AD 37 Syrian Orthodox

  • Home
  • AD 37 Syrian Orthodox

AD 37 Syrian Orthodox AD 37 ൽ മൂലക്കല്ലിൽ സ്ഥാപിതമായൊരു വിശ്വസം
(1)

30/07/2024

വന്ദ്യ പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ അച്ചന്റെ അനുദിന സന്ദേശം

29/07/2024

റവ ഡീ. വർഗീസ്‌കുട്ടി പുറമഠം നൽകുന്ന വചന സന്ദേശം.

ഞായറാഴ്ചയിലെ വിശുദ്ധ കുർബാനയുടെ വേദ വായനകൾ

Restreaming© മാരനഥാ ധ്യാനകേന്ദ്രം, മലയിടംതുരുത്ത്, ആലുവ

വെള്ളൂർ പള്ളിയിൽ പ്രാർത്ഥന ദിനമായി ആചരിച്ചു.                                                                      പാമ്പാ...
28/07/2024

വെള്ളൂർ പള്ളിയിൽ പ്രാർത്ഥന ദിനമായി ആചരിച്ചു.

പാമ്പാടി :- പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ 96-മത് ജന്മദിനവും , ബാവാ തിരുമേനിയുടെ ശ്രേഷ്ഠ മഹാ പൗരോഹിത്യത്തിൻ്റെ 22 മത് വാർഷികവും പാമ്പാടി വെള്ളൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രാർത്ഥന ദിനമായി ആചരിച്ചു. പള്ളി ട്രസ്റ്റി അഡ്വ. ഷൈജു സി. ഫിലിപ്പിൻ്റെ അധ്യക്ഷതയിൽ പ്രാർത്ഥന ദിനചരണത്തിൻ്റെ ഉൽഘാടനം യാക്കോബായ സഭ സണ്ടേസ്ക്കൂൾ കോട്ടയം ഭദ്രാസന മുൻ ഡയറക്ടർ റവ.ഫാ. ജോസി ഏബ്രഹാം അട്ടച്ചിറ ഉൽഘടനം ചെയ്തു. സമ്മേളനത്തിൽ വെരി.റവ മാത്യൂസ് കാവുങ്കൽ കോർ എപ്പിസ്കോപ്പാ,പള്ളി സെക്രട്ടറി ജോയി സഖറിയാ, സണ്ടേസ്ക്കൂൾ ഹെഡ്മാസ്റ്റർ എ.ഇ ഏബ്രഹാം, യൂത്ത് അസ്സോസിയേഷൻ സെക്രട്ടറി അഖിൽ കുര്യൻ ഇഞ്ചക്കാട്ട്, വനിതാ സമാജം സെക്രട്ടറി ഷൈലമ്മ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. പ്രാർത്ഥന ദിന ആചരണത്തിനോട് അനുബന്ധിച്ച് ശ്രേഷ്ഠ ബാവായുടെ ആയൂരാരോഗ്യത്തിന് വേണ്ടിയും, സഭയ്ക്കു വേണ്ടിയും ഫാ. ജോസി ഏബ്രഹാം അട്ടച്ചിറ കാർമ്മികത്വത്തിൽ പ്രത്യേക പ്രാർത്ഥന നടത്തി. പ്രാർത്ഥന ദിനചരണത്തിന് പള്ളി ഭരണസമിതിയംഗങ്ങളായ ഈപ്പൻ ഏബ്രഹാം, എ.പി ഫിലിപ്പോസ് , ഫിലിപ്പ് ജേക്കബ്,ഉലഹന്നാൻ കെ.ഫിലിപ്പ്, റ്റി.വി ജോസഫ്, ബിജു ഏബ്രഹാം, ആർ.കെ ഏബ്രഹാം, വരുൺ ജോസഫ് , ശീമോൻ ഈപ്പൻ, ബിജു. സി.ഏബ്രഹാം, സൂസൻ തോമസ്, ആലീസ് അലക്സ് എന്നിവർ നേതൃത്വം നല്കി.

28/07/2024

St: Jacob's Syriac Orthodox Church, Edmonton is celebrating the annual commemorative Feast (Dukhrono Perunnal) of our Patron Saint, Mor Yac'ub Burd'ono on July 27th and July 28th, 2024. The chief celebrant for this year's feast is H.E. Mor Titus Yeldho, Archbishop of the Malankara Archdiocese of the Syriac Orthodox Church in North America. We cordially invite all of you to join us and receive blessings from the Almighty through the intercession of St. Jacob Baradaeus.

ക്യംതാ കത്തീഡ്രലിൽ ശ്രാദ്ധപ്പെരുന്നാൾ ആചരിച്ചുയാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കൊച്ചി ഭദ്രാസനാസ്ഥാനമായ തിരുവാങ്കുള...
28/07/2024

ക്യംതാ കത്തീഡ്രലിൽ ശ്രാദ്ധപ്പെരുന്നാൾ ആചരിച്ചു

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കൊച്ചി ഭദ്രാസനാസ്ഥാനമായ തിരുവാങ്കുളം ക്യംതാ സെമിനാരി സെന്റ് ജോർജ്ജ് കത്തീഡ്രലിൽ പുണ്യശ്ലോകനായ ഡോ. തോമസ് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ 24-ാമത്തേയും താപസ ശ്രേഷ്ഠൻ വന്ദ്യ മൂക്കഞ്ചേരിൽ ഗീവർഗീസ് റമ്പാച്ചന്റെ 126-ാമത്തെയും ശ്രാദ്ധപ്പെരുന്നാൾ സംയുക്തമായി ആചരിച്ചു.

മലങ്കര മെത്രാപ്പോലീത്തയും, കൊച്ചി ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയും, മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയും പെരുന്നാൾ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു.

ഫോട്ടോസ് : ഏലിയാസ് മറ്റപ്പിള്ളി

28/07/2024

Holy Mass Live From Karingachira Cathedral | കരിങ്ങാച്ചിറ കത്തീഡ്രലിൽ വിശുദ്ധ കുർബാന തത്സമയം
Karingachira St. George's Church, established in 722 AD (Makaram 13), is one of the ancient churches of the Malankara Syrian Orthodox Church. St. Thomas, one of the twelve apostles of Jesus Christ, is the founder of the ancient church in India. Christian writers and historians from the 4th century refer to the evangelistic work of Apostle Thomas in India, and the Indian Christians ascribe the origin of their church to the labors of the apostle in the 1st century.
The Karingachira church is located 1.5 km east of Tripunithura town and 250 m west of Hill Palace, the royal palace of the Highnesses of the erstwhile Cochin state. Marshy land on either side of a rivulet that flows west of the church had a few islands connected by paths (chira in Malayalam) made of bushes known locally as karingali which gave the place the name Karingalichira that later became Karingachira.
Cathedral

cathedral
Mass live

27/07/2024

നോർത്ത് അമേരിക്കാ മലങ്കര അതിഭദ്രാസനതിൽ ഉൾപ്പെട്ട കാനഡ എഡ്മോണ്ടൻ സെൻറ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് ദൈവാലയത്തിൽ വച്ച്, ഡോ. സിനോജ് എബ്രഹാമിനും, ശ്രീ. വർഗീസ് റ്റി ജോബിനും അഭി: മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്ത ജൂലൈ 27-ാം തീയതി ശനിയാഴ്ച കോറൂയോ സ്ഥാനം നൽകുന്നു.

കാനഡയിലെ ആൽബർട്ട സർവ്വകലാശാലയിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ഡോ.സിനോജ് എബ്രഹാം എറണാകുളം വടവുകോട് സെന്റ് മേരിസ് ഇടവക അംഗവും ഇടയനാൽ, ഇ വി എബ്രഹാം, ചിന്നമ്മ എബ്രഹാം ദമ്പതികളുടെ മകനുമാണ്. ഭാര്യ, ഡോ അനു സ്റ്റെല്ല, എബ്രഹാം , മാത്യുസ് , ജോഷ്വാ എന്നീ മൂന്ന് മക്കൾ. ഡോ. സിനോജ് ആൽബർട്ട് എഡ്മൊണ്ടൻ പ്രദേശത്ത് പരിശുദ്ധ സുറിയാനി സഭയുടെ ആദ്യ ദൈവാലയം സ്ഥാപിക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ച വ്യക്തിയാണ്. വേദശാസ്ത്ര വിദ്യാഭ്യാസം പൂർത്തിയാക്കിയ സിനോജ് എക്യുമെനിക്കൽ മേഖലയിലും ഓർത്തഡോക്സ് വിശ്വാസ പാരമ്പര്യങ്ങൾ പഠിപ്പിക്കുന്നതിലും സജീവമായി പ്രവർത്തിക്കുന്നു. നോർത്ത് അമേരിക്കൻ അതിഭദ്രാസനം സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ വിവിധ ഉത്തരവാദിത്വങ്ങൾ അദ്ദേഹം വഹിച്ചു വരുന്നു.

വർഗീസ് ജോബ് എറണാകുളം കരിങ്ങാച്ചിറ സെൻറ് ജോർജ് ഇടവക അംഗവും, തണ്ണിക്കോട്ടിൽ ജോബ് ടി വർഗീസിന്റെയും ഷിജി ജോബിന്റെയും മകനുമാണ്. സഹോദരി ജോർജിന ജോബ് കാനഡയിൽ ജോലി ചെയ്യുന്നു. കാനഡയിൽ ബിരുദ വിദ്യാർത്ഥിയായ വർഗീസ് സൺഡേ സ്കൂൾ അധ്യാപകനായും യൂത്ത് അസോസിയേഷൻ സെക്രട്ടറിയായും പ്രവർത്തിച്ചുവരുന്നു. മനോഹരമായ ശബ്ദത്തിനു ഉടമയായ വർഗീസ് സഭ സംഗീതശാസ്ത്രം വിദ്യാർത്ഥിയുമാണ്.

മുൻ കൊച്ചി ഭദ്രാസനാധിപനായിരുന്ന പുണ്യശ്ലോകനായ ഡോ.തോമസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലിയുടെയും, വന്ദ്യ മുക്കഞ്ചേരിൽ ഗീവർഗീ...
27/07/2024

മുൻ കൊച്ചി ഭദ്രാസനാധിപനായിരുന്ന പുണ്യശ്ലോകനായ ഡോ.തോമസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലിയുടെയും, വന്ദ്യ മുക്കഞ്ചേരിൽ ഗീവർഗീസ് റമ്പാച്ചന്റെയും പാവന സ്മരണാർത്ഥം കൊച്ചി ഭദ്രാസന യൂത്ത് അസോസിയേഷൻ കരുതലിന്റെ കരവുമായി. 🙏🙏🙏

കൊച്ചിയുടെ വിവിധ പ്രദേശങ്ങളിൽ ഭദ്രാസനത്തിലെ എല്ലാ യൂണിറ്റുകളുടെയും സംയുക്ത സഹകരണത്തോടു കൂടെ ഉച്ചഭക്ഷണ വിതരണം നടത്തപ്പെട്ടു.മലങ്കര മെത്രാപ്പോലിത്തായും കൊച്ചി ഭദ്രാസനാധിപനുമായ അഭി ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനി പ്രാർത്ഥിച്ച് യാത്രയാക്കി. സാമിപ്യം അരമന മാനേജർ ചിറ്റേത്ത്‌ ജോഷിഅച്ചൻ, ചാതോത്ത് ബിനു അച്ചൻ, കൊച്ചി ഭദ്രാസന യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ പട്ടശ്ശേരിൽ സോജനച്ചൻ, ഭദ്രാസന സെക്രട്ടറി ബിനു, എല്ലാ യൂണിറ്റിലെയും പ്രതിനിധികൾ സ്നേഹപൂർവ്വം സഹകരിച്ചു🙏🙏🙏

22മത് കാതോലിക്ക സ്ഥാനാരോഹണ വാർഷികം ആഘോഷിക്കുന്ന ഈ ദിനത്തിൽ ശ്രേഷ്ഠ ബാവാ തിരുമേനിക്ക് പ്രാര്‍ത്ഥന ആശംസകള്‍ നേരുന്നതോടൊപ്പ...
26/07/2024

22മത് കാതോലിക്ക സ്ഥാനാരോഹണ വാർഷികം ആഘോഷിക്കുന്ന ഈ ദിനത്തിൽ ശ്രേഷ്ഠ ബാവാ തിരുമേനിക്ക് പ്രാര്‍ത്ഥന ആശംസകള്‍ നേരുന്നതോടൊപ്പം, ബാവ തിരുമേനിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ജൂലൈ 26: കാതോലിക്ക സ്ഥാനാരോഹണത്തിൻ്റെ 22മത് വാർഷികത്തിലേക്ക് പ്രവേശിക്കുന്ന മലങ്കരയുടെ യാക്കോബ് ബുർദാന ശ്രേഷ്ഠ ബസേലിയോസ്...
25/07/2024

ജൂലൈ 26: കാതോലിക്ക സ്ഥാനാരോഹണത്തിൻ്റെ 22മത് വാർഷികത്തിലേക്ക് പ്രവേശിക്കുന്ന മലങ്കരയുടെ യാക്കോബ് ബുർദാന ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കബാവായ്ക്ക് പ്രാർത്ഥനാപൂർവമായ ആശംസകൾ...............

25/07/2024

അഭി മോർ ഒസ്താത്തിയോസ്‌ ഐസക് തിരുമേനിയുടെ വചന സന്ദേശം

ദൈവവിളിക്ക് അനുസരിച്ചുള്ള ഒരു ജീവിതം പാകപ്പെടുത്തുവാൻ നമുക്ക് കഴിയുന്നുണ്ടോ?

Re Streaming ©JSC NEWS

24/07/2024

ഡീ. വർഗീസ്‌കുട്ടി പുറമഠം നൽകുന്ന വചന സന്ദേശം

നീതിപൂർവ്വം ജീവിക്കാൻ വിസമ്മതിക്കുന്ന ആളുകളോടുള്ള ദൈവത്തിൻ്റെ പ്രതികരണം....

Restreaming ©മാരനഥാ ധ്യാനം

23/07/2024

പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്റെ കീഴിലുള്ള അയിനൂർ - പഴഞ്ഞി യെൽദോ മോർ ബസേലിയോസ് സെന്ററിന്റെ കൂദാശയോടനുബന്ധിച്ച് അഭി. തിരുമേനിമാർ നൽകിയ സന്ദേശം

Re Streaming © Osthatheos Media

ഓടക്കാലി പള്ളിയിൽ നിന്നും വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പോലീസ് പിരിഞ്ഞു പോയി.ദൈവത്തിന് സ്തുതി.
23/07/2024

ഓടക്കാലി പള്ളിയിൽ നിന്നും വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പോലീസ് പിരിഞ്ഞു പോയി.

ദൈവത്തിന് സ്തുതി.

ഫ്ലാഷ് ന്യൂസ്*ഓടക്കാലി പള്ളിയിൽ സംഘർഷം*ഓടക്കാലിയിൽ പള്ളിയിൽ പള്ളികയ്യേറ്റം പ്രതിരോധിക്കാൻ എത്തിയ വിശ്വാസികളെ പോലീസ്  മർദ...
23/07/2024

ഫ്ലാഷ് ന്യൂസ്
*ഓടക്കാലി പള്ളിയിൽ സംഘർഷം*
ഓടക്കാലിയിൽ പള്ളിയിൽ പള്ളികയ്യേറ്റം പ്രതിരോധിക്കാൻ എത്തിയ വിശ്വാസികളെ പോലീസ് മർദ്ദിച്ചു. ആറ് പേരെ കോതമംഗലം മാർ ബസേലിയോസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

പാലക്കാട് ജില്ലയിലെ ചെറുകുന്നം, മംഗലം ഡാം എന്നീ പള്ളികളിൽ നിന്നും വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പോലീസ് പിര...
23/07/2024

പാലക്കാട് ജില്ലയിലെ ചെറുകുന്നം, മംഗലം ഡാം എന്നീ പള്ളികളിൽ നിന്നും വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പോലീസ് പിരിഞ്ഞു പോയി.

ദൈവത്തിന് സ്തുതി.

രാത്രിയുടെ യാമങ്ങളിലും തങ്ങളുടെ പള്ളിക്ക് കാവലായ് ഇരിക്കുന്ന ഓടക്കാലിയിലെ ദൈവജനം 🥰സാധിക്കുന്ന വിശ്വാസികൾ രാവിലെ 6 മണിക്ക...
22/07/2024

രാത്രിയുടെ യാമങ്ങളിലും തങ്ങളുടെ പള്ളിക്ക് കാവലായ് ഇരിക്കുന്ന ഓടക്കാലിയിലെ ദൈവജനം 🥰

സാധിക്കുന്ന വിശ്വാസികൾ രാവിലെ 6 മണിക്ക് മുന്നേ പള്ളിയിൽ എത്തിച്ചേരുക.

22/07/2024

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ 96-ാമത് ജൻമദിനത്തോട് അനുബന്ധിച്ച് പുത്തൻകുരിശ് മോർ അത്താനാസിയോസ് കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബ്ബാനയിൽ അഭി തിരുമേനിമാരും രാഷ്ട്രീയ പ്രമുഖരും നൽകിയ സന്ദേശം

ReStreaming ©JSC NEWS

വീണ്ടും പള്ളിപ്പിടിക്കാൻ പോലീസ് സംഘം ഓടക്കാലിയിൽ.മലങ്കര യാക്കോബായ സുറിയാനി സഭയുടെ കോതമംഗലം മേഖലയിലെ ഓടക്കാലി സെന്റ് മേരീ...
22/07/2024

വീണ്ടും പള്ളിപ്പിടിക്കാൻ പോലീസ് സംഘം ഓടക്കാലിയിൽ.

മലങ്കര യാക്കോബായ സുറിയാനി സഭയുടെ കോതമംഗലം മേഖലയിലെ ഓടക്കാലി സെന്റ് മേരീസ് പള്ളി പിടിച്ചെടുക്കുവാനാണ് പോലീസിന്റെ നീക്കം. അതിനു മുന്നോടിയായി പോലീസ് വാഹനങ്ങൾ പള്ളിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു.

ഇടവക ജനത്തിന്റെ നേതൃത്വത്തിൽ, പള്ളി സംരക്ഷിക്കാനാണ് ഇടവകയുടെ തീരുമാനം. ഇടവക ജനത്തിന് ഐക്യദാർഢ്യവുമായി, കോതമംഗലം മേഖലയിലെ പള്ളികളിൽ നിന്നും, മറ്റ് പള്ളികളിൽ നിന്നും വൈദികരുടെ നേതൃത്വത്തിൽ വിശ്വാസികൾ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.


2024/07/22

സത്യ സുറിയാനിസഭയുടെ മാണിക്യമായ ശ്രേഷ്ഠ പിതാവേ! 💛💚നിരന്തരമായ അങ്ങയുടെ പ്രാര്‍ത്ഥനയില്‍ കവിഞ്ഞൊന്നും ഈ മക്കൾ ആഗ്രഹിക്കുന്ന...
22/07/2024

സത്യ സുറിയാനിസഭയുടെ മാണിക്യമായ ശ്രേഷ്ഠ പിതാവേ! 💛💚

നിരന്തരമായ അങ്ങയുടെ പ്രാര്‍ത്ഥനയില്‍ കവിഞ്ഞൊന്നും ഈ മക്കൾ ആഗ്രഹിക്കുന്നില്ല. ആ ശക്തിസാന്നിധ്യം ലെബാനോന്‍ താഴ്‌വരയിലെ ദേവദാരുക്കളേക്കാള്‍ മഹനീയമാണ്. ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും പരതിയെത്തുന്ന ആ മിഴിയിണകളില്‍ പിതൃതുല്യമായ സ്‌നേഹസൗഹൃദങ്ങളുടെ തേരോട്ടമുണ്ട്. പേര്‍ചൊല്ലി വിളിക്കുന്ന ഊഷ്മളഭാവങ്ങള്‍ക്ക് അങ്ങയുടെ സ്വരൂപമാണ്. പുഞ്ചിരിമറയാത്ത മുഖത്തെ ചുളിവുകളില്‍ പോലും സ്‌നേഹവാത്സല്യങ്ങളുടെ ബഹിര്‍സ്ഫുരണങ്ങളുണ്ട്. കൈകാലുകളിലെ തഴമ്പുകളില്‍ പ്രാര്‍ത്ഥനാചൈതന്യത്തിന്റെ തിടമ്പുകളുണ്ട്.

സഭാനൗകയുടെ വിശ്വസ്ത അമരക്കാരാ... ഇനിയും മുന്നോട്ട് !"💙💙💙

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാക്ക് വെള്ളൂർ സെൻറ് തോമസ് യാക്കോബായ സുറിയാനി പളളിയുടെ പ്രാർത്ഥനാപൂർവ്വമായ ജമ്മദിനാശംസകളോടെ💙💛❤️💚💜🧡💛❤️💙💚

* പള്ളി ഭരണസമിതി 💙

* സൺഡേ സ്കൂൾ 💚

* മോർ ഇഗ്നാത്തിയോസ് യൂത്ത് അസ്സോസിയേഷൻ💛

* മർത്തമറിയം വനിതാസമാജം💜

* ശുശ്രൂഷകസംഘം🧡

💚💛💙❤️

സെൻറ് തോമസ് യാക്കോബായ സുറിയാനി പളളി, വെള്ളൂർ.
(വെള്ളൂർ പള്ളി)
💙💙💙💙💙💙💙

ദൈവത്തിന് മുന്നിൽ മാത്രം തോറ്റിട്ടുള്ള മലങ്കരയുടെ യുഗപുരുഷൻ  96-ാം ജന്മദിന നിറവിൽ പിറന്നാൾ ആശംസകൾ ബാവ തിരുമേനി ❤️💪🏼
22/07/2024

ദൈവത്തിന് മുന്നിൽ മാത്രം തോറ്റിട്ടുള്ള മലങ്കരയുടെ യുഗപുരുഷൻ 96-ാം ജന്മദിന നിറവിൽ

പിറന്നാൾ ആശംസകൾ ബാവ തിരുമേനി ❤️💪🏼

21/07/2024

കാനഡ : ടൊറന്റോ നോർത്ത് യോർക്ക് സെന്റ് ജോൺസ് മലങ്കര സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ വെച്ച് നോർത്ത് അമേരിക്ക - കാനഡ അതിഭദ്രാസനാധിപൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ തൃക്കരങ്ങളാൽ തോമസ് ടി മാത്യു കോറൂയോപട്ടം സ്വീകരിക്കുന്നു

Address


Alerts

Be the first to know and let us send you an email when AD 37 Syrian Orthodox posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AD 37 Syrian Orthodox:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share