Job Vaccancy - idukki bulletin

  • Home
  • Job Vaccancy - idukki bulletin

Job Vaccancy - idukki bulletin Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Job Vaccancy - idukki bulletin, Media/News Company, .

കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ഒഴിവ്
05/10/2019

കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ഒഴിവ്

കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ടൂറിസ്റ്റ് ട്രേഡില്‍ നിലവിലുള്ള 5 ഒഴിവിലേക്കും എം.എം.വി, ടര്‍ണര്‍, കോപ്പ എന്നീ ട്രേഡുകളി....

ജോലി ഒഴിവ്നെടുങ്കണ്ടത്ത് പ്രവർത്തിക്കുന്ന BLUE WATER ലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
21/09/2019

ജോലി ഒഴിവ്

നെടുങ്കണ്ടത്ത് പ്രവർത്തിക്കുന്ന BLUE WATER ലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

07/02/2019

പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശനെ ഇടുക്കി ജില്ലാ കളക്ടറായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ലോക്സഭാ തെരഞ്ഞെ...

വെള്ളിയാമറ്റം ഒ. പി ക്ലിനിക്കില്‍ നഴ്‌സ്: അപേക്ഷ ക്ഷണിച്ചു ഇടുക്കി ഐ ടി ഡി പി ഓഫീസിന്റെ കീഴില്‍ വെള്ളിയാമറ്റം പഞ്ചായത്തി...
29/01/2019

വെള്ളിയാമറ്റം ഒ. പി ക്ലിനിക്കില്‍ നഴ്‌സ്: അപേക്ഷ ക്ഷണിച്ചു



ഇടുക്കി ഐ ടി ഡി പി ഓഫീസിന്റെ കീഴില്‍ വെള്ളിയാമറ്റം പഞ്ചായത്തില്‍ വെള്ളക്കയത്ത് പ്രവര്‍ത്തിച്ചു വരുന്ന ഒ പി ക്ലിനിക്കില്‍ എ.എന്‍.എം തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത ജനറല്‍ നഴ്‌സിങ്. വിദ്യാഭ്യാസ യോഗ്യത, ജാതി വരുമാനം എന്നിവ തെളിയിക്കു സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. അവസാന തീയതി 30.വിവരങ്ങള്‍ക്ക് 04862 222399

29/01/2019

സൗദിയിൽ നഴ്‌സ് നിയമനം: സ്‌കൈപ്പ് ഇന്റർവ്യൂ ഫെബ്രുവരി ആറിന്



സൗദിഅറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ ഫെബ്രുവരി ആറിന് സ്‌കൈപ്പ് ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം [email protected] എന്ന ഇ-മെയിലിൽ അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക ഫോൺ: 0471-2329440/ 41/42/43/45.

സി.ഡിറ്റിൽ താൽകാലിക ജീവനക്കാരുടെ പാനലിലേക്ക് അപേക്ഷിക്കാം സർക്കാർ സ്വയം ഭരണ സ്ഥാപനമായ സി-ഡിറ്റിൽ ഇമേജ് എഡിറ്റിംഗ്/പിഡിഎഫ...
29/01/2019

സി.ഡിറ്റിൽ താൽകാലിക ജീവനക്കാരുടെ പാനലിലേക്ക് അപേക്ഷിക്കാം



സർക്കാർ സ്വയം ഭരണ സ്ഥാപനമായ സി-ഡിറ്റിൽ ഇമേജ് എഡിറ്റിംഗ്/പിഡിഎഫ് എഡിറ്റിംഗ് ജോലികൾക്കായി തയ്യാറാക്കുന്ന താത്ക്കാലിക ജീവനക്കാരുടെ പാനലിലേക്ക് അപേക്ഷിക്കാം. പ്രീ-ഡിഗ്രി/പ്ലസ് ടു.കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. ഫോട്ടോഷോപ്പ്/പി ഡി എഫ് എഡിറ്റിങ് ടൂൾസ്/അഡോബി അക്രോബാറ്റ് എന്നിവയിൽ പ്രാവീണ്യം ഉള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം:ജോലിയ്ക്കനുസരിച്ച് (കുറഞ്ഞത് 10000 രൂപ). താത്പര്യമുള്ളവർ www.cdit.org യിൽ രജിസ്റ്റർ ചെയ്ത് ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യണം.

സ്റ്റുഡന്റ് കൗൺസലർ: കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ...
29/01/2019

സ്റ്റുഡന്റ് കൗൺസലർ: കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു



പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേയും പ്രീമെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലേയും അന്തേവാസികളായ വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വർദ്ധിപ്പിക്കൽ എന്നിവയിൽ കൗൺസലിംഗ,് കരിയർ ഗൈഡൻസ് നൽകുന്നതിന് കൗൺസലർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.

എം.എ.സൈക്കോളജി/എം.എസ്.ഡബ്ല്യൂ(സ്റ്റുഡന്റ് കൗൺസിലിന് പരിശീലനം നേടിയവരായിരിക്കണം), എം.എസ്‌സി സൈക്കോളജി യോഗ്യതയുണ്ടായിരിക്കണം. കേരളത്തിനുപുറത്തുള്ള സർവകലാശാലകളിൽ നിന്നും യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

കൗൺസലിംഗിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസലിംഗ് രംഗത്ത് മുൻപരിചയമുള്ളവർക്കും മുൻഗണന. പ്രായം 25-നും 45-നും മധ്യേ. നിയമനം ജൂൺ 2019 മുതൽ മാർച്ച് 2020 വരെയായിരിക്കും. പ്രതിമാസം 18000 രൂപ ഹോണറേറിയവും യാത്രാബത്ത പരമാവധി 2000 രൂപയും ലഭിക്കും.

ആകെ (പുരുഷൻ-23, സ്ത്രീ-26) 49 ഒഴിവുകളുണ്ട്. വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ(നിയമനം ആഗ്രഹിക്കുന്ന ജില്ല സഹിതം) യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും, രണ്ട് പാസ് പോർട്ട് സെസ് ഫോട്ടോ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, മേൽവിലാസം തെളിയിക്കുന്ന രേഖ, തിരിച്ചറിയിൽ രേഖ എന്നിവ സഹിതം മാർച്ച് അഞ്ചിനു മുമ്പ് സമർപ്പിക്കണം.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സ്ഥിരതാമസക്കാർ പ്രോജക്ടാഫീസർ, ഐ.റ്റി.ഡി.പി ആഫീസ്, സത്രം ജംഗ്ഷൻ, നെടുമങ്ങാട് പി.ഒ, തിരുവനന്തപുരം-695541 എന്ന വിലാസത്തിൽ അയയ്ക്കണം (ഫോൺ 0472-2812557).

ഇടുക്കി, കോട്ടയം, എറണാകുളം ജില്ലാക്കാർ പ്രോജക്ടാഫീസർ, ഐ.ടി.ഡി.പി. ആഫീസ്, മിനി സിവിൽ സ്റ്റേഷൻ, ന്യൂ ബിൽഡിംഗ്, തൊടുപുഴ പി.ഒ, ഇടുക്കി-685584 എന്ന വിലാസത്തിൽ അയക്കണം.(ഫോൺ: 0486-2222399)

പാലക്കാട്, തൃശ്ശൂർ ജില്ലക്കാർ പട്ടിക വർഗ വിസന ഓഫീസർ, പട്ടിക വർഗ വികസന ആഫീസ്, സിവിൽ സ്റ്റേഷൻ പി.ഒ, പാലക്കാട്-678001 (ഫോൺ 0491-2505383) എന്ന വിലാസത്തിലും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലക്കാർ പട്ടികവർഗ വികസന ആഫീസർ, പട്ടിക വർഗ വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ, ബി ബ്ലോക്ക്, നാലാം നില കോഴിക്കോട്-673020 (ഫോൺ-0495-2376364) എന്ന വിലാസത്തിലും അപേക്ഷ സമർപ്പിക്കണം. കാസർഗോഡ്, കണ്ണൂർ ജില്ലക്കാർ പ്രോജക്ടാഫീസർ, ഐ.ടി.ഡി.പി. ആഫീസ്, സിവിൽ സ്റ്റേഷൻ പി.ഒ, കണ്ണൂർ-670003 എന്ന വിലാസത്തിൽ അപേക്ഷിക്കണം. (ഫോൺ 0497-270035)

29/01/2019

കെ മാറ്റ് സൗജന്യ പരിശീലനം



കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ്(കിറ്റ്‌സ്) കെ മാറ്റ് 2019 ലെ പ്രവേശന പരീക്ഷയ്ക്ക് ഫെബ്രുവരി രണ്ടിന് രാവിലെ പത്ത് മുതൽ മൂന്ന് വരെ തിരുവനന്തപുരം കിറ്റ്‌സ് ആസ്ഥാനത്ത് സൗജന്യ പരിശീലനം നൽകുന്നു. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകും. ഫോൺ:9446068080

23/01/2019

ഡിഗ്രി വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിന് മികച്ച സർവകലാശാലയിൽ അവസരമൊരുക്കാൻ ധനുഷ് പദ്ധതി: മന്ത്രി ടി. പി. രാമകൃ....

11/01/2019

പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് വിവിധ വായ്പാ പദ്ധതികൾക്ക് അപേക്ഷിക്കാം



സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന 'പട്ടികവർഗ സംരംഭകർക്കുള്ള വായ്പാ പദ്ധതി', 'ഡീസൽ ഓട്ടോറിക്ഷാ പദ്ധതി', 'ആദിവാസി മഹിളാ സശാക്തീകരൺ യോജന' എന്നിവയ്ക്കായി വായ്പ അനുവദിക്കുന്നതിന് കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

രണ്ടുലക്ഷം രൂപ പദ്ധതി തുകയായ 'പട്ടികവർഗ സംരംഭകർക്കുള്ള വായ്പാ പദ്ധതി' പ്രകാരം അനുവദനീയമായ വായ്പാതുകയ്ക്കുള്ളിൽ വിജയസാധ്യതയുള്ള ഏതൊരു സ്വയംതൊഴിൽ പദ്ധതിയിലും (കൃഷിഭൂമി വാങ്ങൽ/മോട്ടോർ വാഹനം വാങ്ങൽ ഒഴികെ) ഗുണഭോക്താവിന് ഏർപ്പെടാം.

'ഡീസൽ ഓട്ടോ പദ്ധതി'യ്ക്ക് പരമാവധി 2.30 ലക്ഷം രൂപയാണ് പദ്ധതി തുക. ഓട്ടോ ഓടിക്കാനുള്ള ലൈസൻസും ബാഡ്ജും ഉള്ള പട്ടികവർഗ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. ഈ രണ്ടു പദ്ധതികൾക്കും വായ്പാ തുക ആറുശതമാനം പലിശ സഹിതം അഞ്ചുവർഷം കൊണ്ടു തിരിച്ചടയ്ക്കണം.

50,000 രൂപ പദ്ധതി തുകയുള്ള 'ആദിവാസി മഹിളാ സശാക്തീകരൺ യോജന'ക്ക് െതാഴിൽരഹിത പട്ടികവർഗ യുവതികൾക്ക് അപേക്ഷിക്കാം. ഇതിന്റെ വായ്പാതുക നാലുശതമാനം വാർഷിക പലിശനിരക്കിൽ അഞ്ചുവർഷം കൊണ്ടു തിരിച്ചടയ്ക്കണം.

അപേക്ഷകർ പട്ടികവർഗത്തിൽപ്പെട്ട തൊഴിൽരഹിതരും, 18നും 55നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബവാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 98,000 രൂപയിലും നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 1,20,000 രൂപയിലും കവിയാൻ പാടില്ല. തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തുജാമ്യമോ ഹാജരാക്കണം. താത്പര്യമുള്ളവർ അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കുമായി കോർപറേഷന്റെ അതതു ജില്ലാ ഓഫീസുകളിൽ ബന്ധപ്പെടണം.

യൂത്ത് ഹോസ്റ്റൽ മാനേജർ: അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം വേളി ഗവ. യൂത്ത് ഹോസ്റ്റലിൽ മാനേജർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അ...
11/01/2019

യൂത്ത് ഹോസ്റ്റൽ മാനേജർ: അപേക്ഷ ക്ഷണിച്ചു



തിരുവനന്തപുരം വേളി ഗവ. യൂത്ത് ഹോസ്റ്റലിൽ മാനേജർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിർദ്ദിഷ്ട ഫോറത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി, കായിക - യുവജനകാര്യ വകുപ്പ്, അനക്‌സ് 1, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ജനുവരി 30ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 0471 2517247. വിശദാംശങ്ങൾക്ക്: www.kerala.gov.in.

ചൈൽഡ് ഡവലപ്‌മെന്റ് സെന്ററിൽ സൈറ്റ് കോ-ഓർഡിനേറ്റർ, റിസർച്ച് അസിസ്റ്റന്റ്: വാക്ക് ഇൻ ഇന്റർവ്യൂ 14 നും 15നും മെഡിക്കൽ കോളേജ...
11/01/2019

ചൈൽഡ് ഡവലപ്‌മെന്റ് സെന്ററിൽ സൈറ്റ് കോ-ഓർഡിനേറ്റർ, റിസർച്ച് അസിസ്റ്റന്റ്: വാക്ക് ഇൻ ഇന്റർവ്യൂ 14 നും 15നും



മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ അട്ടപ്പാടിയിൽ നടത്തുന്ന ഒരു പഠനത്തിലേക്ക് മൂന്നു മാസത്തേക്ക് താത്കാലികമായി ഏഴ് റിസർച്ച് അസിസ്റ്റന്റുമാരേയും ഒരു സൈറ്റ് കോർഡിനേറ്ററിനെയും ആവശ്യമുണ്ട്. ഹെൽത്ത്/സോഷ്യൽ വർക്കിൽ(എം.പി.എച്ച്/എം.എസ്.ഡബ്‌ള്യു) ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്വാളിറ്റേറ്റീവ് റിസർച്ചിൽ ഒരു വർഷത്തെ ഗവേഷണ പരിചയം അഭികാമ്യം. പാലക്കാടു ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണന.

സൈറ്റ് കോർഡിനേറ്റർക്ക് പബ്ലിക്ക് ഹെൽത്ത്/സോഷ്യൽവർക്ക്/ സോഷ്യോളജിയിൽ(എം.പി.എച്ച്/എം.എസ്.ഡബ്‌ള്യൂ/എം.എ സോഷ്യോളോജി) ബിരുദാനന്തര ബിരുദമാണ് യോഗ്യത. കുറഞ്ഞത് അഞ്ചു വർഷത്തെ ഗവേഷണ പരിചയം ഉണ്ടായിരിക്കണം. ഗവേഷണ പദ്ധതികൾ കോ-ഓർഡിനേറ്റ് ചെയ്തുള്ള പരിചയം അഭികാമ്യം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡേറ്റ, എന്നിവയുമായി സി.ഡി.സിയിൽ വാക്ക് ഇൻ ഇൻരർവ്യൂവിന് നേരിട്ട് ഹാജരാകണം. സൈറ്റ് കോ-ഓർഡിനേറ്റർ ഇന്റർവ്യൂ ഈ മാസം 14 ന് രാവിലെ 11 നും റിസർച്ച് അസിസ്റ്റന്റ് ഇന്റർവ്യൂ 15 ന് രാവിലെ 11.30 നും നടക്കും. വിശദ വിവരങ്ങൾക്ക് www.cdckerala.org സന്ദർശിക്കുക. ഫോൺ:0471-2553540.

Walk in interview for the post of Research AssistantWalk in interview for the post of Site Co-ordinatorResult- Project AssistantResult of Project AssociateResult - Speech Pathologist & audiologistWALK-IN INTERVIEW FOR SELECTION TO THE POST OF GRADUATE APPRENTICE TRAINEE(LIBRARY) WALK-IN INTERVIEW FO...

11/01/2019

സി-ആപ്റ്റിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സീറ്റൊഴിവ്



കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിച്ച ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമാ ഇൻ കംപ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ്‌വർക്കിംഗ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. ഈ കാലയളവിൽ സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

അപേക്ഷകർ ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സെസ് ഫോട്ടോയും സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം-695024 ഫോൺ: 0471-2474720, 0471-2467728 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം.

11/01/2019

മിനിമാസ്റ്റ് ലൈറ്റ്: പ്രൊപ്പോസൽ ക്ഷണിച്ചു



സംസ്ഥാനത്ത് പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള 40 ഹോസ്റ്റലുകളിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാാപിക്കുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. ഈ രംഗത്ത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയമുള്ള ഗവ.അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 21 ന് വൈകിട്ട് മൂന്നു വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ:0471-2304594

11/01/2019

സി.സി.ടി.വി: പ്രൊപ്പോസൽ ക്ഷണിച്ചു



സംസ്ഥാനത്തെ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള 38 ഹോസ്റ്റലുകളിൽ സി.സി.ടി.വി. സ്ഥാപിക്കുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. ഈ രംഗത്ത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഗവ.അംഗീകൃത സ്ഥാപനങ്ങൾക്ക് പ്രൊപ്പോസൽ സമർപ്പിക്കാം. സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 21 വൈകിട്ട് മൂന്നു മണി. കൂടുതൽ വിവരങ്ങൾക്ക് വികാസ്ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ: 0471-2304594.

11/01/2019

പ്രൈതൃക സംരക്ഷണ പദ്ധതിയിൽ പ്രോജക്ട് ട്രെയിനി​​​​​​​ നിയമനം



സംസ്ഥാന ആർക്കൈവ്‌സ് വകുപ്പ് നടപ്പാക്കുന്ന പ്രളയാനന്തര കേരളത്തിന്റെ പൈതൃക സംരക്ഷണപദ്ധതിയിലേയ്ക്ക് പ്രോജക്ട് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനായി കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കൺസർവേഷൻ/ആർക്കൈവൽ സ്റ്റഡീസ് എന്നിവയിൽ യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജനുവരി 31. അപേക്ഷ: ഡയറക്ടർ, സംസ്ഥാന ആർക്കൈവ്‌സ് വകുപ്പ്, നളന്ദ, തിരുവനന്തപുരം എന്ന മേൽ വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 9526187666.

09/01/2019

എയര്‍മാന്‍ ഗ്രൂപ്പ് എക്‌സ് (എജു. ഇന്‍സ്ട്രക്ടര്‍ ട്രേഡ് ഒഴികെ), ഗ്രൂപ്പ് വൈ (നോണ്‍ ടെക്നിക്കല്‍- ഓട്ടോടെക്ക്, ജി.....

09/01/2019

ഡ്രാഫ്റ്റ്‌സ്മാന്‍(സിവില്‍), വെല്‍ഡര്‍(ഗ്യാസ്&ഇലക്‌ട്രിക്), പെയിന്റര്‍, പ്ലംബര്‍, ഇലക്‌ട്രീഷ്യന്‍, ഫിറ്റര്‍, കാ....

09/01/2019

സൗദി അറേബ്യൻ സർക്കാർ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള കിംഗ് അബ്ദുള്ള യൂണിവേഴ്‌സിറ്റി (പ്രിൻസസ് നൗറ യൂണിവേഴ....

09/01/2019

മാനേജ്മെന്‍റ് ട്രെയിനി (ടെലികോം ഓപറേഷന്‍) തസ്തികയില്‍ 300 ഒഴിവുകളിലേക്ക് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്‌എ....

09/01/2019

സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിലേക്ക് (സിആര്‍പിഎഫ്) ഹെഡ് കോണ്‍സ്റ്റബിള്‍ (ജിഡി), കോണ്‍സ്റ്റബിള്‍ തസ്തികകളി....

09/01/2019

കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഇ​​​​ല​​​​ക്‌​​​​ട്രി​​​​സി​​​​റ്റി ബോ​​​​ര്‍​​​​ഡി​​​​ല്‍ (കെ​​​​എ​​​​സ്‌​....

09/01/2019

സോ​​​​ളി​​​​ഡ് സ്റ്റേ​​​​റ്റ് ഫി​​​​സി​​​​ക്ക​​​​ല്‍ ല​​​​ബോ​​​​റ​​​​ട്ട​​​​റി (എ​​​​സ്‌എ​​​​സ്പി​​​​എ​....

09/01/2019

ജി​ല്ല നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ലാ​നി ജ​ന​ര​ഞ്ജി​നി വാ​യ​ന​ശാ​ല​യി​ല്‍ എം​എ​സ.....

Address


Alerts

Be the first to know and let us send you an email when Job Vaccancy - idukki bulletin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share