Newspaper Pampa

  • Home
  • Newspaper Pampa

Newspaper Pampa A real voice of people. We get you, We give you, and We for you
(1)

18/10/2023
ഒരു സർക്കാരുകളും എത്തിനോക്കാതിരുന്ന പമ്പാവാലി എയ്ഞ്ചൽവാലി തുലാപ്പള്ളി പ്രദേശത്തിന്റെ വികസനത്തിന് വെള്ളി വെളിച്ചം തെളിച്ച...
14/01/2023

ഒരു സർക്കാരുകളും എത്തിനോക്കാതിരുന്ന പമ്പാവാലി എയ്ഞ്ചൽവാലി തുലാപ്പള്ളി പ്രദേശത്തിന്റെ വികസനത്തിന് വെള്ളി വെളിച്ചം തെളിച്ചത് ഒരു പാതിരിയാ ... ദിവാംഗതനായ ഫാ. വടക്കേമുറി .... റോഡും പാലങ്ങളും വൈദ്യൂതിയും എല്ലാം അദ്ദേഹത്തിന്റ മുന്നിൽ നിന്നുള്ള പോരാട്ടത്തിന്റെ ഭാഗമായിരുന്നു അത് അവകാശപ്പെടാൻ ഇവിടെ ഒരു രാഷ്ടിയ പാർട്ടികൾക്കും ആവതില്ല... ആ പാലങ്ങൾ തന്നയാണ് വർഷം 25 കഴിഞ്ഞിട്ടും എയ്ഞ്ചൽവാലി പമ്പാവാലി പ്രദേശത്തേക്കുള്ള പ്രവേശന കവാടം എന്നത് ഒരു തമാശയല്ല സത്യം .... ശബരിമലയിൽ ശ്രി അയ്യപ്പ സ്വാമിയുള്ളതു കൊണ്ട് മാത്രമാണ് ഇന്ന് ഗവ. ഈ പ്രദേശത്തെ റോഡുകൾ വികസിപ്പിച്ചത് എന്നത് മറ്റൊരു ശ്രദ്ദേയമായ സത്യം... രാഷ്ട്രിയ പാർട്ടികൾ പമ്പാവാലിക്ക് നേടി തന്നത് ഇതിനു ശേഷമുള്ളത് മാത്രം... പട്ടയം കിട്ടിയത് മനുഷ്യന് പട്ട കൊടുത്തതു പോലുള്ള സുഖം മാത്രം കിട്ടുമ്പോൾ ഉള്ള സന്തോഷം മാത്രം ... കാലിയായ പട്ട കുപ്പി , ആക്രി എന്ന പോലെ (ഉപാധി പട്ടയം) ഒരു ഗുണവുമില്ല തടി വെട്ടാൻ പറ്റില്ല , ഈട് വയ്ക്കാൻ പറ്റില്ല , വിൽക്കാൻ പറ്റില്ല , പിന്ന് എന്തിന്?

ബഫർ സോൺ : ഇരുണ്ടയുഗത്തിലേയ്ക്ക് തള്ളിവിടാനുള്ള സകല കെണികളും ഒരുക്കി ഫോറസ്റ്റ് ഏമാൻമാരുടെ അധീനിതയിൽ ഈ പ്രദേശങ്ങളെ എത്തിക്കാനുള്ള എല്ലാ ചുക്കാനും അറിഞ്ഞോ അറിയാതെയോ കമ്മീഷൻ പറ്റിയോ പറ്റാതെയെ പിടിച്ചിട്ട് ... ഈ പ്രദേശത്തെ ഇന്ന് ഈ കടുത്ത പ്രസിസന്ധിയിൽ എത്തിച്ചിട്ട് ... കർഷകനു വേണ്ടി ഒരു പാതിരി മുൻപിൽ നിന്നപ്പോൾ ... പ്രസംഗത്തിന്റെ പേരിൽ ഹാലിളകുന്ന രാഷ്ട്രിയക്കാരോട് :

നിങ്ങളോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി കൊണ്ടു ഒന്നു പറയട്ടെ: ഇന്നീ നാടിനെ നയിക്കാൻ ഒരു പള്ളി വികാരി മുന്നിട്ടിറങ്ങിയാൽ ഞങ്ങൾ പാമ്പാലിക്കാർ കൂടെ കാണും ജാതിയും മതവും രാഷ്ടിയ വും മറന്ന് കാരണം ഒന്നു മാത്രം നിങ്ങാരും എത്തി നോക്കാതിരുന്ന ഞങ്ങളുടെ ദാരിദ്ര കാലത്ത് ഈ നാടിനെ നയിച്ചത് ഫാ. വടക്കേമുറിയായിരുന്നേൽ ഇന്ന് ഞങ്ങളെ തളച്ചിടുന്ന കരിനീയമം പൊട്ടിച്ചെറി യാൻ വടക്കേമുറിയുടെ പിൻമുറക്കാരൻ Fr. സ്ലിവ വന്നാൽ വിരട്ടി പേടിപ്പിക്കാൻ അദ്ദേഹം ഒറ്റയ്ക്കല്ല ഒരു ജനമുണ്ടന്നോർത്തോളുക...

വിപ്ലവാഭിധ്യങ്ങൾ ....

രാഷ്ടിയത്തിന്റെ അർത്ഥം രാഷ്ട്രത്തെ സംബദ്ധിച്ചത് :

Copied from FB Justice Page

06/01/2023

,*♨️കോട്ടയംജില്ലയിലെബഫർസോൺബാധിതപ്രദേശത്തെ ജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്🛑*

*💢ഈ വരുന്ന ഞായറാഴ്ച Angelvalley യിൽ വച്ച്* 💢
നടക്കുന്ന പ്രതിഷേധ സദസ്സ് *KIFA ചെയർമാൻ അലക്സ് ഒഴുകയിൽ , ഹൈക്കോടതി അഭിഭാഷകൻ അലക്സ് എം സ്കറിയ* എന്നിവർ പങ്കെടുക്കുന്നു. KIFA വളരെ പ്രാധാന്യം കൊടുക്കുന്ന പ്രോഗ്രാം ആണിത്. നമ്മുടെ പ്രദേശങ്ങൾ വനമേഖല ആണെന്ന് കാണിച്ച് സർക്കാർ മാപ്പ് തയ്യാറാക്കിയത് ദുരുദ്ദേശപരമാണ്. ശക്തമായ പൊതുജന പ്രതിഷേധം ഉയർത്തിയേ മതിയാവൂ. ⛔ *8-1-2023 ന് നടക്കുന്ന പ്രതിഷേധ യോഗത്തിൽ*🛑 പരമാവധി ആളുകൾ പങ്കെടുക്കുകയും ഈ വിഷയത്തിൻ്റെ ഗൗരവം ഇത് വരെ മനസ്സിലായിട്ടില്ലാത്ത ആളുകളെ പരമാവധി പങ്കെടുപ്പിക്കുകയുംവേണം.

🛑ഇക്കാര്യത്തിൽ തുടർ നടപടികൾ എന്ത് വേണം എന്നും നമ്മുടെ പട്ടയ പ്രശ്നത്തിൽ എടുക്കേണ്ട നടപടികൾ സംബന്ധിച്ചും വേണ്ട നിദ്ദേശങ്ങൾ പ്രാസംഗികർ നൽകുന്നതായിരിക്കും.🛑

⛔വ്യക്തിപരമായി സംശയം തീർക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.⛔

🛑 നമ്മുടെ ജില്ലയിൽ നടക്കുന്ന പരിപാടി ആയതിനാൽ എല്ലാ KIFA അംഗങ്ങളും പരിപാടികളിൽ പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.🛑

♨️ഇക്കാര്യത്തിൽ കൂടുതൽ ആളുകളിലേക്ക് പരിപാടിയുടെ സന്ദേശം എത്തിക്കണം♨️.
🛑 *ഞായറാഴ്ച വൈകിട്ട് 4 മണിക്ക് തന്നെ പ്രതിഷേധ റാലി ആരംഭിക്കുന്നതായിരിക്കും*. 🛑

♨️ *4.30 ന് മീറ്റിങ്ങും. 6 മണിയോടെ നമുക്ക് പ്രോഗ്രാം അവസാനിപ്പിക്കുന്നതും ആയിരിക്കും*♨️

♨️🛑നമ്മുടെ പരിപാടി നമ്മൾ വിജയിപ്പിക്കുവാൻ ഒന്നിച്ച് ഒരുമയോടെ എന്ന ദൃഢ നിശ്ചയം നമ്മൾ എടുക്കണം. 🛑🥰

07/09/2022
17/08/2022

ബഫർസോണിനെതിരെ മുക്കൂട്ടുതറയിൽ നടന്ന ജനകീയ പ്രക്ഷോഭം

09/08/2022

ബഫർ സോണിനെതിരെയുള്ള ജനകീയ പ്രക്ഷോഭം എയ്ഞ്ചൽവാലി പാലത്തിലൂടെ

09/07/2022

മറയൂർ ചന്ദന തൈ വിതരണം , എരുമേലി. എരുമേലി അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മറയൂർ ചന്ദന തൈ വിതരണം വ്യാഴാഴ്ച രാവിലെ 10 AM മുതൽ പ്രൈവറ്റ് ബസ്റ്റാൻഡ് മുമ്പിലുള്ള ഓഫീസിൽ വിതരണം ചെയ്യുന്നതാണ് ഒന്നരയടി ഉയരമുള്ള തൈ ഒന്നിന് 100 രൂപ വില ഫോൺ 210 45 5 മൊബൈൽ no : 94 47 0 8 11 70

09/07/2022
09/07/2022

💧🌧️ ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാൻ സഹായിക്കും.💧

റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ (അത് ചെറിയ അളവിൽ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.

**മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കണം**, മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല, കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നും ഇല്ല.

💦 *ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ*

💧1. വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്.

💧2. ശക്തമായ മഴയത്ത് മരങ്ങളൊ മറ്റ് ഇലക്ട്രിക് ലൈനുകളൊ ഇല്ലാത്ത റോഡ് അരികിൽ ഹാസാർഡസ് വാണിംഗ് ലാംപ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്യുക.

💧3. മഴക്കാലത്ത് സഡൻ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ( Skidding) ഒഴിവാക്കും.

💧4. മഴക്കാലത്ത് പാർക്ക് ചെയ്യുമ്പോൾ മരങ്ങളുടെ കീഴിലൊ മലഞ്ചെരുവിലൊ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയൊ ആകാതിരിക്കാൻ ശ്രദ്ധിക്കുക.

💧5. തീർത്തും ഒഴിവാക്കാൻ സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക. ഈ അവസരത്തിൽ വണ്ടി നിൽക്കുകയാണെങ്കിൽ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാതെ വണ്ടിയിൽ നിന്നും ഇറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം.

💧6. ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറിൽ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.

💧7. വെള്ളത്തിലൂടെ കടന്ന് പോകുമ്പോൾ ഏസി ഓഫ് ചെയ്യുക.

💧8. മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും വേഗത കൂട്ടാതെ സമയം കണക്കാക്കി മുൻകൂട്ടി യാത്രതിരിക്കുക.

💧9. പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിൽ വെള്ളം കയറിയെങ്കിൽ ഒരു കാരണവശാലും സ്റ്റാർട്ടാക്കാൻ ശ്രമിക്കരുത്. സർവ്വീസ് സെന്ററിൽ അറിയിക്കുക.

💧10.മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.

💧11. വാഹനത്തിന്റെ ടയർ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിയ്ക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക.

🙏 *സുരക്ഷിതമാക്കാം നമ്മുടെ യാത്രകൾ*.🙏

MVD Kerala
ജനനന്മയ്ക്ക്... ജനരക്ഷയ്ക്ക്...



22/04/2022

പമ്പാവാലിയിൽ കർഷകർ ജൈവരീതിയിൽ ഉല്പാദിപ്പിച്ച് പുഴുങ്ങാതെ ഉണങ്ങി പൊടിച്ചെടുത്ത മഞ്ഞൾ പൊടി പമ്പാവാലി ബ്രാൻഡ് എന്ന പേരിൽ വിപണത്തിന് . വിളിക്കുക: 9526248282, 8301072357

കൊറിയർ മുഖേന അയച്ചു കൊടുക്കുന്നതായിരിക്കും.

17/03/2022

റോഡ് കോൺക്രീറ്റിംഗ് തടസപ്പെടുത്തുന്ന ഫോറസ്റ്റ് ഡിപ്പാർട്ടുമെൻ്റിനെതിരെ പമ്പാവാലിയിൽ വൻ പ്രതിക്ഷേധം😠😠😠
' കർഷക ഭൂമിയിൽ വരാനിരിക്കുന്ന ഫോറസ്റ്റ് ആധിപത്യത്തിൻ്റെ സൂചന'
തുലാപ്പള്ളി :- റീബിൽഡ് കേരളാ പദ്ധതിയിൽ ഉൾപ്പെടുത്തി തുലാപ്പള്ളി മുളന്താനം പടി റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് ഫണ്ട് അനുവദിച്ചതിനെ തുടർന്ന് നിർമ്മാണത്തിനായി തയ്യാറെടുക്കുമ്പോളാണ് തദ്ദേശവാസികൾക്ക് ഇരുട്ടടിയായി ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് തടസവുമായെത്തിയത്.
നിശ്ചിത റോഡ് അവസാനിക്കുന്നത് വനാതിർത്തിയിൽ ആയതിനാൽ ഈ റോഡ് നന്നാക്കിയാൽ സാമൂഹ്യ വിരുദ്ധർ വനത്തിനുള്ളിൽ ഏളുപ്പത്തിൽ പ്രവേശിക്കുമെന്നാണ് ഫോറസ്റ്റ് കാരുടെ വാദം
ഇതോടെ റോഡിൻ്റെ കോൺക്രീറ്റിംഗ് അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്
കർഷകരെ അവൻ്റെ മണ്ണിൽ നിന്നും കുടി ഇറക്കുന്നതിൻ്റെ ഭാഗമായുള്ള ഗൂഡ തന്ത്രത്തിൻ്റെ ഭാഗമാണിതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത് '
നിലവിൽ പമ്പാവാലിയിൽ മരം മുറിക്കാനൊ മണൽ വാരുന്നതിനൊ അൽബീസിയാ പോലുള്ള മരങ്ങൾ നടുന്നതിനൊ പോലുമുള്ള അനുവാദമില്ല.
കർഷകരുടെ ജീവിക്കാനുള്ള അവകാശങ്ങൾക്കു വേണ്ടി ഒരു രാഷ്ട്രീയ പാർട്ടികളും അനങ്ങുന്നുമില്ല'
റോഡുപണി തടസപ്പെടുത്തിയ നടപടികൾക്കെതിരെ രാഷ്ട്രീയ പാർട്ടികൾ ഇടപെടാത്തതു കൊണ്ട് പമ്പാവാലിക്കാർ കർഷക സംഘടനയായ കിഫയെ സമീപിച്ചിരിക്കുകയാണ്.
സമീപകാലത്ത് കർഷകർക്കു വേണ്ടി അവരുടെ നിലനിൽപ്പിനും അവകാശങ്ങൾക്കും വേണ്ടി കേരളത്തിൽ എല്ലായിടത്തും ഇടപ്പെട്ടുകൊണ്ടിരിക്കുന്ന സംഘടനയായ കിഫ യുമായി ച്ചേർന്ന് പ്രതിക്ഷേധ പരിപാടികൾക്കൊരുങ്ങുകയാണ് നാട്ടുകാർ

കടപ്പാട്

04/03/2022
18/12/2021

കസ്തൂരിരംഗൻ റിപ്പോർട്ടിനും വന്യജീവി ആക്രമണങ്ങൾക്കെതിരെയും കിഫയുടെ നേത്യത്തിൽ കോന്നിയിൽ വച്ച് 20-12-21 ന് നടക്കുന്ന കർഷക പ്രതിഷേധ സദസ്സിന് മുന്നോടിയായി വാഹന പ്രചരണ ജാഥ പമ്പാവാലിയിൽ എത്തിയപ്പോൾ...

05/12/2021

ജാഗ്രതാ നിര്‍ദേശം

കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്.
കക്കി ആനത്തോട് റിസര്‍വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 979.46 മീറ്റര്‍, 980.46 മീറ്റര്‍, 980.96 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇന്ന് (03.12.2021) റിസര്‍വോയറിന്റെ ജലനിരപ്പ് 980.34 മീറ്ററില്‍ എത്തിയിട്ടുള്ളതാണ്. അതിനാല്‍ കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം നീല അലര്‍ട്ട് പ്രഖ്യാപിച്ചു.
ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതാണ്.
റിസര്‍വോയറിലെ ജലനിരപ്പ് 980.96 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നതും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വാര്‍ത്ത പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കുന്നതും, ആവശ്യമെങ്കില്‍ റിസര്‍വോയറില്‍ നിന്നും നിയന്ത്രിത അളവില്‍ ജലം തുറന്നു വിടുന്നതുമായിരിക്കും.

പമ്പാവാലിയിലെ ഏതാനും യുവകർഷകർ ചേർന്ന് പുതിയ ഒരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നു.  കർഷകരുടെ വീടുകളിൽ ഉല്പാദിപ്പിക്...
22/11/2021

പമ്പാവാലിയിലെ ഏതാനും യുവകർഷകർ ചേർന്ന് പുതിയ ഒരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നു. കർഷകരുടെ വീടുകളിൽ ഉല്പാദിപ്പിക്കുന്ന മഞ്ഞൾ, കുരുമുളക്, ഇഞ്ചി, കപ്പ, വാഴക്കുല, മുതലായവ യാതൊരു മായവുമില്ലാതെ ഉപഭോക്താക്കളുടെ കൈകളിൽ "പമ്പാവാലി ബ്രാൻഡ് " എന്ന പേരിൽ നേരിട്ടോ കൊറിയർ മുഖേനയെ എത്തിക്കുന്നു.

19/11/2021

പമ്പാ ഡാം റെഡ് അലർട്ട് പ്രഖ്യാപിച്ചു: അതീവ ജാഗ്രതാ നിർദേശം

പമ്പാവാലിയുടെ കിഴക്കൻ മേഖലയിൽ മഴ ശക്തമായി തുടരുന്നു.  പമ്പാനദിയിൽ ജലനിരപ്പ് ഉയരുന്നു.
14/11/2021

പമ്പാവാലിയുടെ കിഴക്കൻ മേഖലയിൽ മഴ ശക്തമായി തുടരുന്നു. പമ്പാനദിയിൽ ജലനിരപ്പ് ഉയരുന്നു.

കണമല.  കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിൽ കണമല കീരിത്തോട് മേഖലയിൽ ഉരുൾപൊട്ടലിൽ കനത്ത നാശനഷ്ടം.   കണമല ബൈപ്പാസ് ...
11/11/2021

കണമല. കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിൽ കണമല കീരിത്തോട് മേഖലയിൽ ഉരുൾപൊട്ടലിൽ കനത്ത നാശനഷ്ടം. കണമല ബൈപ്പാസ് റോഡും ഇടകടത്തി മുക്കൂട്ടുതറ റോഡിലും വാഹന ഗതാഗത റോഡും തടസ്സപെട്ടിട്ടുണ്ട്...

29/10/2021
28/10/2021
എയ്ഞ്ചൽവാലിയിലും പരിസര പ്രദേശത്തുമുണ്ടായ ശക്തമായ വെള്ളപാച്ചിലിൽ 8 വീടുകൾക്ക് കേടുപാടുകൾ, റോഡിൻ്റെയും പുഴയുടെയും സംരക്ഷണ ...
28/10/2021

എയ്ഞ്ചൽവാലിയിലും പരിസര പ്രദേശത്തുമുണ്ടായ ശക്തമായ വെള്ളപാച്ചിലിൽ 8 വീടുകൾക്ക് കേടുപാടുകൾ, റോഡിൻ്റെയും പുഴയുടെയും സംരക്ഷണ ഭിത്തികൾ തകർന്നു.

19/10/2021

അപകട മേഖലയില്‍ താമസിക്കുന്നവര്‍ ദുരിതാശ്വാസ
ക്യാമ്പുകളിലേക്ക് മാറണം

കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ ഒക്ടോബര്‍ 20(ബുധന്‍) മുതല്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ താലൂക്കുകളും പ്രളയബാധിതവുമാണ്.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പ്രധാന അണക്കെട്ടുകളായ കക്കി, പമ്പാ എന്നിവ ജല ക്രമീകരണത്തിന്റെ ഭാഗമായി തുറന്നുവിട്ടിട്ടുള്ള പശ്ചാത്തലത്തിലും, നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങള്‍ താമസിക്കുന്നവരും മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുവാന്‍ സജ്ജീകരിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്.
ബന്ധപ്പെട്ട അധികാരികള്‍ ആവശ്യപ്പെട്ടിട്ടും ഇത്തരത്തില്‍ മാറാത്തവരെ റവന്യൂ, പോലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ നിര്‍ബന്ധപൂര്‍വ്വം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതാണ്.

18/10/2021

വ്യാജ വാർത്തകളിൽ വിശ്വസിക്കരുത്... ഔദ്യോഗിക വാർത്തകൾ മാത്രം ഷെയർ ചെയ്യുക.

18/10/2021

കക്കി ആനത്തോട് ഡാം ഇന്ന് 11 മണിക്ക് തുറക്കും... പമ്പാതീരത്തുള്ളവർ ജാഗ്രത പാലിക്കുക...

17/10/2021

ജാഗ്രതാ നിര്‍ദേശം

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലയില്‍ ഇന്ന് (17.10.2021) മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതും, കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായ മഴ ജില്ലയിലുടനീളം ലഭിച്ചിട്ടുള്ളതുമാണ്.
കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള പമ്പ ഡാമിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. പമ്പ ഡാമിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 982.00 മീറ്റര്‍, 983.50 മീറ്റര്‍, 984.50 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇന്ന് (17.10.2021) രാവിലെ 3.00 മണിക്ക് റിസര്‍വോയറിന്റെ ജലനിരപ്പ് 982.00 മീറ്ററില്‍ എത്തിയിട്ടുള്ളതും കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം നീല അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതുമാണ്.
ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും ജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് അറിയിച്ചിട്ടുണ്ട്.
റിസര്‍വോയറിലെ ജലനിരപ്പ് 983.50 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നതും, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വാര്‍ത്ത പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കുന്നതുമാണ്.
ജലനിരപ്പ് 984.50 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നതും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വാര്‍ത്ത പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കുന്നതും, മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നതും, താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നതുമാണ്.

Address


Website

Alerts

Be the first to know and let us send you an email when Newspaper Pampa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share