Gulf Kerala Magazine

  • Home
  • Gulf Kerala Magazine

Gulf Kerala Magazine The Most Popular Fee Malayalam Magazine

23/02/2024

മലയാളി ആണോ നമുക്ക് അഭിമാനിക്കാം...
കടപ്പാട് : rj faslu , hit.96.7 FM , Duabi

11/01/2024
https://m.facebook.com/story.php?story_fbid=814451430466471&id=100057048655949&mibextid=2JQ9oc
21/10/2023

https://m.facebook.com/story.php?story_fbid=814451430466471&id=100057048655949&mibextid=2JQ9oc

മതത്തിന്റെയും വിശ്വാസത്തിന്റെയും രാജ്യത്തിന്റെയും പേരിൽ പോരടിക്കുന്ന ഈ കെട്ടകാലത്ത് രാവിലെ കണ്ട നല്ലൊരു വാർത്ത

കഴിഞ്ഞ ആഴ്ച വരെ അമ്പലമണികൾ മുഴങ്ങുമ്പോൾ നെല്ലിക്കോട് മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നിൽ കൂപ്പുകൈകളുമായി നിന്നിരുന്ന വിഷ്ണു.....

വിഷ്ണു എന്ന ആ സഹോദരന്റെ ഹൃദയം , ഇനി മടവൂർ പള്ളിയിൽ ബാങ്കൊലികൾ ഉയരുമ്പോൾ ചക്കാലക്കല്‍ വീട്ടിൽ നമസ്കാര പായിൽ സുജൂദ് ചെയ്യും...ഷെറീനയോടൊപ്പം

അപ്പോൾ ആയിരിക്കും യഥാർത്ഥ ദൈവം പ്രസാദിക്കുക എന്നാണ് ഇപ്പോൾ വിശ്വസിക്കാൻ ആഗ്രഹിക്കുന്നത് ....!

ബൈക്ക് അപകടത്തിൽ മരണപ്പെട്ട പോയ വിഷ്ണുവിൻറെ ഹൃദയം
കെ . പി സിദ്ധീഖ് - ഷെറീന ദമ്പതികളുടെ മകള്‍ ഫിനു ഷെറിന് കൈമാറുമ്പോൾ ഹിന്ദുവായ എൻറെ മകൻറെ ഹൃദയം ഒരു മുസ്ലിം പെൺകുട്ടിക്ക് നൽകില്ല എന്ന് വിഷ്ണുവിന്റെ മാതാപിതാക്കൾ പറഞ്ഞില്ല...!!

ഇസ്ലാമികമായി ജീവിക്കുന്ന തൻറെ മകൾക്ക് ഒരു ഹിന്ദുവിന്റെ ഹൃദയം വേണ്ട എന്ന് ഷെറിന്റെ മാതാപിതാക്കളും പറഞ്ഞില്ല...!!!
മതമല്ല മനുഷ്യത്വമാണ് ആവശ്യമെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക

23/07/2023

സ്കൂൾ പാഠ്യപദ്ധതിയിൽ എന്ത് കൊണ്ടാണ് നിയമം ഒരു പാഠ്യവിഷയം ആക്കാത്തത്. ഈ പറയുന്ന വാക്കുകൾ ഒന്ന് കേട്ട് നോക്കൂ...

ആദരാഞ്ജലികൾ...
18/07/2023

ആദരാഞ്ജലികൾ...

ജനഹൃദയങ്ങളിലെ കുഞ്ഞൂഞ്ഞ് ഉമ്മൻചാണ്ടി വിടവാങ്ങി,......
ആദരാഞ്ജലികൾ...💐

ആദരാഞ്ജലികൾ....
08/06/2023

ആദരാഞ്ജലികൾ....

നക്ഷത്ര മോൾക്ക് Kuttikaludea Lokam - കുട്ടികളുടെ ലോകം ത്തിന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.....

ദുബൈ കേന്ദ്രമായ ലാൻഡ്മാർക്ക് ഗ്രൂപ്പ് മേധാവിയും സ്ഥാപകനുമായ മുകേഷ് മിക്കി ജഗതിയാനി അന്തരിച്ചു.
26/05/2023

ദുബൈ കേന്ദ്രമായ ലാൻഡ്മാർക്ക് ഗ്രൂപ്പ് മേധാവിയും സ്ഥാപകനുമായ
മുകേഷ് മിക്കി ജഗതിയാനി അന്തരിച്ചു.

14/03/2023

കറവ വറ്റിയ ഒരു പ്രവാസിയുടെ കഥപറയാം...

ഇരുപത്തിരണ്ടാംവയസ്സിൽ ഭർത്താവ് ഉപേക്ഷിച്ച ജമീല ഏക മകളെ പഠിപ്പിച്ചു മിടുക്കിയാക്കാൻ കടൽ കടന്നതാണ്. അറബി വീട്ടിൽ പണിയെടുത്തകാശുകൊണ്ട് മകളെയും ആ മകളുടെ നാലു പെൺമക്കളെയും കെട്ടിച്ചയച്ചപ്പോഴേക്ക് ജമീലയ്ക്ക് വയസ്സ് അറുപതായി. ആരോഗ്യം മോശമായപ്പോൾ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. എന്നാൽ ഗൾഫുകാരിക്കു കിട്ടിയ പതിവു സ്വീകരണവും സ്നേഹമൊന്നും ഇത്തവണ ഉണ്ടായില്ല. വാര്‍ദ്ധക്യത്തിന്റെ അന്ത്യത്തിലേക്ക് കാലും നീട്ടി ഇരിക്കുന്ന വരുമാനം നിലച്ചൊരു പ്രവാസിമാത്രമായി അവർ.ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രായമായ ഉമ്മ അവരുടെ സ്റ്റാറ്റസിനു ചേരാതെയായി.. ഒരു രാത്രിയിൽ ഏക മകളുടെ ഭർത്താവ് വീട്ടിൽ നിന്നും ഇറക്കിവിട്ടു.

ഒരു നിവൃത്തിയുമില്ലാതായപ്പോൾ അറുപത്തിയാറാം വയസ്സിൽ അവർ വീണ്ടും ജോലിതേടി ഗൾഫിലെത്തി. കെട്ടുറപ്പുള്ള ഒരു ഒറ്റമുറി വീട്, ആ ലക്ഷ്യവുമായാണ് അവരെത്തിയത്. രണ്ടു വർഷത്തിനിടെ ദിവസേന നാലും അഞ്ചും വീടുകൾ കയറിയിറങ്ങി ഭക്ഷണം പാചകം ചെയ്ത് എങ്ങനെയൊക്കെയോ നാട്ടിൽ മൂന്ന് സെൻറ് സ്ഥലം സ്വന്തമാക്കി. പക്ഷെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ പ്രവാസി മലയാളികളുടെ സഹായം തേടുകയാണവർ.

പ്രവാസികള്‍ പലരും സ്വയം ജീവിക്കാന്‍ മറന്ന് പോയവരാണ്. സ്വന്തം കുടുംബം വളർത്താൻ ബന്ധങ്ങളെ പിണക്കാതിരിക്കാൻ മുണ്ടു മുറുക്കി ഉടുത്തവർ. അവരിൽ ഒരാൾ മാത്രമാണ് ജമീല. പ്രവാസം നിർത്തിവന്ന പ്രവാസി കറവ വറ്റിയ പശുവിനെ പോലെയെന്നൊക്കെ കേൾക്കുമ്പോൾ ചിരിവന്നേക്കാം. അഞ്ചുമിനുട്ട് ആ ഉമ്മയോട് സംസാരിച്ചിക്കുമ്പോൾ ചിരി വേദനയായി മാറും

കടപ്പാട് : Arun Raghavan

വീഡിയോ സ്റ്റോറി കാണാം 👇
https://fb.watch/jgiDO-2FH7/

ജമീലതാത്തയുടെ നമ്പർ കൂടി ഇതോടൊപ്പം വെക്കുന്നു (0566728300)

12/12/2022

മരണത്തെക്കുറിച്ചു തന്നെയാണ് ഞാൻ ഇന്നും എഴുതുന്നത്. ഇന്നത്തെയാത്ര അഞ്ച് മൃതദേഹങ്ങളോടൊപ്പമാണ്. അതിലൊന്ന് മലയാളിയും.

അത്യപൂർവ്വമായ ഭാര്യാഭർതൃസ്നേഹത്തിന്റെ കഥയാണിത്.

അയാള്‍ നാട്ടിലേക്ക് എന്നും വിളിക്കും. ഭാര്യയുമായി ഏറെനേരം ഫോണിൽ സംസാരിക്കും. മക്കളെ വിവാഹം കഴിപ്പിച്ചയച്ചതിനാൽ ഒറ്റപ്പെട്ടുപോയ ഭാര്യക്ക് ഒരു ആശ്വാസത്തിനായാണ് അയാൾ കൂടുതൽ സമയം സംസാരിച്ചിരിക്കാറുള്ളത്.
അകന്നിരിക്കുമ്പോഴും സ്നേഹത്തിന്റെ തീവ്രത അവർ പരസ്പ്പരം അനുഭവിച്ചിരുന്നു.

പെട്ടന്നു തന്നെയാണ് അയാൾ അസുഖബാധിതനായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. പക്ഷെ, താൻ രോഗിയായെന്നും ആശുപത്രിയിൽ ആണെന്നുമുള്ള കാര്യങ്ങൾ അയാൾ തന്റെ ബീവിയിൽ നിന്നും മറച്ചുപിടിച്ചു...കാരണം, അവളിതറിഞ്ഞാൽ ഒരുപാട്‌ വിഷമിക്കും. അത് സംഭവിക്കരുത്.അയാൾക്കും അവളെ അത്രക്ക് ഇഷ്ടമായിരുന്നു... സംഭാഷണത്തിനിടയിൽ "എന്റെ ഭാര്യ... എന്റെ ഭാര്യ" എന്ന് എല്ലാവരോടും പറയുമായിരുന്നു...

ആറാംനാൾ നാട്ടിലേക്ക് വിളിച്ചപ്പോൾ സംസാരമദ്ധ്യേ അയാൾ തന്റെ രോഗവിവരങ്ങൾ തുറന്നു പറഞ്ഞു... "എനിക്ക് തീരെ സുഖമില്ല. ഇപ്പോൾ ആശുപത്രിയിൽ ആണ്." വിചാരിച്ചപോലെതന്നെ ഫോണിന്റെ മറുതലക്കൽ ഒരു നിലവിളി... "വിഷമിക്കേണ്ട... വേഗം സുഖപ്പെടും"... അയാൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു... ബീവിയുടെ തേങ്ങലോടെ ഫോൺ സംസാരം മുറിഞ്ഞു...

ഏകദേശം ഒരു മണിക്കൂർ... ഒരു സുഹൃത്ത്‌ ആശുപത്രിമുറിയിൽ എത്തി. അയാൾ വല്ലാതെ വിഷമത്തിലായിരുന്നു.

എന്തുപറ്റി? ചോദ്യം അയാളെ വല്ലാതെ പരിഭ്രമത്തിലാക്കി... പറയണോ...? പറയാതിരിക്കണോ...?എന്തായാലും പറഞ്ഞല്ലേ പറ്റൂ...അയാൾ ഉച്ചഭക്ഷണം കഴിച്ചു തീരുംവരെ സുഹൃത്ത്‌ അക്ഷമനായി മുറിയിൽ

അവസാനം പറഞ്ഞു... തന്റെ വീട്ടിൽ നിന്നും എന്നെ വിളിച്ചിരുന്നു. തന്റെ ബീവിക്ക് പെട്ടെന്ന് വയ്യാതായിരിക്കുന്നു...

അയാൾ ഇത്രയേ അപ്പോൾ പറഞ്ഞുള്ളൂ...യഥാർത്ഥത്തിൽ അയാളുടെ ബീവി തന്റെ ഭർത്താവുമായി നടത്തിയ ഫോൺ സംഭാഷണത്തിനൊടുവിൽ തലകറങ്ങി വീഴുകയും ഹൃദയസ്തംഭനം സംഭവിക്കുകയുമായിരുന്നു.
അയാള്‍ വല്ലാതെ അസ്വസ്ഥനായി കിടക്കയിൽ ഇരുന്നു... നിറകണ്ണുകളോടെ പ്രാർത്ഥിച്ച് വീണ്ടും കിടന്നു.

ഒരു പത്തു മിനിട്ട് ആയിക്കാണും. നെഞ്ചിനൊരു വേദന. അയാള്‍ തന്റെ ബീവിയോടൊപ്പം പരലോകത്തേക്ക് യാത്രയായി....

പറഞ്ഞറിയിക്കാനാകാത്ത സ്നേഹനൂലിനാൽ ബന്ധിക്കപ്പെട്ട മനുഷ്യബന്ധങ്ങൾ....

"ഞാൻ മരിച്ചിട്ടേ നിങ്ങൾ മരിക്കാവൂ"... പലപ്പോഴും അവൾ അയാളോട് പറയാറുണ്ടായിരുന്നു.

ദൈവം ആ വാക്കുകൾ നിറവേറ്റിക്കൊടുത്തിരിക്കുന്നു... മരണത്തിലും അവരെ ഒന്നിപ്പിച്ചിരിക്കുന്നു.

അഷ്റഫ് താമരശ്ശേരി

12/12/2022

കാമുകിമാരും, ഭാര്യമാരും മാത്രമല്ല ഉമ്മമാർക്കും കൂടിയുള്ളതാണ് ഈ വിജയങ്ങൾ...
ഖത്തർ വേൾഡ് കപ്പിൽ
മൊറോക്കോയും താരങ്ങളും നമ്മെ ആശ്ചര്യപ്പെടുത്തുന്നത് കളിമികവ് മാത്രമല്ല. ഇങ്ങിനെയും ചില കാഴ്ചകളും പാഠങ്ങളും കൂടിയാണ് പഠിപ്പിക്കുന്നത്. മാതാപിതാക്കളെ,ജനിപ്പിച്ചവർ മാത്രമാക്കി അരികിലേക്ക് തള്ളാൻ പഠിപ്പിക്കുന്ന പുതിയ ലിബറൽ വാദികൾക്കും , ഫെമിനിസ്റ്റുകൾക്കും കൂടി ചിലത് പഠിക്കാനുണ്ട് ഈ മൊറോക്കോ താരങ്ങളിൽ നിന്ന്..

14/09/2022

പോലീസ് അധ്യാപകനാകുമ്പോൾ...❤️

കൊൽക്കത്ത സൗത്ത് ഈസ്റ്റ് ട്രാഫിക് ഗാർഡിലെ സെർജന്റ് പ്രകാശ് ഘോഷ് എല്ലാ ദിവസവും ഗരിയാഹട്ടിലെ നടപ്പാതയിൽ താമസിക്കുന്ന 9 വയസ്സുള്ള ആകാശ് റൗട്ടിനെ പഠിപ്പിക്കുന്നു. പ്രകാശ് ഘോഷ് തന്റെ ഡ്യൂട്ടി സമയത്താണ് ഇത് ചെയ്യുന്നത്. അദ്ദേഹത്തിന്റെ മഹത്തായ പ്രവർത്തനത്തിന് ആയിരം അഭിവാദ്യങ്ങൾ....

05/09/2022

തെരുവുനായയുടെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന റാന്നി സ്വദേശിനി അഭിരാമി (12) മരിച്ചു. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്‌സിന്റെ മൂന്ന് കുത്തിവെപ്പ് എടുത്തെങ്കിലും ആരോഗ്യനില വഷളായിരുന്നു.
പുണെ വൈറോളജി ലാബിൽ നിന്ന് നാളെ പരിശോധനാഫലം വരാനിരിക്കെയാണ് മരണം.
ഓഗസ്റ്റ് 13-ന് രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു സംഭവം. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തി നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേര്‍ന്നഭാഗത്തും കടിച്ചു.ഏഴ് മുറിവുകളുണ്ടായിരുന്നു. കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയുടെ കണ്ണില്‍ മണ്ണുവാരിയിട്ട് കുട്ടിയെ രക്ഷിച്ചത്.
ആദരാഞ്ജലികൾ...

‘നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാന്‍ പോകല്ലേ. നമ്മുടെ ജില്ല...
03/08/2022

‘നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാന്‍ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം..’ ഉപദേശിച്ച് ആലപ്പുഴയുടെ പുതിയ കലക്ടർ.

‘നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാന്‍ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം..’ ഉപദേശിച്ച് ആലപ്പുഴയുടെ പുതിയ കലക്ടർ.
കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെയുള്ള ലിങ്കിൽ കാണാം

https://m.facebook.com/story.php?story_fbid=610267217123865&id=100044217768569

Address


Alerts

Be the first to know and let us send you an email when Gulf Kerala Magazine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share