BAZZ N JAZZ Infotainment

  • Home
  • BAZZ N JAZZ Infotainment

BAZZ N JAZZ Infotainment Infotainment promotion, media, dubsmash, music, movies, websites and all types of entertainment etc.

കട്ടിലിൽ കമഴ്ന്നു കിടന്ന് തലകണയിൽ കെട്ടിപ്പിടിച്ചു കരയുമ്പോഴും അവളുടെ മുഖം മനസ്സിൽ തെളിഞ്ഞു നിന്നു. വിശക്കാത്ത വയറും. ഉറ...
04/01/2025

കട്ടിലിൽ കമഴ്ന്നു കിടന്ന് തലകണയിൽ കെട്ടിപ്പിടിച്ചു കരയുമ്പോഴും അവളുടെ മുഖം മനസ്സിൽ തെളിഞ്ഞു നിന്നു.
വിശക്കാത്ത വയറും.
ഉറക്കം വരാത്ത കണ്ണുകളും.
അവളുമായുള്ള ഓരോരോ നിമിഷങ്ങളും നെഞ്ചിൽ വേദന നന്നായി തരുന്നുണ്ട്.
ഒടുവിലെപ്പോഴോ പെങ്ങളുട്ടി റൂമിലേക്ക് കയറി വന്നത്.
ഡസ്കിന്റെ മുകളിൽ എരിഞ്ഞു തീർന്ന സിഗരറ്റിന്റെ തുണ്ടുകൾ ആരും കാണാതെ അവൾ പെറുക്കി കളഞ്ഞു.
കട്ടിലിൽ കിടന്ന ഫോണിൽ
"അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയി "
എന്ന മനോഹരമായ തേപ്പ് ഗാനം കേട്ടിട്ടാവണം കാറിക്കൂവിക്കൊണ്ട് അടുക്കളയിലേക്കവൾ ഓടിയത്...
"അമ്മേ.. "
"ദേ ചേട്ടൻ വിരഹ പാട്ടും കേട്ട് കരയുവാട്ടോ. ... "
"തേപ്പ് കിട്ടിയെന്ന തോന്നുന്നേ "
അത് കേട്ടപാടെ ഞാനെഴുന്നേറ്റ്
അടുക്കളയിലേക്ക്നടന്നു...
ഞാൻ വരുന്നത് കണ്ടു അമ്മേടെ പിന്നിൽ ചെറു ചിരിയോടെ അവൾ പതുങ്ങി...
"ദേവുവേ നിന്നെ എന്റെ കയ്യിൽ കിട്ടും കേട്ടോ "
ചെറുതായൊന്നു ചൂടായെങ്കിലും
"നീ പോടാ ചേട്ടാ അവള് നിന്നെ തേചേന് നീയെന്തിനാ എന്റെ മെക്കിട്ട് കേറണത്.. "
തേച്ചതൊന്നും അല്ല...
പിന്നെ എന്താടാ...
ഓ ഒന്ന് പോയെ...
ഇതേതു പെങ്കൊച്ച മോനെ നിന്നെ തേച്ചത്..
അമ്മേ തേച്ചതൊന്നും അല്ല
അവക്ക് വേറെ വഴിയില്ല...
" അതിനട പൊട്ടാ തേപ്പെന്ന് പറയുന്നത് മണ്ടൻ ഒരു ക്ണാപ്പും അറിയില്ല.. "
അമ്മേ ഈ കുരുപ്പിനോട് മിണ്ടാതിരിക്കാൻ പറയുന്നുണ്ടോ ....
ശ്രീക്കുട്ടി മതി.... ..
നീ പറ എന്താ പറ്റിയെ..
അവളുടെ കല്യാണം ആയമ്മേ...
എല്ലാം ഉറപ്പിച്ചു...
പക്ഷെ അവളെല്ലാം ഇന്നലെയാ പറഞ്ഞെ..
ശ്രീക്കുട്ടി അപ്പോഴും പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു....
ഇത്രേ ഉള്ളോ...
ടാ അവക്കറിയാം നിനക്ക് ജോലി ഒന്നുമായിട്ടില്ല ന്ന്...
പോരാത്തതിന് നമ്മുടെ ജാതിയുമല്ല...
എന്റെ മോനെന്താ ഒരു കുറവ് ... !"
കൂടിപ്പോയാൽ ഒരു ആറുമാസം അതിനുള്ളിൽ നിനക്കൊരു ജോലി കിട്ടും...
അവൾ പോയെങ്കിൽ പോട്ടെ...
അവളല്ലേ അവളുടെ
"അനിയത്തി... "
ശരിക്കും അനിയത്തിയെപ്പറ്റി അപ്പോഴാണ് ചിന്തിച്ചത്.
പള്ളിൽ വച്ചൊക്കെ നോക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും അധികം ശ്രദ്ധിച്ചിട്ടില്ല...
എന്റെ മറുപടി കേട്ടിട്ടാവണം
" ടാ കോഴി ന്ന് പെങ്ങളുട്ടി ഉറക്കെ വിളിച്ചത്...
പൊട്ടാ എന്റെ പ്രായമേ ഉള്ളു അതിന്..
നിനക്ക് വേറെ പണിയൊന്നും ഇല്ലേ... "
ഇത് തന്നാടി ഏറ്റവും നല്ല പ്രതികാരം...
ആലോചന വന്നിട്ടും കല്യാണം ഉറച്ചിട്ടും അവൾ എന്നോട് ഒരു വാക്കുപോലും പറഞ്ഞില്ല...
ഇന്നലെ വന്നു കല്യാണക്കുറി കൈയ്യിൽ തന്നിട്ട് തലേ ദിവസമേ അങ്ങ് വന്നേക്കണേ ന്ന് പറഞ്ഞു പോയത്...
നിന്ന നിൽപ്പിൽ കത്തിപ്പോയില്ലന്നേ ഉള്ളു...
വലിയ ഷോക്ക് തന്നായിപ്പോയി...
ആ കുഴപ്പമില്ല അനിയത്തിയെങ്കിൽ അനിയത്തി... "
"അല്ലേലും അമ്മമാര് കണ്ടുപിടിക്കുന്ന കുട്ട്യോക്ക് ഇത്തിരി മൊഞ്ച് കൂടുതലാ "
എന്റെ കാശ് കൊറേ നശിപ്പിച്ചിട്ടുള്ളതാ അതവക്കടെ അപ്പന്റെ കയ്യിൽ നിന്ന് വാങ്ങിയില്ലേ ഞാനെന്തൂട്ട് ആണ ല്ലേ..
കണ്ണിലെ കണ്ണീരും "അഴലിന്റെ ആഴങ്ങളും ഒരു കുഴിയെടുത്തങ്ങ് മൂടി...
ഹോം തിയേറ്റർ ഓൺ ചെയ്തു
"ഡിയോ ഡിയോ ഡിസാക്ക ഡിസാക്ക.. "
വീട്‌ പൂരപ്പറമ്പാക്കി...
പെങ്ങളൂട്ടിയും തുള്ളാൻ കൂടിയപ്പോൾ ആകെ മൊത്തം കളറായി...
😍😍😍😍😍😍😍😍😍😍😍
അങ്ങനെ തേപ്പിസ്റ്റിന്റെ കല്യാണത്തിന് തലേന്ന് തന്നെ ഞാനവളുടെ വീട്ടിലെത്തി..
കയ്യിലൊരു ഗിഫ്റ്റ് കരുതിയെങ്കിലും തേപ്പ് പെട്ടി ആയിരുന്നില്ല.
Just ഒരു " മോതിരം "
മണവാട്ടിയാകാനുള്ള തിടുക്കത്തിൽ തോഴിമാരുടെ ഇടയിൽ സുന്ദരിയായി ഉടുത്തോരുങ്ങി നിക്കയാണ് പുള്ളി.
സമ്മാനവുമായി നേരം അവളുടെ അടുത്തേക്ക് നടന്നു...
ഹരിയേട്ടാ
വന്നേ ഉള്ളോ...
ആരോ കയ്യിൽ പിടിച്ചു പുറകോട്ടു വലിച്ചു..
തിരിഞ്ഞു നോക്കിയപ്പോഴാണ് ആ അഴകിയ രാവണത്തിയെ കണ്ടത്.
ഹ " പാറു " വോ...
"ഇങ്ങോട്ടെന്ന് വന്നേ മാഷേ"
അവളെന്നെ പിടിച്ചു വലിച്ചോണ്ട് ആളൊഴിഞ്ഞ ആ ഭാഗത്തേക്ക് കൊണ്ട് പോയ്‌ ...
വന്നപാടെ തിരിച്ചു പോകുന്നത് തേപ്പിസ്റ്റ് കണ്ടിരുന്നു...
കൂടെ അവളുടെ അനിയത്തി ആണെന്നറിഞ്ഞപ്പോ വല്ലാത്തോരാന്താളിപ്പ് ആ മുഖത്ത് വിടർന്നു.
ആളൊഴിഞ്ഞ ആ ഭാഗത്ത്‌ എന്റെ കയ്യിലെ സമ്മാനം പരിശോധിച്ച് കൊണ്ട് അവളെന്നോട് ചോദിച്ചു..
നല്ല വിഷമം ഉണ്ടല്ലേ....
ഹേയ് അങ്ങനെ ഒന്നുല്ല പാറു...
അവളെക്കാൾ നല്ലൊരു പെൺകുട്ടിയെ അമ്മ കണ്ടു പിടിച്ചു തന്നു..
പ്രേമിച്ചോളാനും പറഞ്ഞു...
ഹോ എന്താ ഭാഗ്യം നോക്കിക്കോണേ..
ഒരുത്തി തേച്ചപ്പോ തന്നെ അടുത്തതും ആയല്ലേ....
എന്നോട് പറയുവോ ആരാണെന്ന്...
ഇയാളെന്തിനാ അതൊക്കെ അറിയുന്നേ...?
പറയുന്നേ...
അതൊന്നും പറ്റില്ല...
പറഞ്ഞില്ലേ നാളത്തെ കല്യാണം നടക്കില്ല ഞാൻ ഇവിടെ മൊത്തം പാട്ടാക്കും നിങ്ങളുടെ പ്രേമം..
ദ ഞാൻ അമ്മേ വിളിക്കാൻ പോവാ...
അമ്മേ.......അമ്മേ...
അവളുറക്കെ വിളിക്കാൻ തുടങ്ങി...
പെട്ടെന്നവളെ ഞാൻ ഇടംകൈയ്യാൽ ചുറ്റിപ്പിടിച്ചു...
വലം കൈ അവളുടെ വായ്മേലെ മൂടി..
ഇടുപ്പിലാണ് പിടുത്തം വീണത് ആ ഹാഫ് സാരിക്കരിക്കും എനിക്കുമിടയിൽ ഒരു നൂൽ അകലം... മാത്രം...
ശ്യാസമെടുക്കുവാൻ തുടിക്കുന്ന ഹൃദയസ്പന്ദനം അവളെക്കാൾ നന്നായി എനിക്കറിയായിരുന്നു...
കൈ പതിയെ അയച്ചു...
"അതെ ഈ പൊട്ടിക്കാളിയെ സ്വന്തമാക്കിക്കൊള്ളാനാണ് അമ്മ പറഞ്ഞത്...
ഓഹോ .... എങ്കിലേ
ഇപ്പോ പിടിച്ചപോലെ ഒന്നുടെ പിടിക്കുവോ ...?
എന്തിന്...?
പിടിക്കുന്നെ...
ഓഹ് ഇത് സംഗതി വേറെയാ..."!! "
ഒന്ന് പിടിക്ക് മനുഷ്യ...
അവളെ എന്നിലേക്കടുപ്പിച്ചു.
ഹാഫ് സാരിക്ക് മുകളിലൂടെ അവളുടെ ലോലമായ ഇടുപ്പിലിന്റെ വിരലുകൾ പതിഞ്ഞു.....
"ഞാനും കൊറേ ആയി കാത്തിരിക്കുവാരുന്നു ഈ ചെക്കനെ.. "
അവൾ പറഞ്ഞു തുടങ്ങി...
ഓഹോ..
എനിക്ക് അന്നേ അറിയാം ചേട്ടാ അവള് നന്നായിട്ട് ചേട്ടനെ തേക്കുമെന്ന്..
പിന്നെ ഇപ്പൊ ഇത് പറഞ്ഞില്ലേ നിങ്ങളെ വേറാരെലും കൊത്തിയെടുത്തോണ്ട് പോകും.. .
എനിക്കത് സഹിക്കൂല......
ഇനി വിടലോ...
ഇച്ചിരി കഴിയട്ടെന്നെ...
ആരേലും കണ്ടാൽ ഇനി അത് മതി....
ഞാൻ പിറുപിറുത്തു
പിന്നെ ആ ഡൈമൻഡ് മോതിരം ഈ കയ്യിൽ തിളങ്ങിയാൽ മതി...
അവക്കുള്ള സമ്മാനം ഞാൻ വേറെ എടുത്തു വച്ചിട്ടുണ്ട്...
അവളെന്നേം വിളിച്ചു റൂമിലേക്ക് നടന്നു...
റൂമിനുള്ളിൽ ചെന്നതും പുള്ളി ഡോറിന്റെ കുറ്റി അങ്ങിട്ടു...!!
"പേടിക്കണ്ട ഇനിയാരും കാണില്ല.. "
"എന്ത് കാണാൻ... "
കണ്ടാലും കുഴപ്പമില്ല...
പെട്ടെന്ന് കെട്ടാലോ....
നീയിത് എന്ത് കാണിക്കുവാ..?
" ആ മോതിരം ഇട്ട് താന്നെ... "
കയ്യിലൊരു കുഞ്ഞു മുത്തം കൊടുത്തു മോതിരവിരലിലേക്ക് മോതിരം മെല്ലെ കയറ്റുമ്പോ എന്റെ കട്ടത്തടിയിലേക്ക് അവളുടെ നെറ്റിത്തടം കൊണ്ട് തഴുകി..
അത്രക്ക് അടുത്തിരുന്നു ആ ദിവസം...
എന്റെ നെഞ്ചിലേക്ക് അവളെ ചേർത്ത് പിടിച്ചു വാരിപ്പുണർന്നങ്ങനെ നിക്കുമ്പോ മനസ്സിൽ നിന്നെവിടോ ഒരുൾ വിളി
"ഈ അഹങ്കാരി പെണ്ണ് ഫസ്റ്റ് ദിവസം തന്നെ ആദ്യരാത്രി ആഘോഷിക്കുവോ... !!!

04/01/2025

Lord Vel Murugan Shashti

Lord Murugan, also known as Kartikeya or Vel Murugan, is the epitome of valor, wisdom, and devotion. Shashti, a day dedicated to Him, holds immense significance for devotees. This day commemorates His victory over the demon Soorapadman, symbolizing the triumph of good over evil. Devotees observe fasts, chant His divine names, and perform special poojas. Lord Murugan’s vel (spear) signifies the power to overcome ignorance and guide devotees toward spiritual awakening.

കാർത്തികേയൻ അല്ലെങ്കിൽ വേൽ മുരുകൻ എന്നും അറിയപ്പെടുന്ന മുരുകൻ പരാക്രമത്തിൻ്റെയും ജ്ഞാനത്തിൻ്റെയും ഭക്തിയുടെയും പ്രതിരൂപമാണ്. അവനുവേണ്ടി സമർപ്പിച്ചിരിക്കുന്ന ഷഷ്ടി ദിവസത്തിന് ഭക്തർക്ക് വലിയ പ്രാധാന്യമുണ്ട്. തിന്മയുടെ മേൽ നന്മയുടെ വിജയത്തിൻ്റെ പ്രതീകമായ ശൂരപദ്മൻ എന്ന രാക്ഷസനെതിരായ അദ്ദേഹത്തിൻ്റെ വിജയത്തെ ഈ ദിവസം അനുസ്മരിക്കുന്നു. ഭക്തർ വ്രതാനുഷ്ഠാനങ്ങൾ അനുഷ്ഠിക്കുകയും അവൻ്റെ ദിവ്യനാമങ്ങൾ ജപിക്കുകയും പ്രത്യേക പൂജകൾ നടത്തുകയും ചെയ്യുന്നു. മുരുകൻ്റെ വേൽ (കുന്തം) അജ്ഞതയെ മറികടക്കാനും ആത്മീയ ഉണർവിലേക്ക് ഭക്തരെ നയിക്കാനുമുള്ള ശക്തിയെ സൂചിപ്പിക്കുന്നു.

#രാഗനിലാവ്

Lord Murugan, Vel Murugan, Murugan Shashti, Shashti festival, Soorasamharam, Bhakthi, Devotional songs, Tamil devotion, Vel Murugan story, Lord Murugan pooja, Lord Murugan vel, Spiritual awakening, Devotional journey, Hindu gods, Bhakthi Malayalam, Malayalam devotion, Vel Murugan Malayalam, Vel Murugan Tamil, Shashti fasting, Murugan mantra, Devotional rituals, Murugan devotees, raaganilaavu, രാഗനിലാവ്, RNM, sbtrendz, bazznjazz, MalayalamLive

31/12/2024

🎉 Happy New Year 2025! 🎉

As we step into a brand new year, I want to take a moment to express my heartfelt gratitude to all of you for your continued support and love throughout 2024. Here's to a fresh start, new opportunities, and endless possibilities. May 2025 bring you joy, prosperity, and lots of moments to cherish! Let’s make this year the best one yet, filled with happiness, success, and beautiful memories. Cheers to new beginnings! 🥂✨



Happy New Year 2025, SBTrendZ, SBTrendZ Fashion Hub, SBTrendZ Health, SBTrendZ Online, SBTrendZ Naturals, Kerala Style, Malayalam, New Year New Beginnings, Fashion Goals, Fresh Start, Trendy Looks, Fashion Vibes, Natural Beauty, SBTrendZ Love, Healthy Living, 2025 Vibes, New Year Cheers, SBTrendZ Updates, Celebrate Life, Fashion In 2025, New Year Wishes, Trendy Fashion, Natural Living, Fresh Looks, SBTrendZ Collection, Fashion Inspiration, Kerala Fashion, Vibrant Life, Happy New Year, Mallu Style.

വില കൊടുക്കാതെ വാങ്ങാൻ കഴിയുന്നതിൽ വച്ചേറ്റവും വിലകൂടിയ വസ്തുവാണ് ഭാര്യ..!സ്വന്തം ഭാര്യയുടെ സൗന്ദര്യം കാണണമെങ്കിൽ അയൽക്ക...
31/12/2024

വില കൊടുക്കാതെ വാങ്ങാൻ കഴിയുന്നതിൽ വച്ചേറ്റവും വിലകൂടിയ വസ്തുവാണ് ഭാര്യ..!

സ്വന്തം ഭാര്യയുടെ സൗന്ദര്യം കാണണമെങ്കിൽ അയൽക്കാരന്റെ ജനാലയിലൂടെ നോക്കണമെന്ന്
ആരോ പറഞ്ഞിട്ടുണ്ട്.. സ്വന്തം കണ്ണു ശരിയാവാതെ ഏതു ജനാലയിലൂടെ നോക്കിയിട്ടും ഒരു കാര്യവുമില്ല.
ഒരുപാട്‌ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും, വാഴ്ത്തപ്പെട്ടിട്ടുണ്ടെങ്കിലും പല ഭർത്താക്കന്മാർക്കും ഭാര്യ എന്നത് വെറുമൊരു ഉപകരണം മാത്രമാണ്.
വില കൊടുക്കാതെ വാങ്ങാൻ കഴിയുന്നതിൽ വച്ചേറ്റവും വിലകൂടിയ വസ്തുവാണ് ഭാര്യ..!
കേവലം ”ഭാര്യ” എന്ന രണ്ടക്ഷരത്തിൽ ഒതുക്കി കളഞ്ഞ വർണ്ണിക്കാൻ കഴിയാത്ത വിസ്മയം.
നിശ്ചയം കഴിഞ്ഞാൽ അവളോട്‌ ദിവസവും മണിക്കൂറുകളോളം സംസാരിക്കുന്നു.. സമയം ഉണ്ടാക്കി കാണാൻ ശ്രമിക്കുന്നു. കിട്ടാവുന്നതിൽ വച്ചേറ്റവും മുന്തിയത് തന്നെ അവൾക്കു വാങ്ങി കൊടുക്കുന്നു..
വിവാഹത്തിന് മുമ്പ് നട്ടപ്പാതിരക്കു മാത്രം വീട്ടിൽ വന്നിരുന്നവർ വിവാഹം കഴിഞ്ഞാൽ രാത്രി കനക്കുമ്പോഴേക്കും വീടണയുന്നു.. ഓരോ കാരണങ്ങൾ പറഞ്ഞു വീട്ടിൽ തന്നെയിരിക്കാൻ ശ്രമിക്കുന്നു.
ഒഴിവു ദിവസങ്ങളിൽ ഭാര്യയെ കൂട്ടി പുറത്തു പോവുന്നു.. സുഹൃത്തുക്കളോടൊപ്പമുള്ള സെക്കൻഡ് ഷോ രാത്രി വൈകിയുള്ള ഗാനമേള തുടങ്ങിയവയെല്ലാം ഉപേക്ഷിക്കുന്നു.. നാലു ദിവസത്തിനു ഭാര്യ അവളുടെ വീട്ടിൽ പോയാലോ പിന്നെ ബെഡ്റൂമിലേക്കു കയറുമ്പോൾ ഒരു നിരാശയാണ്.. വീർപ്പുമുട്ടലാണ്..
നാലു ദിവസത്തിനു പോയവളെ രണ്ടു ദിവസം കഴിയുമ്പോഴേക്കും കൊണ്ടു വരുന്നു.
ഇനി ഒരഞ്ചാറു വർഷം കഴിഞ്ഞു രണ്ടു മൂന്നു കുട്ടികളൊക്കെ ആവുമ്പോഴേക്കും
ആ ഭർത്താവ് ഒരു പാട് മാറിയിരിക്കും.
കാലത്തു തുടങ്ങും.. "എന്റെ ഷർട്ട് അയൺ ചെയ്തിട്ടില്ലേ നീ.. ഇവിടെ ഉണ്ടായിരുന്ന എന്റെ പേഴ്‌സ് എവിടെ.. ഹോ...ബ്രേക്ക് ഫാസ്റ്റ് ഇതുവരെ റെഡി ആയില്ലേ.."
വിളമ്പി കൊടുത്താലോ..
ഓ ഇന്നും ഉണക്ക സാമ്പാറും ദോശയുമാണല്ലേ.. ഇങ്ങനെയൊക്കെ പറയുമെങ്കിലും വയറു നിറച്ചു കഴിച്ചു ഏമ്പക്കവും വിട്ടു ഒരു യാത്ര പോലും പറയാതെ അവനിറങ്ങും.
മിക്ക ഭർത്താക്കന്മാരും ഭാര്യയോട്
ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
”നിനക്കെന്തു പണിയാണ് ഇവിടെ ഉള്ളത്..?"
നാം ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ
നമ്മുടെ ഭാര്യമാരുടെ ജോലിയെ കുറിച്ച്.
ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥന് കൃത്യമായ ജോലി സമയമുണ്ട്.. പ്രമോഷനുണ്ട്.. വിരമിക്കൽ ഉണ്ട്.. ഒരു കൂലിപ്പണിക്കാരനും കൃത്യമായ ജോലി സമയമുണ്ട്.
എന്നാൽ ഒരു ഭാര്യയെ സംബന്ധിച്ചിടത്തോളം അവൾക്കു കൃത്യമായ ജോലി സമയമില്ല.. ശമ്പളവുമില്ല വിരമിക്കലുമില്ല.. എന്തൊക്കെ ചെയ്താലും എത്രയൊക്കെ ചെയ്താലും.. അതവളുടെ കടമയല്ലേ എന്നു പറഞ്ഞു നിസ്സംഗമായി ഒഴിയാൻ നമുക്ക് കഴിയും..
പുലർച്ചെ എണീറ്റ് മുറ്റമടിച്ചു, ബ്രേക്ഫാസ്റ്റ് ഉണ്ടാക്കി.. കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയച്ചു.. അലക്കാനുള്ളത് അലക്കി.. നിലം തുടച്ചു.. ഉച്ചക്കുള്ള ഭക്ഷണമുണ്ടാക്കി.. വൈകുന്നേരം കുട്ടികൾ വരുമ്പോഴേക്കും അവർക്കുള്ള ചായയുണ്ടാക്കി..
ജോലിഎല്ലാം കഴിഞ്ഞു ഒന്നു കിടക്കണമെങ്കിലും ഭർത്താവ് വരണം.., ഭർത്താവും വന്നു
അങ്ങേരുടെ "കടമ” യും തീർത്തു
കിടക്കുമ്പോഴേക്കും പാതിരാത്രി ആവും..
രാത്രി കുഞ്ഞു കരഞ്ഞാൽ അസഹിഷ്ണുതയോടെ ഭർത്താവ് തിരിഞ്ഞു മറിഞ്ഞു കിടക്കുമ്പോൾ ഉറക്കം നഷ്ട്ടപ്പെട്ടതിൽ പരിഭവിക്കാതെ അവളാ കുഞ്ഞിനെ ഉറക്കുന്നു..
വീണ്ടും നേരം പുലരും മുമ്പേ അവൾ അവളുടെ ജോലിയിൽ വ്യാപൃതയാവുന്നു.
അതേ ”എല്ലാം ഉണ്ടായിട്ടും സ്വന്തം വീട്ടിൽ
പ്രവാസി ആവാൻ വിധിക്കപ്പെട്ടവളാണ് ഭാര്യ.”
മുമ്പൊക്കെ ഭാര്യയുടെ ഫോണ് കാണുമ്പോൾ സന്തോഷത്തോടെ എടുത്തിരുന്നവൻ.. നാശം പിടിക്കാൻ എന്തു കോപ്പിനാ വിളിക്കുന്നതെന്നാവോ.. എന്നു പിറു പിറുത്തായിരിക്കും ഫോണ് എടുക്കുന്നത്..
ഉച്ചത്തിലുള്ള നിഷേധാത്മകമായ സംസാരം കെട്ടാലെ മനസ്സിലാക്കാം അയാൾ വിളിക്കുന്നത് ഭാര്യയോടാണെന്നു.
ഡാ ഇന്ന് ഒന്നു കൂടിയാലോ എന്നു
സുഹൃത്തിനോട് ചോദിക്കുമ്പോൾ..
"ഏ.. നിന്റെ ഭാര്യ പോയോ എന്നായിരിക്കും മറു ചോദ്യം..
മുമ്പൊക്കെ അവളില്ലാത്ത ദിവസങ്ങളിൽ സങ്കടമായിരുന്നെങ്കിൽ ഇന്ന് അവളില്ലാത്ത ദിവസങ്ങളിലായിരിക്കും അവൻ കൂടുതൽ സന്തോഷിക്കുന്നത്.
ഈ ലോകത്തു ഏറ്റവും കൂടുതൽ കള്ളം പറയുന്നത് വക്കീലന്മാരല്ല.. ഭർത്താക്കന്മാർ ആണ്.ഏറ്റവും കൂടുതൽ കള്ളം കേൾക്കാൻ വിധിക്കപ്പെട്ടവർ ജഡ്ജിമാരല്ല... ഭാര്യമാരാണ്.. ഒരു ഭർത്താവിന്റെ മുന്നിൽ ക്യാമറ വെക്കുകയാണെങ്കിൽ മികച്ച നടനുള്ള അവാർഡ് അവനു തന്നെയായിരിക്കും.
ഇനി നീതിയുടെ
കാര്യത്തിലും ഇരട്ടത്താപ്പാണ്...
നമ്മുടെ സോഷ്യൽ മീഡിയയിലെ പെൺ സൗഹൃദങ്ങളെ ഭാര്യയെ കൊണ്ടു അംഗീകരിപ്പിക്കുമ്പോൾ അവളുടെ ആൺസൗഹൃദങ്ങളെ സംശയത്തോടെ
നോക്കി കാണുന്നു..
ഭർത്താവ് മറ്റു കിളികളുടെ ചാറ്റ് ചെയ്യുകയും രഹസ്യ ബന്ധം സൂക്ഷിക്കുകയും ചെയ്യുന്നുവെങ്കിലും തന്റെ ഭാര്യക്ക് അങ്ങനെ വല്ല ബന്ധവുമുണ്ടെന്നറിഞ്ഞാൽ അവനിലെ പുരുഷൻ ഉണരുന്നു.
നിങ്ങൾ നിങ്ങളുടെ ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കാറുണ്ടോ ഇല്ലെങ്കിൽ ഒന്നു പ്രകടിപ്പിച്ചു നോക്കൂ.
ഓൺലൈനിലെ കിളികളോട് പറയുന്ന പഞ്ചാരയുടെ നാലിലൊന്നെങ്കിലും ഭാര്യയോട് പറഞ്ഞു നോക്കൂ.. മാറ്റം കാണും.!
ഒഴിവുള്ള ദിവസങ്ങളിൽ അടുക്കളയിൽ കയറി അവളെ ഒന്നു സഹായിച്ചു നോക്കിയിട്ടുണ്ടോ..
പുറം തിരിഞ്ഞു നിൽക്കുന്ന സമയത്തു അവളുടെ പിറകിലൂടെ ചെന്നു അവളെ കെട്ടിപ്പിടിച്ചു കഴുത്തിൽ ഒരുമ്മ കൊടുത്തു
കാതുകളിൽ ഐ ലവ് യൂ എന്നു പറഞ്ഞിട്ടുണ്ടോ..
വായിൽ വെക്കാൻ കൊള്ളാത്ത ഭക്ഷണമാണെങ്കിലും ഭക്ഷണം കഴിച്ചു
കഴിഞ്ഞു ഉഗ്രനായിട്ടുണ്ട്..
നല്ല കൈപ്പുണ്യമാണെന്നു പറഞ്ഞു നോക്കോയിട്ടുണ്ടോ..
വാതിൽ മറവിലിരുന്നു മുഷിഞ്ഞ
വസ്ത്രത്തലപ്പു കൊണ്ടവൾ
കണ്ണു തുടക്കുന്നത് കാണാം..
നിങ്ങൾ അവൾക്കു വാങ്ങിക്കൊടുക്കുന്ന സ്വർണത്തെക്കാൾ മൂല്യമുണ്ടാവും
ആ വാക്കുകൾക്ക്..!
അവളേതെങ്കിലും നല്ല വസ്ത്രം ധരിച്ചു വരുമ്പോൾ നീ ഇന്ന് സുന്ദരിയായിട്ടുണ്ടെന്നു പറഞ്ഞു നോക്കൂ..
കാലത്തു ജോലിക്കിറങ്ങുമ്പോൾ അവളോട്‌ യാത്ര പറഞ്ഞു നെറുകയിൽ ഒരുമ്മ കൊടുത്തു നോക്കൂ..
ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിനു മുമ്പ്
അവളെ വിളിച്ചു നീ കഴിച്ചോടി എന്നൊന്ന്
ചോദിച്ചു നോക്കൂ..
ഇടക്കു പുറത്തു പോയി ഒരുമിച്ചിരുന്നു
ഭക്ഷണം കഴിച്ചു നോക്കൂ..
വിശേഷ ദിവസങ്ങളിൽ അവളെയും കൂട്ടി ഏതെങ്കിലും പാർക്കിലോ വിനോദ സഞ്ചാര കേന്ദ്രങ്ങളിലോ പോയി നോക്കൂ…
ഇങ്ങനെയൊക്കെ ചെയ്യുന്ന ആളാണ് താങ്കൾ എങ്കിൽ താങ്കളുടെ ഭാര്യ പറയും
”ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ
പെണ്ണ് താനാണെന്ന്”
”ഭാര്യ ഒരു ഭാരമല്ല..”
"സ്നേഹം അതു മനസ്സിൽ കുഴിച്ചു മൂടാനുള്ളതല്ല പ്രകടിപ്പിക്കാനുള്ളതാണ്..’'
ഇനി ഭാര്യ ഫോൺ ചെയ്യുമ്പോൾ സന്തോഷത്തോടെ സംസാരിച്ചു നോക്കൂ... അവളെ നിങ്ങളെന്നും വിളിക്കുന്ന പേരൊഴിവാക്കി ചക്കരെ... മുത്തെ.. എന്നൊക്കെ ഒന്നു വിളിച്ചു നോക്കൂ..
ചില വാക്കുകൾക്ക് വല്ലാത്തൊരു ശക്തിയുണ്ട്... ഹൃദയം കീഴടക്കാൻ കഴിയുന്ന മാന്ത്രിക ശക്തി...!!
ഭാര്യയെ കീഴ്പ്പെടുത്തേണ്ടത് സ്നേഹം കൊണ്ടാണ്.. അവളെ ഒരു ശല്യമായി
കാണാതെ ആത്മ സഖിയായി
കണ്ടു നോക്കൂ...!
തീർച്ചയായും അവളൊരു സ്നേഹത്തിന്റെ പൂക്കാലം തിരികെ തരും...!🌹

✍️🙏Raju Malikkadavu ❤️

#രാഗനിലാവ്

mallu story, mallu, mallu life, kerala stories, kerala movies, kerala life, mallu stories, mallu diaries, mallu heart, mallu love, kerala vibes, kerala culture, kerala beauty, mallu quotes, mallu vision, mallu lifestyle, malayalamlive, malayalam, sbtrendz, sbtrendzhealth, sbtrendzonline, bazznjazz, raaganilavu, raaganilavu songs, mallugram, mallu community, mallu family, mallu friends, mallu love, kerala diaries

വിവാഹത്തിന് ശേഷം എനിക്ക് ഭർത്താവ് എന്ന മനുഷ്യനോട് മാനസികമായി ഒരു അടുപ്പം രൂപപ്പെടാൻ മാസങ്ങൾ എടുത്തു.. വീട്ടുകാർ നിശ്ചയിച...
31/12/2024

വിവാഹത്തിന് ശേഷം എനിക്ക് ഭർത്താവ് എന്ന മനുഷ്യനോട് മാനസികമായി ഒരു അടുപ്പം രൂപപ്പെടാൻ മാസങ്ങൾ എടുത്തു.. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം ആയിരുന്നു...
പരസ്പരം മനസ്സിലാക്കി പ്രണയിച്ച്
വന്നപ്പോഴേക്ക് ഞാൻ ഗർഭിണിയായി..
അത്ര നാൾ ലൈംഗിക ബന്ധം എന്ന് കേൾക്കുമ്പോൾ എനിക്ക് തല പെരുക്കുമായിരുന്നു..
കടുത്ത വേദന തന്നെയായിരുന്നു.
പെനിട്രേറ്റ് ചെയ്യുന്നു...എന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ എനിക്ക് ഭയമാകും.. അതിനൊപ്പം ഭർത്താവിന്റെ
ആസക്തിയോടെ ഉള്ള ധൃതിയും..
പ്രസവകാലത്തും ഇതേ രീതി തുടർന്നിരുന്നു.. ഈ പ്രക്രിയയാണോ ആളുകൾ പുകഴ്ത്തുന്ന ലൈംഗിക സുഖം.?! എന്ന് ഞാൻ സത്യമായും അമ്പരന്നിരുന്നു..
ഗർഭകാലത്താണ് ഞാനും ഭർത്താവും തമ്മിൽ മാനസികമായി ഒരു ഇഴയടുപ്പം രൂപപ്പെട്ടത്.
ആ സമയത്തു ഞങ്ങൾ തമ്മിൽ
കടുത്ത പ്രണയത്തിൽ ആയിക്കഴിഞ്ഞിരുന്നു..
അതിസുന്ദരമായ ദിനങ്ങൾ ആയിരുന്നു അത്.. എന്നാൽ കുഞ്ഞ് ജനിച്ചതോടെ കാര്യങ്ങൾ മാറി മറിഞ്ഞു..
ഒൻപതാം മാസം മുതൽ എന്റെ കഴുത്തിന് ചുറ്റും കൺതടങ്ങളിലും മറ്റും കറുത്ത അടയാളങ്ങൾ വരാൻ തുടങ്ങിയിരുന്നു.. ശരീരം അമിതമായി തടിച്ചു...
കുഞ്ഞ് പിറന്ന് ആദ്യത്തെ ഏതാനും
ആഴ്ചകൾ ഞാൻ അകാരണമായി
വിതുമ്പി കരയുകയായിരുന്നു..
ഭർത്താവ് ആഴ്ചയിൽ ഒരിക്കൽ മാത്രമേ
എന്റെ വീട്ടിൽ വന്നിരുന്നുള്ളൂ..
അദ്ദേഹം എപ്പോഴും കൂടെ വേണം
എന്ന് തോന്നുന്നത് ഒരു അതിമോഹം
ആണെന്ന് സ്വയം പറഞ്ഞ്
പഠിപ്പിക്കാൻ ശ്രമിച്ചു..
പക്ഷെ അദ്ദേഹം വന്നാലും ഞാൻ
കിടക്കുന്ന മുറിയിലേക്ക് വരുന്നത്
വളരെ കുറഞ്ഞ സമയം മാത്രം..!
കുഞ്ഞിനെ കാണാൻ തിരക്ക് പിടിച്ച്
കുഞ്ഞിന്റെ പേര് വിളിച്ചുകൊണ്ടാണ്
വരവ് തന്നെ..
രാത്രിയായാൽ 'കുഞ്ഞ് കരഞ്ഞാൽ അവന്റെ ഉറക്കം പോകും' എന്ന് പറഞ്ഞ് എന്റെ അമ്മ അദ്ദേഹത്തിന് മറ്റൊരു മുറിയിൽ കിടക്കാൻ സംവിധാനം ചെയ്തു..
കുഞ്ഞിനെ കുറിച്ചല്ലാതെ എന്നോടുള്ള
സംസാരം കുറയുന്നതായി എനിക്കു തോന്നി.. കുഞ്ഞിന്റെ സുഖവിവരം മാത്രം തിരക്കിക്കൊണ്ടിരുന്നു..
എന്റെ നിർത്താതെയുള്ള പരിഭവം പറച്ചിലും വഴക്കും കേട്ട് സഹികെട്ട് അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്ന അടുപ്പവും നഷ്ടപ്പെടുന്നതായി തോന്നി..
തൊണ്ണൂറ് കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്തിയതോടെയാണ് എന്റെ മനസ്സും പരിതഃസ്ഥിതിയും പഴയപോലെ
ആകാൻ തുടങ്ങിയത്.
എന്നാൽ പ്രശ്നങ്ങൾ അവിടം
കൊണ്ടും കഴിഞ്ഞില്ല..!
സ്വാഭാവിക പ്രസവം ആയിരുന്നു..
പ്രസവ ശേഷം എനിക്ക് തീക്ഷ്ണമായ
ലൈംഗിക തൃഷ്ണ രൂപപ്പെട്ട് വന്നു..
അത്ര സുഖകരമായ ഒരു അനുഭൂതിയായി ലൈംഗികത മാറി.. അപൂർവമായി രതിമൂർച്ഛയും സംഭവിച്ചു തുടങ്ങി..!
പക്ഷെ ഭർത്താവിന് പഴയ പോലെ
എന്റെ ശരീരത്തോട് ആകർഷണമില്ല
എന്ന് ഞാൻ മനസ്സിലാക്കി തുടങ്ങിയത്
വളരെ വൈകിയാണ്..
കാരണം അദ്ദേഹം ആസ്വദിച്ചിരുന്ന
ഒതുങ്ങിയ അരക്കെട്ടും ഉയർന്ന
മാറിടങ്ങളും ഇടതൂർന്ന മുടിയും
ഒന്നും ഇന്നില്ല..
അമിതവണ്ണമുള്ള ഒരു മാംസപിണ്ഡം.! ഉറക്കമില്ലാതെ കറുത്ത കൺതടങ്ങൾ..
ദേഹം ആസകലം ഗർഭകാലത്തേ പാട്..
മനസ്സ് കൈവിട്ട് പോയ നാളുകളാണ് അത്.. അടുത്തടുത്ത ദിവസങ്ങളിൽ
ഞാൻ ആവർത്തിച്ച് ലൈംഗികത ആവശ്യപ്പെടുമ്പോൾ അദ്ദേഹത്തിന് എന്നോട് കാമമല്ല വെറുപ്പാണ് തോന്നി തുടങ്ങിയത്..
ലൈംഗികത മോഹിക്കുന്ന സ്ത്രീകൾ സ്വഭാവദൂഷ്യം ഉള്ളവരും അതേ സ്വഭാവമുള്ള ആണുങ്ങൾ പുരുഷത്വത്തിന്റെ നിറകുടങ്ങളും ആണല്ലോ..!
പിന്നെ യാന്ത്രികമായി ജീവിതം..
വല്ലപ്പോഴും വഴിപാട് പോലെ കാമം തീർക്കും. എനിക്കും തൃപ്തിയില്ല..! അദ്ദേഹത്തിനും ഇല്ല..!
പിന്നെ കുടുംബം ആണല്ലോ വലുത്..
കുഞ്ഞിന്റെ ജീവിതം ആണല്ലോ വിലപ്പെട്ടത്.. ഞാൻ ഇനിയും പ്രസവിക്കും..
ഇനി പഴയ എന്നിലേക്ക്
ഒരു തിരിച്ച് പോക്ക് സാധ്യമേ അല്ല.."
പറഞ്ഞു നിർത്തുമ്പോൾ
ഒരു നെടുവീർപ്പോടെ എല്ലാം കേൾക്കാൻ
മാത്രേ മറ്റേതൊരു സ്ത്രീക്കും കഴിയൂ..!!
ജീവിതത്തിന്റെ നേർക്കാഴ്ച..!
കേരളത്തിലെ പല വീട്ടമ്മമാരുടെയും വിവാഹാനന്തര ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ്..!
ആഗ്രഹിക്കാത്തപ്പോൾ വിവാഹം..!
ഭയക്കുമ്പോൾ ലൈംഗികത..!
കാത്തിരിക്കുമ്പോൾ അവഗണന..!
പിന്നീട് മോഹിക്കുമ്പോൾ വെറുപ്പ്..!
വിവാഹത്തിന് ശേഷം കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തങ്ങളുടേത്
മാത്രമായി കുറച്ച് കാലം ആസ്വദിച്ചിട്ടുള്ള ദമ്പതിമാർ സാക്ഷ്യപ്പെടുത്തുന്ന
ഒരു വസ്തുതയുണ്ട്..ദാമ്പത്യം പ്രസവാനന്തരം പഴയ പടിയല്ല..??
തങ്ങളുടെ സ്വകാര്യതയിലേക്ക് പുതിയൊരാൾ കടന്നുവരുമ്പോൾ ദാമ്പത്യത്തിൽ തീർച്ചയായും ചില താളപ്പിഴകൾ സംഭവിക്കും..
"ഗർഭധാരണം.. പ്രസവം തുടങ്ങിയവ
വെറും ശാരീരിക പ്രക്രിയകൾ മാത്രമല്ല.. കാലാകാലങ്ങളായി ഇതിന്റെ ശാരീരിക
വശങ്ങൾ മാത്രമാണ് നമ്മുടെ സമൂഹം
ചർച്ച ചെയ്യുന്നത്..
എന്നാൽ മാനസികമായി വളരെയധികം ബുദ്ധിമുട്ടുകൾ നിറഞ്ഞ കാലഘട്ടമാണ് സ്ത്രീകൾക്ക് ഗർഭകാലവും
പ്രസവാനന്തര ദിനങ്ങളും..
സ്ത്രീയുടെ ശരീരത്തിൽ കുരുക്കുന്നത്
സ്വന്തം ജീവന്റെ അംശമാണ് എന്ന് അവളുടെ പങ്കാളി മനസ്സിലാക്കി കൂടെ നിൽക്കേണ്ട സമയമാണ് അത്..
അത്ര നാൾ പ്രണയം കൊണ്ട് തന്നെ
മൂടിയ പങ്കാളി പെട്ടെന്ന് ഒരു ദിവസം
മുതൽ കുഞ്ഞിനെ മാത്രം ലാളിക്കുന്നത് കാണുമ്പോൾ ഒരു സ്ത്രീക്ക് സ്വാഭാവികമായും വിഷമമായേക്കാം..
അതിസൂക്ഷ്മമായി കൈകാര്യം
ചെയ്യേണ്ട ഒന്നാണ് പ്രസവം കഴിഞ്ഞ
ഒരു സ്ത്രീയുടെ മനസ്സ്..
അവളുടെ ശരീരത്തിനും മനസ്സിനും സംഭവിച്ച മാറ്റങ്ങൾ മനസ്സിലാക്കി അവളോടൊപ്പം നിൽക്കൽ ആണ് ഒരു പങ്കാളിക്ക് അക്കാലത്തു അവൾക്കായി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം..
കുറഞ്ഞ പക്ഷം അവളുടെ വാക്കുകൾ കേൾക്കാനുള്ള ക്ഷമയും സമയവും എങ്കിലും പങ്കാളി കണ്ടെത്തേണ്ടതുണ്ട്.. ഇല്ലെങ്കിൽ തുടർന്നുള്ള ജീവിതം തന്നെ ഇരുട്ടിൽ ആയേക്കും..
ആശ്ചര്യം എന്ന് പറയട്ടെ..
പെറ്റ് കിടക്കുന്ന പെണ്ണിന്റെ മുറിയിലേക്ക്
പോലും അവളുടെ പുരുഷൻ ആവശ്യമില്ലാതെ പ്രവേശിക്കരുത് എന്ന് ചിലരെങ്കിലും നിഷ്‌കർഷിക്കുന്ന നാടാണ് നമ്മുടേത്."
പ്രസവാനന്തര ലൈംഗികത.!
പ്രസവശേഷം എത്ര നാൾക്കുള്ളിൽ
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്ന ചോദ്യം നിരവധി പേർ നിരവധി തവണ ഗൂഗിളിൽ തന്നെ അന്വേഷിച്ചിട്ടുണ്ട്.
അതിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ: മാനസികമായി സ്ത്രീ തയ്യാറെടുത്ത് കഴിയുമ്പോൾ..
ചിലർക്ക് പ്രസവം മൂലമുണ്ടായ വേദന വല്ലാത്ത ട്രോമയാണ് സമ്മാനിക്കുക..
മറ്റ് ചിലർക്ക് ആകട്ടെ..
ലാളിക്കപ്പെടാനുള്ള
അതിയായ മോഹവും..!
ഇതെല്ലാം മനസ്സിലാക്കി അവളുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കേണ്ടത് ഈ സമയത്ത് പങ്കാളിയുടെ ഉത്തരവാദിത്വം തന്നെയാണ്..
പ്രസവശേഷം ചില സ്ത്രീകൾക്ക്
ലൈംഗികത ബന്ധം മടുത്ത് പോകാം.
ചിലർക്ക് അതിയായ തൃഷ്ണയും തോന്നാം..
ഇത് എന്ത് തന്നെയായാലും അമിതമായാൽ ഒരു കൗൺസിലിംഗ് വിദഗ്ധന്റെ സഹായം തേടി പിന്തുണ നൽകേണ്ടവരാണ് പങ്കാളികൾ.
എന്നിരുന്നാലും പ്രസവാനന്തരം
പത്ത് മുതൽ പന്ത്രണ്ട് ആഴ്ചകൾ വരെയെങ്കിലും വിശ്രമിക്കാം എന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു..
കുഞ്ഞിന്റെ സമയം കുഞ്ഞിന്..
പ്രസവാനന്തരം കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ് സാധാരണ സ്ത്രീകളുടെ ജീവിതം..!
എന്നാൽ അതിൽ നിന്നും കുറച്ച് സമയമെങ്കിലും മാറി അവൾക്ക് അവളുടേതായ കാര്യങ്ങൾക്ക് ചെലവഴിക്കാൻ ഉള്ള സാഹചര്യം ഒരുക്കേണ്ടത് കുടുംബം തന്നെയാണ്.
കുഞ്ഞിനോടുള്ള അമിത വാത്സല്യത്തിൽ അമ്മയുടെ സുഖവിവരങ്ങൾ തിരക്കാൻ തന്നെ മറക്കുന്ന ബന്ധുക്കൾ ഉള്ള
നാടാണ് നമ്മുടേത്..
പങ്കാളിയും അങ്ങനെയായാലോ.?
അതുകൊണ്ട് കുഞ്ഞിന്റെ സമയം കുഞ്ഞിന് ഭാര്യക്കുള്ള സമയം ഭാര്യക്ക്..!
ചുരുക്കി പറഞ്ഞാൽ ഗർഭധാരണവും പ്രസവവും ദമ്പതികളുടെ ദാമ്പത്യ ജീവിതത്തിൽ വലിയ അഴിച്ചുപണികൾ തന്നെയാണ് നടത്തുന്നത്..!
അത് തരണം ചെയ്യാനും
പിന്നീട് വന്നുചേരുന്ന പുതിയ ജീവിതരീതിയിൽ നൂറ് ശതമാനം ആത്മാർത്ഥത ഉറപ്പ് വരുത്താനും ദമ്പതിമാർ തന്നെ മുൻകൈ എടുക്കേണ്ടതുണ്ട്..
പ്രസവാനന്തരം സ്ത്രീക്ക് രൂപപ്പെടുന്ന അപകർഷതാ ബോധത്തെ മറികടക്കാൻ പങ്കാളിയുടെ സ്നേഹ സാമീപ്യങ്ങൾ തന്നെ ആവശ്യമാണ്..
പിന്നീട് ഉണ്ടാകുന്ന വലിയ മാനസിക, ശാരീരിക പ്രതിസന്ധികളെ ദമ്പതിമാർ ഒരേ മനസ്സോടെ സ്നേഹം കൊണ്ട് മറികടക്കുകയും ചെയ്യേണ്ടതുണ്ട്..
ഇക്കാര്യങ്ങൾ മനസിലാക്കി പെരുമാറാൻ ഭർത്താക്കന്മാരും കുടുംബാംഗങ്ങളും തയ്യാറാകുന്ന പക്ഷം സ്ത്രീകളുടെ പ്രസവാനന്തര ജീവിതം മനോഹരമാകും..❤

അമൽ വിശ്വൻ

#രാഗനിലാവ്

mallu story, mallu, mallu life, kerala stories, kerala movies, kerala life, mallu stories, mallu diaries, mallu heart, mallu love, kerala vibes, kerala culture, kerala beauty, mallu quotes, mallu vision, mallu lifestyle, malayalamlive, malayalam, sbtrendz, sbtrendzhealth, sbtrendzonline, bazznjazz, raaganilavu, raaganilavu songs, mallugram, mallu community, mallu family, mallu friends, mallu love, kerala diaries

""ഇരുപത്തിരണ്ട്  പേരുടെ ജീവനെടുത്ത അഞ്ചുരുളി    ഇടുക്കി ജില്ലയിലെ ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് അഞ്ചുരുളി. കട്ടപ്പന- ഏലപ്പ...
30/12/2024

""ഇരുപത്തിരണ്ട് പേരുടെ ജീവനെടുത്ത അഞ്ചുരുളി ഇടുക്കി ജില്ലയിലെ ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് അഞ്ചുരുളി.

കട്ടപ്പന- ഏലപ്പാറ റൂട്ടിൽ കക്കാട്ടുകടയിൽ നിന്ന് നാലു കിലോമീറ്റർ സഞ്ചരിച്ചാൽ ഇടുക്കി ജലാശയത്തിന്‍റെ ഭാഗമായ അഞ്ചുരുളിയിലെത്താം.

സിനിമകളിലും സഞ്ചാരികളുടെ മനസിലും ഒരു പോലെ ഹിറ്റാണ് ഇടുക്കി അഞ്ചുരുളി ടണലും വെള്ളച്ചാട്ടവും. കിലോമീറ്ററുകൾ നീണ്ട കൽത്തുരങ്കത്തിൽ നിന്ന് ജലാശയത്തിന്‍റെ മുകളിൽ മിഴി തുറന്ന് നിൽക്കുന്ന ടണൽ മുഖം ഒന്നു കണ്ടാൽ പിന്നെ ആരും മറക്കില്ല. ഒപ്പം മഴക്കാലത്തെ വെള്ളച്ചാട്ടവും സഞ്ചാരികള്‍ക്ക് പ്രിയങ്കരമാണ്.

ഇടുക്കി ഡാമിന്റെ ആരംഭം ഇവിടെ നിന്നാണ്. ഇരട്ടയാർ ഡാമിൽ നിന്നും ഇവിടേയ്ക്ക് വെള്ളം ഒഴുക്കുന്ന ടണലാണ് ഇവിടുത്തെ പ്രത്യേകത. ഇതിലൂടെ ഇടുക്കി ഡാമിലേക്ക് വെള്ളം പതിക്കുന്നു
അഞ്ചുരുളി ഫെസ്റ്റ് ഇവിടെ അറിയപ്പെടുന്ന ഒരു ആഘോഷമാണ്.

1974 മാർച്ച് 10ന് നിർമ്മാണം ആരംഭിച്ച അഞ്ചുരുളി ടണൽ 1980 ജനുവരി 30ന് ഉദ്ഘാടനം ചെയ്തു. 5.5 കിലോമീറ്റർ നീളവും 24 അടി വ്യാസവുമുള്ള ടണൽ ഇരട്ടയാർ മുതൽ അഞ്ചുരുളി വരെ ഒറ്റ പാറയിൽ കോലഞ്ചേരിക്കാരൻ കോൺട്രാക്ടർ പൈലി പിള്ളയുടെ നേതൃത്വത്തിലാണ് നിർമിച്ചത്.

രണ്ടിടങ്ങളിൽ നിന്നും ഒരേ സമയം നിർമ്മാണം ആരംഭിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു.
കല്യാണത്തണ്ട് മലനിരകളിലെ ഏറ്റവും ഉയരം കൂടിയ മലയിലാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്.

നിർമ്മാണ കാലയളവിൽ 22 പേർ അപകടങ്ങളിൽ മരിച്ചു.

കല്യാണത്തണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് തുരങ്കം. ഇരട്ടയാറിൽ അണക്കെട്ട് നിർമിച്ച് അവിടെ നിന്നുള്ള വെള്ളം തുരങ്കത്തിലൂടെ അഞ്ചുരുളിയിലെ ഇടുക്കി ജലാശയത്തിലേയ്ക്ക് എത്തിക്കുന്നതാണ് പദ്ധതി.

ഈ ജലാശയത്തിൽ അഞ്ച് മലകൾ നിരയായി ഉരുളി കമിഴ്ത്തിയതുപോലെ ഇരിക്കുന്നതിനാൽ ആദിവാസികളാണ് അഞ്ചുരുളി എന്ന പേരിട്ടത്.

നിർമാണത്തിലെ അത്ഭുതവും കാഴ്ചയിലെ അതിശയവുമാണ് അഞ്ചുരുളി ടണൽ മുഖത്തേക്ക് ആരെയും ആകർഷിക്കുന്നത്

ഇടുക്കി അണക്കെട്ടിൽ വെള്ളം പൂർണമായി നിറയുമ്പോൾ ടണൽ മുഖത്തുവരെ വെള്ളം കയറും. അപ്പോൾ 1000 അടിക്കു മുകളിൽ വെള്ളമുണ്ടാകും.

വെള്ളം കുറവുള്ളപ്പോൾ ഈ ടണലിനുള്ളിലൂടെ മറുവശത്ത് എത്തിയവർ അനവധിയുണ്ട്

പക്ഷേ ഉള്ളിൽ പതിയിരിക്കുന്നത് വലിയ അപകടങ്ങളാണ്. ഇരട്ടയാർ ഡാമിൽ നിന്നുള്ള വെള്ളം കിലോമീറ്ററുകൾ പതഞ്ഞൊഴുകി ടണൽ മുഖത്ത് നിന്നും ജലാശത്തിലേയ്ക്ക് പതിക്കുന്ന മനോഹര ദൃശ്യം സഞ്ചാരികളുടെ കൺ കുളിർപ്പിക്കുന്നതാണ്.

ഇയോബിന്‍റെ പുസ്തകം എന്ന സിനിമ കണ്ടവര്‍ അതിൻ്റെ ക്ളൈമാക്സ് രംഗങ്ങൾ ഒന്നോർത്തു നോക്കൂ. അത് ചിത്രീകരിച്ചിരിക്കുന്നത് ഈ ടണലിലാണ്. കൂടാതെ മറ്റു ചില സിനിമകളിലും ലൊക്കേഷനായിട്ടുണ്ട് അഞ്ചുരുളി തുരങ്കം.
മഴക്കാലത്ത് ഒഴുക്ക് ശക്തമാകുന്നതോടെ 50 അടിയിലേറെ ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടം കൂടുതൽ ആകർഷകമാകും.

അങ്ങ് അമേരിക്കയിലെ ഒരു വീട്ടിൽ...സായിപ്പ് : എടീ എനിക്ക് ഈ ബന്ധം മടുത്തു. നിന്റെ കൂടെ താമസിക്കാൻ തീരെ താല്പര്യം തോന്നുന്ന...
30/12/2024

അങ്ങ് അമേരിക്കയിലെ ഒരു വീട്ടിൽ...
സായിപ്പ് : എടീ എനിക്ക് ഈ ബന്ധം മടുത്തു. നിന്റെ കൂടെ താമസിക്കാൻ തീരെ താല്പര്യം തോന്നുന്നില്ല. നിന്റെ സ്വഭാവം എനിക്ക് ഇപ്പോൾ ഒട്ടും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഞാൻ വേറൊരാളുമായി അഫയർ തുടങ്ങിയിട്ടുണ്ട്. നമുക്കു സമാധാനമായി പിരിയാം.
നല്ല സുഹൃത്തുക്കളായി തുടരാം.

മദാമ്മ : എന്റെ പൊന്നു ചേട്ടാ ഞാനതങ്ങോട്ടു പറയാൻ വരുവായിരുന്നു... എനിക്കും താല്പര്യമില്ല.
മാനസികമായി പൊരുത്തപ്പെടാൻ പറ്റുന്നില്ല .അഡ്ജസ്റ്റ് ചെയ്തു മടുത്തു. ഈയിടെ ചെറിയൊരു സെറ്റപ്പ് തുടങ്ങിയിട്ടുണ്ട്. കൊച്ചിനെ ഒന്നുകിൽ ഞാനെടുത്തോളാം. അല്ലേൽ ചേട്ടനെടുത്തോ...

സായിപ്പ് : ok ടീ ഞാൻ നോക്കികൊള്ളം.. അപ്പൊ ശരി ടീ .. അടുത്ത എന്റെ ബർത്ത് ഡേയ്ക്കു പുതിയ കെട്ടിയോനേം കൂട്ടി വരണം കേട്ടോ.. ഞാനെന്റെ പുതിയ മോളൂസിനേം കൂട്ടി വരാം... ബൈ ടീ
മദാമ്മ :ബൈ ചേട്ടാ

ഇത് ആ സമൂഹവും കുടുംബക്കാരും ഒക്കെ ഉൾകൊള്ളുന്നു. അതവരുടെ സ്വാതന്ത്ര്യം, ഇഷ്ടം എന്ന നിലയിൽ എഴുതി തള്ളുന്നു. അവരെ അംഗീകരിക്കുന്നു.

ഗുണം: എല്ലാവർക്കും എല്ലാം കിട്ടുന്നു ആർക്കും ഒന്നും നഷ്ടപെടുന്നുമില്ല...

ഇനി കേരളത്തിലെ മഹത്തായ forced കൾച്ചറിൽ... ഭാര്യയുടെ അവിഹിതം പിടിച്ച ഭർത്താവ് ഭാര്യയെ തല്ലുന്നു... ഭർത്താവിന്റെ അവിഹിതം പിടിച്ചാൽ ഭാര്യ പിണങ്ങി പോകുന്നു...
താല്പര്യമില്ലാത്ത ബന്ധം വീട്ടുകാർ തലയിൽ കെട്ടി വെക്കുന്നു, സ്ത്രീധനം വാങ്ങുന്നു കൊടുക്കുന്നു,
ഒരിക്കലും ഒന്നിച്ചു പോകാത്ത ആളുകളെ ജാതിമതവും പണവും മാത്രം നോക്കി ചേർത്തു വെക്കാൻ ശ്രമിക്കുന്നു. ഭർത്താവ് ഭാര്യയെ വെട്ടി കൊല്ലുന്നു, പാമ്പിനെ കൊണ്ട് കൊത്തിക്കുന്നു, ഭാര്യ ഭർത്താവിന് വിഷം കൊടുക്കുന്നു,, കൊച്ചിനെ കടലിൽ എറിയുന്നു, അമ്മായി അമ്മക്ക്, അമ്മായി അപ്പന് സയനൈഡ് കൊടുക്കുന്നു, കൊലപാതകം etc....

ഇനി ഇതൊന്നും നടന്നില്ലെങ്കിൽ പോലിസ്, കേസ്, കോടതി, കുട്ടിക്ക് വേണ്ടി അടിപിടി, സ്ത്രീധന പീഡനം, വൈവാഹിക ബലാത്സംഗം നടത്തുന്നു, സ്വത്തിന് വേണ്ടി കലഹം, നീറി നീറിയുള്ള ജീവിതം, പരസ്പരം തെറിവിളി.

ഇനി ഭാര്യയും ഭർത്താവും മാന്യമായി പിരിയാൻ ശ്രമിച്ചാൽ വീട്ടുകാരും നാട്ടുകാരും സമ്മതിക്കില്ല. വീട്ടുകാർക്ക് നാണക്കേട്, സമുദായക്കാർക്ക് ചൊറിച്ചിൽ, പുരോഹിതന്റെ ഉപദേശം, നാട്ടുകാർക്ക്‌ അവരങ്ങനെ വേറെ കെട്ടി സുഖിക്കണ്ട എന്ന ലൈൻ.
ഒടുക്കത്തെ പരദൂഷണം, സദാചാര പോലീസിംഗ്, ഒരക്ഷരം മിണ്ടാതെ അഡ്ജസ്റ്റ് ചെയ്യാൻ ഉപദേശം...

ദോഷം: ആർക്കും ആരെയും കിട്ടുന്നുമില്ല എല്ലാവർക്കും എല്ലാവരെയും നഷ്ടപ്പെടുകയും ചെയ്യുന്നു...
സ്നേഹം, സമാധാനം, സ്വാതന്ത്ര്യം, സന്തോഷം എവിടെയും ഇല്ല..
സ്വന്തമാക്കാനുള്ള, പിടിച്ചെടുക്കാനുള്ള, അടക്കി ഭരിക്കാനുള്ള സ്വാർത്ഥത മാത്രം.

കടപ്പാട്

#രാഗനിലാവ്

https://youtu.be/cfBwQoqc3sU?si=hy3WRe65JmyXLtK2     #രാഗനിലാവ്
30/12/2024

https://youtu.be/cfBwQoqc3sU?si=hy3WRe65JmyXLtK2
#രാഗനിലാവ്

"ഞാൻ നിന്നെ പ്രേമിക്കുന്നു" എന്ന ഗാനം *ശരശയ്യ* എന്ന സിനിമയിലെ മനോഹരമായ ഒരു പ്രണയഗാനം ആകുന്നു. ജി ദേവരാജൻ രചിച്ച സ....

ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ വേനൽച്ചൂടുകൾക്ക് ആശ്വാസമായ ഗ്രീൻ പാരഡൈസ് മീശപ്പുലിമലയിലേക്ക് സ്വ...
30/12/2024

ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ വേനൽച്ചൂടുകൾക്ക് ആശ്വാസമായ ഗ്രീൻ പാരഡൈസ് മീശപ്പുലിമലയിലേക്ക് സ്വാഗതം. 2,640 മീറ്റർ ഉയരത്തിൽ (8,661 അടി), മീശപ്പുലിമല കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ്, ആനമുടിക്ക് പിന്നിൽ. മീശയുടെ രൂപത്തിലുള്ള ഈ പർവ്വതനിര പ്രകൃതിയുടെ സുന്ദര്യത്തിന്റെ അത്ഭുതമാണ്.

മൂന്നാറിൽ നിന്നും മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റ് കടന്ന്, മീശപ്പുലിമലയിലേക്കുള്ള ബേസ്‌ക്യാമ്പിൽ എത്താം. കേരള വനം വികസന കോർപ്പറേഷൻ മുഖാന്തിരം അനുമതിയോടെ മാത്രം ഇവിടെ ട്രക്കിംഗ് നടത്താവുന്നതാണ്. ബേസ്‌ക്യാമ്പിൽ ടാർപോൾ ടെന്റുകളും, 8000 അടി ഉയരത്തിലുള്ള റോഡോവാലിയിൽ താമസസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഈ മേഖലയിലെ പ്രത്യേകതകളിലൊന്നാണ് റോഡോഡെൻട്രോൺ പുഷ്പങ്ങൾ. കാട്ടുപൂവരശുകൾ നിറഞ്ഞ താഴ്ചകളാണ് റോഡോഡെൻട്രോൺ വാലിയെന്ന് അറിയപ്പെടുന്നത്. ഹൃദയതടാകം എന്നറിയപ്പെടുന്ന മനോഹരമായ തടാകവും ഇവിടെ കാണാൻ കഴിയും. മീശപ്പുലിമലക്ക് സൗന്ദര്യത്തിന്റെ ആകാശഗന്ധർവ്വമെന്ന് വിളിക്കാം!

Welcome to Meesapulimala, a serene green paradise in Munnar, Idukki district. At an elevation of 2,640 meters (8,661 feet), Meesapulimala is the second-highest peak in Kerala, following Anamudi. This mountain range resembles a majestic mustache, making it a unique and captivating destination for nature enthusiasts.

To reach Meesapulimala, take the route through Mattupetty and Aruvikkad Estate to the base camp. Trekking here is strictly regulated and can only be done with permission from the Kerala Forest Development Corporation. The base camp offers comfortable tent accommodations, and there are additional stay options at Rhodo Valley, located at an altitude of 8,000 feet.

One of the highlights of this region is the Rhododendron flowers, which bloom in abundance. The valley filled with these vibrant blooms is known as Rhododendron Valley. Additionally, the picturesque Heart Lake is another must-see attraction. Meesapulimala truly feels like a piece of heaven on earth!



Meesapulimala, Kerala travel, Munnar tourism, trekking in Kerala, second highest peak in Kerala, Rhododendron Valley, Kerala mountains, adventure trails, Heart Lake, Kerala hill stations, Kerala Forest Development Corporation, Munnar trekking, Kerala nature beauty, travel blog, Malayalam travel, Meesapulimala trekking, Kerala tourist spots, green valleys, Munnar adventure, Kerala holidays, mountain hiking, adventure tourism, Rhododendron flowers, nature exploration, Meesapulimala camping, trekking trails.

Address


Website

Alerts

Be the first to know and let us send you an email when BAZZ N JAZZ Infotainment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BAZZ N JAZZ Infotainment:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share