Achayatharngal - അച്ചായത്തരങ്ങൾ

  • Home
  • Achayatharngal - അച്ചായത്തരങ്ങൾ

Achayatharngal - അച്ചായത്തരങ്ങൾ A community page to publish my articles published in my blog page http://achayatharangal.blogspot.in

We-are-doubtful-on-Kerala-High-speed-rail-corridor-HSRC എന്ന ഫേസ്ബുക്ക്‌ കമ്മ്യൂണിറ്റി പേജിലെ വിവരണങ്ങള്‍ വായിച്ചിട്ട് എന്റെ പല സുഹൃത്തുക്കളും ഞാന്‍ ഒരു വികസന വിരോധി ആയതു കൊണ്ടാണ് ഈ പേജ് ഉണ്ടാക്കിയത് എന്ന് പറയുന്നു. അത് കൊണ്ട് ഒരു വിശദീകരണം എന്ന നിലയ്ക്കാണ് ഈ കുറിപ്പ്. ഈ പേജ്ന്റെ പേര് തന്നെ അതിന്റെ ഉദ്ദേശ്യം വ്യക്തം ആക്കുന്നതാണ്. താഴെ പറയുന്ന കാര്യങ്ങള്‍ വായിച്ചിട്ട് നിങ്ങള്‍ ഒരു അഭിപ്രായം പറയുക.


1. ആദ്യമേ പറയട്ടെ ഞാന്‍ ഒരു വികസന വിരോധി അല്ല. ഒപ്പം തന്നെ പറയട്ടെ ഞാനൊരു പമ്പര വിഡ്ഢിയും അല്ല.
2. ഏത് ചെറിയ പദ്ധതിയും കൊട്ടി ഘോഷിച്ചു കൊണ്ട് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ ഈ പദ്ധതിയുടെ കാര്യത്തില്‍ കാണിക്കുന്ന അനാവശ്യമായ രഹസ്യാത്മകത എന്തിനാണ്? " അതിവേഗം ബഹുദൂരം " എന്ന് പറയുകയും " അതിവേഗം പരമ രഹസ്യം " എന്ന മട്ടില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതിലും ആണ് ഞങ്ങള്‍ക്ക് എതിര്‍പ്പ്.
3. ഈ പദ്ധതിയുടെ വിശദ വിവരങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികള്‍ ,MLA മാര്‍ ,MP മാര്‍ മുതലായ ജന പ്രതിനിധികള്‍ക്കും റെവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും അറിവുള്ളതായി തോന്നുന്നില്ല . ആരോട് ചോദിച്ചാലും അവര്‍ ഇരുട്ടില്‍ തപ്പുകയാണ്‌. അതോ ഉന്നത നിര്‍ദേശം അനുസരിച്ച് അവര്‍ പൊട്ടന്‍ കളിക്കുകയാണോ എന്നും ഞങ്ങള്‍ക്ക് സംശയം ഉണ്ട്?
4. വാര്‍ത്തകള്‍ പോലും അരിച്ചു പെറുക്കി കണ്ണില്‍ പെടാത്ത രീതിയില്‍ ആണ് വരുന്നത്.
5. ഭരണ കക്ഷി MLA മാരായ ശ്രീ പീ സീ വിഷ്ണുനാഥും ശ്രീ മോന്‍സ് ജോസഫും എതിര്‍പ്പുമായി രംഗത്തുന്ടെന്നത് തന്നെ പദ്ധതി പൊതു സമ്മതം അല്ല എന്നതിന് തെളിവ് അല്ലെ?
6. എത്ര മീറ്റര്‍ വീതിയില്‍ ആയിരിക്കും സ്ഥലം ഏറ്റെടുക്കുക എന്ന് ഇത് വരെ ഔദ്യോഗികമായ ഒരു വിശദീകരണവും ജനങ്ങള്‍ക്ക്‌ ലഭിച്ചിട്ടില്ല.
7. ജനവാസ മേഖലകള്‍ കടന്നു പോകുന്ന പദ്ധതി മൂലം കുടി ഒഴിപ്പിക്കപെടുന്ന നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് ആവശ്യമായ പുനരധിവാസ പ്രദേശങ്ങള്‍ എവിടെയാണ് ഗവണ്മെന്റ് കണ്ടു വച്ചിട്ടുള്ളത് ?
8. നിലവിലുള്ള റോഡിന്‍റെയും റെയില്‍ന്റെയും നിലവാരം ഉയര്‍ത്തല്‍, മാലിന്യ സംസ്കരണം, ഊര്‍ജ്ജ പ്രതിസന്ധി പരിഹരണം, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള പൊതു സൌകര്യങ്ങളുടെ വ്യാപനം, പൊട്ടിതകര്‍ന്നു വിനാശം വിതക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന അണക്കെട്ടുകളുടെ പുനര്‍നിര്‍മ്മാണം എന്നിവ കഴിഞ്ഞിട്ട് പോരെ 1,20,000 കോടി രൂപ ചെലവ് ( ഇത് ഇപ്പോഴത്തെ കണക്കു, പദ്ധതി തീരുമ്പോഴേക്കും അത് പതിന്‍മടങ്ങ്‌ വര്‍ധിക്കാനാണ് സാധ്യത) പറയുന്ന ഈ പദ്ധതിയുടെ പിന്നാലെ പോകാന്‍.
10. റോഡിലെ കുഴിയിലും റോഡ്‌ അരികിലെ കാനയിലും വീണും പോട്ടിക്കിടക്കുന്ന ഇലക്ട്രിക്‌ കമ്പിയില്‍ തട്ടിയും മെഡിക്കല്‍ കോളേജില്‍ മരുന്നും ഒക്സിജെനും കിട്ടാതെയും ഊതി കുടിക്കാന്‍ കഞ്ഞി കിട്ടാതെയും സിദ്ധി കൂടുന്നവരുടെ എണ്ണം കുറക്കാന്‍ ശ്രമിച്ചിട്ട് പോരെ അതി വേഗ ട്രെയിനില്‍ കയറി പായാന്‍.
7. മൂലമ്പിള്ളിയിലെ കുടി ഒഴിപ്പിക്കലിനിടെ നടന്ന കൊടും ക്രൂരതകളും മനുഷ്യാവകാശ ലങ്ഘനങ്ങളും ജനങ്ങള്‍ മറന്നിട്ടില്ല. അതാണ്‌ ഞങ്ങളുടെ ആശങ്കയുടെ ഒരു അടിസ്ഥാന കാരണം.
8. സര്‍വ്വേ നടപടികള്‍ക്കും മണ്ണ് പരിശോധനക്കും വരുന്നവര്‍ ജനങ്ങളെ തെറ്റി ധരിപ്പിക്കുന്ന തരത്തില്‍ വ്യത്യസ്തമായ വിവരങ്ങള്‍ ആണ് പറയുന്നത്.
9. ഈ പ്രക്രിയകള്‍ക്ക് വരുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും വിരലിലെണ്ണാവുന്ന സ്വദേശി തൊഴിലാളികള്‍ക്കും യാതൊരു വിധത്തിലുള്ള തിരിച്ചറിയല്‍ രേഖകളോ അധികാര പത്രങ്ങളോ നല്‍കിയിട്ടില്ല.
10. സര്‍വ്വേ എന്ന പേരില്‍ മറ്റു ക്രിമിനലുകളോ വിധ്വംസക പ്രവര്‍ത്തകരോ മാവോയിസ്റ്റു പ്രവര്‍ത്തകരോ ഞങ്ങളുടെ പുരയിടങ്ങളില്‍ കയറി ഇറങ്ങി നടന്നിട്ട് പിന്നീട് എന്തെങ്ങിലും ഭവിഷ്യത് വന്നാല്‍ ആര് സമാധാനം പറയും?
11. ഞങ്ങളുടെ പുരയിടങ്ങളിലും മറ്റും സര്‍വ്വേക്കാര്‍ വരുമ്പോള്‍ സഹകരിക്കണം എന്നെങ്കിലും ഞങ്ങളോട് പറയേണ്ടതല്ലേ ?
12. വികസനം വികസനം എന്ന് ആക്രോശിക്കാന്‍ വളരെ എളുപ്പമാണ്.അതിനു വേണ്ടി കൂടും കുടിയും ഒഴിഞ്ഞു വഴിയാധാരമാകുന്നത് ഞാനും എന്റെ കുടുംബവും നഷ്ടപ്പെടുന്നത് എന്റെ തറവാടിന്റെ അസ്ഥിവാരവും അല്ലെങ്കില്‍....
13 . സായിപ്പിന്റെ നാട്ടില്‍ പോയി പത്തു പുത്തന്‍ ചക്രം ഉണ്ടാക്കിയിട്ട് വര്‍ഷത്തില്‍ ഒരു മാസം ഇവിടെ വന്നു ജനിച്ചു വളര്‍ന്ന മണ്ണിനെ കുറ്റം പറയുന്നത് അലങ്കാരമായി കാണുന്ന പ്രവാസികളും പുതു തലമുറ ശമ്പളം വാങ്ങി നിലം തൊടാതെ ജീവിക്കുന്ന കുറെ "മലയാലികളും" അല്ല ഇവിടെ ഉള്ളവര്‍ക്ക് എന്ത് വേണം എന്ന് തീരുമാനിക്കേണ്ടത്.
14. അതിവേഗ റെയില്‍ന്റെ കാര്യത്തില്‍ കരയ്ക്ക്‌ നിന്ന് കളി കാണുന്നവരുടെ തീക്ഷ്ണതയും ആവേശവും കണ്ടാല്‍ 3 മണിക്കൂര്‍ കൊണ്ട് മംഗലാപുരത്ത് നിന്ന് തിരുവനതപുരത്ത് എത്താന്‍ കഴിയാത്തത് ആണ് കേരളത്തിന്റെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം എന്ന് തോന്നും.
15. തൃശൂര്‍ ചേര്‍ത്തല ഹൈവേക്ക് സ്തുതി പാടിയിരുന്നവര്‍ ഉയര്‍ന്ന തോതിലുള്ള ടോള്‍ വന്നപ്പോള്‍ ഇത് അക്രമം ആണെന്ന് പറഞ്ഞത് എന്ത് കൊണ്ടാണ്. അത് നമ്മുടെ കീശയിലേക്ക്‌ കൈ കടത്തുന്നത് കൊണ്ട് തന്നെ. സൂപ്പര്‍ റോഡില്‍ യാത്ര ചെയ്യണമെങ്കില്‍ ടോള്‍ കൊടുക്കണം എന്ന് പറഞ്ഞിരുന്ന മിക്കവാറും മാന്യന്മ്മാര്‍ എല്ലാം തന്നെ പാലിയേക്കര പഴയ റോഡ്‌ അടച്ചു കെട്ടുന്നത് വരെ ടോള്‍ കൊടുക്കാതെ അതിലൂടെ ആണ് യാത്ര ചെയ്തിരുന്നത്. അത് അടച്ചു കെട്ടിയത് കൊണ്ട് ഇനി ഗണികകളുടെ ചാരിത്ര്യ പ്രസംഗം പോലെ റോഡിന്‍റെ മേന്‍മയെപ്പറ്റിയും ടോള്‍ന്റെ അനിവാര്യതയെപ്പറ്റിയും വാചാലരായി നിര്‍വൃതി കൊള്ളാം.
16. ട്രെയിന്‍ ഓടി തുടങ്ങി കഴിഞ്ഞു ചാര്‍ജ് പറയുമ്പോള്‍ തീവെട്ടിക്കൊള്ള എന്ന് പറയുകയും ചെയ്യും .
17. വികസനം അത്യാവശ്യമാണ് ? അത് ഏറ്റവും അടിസ്ഥാനമായ കാര്യങ്ങളില്‍ നിന്ന് തുടങ്ങണം. അല്ലാതെ ജനങളുടെ നികുതിപ്പണം കൊണ്ട് വികസിത രാജ്യങ്ങളില്‍ ഉന്നത പഠനത്തിനു പോയി വന്നിട്ട് ഏറ്റവും അവസാനം വരേണ്ട കാര്യങ്ങള്‍ ആദ്യമേ ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ചാല്‍ അത് അടിവസ്ത്രമില്ലാതെ മേല്‍ വസ്ത്രം ധരിച്ച പോലെ അശ്ലീലം ആയിരിക്കും.
18. ജനസംഖ്യയിലെ ബഹുഭൂരിപക്ഷവും നല്ലൊരു ശതമാനം ജനപ്രതിനിതികളും ഉദ്യോഗസ്ഥരും ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത ഈ പദ്ധതി ആരുടെ സ്വപ്ന പദ്ധതി എന്നാണു പറയുന്നത്?

25/07/2024

നടി അമല പോളിന്റെ ഉടുപ്പിന്റെ ഇറക്കം കുറഞ്ഞു പോയത് കൊണ്ട് കുറെ പേർക്ക് ഉറക്കം നഷ്ടപ്പെട്ട വാർത്ത കണ്ടപ്പോൾ പണ്ടെഴുതിയ ഒരു കുറിപ്പൊന്ന് കുത്തിപ്പൊക്കാമെന്നു കരുതി....

99 ലെ വെള്ളപ്പൊക്കത്തിന്റെ ഓർമ്മകൾക്കിന്ന് 100 വയസ്സ്
15/07/2024

99 ലെ വെള്ളപ്പൊക്കത്തിന്റെ ഓർമ്മകൾക്കിന്ന് 100 വയസ്സ്

achayatharangal

ഉർവ്വശി : മലയാളത്തിന്റെ ഒരേയൊരു ഓൾ റൗണ്ടർ സൂപ്പർ ആക്ട്രസ്
06/07/2024

ഉർവ്വശി : മലയാളത്തിന്റെ ഒരേയൊരു ഓൾ റൗണ്ടർ സൂപ്പർ ആക്ട്രസ്

achayatharangal

ഇന്ന് ലോക ചക്ക ദിനമാണ്...
04/07/2024

ഇന്ന് ലോക ചക്ക ദിനമാണ്...

achayatharangal

ഇന്ത്യൻ തപാൽ സ്റ്റാമ്പിലെ തോമാ ശ്ലീഹാ
03/07/2024

ഇന്ത്യൻ തപാൽ സ്റ്റാമ്പിലെ തോമാ ശ്ലീഹാ

achayatharangal

21 മാസങ്ങൾ ലോക്ക് ഡൗണിൽ പെട്ടുപോയ ഇന്ത്യൻ ജനാധിപത്യം...
26/06/2024

21 മാസങ്ങൾ ലോക്ക് ഡൗണിൽ പെട്ടുപോയ ഇന്ത്യൻ ജനാധിപത്യം...

achayatharangal

https://youtu.be/tkwKYt9IARQ?si=ufsxPmLEsNGDgZfM
13/06/2024

https://youtu.be/tkwKYt9IARQ?si=ufsxPmLEsNGDgZfM

ഈ കാണുന്നത് ചരിത്രപ്രസിദ്ധമായ "അങ്കമാലിക്കല്ലറ"യാണ്. അതെ; "അമ്മയെ ഞങ്ങള്‍ മറന്നാലും അങ്കമാലി മറക്കില്ല" എന്നും "...

വടകരയിലെ വാരിയെറിയൽ കണ്ടപ്പോൾ മുൻപെഴുതിയ ഈ കുറിപ്പ് റീ പോസ്റ്റ്‌ ചെയ്യാമെന്ന് വച്ചു....
16/05/2024

വടകരയിലെ വാരിയെറിയൽ കണ്ടപ്പോൾ മുൻപെഴുതിയ ഈ കുറിപ്പ് റീ പോസ്റ്റ്‌ ചെയ്യാമെന്ന് വച്ചു....

achayatharangal

മോഹിനിയാട്ടത്തിന്റെ ചരിത്രം അന്വേഷിച്ച് വിക്കി പീടികയിൽ പോയപ്പോൾ കിട്ടിയത് ഇതാണ്മോഹിനിയാട്ടം (Mohiniyattam) കേരളത്തിന്റെ...
22/03/2024

മോഹിനിയാട്ടത്തിന്റെ ചരിത്രം അന്വേഷിച്ച് വിക്കി പീടികയിൽ പോയപ്പോൾ കിട്ടിയത് ഇതാണ്

മോഹിനിയാട്ടം (Mohiniyattam) കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ് നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ. മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും അവതരിപ്പിച്ചു കാണുന്നു. കേരളീയക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസീനൃത്തത്തിന്റെ പരിഷ്കരിച്ച രൂപമാണ് മോഹിനിയാട്ടം......
......ഊഹാപോഹങ്ങളുടേയും ദുരൂഹതകളുടേയും, വിവാദങ്ങളുടേയും ഉള്ളിൽ ആഴ്‌ന്നിറങ്ങിയിരിക്കുന്ന അവസ്ഥയാണു മോഹിനിയാട്ടത്തിന്റെ ചരിത്രപഠനത്തിനുള്ളത്. ഇന്ത്യയിലെ മറ്റിടങ്ങളിലെന്ന പോലെ, കേരളത്തിലും ദേവദാസി സമ്പ്രദായം നിലനിന്നിരുന്നു എന്നും, അതിന്റെ പിന്തുടർച്ചയായി വന്ന തേവിടിശ്ശിയാട്ടത്തിന്റെ പരിഷ്കൃത രൂപമാണു ഇന്നു കാണുന്ന മോഹിനിയാട്ടം എന്നും വാദിക്കുന്നവരുണ്ട്. എങ്കിലും ഇതിനു ഉപോൽബലകമായ തെളിവുകൾ ചരിത്രരേഖകളിൽ തുലോം കുറവാണ്. "മോഹിനിയാട്ട "ത്തെക്കുറിച്ച് രേഖാമൂലമുള്ള പരാമർശം ആദ്യമായി കാണുന്നതു മഴമംഗലം നാരായണൻ നമ്പൂതിരി ക്രിസ്ത്വബ്ദം 1809-ൽ എഴുതിയതെന്നു കരുതപ്പെടുന്ന വ്യവഹാരമാലയിലാണ്. പ്രസ്തുത കൃതിയിൽ ഒരു മോഹിനിയാട്ട പ്രദർശനത്തിനു ശേഷം കലാകാരന്മാർ അവർക്കു കിട്ടിയ പ്രതിഫലം പരസ്പരം പങ്കിട്ടെടുക്കുന്നതിന്റെ കണക്കിനെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. നാരായണൻ നമ്പൂതിരിക്ക് സമകാലീനനായിരുന്ന കുഞ്ചൻനമ്പ്യാരുടെ തുള്ളൽകൃതിയിലും ഈ നൃത്തരൂപത്തെക്കുറിച്ചു പരാമർശമുണ്ട്. "ഘോഷയാത്ര" എന്ന തുള്ളൽക്കവിതയിൽ ചുറ്റുമുള്ള ഐശ്വര്യസമൃദ്ധിയെ വർണ്ണിക്കുന്നതിനിടയ്ക്ക് അദ്ദേഹം ആ കാലത്തു നാട്ടിൽ നിലവിലുള്ള എല്ലാ കലകളേയും വിവരിക്കുന്നു:

“ നാടകനടനം നർമ്മവിനോദം
പാഠക പഠനം പാവക്കൂത്തും
മാടണി മുലമാർ മോഹിനിയാട്ടം
പാടവമേറിന പലപല മേളം ”

ചന്ദ്രാംഗദചരിതം തുള്ളലിൽ ചന്ദ്രാംഗദന്റെ വിവാഹാഘോഷ വർണ്ണന ഇപ്രകാരം:

“ അല്പന്മാർക്കു രസിക്കാൻ നല്ല ചെ-
റുപ്പക്കാരുടെ മോഹിനിയാട്ടം
ഓട്ടന്തുള്ളൽ വളത്തിച്ചാട്ടം
ചാട്ടം വഷളായുള്ളാണ്ട്യാട്ടം ”

പണ്ട് ദേവദാസികൾ എത്ര തന്നെ ആരാധ്യരായിരുന്നെങ്കിലും, നമ്പ്യാരുടെ കാലമായപ്പോഴേയ്ക്കും മോഹിനിയാട്ടം ഒരു നൃത്തരൂപമെന്ന നിലയിൽ വളരെ അധഃപതിച്ചിരുന്നു എന്നു കാണാം.

തെന്നിന്ത്യയിലെ പ്രധാന നാടകശാലകളിൽ‍ ഒന്നായിരുന്ന തിരുവനന്തപുരത്ത് മോഹിനിയാട്ടത്തിനു കാര്യമായ പ്രോത്സാഹനങ്ങൾ ലഭിച്ചു എന്നുവേണം കരുതുവാൻ. തമിഴ്, ഹിന്ദി, കന്നട, സംസ്കൃതം, തെലുങ്ക് എന്നീ ഭാഷകളിലെ കൃതികളും മോഹിനിയാട്ടത്തിന് ഉപയോഗിച്ചു കാണാറുണ്ട്. ഇതിൽ നിന്നു ദക്ഷിണഭാരതത്തിലെ സുപ്രധാന നാടകശാലകളായിരുന്ന വിജയനഗരം, തഞ്ചാവൂർ എന്നിവിടങ്ങളിലെ കലാകാരന്മാർ കേരളത്തിലുള്ള നാടകശാലകളുമായി സഹകരിച്ചുപോന്നിരിക്കണം......

https://ml.m.wikipedia.org/wiki/%E0%B4%AE%E0%B5%8B%E0%B4%B9%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82

ഇന്നലെ കേ സുധാകരൻ - വി ഡി സതീശൻ മൈ*@% വർത്തമാനം കേട്ടപ്പോൾ പെട്ടെന്ന് Jijo Kurian അച്ചനെഴുതിയ ഈ അനുഭവകഥ ഓർമ്മ വന്നു....
25/02/2024

ഇന്നലെ കേ സുധാകരൻ - വി ഡി സതീശൻ മൈ*@% വർത്തമാനം കേട്ടപ്പോൾ പെട്ടെന്ന് Jijo Kurian അച്ചനെഴുതിയ ഈ അനുഭവകഥ ഓർമ്മ വന്നു....

So beautiful...So elegant...Just looking like a wow ‼️
11/01/2024

So beautiful...
So elegant...
Just looking like a wow ‼️

ഇന്ന് ജനുവരി - 4. ഈ ദിവസമാണ് ബ്രിട്ടീഷ് കൊച്ചിയെ സാരമായി ബാധിച്ച ആ വലിയ തീപിടുത്തം ഉണ്ടായത്. ഈ തൂണ് അതിന്റെ സ്മാരകം മാത്...
03/01/2024

ഇന്ന് ജനുവരി - 4. ഈ ദിവസമാണ് ബ്രിട്ടീഷ് കൊച്ചിയെ സാരമായി ബാധിച്ച ആ വലിയ തീപിടുത്തം ഉണ്ടായത്. ഈ തൂണ് അതിന്റെ സ്മാരകം മാത്രമല്ല. കൊച്ചിയുടെ സാമൂഹ്യജീവിതത്തിലും സംസ്കാരത്തിലും ഉണ്ടായ പോർച്ചുഗീസ്-ഡച്ച്-ബ്രിട്ടീഷ് അധിനിവേശങ്ങളുടെയും പടവെട്ടലുകളുടെയും വിജയപരാജയങ്ങളുടെയും ഒക്കെ മൂക സാക്ഷിയാണ് ഈ തൂണ്...

achayatharangal

ചുമ്മാ അറിയാൻ വേണ്ടിയാണ്... ഈ പ്രവൃത്തിയെപ്പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം ⁉️
22/11/2023

ചുമ്മാ അറിയാൻ വേണ്ടിയാണ്... ഈ പ്രവൃത്തിയെപ്പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം ⁉️

Address


Alerts

Be the first to know and let us send you an email when Achayatharngal - അച്ചായത്തരങ്ങൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Achayatharngal - അച്ചായത്തരങ്ങൾ:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share