
13/09/2024
വി-ഗാര്‍ഡ് തരംഗ്- സംസ്ഥാനതല പരിശീലന, തൊഴില്‍ പദ്ധതിയുമായി വി-ഗാര്‍ഡ്
https://janamtv.com/?p=80915498
കൊച്ചി: ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് മേഖലകളില്‍ പ്രായോഗിക പരിജ്ഞാനത്തോടൊപ്പം യുവക്കാളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് കമ്പനിയായ വി-ഗാര്‍ഡ് സംസ്ഥാനതല പരിശീലന, തൊഴില്‍ പദ്ധതിയായ ‘വി-ഗാര്‍ഡ് തരംഗ്’ എട്ടാം പതിപ്പിന് തുടക്കമിടുന്നു. പരിശീലനപരിപാടി ഫോര്‍ട്ട് കൊച്ചിയില്‍ സെപ്തംബര്‍ 23ന് ആരംഭിക്കും. കരിയര്‍ സാധ്യതകള്‍ ഏറെയുള്ള പരിശീലനപരിപാടിയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 9654924513 എന്ന നമ്പറില്‍ വിളിച്ച് എൻറോൾ ചെയ്യാവുന്നതാണ്. വി-ഗാര്‍ഡിന്റെ സിഎസ്ആര്‍ വിഭാഗമായ വി-ഗാര്‍ഡ് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വി-ഗാര്‍ഡിന്റെ വിശാലമായ സേവന ശൃംഖലയുടെ പിന്തുണയോടെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ഇന്‍സ്റ്റലേഷന്‍, മെയിന്റനന്‍സ്, റിപ്പയര്‍ തുടങ്ങിയ പരിശീലനങ്ങളാണ് വി-ഗാര്‍ഡ് തരംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൂര്‍ണ്ണമായും വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന റെസിഡന്‍ഷ്യല്‍ പ്രോഗ്രാമില്‍ സൗജന്യ താമസം, ഭക്ഷണം, അത്യാധുനിക പരിശീലന കേന്ദ്രത്തിലേക്കുള്ള പ്രവേശനം എന്നിവ ലഭിക്കുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (NSDC) സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സ്വന്തം ജില്ലയിലും പുറത്തും പ്ലേസ്മെന്റ് അവസരങ്ങള്‍ ഒരുക്കുന്നു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. വി-ഗാര്‍ഡ് തരംഗിലൂടെ ഇതിനകം 700-ലധികം യുവാക്കളാണ് പരിശീലനം നേടിയിട്ടുള്ളത്. ഇന്ത്യയിലുടനീളം നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഉപജീവന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള വി-ഗാര്‍ഡിന്റെ ദീര്‍ഘകാല പ്രതിബദ്ധത കൂടിയാണിത്.
കൊച്ചി: ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് മേഖലകളില്‍ പ്രായോഗിക പരിജ്ഞാനത്തോടൊപ്പം യുവക്കാളെ ശാക്തീകരിക്കുക .....