05/12/2021
https://chat.whatsapp.com/KU9C1z4jCgL4i0a85f38Ku
അബൂഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: "ആരെങ്കിലും തന്റെ സഹോദരന്റെ ഈ ദുൻയാവിലുള്ള ബുദ്ധിമുട്ട് നീക്കിയാൽ അല്ലാഹു അവന്റെ പരലോകത്തെ ബുദ്ധിമുട്ട് നീക്കുന്നതാണ്. ആരെങ്കിലും ഒരുവന്റെ പ്രയാസം എളുപ്പമാക്കി കൊടുത്താൽ അല്ലാഹു അവന്ന് ഇഹലോകത്തും, പരലോകത്തും പ്രയാസം എളുപ്പമാക്കി കൊടുക്കുന്നതാകുന്നു. ആരെങ്കിലും തന്റെ സഹോദരന്റെ ന്യൂനതകൾ മറച്ച് വെച്ചാൽ അല്ലാഹു ഇഹപരലോകങ്ങളിൽ അവന്റെയും ന്യൂനതകൾ മറച്ച് വെക്കുന്നതാകുന്നു, ഒരടിമ തന്റെ സഹോദരനെ സഹായിച്ച് കൊണ്ടിരിക്കെ അല്ലാഹു അവനെയും സഹായിച്ച് കൊണ്ടിരിക്കും. വിജ്ഞാനം അന്വേഷിച്ച് ആരെങ്കിലും ഒരു മാർഗ്ഗത്തിൽ പ്രവേശിച്ചാൽ അത് മുഖേന അല്ലാഹു അവന്ന് സ്വർഗ്ഗത്തിലേക്കുള്ള പാത എളുപ്പമാക്കി കൊടുക്കുന്നതാണ്. പള്ളിയിൽ ഒരു വിഭാഗമാളുകൾ ഒരുമിച്ച് കൂടി അവന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, അതിനെ കൂട്ടമായി പഠിക്കുകയും ചെയ്താൽ അവർക്ക് അല്ലാഹുവിന്റെ സമാധാനം ഇറങ്ങാതിരിക്കില്ല തന്നെ; അവരെ കാരുണ്യം പൊതിയുകയും, മലക്കുകൾ അവരെ വലയം വെക്കുകയും ചെയ്യുന്നതാകുന്നു. അല്ലാഹു അവന്റെ അടുത്തുള്ളവരോട് അവരെപ്പറ്റി പറയുകയും ചെയ്യും. കർമ്മങ്ങളിൽ പിന്തി നിന്നയാളുകളെ അവരുടെ തറവാട് മുൻകടത്തുകയില്ല." (സ്വഹീഹ് മുസ്‌ലിം 2699)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ وَمَنْ يَسَّرَ عَلَى مُعْسِرٍ يَسَّرَ اللَّهُ عَلَيْهِ فِي الدُّنْيَا وَالآخِرَةِ وَمَنْ سَتَرَ مُسْلِمًا سَتَرَهُ اللَّهُ فِي الدُّنْيَا وَالآخِرَةِ وَاللَّهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ وَمَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا سَهَّلَ اللَّهُ لَهُ بِهِ طَرِيقًا إِلَى الْجَنَّةِ وَمَا اجْتَمَعَ قَوْمٌ فِي بَيْتٍ مِنْ بُيُوتِ اللَّهِ يَتْلُونَ كِتَابَ اللَّهِ وَيَتَدَارَسُونَهُ بَيْنَهُمْ إِلاَّ نَزَلَتْ عَلَيْهِمُ السَّكِينَةُ وَغَشِيَتْهُمُ الرَّحْمَةُ وَحَفَّتْهُمُ الْمَلاَئِكَةُ وَذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُ وَمَنْ بَطَّأَ بِهِ عَمَلُهُ لَمْ يُسْرِعْ بِهِ نَسَبُهُ " . رواه مسلم
_For Daily Messages_
https://chat.whatsapp.com/KU9C1z4jCgL4i0a85f38Ku
*_Share Maximum_*