23/03/2024
Indian Institute of Technology Madras പ്രവർത്തകുമായി സഹകരിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ ഗണിതശാസ്ത്രത്തിൽ താല്പര്യം മെച്ചപ്പെടുത്തുന്നതിനായി സൗജന്യമായി നൽകി വരുന്ന വിദ്യാഭ്യാസ പദ്ധതിയാണ് Out of the box thinking Mathematics.
പുതിയ സാങ്കേതികവിദ്യകളുടെ ലോകത്ത് നമ്മൾ വെറും കാഴ്ച്ചക്കാരായി മാറിയതിനു പിറകിൽ ഗണിതശാസ്ത്രത്തിന് വേണ്ടത്ര പ്രാധാന്യം നൽകാത്തതും വിഷയത്തെ തിയററ്റിക്കലായി മാത്രം സമീപിക്കുന്നതിനാലാണെന്നും വിദഗ്ധരുടെ വിശകലനമുണ്ട്. കണക്കിലെ പ്രാവീണ്യം നൽകുന്ന problem solver mentality നമ്മുടെ കുട്ടികൾക്ക് അതിനാൽ ലഭിക്കാതെ പോകുന്നു.
പ്രായോഗിക ഉദാഹരണങ്ങളിലൂടെ വ്യത്യസ്തമായ ഗണിതശാസ്ത്ര പഠനമാണ് ഈ പദ്ധതിയിൽ സ്വീകരിച്ചിരിക്കുന്നത്. പഠനം വിനോദം പോലെയായാൽ നാടിന്റെ മുന്നേറ്റവും പുതുതലമുറയുടെ കയ്യിൽ ഭദ്രമായിരിക്കും. ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയൊക്കെ യഥാർത്ഥത്തിൽ ഗണിതത്തിന്റെ പ്രയോഗവത്കരണം മാത്രമാണല്ലോ!
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പരിചയസമ്പന്നരായ പ്രഫസർമാരുടെ നേരിട്ടുള്ള ക്ലാസുകളാണ് ഈ പ്രോഗ്രാമിലൂടെ നൽകുന്നത്. അഞ്ചാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ ഭാഗമാവാൻ സാധിക്കുക. പഠിക്കുന്ന ഗ്രേഡ് അനുസരിച്ച് 4 level ആയി പ്രോഗ്രാം ഓപ്‌ഷനുകളുണ്ട്.
നമ്മുടെ നാട്ടിൽ നിന്ന് ഒരു ലക്ഷം വിദ്യാർത്ഥികളെയെങ്കിലും ഗണിതത്തിൽ താല്പര്യമുള്ളവരാക്കി മാറ്റിയാൽ വരും തലമുറയെങ്കിലും ശുഭാപ്തി വിശ്വാസത്തോടെ ലോകത്തെ സമീപിക്കുന്ന problem solvers ആയി മാറും. അവരുടെ കയ്യിൽ ഭദ്രമായിരിക്കും നമ്മുടെ നാടിന്റെ ഭാവി.
ഉമർ അബ്ദുസ്സലാം
CEO, ഇടപ്റ്
കോഴ്സ് 100% FREE
പ്രോഗ്രാമിന് ജോയിൻ ചെയ്യാൻ ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ add ആവുക