സുന്നി വോയ്സ്

  • Home
  • സുന്നി വോയ്സ്

സുന്നി വോയ്സ് സുന്നത്ത് ജമാഅത്ത്... സത്യം,സമ്പൂര്‍ണ? © Original & Official profile
║▌│█│║▌║││█║▌║▌ ║✔
Verified Officially By Facebook

اِنّا لِلّهِ وَاِنّا اِلَيْهِ رَاجِعُونമർഹും താജുൽ ഉലമ (ഖ.സ) അവർകളുടെ പ്രിയപുത്രനും വിശ്വാസികളുടെ അഭയകേന്ദ്രവും ജാമിഅ സഅ...
08/07/2024

اِنّا لِلّهِ وَاِنّا اِلَيْهِ رَاجِعُون

മർഹും താജുൽ ഉലമ (ഖ.സ) അവർകളുടെ പ്രിയപുത്രനും വിശ്വാസികളുടെ അഭയകേന്ദ്രവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ മുശാവറ അംഗവും കണ്ണൂർ ജില്ലാ പ്രസിഡൻ്റും ഉള്ളാൾ അടക്കമുള്ള നിരവധി മഹല്ലുകളുടെ ഖാളിയും സിറാജുൽ ഹുദയോടും എന്നെപ്പോലുള്ള ധാരാളം എളിയ പ്രവർത്തകരോടും കുടുംബത്തോടും വലിയ അടുപ്പവും സ്നേഹവും പ്രകടിപ്പിച്ച മഹൽ വ്യക്തിത്വവുമായ ഖുർറത്തുസ്സാദാത്ത് ഫള്ൽ കോയമ്മ തങ്ങൾ (കുറാ തങ്ങൾ) പെട്ടെന്ന് നമ്മെ വിട്ട് പിരിഞ്ഞു. ഏറെ സങ്കടത്തോടെയാണ് ഈ വാർത്ത കേൾക്കുന്നത്.

താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ ബുഖാരി ഉള്ളാൾ തങ്ങളുടെ വഫാത്താനന്തരം പണ്ഡിതന്മാർക്കും വിശ്വാസികൾക്കും വലിയ ധൈര്യവും മാർഗദർശിയുമായിരുന്നു മഹാനവർകൾ. വളച്ചു കെട്ടില്ലാതെ ബോധ്യപ്പെട്ട സത്യത്തിൽ ഉറച്ച് നിൽകുന്ന നിലപാടായിരുന്നു തങ്ങളുടേത്. ശരിയല്ലെന്ന് തോന്നുന്ന ഒന്നിനേയും അംഗീകരിക്കാനോ വന്ദ്യരായ പിതാവ് കാണിച്ച് കൊടുത്ത വഴിയിൽ നിന്ന് ഒരു ഇഞ്ച് പോലും മാറാനോ എന്ത് തന്നെ സമ്മർദങ്ങളുണ്ടായാലും തങ്ങൾ സമ്മതിക്കില്ലായിരുന്നു.

സുന്നീ പ്രസ്ഥാനത്തിന് പ്രത്യേകിച്ചും വിശ്വാസികൾക്ക് പൊതുവേയും ഒരു നിലക്കും നികത്താനാവാത്ത നഷ്ടം തന്നെയാണ് സയ്യിദവർകളുടെ വേർപാട്. അല്ലാഹു തങ്ങളവർകൾക്ക് വലിയ ദറജയും പ്രതിഫലവും നൽകി അനുഗ്രഹിക്കട്ടെ. കുടുംബങ്ങൾക്കും സ്നേഹ ജനങ്ങൾക്കും മനക്കരുത്തും ക്ഷമയും നൽകട്ടെ. എല്ലാവരും പരമാവധി മയ്യിത്ത് നിസ്കാരത്തിലും മറ്റു ചടങ്ങുകളിലും പങ്കെടുത്തും കഴിയുന്നത്ര ഖുർആൻ പാരായണം, ദിക്റ് തുടങ്ങിയവ വർദ്ധിപ്പിച്ച് പ്രാർത്ഥന നടത്തിയും കടപ്പാട് നിർവഹിക്കാൻ അപേക്ഷിക്കുന്നു. അല്ലാഹു സയ്യിദവർകളേയും നമ്മേയും മുൻഗാമിളായ മഹാന്മാരുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ, ആമീൻ.

Summer ice Students Camp11 കേന്ദ്രങ്ങളിൽ 2024 ജൂലൈ 10-31
07/07/2024

Summer
ice Students Camp

11 കേന്ദ്രങ്ങളിൽ
2024 ജൂലൈ 10-31


അൽഹംദുലില്ലാഹ്! ശൈഖുനാ കാന്തപുരം ഉസ്താദിന്റെ ആത്മകഥ 'വിശ്വാസപൂർവ്വം' പൂർണ്ണമായും വായിച്ചു കഴിഞ്ഞു. ഒരു കാലഘട്ടത്തെയും ഒര...
01/07/2024

അൽഹംദുലില്ലാഹ്!
ശൈഖുനാ കാന്തപുരം ഉസ്താദിന്റെ ആത്മകഥ 'വിശ്വാസപൂർവ്വം' പൂർണ്ണമായും വായിച്ചു കഴിഞ്ഞു. ഒരു കാലഘട്ടത്തെയും ഒരു ജീവിതത്തെയും അതിജീവനങ്ങളെയും കടന്നുവന്ന കനൽ വഴികളെയും ഒരുപാട് യുഗങ്ങൾക്ക് മാതൃകയായി പകർത്തിയെടുക്കാവുന്ന ജീവിതഘട്ടങ്ങളെയും ഒരു വിദ്യാർത്ഥി അറിവിന്റെ ലോകത്തേക്ക് സഞ്ചരിക്കേണ്ടത് എങ്ങനെയെന്നും, അറിവനുഭവങ്ങളെ ചേർത്തുവെച്ച് ജ്ഞാനപ്രസരണം സാധ്യമാക്കുന്നത് എങ്ങനെയെന്നും, അറിവും അനുഭവങ്ങളും ചേർന്നു ഒരാക്ടിവിസ്റ്റ് രൂപപ്പെട്ടു വരുന്നത് എപ്രകാരമെന്നും ഓരോ വരികളിലും തെളിഞ്ഞു നിൽക്കുന്നു.

ആധികാരികമായ വിജ്ഞാനത്തിലൂടെ സമൂഹത്തെ നയിക്കാൻ പാകപ്പെടുന്ന ഒരു നേതാവിന്റെ യോഗ്യതകളും ഘട്ടങ്ങളും എങ്ങനെയൊക്കെയാകണമെന്നും, ലക്ഷ്യത്തിലേക്കുള്ള സഞ്ചാരത്തിനിടയിൽ വരുന്ന ഏത് വലിയ പ്രതിഷേധ പ്രതികരണങ്ങളെയും വിവേകപൂർവ്വമെങ്ങനെ അതിജീവിക്കാമെന്നും, ഒരു മഹാ സ്വപ്നത്തെ കാലങ്ങളുടെ നെയ്ത്തിലൂടെ എങ്ങനെ രൂപപ്പെടുത്തി എടുക്കാമെന്നും, വളർച്ചയുടെ ഘട്ടങ്ങളിൽ സ്വാഭാവികമായി രൂപപ്പെടുന്ന വിമർശങ്ങളെയും അസൂയകളെയും ഉത്തമമായ ലക്ഷ്യത്തിന് ആത്മാർത്ഥമായി നിലകൊള്ളുമ്പോൾ എങ്ങനെ മറികടക്കാമെന്നും ഓരോ അധ്യായവും വിരൽ ചൂണ്ടുന്നു.

ഒരു വിദ്യാർത്ഥിയും ഗുരുവും സമുദായ നായകനും അധ്യാപകനും സാമൂഹിക പരിഷ്കർത്താവും വിജ്ഞാനവും നിലപാടുകളും കൊണ്ട് അതിരുകൾ ഭേദിച്ച് ലോകത്തേക്ക് വളരുന്ന ഒരു മഹാ വ്യക്തിത്വവും ആത്മീയതയുടെ അടിത്തറയിൽ നിന്ന് സഞ്ചാര വഴികളെ തെളിഞ്ഞതാക്കുന്ന പരിഷ്കരണ പ്രക്രിയകളുടെ ആത്മീയ ഗുരുവും സാമൂഹിക നവോത്ഥാനത്തെ സാധ്യമാക്കാനുള്ള വിപ്ലവകാരിയും ഇങ്ങനെ എല്ലാമെല്ലാം ഇഴ ചേർന്ന ഒരു ജീവിതത്തെ അതിമനോഹരമായി ആഖ്യാനിച്ചു മർക്കസ് എന്ന മഹാവിപ്ലവത്തിലേക്ക് വരെ എത്തിച്ച ചുവടുകളാണ് 'വിശ്വാസപൂർവ്വ'ത്തിൽ നാം വായിച്ചെത്തുന്നത്.

പരിസരങ്ങളെ കണ്ണു തുറന്നും കാതു തുറന്നും എങ്ങനെയാണ് സ്വീകരിക്കേണ്ടതെന്ന് ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. സമൂഹത്തിന്റെ ഏതു തുറയിലുള്ളവർ വായിച്ചാലും അറിവും അനുഭവങ്ങളും മാർഗ്ഗദർശനവുമെല്ലാം ഇതിലുണ്ട്. കേരളീയ മുസ്ലിം നവോത്ഥാനത്തിന്റെ ചരിത്രരേഖ കൂടിയാണിത്. പുതുകാലത്തെ പ്രതിസന്ധികളിൽ പ്രബോധകന് വിശ്വാസപൂർവ്വം കൂടെ കൂട്ടാൻ കഴിയുന്ന നിധിയാണ് ഉസ്താദിന്റെ ജീവിതം.

-ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

01/07/2024
12/06/2024

Malappuram Story Real Kerala Story Religious Friend Religious Harmoney Editors Pick Kerala Malappuram Ongoing News Socialist Web Special മലപ്പുറം | മതസാഹോദര്യത്തിന് കേളി

ഖത്തറിലെ ഐ സി എഫ് പ്രവർത്തകൻ സാലിം കക്കാട് മദീന യാത്ര മദ്ധ്യേ മരണപെട്ടു അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
12/06/2024

ഖത്തറിലെ ഐ സി എഫ് പ്രവർത്തകൻ സാലിം കക്കാട് മദീന യാത്ര മദ്ധ്യേ മരണപെട്ടു അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

20/05/2024

എപി ഉസ്താദ് അവരുടെ ഭാര്യയെക്കുറിച്ച് എഴുതിയ ലേഖനം..
മനോഹരമായ ദാമ്പത്യത്തിന് നല്ല മാതൃകകൾ ഈ കുറിപ്പിലുണ്ട്.

സ്വന്തമായി വീടും സ്ഥലവുമൊക്കെ ആയപ്പോൾ വിവാഹാലോചനകൾ തുടങ്ങി. ഞാൻ ജോലി ചെയ്യുന്ന പള്ളിക്കമ്മിറ്റിയുടെ ഭാരവാഹികളും എന്റെ അയൽക്കാരും അഭ്യദയകാംക്ഷികളുമായ കുറച്ചു കാരണവന്മാർ ഉണ്ടായിരുന്നു. ഒരു മുസല്യാർ എന്ന നിലയ്ക്കുള്ള സ്നേഹ ബന്ധമായിരുന്നു അവർക്കെന്നോടുണ്ടായിരുന്നത്. അവരാണു കല്യാണക്കാര്യത്തിൽ മുൻകയ്യെടുത്തത്.

നാടിനടുത്തു തന്നെയുള്ള ഒരു പണ്ഡിത കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയെയാണ് ആദ്യം ആലോചിച്ചത്. എന്റെ സാമ്പത്തികസ്ഥിതി മോശമാണെന്ന കാരണത്താൽ ആ കുടുംബം ആ ആലോചന വേണ്ടെന്നറിയിച്ചു. ഈ അന്വേഷണം നടത്താൻ പോയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ആളാണ് തവരക്കുന്നൻ അഹമ്മദ് ഹാജി. പെൺവീട്ടുകാരുടെ മറുപടി അദ്ദേഹത്തെ വിഷമിപ്പിച്ചു. ഇക്കാര്യങ്ങളൊന്നും ഞാൻ അറിഞ്ഞിട്ടുണ്ടായിരുന്നില്ല.
അഹമ്മദ് ഹാജിക്ക് പൂനൂർ അങ്ങാടിയിൽ തുണിക്കച്ചവടമുണ്ട്. പഠിക്കുന്ന കാലംതൊട്ടേ എനിക്ക് അദ്ദേഹത്തെ പരിചയമുണ്ട്. അറിവിനെ സ്നേഹിക്കുന്ന ആളാണ്. പണ്ഡിതരെയും വിദ്യാർഥികളെയും വീട്ടിൽ കൊണ്ടുപോയി സൽക്കരിക്കുന്നതിൽ വലിയ സന്തോഷം കണ്ടെത്തിയിരുന്ന ആളാണ്. എത്രയോ തവണ അദ്ദേഹത്തോടൊപ്പം വീട്ടിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്.

ഒരിക്കൽ കടയിൽ പോയപ്പോൾ മകൾ സൈനബയെ നികാഹ് ചെയ്യുന്ന കാര്യം ആലോചിച്ചാലോ എന്ന് അദ്ദേഹം തന്നെ എന്നോടു ചോദിച്ചു. കാലങ്ങളായി അറിയുന്ന ആളുടെ മകൾ എന്ന നിലയിൽ അന്വേഷണത്തിനു ഞാനും സമ്മതം മൂളി. ഉമ്മയോടും അവേലത്ത് തങ്ങളോടും കാര്യങ്ങൾ പറഞ്ഞു. അന്നു പെൺകുട്ടികളെ വീട്ടിൽ പോയി കാണുന്ന പതിവൊന്നുമില്ല. കുടുംബങ്ങൾ തമ്മിൽ സംസാരിച്ചു. വിവാഹവും ഉറപ്പിച്ചു.

അഹമ്മദ് ഹാജിയോട് ഈ വിവാഹാലോചന ആദ്യം മുന്നോട്ടുവച്ചത് തയ്യിൽ സെയ്താലി മുസല്യാർ ആയിരുന്നു. തിരുന്നാവായക്കാരനായ സെയ്താലി മുസല്യാർ കുടുംബ സമേതമാണു പൂനൂരിൽ താമസിച്ചത്. 1920 -30 കാലത്തു താമരശ്ശേരി ഭാഗത്ത് അനേകം സ്‌കൂളുകൾക്ക് തുടക്കംകുറിച്ച വ്യക്തി കൂടിയാണദ്ദേഹം.

1964 ഡിസംബർ 13നു ഞായറാഴ്ചയായിരുന്നു വിവാഹം. കോഴിക്കോട്ടെ പ്രസിൽ പോയി കല്യാണക്കത്ത് അച്ചടിപ്പിച്ചു. വെള്ള നിറത്തിലുള്ള പേപ്പറിൽ സ്വണ നിറമുള്ള ബോർഡർ ഒക്കെയുള്ള ചെറിയൊരു കത്ത്. ദർസിലെ കുട്ടികളിൽ ചിലരാണ് കല്യാണം ക്ഷണിക്കാൻ പോയത്. കല്യാണക്കത്തൊക്കെ ധൂർത്തല്ലേ എന്നു ചിലർ ചോദിച്ചുവെന്ന് കുട്ടികൾ വന്നു പറഞ്ഞു. അന്നു കത്തടിക്കുന്ന പതിവൊന്നും ഇല്ല.

അതുകൊണ്ടു ചോദിച്ചതാകും. ഏഴു മഹർ മിസ്‌ലു ആയിരുന്നു മഹ്റായി നിശ്ചയിച്ചിരുന്നത്. ഒരു മഹർ മിസ്‌ലു എന്നാൽ അഞ്ചുറുപ്പിക. പുതിയാപ്പിളക്ക് ഭാര്യവീട്ടിലായിരുന്നു ഭക്ഷണം. എന്തെങ്കിലും സൗകര്യം കൂടുതൽ ഒരുക്കേണ്ടതുണ്ടോ എന്ന് അഹമ്മദ് ഹാജി ചോദിച്ചു. ധാരാളം കൂട്ടുകാർ ഉള്ളതിനാൽ ഭക്ഷണത്തിനു കുറച്ചധികം ആളുകൾ ഉണ്ടായേക്കുമെന്നു മാത്രം പറഞ്ഞു. അതെത്രയായാലും കുഴപ്പമില്ലെന്നദ്ദേഹം മറുപടിയും നൽകി.

ഭാര്യവീട്ടിൽ ആദ്യമായെത്തുന്ന പുതിയാപ്പിളക്കു സിഗരറ്റും മുറുക്കാനുമൊക്കെ കൊടുക്കുന്ന ഒരേർപ്പാട് അന്നുണ്ട്. നാട്ടുനടപ്പിന്റെ ഭാഗമാണത്. പിന്നെ, കൈതയോലകൊണ്ട് മെടഞ്ഞുണ്ടാക്കിയ പായയിൽ സ്വീകരിച്ചിരുത്തും. നെയ്ച്ചോറും പോത്തിറച്ചിയുമായിരുന്നു എന്റെ വീട്ടിലെ വിവാഹ സദ്യയിൽ ഉണ്ടായിരുന്നത്. ഉച്ച മുതൽ രാത്രി വരെയായിരുന്നു ചടങ്ങുകൾ.

ഈന്തിന്റെയും പനയുടെയും ഓല കൊണ്ടാണ് പന്തലുണ്ടാക്കിയതും അലങ്കരിച്ചതും. രണ്ടു വീടുകളിലും ധാരാളം ആളുകൾ വന്നു. രാത്രിയാണു പെണ്ണിനെ കൂട്ടിക്കൊണ്ടുവന്നത്. സൈനബയ്ക്ക് ധരിക്കാൻ ഒരു ബുർഖ വാങ്ങിച്ചിരുന്നു. അന്നത് വലിയ പതിവില്ലാത്ത ഡ്രസ്സാണ്. പെട്മാക്‌സിന്റെ വെളിച്ചത്തിലായിരുന്നു വരവ്. പുതിയാപ്പിളയെ വരവേറ്റുകൊണ്ടു ശിഷ്യന്മാരായ പി.കെ.മുഹ്‌യിദ്ദീൻ മുസല്യാർ അണ്ടോണയും എ.സി.അബ്ദുറഹിമാൻ മുസല്യാർ കാന്തപുരവും പാട്ടുപാടി. എ.സി. അബ്ദുറഹിമാൻ തന്നെ എഴുതിയ പാട്ടായിരുന്നു അതെന്നാണ് എന്റെ ഓർമ. എ.സി.എ കാന്തപുരം എന്ന പേരിൽ അദ്ദേഹം പാട്ടുകൾ എഴുതാറുണ്ട്.

സാമാന്യം ഭേദപ്പെട്ട സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നാണു സൈനബ വരുന്നത്. ഈ വിവാഹത്തിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച്‌ എന്താണു വാപ്പ അവളോടു പറഞ്ഞിട്ടുണ്ടാവുക എന്നറിയില്ല. കാന്തപുരത്തെ മൊയ്‌ല്യാരാണ് പുതിയാപ്പിളയായി വരുന്നതെന്നും ഞാൻ പണമല്ല, ഇൽമാണ്‌ (അറിവാണ്) നോക്കിയതെന്നും മാത്രമാണ് അവളോട് പറഞ്ഞതെന്നു പിന്നീടറിഞ്ഞു. അവളുടെ കല്യാണ പ്രായമായപ്പോഴേ ഒരു ആലിമിനെ (പണ്ഡിതനെ) പുതിയാപ്പിളയാക്കാൻ വാപ്പ തീരുമാനിച്ചിരുന്നുവത്രെ.

എന്റെ കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലം കാരണം ആദ്യവിവാഹാലോചന മുടങ്ങിയതു കാരണമാണല്ലോ ഈ ബന്ധത്തിലേക്ക് എത്തിപ്പെട്ടത്. എന്റെ സാമ്പത്തിക പശ്ചാത്തലം സൂചിപ്പിച്ചുകൊണ്ട് വിവാഹത്തിൽനിന്നു പിന്മാറാൻ പലരും അഹമ്മദ് ഹാജിയെയും പ്രേരിപ്പിച്ചിരുന്നുവെന്നു പിന്നീട് അറിഞ്ഞു. 'നിങ്ങൾ പരസ്പരപം വിവാഹിതരാവുക. നിങ്ങൾ പാവപ്പെട്ടവരാണെങ്കിൽ, അല്ലാഹു അവന്റെ കൃപയിൽ നിന്നു നിങ്ങളെ സഹായിക്കും' എന്ന് ഖുർആനിൽ പറയുന്നുണ്ടല്ലോ. പിന്നെയെന്ത് ആശങ്കപ്പെടാൻ? ആ വാഗ്ദാനം മാത്രമായിരുന്നു വിവാഹത്തിലേക്കുള്ള എന്റെ കൈമുതൽ.

ഖുർആന്റെ ആ വാഗ്ദാനം ബോധ്യപ്പെടുത്തുന്നതായിരുന്നു ഞങ്ങളുടെ വൈവാഹികജീവിതം. എന്റെ ജീവിതത്തിലെ എല്ലാവിധ യാഥാർഥ്യങ്ങളും മനസ്സിലാക്കി പെരുമാറുന്നയാളാണ് സൈനബ. ഞങ്ങൾ തമ്മിൽ ഒരിക്കലും പിണങ്ങേണ്ടി വന്നിട്ടില്ല. ദേഷ്യത്തിൽ ഒരു വാക്കു പോലും പരസ്പരം പറഞ്ഞിട്ടില്ല. ഞാനേറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങളിലൊന്നും അവർ ഒരിക്കൽപോലും നീരസം പ്രകടിപ്പിച്ചിട്ടുമില്ല. അതൊക്കെ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ തന്നെയല്ലേ എന്നൊരു സമീപനമാണുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ വിമർശനങ്ങളും ആരോപണങ്ങളും പ്രതിസന്ധികളുമൊന്നും അവരെ തളർത്തിയില്ല.

എന്തു പ്രതിസന്ധികളുണ്ടായാലും എല്ലാം തെളിഞ്ഞു വരും എന്നൊരുറപ്പായിരുന്നു അവർക്ക്. അതെനിക്കു തന്ന ഊർജ്ജം വളരെ വലുതായിരുന്നു താനും. സൈനബയുടെ ഉമ്മ നല്ല പാചകക്കാരിയാണ്. അതിന്റെ കൈപ്പുണ്യം അവർക്കുമുണ്ട്. മാംസാഹാരം ഒന്നും കഴിക്കില്ലെങ്കിലും എല്ലാം നന്നായി പാചകം ചെയ്യും. അവളുടെ ഭക്ഷണശീലം തന്നെയാണ് കുട്ടികൾക്കും. മൗലൂദിനും ബന്ധുവീടുകളിലും അയല്പക്കങ്ങളിലും കല്യാണത്തിനോ മറ്റു പരിപാടികൾക്കോ പോയാൽ ഉമ്മയും മക്കളും പരിപ്പു കറിയുണ്ടോ എന്നന്വേഷിക്കും.

അവളോടുള്ള എന്റെ ഏറ്റവും വലിയ കടപ്പാട് നമസ്കാരത്തിൽ പുലർത്തുന്ന നിഷ്കർഷയാണ്. സ്ഥാപനത്തിന്റെയും സംഘടനയുടെയും ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത ശേഷം ആഴ്ചയിലൊരിക്കലൊക്കെയാണ് വീട്ടിൽ പോവുക. അതും ദീർഘ ദൂര യാത്രകൾക്ക് ശേഷം. ഞാൻ ഉറങ്ങിപ്പോയാലും തഹജ്ജുദിന്റെ സമയമാകുമ്പോൾ (പുലർച്ചെ സുബ്ഹി ബാങ്കിനു മുൻപുള്ള നമസ്കാരം) വിളിച്ചുണർത്തും. വിവാഹത്തിന്റെ ആദ്യദിവസം മുതൽ തുടങ്ങിയ ശീലമാണത്. അന്നു ഞാൻ നമസ്കരിക്കുന്നത് കണ്ടപ്പോൾ അതേ കുറിച്ചുള്ള വിശദശാംശങ്ങൾ ചോദിച്ചു. തഹജ്ജുദ് പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ പറഞ്ഞുകൊടുത്തു.

അതിൽ പിന്നെ ഒരിക്കൽ പോലും അവർ തഹജ്ജുദിൽ വീഴ്ച വരുത്തിയിട്ടില്ല. പല ദിക്റുകളുടെയും ഇജാസത്ത് ചോദിച്ചു വാങ്ങുകയും അവ പതിവാക്കുകയും ചെയ്യും. പൂനൂർ ആശുപത്രിയിൽ പ്രസവത്തിനു വരുന്നവർ മന്ത്രിക്കാൻ വീട്ടിൽ വരും. മിക്ക ദിവസങ്ങളിലും ഞാനവിടെ ഉണ്ടാവില്ല, വരുന്നവർ മടങ്ങിപ്പോകേണ്ടി വരും. അപ്പോൾ വരുന്നവർ സൈനബയോട് മന്ത്രിച്ചു കൊടുക്കാൻ പറയും. ഈ വിവരം പറഞ്ഞപ്പോൾ ഞാനവൾക്ക് മന്ത്രിക്കാനുള്ള ഇജാസത്തും നൽകി.

വീട്ടിൽനിന്നു രാവിലെ പുറപ്പെട്ടാൽ രാത്രി വൈകിയേ ഞാൻ തിരിച്ചെത്തുകയുള്ളൂ. അതിനിടയിൽ ആകെ ഒഴിഞ്ഞു കിട്ടുന്ന സമയം പുലർച്ച നേരമാണ്. വീട്ടുകാര്യങ്ങളൊക്കെ ഈ നാലുമണി സമയത്താണ് പറയാറ്. കുടുംബത്തിൽ നടക്കുന്ന കല്യാണങ്ങൾ, മറ്റു ചടങ്ങുകൾ എല്ലാം സൈനബ ഓർത്തു പറയും. ഓരോയിടത്തും കൊടുക്കേണ്ട പൈസ കവറിലിട്ടു കൊടുക്കും. ഒരിക്കൽ ശൈഖുനാ സി.എം. മടവൂർ വീട്ടിൽ വന്നു. സംസാരിക്കുന്നതിനിടെ വീട്ടുകാരിയില്ലേ എന്നു ചോദിച്ചു. ചായ ഉണ്ടാക്കുകയാണ് എന്നു ഞാൻ മറുപടി പറഞ്ഞു.

‘അവരാണോ ഇവിടെ ചായ ഉണ്ടാക്കുന്നത്?’ ശൈഖുനാ സിഎം മൂന്നു തവണ ആവർത്തിച്ചു ചോദിച്ചു. ചോദ്യത്തിന്റെ ശൈലിയിൽ തന്നെ അൽപ്പം കടുപ്പം ഉണ്ടായിരുന്നു. ഉടനെ ഒരു ജോലിക്കാരിയെ ഏർപ്പാട് ചെയ്തു. അതിൽപിന്നെ ഒരിക്കൽ പോലും സഹായികൾ വീട്ടിൽ നിന്ന് ഒഴിഞ്ഞിട്ടില്ല. വീട്ടിലെ കാര്യങ്ങളുടെ മേൽനോട്ടം മുഴുവനും സൈനബയാണ് നിർവഹിക്കുന്നത്. എല്ലാ കാര്യങ്ങളും എഴുതി സൂക്ഷിക്കുന്ന ഒരു നോട്ട് ബുക്ക് ഉണ്ടവർക്ക്.

കുടുംബത്തിലെ ജനനം, മരണം, തേങ്ങയുടെയും അടയ്ക്കയുടെയും കണക്ക്, വാങ്ങിയ സാധനങ്ങൾ, ചെലവഴിച്ച പൈസ എല്ലാം അതിൽ കൃത്യമായി എഴുതി സൂക്ഷിച്ചിട്ടുണ്ടാകും. ഞാൻ ചോദിച്ചിട്ടോ എന്നെ കാണിക്കാൻ വേണ്ടിയോ അല്ല അവരത് ചെയ്യുന്നത്. ശീലത്തിന്റെ ഭാഗമാണ്. കച്ചവടക്കാരനായ ഉപ്പയിൽ നിന്നു കിട്ടിയ സ്വഭാവമാണത്. നെല്ലു കുത്താനും അരിപൊടിക്കാനുമൊക്കെ ഏർപ്പാട് ചെയ്യുന്നതും മകൻ ഹകീമിനെ എല്ലാ ആഴ്ചയും റേഷൻ വാങ്ങാൻ പറഞ്ഞയയ്ക്കുന്നതുമൊക്കെ അവർ തന്നെ.

കല്യാണം കഴിഞ്ഞ ആദ്യകാലങ്ങളിൽ സൈനബ അവരുടെ വീട്ടിൽ തന്നെയാണ് അധികവും താമസിച്ചത്. കാന്തപുരത്തെ സ്വന്തമായ വീടുണ്ടാക്കിയ ശേഷമാണ് അവരെ വീട്ടിലേക്കു കൊണ്ടുവന്നത്. മക്കയിലേക്കും മദീനയിലേക്കും ഞങ്ങളൊരുമിച്ചു പല തവണ യാത്ര ചെയ്തു. ഒരിക്കൽ ബൈത്തുൽ മുഖദ്ദസിലേക്കും അജ്മീറിലേക്കും ഏർവാടിയിലേക്കും പോയി. ഒന്നിച്ചല്ലാത്ത യാത്രകൾ കഴിഞ്ഞു വരുമ്പോൾ എന്തെങ്കിലും ഹദിയ (സമ്മാനം) അവൾക്ക് വാങ്ങി വയ്ക്കും. വസ്ത്രങ്ങളോ അത്തറോ ആണ് അധികവും വാങ്ങുക.

സൈനബാക്കും മക്കൾക്കും അർഹതപ്പെട്ട സമയങ്ങൾ കവർന്നെടുത്താണ് ഞാൻ പല സാമൂഹിക പ്രവർത്തനങ്ങൾക്കും ഇറങ്ങിത്തിരിക്കാറുള്ളത്. അതിലൊന്നും ഒരിക്കലും അവർ പരാതി പറഞ്ഞില്ല. വീട്ടിലെ അസൗകര്യങ്ങളെക്കുറിച്ചു വേവലാതിപ്പെട്ടില്ല.. പരിമിതമായ സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന വീട്ടിൽ 1975- 76 കാലത്താണ് വൈദ്യതി കണക്‌ഷൻ കിട്ടുന്നത്. 1980കളുടെ തുടക്കത്തിൽ കോഴിക്കോട്ടു നിന്ന് ഒരു സെക്കൻഡ് ഹാൻഡ് ഫാൻ വാങ്ങി വന്നത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. ബഹ്റൈനിൽ നിന്നു വന്ന ഒരാളുടെ കയ്യിൽ നിന്നും വാങ്ങിയതാണ് ക്രോംപ്ടന്റെ ആ ഫാൻ.

കോഴിക്കോട് നിന്നും ബസ്സിൽ കയറ്റിയാണത് പൂനൂരിൽ എത്തിച്ചത്. ഇതേപോലെ ബസ്സിൽ കയറ്റിയാണ് വീട്ടിലേക്ക് ആദ്യമായി രണ്ടു കസേരകൾ ഞാനും മകൻ ഹകീമും ചേർന്ന് കോഴിക്കോട്ടു നിന്നു വാങ്ങിക്കൊണ്ടുവന്നതും. നിങ്ങളിൽ ഏറ്റവും മികച്ചവർ ഭാര്യയോട് ഏറ്റവും നന്നായി പെരുമാറുന്നവരാണ് എന്നാണല്ലോ ഹദീസ് (പ്രവാചകവചനം). ആ ഹദീസിൽ വാഗ്ദാനം ചെയ്ത പദവി നേടിയെടുക്കുക എന്നതാണ് ഭർത്താവ് എന്ന നിലയിലുള്ള എന്റെ കടമ. സൈനബയുടെയടുത്ത് വിജയിച്ചാലല്ലേ അതിനു കഴിയുകയുള്ളൂ.

ജീവിതത്തിൽ അവളെടുത്ത ക്ഷമയും വിട്ടുവീഴ്ചകളുമാണ് എന്റെ പൊതുപ്രവർത്തനങ്ങളെ ഒരർഥത്തിൽ എളുപ്പമുള്ളതാക്കിയത്. സമൂഹത്തെ സേവിക്കണം എന്ന വിശാലമായ ആഗ്രഹം ഉള്ളവർക്കേ അതിനു കഴിയൂ. സൈനബയ്ക്ക് അതുണ്ട്. സ്വന്തം മക്കൾക്ക് മാത്രമല്ല അടുത്തറിയുന്നവർക്കെലാം അവർ ഉമ്മച്ചി ആയി മാറിയത് അങ്ങനെയൊരു സമീപനം ഉള്ളതുകൊണ്ടാണ്. അതിനു ഞാനവരോട് എപ്പോഴും കടപ്പെട്ടിരിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ഭൂമിയിൽ വച്ച് അതിനുള്ള കടപ്പാട് തീർക്കാൻ ഞാൻ അശക്തനാണ്.

ഞാനെന്തൊരു നന്മയിൽ പങ്കാളിയാകുമ്പോഴും അതവർക്ക് കൂടിയുള്ളതാണെന്നു മനസ്സിൽ കരുതും. പണമായി കൊടുക്കുന്ന സഹായമാണെങ്കിൽ അതിൽ അവരെ കൂടി പങ്കാളിയാക്കും. അവരുടെ പേരിൽ സ്വദഖ (ദാനം) ചെയ്യാൻ വേണ്ടി ഒരു തുക മാറ്റിവയ്ക്കും. പരലോകത്തെത്തുമ്പോൾ സൈനബക്കു വേണ്ടിയുള്ള എന്റെ കരുതലും സമ്മാനവുമാണത്

Sheikh Abubakr Ahmad الشيخ أبوبكر أحمد

17/05/2024
⚠️⚠️⚠️_ഈ വർഷം ഗവണ്മെന്റ് ലും പ്രൈവറ്റ് ഗ്രൂപുകളിലുമായി ഹജ്ജിനു പോവുന്ന_ *_പ്രിയപ്പെട്ട ഹാജിമാർക്ക്_*_വരുന്ന ഞായർ_ _രാവില...
17/05/2024

⚠️⚠️⚠️

_ഈ വർഷം ഗവണ്മെന്റ് ലും പ്രൈവറ്റ് ഗ്രൂപുകളിലുമായി ഹജ്ജിനു പോവുന്ന_ *_പ്രിയപ്പെട്ട ഹാജിമാർക്ക്_*

_വരുന്ന ഞായർ_ _രാവിലെ 10am ന്_

*_നമ്മുടെ മഹ് മൂദിയ്യ ക്യാമ്പസ്സിൽ_*

*_പഠനക്ലാസ്സും യാത്രയപ്പും_*

_നേതൃത്വം :_
*_പി എസ് കെ മൊയ്തു ബാഖവി ഉസ്താദ്_*
_: സയ്യിദ് എസ് കെ ആറ്റക്കോയ തങ്ങൾ_
_: പി കെ ബാവ ദാരിമി_
_: മുഹമ്മദ്‌ ഹസീൻ നൂറാനി_

Contact: 95 786 313 01, 9946147716

_നൂറിലധികം വരുന്ന മുതഅല്ലിമുകൾ,_
_ഹാഫിളുകൾ, പണ്ഡിതന്മാർ_
_എന്നിവരോടൊത്ത് ഹാജിമാർക്ക് വേണ്ടിയുള്ള പ്രത്യേക മജ്‌ലിസിലും ദുആയിലും പങ്കെടുക്കുവാനും_
_ക്ലാസുകൾ ലഭിക്കുവാനും_
_ഉപകരിക്കുന്ന മഹത്തായ സംഗമം_
_പരമാവധി ഹാജിമാരിലേക്ക് എത്തിക്കുമല്ലോ...._

മലയാളമണ്ണിൽ ഇത്രയേറെ വെല്ലുവിളികൾ തരണം ചെയ്യേണ്ടി വന്ന മറ്റൊരു മനുഷ്യനുണ്ടോ എന്നതു സംശയമാണ്. ഒറ്റക്കും കൂട്ടമായും, ശാരീര...
17/05/2024

മലയാളമണ്ണിൽ ഇത്രയേറെ വെല്ലുവിളികൾ തരണം ചെയ്യേണ്ടി വന്ന മറ്റൊരു മനുഷ്യനുണ്ടോ എന്നതു സംശയമാണ്.
ഒറ്റക്കും കൂട്ടമായും, ശാരീരികമായും മാനസികമായും, സമുദായത്തിനകത്തു നിന്നും പുറത്തുനിന്നും പലരും ദ്രോഹിച്ചിട്ടുണ്ട് ഉസ്താദിനെ; പലവട്ടം.
കല്ലെറിഞ്ഞിട്ടുണ്ട്, കൂക്കിവിളിച്ചിട്ടുണ്ട്, കള്ളക്കേസുകളിൽ കുടുക്കിയിട്ടുണ്ട്, ജയിലിലടച്ചിട്ടുണ്ട്, തെരുവുമധ്യേ അപഹസിച്ചിട്ടുണ്ട്, കോലം കെട്ടിയിട്ടുണ്ട്.
ആവുംവിധമൊക്കെ എതിരാളികൾ തകർക്കാൻ ശ്രമിച്ചിട്ടുണ്ട്.
എന്നിട്ടും ഉസ്താദൊട്ടും തളർന്നില്ലെന്നതാണത്ഭുതം.
എന്നിട്ടും പൂർവോപരി ശക്തനായി മാറി വിപ്ലവം രചിച്ചുവെന്നതാണ് മഹാത്ഭുതം!

ഇതൊക്കെ ഒരനുയായിയുടെ 'മേനിപറച്ചിൽ' മാത്രമായി തള്ളേണ്ട. ഇപ്പറഞ്ഞതൊന്നും അതിശയോക്തി കലർത്തിയ വീമ്പുപറച്ചിലുകളല്ല. കണ്ണൊന്നു തുറന്നു പിടിച്ചാൽ ആർക്കും സുതരാം വ്യക്തമായി ദൃശ്യമാകുന്ന, ഒരു വിപ്ലവ ജീവിതത്തിന്റെ പച്ചയാഥാർഥ്യങ്ങളാണ്.

ഉസ്താദിന്റെ ജീവിതമൊന്നു വായിച്ചുനോക്കണം; ശുദ്ധമനസ്സോടെ, നിഷ്പക്ഷമായിട്ട്.
നിങ്ങളും സാക്ഷ്യപ്പെടുത്തും -
"മുജദ്ദിദ്"
കാലം കണ്ട മികച്ചൊരു പരിഷ്കർത്താവെന്ന്.

_ആത്മീയാന്തരീക്ഷത്തിൽ എട്ടാം ക്ലാസ്സ് (സ്റ്റേറ്റ് സിലബസ്) പെൺകുട്ടികൾക്കായി ആരംഭിച്ച_ *_മഹ്മൂദിയ്യ ഒലിവ് ഗാർഡനിൽ അഡ്മിഷൻ...
16/05/2024

_ആത്മീയാന്തരീക്ഷത്തിൽ എട്ടാം ക്ലാസ്സ് (സ്റ്റേറ്റ് സിലബസ്) പെൺകുട്ടികൾക്കായി ആരംഭിച്ച_
*_മഹ്മൂദിയ്യ ഒലിവ് ഗാർഡനിൽ അഡ്മിഷൻ അവസാനിക്കുന്നു...._*
_വളരെ ചെറിയ ഫീസിൽ ലഭിക്കുന്ന ഈ വലിയ അവസരം ഉപയോഗപെടുത്തുക.._

ഉടൻ ബന്ധപ്പെടാൻ
8606902132
9578631381

ബംഗാളിന്റെ ദരിദ്ര ഗ്രാമങ്ങളിൽ വസന്തം ഉയിർ കൊള്ളുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ഓരോ പ്രദേശവാസികളും നമ്മുടെ സംഗമങ്ങളിൽ വന്നു ...
25/02/2024

ബംഗാളിന്റെ ദരിദ്ര ഗ്രാമങ്ങളിൽ വസന്തം ഉയിർ കൊള്ളുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ഓരോ പ്രദേശവാസികളും നമ്മുടെ സംഗമങ്ങളിൽ വന്നു നിറയുന്നത്. സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയിൽ തങ്ങളുടെ നാട് സമൃദ്ധമാകുമെന്ന് അവർ സ്വപ്നം കാണുന്നു.

വെസ്റ്റ് ബംഗാൾ സിലിഗുരിയിൽ ലിനൻ കോളനി എന്ന ഗ്രാമത്തിൽ നടന്ന സ്വീകരണ പ്രോഗ്രാം.

IWA INDIA FOUNDATION
+91 8523 000 111
+91 8086 660 088
(Call/WhatsApp)

*ബറാഅത്ത് രാവ്*🌷🌷🌷🌷 *ശഅ്ബാൻ 14 ന് അസ്തമിക്കുന്ന രാവ്*മറ്റുരാവുകളെഅപേക്ഷിച്ച് ഈ രാത്രിക്ക് വളരെഏറെപുണ്യമുണ്ടെന്ന് ഖുർആനും...
25/02/2024

*ബറാഅത്ത് രാവ്*🌷🌷🌷🌷

*ശഅ്ബാൻ 14 ന് അസ്തമിക്കുന്ന രാവ്*
മറ്റുരാവുകളെഅപേ
ക്ഷിച്ച് ഈ രാത്രിക്ക് വളരെഏറെപുണ്യമു
ണ്ടെന്ന് ഖുർആനും ഹദീസുംവെക്തമാക്കുന്നുണ്ട്.
*ബറാഅത്ത്* എന്നപദത്തിനർത്ഥം മോചനംഎന്നാണ്. നരകത്തിനർഹരായ ധാരാളംഅടിമകളെ ഈരാവിൽഅല്ലാഹു മോചിപ്പിക്കുന്നത് കൊണ്ടാണ്ഈപേര് വന്നത്. കൂടാതെ *ലൈലത്തുൽ മുബാറക . ലൈലത്തുസ്സ്വക്ക്. ലൈലത്തുർറഹ്മ* എന്നെല്ലാംഈരാവിന്പേരുണ്ട്.
*سورة الدخان*
ലെ 3 - 4 ആയതുകളിൽപറഞ്ഞ ഖുർആൻ ഇറക്കിയ അനുഗ്രഹീതരാവ് *ഈ ബറാഅത്ത് രാവാണെന്ന്* മുഫസ്സിരീങ്ങൾപറഞ്ഞിട്ടുണ്ട്.
മനുഷ്യരുടെ ആയുസ്സ്, ഭക്ഷണം, ജയാപജയങ്ങൾ ഒരുവർഷത്തേക്കുള്ളകാര്യങ്ങൾ ഈ രാവിൽ അല്ലാഹു തീരുമാനിക്കപ്പെടും.
*ഇമാംറാസി(റ)* ഈരാവിന്റെ മഹത്വം പറയുന്നുണ്ട്.
*അഞ്ച്സവിശേഷതകൾബറാഅത്ത് രാവിനുണ്ട്*
1 യുക്തിപൂർണ്ണമായ എല്ലാകാര്യങ്ങളും അതിൽതീരുമാനിക്കപ്പെടും
2. ബറാഅത്ത് രാവിലെ ഇബാദത്ത് പ്രത്യേകംശ്രേഷ്ടമാണ്. മുത്ത്നബി(സ) പറഞ്ഞു ഈരാത്രി
യിൽ 100 റകഅത്ത്
നിസ്ക്കരിക്കുന്നവരിലേക്ക് 100മലക്കുകളെഅല്ലാഹുനിയോഗിക്കും
30 മലക്കുകൾ അവന്സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്തഅറിയിക്കും
30 മലക്കുകൾ അവന് നരകശിക്ഷയിൽ നിന്ന്അഭയംനൽകും 30 മലക്കുകൾ ഐഹീകജീവിതത്തിലെആപത്തുകളെ അവനിൽനിന്നും തട്ടിമാറ്റുന്നതു 10 മലക്കുകൾ പിശാചിന്റെ ചതിപ്രയോഗങ്ങളിൽനിന്നും അവനെ തട്ടി മാറ്റും
3 ആരാവിൽ അല്ലാഹുവിന്റെഅനുഗ്രഹംവർഷിക്കുന്നു. നബി(സ) പറയു
ന്നു *കൽബ്* ഗോത്രക്കാരുടെ ആടുകളുടെരോമത്തിന്റെഎണ്ണംകണ്ട് ഈരാത്രിയിൽ അല്ലാഹുഎന്റെ സമുദായത്തിന് അനുഗ്രഹം ചൊരിയും
4 പ്രത്യേക പാപമോചനംനൽകപ്പെടുന്നു. മുത്ത്നബി(സ) പറയുന്നു ജ്യോത്സ്യൻ, കുഴപ്പക്കാരൻ, മദ്യപാനംപതിവാക്കിയവൻ, മാതാപിതാക്കളെ വെറുപ്പിക്കുന്നവൻ, വ്യഭിചാരംപതിവാക്കിയവൻ എന്നിവരല്ലാത്ത എല്ലാ മുസ്‌ലിംകൾക്കും ആരാവിൽഅല്ലാഹു പൊറുത്ത്കൊടുക്കും
5 മുത്ത്നബി(സ)ക്ക് ശുപാർശപറയാനുള്ള പൂർണ്ണാധികാരം ആരാവിൽനൽകപ്പെട്ടു, ശഅബാൻ പതിമൂന്നാം രാവിൽ ഉമ്മത്തിന് ശുപാർശ പറയാനുള്ള അധികാരം നബി(സ)ചോദിച്ചപ്പോൾ മൂന്നിലൊന്ന് അല്ലാഹുനൽകി. പതിനാലാം രാവിൽ വീണ്ടുംചോദിച്ചപ്പോൾ മൂന്നിൽരണ്ട്നൽ കി പതിനഞ്ചാം രാവിലും ചോദ്യം ആവർത്തിച്ചപ്പോൾ മുഴുവൻ അധികാരവും നൽകി.

*ബറാഅത്തും യാസീനും*
3 യാസീൻ ഓതുന്ന സമ്പ്രദായം സച്ചരിതരായ പൂർവ്വീകരിൽനിന്നും പിൽകാലക്കാർഅനന്തരമെടുത്തഒരു നല്ലആചാരമാണ്.
*ബറാഅത്തിന്റെ പകൽ നോമ്പ് സുന്നത്തുമാണ്*

ഇത്തരം പുണ്യദിനങ്ങളും പുണ്യകർമ്മാചാരങ്ങളും നമ്മുടെ മുൻഗാമികളായ പൂർവ്വീകരിലൂടെ കൈമാറിവന്നവിശ്വാസാചാരങ്ങളാണ് ആസൽപാന്താവിലൂടെ മുന്നോട്ട്ഗമിക്കാ
നും കാമിലായ ഈമാനോടെ ജീവിച്ച്
മരണം ഖൈറാകുന്ന സമയത്ത് ഖൈറായ സ്ഥലത്ത് വെച്ച് ഖൈറായ പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ ഖൈറായ വാചകം ചൊല്ലി മരിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ🤲🤲
*ചൊല്ലാം നമുക്ക് പുണ്യ മദീനത്തേക്കൊരായിരം സ്വലാത്ത്*
*اللهم صلى على النور و اهله*
*ദുആ വസ്വിയ്യത്തോടെ ഉമർ മഹ്മൂദി അൽ അർശദി നെടുംപറമ്പ്*
🌹🌹🌹🌹

 #അഭിനന്ദങ്ങൾ✊🌹ഇന്ന് ഹൈക്കോടതിയിൽ നിന്നും അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്ത ബഹു: കൂറ്റമ്പാറ ഉസ്താദിൻ്റെ മകൻ Adv: അൽ വാരിസ് ഇസ...
22/02/2024

#അഭിനന്ദങ്ങൾ✊🌹

ഇന്ന് ഹൈക്കോടതിയിൽ നിന്നും അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്ത ബഹു: കൂറ്റമ്പാറ ഉസ്താദിൻ്റെ മകൻ Adv: അൽ വാരിസ് ഇസ്മാഈൽ നൂറാനിക്ക്
വിപ്ലവാഭിവാദ്യങ്ങൾ✊✊🌹

📌Final Status SSF NationalSahityotsav '242024 Feb 16-18Guntakal - Andhra Pradesh
22/02/2024

📌Final Status

SSF National
Sahityotsav '24
2024 Feb 16-18
Guntakal - Andhra Pradesh

09/02/2024

ഒരിക്കല്‍ നബി(സ്വ) പറഞ്ഞു.

''ഞാന്‍ സ്വര്‍ഗത്തില്‍ എന്റെ മുന്നില്‍ ഒരു കാല്‍പെരുമാറ്റം കേട്ടു. അത് മില്‍ഹാന്റെ മകള്‍ ഉമ്മുസുലൈമിന്റെതായിരുന്നു''

ആൾ പ്രസിദ്ധയാണ്. വിശുദ്ധ ഖുർആനിലെ ''തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും''(59:9). എന്ന ആയത്തിന്റെ സൃഷ്ടിപ്പിനായി ഭൂമിയിൽ സുഗന്ധം പരത്തിയവരാണ്.

ഉമ്മുസുലൈം(റ) യും അബൂത്വല്‍ഹ(റ) യുമായിരുന്നു ആ മാതൃക ദമ്പതികൾ.

തിരുനബി ഏല്‍പിച്ചു കൊടുത്ത വിരുന്നുകാരനുമായാണ് അബൂത്വല്‍ഹ(റ) വീട്ടിലെത്തിയത്. ഭക്ഷണം കഷ്ടിച്ച് കുഞ്ഞുങ്ങള്‍ക്ക് മാത്രം തികയും എങ്കിലും ഉമ്മുസുലൈം(റ) ഭക്ഷണം നല്‍കാതെ തന്നെ കുട്ടികളെ ഉറക്കി. പിന്നീട് അതിഥിയെയും കൂട്ടി അവര്‍ ഭക്ഷണം കഴിക്കാനിരുന്നു. ഇരുന്ന ഉടനെ ഉമ്മുസുലൈം(റ) അറിയാതെ എന്നോണം വിളക്കണച്ചു. ഇരുട്ടില്‍ അവരിരുവരും തിന്നുന്നതുപോലെ അഭിനയിച്ചു കൊണ്ട് വിരുന്നുകാരനെ വേണ്ടുവോളം ഊട്ടി.

ആകാശത്ത് നിന്ന് ആയത്തുകൾ വിരിയാതിരിക്കില്ലലോ?

കുറച്ചു കൂടി ഫ്ലാഷ്ബാക്ക് നോക്കിയാൽ വേറെയും വസന്തങ്ങൾ കാണാം.

ഉമ്മുസുലൈമിന്റെ യഥാര്‍ത്ഥ പേര് റുമൈസ എന്നായിരുന്നു. മദീനയിലെ ബനൂനജ്ജാര്‍ കുടുംബത്തിലെ മില്‍ഹാന്റെ പുത്രി. പിതൃവ്യപുത്രന്‍ മാലിക്കുബ്‌നു നദ്‌റുമായുള്ള വിവാഹത്തില്‍ പിറന്ന അനസുബ്‌നു മാലിക്(റ) നബി (സ്വ)യുടെ സേവകനും പ്രസിദ്ധ പണ്ഡിതനുമായിരുന്നു. ഉഹ്ദ്, ഹുനൈന്‍ രണാങ്കണങ്ങളില്‍ പൊരുതാനിറങ്ങി തിരുനബിയെപ്പോലും അമ്പരിപ്പിച്ച ഉമ്മുസുലൈം(റ) ചരിത്രത്തിലെ വീരാംഗനയായാണ് അറിയപ്പെടുന്നത്. ഹുനൈൻ യുദ്ധത്തിൽ ഗര്‍ഭിണിയായിരിക്കെയാണ് പങ്കെടുത്തത്.

പ്രബോധകനായി മുസ്അബ് ബിൻ ഉമൈർ(റ) മദീനയിലെത്തിയതോടെയാണ് ഉമ്മുസുലൈം ഇസ്ലാമിനെ കുറിച്ചറിയുന്നത്. ഭർത്താവിന്റെ എതിർപ്പുകൾ മറികടന്ന് ഇസ്ലാം സ്വീകരിച്ചു. ഹിജ്‌റ ചെയ്ത് മദീനയണഞ്ഞ ദൂതരുടെ വിവരമറിയാന്‍ പത്തുവയസ്സു തികയാത്ത മകന്‍ അനസിനെ കാതങ്ങള്‍ക്കപ്പുറത്തേക്കയച്ചവരാണ്! ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഭര്‍ത്താവ് മാലിക്കുബ്‌നു നദ്‌റിനെ വകവെച്ചതേയില്ല. അയാൾ സിറിയയിലേക്ക് പോവുകയും അവിടെ വച്ച് മരണപ്പെടുകയും ചെയ്തു എന്നാണ് ചരിത്രത്തിലുള്ളത്.

ഉമ്മുസുലൈം വിധവയായതറിഞ്ഞ് പലരും വിവാഹാഭ്യർഥനകളുമായി വന്നു. അതേ ഗോത്രത്തിലെ സമ്പന്നനായ അബൂത്വൽഹയും കൂട്ടത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന് അന്ന് ഇസ്‍ലാമിക ആദർശവുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ല.

സ്വന്തം ആദർശം ഇസ്ലാമാണെന്നും, അത് തിരിച്ചറിയാത്ത ഒരാളുമായി വിവാഹബന്ധം നടത്താൻ താത്പര്യം ഇല്ലെന്നും ഉമ്മുസുലൈം(റ) തീർത്തു പറഞ്ഞു. വിധവയായെലെന്ത്, ഒരു കുട്ടിയുടെ മാതാവായെങ്കിലെന്ത് പടച്ചോനും അവന്റെ റസൂലും കൂടെയുള്ളൊരു പെണ്ണ് അനാഥയല്ല തന്നെ.

നിരാശനായ അബൂത്വല്‍ഹ പക്ഷേ, ആഗ്രഹം കൈയൊഴിഞ്ഞില്ല.

''ആവശ്യപ്പെടുന്നത്ര മഹ്ര്‍ തരാം, സ്വര്‍ണവും വെള്ളിയും എന്തും.''

"അല്ലാഹുവിനെയും, റസൂലിനെയും തിരിച്ചറിഞ്ഞു അംഗീകരിച്ചാൽ എനിക്ക് മഹ്‌റായി മറ്റൊന്നും വേണ്ട"
തീയിലിട്ടാൽ കത്തിക്കരിഞ്ഞു പോവുന്ന താങ്കളുടെ ദൈവങ്ങളെ ഉപേക്ഷിക്കണം എന്ന് കൂടി ഉമ്മുസുലൈം(റ) പറഞ്ഞത്രേ. റിവേഴ്‌സ് ലവ് ജിഹാദ് എന്നാരോപിക്കപ്പെടാൻ സാധ്യതയുള്ള വർത്തമാനങ്ങൾ.

വീണ്ടുവിചാരം നല്‍കിയ വാക്കുകള്‍ക്ക് നന്ദിയോതി അബൂത്വല്‍ഹ സാക്ഷ്യവാക്യം ചൊല്ലി. ഉമ്മുസുലൈം(റ) നോടുള്ള അനുരാഗ വായ്‌പ്പ് ആ തീരുമാനത്തിലേക്ക് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാവാം.
ഇസ്‌ലാം സ്വീകരണം മഹ്‌റാക്കി സാക്ഷികള്‍ക്ക് മുമ്പാകെ ധനാഢ്യനായ അബൂത്വല്‍ഹ ഉമ്മുസുലൈമിനെ ഇണയായി സ്വീകരിച്ചു.

തുടർന്നുള്ള ദമ്പതികളുടെ മാതൃകാ ജീവിതം സൃഷ്‌ടിച്ച ത്യാഗങ്ങളും, സ്നേഹവസന്തങ്ങളും ഏതൊരു കുടുംബത്തിനും മാതൃകയാണ്. ഒരേട് മാത്രം പറയാം.

ഒരിക്കൽ അബൂത്വൽഹ(റ) ഒരു യാത്രക്കൊരുങ്ങുകയാണ്. മകൻ രോഗാവസ്ഥയിലാണ്. തനിച്ചാക്കി പോകുന്നതിൽ ആധിയുണ്ടെങ്കിലും പോകാതെ പറ്റില്ല. അധികം വൈകാതെ രോഗം മൂർച്ചിച്ച് മകൻ മരണത്തിന് കീഴടങ്ങി. ആത്മനിയന്ത്രണം പാലിച്ച് ഉമ്മു സുലൈം മരണാനന്തര കർമങ്ങളെല്ലാം ചെയ്തു. മകനോടുള്ള അബൂത്വൽഹ(റ)യുടെ സ്നേഹവായ്പ്പ് അറിയുന്നതിനാൽ തിരിച്ചുവരുമ്പോൾ മരണ വിവരം ആരും പറയരുത്, താൻ തന്നെ തരംപോലെ പറഞ്ഞുകൊള്ളാം എന്ന് അവിടെ കൂടിയവരോട് പറഞ്ഞേൽപ്പിച്ചു.

മടങ്ങിയെത്തിയ ഉടനെ അബൂത്വൽഹ(റ) മകനെ കുറിച്ചാണ് ആദ്യമന്വേഷിച്ചത്. .

കുഞ്ഞ് നേരത്തെയുണ്ടായിരുന്നതിനേക്കാൾ ശാന്തനാണ് എന്നാണ് ബീവിയുടെ മറുപടി. മുഖത്ത് ദു:ഖഭാവങ്ങളൊന്നും നിഴലിക്കാതിരിക്കാൻ ഉമ്മു സുലൈം നന്നായി ശ്രദ്ധിച്ചിരുന്നു.

കുളിയും ഭക്ഷണവുമൊക്കെ കഴിഞ്ഞു ക്ഷീണം തീർത്ത് യാത്ര വിശേഷങ്ങൾ പങ്കു വെച്ചതിനൊടുവിൽ
ഉമ്മുസുലൈം(റ) ചോദിച്ചു:

"ഒരു സമൂഹം തങ്ങളുടെ ഒരു സാധനം സൂക്ഷിക്കാനായി മറ്റൊരു കുടുംബത്തെ ഏൽപ്പിച്ചു. അവർ തിരിച്ചുചോദിക്കുന്ന സമയത്ത് ആ വസ്തു മടക്കിക്കൊടുക്കാതിരിക്കുന്നത് ശരിയാണോ?"

രണ്ടാമതൊന്നാലോചിക്കാതെ അബൂത്വൽഹ(റ) പറഞ്ഞു: "ഒരിക്കലും ശരിയല്ല, അത് മടക്കികൊടുക്കണം."

‘എങ്കിൽ നിങ്ങളുടെ മകന്റെ കാര്യത്തിൽ നിങ്ങൾ ക്ഷമിച്ച് അല്ലാഹുവിൽ നിന്ന് പ്രതിഫലം പ്രതീക്ഷിക്കുക.’

തങ്ങളെ സൂക്ഷിക്കാനേൽപ്പിച്ച മകനെ അല്ലാഹു തിരിച്ചുവാങ്ങിയിരിക്കുന്നു അല്ലാഹുവിന്റെ അലംഘനീയമായ വിധി അബൂത്വൽഹ(റ) ക്ഷമയോടെ ഉൾകൊണ്ടു.

വിശുദ്ദ ഖുർആൻ അവർക്ക് നൽകുന്ന ഉൾകാഴ്ചയിൽ ക്ഷമയുടെ പ്രതിഫലം എന്താണെന്നു കൃത്യമായി മനസ്സിലാക്കിയ ഇണ തുണയായിരുന്നു അവർ.

"രോഗം, പട്ടിണി, പ്രയാസങ്ങൾ അങ്ങനെ പലതും നൽകി നാം നിങ്ങളെ പരീക്ഷിച്ചുകൊണ്ടിരിക്കും, നിങ്ങൾ ക്ഷമയുള്ളവരാണോയെന്നു അറിയാൻ വേണ്ടി.. നിശ്ചയം ക്ഷമയുടെ പ്രതിഫലം സ്വർഗ്ഗം തന്നെയാണ്."

*نحن نفرح بشيخنا*മലേഷ്യൻ പണ്ഡിത പ്രധിനിധികളുടെ ആദരവേറ്റു വാങ്ങി, സുൽത്താനുൽ ഉലമ.
05/02/2024

*نحن نفرح بشيخنا*
മലേഷ്യൻ പണ്ഡിത പ്രധിനിധികളുടെ ആദരവേറ്റു വാങ്ങി, സുൽത്താനുൽ ഉലമ.

ചരിത്രം ഇവിടെയും ആവർത്തിക്കപ്പെടും. തീർച്ച!കൊടിയ പീഡനങ്ങളും ഉപരോധങ്ങളും നേരിട്ട് ഒടുവിൽ ജനിച്ച മണ്ണിൽ നിന്ന് കുടിയിറക്കപ...
23/01/2024

ചരിത്രം ഇവിടെയും ആവർത്തിക്കപ്പെടും. തീർച്ച!
കൊടിയ പീഡനങ്ങളും ഉപരോധങ്ങളും നേരിട്ട് ഒടുവിൽ ജനിച്ച മണ്ണിൽ നിന്ന് കുടിയിറക്കപ്പെടുന്ന പ്രവാചകനെയും അനുയായികളെയും നമുക്ക് കാണാം. ഒരിക്കലും തിരിച്ചു വരാത്ത തോൽവിയുടെ കയങ്ങളിലേക്ക് അവരെ തള്ളിയിട്ടു എന്ന ആശ്വാസത്തിൽ ഹുങ്ക് നടിച്ച് നിൽക്കുന്ന മക്കയിലെ ഖുറൈശികൾ. പക്ഷേ, കാലം എത്ര മനോഹരമായാണ് പകരംവീട്ടിയത്. ഒരു ആയുധ പ്രയോഗം പോലും വേണ്ടിവരാതെ മക്കം ഫത്ഹിന്റെ നിമിഷത്തിൽ പ്രവാചകസംഘം വിജയത്തിന്റെ കൊടി നാട്ടി.

സ്വലാഹുദ്ദീൻ അയ്യൂബിയും മുഹമ്മദുൽ ഫാത്തിഹും മുഹിയുദ്ദീൻ ശൈഖും നമ്മുടെ ഹൃദയങ്ങളിൽ നിറയട്ടെ. ഒടുക്കം, അനാസാഗറിൽ നിന്ന് ജലം നിഷേധിച്ച പൃഥ്വിരാജ് ചൗഹാനെ തിരികെ സന്നിധിയിൽ എത്തിച്ചു വിനയ കുലീനനാക്കിയ സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ.

വിശ്വാസികളെ നാമെന്തിന് ആകുലപ്പെടണം! സ്വർഗ്ഗത്തിലേക്കുള്ള പാത നിറയെ കനലുകളാണ്. ഉടഞ്ഞു വീണ മിനാരങ്ങൾ നമ്മുടെ ഉറക്കം കെടുത്തേണ്ട. ഉലയാത്ത വിശ്വാസത്തിന്റെ മകുടങ്ങൾ ഹൃദയാന്തരങ്ങളിൽ ഉയരട്ടെ!

- ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

17/01/2024

കേരളത്തിലെ മഹല്ലുകൾ സമ്പൂർണ ലീഗ് വൽകൃതമാക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്.
ചേളാരികളുടെ സ്വതന്ത്ര അസ്ഥിത്വം ഒട്ടും അംഗീകരിക്കുകയില്ല എന്ന നിലപാടിലുറച്ച് കൊണ്ടാണ് ലീഗ് നേതൃത്വ നീക്കം.
മത നേതൃത്വം ചേളാരിയല്ല പാണക്കാടാണെന്ന ഉറച്ച ബോധ്യത്തോടെ അതിന് പ്രായോഗിക രൂപം നല്കാനുള്ള നീക്കത്തിലാണ് ലീഗ് നേതൃത്വം.
ഇതിനായി ഉപയോഗപ്പെടുത്തുന്നതാകട്ടെ ഇക്കാലമത്രയും ചേളാരികളുടെ വിശ്വസ്ഥരായ ഉമറാ ഗണത്തിലെ സമുന്നത നേതാക്കളെയുമാണ്.
വിരലിലെണ്ണാവുന്നവരൊഴികെ ബഹുഭൂരിഭാഗം മുശാവറ അംഗങ്ങളും ഇതിന് വഴിപ്പെട്ട് കഴിഞ്ഞു. കണ്ണൂരിൽ SMF നേതൃത്വത്തിൽ നടന്ന യോഗത്തിൽ മുശാവറ അംഗങ്ങൾ പങ്കെടുത്തിരുന്നു. കോഴിക്കോടും വയനാടും തഥൈവ.
പാണക്കാട് ഖാസി ഹൗസ് പൂർത്തിയാവുന്നതോടെ ഒരു ഇമാം പദവിയിലേക്ക് സാദിഖലി തങ്ങൾ പരിവർത്തിക്കപ്പെടും.
ഫത്വകളും തീർപ്പുകളുമൊക്കെ അവിടെയാവും.
അതിന് സഹായിക്കാനുള്ള പണ്ഡിത സഹായികളുമുണ്ടാകും. പൂക്കോട്ടുരിൻ്റെ ഭാഷയിൽ നിന്ന് അത് വ്യക്തവുമാണ്.
അതോടെ ചേളാരി തീർത്തും അപ്രസക്തമാവുകയും മതവും രാഷ്ട്രീയവുമായ സമ്പൂർണ നേതൃത്വം പാണക്കാട് കുടുംബത്തിലേക്ക് സ്വാംശീകരിക്കുകയും ചെയ്യും. ദുർബലത വെളിപ്പെടുത്തി
ജിഫ്രി തങ്ങൾ പത്തിമടക്കി കൊണ്ട് വിനീത വിധേയനായി നീങ്ങുന്നത് നാം ഇന്ന് കാണുന്നുണ്ട്.
കടുത്ത ഭീഷണിയാവാം അതിന് കാരണം.
ഏതാനും യുവ നേതാക്കൾ മാത്രമാണ് ഇതിന് പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നത്. അതെത്രത്തോളം ഫലപ്രദമാവുമെന്ന് കണ്ടറിയണം.
കാരണം രണ്ട് പോഷക സംഘടനകളുടെ തലപ്പത്തും പാണക്കാട് തങ്ങൻമാരാണ്.
കൈവെട്ട് ഭീഷണിക്കെതിരെ അതേ ഭാഷയിൽ തിരിച്ചടി നല്കിയത് വഴി ഒരു ഔദാര്യവും പ്രതീക്ഷിക്കേണ്ടെന്ന സന്ദേശവും ലീഗ് നല്കുന്നുണ്ട്.
എക്കാലവും തങ്ങളെ ലീഗ് സംരക്ഷിക്കുമെന്ന ധാരണയിലായിരുന്നു ചേളാരി . എന്നാൽ അത് ചില നിബന്ധനകളോടെയാണെന്ന ചരിത്ര വസ്തുത ചേളാരി അവഗണിച്ചു.
പുത്തനാശയക്കാരെ വിമർശിക്കാതിരിക്കുക.ബിദഇകളെയും സുന്നികളെയും ഒരേ കണ്ണുകൊണ്ട് കാണുക.
പാണക്കാട് കുടുംബത്തിൻ്റെ സർവ നീക്കങ്ങളും അംഗികരിക്കുകയും മതത്തിൻ്റെ പരമാധികാരം അവർക്ക് വകവെച്ച് കൊടുക്കുകയും ചെയ്യുക.
ലീഗിൻ്റെ തീരുമാനങ്ങൾക്ക് സർവാത്മനാ പിന്തുണ നല്കുക തുടങ്ങിയ ഡിമാൻ്റുകൾക്ക് വിധേയമായാണ് നാടുനീളെ ചോരയൊഴുക്കി ചേളാരികൾക്ക് ലീഗ് പിന്തുണ നല്കിയതും പള്ളി മദ്റസകൾ ദർസുകൾ മഹല്ലുകൾ ഇവകളിലെ തസ്തികകൾ തുടങ്ങിയവ ചേളാരികൾക്ക് തീരെഴുതിയതും.
എന്നാൽ ഈ ചരിത്രമൊക്കെ മറന്ന് രണ്ട് ടേം ലീഗിന് ഭരണം നഷ്ടപ്പെടുമ്പോഴേക്ക് ചേളാരി ലീഗിനെ അവഗണിച്ച് ഇടതുപക്ഷത്തോട് ചായ് വ് പ്രകടപ്പിച്ചതും മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധം സ്ഥാപിച്ചതുമാണ് പതിവ് രീതി വിട്ട് ചേളാരികളെ ഒരു പാഠം പഠിപ്പിക്കാൻ
ലീഗിനെ പ്രേരിപ്പിച്ചത്.
തീർത്തും നിസ്സഹായസ്ഥയിലാണ് ഇപ്പോൾ ചേളാരി. ഇത്തരമൊരു പ്രതിസന്ധി എങ്ങനെ അതിജീവിക്കുമെന്നറിയാതെ ലീഗിനോട് കൂറ് വെളിപ്പെടുത്തി സ്വന്തം ജോലിയും സ്ഥാനവും സംരക്ഷിക്കാൻ ശ്രമിക്കുന്ന സ്ഥിതിയിലാണ് ഇന്ന് പല നേതാക്കളും.
വരും ദിവസങ്ങൾ സന്ദേഹങ്ങൾക്ക് മറുപടി ലഭിക്കും.
ഇരുപക്ഷവും പിടി മുറുക്കാൻ ആവത് ശ്രമിക്കുകയാണിപ്പോൾ.

സലീം കക്കാട്

സമസ്ത സെന്റിനറി പ്രഖ്യാപന സമ്മേളനം ചരിത്രം രചിച്ച് കഴിഞ്ഞ ദിവസം (2023 ഡിസംബർ 30 ന് ) സമാപിച്ചു. സമ്മേളനവുമായി ബന്ധപ്പെട്...
05/01/2024

സമസ്ത സെന്റിനറി പ്രഖ്യാപന സമ്മേളനം ചരിത്രം രചിച്ച് കഴിഞ്ഞ ദിവസം (2023 ഡിസംബർ 30 ന് ) സമാപിച്ചു. സമ്മേളനവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളിൽ ശൈഖുന സുൽത്താനുൽ ഉലമ അടക്കമുള്ള ഉസ്താദുമാരുടെയും സയ്യിദന്മാരുടെയും പ്രവർത്തകരുടെയും ഒപ്പം കഴിഞ്ഞ കുറേ ദിനങ്ങളായി കാസർകോടായിരുന്നു.

ഏറെ സന്തോഷിപ്പിച്ചത് കാസർകോട്ടെ ജനങ്ങളുടെ പിന്തുണയാണ്. സമസ്തയുടെ വിജയത്തിനായി കക്ഷി ഭേദമന്യേ ആത്മാർത്ഥ സമീപനവും പിന്തുണയുമാണ് വിവിധ ജമാഅത്തുകളിൽ നിന്നും പൗരപ്രമുഖരിൽ നിന്നും ലഭിച്ചത്. പണ്ഡിതരെ സ്വീകരിക്കാനും അവർക്കെല്ലാം സൗകര്യമൊരുക്കാനും രാപകൽ ഭേദമന്യേ കഷ്ടപ്പെട്ട പ്രവർത്തകരുടെ പ്രവർത്തനങ്ങൾ അല്ലാഹു സ്വീകരിക്കട്ടെ.

ഏതൊരു പ്രസ്ഥാനത്തിന്റെയും വിജയവും ശക്തിയും പക്വതയുള്ള നേതൃത്വവും അനുസരണാ ബോധമുള്ള അണികളുമാണ്, ആത്മാവാകട്ടെ ആത്മാർഥതയും. ഇസ്‌ലാമിന്റെ തനത് സംസ്കാരവും ശൈലിയും നയവും സത്യസന്ധതയും മതജാതി ഭേദമന്യേ സമൂഹത്തിന് ബോധ്യപ്പെടുത്തികൊടുക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ മുസ്‌ലിം സംഘടനകളിൽ നിർബന്ധമായും ഉണ്ടാവേണ്ടതാണ്. അതാണ് മാലിക് ബ്നു ദീനാർ (റ) അടക്കമുള്ള പൂർവ സൂരികൾ നമുക്ക് കാണിച്ചു തന്ന മാതൃക. അങ്ങനെ പ്രവൃത്തിക്കുന്നവരെ അല്ലാഹു വിജയിപ്പിക്കുകയും ചെയ്യും.

ബഹു. വരക്കൽ മുല്ലക്കോയ തങ്ങളുടെയും പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാരുടെയും നേതൃത്വത്തിൽ 38 പ്രമുഖരായ പണ്ഡിതരെയും കൂട്ടി 1926 ലാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപിതമാകുന്നത്. സ്ഥാപിത ലക്ഷ്യം പരിശുദ്ധ ദീനിനെ അതിന്റെ തന്മയത്വം കൈവിടാതെ കൃത്യതയോടെ വിശ്വാസികൾക്ക് എത്തിച്ചു കൊടുക്കുക, വൈജ്ഞാനികമായും വിദ്യാഭ്യാസപരമായും ജനങ്ങളെ പുരോഗതിയുള്ളവരാക്കുക, സമാധാന അന്തരീക്ഷത്തോടെ ഇസ്ലാമിന്റെ പ്രബോധന പ്രവർത്തനങ്ങൾ നടത്തുക, ഇതിനെല്ലാം വേണ്ടി പ്രവൃത്തിക്കുക എന്നിവയാണ്. സമസ്തയുടെ ഭരണഘടനയിൽ നിന്നും ഇത് ഗ്രഹിക്കാവുന്നതാണ്.

മുസ്‌ലിം ഉമ്മത്തിന് പ്രത്യേകമായും സമൂഹത്തിന് പൊതുവെയും പുരോഗമന പ്രവർത്തനങ്ങൾ നടത്തുകയും മതപരമായ കാര്യങ്ങളിൽ നേതൃത്വം നൽകുകയും ചെയ്യുക എന്നതാണ് സമസ്ത ഇതുവരെ ചെയ്തുപോന്നിട്ടുള്ളത്. മാത്രമല്ല, ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുമായി കക്ഷി ചേരാതെ അതിനതീതമായിട്ടാണ് സമസ്ത പ്രവൃത്തിച്ചിട്ടുള്ളതും. നയങ്ങളിലൊരു മാറ്റവും വരുത്താതെ ആ ദൗത്യം സമസ്ത ഇന്നും നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു.

ഉലമാഇന്റെ ചിന്തകളും പ്രവർത്തനങ്ങളും പുത്തനാശയക്കാർക്കെതിരെ നീങ്ങുന്നതിൽ അമർഷമുള്ളവർ പണ്ഡിതർക്കിടയിൽ പരസ്പരം ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. അവർ അനാവശ്യമായ ചർച്ചകൾ വലിച്ചിട്ട് ഉലമാഇന്റെ ഊർജ്ജത്തെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ആക്ഷേപങ്ങളിലായി നശിപ്പിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കും. അതിലൂടെ സുന്നത്ത് ജമാഅത്തിന്റെ വിരോധികൾക്ക് തഴച്ചു വളരാൻ അവസരമുണ്ടാക്കി കൊടുക്കലാണ് അവർ ലക്ഷ്യമിടുന്നത്. പരസ്പരമുള്ള ആക്ഷേപങ്ങൾ പണ്ഡിതരെ കുറിച്ച് സാധാരണക്കാർക്കിടയിലുള്ള മതിപ്പ് ഇല്ലാതാക്കുമെന്ന് പറയാതിരിക്കാതെ വയ്യ, അത് പുതുതലമുറയെ യഥാർത്ഥ വിശ്വാസത്തിൽ നിന്നും വ്യതിചലിപ്പിക്കാൻ ഹേതുവാകും. ഭിന്നിപ്പിനുള്ള ഗുഢ നീക്കങ്ങൾ സമസ്തയുടെ വിരോധികൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിനാൽ ആ കുഴിയിൽ വീഴാതിരിക്കാൻ പണ്ഡിതരും പ്രവർത്തകരും ജാഗ്രത കാണിക്കേണ്ടതുണ്ട്.

അനാവശ്യ വാഗ്വോദങ്ങളിലേർപ്പെടുന്നതിനു പകരം മുസ്‌ലിം ഉമ്മതിന്റെ നിലനിൽപ്പിനും ഉന്നതിക്കും വേണ്ടി കാലോചിതമായി ചിന്തിച്ചു പ്രവൃത്തിക്കുക, ബഹുസ്വര രാജ്യമായ ഇന്ത്യയിൽ മറ്റു മതസ്ഥരോട് സൗഹൃദത്തോടെ സമീപിച്ച് രാഷ്ട്രത്തിനും സമൂഹത്തിനും പുരോഗതിയുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്ന തിരിച്ചറിവോടെയാണ് നമ്മുടെ നേതൃത്വം വർഷങ്ങളായി പ്രവൃത്തിച്ചു കൊണ്ടിരിക്കുന്നത്. അതിനെ പൂർണ്ണമായും അംഗീകരിച്ച് അച്ചടക്കത്തോടെ വരുന്ന വർഷങ്ങളിൽ കൃത്യമായ അജണ്ടകൾക്കനുസരിച്ച് പ്രവൃത്തിക്കുന്നതിനുള്ള മാർഗങ്ങളും നിർദേശങ്ങളുമാണ് കഴിഞ്ഞ ദിവസം ചട്ടഞ്ചാലിൽ നൽകപ്പെട്ടത്. നൂറ് പ്രകാശ വർഷങ്ങൾ എന്ന പ്രമേയത്തിൽ നടന്ന സമസ്ത സെന്റിനറി പ്രഖ്യാപന സമ്മേളനത്തിൽ സമസ്തയുടെ നേതൃത്വം അതാണ് നമ്മോട് നിഷ്കർഷിട്ടുള്ളത്. 2024 - 2026 കാലയളവിൽ ആ ദൗത്യം പൂർണ്ണാർഥത്തിൽ വിജയിക്കുന്നതിനായി കഠിനാധ്വാനം ചെയ്യുന്നവരാവണം സമസ്തയെയും സുന്നത്ത് ജമാഅത്തിനെയും അതിന്റെ പണ്ഡിതരെയും സ്നേഹിക്കുന്ന ഓരോ പ്രവർത്തകരും.

1963 ഡിസംബർ അവസാന വാരത്തിൽ സമസ്തയുടെ പ്രധാനപ്പെട്ട ഒരു സമ്മേളനം കാസർഗോഡ് വെച്ച് നടന്നിരുന്നു. ശംസുൽ ഉലമ ഖുതുബി മുഹമ്മദ് മുസ്‌ലിയാർ (ന.മ) ഉദ്ഘാടനം ചെയ്ത ഈ സമ്മേളനത്തിലാണ് സമസ്തയുടെ പതാകക്ക് അംഗീകാരം നൽകപ്പെടുന്നത്. വർഷങ്ങൾക്കിപ്പുറം അതേ പതാക ഒരു മാറ്റവും കൂടാതെ അംഗീകാരം നൽകപ്പെട്ട അതേ ഡിസംബർ 29 ന് തന്നെ കാസർഗോഡ് മാലിക് ബ്നു ദീനാർ നഗരിയിൽ ഉയർത്താൻ സാധിച്ചു, അല്ലാഹുവിന് സ്തുതി.

രോഗവും പ്രായാധിക്യവും വകവെക്കാതെ അടുത്ത കാലത്തു നടന്ന പൊതുപരിപാടികളിൽ മുശാവറ അംഗങ്ങൾ ഏറ്റവും കൂടുതൽ പങ്കെടുത്ത പരിപാടി സമസ്ത സെന്റിനറി പ്രഖ്യാപന സമ്മേളനമായിരിക്കും. മർഹൂം താജുൽ ഉലമ, നൂറുൽ ഉലമ, കൻസുൽ ഉലമ തുടങ്ങിയ മഹാരഥന്മാരും പ്രസിഡന്റ് ഈ സുലൈമാൻ ഉസ്താദും ജനറൽ സെക്രട്ടറി സുൽത്വാനുൽ ഉലമയും ട്രഷറർ കോട്ടൂരുസ്താദും അലി ബാഫഖി തങ്ങളുമടങ്ങുന്ന നേതൃത്വത്തിൽ നിന്നും മാതൃക ഉൾക്കൊണ്ട് അവർ കാണിച്ചു തന്ന മാർഗത്തിൽ നിന്നും വ്യതിചലിക്കാതെ മുന്നോട്ട് ഗമിക്കുക, അവർ നൽകിയ സന്ദേശങ്ങൾ മുറുകെ പിടിച്ച് പ്രവൃത്തിക്കുന്നവരാവുക.

അൽഹംദുലില്ലാഹ്, പ്രഖ്യാപന സമ്മേളനം പ്രതീക്ഷിച്ചതിനേക്കാളുപരി വലിയ വിജയമായി സമാപിച്ചു. വിജയത്തിനായി എല്ലാ നിലക്കും പരിശ്രമിച്ചവർക്ക് റബ്ബ് തആല അർഹമായ പ്രതിഫലം നൽകട്ടെ, ആമീൻ.

പേരോട് അബ്ദുറഹ്മാൻ സഖാഫി

Address


Website

Alerts

Be the first to know and let us send you an email when സുന്നി വോയ്സ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to സുന്നി വോയ്സ്:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share