Indian Coop Times

  • Home
  • Indian Coop Times

Indian Coop Times Indian coop times is an online resource for news and opinions on co operative sectors from kerala
(22)

11/08/2024


10/08/2024

ഭവന വായ്പ കേരള ബാങ്കിൽ

25/10/2023

ദീപാവലിക്ക് മുമ്പ് പുതിയ സഹകരണ നയം.

അമിത് ഷായും അദ്ദേഹത്തിന്റെ മന്ത്രാലയവും കഴിയുന്നത്ര ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള വലിയ തിരക്കിലാണ്, 18 മാസത്തിനുള്ളിൽ, സഹകരണ മേഖലയുടെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന അമ്പതിലധികം പുതിയ സഹകരണ സംരംഭങ്ങൾ അദ്ദേഹത്തിന്റെ മന്ത്രാലയം ആരംഭിച്ചു. . അത് യുസിബികളോ ഷുഗർ കോ-ഓപ്പുകളോ, മൾട്ടി സ്റ്റേറ്റ് കോ-ഓപ്പുകളോ, ഖേതി ബാങ്കുകളോ, നാഫെഡോ എൻസിസിഎഫോ ആകട്ടെ, നിങ്ങൾ പേര് പറയുക, മാറ്റം വരുത്തുന്നതിൽ മന്ത്രാലയം നിർണ്ണായകമായി ഇടപെട്ടു, ”അജ്ഞാത വ്യവസ്ഥയിൽ ഒരു മന്ത്രാലയ ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു.

ദേശീയ സഹകരണ നയം എന്നത് രാജ്യത്തിനും സഹകരണ മേഖലയ്ക്കും വാഗ്ദാനം ചെയ്യാനുള്ള അസ്തിത്വത്തിന്റെ തുടക്കം മുതൽ മന്ത്രാലയത്തിന്റെ അഭിലാഷമാണ്. സംസ്ഥാനങ്ങൾക്കും അതിരുകൾക്കുമപ്പുറം, പുതിയ നയം ശക്തമായ ഒരു സഹകരണ പ്രസ്ഥാനത്തിന്റെ അടിത്തറയിടും.

ഈ ലക്ഷ്യം കൈവരിക്കുന്നതിന്, കരട് കമ്മിറ്റിയിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അംഗങ്ങളുടെ പ്രാതിനിധ്യം ഉണ്ടെന്ന് മന്ത്രാലയം ഉറപ്പാക്കിയിട്ടുണ്ട്. പുതിയ ദേശീയ സഹകരണ നയം അടുത്ത 25 വർഷത്തേക്ക് സഹകരണ സ്ഥാപനങ്ങൾക്കുള്ള മാർഗരേഖ തയ്യാറാക്കാൻ ലക്ഷ്യമിടുന്നു.

"ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക മാനങ്ങൾ മാറ്റുന്നതിനും മൊത്തം ജിഡിപിയിൽ സഹകരണ സ്ഥാപനങ്ങളുടെ പങ്ക് ഗണ്യമായി വർദ്ധിപ്പിക്കുന്നതിനും നയത്തിന് കഴിയും. നിയമപരവും സ്ഥാപനപരവുമായ ചട്ടക്കൂടിന്റെ പിന്തുണയുള്ള സഹകരണാധിഷ്ഠിത സാമ്പത്തിക വികസന മാതൃക പ്രോത്സാഹിപ്പിക്കുക എന്നതാണ് നയത്തിന്റെ പിന്നിലെ ആശയം, ”ദിലീപ് സംഘാനി ഇന്ത്യൻ സഹകരണത്തോട് പറഞ്ഞു.

ഘടനാപരമായ പരിഷ്‌കാരങ്ങളും ഭരണവും, സഹകരണ സ്ഥാപനങ്ങൾ ഊർജ്ജസ്വലമായ സാമ്പത്തിക സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, മൂലധനത്തിന്റെയും ഫണ്ടിന്റെയും സ്രോതസ്സുകൾ, മുൻഗണനാ വിഭാഗങ്ങൾ ഉൾപ്പെടുത്തൽ, സാങ്കേതികവിദ്യയുടെ ഉപയോഗം, നൈപുണ്യവും പരിശീലനവും, സുസ്ഥിരതയും നടപ്പാക്കൽ പദ്ധതിയും എന്നിവയാണ് പ്രധാന ശുപാർശകൾ. സഹകർ സേ സമൃദ്ധി എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് കൈവരിക്കുക എന്നതായിരിക്കും എൻസിപിയുടെ ലക്ഷ്യം.

ഈ പുതിയ ദേശീയ സഹകരണ നയത്തിലൂടെ തങ്ങളുടെ മേഖല കൈയേറുകയാണെന്ന് ഒരു സംസ്ഥാനത്തിനും തോന്നരുതെന്ന് അമിത് ഷായും പങ്കെടുത്ത മുൻകാല സമിതിയുടെ യോഗങ്ങളിലൊന്നിൽ ഷാ വ്യക്തമാക്കിയിരുന്നു. ഓരോ സംസ്ഥാനത്തിനും അതിന്റെ പ്രത്യേക ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മിക്കാൻ കഴിയുന്ന നയം പൊതുവായതായിരിക്കണം, ഷാ പറഞ്ഞു.

ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ 'സഹകർ സേ സമൃദ്ധി' എന്ന വിഷയത്തിൽ സഹകാരികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മ...
04/01/2023

ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ 'സഹകർ സേ സമൃദ്ധി' എന്ന വിഷയത്തിൽ സഹകാരികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഒരു മാതൃകാ സഹകരണ ഗ്രാമം എന്ന ആശയം രാജ്യത്ത് വേരുറപ്പിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു.

ഗ്രാമീണ ജീവിതത്തിന്റെ എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും സഹകരണ സംഘങ്ങളിലൂടെ ഒരു മാതൃകാ സഹകരണ ഗ്രാമമാക്കും, ഇതിനായി ഗുജറാത്തിൽ ഇതുവരെ ആറ് ഗ്രാമങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

വർദ്ധിച്ചുവരുന്ന സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി , കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുതിയ സൈബർ ക...
22/11/2022

വർദ്ധിച്ചുവരുന്ന സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി , കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുതിയ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ 1930 ആരംഭിച്ചു. ഇത് നേരത്തെ അനുവദിച്ച 155260 എന്ന നമ്പറിന് പകരം ഘട്ടം ഘട്ടമായി മാറുന്നതാണ് .

പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെൽപ്പ്‌ലൈൻ നമ്പർ ഉപയോഗിക്കാവുന്നതാണ്.

അതിനാൽ, നിങ്ങൾ സൈബർ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കിൽ, അത് റിപ്പോർട്ട് ചെയ്യാൻ നിങ്ങൾക്ക് പുതിയ സൈബർ ഹെൽപ്പ്‌ലൈൻ നമ്പർ ആയ 1930 ൽ വിളിക്കാവുന്നതാണ്.

പലിശ നിരക്ക് വീണ്ടും കൂട്ടി റിസര്‍വ് ബാങ്ക്. 0.5 ശതമാനം വര്‍ദ്ധനയാണ് നടപ്പിലാക്കിയിരിക്കുന്നത്. നാണ്യപ്പെരുപ്പ ഭീഷണി നേര...
30/09/2022

പലിശ നിരക്ക് വീണ്ടും കൂട്ടി റിസര്‍വ് ബാങ്ക്. 0.5 ശതമാനം വര്‍ദ്ധനയാണ് നടപ്പിലാക്കിയിരിക്കുന്നത്. നാണ്യപ്പെരുപ്പ ഭീഷണി നേരിടാന്‍ റിസര്‍വ് ബാങ്ക് പണനയ സമിതിയാണ് (എംപിസി) പലിശനിരക്ക് (റീപ്പോ) വീണ്ടും കൂട്ടിയത്. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്കു നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കായ റീപ്പോ 4.9% ആയി. പലിശ നിരക്ക് വര്‍ദ്ധന സാധാരണക്കാരനും തിരിച്ചടിയാകും. ബാങ്കുകള്‍ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കൂട്ടും. പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവു കാലയളവോ കൂടും. ബാങ്ക് സ്ഥിരനിക്ഷേപ പലിശയും കൂടുമെങ്കിലും വായ്പ പലിശയോളമുണ്ടാകില്ല. പത്തു വര്‍ഷത്തിനിടെ, എംപിസി യോഗത്തിനു ശേഷം പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ വര്‍ധനയാണ് ഇന്നലത്തേത്. മെയ്‌ നാലിനു പ്രഖ്യാപിച്ച 0.4% വര്‍ധന കൂടി കണക്കാക്കുമ്പോള്‍ അഞ്ചാഴ്ചയ്ക്കിടെ പലിശ 0.9% കൂടി. ഓഗസ്റ്റ് 2 മുതല്‍ 4 വരെയുള്ള അടുത്ത എംപിസി യോഗത്തില്‍ 0.25% പലിശവര്‍ധന കൂടി പ്രതീക്ഷിക്കാം.

30/09/2022
സഹകരണ സംഘ ഭരണസമിതി അംഗങള്‍ക്കുള്ള ആശ്വാസനിധി പദ്ധതിയായ സഹകാരി സാന്ത്വനധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം മൂ...
23/03/2022

സഹകരണ സംഘ ഭരണസമിതി അംഗങള്‍ക്കുള്ള ആശ്വാസനിധി പദ്ധതിയായ സഹകാരി സാന്ത്വനധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ താഴെയുള്ള സഹകാരികള്‍ക്കാണു പദ്ധതിയുടെ ആനുകൂല്യം കിട്ടുക.
ചികിത്സക്കായി പരമാവധി 50,000 രൂപയും സഹകാരികള്‍ മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്കു പരമാവധി 25,000 രൂപയും ലഭിക്കും .

അപേക്ഷകര്‍ സഹകരണ രംഗത്തു സര്‍ക്കിള്‍ ( താലൂക്ക് )/ ജില്ല / സംസ്ഥാനതലത്തില്‍ ഏതെങ്കിലും സഹകരണ മേഖലയുടെ പുരോഗതിക്കുവേണ്ടി വളരെക്കാലമായി പ്രവര്‍ത്തിച്ചവരോ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരോ ആകണം. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍പ്പെട്ട സഹകരണ സംഘത്തിന്റെ ഭരണസമിതിയില്‍ രണ്ടു തവണയെങ്കിലും അംഗമായിരിക്കുകയും ഇപ്പോള്‍ അവശതയനുഭവിക്കുന്നവരുമായിരിക്കണം. ജീവനക്കാരുടെ സംഘങ്ങളില്‍ ഭരണസമിതിയംഗമായവര്‍ക്ക് ഈ പദ്ധതിയില്‍ അര്‍ഹതയുണ്ടായിരിക്കില്ല. അപേക്ഷ ബന്ധപ്പെട്ട സഹകരണ സംഘം സെക്രട്ടറി മുഖേന താലൂക്കിലെ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സെക്രട്ടറി / അസി. രജിസ്ട്രാര്‍ ( ജനറല്‍ ) ക്കാണു ആവശ്യമായ സാക്ഷ്യപത്രങ്ങള്‍ സഹിതം സമര്‍പ്പിക്കേണ്ടത്.

അദീല അബ്ദുള്ള. IAS ബഹു : സഹകരണ  വകുപ്പ് രജിസ്ട്രാർ.. 👏🏻👏🏻ആശംസകൾ 🌹🌹
23/03/2022

അദീല അബ്ദുള്ള. IAS ബഹു : സഹകരണ വകുപ്പ് രജിസ്ട്രാർ.. 👏🏻👏🏻ആശംസകൾ 🌹🌹

കേരള സഹകരണ ഫെഡറേഷൻ ആറാംസംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മികച്ചസഹകാരിക്കു നൽകുന്ന എം.വി. രാഘവൻസ്മാരക അവാർഡിനു പി. അബ്ദുൽ ഹ...
12/12/2021

കേരള സഹകരണ ഫെഡറേഷൻ ആറാം
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മികച്ച
സഹകാരിക്കു നൽകുന്ന എം.വി. രാഘവൻ
സ്മാരക അവാർഡിനു പി. അബ്ദുൽ ഹമീദ്
എം.എൽ.എ. അർഹനായി. ഡിസംബർ
പതിനഞ്ചിനു തിരുവനന്തപുരത്തു നടക്കുന്ന
ഫെഡറേഷൻ സമ്മേളനത്തിൽ മുൻ സഹകരണ
മന്ത്രി കടകംപള്ളി സുരേന്ദ്രൻ അബ്ദുൽ ഹമീദിനു
അവാർഡ് സമ്മാനിക്കും.

ഡിസംബർ 10അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം.സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യൻ ജന്മസിദ്ധമായിതന്നെ ലഭിക്കുന്ന അവാകാശമാണ് മനുഷ്യാ...
10/12/2021

ഡിസംബർ 10
അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം.

സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യൻ ജന്മസിദ്ധമായിതന്നെ ലഭിക്കുന്ന അവാകാശമാണ് മനുഷ്യാവകാശം.
സമൂഹത്തിന്റെ വളർച്ചയ്ക്കൊപ്പം രൂപാന്തരണത്തിന് വിധേയമായ പ്രകൃത്യനുസരണ നിയമങ്ങളാണ് മനുഷ്യാവകാശങ്ങളായി പരിണമിച്ചത്.

1948 ഡിസംബർ 10 ന് പാരീസിൽ ചേർന്ന ഐക്യരാഷ്ടസഭയുടെ പൊതു സഭ (ജനറൽ അസംബ്ലി) പാസ്സാക്കിയ അംഗീകരിച്ചതാണ് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaration of Human Rights - UDHR).

രണ്ടാം ലോകമഹായുദ്ധത്തിന്റെ അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന, മനുഷ്യജിവികൾക്ക് സ്വാഭാവികമായുള്ള അവകാശങ്ങളെപ്പറ്റിയുള്ള ആദ്യ ആഗോള പ്രഖ്യാപനമാണ് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം. പിന്നീട് അന്താരഷ്ട്ര ഉടമ്പടികളുടെ ഭഗമായും ദേശീയ ഭരണഘടനകളുടെ ഭാഗമായും പ്രാദേശിക മനുഷ്യാവകാശ പ്രമാണങ്ങളായും വിവിധ നിയമങ്ങളായും മാറിയ 30 അനുച്ഛേദങ്ങളാണ് ഈ പ്രഖ്യാപനത്തിൽ അടങ്ങിയിരിക്കുന്നത്.

അന്താരാഷ്ട്ര മനുഷ്യാവകാശപ്രഖ്യാപനം, സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടി, സിവിൽ, രാഷ്ടീയ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടി എന്നിവയെ ചേർത്ത് അന്താരാഷ്ട്ര മനുഷ്യാവകാശബിൽ എന്ന് വിളിക്കുന്നു.

പ്രസിദ്ധീകരണത്തിന്.            സഹകരണ സ്റ്റാമ്പ് സഹകരണ ദിനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കും - മന്ത്രി വി എന്‍ വാസവന്‍.സ...
03/07/2021

പ്രസിദ്ധീകരണത്തിന്.

സഹകരണ സ്റ്റാമ്പ് സഹകരണ ദിനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കും - മന്ത്രി വി എന്‍ വാസവന്‍.

സഹകരണ ദിനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കാന്‍ സംസ്ഥാന സഹകരണ യൂണിയന്‍ പുറത്തിറക്കിയ സഹകരണ സ്റ്റാമ്പിന് കഴിയുമെന്ന് സഹകരണം-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. അന്തര്‍ദേശീയ സഹകരണ ദിനത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ യൂണിയന്‍ പുറത്തിറക്കിയ സഹകരണ സ്റ്റാമ്പ് തിരുവനന്തപുരത്ത പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി..സഹകരണ സ്‌നേഹം വളര്‍ത്താനും സഹകരണ സന്ദേശം പൊതു ജനങ്ങളില്‍ എത്തിക്കാനും ഇത്തരം നടപടികള്‍ സഹായകരമാവുമെന്നും സഹകരണ മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു . സഹകരണ മന്ത്രിയുട പ്രൈവറ്റ് സെക്രട്ടറി ജോര്‍ജ്ജ് മാത്യു,

അഡീഷണല്‍ രജിസ്ട്രാര്‍- സെക്രട്ടറി ഗ്ലാഡി ജോണ്‍ പുത്തൂര്‍,ജനറല്‍ മാനേജര്‍ ജി. ഗോപകുമാര്‍, ഡിജിഎം എം ബി അജിത്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

ചിത്രം. അടിക്കുറിപ്പ്.

അന്തര്‍ദേശീയ സഹകരണ ദിനത്തില്‍ ഭാഗമായി സംസ്ഥാന സഹകരണ യൂണിയന്‍ പുറത്തിറക്കിയ സഹകരണ സ്റ്റാമ്പ് സഹകരണം-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി പ്രകാശനം ചെയ്യുന്നു.

അന്തർദേശീയ സഹകരണദിനത്തോടനുബന്ധിച്ച് കേരള ബാങ്ക് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സംഘടിപ്പിക്കുന്ന 12 വയസ്സിനു താഴെ പ്ര...
30/06/2021

അന്തർദേശീയ സഹകരണദിനത്തോടനുബന്ധിച്ച് കേരള ബാങ്ക് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സംഘടിപ്പിക്കുന്ന 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുടെ ചിത്രരചന മത്സരം താഴെ പറയുന്ന വിധത്തിൽ സംഘടിപ്പിക്കാവുന്നതാണ്:
1. കുട്ടികൾക്ക് വീട്ടിലിരുന്നു കൊണ്ട് ഈ മത്സരത്തിൽ പങ്കെടുക്കാം
2. മത്സരാർത്ഥികളായ കുട്ടികളെ രണ്ടു വിഭാഗമായി തരം തിരിക്കാം. ഒന്നാം വിഭാഗം: 4 മുതൽ 8 വയസ്സു വരെയുള്ള കുട്ടികൾ.
രണ്ടാം വിഭാഗം: 9 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾ
3 ചിത്ര രചന മാധ്യമം
ഓയിൽ പേസ്റ്റൽസ്, വാട്ടർ കളർ എന്നിവയിൽ ഏത് മീഡിയവും ഉപയോഗിക്കാം.
4. ഈ വർഷത്തെ പ്രതിപാദ്യ വിഷയമായ " ഒത്തുചേർന്ന് പുനർനിർമ്മിക്കാം" (Rebuild better together ) എന്നതിനെ അടിസ്ഥാനമാക്കി വേണം ചിത്രം വരയ്ക്കേണ്ടത്.
5. A4 സൈസ് വലുപ്പമുള്ള വെള്ള പേപ്പറിൽ ചിത്രങ്ങൾ തയ്യാറാക്കാം.
6. ഇമെയിലായി അയയ്ക്കുന്ന ചിത്രത്തിന് താഴെ മത്സരാർത്ഥിയുടെ പേര് മാത്രം രേഖപ്പെടുത്തുക. മത്സരാർത്ഥിയുടെ ഫോട്ടോയും മേൽവിലാസും ഫോൺ നമ്പറും
ഉൾപ്പെടെയുള്ള പൂർണ്ണ വിവരങ്ങൾ മുകളിൽ സൂചിപ്പിച്ച ഇ മെയിൽ തന്നെ അറ്റാച്ച്മെറ്റായി അയയ്ക്കേണ്ടതാണ്.
7. സൃഷ്ടികൾ 02/07/2021 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് വരെ ഇമെയിലായി അയയ്ക്കാവുന്നതാണ്. യാതൊരു കാരണവശാലും വൈകി വരുന്ന സൃഷ്ടികൾ മത്സരത്തിൽ ഉൾപ്പെടുത്തേണ്ടതില്ല. ഇതിനായി ഇ-മെയിൽ ഐഡി നൽകേണ്ടതാണ്.
8. ജില്ലാ തലത്തിൽ ലഭിക്കുന്ന സൃഷ്ടികളിൽ നിന്ന് ഓരോ വിഭാഗത്തിലും മികച്ച മൂന്നു സൃഷ്ടികളെ തിരഞ്ഞെടുക്കുകയും രണ്ടു വിഭാഗത്തിലുമായി ജില്ലാതലത്തിൽ തിരഞ്ഞെടുത്ത മികച്ച മൂന്നു സൃഷ്ടികളെ ഹെഡാഫീസിലെ [email protected] എന്ന ഇമെയിലിലേക്ക് അയയ്‌ക്കേണ്ടതാണ്. ജില്ലാ തലത്തിൽ മികച്ച മൂന്നു സൃഷ്ടിക്കൾക്കും സംസ്ഥാന തലത്തിൽ മികച്ച മൂന്നു സൃഷ്ടിക്കൾക്കും സമ്മാനം നൽകുന്നതാണ്.

അന്തർദേശീയ സഹകരണ ദിനാഘോഷം.സംസ്ഥാനതല ഉദ്ഘാടനം.
29/06/2021

അന്തർദേശീയ സഹകരണ ദിനാഘോഷം.
സംസ്ഥാനതല ഉദ്ഘാടനം.

വായന ദിനാഘോഷം
18/06/2021

വായന ദിനാഘോഷം

• നിങ്ങൾ  18 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണോ ?• നൂതന ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിൽ നിങ്ങൾ തല്പരരാണോ ?• നി...
10/06/2021

• നിങ്ങൾ 18 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണോ ?
• നൂതന ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിൽ നിങ്ങൾ തല്പരരാണോ ?
• നിങ്ങൾ സഹകരണ മൂല്യങ്ങളിൽ വിശ്വസിക്കുന്നുണ്ടോ ?
• നിങ്ങളും നിങ്ങളുടെ സുഹൃത്തുക്കളും കൂടി പ്രവർത്തിക്കുന്ന മേഖലയിൽ ഈ ആശയങ്ങൾ
പ്രാവർത്തികമാക്കുന്നതിന് ഒരു സഹകരണ സംഘം ആരംഭിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ?
• അതിലൂടെ നിങ്ങൾക്കും നമ്മുടെ നാടിനും സാമൂഹ്യ സാമ്പത്തിക പുരോഗതി കൈവരുത്തുവാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടോ ?

ഇതാ നിങ്ങളെ സഹായിക്കാൻ 'സഹകരണ വകുപ്പ്’
• നിങ്ങൾക്കും ഒരു സഹകരണ സംഘം ആരംഭിക്കാം

ഏത് മേഖലയിൽ പ്രാവീണ്യം ഉള്ളവർക്കും ഈ സംരംഭത്തിൽ പങ്കാളികളാകാം

Priority Sectors
• ഐടി മേഖലയിലുള്ളവർ
• സിനിമ/ഡോക്യുമെന്ററി/ഷോർട്ട് ഫിലിം നിർമ്മാണം/സംഗീത മേഖലകളിൽ തല്പരർ
• ഡിസൈൻ/ആർട്ടിസ്റ്റ് തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്നവർ
• ഇവന്റ് മാനേജ്മെന്റ്/ സേവനങ്ങൾ വീടുകളിൽ എത്തിക്കൽ തുടങ്ങിയവ
• ഭക്ഷ്യ സംസ്ക്കരണ വിപണന മേഖല/ തനത് കാർഷിക വിഭവങ്ങളുടെയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും നിർമ്മാണം, വിതരണം.
• അഗ്രികൾച്ചറൽ സപ്ലൈ ആന്റ് മാർക്കറ്റിംഗ്
• സ്റ്റാർട്ടപ്പുകൾ തുടങ്ങിയവ

എന്താണ് സഹകരണ സംഘങ്ങൾ ?

• ഒരു പൊതുലക്ഷ്യം നേടുന്നതിന് വ്യക്തികളുടെ കൂട്ടായ്മയിൽ നിന്നുണ്ടാകുന്നതാണ് സഹകരണ സംഘങ്ങൾ.
• സഹകരണ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവ പ്രവർത്തിക്കുന്നത്.
• സത്യസന്ധത, തുറന്നസമീപനം, സാമൂഹിക ഉത്തരവാദിത്തം, മറ്റുള്ളവരെ പരിപാലിക്കൽ എന്നിവ ഉൾപ്പെടുന്ന ഒരു കൂട്ടം ധാർമ്മിക മൂല്യങ്ങളാണ് സഹകരണസംഘങ്ങളെ നയിക്കുന്നത്.
• അംഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉയർച്ചക്ക് വേണ്ടി പ്രവർത്തിക്കുന്നു.
• ജനാധിപത്യ രീതിയിലുള്ള ഭരണ നിർവ്വഹണം.
• സുതാര്യമായ പ്രവർത്തന രീതി
• ലാഭത്തേക്കാൾ സേവനത്തിന് മുൻഗണന

എന്താണ് യുവ സഹകരണസംഘം ?

• തൊഴിലും വരുമാനവും ഉറപ്പാക്കുന്നതിന് അനുയോജ്യമായ പദ്ധതികളിലൂടെ സഹകരണ നിയമ പ്രകാരം യുവാക്കളെ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്യുന്നവയാണ് യുവാക്കളുടെ സഹകരണ സംഘം.
• സഹകരണ മേഖലയിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കുന്നതിനായി യുവ സംരംഭകർക്കും സേവന ദാതാക്കൾക്കുമായി സംസ്ഥാനത്ത് യുവാക്കളുടെ സഹകരണസംഘങ്ങൾ ആരംഭിക്കുമെന്ന രണ്ടാം പിണറായി സർക്കാരിന്റെ നയപ്രഖ്യാപനത്തിലെ പ്രധാനപ്പെട്ട പ്രഖ്യാപനമാണിത്.

യുവ സഹകരണസംഘം ലക്ഷ്യം

• സഹകരണസംരംഭത്തിലൂടെ യുവാക്കളെ/ യുവസംരംഭകരെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
• അവരുടെ തൊഴിലും വരുമാനവും ഉറപ്പാക്കുക.
• കേരളത്തിൽ ആഴത്തിൽ വേരുകളുള്ള സഹകരണ മേഖലയിൽ യുവജനങ്ങളെയും ഉൾപ്പെടുത്തുക.

ആർക്കൊക്കെ പങ്കാളികളാകാം

• 18 നും 35 നും ഇടയിൽ പ്രായമുള്ളവർ
• സംഘം രജിസ്റ്റർ ചെയ്യുന്നതിന് വ്യത്യസ്ത കുടുംബത്തിൽപ്പെട്ട 25 പേർ മിനിമം ഉണ്ടാകണം.
• 1969 ലെ കേരള സഹകരണ നിയമം അനുസരിച്ചാണ് സംഘം രജിസ്റ്റർ ചെയ്യുന്നത്.

നിങ്ങൾ ചെയ്യേണ്ടത്

• ഒരു മേഖലയിൽ താല്പര്യമുള്ള 25 പേരെ കണ്ടെത്തി സമൂഹത്തിന് ഏറ്റവും പ്രയോജനകരമായ ഒരു പദ്ധതി തയ്യാറാക്കി അവതരിപ്പിക്കുക
• സംഘം രജിസ്റ്റർ ചെയ്യുന്നതിനുള്ള സാങ്കേതിക സഹായം സഹകരണ വകുപ്പിൽ നിന്നും ലഭിക്കുന്നതാണ്.

നിങ്ങൾക്കുണ്ടാകുന്ന മെച്ചം

• മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവയ്ക്കുന്ന സംഘങ്ങൾക്ക് വരും വർഷങ്ങളിൽ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള അവസരം.
• ചുരുങ്ങിയ പലിശ നിരക്കിൽ കേരള ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭിക്കുന്നതിനുള്ള അവസരം.
• വിശാല സാധ്യതകളുള്ള നൂതന ആശയങ്ങൾക്ക് ഉയർന്ന തോതിൽ വായ്പ ലഭ്യമാക്കുന്നതിനുള്ള അവസരം.

• മാന്യമായ തൊഴിൽ, സ്ഥിര വരുമാനം, നൂതന ആശയങ്ങൾ പ്രാവർത്തികമാക്കാനുള്ള അവസരം.

ബന്ധപ്പെടേണ്ട വിലാസം:
സഹകരണ സംഘം രജിസ്ട്രാർ ഒാഫീസ്,
ജവഹർ സഹകരണ ഭവൻ, ഡി.പി.ഐ ജംഗ്ഷൻ,
തൈയ്ക്കാട് .പി.ഒ, തിരുവനന്തപുരം-14
ഫോൺ :9447230608, 9497198500
ഇ-മെയിൽ: [email protected]

2021 ഏപ്രിൽ 21 മുതൽ 30 വരെ ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 2 വരെയാക്കി. സംസ്ഥാന ബാങ്കേഴ്സ് സമിതിയു...
20/04/2021

2021 ഏപ്രിൽ 21 മുതൽ 30 വരെ ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 2 വരെയാക്കി. സംസ്ഥാന ബാങ്കേഴ്സ് സമിതിയുടേതാണ് തീരുമാനം.



അക്ഷര മ്യുസിയം - പ്രവർത്തന അവലോകന യോഗവും ലെറ്റർ ടൂറിസം സർക്യൂട്ട് പദ്ധതി.കേരള സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സഹകരണ വ...
16/03/2021

അക്ഷര മ്യുസിയം - പ്രവർത്തന അവലോകന യോഗവും ലെറ്റർ ടൂറിസം സർക്യൂട്ട് പദ്ധതി.

കേരള സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം നടപ്പിലാക്കുന്ന ബൃഹത് പദ്ധതിയാണ് 'അക്ഷര മ്യൂസിയം'.
പദ്ധതിയുടെ പ്രവർത്തന അവലോകന യോഗം സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ.പി.കെ ഹരികുമാർ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി IAS എന്നിവരുടെ നേതൃത്വത്തില്‍ 15/3/2021 ന് ചേര്‍ന്നു.

തുടർന്ന് 'അക്ഷര മ്യൂസിയം' കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന 'ലെറ്റർ ടൂറിസം സർക്യൂട്ട് പദ്ധതി'യുടെ ഭാഗമായി വിവിധ സ്ഥാപന മേധാവികളുമായി ചർച്ചയും നടത്തി.

ഇന്ത്യയിലെ ആദ്യത്തെ കോളേജായ CMS കോളേജ്, ഏറ്റവും പഴയ പ്രസ്സായ CMS പ്രസ്സ്, കേരളത്തിലെ ഏറ്റവും പഴയ പത്രങ്ങളിൽ ഒന്നായ ദീപിക, കേരളത്തിലെ ഏറ്റവും പഴയ പട്ടയമായ തരിസാപ്പള്ളി പട്ടയത്തിന്റെ പ്രധാന ഭാഗങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഓർത്തഡോക്സ് സഭയുടെ ആസ്ഥനമായ ദേവലോകം അരമനയുടെ മ്യൂസിയം, പൈതൃക നിർമ്മിതികൾ ധാരാളമുള്ള താഴത്തങ്ങാടിയിലെ ജുമാ മസ്ജിദ്, ചരിത്ര പ്രാധാന്യമുള്ള കുമരനെല്ലൂർ ക്ഷേത്രം എന്നിവിടങ്ങളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും ഊന്നൽ നൽകികൊണ്ട് വിഭാവനം ചെയ്യുന്ന 'അക്ഷര മ്യൂസിയം' കോട്ടയം ജില്ലയിലെ നാട്ടകത്ത് ഇരുപത്തി അയ്യായിരം ചതുരശ്രഅടിയിലാണ് നിർമ്മിക്കുന്നത്.

പൂർണ്ണമായും പരിസ്ഥിതി - ഭിന്നശേഷി സൗഹാർദപരമായിരിക്കും മ്യുസിയം.

Address

Trivandrum

Website

Alerts

Be the first to know and let us send you an email when Indian Coop Times posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Indian Coop Times:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share