2024 ലോക് സഭ ഇലക്ഷൻ പ്രചാരണം കൊട്ടിക്കലാശം കോണത്തുകുന്ന് ജങ്ങ്ഷനിൽ
കല്ലേറ്റുംകര റെയിൽവെ സ്റ്റേഷന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്ക് തീപിടിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ കവാടത്തിന് അടുത്തായി കല്ലേറ്റുംകര - താഴെക്കാട് റോഡിൽ മതിലിനോട് ചേർന്നായി പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾക്കാണ് തീ പിടിച്ചത് രാവിലെ പതിനൊന്നേ കാലോടെ ആയിരുന്നു സംഭവം. സംഭവത്തിൽ പതിമൂന്ന് ഇരുചക്രവാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു.
ഇരിങ്ങാലക്കുട ഫയർഫോഴ്സ് എത്തി തീ അണച്ചു.
സമ്പൂർണ്ണ സൂര്യഗ്രഹണം വീഡിയോ കാണാം
Recorded Live ( Nasa)
ചന്ദ്രന്റെ നിഴൽ അഞ്ച് മിനിറ്റോളം സൂര്യനെ മറച്ചപ്പോൾ അപൂർവ്വമായ ആകാശ ദൃശ്യവിരുന്ന്
അപൂർവ പ്രതിഭാസം കാണാൻ ജനങ്ങൾ ഒഴുകി എത്തി
സമ്പൂര്ണ സൂര്യഗ്രഹണം അവസാനിച്ചു റെക്കോർഡഡ് വീഡിയോ കാണാം
പ്രാദേശിക സമയം രാവിലെ 11:07നായിരുന്നു പെസഫിക് കോസ്റ്റ് ഓഫ് മെക്സിക്കോ സമ്പൂർണ സൂര്യഗ്രഹണത്തിന് ആദ്യം സാക്ഷ്യം വഹിച്ചത്. വടക്കേ അമേരിക്കയിലെ മെക്സിക്കോ - കാനഡ വരെ നീളുന്ന 185 കിലോമീറ്റർ ഭാഗങ്ങളിൽ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമായി
നാലര മിനിറ്റോളം ചന്ദ്രൻ സൂര്യനെ പൂർണമായി മറച്ചു
വീഡിയോ കാണാം
അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം
ഇന്ത്യൻ സമയം രാത്രി 9:12ന് ആരംഭിച്ച ഗ്രഹണം പുലർച്ചെ രണ്ടര വരെ നീണ്ടു നിന്നു. വടക്കൻ അമേരിക്കന് രാജ്യങ്ങളിലാണ് ഗ്രഹണം ദൃശ്യമായത്.
ചന്ദ്രന്റെ നിഴൽ അഞ്ച് മിനിറ്റോളം സൂ
ഉത്സവാന്തരീക്ഷത്തിൽ ചീപ്പുംചിറ
വെള്ളാങ്ങല്ലൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ അഞ്ചു ദിവസങ്ങളിലായി നടന്നു വരുന്ന ചീപ്പുംചിറ ഫെസ്റ്റ് ഇന്ന് ( 11.02.2024 - ഞായർ ) സമാപിക്കും. ആദ്യ ദിനം മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കലാപരിപാടികൾ കാണാനും വിനോദങ്ങളിൽ ഏർപ്പെടാനും മനോഹരമായ ചീപ്പുചിറയിൽ ഒരുക്കിയ സെൽഫി പോയൻ്റിൽ നിന്നും അല്ലാതെയും ഫോട്ടോ എടുക്കാൻ വരെ ആളുകൾ ചീപ്പുംചിറയിലേക്കെത്തി. ഞായറാഴ്ച വൈകീട്ട് നാലിന് സമാപന സമ്മേളനം നടക്കും. സമ്മേളനത്തിന് ശേഷം ഇശൽരാവ്, വർണ്ണമഴ എന്നിവ നടക്കും.
ലോൺമേള കോണത്തുകുന്നിലും
കർഷകർക്ക് സന്തോഷ വാർത്തയുമായി ലോൺ മേള കോണത്തുകുന്നിലും. തൃശ്ശൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കോണത്തുകുന്നിനും മനയ്ക്കപ്പടിക്കും ഇടയിൽ പ്രവർത്തിക്കുന്ന ടൂൾ ടെക് പവർ ടൂൾസ് എന്ന സ്ഥാപനമാണ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ലോൺ മേള നടത്തുന്നത് .കാർഷികയന്ത്രങ്ങൾക്ക് 40 % മുതൽ 80 % വരെ ഗവൺെമെൻ്റ് സബ്സിഡി ലഭ്യമാണ്. മേള ബുധനാഴ്ച സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക് 9447111546
*വള്ളിവട്ടം സ്വദേശി അഞ്ചുവിന് ജീവിക്കാൻ സുമനസ്സുകളുടെ സഹായം വേണം*
പ്രിയമുള്ളവരെ,
ജീവിക്കുവാനുള്ള മോഹം കൊണ്ട് സുമനസ്സുകളുടെ കരുണയ്ക്കായ് കാത്തുനിൽക്കുകയാണ് അഞ്ചു. അഞ്ചുവിനെ സഹായിക്കില്ലേ?
വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ വള്ളിവട്ടം വില്ലേജിലെ 15-ാം വാർഡിൽ നെടുവൻകാട് ദേശത്ത് താമസിക്കുന്ന പാലയ്ക്കാപറമ്പിൽ മുരുകേശൻ പ്രമ ദമ്പതികളുടെ ഇളയമകളും മുല്ലത്ത് വിപിന്റെ ഭാര്യയു മായ അഞ്ചു (സുന്ദരി) 32 വയസ്സ് സുമനസ്സുകളുടെ കാരുണ്യം തേടുകയാണ്. ഇരു വൃക്കകളും തക രാറിലായതിനാൽ എറണാകുളം ലിസ്സി ആശുപത്രിയിലെ ചികിത്സയിലാണ്. ഭർത്താവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. കയ്യിലുണ്ടായിരുന്നതും കടം വാങ്ങിയുമാണ് ഇതുവരെ ചികിത്സ നടത്തി പോന്നിരു ന്നത്. വൃക്ക മാറ്റി വെക്കൽ മാത്രമാണ് ഇനിയൊരു പരിഹാരം ഉള്ളൂ എന്നാണ് ഡോക്ടർ മാരുടെ നിർദ്ദേശം, പെട്ടിക്കട നടത്തുന്ന അച്ഛന്റേയും കൂ
ആടാനും പാടാനും ഒപ്പം ചേർന്ന് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് . കോണത്തുകുന്ന് ഗവ.യു.പി.സ്കൂൾ പൂർവ്വ വിദ്യാർഥി - അധ്യാപക സംഘടന നെല്ലിമുറ്റത്തിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഓണാഘോഷം ആദരം പൂക്കും ആവണിപ്പകലിന്റെ ഭാഗമായി എം.എം.മുകേഷ് പാടിയ നാടൻ പാട്ടിനോടൊപ്പം നെല്ലിമുറ്റം അംഗങ്ങളും ചേർന്നപ്പോൾ ...
ചന്ദ്രയാൻ മൂന്ന് ദൗത്യം വിജയിക്കുമ്പോൾ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ മനയ്ക്കലപ്പടിയിലെ വജ്ര റബ്ബർ കമ്പനിക്കും അഭിമാനത്തിൻ്റെയും ആഹ്ളാദത്തിൻ്റെയും നിമിഷങ്ങൾ...ചന്ദ്രയാൻ മൂന്നിൻ്റെ നിർമ്മാണത്തിലുപയോഗിക്കുന്ന ഫ്ളക്സ് സീൽ ഉണ്ടാക്കി നൽകിയത് ഇവിടെ നിന്നാണ്. വജ്രയെക്കുറിച്ച് ഐ.എസ്.ആർ.ഒ.ചെയർമാൻ എസ്. സോമനാഥിൻ്റെ വാക്കുകൾ....
അലഞ്ഞു തിരിഞ്ഞ് നടന്നിരുന്ന ഉപേക്ഷിക്കപ്പെട്ട വളർത്തുനായയെ സംരക്ഷിച്ച് വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ കേളി സാംസ്കാരിക സംഘടനാ പ്രവർത്തകർ.........
സ്കൂളാകെ സമാധാനത്തിൻ്റെ പ്രതീകമായ സഡാക്കോ കൊക്കുകളെ കൊണ്ട് അലങ്കരിച്ച് കോണത്തുകുന്ന് ഗവ.യു.പി. സ്കൂളിലെ വേറിട്ട ഹിരോഷിമാ - നാഗസാക്കി ദിനാചരണം
ഒരു ഇംഗ്ലീഷ് മാഗസിന്റെ എഡിറ്ററായി ഇന്ന് ജോലി ചെയ്യുന്നുണ്ടെങ്കിൽ അതിന് അടിത്തറയായത് കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ പഠനമാണ്.
ഇന്റർനാഷണൽ പ്രസ് ഫ്രീഡം അവാർഡ് നേടിയ കെ.കെ.ഷാഹിന നാടിന്റെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് കോണത്തുകുന്ന് എം.ഡി. കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തിയ മറുപടി പ്രസംഗത്തിൽ നിന്ന്
നാടിൻ്റെ അഭിമാനമായ പുരസ്കാര ജേതാക്കൾക്ക് സ്വീകരണം
ഭരതൻ സ്മൃതിയിൽ ഡാവിഞ്ചിക്കും ജിതിൻരാജിനും ലഭിച്ച അനുമോദനം
ഞാൻ ഒരു നാടക കലാകാരന്റെ കുടുംബത്തിലാണ് ജനിച്ചത്..... എനിക്കു കിട്ടിയ ഈ അംഗീകാരം കേരളത്തിലെ എല്ലാ നാടക കലാകാരൻമാർക്കും കിട്ടിയ അംഗീകാരമായി കരുതുന്നു.... മികച്ച ബാല താരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയതിനുള്ള ശിശുക്ഷേമ സമിതിയുടെ പുരസ്കാരം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ കയ്യിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ കോണത്തുകുന്ന് സ്വദേശി ഡാവിഞ്ചിയുടെ വാക്കുകൾ
#KeralaStateFilmAwards #MasterDavinciSanthosh #MasterDavinci
#pallotti90skids
വെള്ളാങ്ങല്ലൂർ പഞ്ചായത്തിന്റെ അഭിമാനമായി മാറിയ സിനിമാ സംവിധായകൻ ജിതിൻ രാജിനും ഡാവിഞ്ചിക്കും അനുമോദനങ്ങൾ നേർന്നുകൊണ്ട് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ്
മൊബൈൽ ഉപയോക്താക്കൾ സൂക്ഷിക്കുക
പോസിറ്റീവ് – നെഗറ്റീവ് ഇലക്ട്രോഡുകളടങ്ങിയ ലിഥിയം– അയൺ ബാറ്ററികളാണ് സ്മാർട്ട്ഫോണുകളിലുള്ളത്. ബാറ്ററിയിലെ ഏതെങ്കിലും ഒരു ഘടകത്തിന് തകരാറുണ്ടായാൽ അത് ഫോണിനെ മുഴുവൻ ബാധിക്കും. തുടക്കത്തിലേ ഇത് ശ്രദ്ധിച്ചാൽ വലിയ അപകടം ഒഴിവാക്കാം. ഫോണിന് പതിവിലും ചൂട് കൂടുന്നു, ചാർജ് പെട്ടെന്ന് തീരുന്നു, ചാർജ് കയറാൻ താമസം എന്നിവയാണ് മൊബൈൽ ഫോണിന് തകരാറുണ്ടെന്നതിന് ആദ്യം ലഭിക്കുന്ന സൂചന. മൊബൈൽ ഫോണുകൾ താഴെ വീഴുമ്പോൾ ചെറുതോ വലുതോ ആയ തകരാർ അതിന് സംഭവിക്കുന്നുണ്ട്. താഴെ വീണാൽ മൊബൈൽ ഒരു സർവീസ് സെന്ററിൽ കൊടുത്ത് പരിശോധിച്ച് പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയേ വീണ്ടും ഉപയോഗിക്കാവൂ. ഇല്ലെങ്കിൽ ഫോണിലുണ്ടായ നേരിയ വിള്ളലോ പൊട്ടലോ വഴി വെള്ളം അല്ലെങ്കിൽ വിയർപ്പ് തുടങ്ങിയവ ബാറ്ററിയിലേക്ക് പ്രവേശിക്കാൻ കാരണമാകും. അത് ഡിസ
കഴിഞ്ഞ ദിവസം ( 14.03.2023) രാവിലെ 7.45 ന് ഹാഷ്മിനഗർ കോമ്പാൻ ബസാറിൽ നടന്ന അപകടത്തിൻ്റെ സി.സി.ടി.വി. ദൃശ്യം
കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ കിഡ്സ് ഫെസ്റ്റിൽ പങ്കെടുത്തവർക്ക് സമ്മാന വിതരണം നടക്കുന്നതിനിടെ നൽകിയ music ന് അനുസരിച്ച് സമ്മാനാർഹർ നൃത്തം ചെയ്തപ്പോൾ