌹

Be safe be alert ⚠️
30/07/2024

Be safe be alert ⚠️

18/07/2024

ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ തുരുത്തിൽ കാര്യങ്കോട് പുഴയിലെ താത്ക്കാലിക മരപ്പാലം മഴവെള്ളപ്പാച്ചിലിൽ തകർന്നു.

പെരിങ്ങോം അനിരക്ഷാസേന സേനയുടെ നേതൃത്വത്തിലുള്ള സംഘം, തുരുത്തിൽ ഒറ്റപ്പെട്ടു പോയ നവജാത ശിശുവടക്കം 5 പേരെ സുരക്ഷിതമായി മറുകരയിലെത്തിച്ചു.

Prasanth A Padiyotuchal

09/07/2024

ചെറുപുഴ ടൗണിൽ മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി യുവാവ്

🌹
04/07/2024

🌹

03/07/2024

കണ്ണൂരിൽ പൊലീസുകാരൻ അമിത വേഗതയിൽ ഓടിച്ച കാറിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം; സിസിടിവി ദൃശ്യങ്ങൾ കാണാം....

𝗖.𝗛.𝗔.𝗠.𝗣.𝗜.𝗢.𝗡.𝗦 🏆  🇮🇳 HAVE DONE IT! 🔝👏ICC Men's T20 World Cup 2024 Champions 😍  |
29/06/2024

𝗖.𝗛.𝗔.𝗠.𝗣.𝗜.𝗢.𝗡.𝗦 🏆

🇮🇳 HAVE DONE IT! 🔝👏

ICC Men's T20 World Cup 2024 Champions 😍

|

ഹോം ഗാർഡിനെ നിയമിക്കണമെന്ന്  ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പെരിങ്ങോം വയക്കര മണ്ഡലം കമ്മിറ്റി  ചെറുപുഴ പോലീസ് സ്റ്റേഷനിൽ ...
24/06/2024

ഹോം ഗാർഡിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പെരിങ്ങോം വയക്കര മണ്ഡലം കമ്മിറ്റി ചെറുപുഴ പോലീസ് സ്റ്റേഷനിൽ നിവേദനം നൽകി

വയക്കര : പെരിങ്ങോം പഞ്ചായത്തിന് കീഴിലുള്ള പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നായ വയക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ പ്രധാന കവാടത്തിനു മുന്നിൽ അപകടകരമായ വളവ് ആയതിനാൽ നിരവധി അപകടങ്ങൾ സംഭവിച്ചിരുന്നു. ആയതിനാൽ വിദ്യാർത്ഥികളുടെ സുരക്ഷിതത്വത്തിനുവേണ്ടി വിദ്യാലയത്തിന്റെ പരിസരത്ത് ഹോം ഗാർഡിനെ നിയമിക്കണമെന്ന് യൂത്ത് കോൺഗ്രസ് പെരിങ്ങോം വയക്കര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ട് ചെറുപുഴ പോലീസ് സ്റ്റേഷന് നിവേദനം നൽകി,അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് മണ്ഡലം കമ്മിറ്റി അറിയിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഡെൽജോ എം, രാഹുൽ വങ്ങാട്, നിയാസ് വയക്കര, ശരീഫ് എ ജി എന്നിവർ നേതൃത്വം നൽകി

വ്യാപാരി വ്യവസായി ഏകോപന സമിതി പാടിച്ചാൽ യൂണിറ്റ് വൈസ് പ്രസിഡണ്ടും പാടിയോട്ടുചാലിലെ   ആദ്യകാല വ്യാപാര്യമായ ശ്രീ പി വി ചന്...
20/06/2024

വ്യാപാരി വ്യവസായി ഏകോപന സമിതി പാടിച്ചാൽ യൂണിറ്റ് വൈസ് പ്രസിഡണ്ടും പാടിയോട്ടുചാലിലെ ആദ്യകാല വ്യാപാര്യമായ ശ്രീ പി വി ചന്ദ്രേട്ടന്റെ നിര്യാണ വിവരം വ്യസനസമേതം അറിയിക്കുന്നു 🌹

ആദരാഞ്ജലികൾ🌹

16/06/2024

മടക്കംപൊയിൽ പള്ളി സ്റ്റോപ്പിൽ നടന്ന അപകടം
ആർക്കും പരിക്കില്ല

കുവൈത്ത് തീപിടിത്തം:മരിച്ചവരിൽ കണ്ണൂർ വയക്കര സ്വദേശിയുംകണ്ണൂർ: കുവൈത്തിലുണ്ടായ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ വയക്കര സ്വദ...
13/06/2024

കുവൈത്ത് തീപിടിത്തം:
മരിച്ചവരിൽ കണ്ണൂർ വയക്കര സ്വദേശിയും

കണ്ണൂർ: കുവൈത്തിലുണ്ടായ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ വയക്കര സ്വദേശി നിധിനും. 26 കാരനായ നിധിൻ കുവൈത്തിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. മൂന്ന് വർഷമായി കുവൈത്തിലാണ് നിധിൻ. ജനുവരിയിൽ നാട്ടിൽ വന്നു മടങ്ങിയതായിരുന്നു നിധിൻ.

മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. ഇന്ന് തന്നെ പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്നാണ് വിവരം

07/06/2024

ആ ടൈമിങ് 🔥👏👏

ഇന്നലെ ( 06/06/24) ഉച്ചയ്ക്ക് ചവറ -അടൂർ -പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന സുനിൽ ബസിൽ നടന്ന സംഭവം ആണിത്.

കണ്ടക്ടറുടെ സംയോജിതമായ ഇടപെടൽ മൂലം ഒരു ജീവനാണ് രക്ഷപെട്ടത് 'സുനിൽ' ബസിലെ കണ്ടക്ടർ ബിലുവിന് അഭിനന്ദനങ്ങൾ..❤️

Happy birthday Complete actor 🧡🔥
21/05/2024

Happy birthday Complete actor 🧡🔥

മുതിർന്ന കോൺഗ്രസ്സ് നേതാവും ചെറുപുഴ ജെഎം യുപി സ്കൂൾ മാനേജരുമായിരുന്ന കെ കുഞ്ഞികൃഷ്ണൻ നായർ 93 അന്തരിച്ചു
02/05/2024

മുതിർന്ന കോൺഗ്രസ്സ് നേതാവും ചെറുപുഴ ജെഎം യുപി സ്കൂൾ മാനേജരുമായിരുന്ന കെ കുഞ്ഞികൃഷ്ണൻ നായർ 93 അന്തരിച്ചു

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ് ആശംസകൾ.
30/04/2024

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ് ആശംസകൾ.

ഏവർക്കും വിഷു ആശംസകൾ❤️
13/04/2024

ഏവർക്കും വിഷു ആശംസകൾ❤️

ഈദ്‌ മുബാറക്‌.. ♥  είδ ʍմɓαɾαƘ
10/04/2024

ഈദ്‌ മുബാറക്‌.. ♥

είδ ʍմɓαɾαƘ

10/02/2024

പാടിയോട്ടുചാൽ ശ്രീ അയ്യപ്പക്ഷേത്രമഹോത്സവത്തിന് കൊടിയേറി

09/02/2024

പാടിയോട്ട് ചാൽ ശ്രീ അയ്യപ്പക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള കലവറ നിറയ്ക്കൽ ഘോഷ യാത്ര

പാടിയോട്ടുചാൽ:- ശ്രീ അയ്യപ്പ ക്ഷേത്ര മഹോത്സവം ഫെബ്രു: 9 മുതൽ 15 വരെ വിശേഷാൽ പൂജകളോടെയും വൈവിദ്ധ്യമാർന്ന വിവിധ കലാപരിപാടി...
08/02/2024

പാടിയോട്ടുചാൽ:- ശ്രീ അയ്യപ്പ ക്ഷേത്ര മഹോത്സവം ഫെബ്രു: 9 മുതൽ 15 വരെ വിശേഷാൽ പൂജകളോടെയും വൈവിദ്ധ്യമാർന്ന വിവിധ കലാപരിപാടികളോടെയും നടക്കും 9/2/24 ന് വൈ:4 മണിക്ക് വയക്കര മുണ്ട്യ യിൽ നിന്നും ആരംഭിക്കുന്ന കലവറ നിറയ്ക്കൽ ഘോഷയാത്ര', 5 -30 ന് ക്ഷേത്രകവാട സമർപ്പണം രാത്രി 7 മണിക്ക് കൈ കൊട്ടിക്കളി, തിരുവാതിര, രാത്രി 8 മണിക്ക് പാടിയോട്ടുചാൽചിലങ്ക കലാക്ഷേത്രം അരങ്ങിൽ അവതരിപ്പിക്കുന്ന ഉപകര സംഗീതവും നൃത്തനൃത്ത്യങ്ങളും, ഉത്സവ ആഘോഷത്തിന് മാറ്റേകും എല്ലാ ദിവസങ്ങളിലും ഭഗവൽപ്രസാദമായ അന്നദാനവും...... പ്രസി: ശശീധരൻ പലേരി വൈ: പ്രസി കെ ഭാസ്ക്കരൻ, സെക്രട്ടറി വിജയൻ ടി, വി- മാതൃസമിതി സെക്രട്ടറി ശാന്ത ശ്രീധരൻ,ഉത്സവ ആഘോഷ കമ്മറ്റി മാതൃസമിതി കൺവീനർ - ഗീത ബാലചന്ദ്രൻ,ദാമോധരൻ, നാരായണൻ, കെ-ഡോക് : K മോഹൻ,പത്മനാഭൻ പലേരി, ശശീധരൻ കെ, പി , ഗംഗാധരൻ കെ, ജനാർദ്ദനൻ, ടി.വി,പത്മാവതി എം.കെ, രാധാകൃഷ്ണൻ എം. ആർ, എന്നിവർ പത്രസമ്മേളനത്തിൽ സാന്നിദ്ധ്യമരുളി NB :ഫെബ്രു:10 ന് രാവിലെ 7 മണിക്ക് നിശ്ചയിച്ച ഇന്ദീവര മഹാഗണപതി ഹോമം 12/2/24 ന് തിങ്കൾ ദിവസം ആയിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഹേ പ്രഭു ക്യാഹുവാ 😆മനുഷ്യ ചങ്ങലയുടെ ബോർഡ് സ്ഥാപിച്ചത് സൈൻബോർഡിൽമനുഷ്യച്ചങ്ങലയുടെ ഭാഗമായിട്ടുള്ള ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത...
12/01/2024

ഹേ പ്രഭു ക്യാഹുവാ 😆

മനുഷ്യ ചങ്ങലയുടെ ബോർഡ് സ്ഥാപിച്ചത് സൈൻബോർഡിൽ

മനുഷ്യച്ചങ്ങലയുടെ ഭാഗമായിട്ടുള്ള ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് സൈൻബോർഡിൽ പാടിയോട്ടുചാൽ വങ്ങാട് റോഡ്( നെടുങ്കല്ല് പാലം റോഡ് ) സൈഡിലെ സൈൻബോർഡിലാണ് മനുഷ്യച്ചങ്ങലയുടെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്

പാടിയോട്ടുചാലിലെ മുൻകാല കോൺഗ്രസ് നേതാവ് ചേരിക്കളത്തിൽ കുഞ്ഞുമ്പു (ലോറി അമ്പു ഏട്ടൻ ) നിര്യാതനായിആദരാഞ്ജലികൾ🌹🌹🌹🌹
11/01/2024

പാടിയോട്ടുചാലിലെ മുൻകാല കോൺഗ്രസ് നേതാവ് ചേരിക്കളത്തിൽ കുഞ്ഞുമ്പു (ലോറി അമ്പു ഏട്ടൻ ) നിര്യാതനായി

ആദരാഞ്ജലികൾ🌹🌹🌹🌹

കലാകിരീടം കണ്ണൂരിന്:62-ാമത് സ്കൂൾ കലോത്സവത്തില്‍ കിരീടം ചൂടി കണ്ണൂര്‍*കൊല്ലം:* 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 952 പോ...
08/01/2024

കലാകിരീടം കണ്ണൂരിന്:
62-ാമത് സ്കൂൾ കലോത്സവത്തില്‍ കിരീടം ചൂടി കണ്ണൂര്‍

*കൊല്ലം:* 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 952 പോയന്റോടെ കലാകിരീടത്തിൽ മുത്തമിട്ട് കണ്ണൂർ ജില്ല. 949 പോയന്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂർ നാലാം സ്ഥാനത്തുെമത്തി.

ആദ്യ നാല് ദിവസവും കണ്ണൂർ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. സമാപന ദിവസം പത്ത് മത്സരങ്ങളാണ് ബാക്കിയുണ്ടായിരുന്നത്. അഞ്ചിന് ഒന്നാം വേദിയിലാണ് സമാപനച്ചടങ്ങുകൾ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി നടൻ മമ്മൂട്ടിയെത്തും.

05/01/2024

കമ്പല്ലൂർ സ്കൂളിലെ കുട്ടികൾ.

ഗവ.ഹയർ സെക്കന്ററി സ്കൂൾ കമ്പല്ലൂർ.
(കാസറഗോഡ് ജില്ല)

01/01/2024

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…✨✨✨❤️❤️❤️✨✨✨

Happy New Year 💖2024💖

മലയാളത്തിന്റെ മമ്മൂക്കയും ലാലേട്ടനും 😍 ലേറ്റസ്റ്റ്
22/12/2023

മലയാളത്തിന്റെ മമ്മൂക്കയും ലാലേട്ടനും 😍 ലേറ്റസ്റ്റ്

മച്ചിയിൽ ഉണ്ടായ വാഹനാപകടം
20/11/2023

മച്ചിയിൽ ഉണ്ടായ വാഹനാപകടം

പെരിങ്ങോം സിആർപിഎഫ് പരിശീലന കേന്ദ്രത്തിന് മുകളിൽ സംശയകരമായ രീതിയിൽ ഡ്രോണുകൾ പറന്നുരാജ്യത്തെ തന്നെ പ്രധാനപ്പെട്ട സി.ആര്‍....
09/11/2023

പെരിങ്ങോം സിആർപിഎഫ് പരിശീലന കേന്ദ്രത്തിന് മുകളിൽ സംശയകരമായ രീതിയിൽ ഡ്രോണുകൾ പറന്നു

രാജ്യത്തെ തന്നെ പ്രധാനപ്പെട്ട സി.ആര്‍.പി.എഫ് പരിശീലന കേന്ദ്രമായ പെരിങ്ങോം സി.ആര്‍.പി.എഫ് കേന്ദ്രത്തിന് മുകളിലൂടെ തുടര്‍ച്ചയായി സംശയകരമായ രീതിയില്‍ ഡ്രോണുകള്‍ പറന്നത് സംബന്ധിച്ചുള്ള അന്വേഷണവും തെരച്ചിലും ശക്തമാക്കി സി.ആര്‍.പി.എഫും കേരള പൊലീസും.

തിങ്കളാഴ്ചയും ചൊവ്വാഴ്ച രാത്രിയിലുമാണ് പല സമയങ്ങളിലായി ഡ്രോണുകള്‍ സി.ആര്‍.പി.എഫ് കേന്ദ്രത്തിന് മുകളിലും സമീപ പ്രദേശങ്ങളിലും കണ്ടത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണി മുതല്‍ രാത്രി ഏറെ വൈകി വരെയും പല സമയങ്ങളിലായും ഡ്രോണ്‍ പറന്നു. നിരീക്ഷിക്കുന്നുവെന്ന് മനസിലായതോടെ പെട്ടെന്ന് തന്നെ ചീമേനി ഭാഗത്തേക്കും മാതമംഗലം ഭാഗത്തേക്കും പോയി.

ചൊവ്വാഴ്ച രാത്രി സി.ആര്‍.പി.എഫും, കേരള പൊലീസും കേന്ദ്രത്തിനകത്തും പുറത്തും സുരക്ഷ കര്‍ശനമാക്കിയിരുന്നുവെങ്കിലും ഡ്രോണിനെ തടയുവാൻ സാധിച്ചില്ല. ഡ്രോണുകളുടെ ഉയരവും കൂടുതലായതിനാല്‍ വെടിവച്ചിടുവാനും കഴിഞ്ഞില്ല. സമീപവാസികള്‍ ഡ്രോണിനെ രാത്രിയില്‍ കണ്ടിരുന്നുവെങ്കിലും സി.ആര്‍.പി.എഫ് കേന്ദ്രത്തില്‍ നിന്ന് ഔദ്യോഗികമായി പറത്തിയതായിരിക്കുമെന്നാണ് കരുതിയത്. സംഭവത്തില്‍ പെരിങ്ങോം പൊലീസ് കേസെടുത്തിട്ടുണ്ട്.

പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ, സി.ആര്‍.പി.എഫ് അസിസ്റ്റന്റ് കമാഡന്റ് പി.ജെ. മണികണ്ഠൻ, ഇൻസ്പെക്ടര്‍ കെ.പി. പ്രശാന്ത്, പെരിങ്ങോം സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ പി. സുഭാഷ്, സബ് ഇൻസ്പെക്ടര്‍ എൻ.വി. രാഘവൻ, എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്കുന്നു. പ്രദേശത്തെ ആളൊഴിഞ്ഞ വീടുകള്‍, വന പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ തുടങ്ങിയ പരിശോധന തുടരുകയാണ്.

പറന്നെത്തിയത് വലുപ്പമുള്ള ഡ്രോണ്‍

സി.ആര്‍.പി.എഫ് കേന്ദ്രത്തിന് മുകളിലൂടെ പറന്ന ഡ്രോണിന് സാധാരണ ഡ്രോണുകളേക്കാള്‍ കൂടുതല്‍ വലുപ്പമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. പെരിങ്ങോം സി.ആര്‍.പി.എഫ് കേന്ദ്രത്തില്‍ നിന്നും പെരിങ്ങോം കരിന്തടം ഭാഗത്തേക്ക് മാറിയും ഡ്രോണ്‍ സഞ്ചരിച്ചു. പെരിങ്ങോം ഗവ. ഐ.ടി.ഐ, റസ്റ്റ് ഹൗസ്, അരവഞ്ചാല്‍ പ്രദേശത്തെ ചില വീടുകള്‍ക്ക്

Address


Website

Alerts

Be the first to know and let us send you an email when Padiyottuchal online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Padiyottuchal online:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share