Guardstower/കാവൽഗോപുരം

  • Home
  • Guardstower/കാവൽഗോപുരം

Guardstower/കാവൽഗോപുരം വാർത്തയിലെ സത്യം പഠിക്കാൻ നമ്മെ പ്രേ
(34)

29/07/2024

👉സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിസ്‌കരിക്കാനുള്ള മുറി അനുവദിക്കില്ല.
അതേസമയം, അടുത്തുള്ള മോസ്കിൽ വെള്ളിയാഴ്ചകളിൽ നിസ്‌കരിക്കേണ്ട വിദ്യാർത്ഥികൾക്ക് അതിനുള്ള അനുവാദം നൽകിയിട്ടുണ്ട്.
നിർമ്മല കോളേജിൽ നിന്ന് 500 മീറ്റർ അകലെ മുസ്ലിം മോസ്ക് ഉണ്ടെന്ന് മനസ്സിലാക്കുന്നു ആയതിനാൽ അവിടെ നിസ്കരിക്കാൻ അവസരം നൽകണം അല്ലാതെ കോളേജിൽ തന്നെ നിസ്കരിക്കാൻ അനുവാദം വേണമെന്ന് പറയുന്നതിന്റെ പിന്നിൽ മറ്റൊരു അജണ്ട ഉണ്ട് എന്ന് നാം തിരിച്ചറിയണം...

പള്ളിയോട് ചേർന്ന് പള്ളിക്കൂടം പണിതത് നിസ്കരിക്കാൻ അല്ല അറിവ് പകർന്നു കൊടുക്കാൻ ആണ്... അല്ല പള്ളികുടത്തിൽ നിസ്കരിക്കണം എന്നുണ്ടേൽ MES ന്റെ കീഴിലുള്ള സ്ഥാപനത്തിൽ പോയി പഠിക്കാൻ പറ കോയ... അടുത്തുള്ള
മോസ്കുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം ഇല്ല എന്ന കാരണം പറഞ്ഞു ചിലയിടങ്ങളിൽ പെൺകുട്ടികൾക്ക് മാത്രമായി നിസ്കരിക്കാനുള്ള സൗകര്യം മാനേജ്മെൻ്റ് ചെയ്തുകൊടുക്കണം എന്ന ആവശ്യവും ചില സ്ഥാപനങ്ങളിൽ ഉണ്ടായിട്ടുള്ളതായി കേൾക്കുന്നു. കലാലയങ്ങളിൽ നിസ്കാര മുറി വേണമെന്ന് നിർബന്ധം പിടിക്കാതെ, മോസ്കുകളിൽ പെൺകുട്ടികൾക്ക് കൂടി നിസ്കരിക്കാനുള്ള സൗകര്യം ഒരുക്കാനും അനുവാദം നൽകാനും മുസ്ലീം ആത്മീയ നേതാക്കന്മാർ ശ്രദ്ധിക്കുന്നതായിരിക്കും ഇതിലുള്ള ഉചിതമായ പരിഹാരം...

കേരളത്തിൽ പേരും പെരുമയുമുള്ള ക്രിസ്തീയ സഭകളുടെ സ്ഥാപനങ്ങൾ തിരഞ്ഞു പിടിച്ചു ഇല്ലാതാക്കാനുള്ള പൊളിറ്റിക്കൽ ഇസ്ലാമിന്റെ സംഘടിതമായ ശ്രമങ്ങൾ നടന്നു വരുന്നു എന്നുള്ള സത്യം നാം തിരിച്ചറിയണം...

അത് ശരി. കോളേജുകളിൽ മാത്രമാക്കണ്ട ഉള്ള ക്രിസ്ത്യൻ പള്ളികൾ എല്ലാം കൂടി നിസ്ക്കാരത്തിന് എഴുതി കൊടുക്കാം . അതിന് ചൂട് പിടിച...
29/07/2024

അത് ശരി. കോളേജുകളിൽ മാത്രമാക്കണ്ട ഉള്ള ക്രിസ്ത്യൻ പള്ളികൾ എല്ലാം കൂടി നിസ്ക്കാരത്തിന് എഴുതി കൊടുക്കാം . അതിന് ചൂട് പിടിച്ചു കൊടുക്കാൻ എസ്എഫ്ഐയും . അത്രയ്ക്കും ആവശ്യമുള്ളവർ ആണെങ്കിൽ എംഇഎസ് കോളേജ് ഫാറൂഖ് കോളേജ് ഒക്കെ ആയി ബന്ധപ്പെട്ട് അവിടെ പൂജാമുറിയും ചാപ്പലും ഉണ്ടാക്കി കൊടുക്കട്ടെ ആദ്യമേ. മൂവാറ്റുപുഴ ഒരു മിനി പാക്കിസ്ഥാൻ ആയി മാറിക്കൊണ്ടിരിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. ജോസഫ് മാഷിൻറെ കൈവെട്ടിയ സ്ഥലത്തിൻറെ സമീപപ്രദേശം.

29/07/2024
29/07/2024

കാല ത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയുക

ക്രിസ്ത്യാനി കാശു മുടക്കി ഉണ്ടാക്കിയ മൂവാറ്റുപുഴ നിര്‍മല കോളേജ് പ്രിൻസിപ്പൽ ആയ ക്രിസ്ത്യന്‍ പുരോഹിതനേ കമ്മി സുടാപ്പികള്‍ വളഞ്ഞു വച്ചു ആക്രാശിക്കുന്ന ഈ രംഗം . പാലാ ബിഷപ്പ് House ലോട്ട് ജിഹാദികള്‍ നടത്തിയ സമരം , kanjirappally amal jyothi കോളേജ് പൂട്ടി ക്കാന്‍ ജിഹാദികള്‍ നടത്തിയ സമരം പൂഞ്ഞാര്‍ പള്ളി മുറ്റത്തു ജിഹാദികള്‍
വൈദികനേ വണ്ടി ഇടിപ്പിച്ച സംഭവം തുടങ്ങിയ മുന്‍കാല അനുഭവം ചേര്‍ത്തു വായിക്കുക. ജന സംഖ്യാ 30 ശതമാന ത്തില്‍ നിന്ന് 50 ശതമാനത്തിലെക്ക് വളർന്നു വരുന്നതനുസരിച്ച് ചിലരുടെ തനി കൊണം പുറത്തു വരുന്നതു കണ്ടു ഇനിയും ബോധം വെക്കാത്ത മതേതര ക്രിസ്ത്യാനിക്ക് തീവ്ര വാദികള്‍ വീട്ടില്‍ കയറി കഴിഞ്ഞു ബോധം വച്ചാൽ മതി.

പൂഞ്ഞാറിൽ പള്ളി മുറ്റത് കയറി വൈദികനെ വാഹനമിടിപ്പിച്ചപ്പോൾ പിള്ളേർക്ക് തെറ്റ് പറ്റി എന്ന് ഇവന്മാർ പറഞ്ഞോ??പകരം ഭീഷണിപ്പെട...
29/07/2024

പൂഞ്ഞാറിൽ പള്ളി മുറ്റത് കയറി വൈദികനെ വാഹനമിടിപ്പിച്ചപ്പോൾ പിള്ളേർക്ക് തെറ്റ് പറ്റി എന്ന് ഇവന്മാർ പറഞ്ഞോ??

പകരം ഭീഷണിപ്പെടുത്തി കേസ് ഒത്തുതീർപ്പാക്കി.

കോളേജിനടുത്തുള്ള മോസ്‌കിൽ പെൺകുട്ടികളെ കയറ്റി നിസ്കാരത്തിനു സൗകര്യമൊരുക്കണം എന്ന് നിശ്ചയധാർട്യത്തോടെ പ്രിൻസിപ്പൽ നിലപാട് എടുത്തപ്പോൾ ഗാലറി എതിരായിന്ന് തൊപ്പിയിട്ട ടീംസ് നു മനസിലായി.

തന്റെടമുള്ള ഒരു വൈദികൻ ഉറച്ചു നിന്നാൽ തീരാവുന്നതേ ഉള്ളു ഇത്തരം ഭീഷണികൾ എന്ന് പാമ്പ്ലാനി പിതാവ് അടക്കമുള്ള സഭാ നേതൃത്വം മനസിലാക്കിയാൽ നന്ന്!

കേന്ദ്ര ഏജൻസികൾ പ്രിൻസിപ്പൽ അച്ചന് സംരക്ഷണം ഒരുക്കാൻ തയ്യാറാവണം

29/07/2024

" കേരളത്തിലെ ഒരു ഹൈന്ദവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു മതത്തിനും ഒരു കാരണവശാലും ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കരുത് "

നിർമ്മല കോളേജിൽ നടന്നത് മത സൗഹാർദ്ദം തകർക്കാനുള്ള മത തീവ്രവാദികളുടെയും വിഘടന വാദികളുടെയും ഗൂഢ ശ്രമം : പി.സി ജോർജ്

നിർമ്മല കോളേജ് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ശ്രീ പി സി ജോർജ്

29/07/2024

ഇത് നിർമ്മല കോളേജിന്റെ മുന്നിൽ തന്നെ ഉള്ള മസ്‌ജിദ്‌.ഒരു മിനിറ്റ് നടന്നാൽ പോലും എത്തുന്ന ദൂരം ഉള്ള ഇവിടെ പോയി നിസ്കരിക്കാതെ കോളേജിനുള്ളിൽ തന്നെ പ്രത്യേക മുറി ഉണ്ടാക്കികൊടുക്കണം എന്ന് പറഞ്ഞുകൊണ്ട് ക്രൈസ്തവ മാനേജമെന്റ് കോളേജിൽ തന്നെ പ്രശ്നങ്ങൾ സൃഷ്ഠിക്കുന്നതിന്റെ പുറകിൽ ഉള്ള ആ അജണ്ട എന്താണ് എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ

TEAM CASA KANNUR
(നമ്മുടെ പോസ്റ്റുകൾ വാട്സാപ്പിൽ ലഭിക്കുവാൻ ജോയിൻ ചെയ്യുക :
Group 1 : https://chat.whatsapp.com/BrDvhbKoAlI9PxIvhecm6F
Group 6: https://chat.whatsapp.com/HSnACLHqthr52QL2nTxy0O
Group 7 : https://chat.whatsapp.com/LeAzhOyzaVE4NvUkcAch5i
Group 8 : https://chat.whatsapp.com/CQ5fn1EQoxR7aHeuPXotj9
Group 9 : https://chat.whatsapp.com/FojHEYGKhnSLdrshSd9OW8
Group 10 : https://chat.whatsapp.com/LQzugCuVPUoAjyn7AQ9VdS

വയോധികരെ സന്ദർശിക്കുന്നവർക്ക് ദണ്ഡവിമോചനംമുത്തശ്ശീമുത്തച്ഛൻമാരുടെ ആഗോള ദിനമായ ജൂലൈ 28 ന് രോഗികളും ഏകാകികളും ഭിന്നശേഷിക്ക...
26/07/2024

വയോധികരെ സന്ദർശിക്കുന്നവർക്ക് ദണ്ഡവിമോചനം

മുത്തശ്ശീമുത്തച്ഛൻമാരുടെ ആഗോള ദിനമായ ജൂലൈ 28 ന് രോഗികളും ഏകാകികളും ഭിന്നശേഷിക്കാരുമായ വയോധികരെ സന്ദർശിക്കുന്നവർക്ക് സഭ പൂർണ്ണ ദണ്ഡ വിമോചനം പ്രഖ്യാപിച്ചു. ദിനാചരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പങ്കെടുക്കുന്ന വയോധികർക്കും ദണ്ഡവിമോചനം ലഭിക്കും. ദണ്ഡവിമോചനം ലഭിക്കുന്നതിനുള്ള ഇതര വ്യവസ്ഥകളും പാലിച്ചിരിക്കണം. കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുക, മാർപാപ്പയുടെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കുക തുടങ്ങിയവയാണ് ദണ്ഡവിമോചനത്തിനുള്ള പൊതുവ്യവസ്ഥകൾ. കുമ്പസാരത്തിലൂടെ ക്ഷമിക്കപ്പെട്ട പാപങ്ങളുടെ ശിക്ഷയിൽ നിന്നുള്ള മോചനമാണ് ദണ്ഡവിമോചനം കൊണ്ട് ഉദ്ദേശിക്കുന്നത്. രോഗാവസ്ഥയോ ഗുരുതരമായ മറ്റു കാരണങ്ങളോ മൂലം വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത വ്യക്തികൾക്കും അവർ ആത്മീയമായി ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നുവെങ്കിൽ ദണ്ഡവിമോചനത്തിന് അർഹതയുണ്ടായിരിക്കും. അപ്പസ്‌തോലിക് പെനിറ്റെൻഷ്യറി ആണ് ദണ്ഡവിമോചനം പ്രഖ്യാപിക്കുന്ന രേഖ പുറപ്പെടുവിച്ചത്.

മുത്തശ്ശി മുത്തച്ഛന്മാർക്കും വയോധികർക്കും വേണ്ടിയുള്ള ആഗോള ദിനാചരണം ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ചത് 2021 ലാണ്. യേശുക്രിസ്തുവിന്റെ അമ്മയുടെ മാതാപിതാക്കളായ വിശുദ്ധ യോവാക്കിം, വിശുദ്ധ അന്ന എന്നിവരുടെ തിരുനാൾ ദിനമായ ജൂലൈ 26 ന് അടുത്തു വരുന്ന ഞായറാഴ്ചയാണ് ഈ ദിനം ആചരിക്കുക. ഈ വർഷം ജൂലൈ 28 നാണ് ദിനാചരണം. 'വാർധക്യത്തിൽ എന്നെ പരിത്യജിക്കരുതേ' എന്ന സങ്കീർത്തന വാക്യമാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രമേയം.

മാർ ജോസഫ് സ്രാമ്പിക്കലിനെ വത്തിക്കാൻ സിനഡിന്റെ പഠനസമിതിയിലേക്ക് നിയമിച്ചുഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോ...
25/07/2024

മാർ ജോസഫ് സ്രാമ്പിക്കലിനെ വത്തിക്കാൻ സിനഡിന്റെ പഠനസമിതിയിലേക്ക് നിയമിച്ചു

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനെ വത്തിക്കാനിൽ നടന്നുവരുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോള സിനഡിന്റെ പഠനസമിതിയിലേക്ക് പരിശുദ്ധ സിംഹാസനം നിയമിച്ചു. പൗരസ്ത്യസഭകളും ലത്തീൻ സഭയുമായുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിന് നിയമിക്കപ്പെട്ട 13 അംഗ വിദഗ്ധ സമിതിയിലേക്കാണ് മാർ സ്രാമ്പിക്കൽ നിയമിതനായിരിക്കുന്നത്. പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ ക്ലൗദിയോ ഗുജറോത്തി, ആർച്ചുബിഷപ്പ് മാർ സിറിൽ വാസിൽ എന്നിവരും ഈ സമിതിയിൽ അംഗങ്ങളാണ്.

25/07/2024

കോൺഗ്രസിനു വേണ്ടി പരിശുദ്ധ ബലിപീഠം വരെ ദുരുപയോഗം ചെയ്ത ആളുകൾ മുതൽ സർവ്വ മതേതര മൊതലുകളും ഈ വീഡിയോ ഒന്ന് കണ്ടിരിക്കുന്നത് നല്ലതാണ്. കോൺഗ്രസ്‌ സർക്കാർ എഴുപത്തിഏഴ് കൊല്ലം പ്രധാനമായും എന്താണ് ചെയ്തിരുന്നതെന്ന് അസ്ത്രം ഗഫൂർ വളരെ വ്യക്തമായി പറഞ്ഞുതരുന്നു.

24/07/2024

അമേരിക്കയിൽ പിറന്നത് പുതുചരിത്രം; അമേരിക്കയിൽ സംഭവിക്കുന്ന ദിവ്യകാരുണ്യ വിപ്ലവം
| AMERICAN CATHOLICS | EUCHARIST CONGRESS | CHURCH NEWS | AMERICAN NEWS | CHRISTIAN NEWS

Click Here: https://www.youtube.com/live/NvdpY7is6xs?si=-sj9M-U42fJW300kഹോളി സ്പിരിറ്റ് ഇവനിംഗ് RM Tv എന്ന യൂട്യൂബ് ചാനല...
24/07/2024

Click Here: https://www.youtube.com/live/NvdpY7is6xs?si=-sj9M-U42fJW300k
ഹോളി സ്പിരിറ്റ് ഇവനിംഗ് RM Tv എന്ന യൂട്യൂബ് ചാനലിൽ
മറക്കാതെ കാണുക...
HOLY SPIRIT EVENING (ഓൺലൈൻ) സായാഹ്ന ഏകദിന ബൈബിൾ കൺവെൻഷൻ വൈകുന്നേരം 6:30 മുതൽ 9:30 വരെ. വചനപ്രഘോഷണം, സ്തുതി ആരാധന, വിടുതൽ ശുശ്രൂഷകൾ, സൗഖ്യ ആരാധന എന്നീ ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.

എല്ലാ ബുധനാഴ്ചകളിലും 6.30 PM to 9.30 PM വരെ, എ.എഫ്.സി.എം മീഡിയാ ടീമിന്റെ നേതൃത്വത്തിൽ ഈ ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.
എല്ലാ ദൈവജനങ്ങളെയും ഈ വചന ശുശ്രൂഷയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു...
ശുശ്രൂഷകൾക്ക് ബഹു .സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം കൊടുക്കുന്നു.

തളരാത്ത ക്രൈസ്തവ  വിശ്വാസം; പാക്കിസ്ഥാനിൽ ഏഴു ലക്ഷം ക്രൈസ്തവ വിശ്വാസികളുടെ വർദ്ധനവ്പീഡനങ്ങളിലും തളരാതെ പാക്ക് ക്രൈസ്തവർ;...
22/07/2024

തളരാത്ത ക്രൈസ്തവ വിശ്വാസം; പാക്കിസ്ഥാനിൽ ഏഴു ലക്ഷം

ക്രൈസ്തവ വിശ്വാസികളുടെ വർദ്ധനവ്
പീഡനങ്ങളിലും തളരാതെ പാക്ക് ക്രൈസ്തവർ; ഏഴു ലക്ഷം ക്രൈസ്തവ വിശ്വാസികളുടെ വർദ്ധനവ്
തീവ്ര ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനിൽ ആറു വർഷംകൊണ്ട് ക്രൈസ്തവ ജനസംഖ്യയിൽ വർദ്ധനവ്. പാക്കിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (പിബിഎസ്) ആണ് വിവരങ്ങൾ പുറത്തുവിട്ടത്. ഏഴു ലക്ഷം ക്രൈസ്തവരുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023ൽ പാക്കിസ്ഥാനിലെ ജനസംഖ്യ 24.04 കോടിയാണെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 96.35 ശതമാനം മുസ്‌ലിംകളാണ്.

2017ൽ 26 ലക്ഷമുണ്ടായിരുന്ന ക്രൈസ്തവർ 2023ൽ 33 ലക്ഷമായി ഉയർന്നു. ഇതേ കാലയളവിൽ ഹിന്ദു ജനസംഖ്യ മൂന്നു ലക്ഷമാണു വർധിച്ചത്. 35 ലക്ഷത്തിൽനിന്ന് ഹിന്ദു ജനസംഖ്യ 38 ലക്ഷമായി. 2050 ആകുമ്പോഴേക്കും പാക് ജനസംഖ്യ ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ. ആറു വർഷത്തിനിടെ ക്രിസ്‌ത്യൻ ജനസംഖ്യ 1.27 ശതമാനത്തിൽ നിന്ന് 1.37 ശതമാനമായി ഉയർന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

22/07/2024

പാശ്ചാത്യ രാജ്യങ്ങളുടെ ഇസ്ലാമികവത്കരണത്തിന് രഹസ്യ ഹലാൽ ആയുധം

തിരുക്കല്ലറ ദേവാലയത്തില്‍ എട്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള ബലിപീഠം കണ്ടെത്തിയേശുവിനെ അടക്കം ചെയ്ത തിരുക്കല്ലറയില്‍ സ്ഥിത...
19/07/2024

തിരുക്കല്ലറ ദേവാലയത്തില്‍ എട്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള ബലിപീഠം കണ്ടെത്തി

യേശുവിനെ അടക്കം ചെയ്ത തിരുക്കല്ലറയില്‍ സ്ഥിതി ചെയ്യുന്ന ജെറുസലേമിലെ ചർച്ച് ഓഫ് ഹോളി സെപ്പല്‍ക്കര്‍ ദേവാലയത്തില്‍ കുരിശുയുദ്ധ കാലഘട്ടത്തിലെ ബലിപീഠം കണ്ടെത്തി. ഓസ്ട്രിയൻ അക്കാദമി ഓഫ് സയൻസസ് ഗവേഷകരാണ് എട്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 1149-ൽ സമർപ്പിക്കപ്പെട്ട ബലിപീഠത്തിന് 3.5 മീറ്റർ (ഏകദേശം 11 അടി) വീതിയുണ്ട്. ഇത് ഇന്നുവരെ അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള മധ്യകാല ബലിപീഠമായാണ് കണക്കാക്കുന്നത്.

1808-ൽ പള്ളിയുടെ റോമനെസ്ക് വിഭാഗത്തിൽ തീപിടുത്തമുണ്ടാകുന്നതിന് മുന്‍പ് വരെ ഈ ബലിപീഠം എണ്ണമറ്റ തീർത്ഥാടകർക്ക് ദൃശ്യമായിരിന്നുവെന്നാണ് പറയപ്പെടുന്നത്. നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ശ്രദ്ധ നേടിയ സ്ഥലമായതിനാല്‍ തിരുക്കല്ലറ പള്ളി ഗവേഷകർക്കും പുരാവസ്തു ഗവേഷകർക്കും ഏറെ ശ്രദ്ധാകേന്ദ്രമായിരിന്നു. പുതിയതായി കണ്ടെത്തിയ ബലിപീഠം, അനേകം ടൺ ഭാരമുള്ള ഒരു ഗ്രാഫിറ്റി പൊതിഞ്ഞ ശിലാഫലകത്തിന് പിന്നിൽ കാഴ്ചയിൽ മറഞ്ഞിരിക്കുകയായിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.

19/07/2024

ഇസ്ലാമിക തീവ്രവാദത്തിന്റെ ഒരേമുഖം പക്ഷേ പലവിധത്തിൽ

മണിപ്പൂരിൽ കത്തോലിക്കസഭ 600 വീടുകൾ നിർമ്മിക്കുംമണിപ്പൂരിലെ കലാപത്തിൽ സർവ്വതും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ഇംഫാൽ ര...
17/07/2024

മണിപ്പൂരിൽ കത്തോലിക്കസഭ 600 വീടുകൾ നിർമ്മിക്കും

മണിപ്പൂരിലെ കലാപത്തിൽ സർവ്വതും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ഇംഫാൽ രൂപത 600 വീടുകൾ നിർമ്മിച്ചുനൽകും. ഭൂരിഭാഗവും ക്രൈസ്തവവിശ്വാസികളായ കുക്കി ഗോത്രത്തിൽപ്പെട്ടവർക്കുവേണ്ടിയാണ് അതിരൂപത 600 വീടുകളുടെ നിർമ്മാണ പദ്ധതി തയാറാക്കിയിരിക്കുന്നതന്നെ് ഇംഫാൽ രൂപത വികാരി ജനറാൾ ഫാ. വർഗീസ് വേലിക്കകം പറഞ്ഞു. അദ്ദേഹമാണ് മണിപ്പൂരിലെ സഭയുടെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്.

മണിപ്പൂരിലെ മുമ്പി, സിംഗനാഗാദ്, ചുരാചന്ദ്രാപുർ ജില്ലകളിലെ അഭയാർത്ഥികളാക്കപ്പെട്ടവർക്കായിട്ടാണ് പുതിയ വീടുകൾ നിർമ്മിക്കുന്നത്. ഇതിന്റെ ഫണ്ട് ശേഖരണത്തിനായി കോൺഫ്രൻസ് ഓഫ് ഡയസഷൻ പ്രീസ്റ്റ്‌സ് ഓഫ് ഇന്ത്യ ‘മിനിമം 500 രൂപ മണിപ്പൂരിന്’ എന്ന ചലഞ്ച് തുടങ്ങിയിരുന്നു. ഓഗസ്റ്റ് 2024 വരെ ഇതിനുള്ള ഫണ്ട് കളക്ഷൻ നടക്കും. ഫെബ്രുവരി 2025 ൽ പണി പൂർത്തിയാക്കും.

വീട് നഷ്ടപ്പെട്ടവർക്ക് വീടുവെച്ചു നൽകുക എന്നതുമാത്രമല്ല, സർവ്വതും നഷ്ടപ്പെട്ടവർക്ക് ആതമീയ സഹായം കൂടെ ഉൾക്കൊള്ളുന്നതാണ് ഈ പ്രോജക്ട്്. സ്വന്തം നാട്ടിൽ അഭായർത്ഥികളാക്കപ്പെട്ടവരിൽ കൂറെയാളുകൾ അയൽ സംസ്ഥാനങ്ങളായ നാഗാലൻഡ്, ആസാം, മിസോറം എന്നീവിടങ്ങളിലേക്ക് ഓടിപ്പോയി. ബാക്കിയുള്ളവർ മണിപ്പൂരിൽ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നു. അവരിലധികവും സിംഗനാഗാദ്, ചുരചന്ദ്രാപൂർ ഇടവകകളിലാണ്. അതാകട്ടെ ക്രൈസ്തവർ ഭൂരിപക്ഷമുള്ള സമൂഹമാണ്. സുഗ്നു ഇടവകയിൽ നിന്നുള്ള കത്തോലിക്കർക്കായിട്ടാണ് വീട് പണി ആരംഭിക്കുന്നതെന്ന് ഫാ. വേലിക്കകം വ്യക്തമാക്കി. ആ ഇടവകയിൽ മാത്രം കത്തോലിക്കർക്ക് 1200 വീടുകൾ നഷ്ടമായി. അവർക്ക് വീടും ഭൂമിയും വാഹനങ്ങളും ജോലിയും എല്ലാം നഷ്ടമായി എന്നും ഫാ. വേലിക്കകം കൂട്ടിച്ചേർത്തു.

Click Here: https://www.youtube.com/live/NvdpY7is6xs?si=-sj9M-U42fJW300kഹോളി സ്പിരിറ്റ് ഇവനിംഗ് RM Tv എന്ന യൂട്യൂബ് ചാനല...
16/07/2024

Click Here: https://www.youtube.com/live/NvdpY7is6xs?si=-sj9M-U42fJW300k

ഹോളി സ്പിരിറ്റ് ഇവനിംഗ് RM Tv എന്ന യൂട്യൂബ് ചാനലിൽ

മറക്കാതെ കാണുക...

HOLY SPIRIT EVENING (ഓൺലൈൻ) സായാഹ്ന ഏകദിന ബൈബിൾ കൺവെൻഷൻ വൈകുന്നേരം 6:30 മുതൽ 9:30 വരെ. വചനപ്രഘോഷണം, സ്തുതി ആരാധന, വിടുതൽ ശുശ്രൂഷകൾ, സൗഖ്യ ആരാധന എന്നീ ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.
എല്ലാ ബുധനാഴ്ചകളിലും 6.30 PM to 9.30 PM വരെ, എ.എഫ്.സി.എം മീഡിയാ ടീമിന്റെ നേതൃത്വത്തിൽ ഈ ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.
എല്ലാ ദൈവജനങ്ങളെയും ഈ വചന ശുശ്രൂഷയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു...
ശുശ്രൂഷകൾക്ക് ബഹു .സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം കൊടുക്കുന്നു.

ന്യൂനപക്ഷ സ്‌കോളർഷിപ്പ് ഫണ്ടിന്റെ ദുരുപയോഗം - സർക്കാർ അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിക്കണംകെസിബിസി ജാഗ്രത കമ്മീഷൻ ജൂലൈ...
13/07/2024

ന്യൂനപക്ഷ സ്‌കോളർഷിപ്പ് ഫണ്ടിന്റെ ദുരുപയോഗം - സർക്കാർ അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിക്കണം
കെസിബിസി ജാഗ്രത കമ്മീഷൻ

ജൂലൈ 11ന് നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട CAG (Comptroller and Auditor General) റിപ്പോർട്ടിലെ ന്യൂനപക്ഷ സ്കോളർഷിപ്പുകളെ സംബന്ധിക്കുന്ന കണ്ടെത്തലുകൾ (റിപ്പോർട്ട് നമ്പർ 3, സെക്ഷൻ സി, അധ്യായം 6) ഗൗരവമേറിയതാണ്. റിപ്പോർട്ട് പ്രകാരം 2017 - 2022 കാലയളവിൽ പലപ്പോഴായി പ്രീ, പോസ്റ്റ് - മെട്രിക് സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിലും നടപടിക്രമങ്ങൾ പാലിക്കുന്നതിലും പ്രസ്തുത സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നതിലും കുറ്റകരമായ അനാസ്ഥയും നിർത്തരവാദിത്വപരമായ സമീപനവും ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ പൊതു, ഉന്നത വിദ്യാഭ്യാസ ഡയറക്ടർമാർ വരെ സ്വീകരിച്ചതായാണ് CAG റിപ്പോർട്ട് വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് വിദ്യാർഥികളുടെ അപേക്ഷകൾ തുടർ നടപടികൾക്ക് വിധേയമാക്കാത്തതും, ഒരേ കുടുംബത്തിലെ രണ്ടിൽ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ്പുകൾ ലഭിക്കാനിടയായതും, വിവിധ സ്കോളർഷിപ്പുകൾ ഒരേ വിദ്യാർത്ഥിക്ക് തന്നെ ലഭിക്കുന്നതും, പെൺകുട്ടികൾക്കായുള്ള സി എച്ച് മുഹമ്മദ്കോയ സ്കോളർഷിപ്പ് ആൺകുട്ടികൾക്ക് ലഭിക്കാനിടയായതും ഗുരുതരമായ വീഴ്ചകളാണ്.

സ്കോളർഷിപ്പുകളുടെ നടപടിക്രമങ്ങളിലെ വീഴ്ചകൾക്ക് പുറമേ, ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്കായുള്ള ഫണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് വകമാറ്റി ചെലവഴിച്ചെന്നുള്ള കണ്ടെത്തലും ഗുരുതരമാണ്. നിയമാനുസൃത അനുമതികൾ പോലുമില്ലാതെ ലക്ഷക്കണക്കിന് രൂപ വകമാറ്റി ചെലവഴിച്ച ഇത്തരം നീക്കങ്ങൾ അത്യന്തം പ്രതിഷേധാർഹവും തിരുത്തപ്പെടേണ്ടതുമാണ്. വാഹനങ്ങൾ വാങ്ങുന്നതിനും, വാഹനങ്ങൾക്ക് വാടക നൽകുന്നതിനും, അലവൻസുകൾ നൽകുന്നതിനും മറ്റുമായി ന്യൂനപക്ഷ ഫണ്ട് ദുരുപയോഗം ചെയ്ത അതേ കാലയളവിൽ, ഫണ്ടില്ല എന്ന കാരണം പറഞ്ഞ് അർഹിക്കുന്ന അപേക്ഷകർക്ക് പോലും സ്കോളർഷിപ്പുകൾ നിഷേധിക്കുന്ന അവസ്ഥയുണ്ടായിരുന്നു എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.

തന്നെയുമല്ല, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പിൽ നടന്നതുപോലെ തന്നെയുള്ള ഒട്ടേറെ കൃത്രിമങ്ങളും, സാമ്പത്തിക അതിക്രമങ്ങളും പിന്നാക്ക വിഭാഗങ്ങളിൽ (SC, ST) പെട്ട വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുമായും ബന്ധപ്പെട്ട് നടന്നിട്ടുണ്ട് എന്ന CAG റിപ്പോർട്ടിലെ കണ്ടെത്തലുകൾ (റിപ്പോർട്ട് നമ്പർ 3, സെക്ഷൻ A-B, അധ്യായം 2-5) പൊതു സമൂഹത്തിന്റെ മനസാക്ഷിയെ ഉണർത്തേണ്ടതാണ്.

ന്യൂനപക്ഷങ്ങൾക്കും, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും അനുവദിക്കപ്പെട്ടിട്ടുള്ള പദ്ധതികളിൽ കൃത്രിമം കാണിക്കുകയും, ഭരണഘടനാ ലംഘനങ്ങൾക്ക് മൗനാനുവാദം നൽകുകയും ചെയ്യുന്ന നയങ്ങൾ സർക്കാരോ ഏതെങ്കിലും സർക്കാർ വകുപ്പുകളോ, ഉദ്യോഗസ്ഥരോ സീകരിക്കുന്നുണ്ടെങ്കിൽ അത് അപലപനീയവും തിരുത്തപ്പെടേണ്ടതുമാണ്. ഭരണഘടനാനുസൃതമായി അർഹതപ്പെട്ട ആനുകൂല്യങ്ങൾ പൗരൻമാർക്ക് ഉറപ്പുവരുത്തുന്നതിൽ സംഭവിക്കുന്ന വീഴ്ച അത്യന്തം ഗുരുതരവും കുറ്റകരവുമാണ്. തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം, തുടർന്ന് ഇത്തരം വിഷയങ്ങളിൽ സുതാര്യമായ ഇടപെടലുകൾ ഉറപ്പുവരുത്താൻ സർക്കാർ ശ്രദ്ധ ചെലുത്തുകയും, സേവനങ്ങളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യണം.

സ്കോളർഷിപ്പുകളുടെ ക്രിയാത്മകവും നിയമാനുസൃതവും സുതാര്യവുമായ നടത്തിപ്പിനായി CAG നൽകിയിട്ടുള്ള ശിപാർശകൾ നടപ്പിലാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവുകയും വേണം.

ഫാ. മൈക്കിൾ പുളിക്കൽ CMI
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ

https://youtu.be/rifrxTlidWc?si=xQ5YWgzjpjwz9RTG
13/07/2024

https://youtu.be/rifrxTlidWc?si=xQ5YWgzjpjwz9RTG

ചരിത്ര നിമിഷം.ആർമണ്ടച്ചൻ ഇനി ദൈവദാസൻ..| Servant of God Fr. Armond | SERVANT OF GOD | Fr Armond | FR ARMOND MADHAVATH | Franciscan Capuchin | divine retreat...

തന്റെ ജീവിത വിജയത്തിന് പിന്നിലെ കാരണം ക്രൈസ്തവ വിശ്വാസം: ഹോളിവുഡ് നടൻ മാർക്ക് വാൽബെർഗ്തന്റെ ജീവിത വിജയത്തിന് പിന്നിലെ കാ...
13/07/2024

തന്റെ ജീവിത വിജയത്തിന് പിന്നിലെ കാരണം ക്രൈസ്തവ വിശ്വാസം: ഹോളിവുഡ് നടൻ മാർക്ക് വാൽബെർഗ്

തന്റെ ജീവിത വിജയത്തിന് പിന്നിലെ കാരണം തന്റെ ക്രൈസ്തവ വിശ്വാസമാണെന്നു പ്രമുഖ ഹോളിവുഡ് നടൻ മാർക്ക് വാൽബെർഗ്. കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസ് ഡിജിറ്റലിനു അനുവദിച്ച അഭിമുഖത്തിലാണ് വാൽബെർഗ് തന്റെ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്. എന്റെ വിശ്വാസവും എൻ്റെ കുടുംബവും നല്ല ബാലൻസ് കണ്ടെത്തുന്നു. എന്നാൽ തൻ്റെ എല്ലാ വിജയത്തിന് കാരണം ക്രൈസ്തവ വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലിഫോർണിയയിലെ ഹണ്ടിംഗ്ടൺ ബീച്ചിലെ തൻ്റെ മെക്സിക്കൻ റസ്റ്റോറൻ്റ് ഉദ്ഘാടന വേളയിലായിരിന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓറഞ്ച് രൂപതയിലെ കത്തോലിക്കാ ബിഷപ്പ് കെവിൻ ഡബ്ല്യു വാനെയും റസ്റ്റോറൻറ് വെഞ്ചിരിക്കുവാൻ വാൽബെർഗ് ക്ഷണിച്ചിരുന്നു.

ന്യൂനപക്ഷമായ ക്രൈസ്‌തവർ വലിയ വിവേചനവും അവഗണനയും നേരിടുന്നു: ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷ...
12/07/2024

ന്യൂനപക്ഷമായ ക്രൈസ്‌തവർ വലിയ വിവേചനവും അവഗണനയും നേരിടുന്നു: ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്

ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ക്രൈസ്‌തവർ വലിയ വിവേചനവും അവഗണനയുമാണു നേരിടുന്നതെന്ന് തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. രാഷ്ട്രനിർമിതിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയ സമുദായം ഇന്ന് എല്ലാക്കാര്യത്തിലും പിന്നാക്കം പോയി. കരഞ്ഞാൽ മാത്രമേ കിട്ടു എന്ന സ്ഥിതിയായി. ന്യൂനപക്ഷങ്ങൾക്കുള്ള ക്ഷേമപദ്ധതികളും പിഎസ്‌സി കോച്ചിംഗ് അടക്കം കിട്ടുന്നത് ആർക്കാണെന്നു ചിന്തിക്കണം. രണ്ടായിരം വർഷത്തെ പാരമ്പര്യമുള്ള സമുദായം ഇന്നും വേണ്ടരീതിയിൽ അംഗീകരിക്കപ്പെടാതെ പോകുന്നതു വേദനാജനകമാണെന്നു ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടി. കേരളത്തിലെ ക്രൈസ്തവ സമൂഹം വിവിധ മേഖലകളിൽ നേരിടുന്ന പിന്നാക്കാവസ്ഥയെ ക്കുറിച്ചു പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോ ശി കമ്മീഷൻ റിപ്പോർട്ട് പരസ്യപ്പെടുത്തി നടപ്പാക്കണമെന്നും മാർ താഴത്ത് ആവശ്യപ്പെട്ടു.

ബ്രസീലിലെ നിത്യ പിതാവിന്റെ ബസിലിക്കയിൽ ഒരാഴ്ച്ചയ്ക്കിടെ എത്തിയത് 40 ലക്ഷത്തോളം തീർത്ഥാടകർസാവോപോളോ: ബ്രസീലിലെ ഗോയാസ് സംസ്...
11/07/2024

ബ്രസീലിലെ നിത്യ പിതാവിന്റെ ബസിലിക്കയിൽ ഒരാഴ്ച്ചയ്ക്കിടെ എത്തിയത് 40 ലക്ഷത്തോളം തീർത്ഥാടകർ

സാവോപോളോ: ബ്രസീലിലെ ഗോയാസ് സംസ്ഥാനത്തിലെ ട്രിൻഡേഡ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന "ഡിവൈൻ എറ്റേണൽ ഫാദർ" ബസിലിക്കയിൽ ഇത്തവണ തീർത്ഥാടനത്തിന് എത്തിയത് 40 ലക്ഷത്തോളം വിശ്വാസികൾ. 'സ്വർഗ്ഗീയ പിതാവിന്' സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ഏക ബസിലിക്ക ദേവാലയമാണ് ഇത്. തീർത്ഥാടനം ആരംഭിച്ച ജൂൺ 28നും സമാപിച്ച ജൂലൈ 7നും ഇടയിൽ 3.9 ദശലക്ഷത്തിലധികം വിശ്വാസികൾ പ്രാർത്ഥനയുമായി എത്തിയെന്ന് ബസിലിക്ക ദേവാലയ റെക്ടർ ഫാ. മാർക്കോ ഓറേലിയോ മാർട്ടിൻസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

മധ്യ-പടിഞ്ഞാറൻ ബ്രസീലിലെ ഏറ്റവും വലിയ തീർത്ഥാടനമാണ് ജൂൺ- ജൂലൈ മാസങ്ങളിലായി ഇവിടെ നടത്തപ്പെടുന്നത്. തീർത്ഥാടനത്തിൻ്റെ പത്തുദിവസങ്ങളിലായി വിവിധ സമയങ്ങളിൽ 145 വിശുദ്ധ കുർബാന, 50 നൊവേന, 11 പ്രദക്ഷിണം, മറ്റ് തിരുക്കർമ്മങ്ങൾ എന്നിവ നടന്നു. 2025-ലെ ജൂബിലി വർഷത്തിനു ഒരുക്കമായി 2024-ൽ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത പ്രാർത്ഥനാ വർഷത്തോട് അനുബന്ധിച്ച്, "നിത്യ പിതാവേ, അങ്ങേക്ക് ഞങ്ങളുടെ പ്രാർത്ഥന" എന്ന പ്രമേയവുമായാണ് തീർത്ഥാടനം നടന്നത്.

ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നയിക്കുന്ന ആദ്യവെള്ളി അഭിഷേകാഗ്‌നി കൺവെൻഷൻ 2024 July 05 അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ...
05/07/2024

ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നയിക്കുന്ന ആദ്യവെള്ളി അഭിഷേകാഗ്‌നി കൺവെൻഷൻ 2024 July 05 അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ.

ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന ആദ്യവെള്ളി അഭിഷേകാഗ്നി കൺവെൻഷൻ 2024 July 05 അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടത്തപ്പെടുന്നു.വെള്ളിയാഴ്ച രാവിലെ 8:00 മണിയ്ക്ക് ആരംഭിക്കുന്ന കൺവെൻഷൻ ഉച്ചയ്ക്ക് 03:00 മണിയോടുകൂടി സമാപിക്കുന്നു. ജപമാല, ദൈവസ്തുതിപ്പുകൾ, വചന പ്രഘോഷണം, വി. കുർബാന, ആരാധന, വെഞ്ചരിപ്പ് വിടുതല്‍ ശുശ്രൂഷകള്‍ തുടങ്ങിയ ശുശ്രൂഷകളാണ് ആദ്യവെള്ളി അഭിഷേകാഗ്നി കൺവെൻഷനിൽ ഉണ്ടായിരിക്കുക.
ശുശൂഷകൾക്ക് മുഴുവൻ സമയവും ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്നു.

കൺവെൻഷൻ സംബന്ധിച്ച വിവരങ്ങൾക്ക് ബന്ധപെടുക:
സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ
ഫാ. സോജി ഓലിയ്ക്കല്‍: 9495814133
ജോയിന്റ്‌ ഡയറക്ടർ
ഫാ. ജോമിസ് കൊടകശ്ശേരിൽ: 9645788492
ഏവര്‍ക്കും സ്വാഗതം.

Click Here: https://www.youtube.com/live/NvdpY7is6xs?si=-sj9M-U42fJW300kഹോളി സ്പിരിറ്റ് ഇവനിംഗ് RM Tv എന്ന യൂട്യൂബ് ചാനല...
02/07/2024

Click Here: https://www.youtube.com/live/NvdpY7is6xs?si=-sj9M-U42fJW300k

ഹോളി സ്പിരിറ്റ് ഇവനിംഗ് RM Tv എന്ന യൂട്യൂബ് ചാനലിൽ

മറക്കാതെ കാണുക...

HOLY SPIRIT EVENING (ഓൺലൈൻ) സായാഹ്ന ഏകദിന ബൈബിൾ കൺവെൻഷൻ വൈകുന്നേരം 6:30 മുതൽ 9:30 വരെ. വചനപ്രഘോഷണം, സ്തുതി ആരാധന, വിടുതൽ ശുശ്രൂഷകൾ, സൗഖ്യ ആരാധന എന്നീ ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.
എല്ലാ ബുധനാഴ്ചകളിലും 6.30 PM to 9.30 PM വരെ, എ.എഫ്.സി.എം മീഡിയാ ടീമിന്റെ നേതൃത്വത്തിൽ ഈ ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.
എല്ലാ ദൈവജനങ്ങളെയും ഈ വചന ശുശ്രൂഷയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു...
ശുശ്രൂഷകൾക്ക് ബഹു .സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം കൊടുക്കുന്നു.

രണ്ടു ദിവസം മുൻപ് മലബാർ സംസ്ഥാനം വിഭജിക്കണ കാര്യം പറഞ്ഞ ടീംസ് ആണ് .അങ്ങനെ ഒരു സംസ്ഥാനം വന്നുകഴിഞ്ഞാൽ ആ മലബാറിസ്ഥാനിലെ സ്...
27/06/2024

രണ്ടു ദിവസം മുൻപ് മലബാർ സംസ്ഥാനം വിഭജിക്കണ കാര്യം പറഞ്ഞ ടീംസ് ആണ് .അങ്ങനെ ഒരു സംസ്ഥാനം വന്നുകഴിഞ്ഞാൽ ആ മലബാറിസ്ഥാനിലെ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും ഒന്ന് ചിന്തിക്കുക.
ഒരു കാര്യം വ്യക്തമാണ് നമ്മുടെ കേരളത്തെ കുറേയാളുകൾ ആറാം നൂറ്റാണ്ടിലേക്ക് തള്ളിവിടാനും ,താലിബാനാക്കാനും കഷ്ടപ്പെടുന്നുണ്ട്

ക്രൈസ്തവരുടെ ന്യായമായ 80/20 വിഷയത്തിൽ തങ്ങളുടെ കൂടെ നികുതി പണം എടുത്ത് തങ്ങൾക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ കേസ് നടത്ത...
24/06/2024

ക്രൈസ്തവരുടെ ന്യായമായ 80/20 വിഷയത്തിൽ തങ്ങളുടെ കൂടെ നികുതി പണം എടുത്ത് തങ്ങൾക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ കേസ് നടത്തുന്നത് തൃശ്ശൂരിലെ ക്രിസ്ത്യാനികൾ മറന്നില്ല..

ക്രൈസ്തവ പുരോഹിതരെയും സന്യസ്ഥരെയും അവഹേളിക്കുന്ന കക്കുകളി നാടകത്തിനും 'ഈശോ' സിനിമയ്ക്കും പാർട്ടിയുടെ സപ്പോർട്ട് തൃശ്ശൂരിലെ ക്രിസ്ത്യാനികൾ മറന്നില്ല..

നാല് വോട്ടിന് വേണ്ടി ഹമാസ് തീവ്രവാദികളെ വെള്ളപ്പൂശി തങ്ങളുടെ വിശുദ്ധ നാടായ ഇസ്രായേലിനെതിരെ കുപ്രചാരണം നടത്തിയത് തൃശൂരിലെ ക്രിസ്ത്യാനികൾ മറന്നില്ല..

ക്രൈസ്തവ പെൺകുട്ടികളെ പ്രണയം നടിച്ചു ചതിച്ച് ജിഹാദികൾ അഫ്ഗാനിലേക്കും സിറിയയിലെക്കും കൊണ്ടുപോകുന്നത് തടയാനുള്ള ബോധവൽക്കരണ സിനിമയായ 'കേരള സ്റ്റോറി'ക്ക് ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിച്ചത് തൃശൂരിലെ ക്രിസ്ത്യാനികൾ മറന്നില്ല..

ഒരു ക്രിസ്ത്മസ്സിന്, തങ്ങളുടെ ദൈവമായ ഈശോയെ 'പിഴച്ചു പെറ്റവൻ' എന്ന് ഒരു മതപുരോഹിതൻ പരസ്യമായി അവഹേളിച്ചിട്ടും ഇന്നുവരെയും അയാൾക്കെതിരെ ഒരു നടപടിയും എടുക്കാത്തതും തൃശൂരിലെ ക്രിസ്ത്യാനികൾ മറന്നില്ല..

സമൂഹ നന്മയ്ക്കു വേണ്ടി നർക്കോട്ടിക്ക് ജിഹാദിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയ പാലാ ബിഷപ്പിനെകൊണ്ട് മാപ്പ് പറയിപ്പിക്കാൻ പാർട്ടിക്കാർ ശ്രമിച്ചതും തൃശൂരിലെ ക്രിസ്ത്യാനികൾ മറന്നില്ല..

തൃശൂരിലെ പാർട്ടിയുടെ MLA, ശ്രീരാമനെ അപമാനിച്ച് FB പോസ്റ്റ്‌ ഇട്ടതും തൃശൂർ പൂരം കൊളമാക്കിയതും തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിൽ പങ്കാളികളായ ഹിന്ദുക്കളും മറന്നില്ല സഖാവേ..

റഷ്യയിൽ വൻ ഇസ്ലാമികതീവ്രവാദിയാക്രമണം !തീവ്രവാദികൾ 66 വയസുള്ള ഓർത്തഡോക്സ് വൈദികനായ നിക്കോളായ് കോട്ടെൽനിക്കോവിനെ ദേവാലയത്ത...
24/06/2024

റഷ്യയിൽ വൻ ഇസ്ലാമികതീവ്രവാദിയാക്രമണം !
തീവ്രവാദികൾ 66 വയസുള്ള ഓർത്തഡോക്സ് വൈദികനായ നിക്കോളായ് കോട്ടെൽനിക്കോവിനെ ദേവാലയത്തിൽ വച്ച് കഴുത്തറുത്തു കൊലപ്പെടുത്തി.

2 ഓർത്തഡോക്സ് ദേവാലയങ്ങൾ ആക്രമിച്ചു
ഒരു ജൂത സിനഗോഗ് അഗ്നിക്കിരയാക്കി
ഒരു ജൂതസിനഗോഗ്‌ വാച്ച്മാൻ അടക്കം 6 പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.

റഷ്യയിലെ ഡാഗെസ്താൻ മേഖലയിലെ സിനഗോഗ് സിറ്റിയായ ഡെർബെൻ്റിലും മഖച്കലയിലും ആണ് ഇസ്ലാമിക തീവ്രവാദി ആക്രമണം നടന്നത് .തീവ്രവാദികൾ മഖച്കല ബീച്ചിൽ നടത്തിയ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.

മുൻ പോലീസ് ഉദ്യോഗസ്ഥനും ഡാഗെസ്താനിലെ സെർഗോകലിൻസ്കി ജില്ലയുടെ തലവനും രാഷ്ട്രീയ നേതാവുമായ മഗോമെഡ് ഒമറോവിന്റെ പത്തുമക്കളിൽ രണ്ടുപേരായ *ആദിലും,ഒസ്മാൻ ഒമറോവും* ആണ് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്.ഭീകരവിരുദ്ധസേന പിന്നീട് ഇവരെ വധിച്ചു.സംഭവത്തെത്തുടർന്ന് മഗോമെഡ് ഒമറോവ് രാജിവച്ചു,തുടർനടപടികൾക്കായി പോലീസിൽ കീഴടങ്ങി .നഗരത്തിൽ ഒളിച്ചിരിക്കുന്ന തീവ്രവാദികൾക്കായി സുരക്ഷാസേന തിരച്ചിൽ ശക്തമാക്കി.

അഭിഷേകാഗ്നി ആയിരം എപ്പിസോഡുകൾ പിന്നിടുന്നു. 2024 ജൂൺ 30 തിയ്യതി രാത്രി 8:30 ന് ശാലോം ചാനലിൽ മറക്കാതെ കാണുക.
22/06/2024

അഭിഷേകാഗ്നി ആയിരം എപ്പിസോഡുകൾ പിന്നിടുന്നു.
2024 ജൂൺ 30 തിയ്യതി രാത്രി 8:30 ന് ശാലോം ചാനലിൽ
മറക്കാതെ കാണുക.

Address


Alerts

Be the first to know and let us send you an email when Guardstower/കാവൽഗോപുരം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Guardstower/കാവൽഗോപുരം:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share