മീഡിയ വില്ല്യാപ്പള്ളി Media Villiappally

  • Home
  • മീഡിയ വില്ല്യാപ്പള്ളി Media Villiappally

മീഡിയ വില്ല്യാപ്പള്ളി Media Villiappally നേരിനോടൊപ്പം നാടിനോടൊപ്പം

സ്മിഷക്ക് ആദരാഞ്ജലികൾ 🌹🌹
18/12/2023

സ്മിഷക്ക് ആദരാഞ്ജലികൾ 🌹🌹

12/11/2023
13/09/2023

നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിക്കുന്നു .

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14,15 വാർഡ് മുഴുവൻ,

മരുതോങ്കര ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14 വാർഡ് മുഴുവൻ,

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് - 1,2,20 വാർഡ് മുഴുവൻ,

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് - 3,4,5,6,7,8,9,10 വാർഡ് മുഴുവൻ,

കായക്കൊടി ഗ്രാമപഞ്ചായത്ത് - 5,6,7,8,9 വാർഡ് മുഴുവൻ,

വില്യപ്പളളി ഗ്രാമപഞ്ചായത്ത് -3,4,5,6,7 വാർഡ് മുഴുവൻ,

കാവിലും പാറ ഗ്രാമപഞ്ചായത്ത് - 2,10,11,12,13,14,15,16 വാർഡ് മുഴുവൻ ,

നിയന്ത്രണങ്ങളിൽ ഏറ്റവും പ്രധാനം കണ്ടെയിൻമെന്റ് സോണായ മേൽ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല (Strict Perimeter Control)

പ്രസ്തുതവാർഡുകളിൽ കർശനമായ ബാരികേഡിംഗ് നടത്തേണ്ടതാണ് . ഇക്കാര്യം പോലിസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തേണ്ടതാണ്

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ അനുവദനീയമായിട്ടുള്ളു. പ്രവർത്തന സമയം രാവിലെ 07 മണി മുതൽ വൈകുന്നേരം 05 മണി വരെ മാത്രം. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.

തദ്ദേശസ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടതും എന്നാൽ സർക്കാർ -അർദ്ധസർക്കാർ-പൊതുമേഖല- ബാങ്കുകൾ,സ്കൂളുകൾ,അങ്കണവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനിയെരുത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങൾ എത്തുന്നത് തടയേണ്ടതും പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.

മേൽപറഞ്ഞിരിക്കുന്ന വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ്. നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടുള്ളതല്ല. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ റീജിണൽ ട്രാൻസ്പോർട്ട് ഓഫീസറും, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും നൽകേണ്ടതാണ് .

കണ്ടെൻമെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട മേൽ പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക് ,സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതുമാണ്.

എല്ലാവർക്കും മീഡിയ വില്യാപ്പള്ളിയുടെ തിരുവോണാശംസകൾ
28/08/2023

എല്ലാവർക്കും മീഡിയ വില്യാപ്പള്ളിയുടെ തിരുവോണാശംസകൾ

11/08/2023

വില്യാപ്പള്ളി: അമരാവതി കേളോത്ത് മഷൂദ് (55) അന്തരിച്ചു. ഭാര്യ: താഹിറ. മക്കള്‍: മനൂബ്, മന്‍സൂറ. മരുമക്കള്‍: ഷെറിന്‍ സലീം, അഫ്‌സല്‍. മയ്യിത്ത് നിസ്‌കാരം രാവിലെ 10 നു വില്യാപ്പള്ളി ജുമാ മസ്ജിദിലും 10.30 നു പറമ്പില്‍ മസ്ജിദിലും.

മിമിക്രിയിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന്, മലയാളികള്‍ക്ക് ഒട്ടേറെ നല്ല ചലച്ചിത്രങ്ങള്‍ സമ്മാനിച്ച പ്രിയ കലാകാരന് വ...
08/08/2023

മിമിക്രിയിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന്, മലയാളികള്‍ക്ക് ഒട്ടേറെ നല്ല ചലച്ചിത്രങ്ങള്‍ സമ്മാനിച്ച പ്രിയ കലാകാരന് വിട..
ആദരാഞ്ജലികൾ...⚘️⚘️⚘️

ആദരാഞ്ജലികൾ 🌹
02/08/2023

ആദരാഞ്ജലികൾ 🌹

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. ത്രിപുരയിലും ആൻഡമാനിലും മിസോറാമിലും ഗവർണറായിര...
31/07/2023

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. ത്രിപുരയിലും ആൻഡമാനിലും മിസോറാമിലും ഗവർണറായിരുന്നു. നിയമസഭ സ്പീക്കറും മൂന്നു തവണ മന്ത്രിയുമായി. രണ്ട് തവണ എംപിയും, അഞ്ച് തവണ എം.എൽ.എയുമായി.

അഞ്ച് തവ‍ണയും ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നായിരുന്നു വക്കം പുരുഷോത്തമൻ നിയമസഭയിലെത്തിയത്. 1970, 1977, 1980, 1982, 2001 എന്നീ വർഷങ്ങളിൽ. മൂന്ന് തവണ സംസ്ഥാന മന്ത്രിയായി. രണ്ട് തവണ നിയമസഭ സ്പീക്കറായും പ്രവർത്തിച്ചു. ആലപ്പുഴയിൽ നിന്ന് ലോക്സഭയിലുമെത്തി.

1993 മുതൽ 1996 വരെ ആൻഡമാൻ & നിക്കോബാർ ദ്വീപിന്‍റെ ലഫ്റ്റനൻറ് ഗവർണറായിരുന്നു. 2011-2014 കാലത്ത് മിസോറാം ഗവർണറായും, 2014ൽ ത്രിപുര ഗവർണറായും പ്രവർത്തിച്ചു.

തിരുവനന്തപുരം ജില്ലയിലെ വക്കത്ത് ഭാനു പണിക്കരുടേയും ഭവാനിയുടേയും മകനായി 1928 ഏപ്രിൽ 12നായിരുന്നു ജനനം. 1946-ൽ സ്റ്റുഡൻറ്സ് കോൺഗ്രസ് എന്ന വിദ്യാർഥി സംഘടന വഴിയാണ് പൊതുരംഗ പ്രവേശനം. 1953-ൽ വക്കം ഗ്രാമ പഞ്ചായത്ത് അംഗമായി. പിന്നീട് തിരുവനന്തപുരം ഡി.സി.സി പ്രസിഡൻറ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു.

ആദരാഞ്ജലികൾ 🌹🌹

വില്ല്യാപ്പള്ളിയിലെ വ്യാപാരികളത്തിൽ വേണു അന്തരിച്ചു. #ആദരാജ്ഞലികൾ🌹🌹🌹🌹
31/07/2023

വില്ല്യാപ്പള്ളിയിലെ വ്യാപാരി
കളത്തിൽ വേണു അന്തരിച്ചു.

#ആദരാജ്ഞലികൾ🌹🌹🌹🌹

വില്ല്യാപ്പള്ളി ടൗണിലെ വ്യാപാരി ആയിരുന്ന കോടിയത്ത് നാണു (മയ്യന്നൂർ)അന്തരിച്ചു.ആദരാഞ്ജലികൾ 🌹
27/07/2023

വില്ല്യാപ്പള്ളി ടൗണിലെ വ്യാപാരി ആയിരുന്ന കോടിയത്ത് നാണു (മയ്യന്നൂർ)അന്തരിച്ചു.
ആദരാഞ്ജലികൾ 🌹

കേരള മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എൽ.എ. യുമായ ഉമ്മൻ ചാണ്ടി വിട വാങ്ങി.ആദരാഞ്ജലികൾ 🌹🌹🌹
18/07/2023

കേരള മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എൽ.എ. യുമായ ഉമ്മൻ ചാണ്ടി വിട വാങ്ങി.
ആദരാഞ്ജലികൾ 🌹🌹🌹

ആദരാഞ്ജലികൾ 🌹🌹🌹🌹
27/06/2023

ആദരാഞ്ജലികൾ 🌹🌹🌹🌹

ആദരാഞ്ജലികൾ🌹🌹🌹
12/05/2023

ആദരാഞ്ജലികൾ🌹🌹🌹

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ  കുത്തേറ്റ്മരിച്ച യുവഡോക്ടർവന്ദനദാസിന്  ആദരാഞ്ജലികൾ🌹🌹🌹
10/05/2023

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ്മരിച്ച യുവഡോക്ടർ
വന്ദനദാസിന് ആദരാഞ്ജലികൾ🌹🌹🌹

അരായാവുള്ളതിൽ രജീഷിന്‌  #ആദരാഞ്ജലികൾ
29/04/2023

അരായാവുള്ളതിൽ രജീഷിന്‌ #ആദരാഞ്ജലികൾ

കോഴിക്കോട് :നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികി...
26/04/2023

കോഴിക്കോട് :നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

മലുപ്പുറത്ത് പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആദ്യം വണ്ടൂരുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതത്തിന് പുറവേ തലച്ചോറിലെ രക്തസ്രാവം കൂടിയതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്.

സുഹ്‌റയാണ് മാമുക്കോയയുടെ ഭാര്യ. നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവര്‍ മക്കളാണ്.
കോഴിക്കോടന്‍ ശൈലിയില്‍ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ച മാമുക്കോയയുടെ സ്വഭാവ നടനിലേക്കുള്ള മാറ്റവും വിസ്മയിപ്പിക്കുന്നതായിരുന്നു. മലയാളികള്‍ക്ക് ഓര്‍മ്മിക്കാന്‍ ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ അവശേഷിപ്പിച്ചാണ് അദ്ദേഹം ഓര്‍മ്മയാകുന്നത്.
കോഴിക്കോട് പള്ളിക്കണ്ടിയില്‍ മമ്മദിന്റെയും ഇമ്ബച്ചി ആയിഷയുടെയും മകനായി 1946ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അദ്ദേഹം വളര്‍ന്നത് ജേഷ്ഠന്റെ സംരക്ഷണയിലാണ്. കോഴിക്കോട് എം എം ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വരെ പഠനം. പഠനകാലത്ത് സ്‌കൂളില്‍ നാടകങ്ങള്‍ സംഘടിപ്പിക്കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു.
പഠന ശേഷം കോഴിക്കോട് കല്ലായിയില്‍ മരം അളക്കല്‍ ജോലിയില്‍ പ്രവേശിച്ചു. ഇതിനൊപ്പം അദ്ദേഹം നാടകത്തിലും അഭിനയിച്ചിരുന്നു. കോഴിക്കോട് ഭാഗത്തെ നിരവധി നാടകസിനിമാക്കാരുമായി സൗഹൃദത്തിലായി. ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് നാടകം സിനിമയാക്കാമെന്ന് തീരുമാനിച്ചു. നിലമ്ബൂര്‍ ബാലനെ സംവിധായകനാക്കി ഉണ്ടാക്കിയ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. 1979ലായിരുന്നു ഇത്. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷമാണ് ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം. തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു മാമുക്കോയ. സന്ത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ തുടങ്ങി പുതുതലമുറയിലെ സംവിധായകരുടെ വരെ ചിത്രങ്ങളില്‍ വേറിട്ട വേഷങ്ങളില്‍ മാമുക്കോയ എത്തി.
മലയാളി എക്കാലവും ഓര്‍മ്മിക്കുന്ന ഗഫൂര്‍ക്കാ ദോസ്ത്, കീലേരി അച്ചു തുടങ്ങിയ ഒട്ടേറെ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2004ല്‍ പെരുമഴക്കാലത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (ജൂറിയുടെ പ്രത്യേക പരാമര്‍ശം) ലഭിച്ചു. 2008ല്‍ മികച്ച ഹാസ്യനടനുള്ള അവാര്‍ഡും ലഭിച്ചു.

22/04/2023

Villyappally Town

വ്രതാനുഷ്ടാനത്തിന്‍റെ പുണ്യ ദിനങ്ങള്‍ പിന്നിട്ട്  ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും പെരുന്നാള്‍...
22/04/2023

വ്രതാനുഷ്ടാനത്തിന്‍റെ പുണ്യ ദിനങ്ങള്‍ പിന്നിട്ട് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും പെരുന്നാള്‍ ആശംസകള്‍ നേരുന്നു.

ഈദ് മുബാറക്..

മീഡിയ വില്ല്യാപ്പള്ളി Media Villiappally

സമൃദ്ധിയുടെ നല്ല നാളെകൾക്കായി നമുക്കൊരുമിച്ച് നിൽക്കാം.എല്ലാവർക്കും ഹൃദ്യമായ വിഷു ആശംസകൾ..https://www.facebook.com/Media...
14/04/2023

സമൃദ്ധിയുടെ നല്ല നാളെകൾക്കായി നമുക്കൊരുമിച്ച് നിൽക്കാം.
എല്ലാവർക്കും ഹൃദ്യമായ വിഷു ആശംസകൾ..

https://www.facebook.com/Mediavilliappally?mibextid=ZbWKwL

ആദരാഞ്ജലികൾ 🌹🌹🌹
12/04/2023

ആദരാഞ്ജലികൾ 🌹🌹🌹

11/04/2023

ആദരാഞ്ജലികൾ
03/04/2023

ആദരാഞ്ജലികൾ

ഇന്നസെന്റ് ഇനി ഓർമ്മമുൻ പാർലമെന്റ് അംഗവും മലയാള സിനിമാ രംഗത്തെ അതുല്യപ്രതിഭയുമായിരുന്ന ഇന്നസെന്റിന്റെ മരണത്തിൽ അഗാധമായ അ...
26/03/2023

ഇന്നസെന്റ് ഇനി ഓർമ്മ

മുൻ പാർലമെന്റ് അംഗവും മലയാള സിനിമാ രംഗത്തെ അതുല്യപ്രതിഭയുമായിരുന്ന ഇന്നസെന്റിന്റെ മരണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.
ആദരാഞ്ജലികൾ.....

Address


Website

Alerts

Be the first to know and let us send you an email when മീഡിയ വില്ല്യാപ്പള്ളി Media Villiappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share