എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 12ന് കൽപ്പറ്റ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് യൂണിയൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാരിൻ്റെ നിയമവിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക, തൊഴിൽ ദിനങ്ങൾ 200 ആക്കുക, കൂലി 600 രൂപയായി വർധിപ്പിക്കുക, ജോലിസമയം രാവിലെ ഒമ്പത് മുതൽ നാലു വരെയാക്കുക, കൃഷിയും ക്ഷീര വികസനവും പദ്ധതിയിൽ ഉൾപ്പെടുത്തുക, നഗര തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുക, ഒരു പഞ്ചായത്തിൽ ഒരേസമയം 20 പ്രവർത്തികൾ മാത്രമേ പാടുള്ളൂ എന്ന നിബന്ധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. ഇതിന് മുന്നോടിയായി 7 മുതൽ 10 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമരപ്രചരണ വാഹനജാഥയും നടത്തും. എൻആർഇജിഡബ്ലിയുയു ജില്ല സെക്രട്ടറി എ എൻ പ്രഭാകര
ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ.
1200 വിദ്യാര്‍ഥികള്‍ കൈകോർത്തു.: വിരിഞത്
മഹാത്മാഗാന്ധിയുടെ ബഹുവർണ്ണ മുഖചിത്രം
കൊടുങ്ങല്ലൂര്‍: ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാ ഗാന്ധിയുടെ മുഖബിംബം ഒരുക്കി 1200 വിദ്യാര്‍ത്ഥികള്‍. എറിയാട് ഗവ. കേരളവര്‍മ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷ വിളംമ്പരമായാണു വിദ്യാര്‍ഥികള്‍ വ്യത്യസ്തമായ കലാവിരുന്നു ആവിഷ്കരിച്ചത്.
പൂര്‍വ വിദ്യാര്‍ഥിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ആണ് ദൃശ്യവിസ്മയം ഒരുക്കിയത്. ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം ശതാബ്ദി ആഘോഷത്തിന്റെ നമ്മളൊന്ന് എന്ന സന്ദേശം ആലേഖനം ചെയ്ത ലോഗോയും ആകാശക്കാഴ്ചയില്‍ വിടര്‍ന്നു.
4200 ചതുരശ്ര അടി വിസ്ത്യതിയുള്ള സ്ഥലത്ത് 2 അടി വലിപ്പമുള്ള ഹാര്‍ഡ്ബോര്‍ഡില്‍ ഗാന്ധി ചിത്രം സ്പ്രേ പെയിന്റില്‍ ഒരുക്കി 1200 വിദ്യാര്‍ത്ഥികള്‍ ആകാശത്തേക്ക് ഉയര്‍ത്തിയാണ്
സ്വാദിഖലി ശിഹാബ് തങ്ങൾ ജില്ലയുടെ മൂന്നാമത് ഖാസിയായി സ്ഥാനമേറ്റു
കൽപ്പറ്റ.
വയനാട് ജില്ലയുടെ ഖാസിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു.
ഇസ് ലാമിക നിയമങ്ങളനുസരിച്ച് വിധി പ്രഖ്യാപിക്കാനും വിശ്വാസ അനുഷ്ഠാന കർമങ്ങളിൽ തീർപ്പുകൽപ്പിക്കാനും അധികാരമുള്ളയാളാണ് ഖാസി. ജില്ലയുടെ മൂന്നാമത്തെ ഖാസിയായാണ് സാദിഖലി തങ്ങൾ ചുമതലയേറ്റത്. ജില്ലയിലെ എസ്.എം.എഫിന്റെ 25 പഞ്ചായത്ത് അംഗങ്ങൾ ചേർന്ന ന്നാണ് തങ്ങളെ ജില്ലയുടെ ഖാസിയായി സ്ഥാനാരോഹണം നടത്തിയത്. ഡബ്ല്യു.എം.ഒ ജനറൽ സെക്രട്ടറി എം.എ മുഹമ്മദ് ജമാൽ സാദിഖലി തങ്ങളെ വേദിയിൽ സ്വീകരിച്ചു. വി. മൂസക്കോയ മുസ് ലിയാർ, കാഞ്ഞായി മമ്മൂട്ടി മുസ് ലിയാർ എന്നിവർ സാദിഖലി തങ്ങളെ തലപ്പാവണിയിച്ചു.
കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ കേന്ദ്ര കമ്മിറ്റി ജോ.സെക്ര
തിരുവനന്തപുരം വെമ്പായത്ത് എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിപ്പെട്ടു. പിരപ്പൻകോട് മഞ്ചാടിമൂട്ടിൽ വെച്ച് നിയന്ത്രണം വിട്ട ബസ് ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം തൊട്ടടുത്ത കടയിലേക്ക് ഇടിച്ചു കയറിയാണ് നിന്നത്. ഇലക്ട്രിക് പോസ്റ്റടക്കം ഇടിച്ചു തെറിപ്പിച്ചുകൊണ്ടായിരുന്നു കെ.എസ്.ആർ.ടി.സി ബസിന്റെ വരവ്.
ഡിജിറ്റൽ നെക്സ്റ്റ്: മൊബൈൽ സ്റ്റോറി ടെല്ലിംഗ് ശിൽപ്പശാല 30-ന് തുടങ്ങും
കൽപ്പറ്റ: വർത്തമാനകാലത്തെ മാറ്റങ്ങൾക്കനുസൃതമായി മാധ്യമ രംഗത്ത് ഉണ്ടായ പുതിയ സാങ്കേതിക വിദ്യകൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി ഇൻഡിപെൻഡൻ്റ് മീഡിയ ഇനീഷ്യേറ്റീവും മീഡിയവിംഗ്സ് ഡിജിറ്റൽ സൊലൂഷൻസും ചേർന്ന് ഡിജിറ്റൽ നെക്സ്റ്റ് എന്ന പേരിൽ നടത്തുന്ന മൊബൈൽ സ്റ്റോറി ടെല്ലിംഗ് ശില്പശാല 30, 31 തിയതികളിൽ വയനാട് ജില്ലയിലെ വൈത്തിരിയിൽ നടക്കും. വീഡിയോകളും വാർത്തകളും ഏറ്റവും ആകർഷണീയമായ തരത്തിലും ലളിതമായും കാഴ്ചക്കാരിലേക്കെത്തിക്കുന്നതിന് ആഗോള തലത്തിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രചാരമുള്ള മൊബൈൽ സ്റ്റോറി ടെല്ലിംഗ്, സോഷ്യൽ മീഡിയ സ്റ്റോറി ടെല്ലിംഗ്, ഇൻട്രാക്ടീവ് മൾട്ടി മീഡിയ സ്റ്റോറി ടെല്ലിംഗ്, ഡ്രോൺ സ്റ്റോറി ടെല്ലിംഗ് എന്നിവയിൽ പ്രായോഗിക പരിശീലനമാണ് രണ്ട് ദിവസത്തെ
ജപ്തി നടപടികള്‍ ആരംഭിച്ചതോടെ ജനങ്ങള്‍ ആത്മഹത്യയുടെ വക്കില്‍
വയനാട്ടിലെ കര്‍ഷകരടക്കമുള്ളവരുടെ കടങ്ങള്‍ എഴുതിത്തള്ളണം; അഡ്വ. ടി സിദ്ദിഖ് എം എല്‍ എ നിയമസഭയില്‍...
കല്‍പ്പറ്റ: വയനാട്ടിലെ കര്‍ഷകരും സാധാരണക്കാരുമുള്‍പ്പെടെ നേരിടുന്ന ജപ്തി ഭീഷണിയടക്കമുള്ള വിഷയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിച്ച് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ. ജില്ലയിലെ പതിനായിരക്കണക്കിന് കര്‍ഷകരും സാധാരണക്കാരും ജപ്തി നടപടി നേരിടുന്ന സാഹചര്യത്തില്‍ വായ്പകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ശ്രദ്ധക്ഷണിക്കല്‍ വേളയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. അതീവഗുരുതര സാഹചര്യത്തിലൂടെയാണ് വയനാട് അടക്കമുള്ള പ്രദേശങ്ങളിലെ കര്‍ഷകരടക്കമുള്ള ജനങ്ങള്‍ കടന്നുപോകുന്നത്. കോവിഡിനേക്കാള്‍ അവര്‍ ഭയക്കുന്നത് ജപ്തി നടപടികളെയാണ്. വയനാട്ടില്‍ 11600 കര്‍ഷകര്‍ ജപ്തിഭീഷണിയിലാണ്.
എന്താണ് കെ.റയിൽ? ഇതാ ഈ ചേച്ചി പറഞ്ഞ് തരും.